💙ഗൗരിപാർവതി 💙: ഭാഗം 40

gauriparvathi

രചന: അപ്പു അച്ചു

ഇന്നാണ് ഈശ്വരപുരത്തെ ശിവക്ഷേത്രത്തിലെ ആറാം ഉത്സവം. നാല് കരയാണ് ഉള്ളത്. വടക്കേക്കര ., തെക്കേക്കര, കിഴക്കേക്കര, പടിഞ്ഞാറെക്കര. ആറാം ഉത്സവം വടക്കേക്കരയുടെയാണ്. ഈശ്വരമഠം വടക്കേകരയിലാണ്. കൂടാതെ ഇന്ന് ഐഷുവിന്റേയും മനുവിന്റെയും കുഞ്ഞിന്റെ ചോറൂണുമാണ്. നീലയും മഞ്ഞയും നിറത്തിലെ ദാവണി ആണ് ഗൗരി ഉടുത്തത്. വാസുദേവന്റെയും ദേവകിയുടെയും മടിയിലിരുത്തി കുഞ്ഞിന് ആദ്യം ഉപ്പ് നൽകി പിന്നീട് പായസവും ചോറും കൊടുത്തു. ചുണ്ടു പിളർത്തി കൊടിമരച്ചുവട്ടിൽ ഉയരുന്ന ചെണ്ടമേളത്തിൽ ശ്രദ്ധിച്ചിരിക്കുകയാണ് കുഞ്ഞ്. കുഞ്ഞിന്റെ പേര് വാമിക എന്നാണ് പക്ഷേ എല്ലാവരുടെയും ഉണ്ണിമോൾ ആണവൾ. മുതിർന്നവർ എല്ലാരും കുഞ്ഞിന് പായസവും ചോറും കൊടുത്തു ചോറൂണ് നടത്തി. "ഇഞ്ചാടാ... വാവേ നിനക്ക് ഇറ്റപെട്ടോ... മ്മ്.. " (എന്താടാ വാവേ നിനക്ക് ഇഷ്ടപ്പെട്ടോ) ഗൗരി കുഞ്ഞിന്റെ പിളർത്തിയ ചുണ്ടിലേക്ക് പായസത്തിന്റെ മധുരം വെച്ചുകൊടുത്തു.

ചെമ്പകശ്ശേരി മനയിലെ ആൾക്കാരും അമ്പലത്തിൽ തൊഴാൻ വന്നിരുന്നു. മഹിയും മാളുവും രാധുവും ഭൂമിയും അർജുനും ഗൗരിയുടെയും കൂടെയുള്ളവരുടെയും അടുത്തേക്ക് വന്നു. മാളു വന്ന ഉടനെ ഗൗരിയുടെ കയ്യിൽ തൂങ്ങി. അവളുടെ ആ പ്രവർത്തിയിൽ തന്നെ എല്ലാർക്കും മനസ്സിലായി മാളുന് എത്രമാത്രം ഇഷ്ടപ്പെട്ടവൾ ആണ് ഗൗരിയെന്ന്. അവസാനമാണ് കുഞ്ഞിന് ചോറൂണ് കൊടുക്കാൻ മാളു വന്നത്. " മ്മ്ഹ്.. നിനച് തരില്ലല്ലോ..ഇജ് ഞാനെടുക്കുവാ.... " മാളു ഇലയിൽ പിടിച്ചുകൊണ്ട് കുഞ്ഞിനെ നോക്കി എന്തു ചെയ്യും എന്ന് പറയുന്നപോലെ കണ്ണുകൊണ്ട് കാണിച്ചു. "കൊച്ചിനെ കരയിപ്പിക്കാതെടി " മഹി മാളൂനെ നോക്കി കണ്ണുരുട്ടി. അതുവരെ ഒന്നും ശ്രദ്ധിക്കാതെ മേളത്തിൽ ശ്രദ്ധിച്ചുകൊണ്ടിരുന്നു കുഞ്ഞും മാളുവിനെ നോക്കി ചുണ്ടു പിളർത്തി കരയുന്ന പോലെ ആയി . " അച്ചോടാ... എന്തിനാ... ചുഞ്ചിരി വാവ കരയാൻ പോണേ... ചേച്ചിക്ക് വേണ്ടാട്ടോ "കുഞ്ഞിനെ താടിയിൽ പിടിച്ച് മാളു കൊഞ്ചിച്ചു. അവളെ നോക്കി കുഞ്ഞു പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു.

