💙ഗൗരിപാർവതി 💙: ഭാഗം 38

gauriparvathi

രചന: അപ്പു അച്ചു

 " ആരു പറഞ്ഞു മ്യാവു ഞാനാ നിങ്ങള്ടെ കാത്തു എന്നോടൊപ്പം കൂടാൻ ആർക്കാണ ആർക്കാണ് ഇഷ്ട്ടം " ഇടനാഴിയിലൂടെ പോകുന്ന കാത്തൂന്റെ പുറകേ കാർത്തി ഫോൺ ചെവിൽ വെച്ച് പാടാൻ തുടങ്ങി. കാത്തു അവനെ സംശയിച്ചു തിരഞ്ഞു നോക്കി. പെട്ടന്ന് അവൻ ഫോണിലേക്ക് ശ്രദ്ധമാറ്റി. അവൾ നെറ്റിചുളിച് ചിന്തിച്ചുകൊണ്ട് മുഞ്ഞോട്ട് നടന്നു. " ആരു പറഞ്ഞു മ്യാവു ഞാനാ നിങ്ങള്ടെ കാത്തു...... " അവള്ടെ പുറകേ ചെന്നതും അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി. അവൻ വളിച്ച ഒരു ചിരി ചിരിച്ചു. അവൾ വെപ്രാളത്തിൽ ഷാളിന്റെ അറ്റം പിരിച്ചുകൊണ്ട് വേഗം നടന്നു. " ഹേയ്.. ഒന്ന് നിന്നെ.. " അവൾ നില്കാതെ നടന്നു അല്ല ഓടുവായിരുന്നു. " അവിടെ നിൽക്കടോ ഒന്ന്.. " കാർത്തി അവളുടെ മുമ്പിൽ വന്ന് നിന്നു. പേടിച്ച് അവളുടെ കൃഷ്ണമണികൾ പല ഭാഗത്തേക്ക് ചലിച്ചു. " താൻ എന്തിനാ ഇങ്ങനെ വെപ്രാളപെടുന്നേ... ഞാൻ ഒന്നും ചെയ്യില്ല " കാർത്തി ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു. " ഞാ.. ഞാൻ പൊയ്ക്കോട്ടേ... "

അവൾ വെപ്രാളത്തിൽ അവനെ നോക്കാതെ ചോദിച്ചു. " പൊയ്ക്കോ പക്ഷേ എനിക്ക് ഒരു കാര്യം പറയാനുണ്ട്.. അത് കേട്ടിട്ട് പൊയ്ക്കോ.. " കാർത്തി മീശ പിരിച്ചുകൊണ്ട് പറഞ്ഞു. അവൾ എന്താന്ന് അറിയാൻ മിഴികൾ ഉയർത്തി അവനെ നോക്കി. ആ കണ്ണുകളിൽ തന്നോടുള്ള പ്രണയമാണെന്ന് അവൾക്ക് മനസിലായി. " എനിക്ക് തന്നെ കെട്ടിയാൽകൊള്ളാമെന്നുണ്ട്... എങ്ങനാ എന്റെ കെട്ടിയോളായി... എന്റെ കൊച്ചുങ്ങള്ടെ അമ്മയായി ... ഈ കാർത്തികേയൻ വർമ്മയുടെ ഭാര്യയായി വരാൻ സമ്മതമാണോ.... " അവളെ ഒരു കുസൃതി ചിരിയോടെ നോക്കികൊണ്ട് അവൻ പറഞ്ഞു. അവൾ എന്ത് പറയണമെന്ന് അറിയാതെ നിന്നു. അവനെ മറികടന്ന് അവൾ നടന്നു. " പറഞ്ഞിട്ട് പോയമതി എന്റെ പൂച്ചക്കുട്ടീ... " അവൻ അവൾക്ക് തടസമായി നിന്നു. പിന്നെയും പോകാൻ തുടങ്ങിയ കാത്തൂന്റെ കൈയിൽ കാർത്തി കേറി പിടിച്ചു. അവൾ കണ്ണ് നിറച്ച് അവനെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞത് കണ്ട് അവൻ കൈയെടുത്തു പോകാൻ സമ്മതിച്ചു . കരഞ്ഞുകൊണ്ട് കാത്തു ഓടി റൂമിൽ കേറി. കാർത്തി ഭിത്തി ചാരിനിന്നു. 🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿

