💙ഗൗരിപാർവതി 💙: ഭാഗം 4

gauriparvathi

രചന: അപ്പു അച്ചു

 എല്ലാരും കുഞ്ഞിന്റെ ജന്മത്തിന്റെ പ്രത്യേകതകൾ പറഞ്ഞു. വിഷ്ണു തന്റെ കുഞ്ഞിനെ കുറിച്ച് പറയുന്നത് കേട്ട് പുഞ്ചിരിച്ചു നിന്നു. വിച്ചു (വൈഷ്ണവ് ) ആണെങ്കിൽ അനിയത്തികുട്ടീനെ കൊഞ്ചിക്കുന്ന തിരക്കിലാണ്. ക്ഷേത്രത്തില്ലെ പൂജയെല്ലാം കഴിഞ്ഞു. എല്ലാരും സന്തോഷത്തോടെ മടങ്ങി. കുഞ്ഞിന്റെ ജനനം ഗ്രാമത്തിൽ ആർഭാടമായി ആഘോഷിക്കാൻ എല്ലാരും തീരുമാനിച്ചു.

കുഞ്ഞിനെ ആരതി ഉഴിഞ്ഞു കൊട്ടാരത്തിൽ സ്വികരിച്ചു. അങ്ങനെ ഇരുപത്തിയെട്ടു ദിവസം കഴിഞ്ഞു പോയി. ഇന്നാണ് കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ആർഭാടമായി നടത്താനാണ് വലിയ തബുരാൻ തീരുമാനിച്ചിരിക്കുന്നത്. എല്ലാരും കൊട്ടാര അങ്കണത്തിൽ എത്തിചേർന്നു. എല്ലാരും ഏതു പേരാണ് കുഞ്ഞിന് ഇടാൻ പോകുന്നത് എന്ന് പലരോടും ചോദിക്കുന്നു. അവസാനം ദേവകി കുഞ്ഞുമായി കൊട്ടാരമുറ്റത്ത്‌ എത്തി. തേജസുതുളുബുന്ന മുഖമുള്ള "തേജസ്വിനി "യാണവൾ. ഐശ്വര്യം തുളുബുന്ന മുഖമുള്ള "ഐശ്വര്യ "യാണവൾ. പേരിടലിനായി സജികരിച്ച സ്ഥലത്ത് വാസുദേവൻ വർമ്മയും ദേവകി തബുരാട്ടിയും ഇരുന്നു. കുഞ്ഞിനെ സ്വർണാഭരണങ്ങൾ കൊണ്ടുമൂടി.

അവസാനമായി കുഞ്ഞിന്റെ ചെവിയിൽ വാസുദേവൻ പേരുചൊല്ലി. തബുരാൻ എല്ലാവരോടും പറഞ്ഞു. "" മകം പിറന്ന മംഗ "" "" ശിവന്റെ നടയിൽ ജനനിച്ചവൾ " ഐശ്വര്യവും തേജസും തുള്ളുബുന്ന മുഖം "" ""മകം തിരുനാൾ 💙 ഗൗരീപാർവതി 💙 "" ജെനങ്ങൾ കുഞ്ഞിനുമിതെ പൂക്കള്ളാൽ വർഷം തീർത്തു. അങ്ങനെ ആഘോഷങ്ങൾ കഴിഞ്ഞു. എല്ലാരും അവരവരുടെ വീടുകളിലേക്ക് മടങ്ങി......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story