" കണ്ട കണ്ട കൊച്ച് ചിരിച്ചത് കണ്ടോ. എന്നോടാ ഉണ്ണിമോൾക്ക്‌ കൂട്ട്. ഞാൻ വിളിച്ചപ്പോൾ കുഞ്ഞ് നോക്കിയത് കണ്ടോ... " മാളു ഗമയിൽ പറഞ്ഞു. "സമ്മതിച്ചു തന്നേ... " കാളി അവളെ നോക്കി ചിരിച്ചു. " ഊട്ടുപുരയിൽ സദ്യ കൊടുക്കാൻ തുടങ്ങി കേട്ടോ " അതുവഴി വന്ന ഒരാൾ പറഞ്ഞു. " സദ്യയോ എവിടെ " സദ്യ എന്ന് കേട്ടപ്പോൾ എങ്ങനെ ഇലയിൽ ഇരിക്കുന്ന പായസം അകത്താക്കാമെന്ന് ചിന്തിച്ചു നിന്ന മാളു ചാടിവീണു. " ഊട്ടുപുരയിൽ " നീരു അവളുടെ തലയിൽ കൊട്ടി. " ഓക്കേ അപ്പൊ ഞാൻ പോകുവാണെ " മാളു എല്ലാരോടും പറഞ്ഞിട്ട് നടന്നു. " എടീ അത് ഊട്ടുപുര എവിടെ ആണെന്ന് നിനക്ക് അറിയാവോ.. " കാർത്തി വിളിച്ചു കൂവി. " കണ്ടു പിടിച്ചോളാം " മാളു തിരിഞ്ഞു നോക്കാതെ പറഞ്ഞു. " അങ്ങോട്ടാണോ ഇങ്ങോട്ടാണോ.." മാളു ചൂണ്ടുവിരൽ കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ആട്ടി. " വഴിയറിയാത്തപ്പോൾ നമ്മളെ ആരാണ് സഹായിക്കുന്നത് അതേ മാപ്പ്...ഇവിടെ മാപ്പൊന്നും കാണുന്നില്ലല്ലോ... " മാളു ചുറ്റും നോക്കി.

" ഇങ്ങനെ ഒരു പൊട്ടി"അവളുടെ പുറകേ വന്ന ഗൗരി അവൾ പറയുന്നത് കേട്ട് തലയിൽ കൈവച്ചു. അവസാനം കണ്ടു പിടിച്ച സന്തോഷത്തിൽ അവൾ ക്യുവിലേക്ക് നടന്നു. " അമ്മാമ്മേ എന്നെ ഒന്ന് ഇവിടെ നിർത്തുവോ.... " ക്യുവിന് ഏറ്റവും മുമ്പിൽ പോയി നിന്ന് അവൾ ഒരാളോട് കൊഞ്ചിക്കൊണ്ട് ചോദിച്ചു. അവളുടെ ചോദ്യം കേട്ട് അവർ അവളെ സംശയത്തിൽ നോക്കി. " പ്ലീച്... വിഷനിട്ടല്ലേ... " ( ഞാനാ ഗീതു.. നല്ല പോലീസല്ലേ.... ആ ട്യൂണിൽ ) ആ ഡയലോഗിൽ അമ്മമ്മ ഫ്ലാറ്റ്. അവർ സമ്മതിച്ചു. " നല്ല അമ്മാമ്മ " അവൾ ആ മുത്തശ്ശിയുടെ കവിളിൽ നുള്ളികൊണ്ട് അവരുടെ മുമ്പിൽ കേറി നിന്നു. ഇത് എന്ത് സാധനം എന്നപോലെ അവർ നോക്കി. "ഈ.. 😆" അവൾ അവരെ നോക്കി ഇളിച്ചു. ഇതെല്ലാം മാറിനിന്നു കണ്ട കാളി അങ്ങോട്ട് ചെന്നു. "അമ്മമ്മേ എന്നെക്കൂടി ഇവിടെ നിർത്താവോ " കാളി അവരോട് ചോദിച്ചു. " അങ്ങോട്ട് മാറി നിൽക്കടാ.. ചെർക്കാ.." അവരുടെ ഒറ്റ പറച്ചിലിൽ അവൻ പുറകോട്ട് മാറി. " പോയി ക്യുവിൽ നിൽക്ക് '' അവർ.