" ഒന്നാ അവിടെ നിന്നെ " കാളി ഗൗരവത്തിൽ കീർത്തിടേ മുമ്പിലേക്ക് വന്ന് നിന്നു. " എന്താ " അവളും അവൻ ചോദിച്ച രീതിയിൽ തന്നെ കാളിയെ സംശയിച്ചു നോക്കി. "എനിക്ക് ഒരു കാര്യം പറയാനുണ്ട് " അവൻ കലിപ്പിച്ച്‌ അവളെ നോക്കി. "എനിക്കും തന്നോട് ഒരു കാര്യം പറയാനുണ്ട് " അവൾ കൈ മാറിൽ പിണച്ചുവെച്ച് ഒരു പിരികം ഉയർത്തി അവനെ നോക്കി കണ്ണുരുട്ടി . " എന്താ " അവൻ സൗമ്യമായി ചോദിച്ചു. കാളിദാസിന്റെ ധൈര്യമെല്ലാം അവളുടെ കണ്ണുരുട്ടിലിൽ അലിഞ്ഞു പോയി.😁 " തന്റെ അസുഖം എനിക്ക് മനസ്സിലാകുന്നുണ്ട്... ഗൗരി ചേച്ചീടെ ചേട്ടൻ ആണല്ലോ എന്ന് വെച്ചാ ഒന്നും മിണ്ടാത്തെ ഇരുന്നത്. ഇനി എങ്ങാനം എന്റെ പുറകേ തന്നെ കണ്ടാൽ.. തന്റെ വെളച്ചിലൊന്നും എന്റെ അടുത്ത് നടക്കത്തില്ല... എന്നെ തനിക്ക് അറിയത്തില്ല.. തന്റെ രണ്ട് കണ്ണും ഞാൻ കുത്തിപൊട്ടിക്കും പറഞ്ഞേക്കാം മനസ്സിലായോ... " കീർത്തിയുടെ തുള്ളലിൽ പാവം കാളി അറിയാതെ തലയാട്ടി പോയി. " അങ്ങോട്ട് മാറി നിൽക്ക് "

കീർത്തി അവനെ ഇടത്തെ കൈകൊണ്ട്തട്ടി മാറ്റി നടന്നു പോയി. "ഹോ... ഇപ്പോഴാ സമാധാനമായേ.. ". അവൾ പോന്നവഴിയിൽ ഷാൾ കറക്കികൊണ്ട് പറഞ്ഞു. "" പുലിപോലെ വന്നത് എലിപോലെ പോയി ""ആ അവസ്ഥയാണ് കാളിക്ക്. കാളി കാർത്തിയുടെ അടുത്തേക്ക് നടന്നു. 🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕 " ചേട്ടാ.... " വിഷമത്തോടെ ഭിത്തിയിൽ ചാരി നിൽക്കുന്ന കാർത്തിയുടെ തോളിൽ കാളി കൈവെച്ചു. " അനിയാ.. " കാർത്തി അവന് നേരെ തിരിഞ്ഞു. "എന്തായി.... " കാളി "എന്താവാൻ എല്ലാം പോയി " കാർത്തി മുകളിലേക്ക് നോക്കി പറഞ്ഞു. " അല്ല അനിയാ.. നിന്റെ എന്തായി വള്ളം അടുത്തോ.." കാർത്തി അവന്റെ തോളിൽകൂടി കൈയിട്ടു. " എന്റെ വള്ളം അടുത്ത് വരുവായിരുന്നു.. അവൾ ആ പുഴയിലെ വെള്ളം മുഴുവൻ പറ്റിച്ചു കളഞ്ഞ് എന്റെ വള്ളത്തെ മറിച്ചു കളഞ്ഞ് ചേട്ടാ.. " കാളി. " എന്റെ വള്ളത്തെ അവൾ കണ്ണീർ പുഴയാക്കി അതിൽ മുക്കി താഴ്ത്തി അനിയാ.. "