"അപ്പൊ ഇവളെ ഇവിടെ നിർത്തിയതോ " അവൻ തർക്കിക്കാൻ തന്നെ നിന്നു. " ആ കൊച്ചിന് വിശന്നിട്ടല്ലേ.... " അവർ മാളൂനെ നോക്കി ചിരിച്ചു. അവൾ ചിരിച്ചുകൊണ്ട് അവശത കാണിച്ചു. "ആ എനിക്കും വിശന്നിട്ടു തന്നാ ങ്ങാഹാ..., " അവൻ മുണ്ട് മടക്കി കുത്തി. " ഡാ കാളി നീ ഇവിടെ നിൽക്കുവായിരുന്നു അവിടെ വിളമ്പാൻ ചെല്ല് " ഹരി അവിടേക്ക് വന്ന് അവനെ വിളിച്ചു. " ഞാനാ വിളമ്പുന്നെ.. ആ പപ്പടം ഞാൻ അങ്ങ് എടുക്കുവാ... അമ്മാമ്മ എന്നെ ഇവിടെ നിർത്തില്ല അല്ലെ...അകത്തോട്ടു വാ " കാളി തലയാട്ടി പറഞ്ഞു. "അമ്മാമ്മ വിഷമിക്കേണ്ട ഞാൻ എന്റെ പപ്പടം തരാം " മാളു അവരുടെ തോളിൽ കൈവെച്ചു. " പിന്നെ അവൾ തരും.. ആ ചോറ്കൊടുക്കുന്ന കൊച്ചിന്റെ പായസം എങ്ങനെ എടുക്കണം എന്ന് ആലോചിച്ചു നിന്ന മൊതലാ ഇപ്പൊ തരും. " കാളി പോകുന്നതിന്റെ ഇടയിൽ മുണ്ട് മടക്കി മുറുക്കികൊണ്ട് പറഞ്ഞു. "ഈ... 😆" മാളു വളിച്ച ഒരു ചിരി ചിരിച്ചു. ഇതിനെ പിടിച്ച് ഇവിടെ നിർത്തേണ്ട വെല്ല കാര്യവും എനിക്ക് ഉണ്ടായിരുന്നോ ഭഗവാനെ എന്ന് അവർ മനസ്സിൽ പറഞ്ഞു

ഇതെല്ലാം കണ്ട്കൊണ്ട് നിന്ന മഹിയും ഗൗരിയും കൂട്ടരും വയറ്റിൽ കൈവെച്ച് പൊട്ടി ചിരിച്ചു. ഉത്സവത്തിന്റെ സദ്യ... വെയിൽ കൊണ്ട് തളർന്നു വലിയവൻ ചെറിയാൻ എന്ന് വ്യത്യാസമില്ലാതെ ഭഗവാന്റെ ഒരു പിടി ചോറ് വാങ്ങി കഴിക്കുന്നതിന്റെ സ്വാത് ഒന്ന് വേറെ തന്നെയാണ്.. വീട്ടിൽ എത്ര വട്ടം അതുപോലെ പാകം ചെയ്താലും ആ ടെസ്റ്റ്‌ കിട്ടില്ല.... കാളിയെയും അലനെയും സോപ്പിട്ട് മാളു നാലഞ്ചു ഐസ് ക്രീം അകത്താക്കി. കൂടെ മറ്റുള്ളവർക്കും വാങ്ങി. 🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖 മഹിയുടെ കൈയിൽ കോർത്തുപിടിച്ചേക്കുന്ന ഗൗരിയുടെ കൈകളെ ഭൂമി സംശയത്തോടെ നോക്കി. അവരുടെ കണ്ണുകളിലെ തിളക്കവും ഇടക്ക് ഇടക്കുള്ള മഹിയുടെ പ്രണയത്തോടെ ഉള്ള നോട്ടവും ഭൂമിയുടെ സംശയം ഇരട്ടിച്ചു. 'മോളേ ഭൂമി..... " ഒരു ആവിശ്യത്തിനായി ശിവശങ്കരൻ അവളെ വിളിച്ചു. "ദാ വരുന്ന് മുത്തശ്ശാ... " അവൾ അവരെ ഒന്ന് നോക്കിയിട്ട് മുത്തശ്ശന്റെ അടുത്തേക്ക്‌ ചെന്നു.