കാർത്തി ചൂണ്ടുവിരൽ കൊണ്ട് കണ്ണീർ തട്ടി കളയുന്ന പോലെ കാണിച്ചു. രണ്ട് കാമുകന്മാരുടെ രോധനമാണ് സുഹൃത്തുക്കളെ... രോധനം. 😁 "ചേട്ടാ.... " "അനിയാ... " ".എന്തോ നല്ല മണം വരുന്നുണ്ട്... കിച്ചണിൽ നിന്നാണ് ബാ പോയി നോക്കാം " കാളി മൂക്ക്കൊണ്ട് മണം വരുന്ന വഴി പിടിച്ചെടുത്തു. ഭക്ഷണത്തിന്റെ മണമടിച്ചപ്പോൾ രണ്ടുപേരുടെയും വിഷമങ്ങൾ മാഞ്ഞുപോയി. "ബാ അനിയാ പോയി നോക്കാം " ചേട്ടൻബാവയും അനിയൻബാവയെയും പോലെ തോളികുടി കൈയിട്ട് രണ്ടും അടുക്കളയിലേക്ക് വെച്ചു പിടിച്ചു. 🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕 " ശ്രീയേട്ടനും ചേച്ചിയും എന്താ ടീച്ചറമ്മേ ഇങ്ങോട്ട് വാരാത്തെ... കുറേ നാളായി കണ്ടിട്ട്... അവർ നാട്ടിൽ വരാറില്ലേ.... " ദീപയുടെ അടുത്തിരുന്ന് ഗൗരി ചോദിച്ചു. " ഇല്ല മോളേ അവർ ഇങ്ങോട്ട് വരാറില്ല... രണ്ടുപേർക്കും തിരക്കല്ലേ.. പിന്നെ ഞങ്ങൾ അങ്ങോട്ട് പോകും " ദീപ അവളുടെ തലയിൽ തലോടി. ജിത്തുവും അൽബർട്ടും അവരുടെ അടുത്ത് ഇരിക്കുന്നുണ്ടായിരുന്നു.

ജിത്തു ചോദിക്കാൻ ദീപയോട് കണ്ണുകാണിച്ച് എഴുനേറ്റുപോയി. കൂടെ ഒരു നിഴലിനെപ്പോലെ ആൽബിയും (ആൽബർട്ട് ). "മോൾക്ക് ജിത്തൂനെ ഇഷ്ടമാണോ " ദീപ അവളുടെ കവിളിൽ കൈവെച്ച് ചോദിച്ചു. " ഇഷ്ട്ടമാണല്ലോ... ടീച്ചറമ്മേ " ഗൗരി നിശ്കളങ്കമായി പറഞ്ഞു. " ആണോ... " ഗൗരി പറഞ്ഞത് കേട്ട് അവരുടെ മുഖം പ്രകാശിച്ചു. " അതേലോ... എനിക്ക് ജിത്തുവേട്ടനെയും ശ്രീയേട്ടനെയും ടീച്ചറമ്മേയും ജയനങ്കിളിനെയും ഇഷ്ട്ടമാണല്ലോ.. " ഗൗരി അവരുടെ മടിയിൽ കൈവെച്ചു. " ആ... " " ഗൗരി.... " ദീപ അടുത്തത് ചോദിക്കാൻ വന്നപ്പോഴേക്കും അലൻ അവളെ വിളിച്ചുകൊണ്ട് അങ്ങോട്ടേക്ക് ച്ചെന്നു. " എന്താടാ.... " ഗൗരി അവനെ തിരഞ്ഞു നോക്കി. " നീ ഒന്ന് വരാവോ " അലൻ അവിടെ തന്നെ നിന്നു. " ടീച്ചറമ്മേ ഞാൻ പോയിട്ട് വരാവേ ". ഗൗരി അവരോട് പറഞ്ഞിട്ട് അലന്റെ അടുത്തേക്ക് ച്ചെന്നു. " ഡീ.. നീ അനുനേയും ഗായുനേയും കണ്ടോ... " അലൻ. " ഇല്ലടാ....ചിലപ്പോ അടുക്കളയിൽ കാണും " ഗൗരി അലനെയും കൊണ്ട് അടുക്കളയിലേക്ക് നടന്നു. അവിടെ ചെന്നപ്പോൾ കണ്ടത് നാലുപേർ ഇരുന്നു ഉണ്ണിയപ്പം അക്രമിക്കുന്നതാണ്. അലനും ഗൗരിയും അവരുടെ കൂടെ കൂടി.