ഭൂമിയോട് ആവിശ്യം പറഞ്ഞ് തിരിഞ്ഞ ശിവശങ്കരൻ കാണുന്നത് തന്നെ നോക്കി നിൽക്കുന്ന വാസുദേവനെ ആണ്. അവരുടെ അടുത്തേക്ക് സദാശിവനും വന്നു. " ചെമ്പകശ്ശേരിമനയിലെ ശിവശങ്കരനും സദാശിവനും കൈപ്പുഴ ഇല്ലത്തെ ആ നമ്പൂതിരി പയ്യനെ ഓർമ്മ ഉണ്ടാവുവോ ആവോ.. " പരിഹാസം നിറഞ്ഞ സ്വരത്തിൽ വാസുദേവൻ പറഞ്ഞു. " നിനക്ക് ഓർമ്മ ഉണ്ടോ ശിവ... ഒരിക്കൽ നീ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്ത ഇന്ദ്രനെ... എങ്ങനെ മറക്കും... ഇപ്പൊ അതേ രൂപത്തിൽ അല്ല ഇന്ദ്രൻ തന്നെയാണവൻ. നിന്റെ മകളുടെ മകനായി... കൊച്ചുമകനായി തന്നെ വന്നത്. എന്താലേ.. വിധി. " വാസുദേവന്റെ വാക്കുകളിൽ പുച്ഛം മാത്രമായിരുന്നു. ശിവന്റെയും സദുവിന്റേയും കുറ്റബോധത്താൽ തല താണു. " ശെരിയാണ് വാസുദേവൻ പറഞ്ഞത് എല്ലാം ശെരിയാണ്. " ശിവൻ മനസ്സിൽ പറഞ്ഞു. "നീ നീ... എന്റെ ദേവിയെ...അതിന് നീയും കൂട്ട് നിന്നല്ലേ ശിവ " "വസു.... " സദാശിവന്റെ കോളറിൽ പിടിക്കാൻ തുടങ്ങിയ വസുവിനെ ദത്തൻ വിളിച്ചു. "എല്ലാരും ശ്രദ്ധിക്കും നീ ഇങ്ങോട്ട് വാ "ദേഷ്യത്തിൽ നിൽക്കുന്ന വസുവിനെ ദത്തൻ വിളിച്ചുകൊണ്ട് പോയി. അവർ പോകുന്നത് സദുവും ശിവനും നോക്കി നിന്നു.

സദുവിന്റെ കണ്ണിൽ നിന്ന് കണ്ണുനീര് ഒലിച്ചിറങ്ങി. 🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖 " ദേവേട്ടാ ഇത് എങ്ങോട്ടാ പോകുന്നേ... " കൈയും വലിച്ചുകൊണ്ട് പോകുന്ന മഹിയോട് ഗൗരി സംശയത്തിൽ ചോദിച്ചു. " ഇങ്ങോട്ട് വാ പാറു... " മഹി ഇടത്തെ കൈകൊണ്ട് മുണ്ടിന്റെ അറ്റവും മറ്റേ കൈകൊണ്ട് അവളെയും കൊണ്ട് അമ്പലത്തിൽ നിന്ന് ഇറങ്ങി. സദ്യയുടെ സമയമായിരുന്നതിനാൽ ആരും തന്നെ വെളിയിലായി ഇല്ലായിരുന്നു. വെയിൽ ആറിയസമയം.. മരങ്ങളുടെ ഇലകൾ താഴെ നിഴലുകളായി പതിഞ്ഞുകൊണ്ടിരുന്നു. ചിലകിളികളുടെ സ്വരം. ഉച്ചക്ക് വീശുന്ന ഇളം കാറ്റ് ഇലകളെ തഴുകി ശബ്ദമുണ്ടാക്കികൊണ്ട് അവരെ തഴുകി പോയി. " അവിടെവരെ പോകാം പാറു... എനിക്ക് എന്തോ അവിടെ പോകാൻ തോന്നുന്നു. " ഉള്ളിലേക്ക് കേറി അമ്പലത്തിന്റെ അടുത്തുള്ള ആ ഇടിഞ്ഞു പൊളിഞ്ഞ ഇല്ലത്തെ നോക്കി മഹി പറഞ്ഞു. " ദേവേട്ടാ ആരെങ്കിലും കണ്ടാൽ.. എനിക്ക് പേടിയാ... " ഗൗരി പുറകോട്ട് വലിഞ്ഞു.