വാസുദേവന്റെ അനിയന്മാരുടെ ഭാര്യമാരും മക്കളുടെ ഭാര്യമാരും എല്ലാരും കൂടി തിരക്ക് പിടിച്ച പണിയിലാണ്. " അഭിമോൻ വന്നില്ലേ മായേ... " ഉണ്ണിയപ്പം എണ്ണയിൽനിന്ന് കോരുന്നതിന്റെ ഇടയിൽ വസുന്ധര വാസുദേവന്റെ അനിയൻമാരിൽ ഒരാളുടെ മരുമകളായ മായയോട് ചോദിച്ചു. " അവൻ ഇടക്കൊക്കെയേ വീട്ടിൽ വരൂ വസുന്ധരേ.. ഒന്ന് രണ്ടുവർഷമായി ജോലിയുടെ കാര്യത്തിനായി അവൻ വേറെ എവിടെയോ ആണ് . " മായ. "പിള്ളേരുടെ കാര്യം ഒന്നും പറയേണ്ട..ഒന്നും തെളിച്ച് പറയത്തില്ല ഇതുങ്ങള് " അവരുടെ സംസാരം നീണ്ടു. കാളിയും കാർത്തിയും അലനും ഗൗരിയും അനുവും ഗായുവും കൈയിൽ ഉണ്ണിയപ്പവുമായി ഓരോന്ന് പറഞ്ഞുകൊണ്ട് മുകളിലേക്ക് ചെന്നു. " അയ്യോ... എന്നെ രക്ഷിക്കണേ... " അലറി വിളിച്ചുകൊണ്ട് മാളു അവരുടെ അടുത്തേക്ക് ചെന്നു. " എന്താ... എന്താടി.. " ഗൗരി വെപ്രാളത്തോടെ അവളോട് ചോദിച്ചു. "എന്നാ ഡീ നിനക്ക് പറ്റിയെ " അലൻ. "അവിടെ.. " മാളു കൈചൂണ്ടിയ സ്ഥലത്തേക്ക് നോക്കിയപ്പോ കണ്ടത് വാളുമായി നിൽക്കുന്ന അസുരനെ പോലെ ബാറ്റുമായി നിൽക്കുന്ന വിച്ചുവിനെയാണ്.

"എടി അ... അയാൾക്ക് മുഴുത്ത..ഭ്രാ.. ഭ്രാന്താടി...ഞാൻ അയാളുടെ മു...മുറിയിൽ നിന്ന് ഇറങ്ങാൻ പറഞ്ഞ് എന്നെ ഇ..ഇവിടെ മുഴുവൻ ഹോ.. ഓടിച്ചു " മാളു അണച്ചുകൊണ്ട് പറഞ്ഞു. " ഇങ്ങനെ ഞാൻ ഓടുവായിരുന്നേൽ എവിടെ എത്തിയേനെ.. എത്ര ഡ്രോഫി എന്റെ ഷെൽഫിൽ ഇരുന്നേനെ " മാളു ഏതോ ഓർമ്മയിൽ പറഞ്ഞു. " ശെരിയാട്ടോ... ഇവനെ കണ്ടാൽ ഭ്രാന്തൻ ആണെന്ന് തോന്നും. ആ മുടിയും താടിയും ഒന്ന് അവന് വെട്ടി കളഞ്ഞൂടെ .. കണ്ടാൽ ഒരു arjun റെഡി. " കാളി ഗൗരിയുടെ ചെവിയിൽ പതുക്കെ പറഞ്ഞു. ഗൗരി ഉത്തരമായി ശെരിയാണെന്ന് തലയാട്ടി. " ദേ... ഒരു കാര്യം പറഞ്ഞേക്കാം... എന്റെ മുറിയിൽ കേറിയ മുട്ടുകാൽ തല്ലിയൊടിക്കും ഞാൻ പറഞ്ഞേക്കാം "മാളൂനെ ദേഷ്യത്തിൽ നോക്കി വാണിങ് പോലെ വിച്ചു പറഞ്ഞു. വിച്ചു എല്ലാരേയും കണ്ണുരുട്ടി നോക്കിയിട്ട് റൂമിലേക്ക് പോയി. " എന്തൊക്കെയോ.. എവിടെയൊക്കെയോ ചീഞ്ഞു നാറുന്നുണ്ടല്ലേ കാളിയാ... " ഗൗരി ഉണ്ണിയപ്പം വായിൽ ഇട്ടുകൊണ്ട് സംശയത്തിൽ വിച്ചൂനെ നോക്കി.

" Something fishing " കാളി സംശയത്തിൽ തലയാട്ടികൊണ്ട് ഗൗരിയുടെ കൈയിൽനിന്ന് ഉണ്ണിയപ്പം എടുത്ത് വായിലിട്ടു. " വിച്ചുവേട്ടന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ.. ആരാ... " ഗൗരി ഒരു ഈണത്തിൽ കാളിയോട് ചോദിച്ചു. "ആരാ... " കാളിയും അതേ ഈണത്തിൽ ചോദിച്ചു. " ഡാ... പൊട്ടാ... രഞ്ജുവവേട്ടൻ... പുള്ളിക്ക് അറിയും " ഗൗരി കാളിയുടെ തലയിൽ കൊട്ടി. " അപ്പൊ സഭ പിരിച്ചു വിട്ടിരിക്കുന്നു ങ്ങാ.. എല്ലാരും പൊയ്ക്കോ... " വിച്ചു പോയെന്ന് മനസിലാക്കി മാളു കൈരണ്ടും പൊക്കി പോകാൻ ആക്ഷൻ കാണിച്ചു. എല്ലാരും അവളെ സൂക്ഷിച്ചു നോക്കി. അവൾ സൈക്കിളിൽ നിന്ന് വീണ ചിരി ചിരിച്ചു. 😆 അവളുടെ മുഖഭാവം കണ്ട എല്ലാരും പൊട്ടി ചിരിച്ചു. 🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿 കൈവരിയുടെ അടുത്ത് നിന്ന് അരക്ക് താഴോട്ട് അഴിച്ചിട്ട മുടി കോതുന്ന ഗൗരിയെ മഹി ആരുമില്ലെന്ന് ഉറപ്പിച്ച് പുറകിലൂടെ ചെന്ന് പൊക്കിയെടുത്തു. " ഹേ..... " ആദ്യം ഗൗരിയോന്നു ഞെട്ടി.

തന്റെ ശ്വാസത്തിനുപോലും പരിചയമായ മഹിയെ ഗൗരി പെട്ടന്ന് മനസിലാക്കി. " ദേവേട്ടാ.. വേണ്ടാട്ടോ.. എന്നെ താഴെ നിർത്തിയെ " ഗൗരി അവന്റെ കൈയിൽ നിന്ന് കുതറാൻ ശ്രമിച്ചു. മഹി ഒന്നുംകൂടെ അവളെ പൊക്കിയെടുത്തു കറക്കി. കറങ്ങുന്നതിന്റെ ഒപ്പം അവളുടെ നീണ്ട മുടിയും മഹിയുടെ മുഖത്തെ തലോടി പോയി. കാച്ചെണ്ണയുടേയും ചെമ്പകത്തിന്റെയും മണം അവൻ നാസികയിലേക്ക് ശ്വാസിച്ചു. " മതി ദേവേട്ടാ തല കറങ്ങുന്നു " ഗൗരി അവന്റെ കൈയിൽ അടിക്കാൻ തുടങ്ങി. അവൻ പതിയെ അവളെ താഴെ നിർത്തി. മഹി അവളെ തനിക്ക് നേരെ തിരിച്ചു. അവൻ അവളുടെ നീണ്ട നാസികയിൽ ഒന്ന് തട്ടി. അവൾ അവനെ കണ്ണുകൂർപ്പിച്ചു നോക്കി. അവൻ ചിരിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു. പതിയെ പതിയെ അവളിൽ പുഞ്ചിരി വിരിഞ്ഞു. ഗൗരിയെ ചേർത്തുപിടിച്ച് മഹി ആ ഇടനാഴിയിലൂടെ നടന്നു. അവിടേക്ക് വന്ന ജിത്തൂ കണ്ടത് ഗൗരിയെ ചേർത്തുപിടിച്ച മഹിയെയാണ് . അവന്റെ കണ്ണുകൾ ചുമന്നു. ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി ഭിത്തിയിൽ ആഞ്ഞിടിച്ചു. "ഇല്ല ഇന്ദ്രാ... നിനക്ക് ഞാൻ ദേവിയെ തരില്ല.... " അവൻ പോലുമറിയാതെ അവന്റെ നാവിൽ നിന്ന് ആ വാക്കുകൾ വന്നു.