" പേടിക്കാൻ ഒന്നുമില്ല... ഞാൻ അലനോട് പറഞ്ഞിട്ടുണ്ട്.. " അവൻ പറഞ്ഞുകൊണ്ട് ഗൗരിയുമായി ഇല്ലം ലക്ഷ്യമാക്കി നടന്നു. മിറ്റം മുഴുവൻ കാടുപോലെ പല തരത്തിലെ തുളസി ചെടികൾകൊണ്ട് നിറഞ്ഞിരുന്നു. ചുറ്റും തുളസി പൂവിന്റെ സുഗന്ധം. അവരെ വീശി പോയ കാറ്റിന് കൃഷ്ണതുളസീടെ മണമായിരുന്നു. മിറ്റത്തിന് ഒരു ഭാഗത്ത് നിന്ന വലിപ്പമുള്ള മരത്തിന് പിന്നിൽ നിറക്കണ്ണോടെ അവൾ ഉണ്ടായിരുന്നു.... തുളസിപ്പൂവിന്റെ നൈർമല്ല്യമുള്ളവൾ.... ഒരു പുകപോലെ അവരെ വലം ചെയ്ത് മഹിയെ ഒന്ന് നോക്കിയിട്ട് അവൾ അവിടുന്ന് മാഞ്ഞു. മഹി ആ തുളസി തറയിൽ തൊട്ട നിമിഷം മിന്നൽ കൈകളിലൂടെ തലയിലേക്ക് സഞ്ചരിച്ചു.ഇല്ലത്തിന് തെക്ക് വശത്ത് കാറ്റിൽ കരിയിലകൾ പറന്നു. പൂട്ടിയിട്ട മുറിയിലെ മേശയുടെ പുറത്തിടുന്ന മഞ്ചാടി കുപ്പി മറിഞ്ഞു മഞ്ചാടികൾ മേശയിൽ പരന്നു. പക്ഷേ ആ തുളസി തറയിൽ അവന് വേണ്ടി മായാതെ കിടന്ന ചോരപാട് അവൻ കണ്ടില്ല. ഗൗരിയുടെ നിറഞ്ഞകണ്ണുകൾ അറിയാതെ ചുറ്റും ആരെയോ തിരഞ്ഞു. അവന്റെ മനസ്സിൽ ഒരു പയ്യനെയും അവന്റെ കൈയിൽ തൂങ്ങി നടക്കുന്ന ഒരു പെൺകുട്ടിയുടെയും മുഖം തെളിഞ്ഞു. മഹിയുടെ ശരീരം തളരുന്നതായി അവന് തോന്നി.