അത് കണ്ടുനില്കാൻ ആവാതെ അവൻ താഴേക്ക് പോയി. "എപ്പോഴാ ദേവേട്ടൻ വന്നേ... " അവൾ അവനെ കൊണ്ട് സ്വപാനത്തിൽ ഇരുന്നു. " ഞാൻ വന്നിട്ട് കുറേ നേരമായി. താഴെ ഉണ്ടായിരുന്നു " മഹി ഒരു പുഞ്ചിരിയോടെ പറഞ്ഞു. അവന്റെ കണ്ണുകൾ കാവിലേക്ക് തിരിഞ്ഞു. അവനെ ആരോ അവിടേക്ക് വിളിക്കുന്നതായി അവന് തോന്നി. " പാറു നമ്മുക്ക് അവിടം വരെ പോകാം " മഹി കാവിലേക്ക് നോക്കി അവളോട് ചോദിച്ചു. "പോകാലോ... ഞാൻ ദാ.. വരുന്നേ.. " ഗൗരി മുറിയിലേക്ക് പോയി തലയിൽ ക്ലിപ്പ് ഇട്ടു. മഹി കാവിലേക്ക് തന്നെ നോക്കി നിന്നു. അവനെ അവിടേക്ക് എന്തോ ഒന്ന് ആകർഷിക്കുന്നതായി തോന്നി. മരങ്ങൾക്കിടയിൽ അവനെ തന്നെ നോക്കി നിന്ന ആ രൂപത്തെ അവൻ കണ്ടില്ല. അവളുടെ കണ്ണുകൾ അവനെ കണ്ട സന്തോഷത്തിൽ നിറഞ്ഞു. അതോടൊപ്പം അവളിൽ അവന്റെ അരികിലേക്ക് ചെല്ലാൻ കഴിയാത്തതിന്റെ വേദനയും നിറഞ്ഞു ഒപ്പം അത് ഇല്ലാതക്കിയവന്നോടുള്ള പകയും. മഹിയും ഗൗരിയും കൈകൾ കോർത്തുപിടിച്ച് പടികൾ ഇറങ്ങി.

താഴെ ചെന്നപ്പോൾ കൈകൾ വിട്ടു. കോർത്തുപിടിച്ച കൈകളെ വാസുദേവനും ബ്രഹ്മദത്തനും കണ്ടിരുന്നു അവർ പരസ്പരം നോക്കി ചിരിച്ചു. എന്നാലും വാസുദേവനിൽ ഗൗരിയെ ഓർത്തുള്ള പേടിയുണ്ടായിരുന്നു. അത് മനസിലാക്കിയ ദത്തൻ തോളിൽ തട്ടി അയാൾ കേൾക്കാൻ മാത്രം പറഞ്ഞു. ""ഇന്ദ്രൻ ഉള്ളപ്പോൾ ദേവിക്ക് ഒരാപത്തും വരില്ല്യാ വസൂ..."" എന്നാൽ അത് കണ്ട ജിത്തൂവിൽ ദേഷ്യം ഇരട്ടിച്ചതെ ഉള്ളു. " മുത്തശ്ശാ... ഞാൻ സ.. സാറിനെ കാവോകെ കാണിച്ചിട്ട് വരാം. " ഗൗരി വാസുദേവന്റെ അടുത്തേക്ക് ചെന്നു. " അതിനെന്താ കുട്ട്യേ... കാണിച്ചോളൂ.. " വസു ചിരിയോടെ പറഞ്ഞു. ഗൗരി കണ്ണുകൊണ്ട് മഹിയോട് വരാൻ പറഞ്ഞു. മഹി അവരെ നോക്കി ചിരിച്ചിട്ട് കാവിലേക്ക് നടന്നു. അവിടേക്ക് അവർ ചെല്ലുന്നത് കണ്ട് നാഗയക്ഷിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. *"നീ ഇപ്പോഴല്ല ദേവി വരേണ്ടത്... നിന്റെ കൂടെ ദേവനും വേണം.. എന്നാലേ പൂർണമാകു. നിനക്കല്ല നിങ്ങൾക്കേ ഈ ചെമ്പകം പൂക്കൾ പൊഴിയൂ.... നിങ്ങൾക്കേ ഈ മുല്ല സുഗന്ധം പരത്തൂ......... "*

ഗൗരി അന്ന് കാവിൽ വരാൻ തുടങ്ങിയപ്പോൾ പറഞ്ഞത് നാഗയക്ഷി ഓർത്തു. കാവിലേക്ക് അടുക്കും തോറും രണ്ടുപേരുടെയും ഹൃദയമിടിപ്പ് ഉയർന്നു. പല ചിത്രങ്ങൾ കണ്ണിലൂടെ മിന്നിമാഞ്ഞു. കാവിൽ ദേവന്റെ കാൽ പതിഞ്ഞ നിമിഷം ആ മരപൊത്തിൽ ഇരുന്ന ഇന്ദ്രനീലകല്ല് മോതിരം വെട്ടി തിളങ്ങി. ചെമ്പകപൂക്കൾ കാറ്റിനൊപ്പം നൃത്തമാടൻ തുടങ്ങി. മണ്ണ്പോത്തുകളിൽ ഇരുന്ന നാഗങ്ങൾ തലപൊക്കി അവയുടെ കണ്ണുകൾ അവരെ കണ്ട് തിളങ്ങി. ചെമ്പകം പൂക്കൾ അവരുടെ ദേഹത്തേക്ക് വർഷിച്ചു. ഒരു പൂ ഗൗരിയുടെ തലയിൽ സ്ഥാനം പിടിച്ചു. ഒരു പൂ മഹിയുടെ കൈയിലും. " എനിക്ക് കഴിയില്ല്യാ... മുമ്പിലേക്ക് വരാൻ.. ആ നെഞ്ചിൽ വീണ് പൊട്ടികരയാൻ... എനിക്ക് കഴിയില്ല്യേട്ടാ..... " മരത്തിന്റെ പുറകിൽ നിന്ന രൂപം കണ്ണീരോടെ മഹിയോട് പറഞ്ഞു. മഹി അത് കേട്ടില്ല...

പക്ഷേ... അവന്റെ ഉള്ള് വിങ്ങി കണ്ണുകളിൽ നിന്ന് കണ്ണീരറിയാതെ വന്നു. ഇത് തന്നെ ആയിരുന്നു ഗൗരിയുടെ അവസ്ഥയും. മഹി കണ്ണുകൾ മുറുക്കി അടച്ചു മനസിലേക്ക് ഒരു പെൺകുട്ടിയുടെ ചിത്രം തെളിഞ്ഞു. അവൻ പെട്ടന്ന് കണ്ണുകൾ തുറന്നു ചുറ്റും നോക്കി പക്ഷേ വേറെ ആരെയും അവിടെ കണ്ടില്ല. അവിടെ തന്റെ ആരോ ഉണ്ടെന്ന് മഹിയുടെ മനസിൽ ഇരുന്ന് ആരോ പറയുംപോലെ അവന് തോന്നി ഗൗരിക്കും. "നമ്മുക്ക് പോകാം പാറൂ...." "നമ്മുക്ക് പോകാം ദേവേട്ടാ " മഹിയും ഗൗരിയും ഒരുമിച്ച് പറഞ്ഞു. അവർ കാവിൽ നിന്ന് ഇറങ്ങി നടന്നു. ഇടക്ക് രണ്ടുപേരും അവിടെ തിരിഞ്ഞു നോക്കി. 💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖🌼💖 നാഗയക്ഷി അവളുടെ തോളിൽ സ്പർശിച്ചു. അവൾ നാഗയക്ഷിയെ നിറകണ്ണുകളോടെ നോക്കി.

നാഗയക്ഷിയുടെ നെറ്റിയിൽ നിന്നു വന്ന പ്രകാശത്തിൽ അവളുടെ രൂപത്തെ മാറ്റി അവളുടെ യഥാർത്ഥ രൂപത്തിലേക്ക് വന്നു. അവളുടെ നെറ്റിയിലേയും ശരീരത്തിലെ പല മുറിവുകളും പാടുകളും അപ്രതീക്ഷമായി. അവളുടെ കണ്ണുനീർ അവർ തുടച്ചു. ആ അമ്മയുടെ മാറിലേക്ക് വീണവൾ പൊട്ടികരഞ്ഞു. അവർ അവളുടെ തലയിൽ തഴുകി. പതിയെ പതിയെ ആ കണ്ണുകളിൽ കണ്ണുനീർ മാറി പകയാളി നാഗയക്ഷിയുടെയും. ഓരോ ഓരോ പൂക്കളായി സർപ്പഗന്ധി അവരുടെ മേലേക്ക് വീണുകൊണ്ടിരുന്നു.....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story