അവൻ താങ്ങിനായി ഗൗരിയുടെ തോളിൽ പിടിച്ചു. " പോകാം ദേവേട്ടാ.. എനിക്ക് എന്തോപോലെ തോന്നുന്നു ... ".ഗൗരി അവന്റെ കൈയിൽ പിടിച്ചു. " പോകാം പാറു.... എനിക്കും അതുപോലെ എന്തോ വല്ലായിമ.." അവർ ഒന്നും കൂടി അവിടേക്ക് നോക്കിയിട്ട് തിരികെ നടന്നു. ഇല്ലത്തെ ഒരു മുറിയിൽ നിറമില്ലാത്ത ഒരു ഫോട്ടോ ഭിത്തിയിൽ കിടന്നാടി... "എന്തൊക്കെയോ നമ്മൾ അറിയാത്ത പലതും ഉണ്ട് പാറു.. " മഹി ഗൗരിയുടെ തോളിൽ കൂടി കൈയിട്ടു. "എന്ത്...? " ഗൗരി സംശയത്തോടെ അവനെ നോക്കി. " എനിക്ക് വന്നപ്പോൾ തൊട്ട് ഒരു ചിത്രങ്ങൾ പോലെ പലതും മനസ്സിൽ തെളിയുന്നു. അതിന് മുമ്പ് ഞാൻ നിന്നെ കണ്ടത് പോലും സ്വപ്നത്തിൽ ആണ്. നിനക്കും ഇങ്ങനെയല്ലേ തോന്നുന്നത് " മഹി നടക്കുന്നതിന്റെ ഇടയിൽ പറഞ്ഞു. " അതേ ദേവേട്ടാ.... പിന്നെ ദേവേട്ടന്റെ മുത്തശ്ശനും എന്റെ മുത്തശ്ശനും തമ്മിൽ എന്താ പ്രേശ്നമെന്ന് ആർക്കും അറിയില്ല.... "ഗൗരി നടക്കുന്നതിന്റെ ഒപ്പം ദൂരേക്ക് നോക്കി പറഞ്ഞു. രണ്ടുപേരുടെയും ഹൃദയമിടിപ്പ് ഉയർന്നു. സത്യം അറിയാൻ സമയമായെന്ന് ഉള്ളിൽ ഇരുന്ന് ആരോ പറയുന്നപോലെ അവർക്ക് തോന്നി. അവർ നേരെ പോയത് അമ്പലക്കുളത്തിൽ ആണ്. അവിടെ എല്ലാരും ഉണ്ടായിരുന്നു. *

സമയമായി.... ദേവിയും അവളുടെ ജീവനായിരുന്ന ഇന്ദ്രനെകുറിച്ചും നിങ്ങൾ അറിയാൻ സമയമായി...എന്നാൽ അതിൽ അസത്യങ്ങളും നിങ്ങളെ കാത്തിരിപ്പുണ്ട് * സർപ്പഗന്ധി ചോട്ടിൽ ഇരുന്ന നാഗയക്ഷി മൊഴിഞ്ഞു. കാവിൽ കരിയിലകളെ പറപ്പിച്ചുകൊണ്ട് കാറ്റ് ആഞ്ഞുവീശി... ചെമ്പകമരത്തിൽ എഴുതിയ ദേവൻ എന്ന പേര് ഒന്നുംകൂടി വെക്തമായി. മഞ്ചാടി മരം ആടിയുലഞ്ഞു.... പൂട്ടിയിട്ട മുറിയിൽ ഇരുന്ന വീണയിൽ നിന്ന് സ്വരങ്ങൾ ഉയർന്നു. ചിലങ്കയിലെ മണികൾ കിലുങ്ങി..... 🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖🌿💖 ഉത്സവത്തിന്റെ ഭാഗമായി ഓട്ടംതുള്ളൽ അമ്പലത്തിന്റെ സ്റ്റേജിൽ നടക്കുന്നുണ്ടായിരുന്നു. ഗൗരിയും നീരുവും ഭൂമിയും മാളുവും........ പെൺകുട്ടികൾ എല്ലാം അത് കാണാൻ പോയി. ആണുങ്ങളെല്ലാം ചെണ്ടമേളത്തിന് കൂടെ നിന്നു. പകൽ പൂരത്തിന്റെ ഫ്ളോട്ടുകളും കവാടികളും തെയ്യവും ബാന്റ്മേളവും ചെണ്ടമേളവും അങ്ങനെ പല പല കാര്യങ്ങൾ ഉണ്ടായിരുന്നു. അവസാനം ദേശാധിപത്യദേവനായ ശ്രീ പരമേശ്വരൻ എല്ലാം കാണാൻ ആനപ്പുറത്ത് എഴുന്നള്ളി. കൂടെ ഗണപതിയും അയ്യപ്പനും ഉണ്ടായിരുന്നു ഓരോ ആനപുറത്ത്.

എല്ലാം കഴിഞ്ഞ് എല്ലാരും ഈശ്വരമഠത്തിൽ തിരിച്ചു വന്നു. കുളത്തിൽ പോയി എല്ലാവരും കുളിച്ചു. ആറാംഉത്സവത്തിന്റെയും കുഞ്ഞിന്റെ ചോറൂണിന്റെയും ഭാഗമായി ഈശ്വരമഠത്തിൽ എല്ലാരും കൂടി ആഘോഷിക്കുവാണ്. എല്ലാരും നൃത്തമണ്ഡപത്തിൽ ഒത്തുകൂടി. രണ്ടു സൈഡിലായി പെണ്ണുങ്ങളും ആണുങ്ങളും താഴെ വിരിച്ച വിരിപ്പിൽ ഇരുന്നു. ഗൗരി വീണയും എതിർ സൈഡിൽ മഹി മൃദംഗവുമായി ഇരുന്നു. മാളു വയലിനും ഗൗരിയുടെ ഇടത് വശത്തും കാളി വയലിനുമായി മഹിയുടെ ഇടതുവശത്തും ഇരുന്നു. ബാക്കി ഉള്ളവർ ഓരോ ഉപകരണവുമായി ഇരുന്നു. (പാട്ടുകൾ എല്ലാം പോയി കേൾക്കണേ എന്നാലേ ഒരു ഇത്. ഒരു ഫീല് കിട്ടത്തുള്ളൂ. ) ഗൗരിയാണ് ആദ്യമായി തുടങ്ങിയത്.

🎶ആ ..ആ ..ആ ..ആ .. സരിഗ രീഗ രീഗ രീസധാ സരിഗ സരിഗ രീസപാഗരീ ഗരീസ പഗരീ ധാപഗ സധാപഗരീ ഗരീസധാസ സരീഗ രിഗ സരിഗ രിഗപ ധപധ പധ സരിഗരിസ ധസധപഗരീ ഗരീസധാസാ സദാ പാലയ സാരസാക്ഷി സദാ പാലയ സാരസാക്ഷി സദാ പാലയ സാരസാക്ഷി സമാന രഹിത..സമാന രഹിത മോഹനാംഗി.. സദാ പാലയ സാരസാക്ഷി സമാന രഹിത ..സമാന രഹിത മോഹനാംഗി സദാ പാലയ സാരസാക്ഷി സമാന രഹിത.. മോഹനാംഗി സദാ പാലയാ...ആ.. ആ...ആ. സുധാ മധുര വാക് വിലാസിനി ആ... ആ...ആ...ആ... സുധാ മധുര വാക് വിലാസിനി സുജനാഗ മോജനി സുവാസിനി സദാ പാലയ സാരസാക്ഷി സമാന രഹിത മോഹനാംഗി സദാ പാലയാ..ആ... ആ...ആ...ആ.🎶 അത് ഏറ്റുപിടിച്ച് മഹി തുടർന്നു. രണ്ടുപേരുടെയും കണ്ണുകളിൽ വാശി നിറഞ്ഞു. 🎶

അ... മഹാഗണപതിം മഹാഗണപതിം മനസാ സ്മരാമി (3) വസിഷ്ടവാമദേവാദിവന്ദിത മഹാഗണപതിം മനസാ സ്മരാമി വസിഷ്ടവാമദേവാദിവന്ദിത മഹാഗണപതിം മനസ്സാ സ്മരാമി സാ - സാനിപമ ഗമപമ ഗമരിസരീ (2) സനീ പനി പാ മ ഗമ സരിഗ മഹാഗണപതിം.. മപനിസ മരീസ നിസ രിസനിപമ സനിപമ നിപമ ഗമ സരിഗ മഹാഗണപതിം... സരീ സഗാ മപമ ഗമാ ഗപാ മഗമ പനീ പസാ നിപമ ഗമാ പനിസ ഗമഗമ പമഗ മപമപ നിപമ പനിപനി സനിപ ഗമ പനിസ പമഗമ രിരിസ പസ നിരിസ രിപമ പമഗമ രിരിസാ നിസാ ഗമപ പനിസനി പമപ ഗമ പനിപനിസ പനിസരിസ പനി സരിസ നിസ പനി മപ സരിഗ മഹാഗണപതിം മനസ്സാ സ്മരാമി വസിഷ്ടവാമദേവാദിവന്ദിത മഹാഗണപതിം മനസ്സാ സ്മരാമി ഗണപതിം മനസ്സാ സ്മരാമി..🎶

മഹി പാടുന്നതിനൊപ്പം മൃദംഗവും വായിച്ചു. മഹി പുഞ്ചിരിച്ചുകൊണ്ട് അവളെ കണ്ണുകൊണ്ട് വെല്ലുവിളിച്ചു. ഗൗരി പുഞ്ചിരിയോടെ വീണമീട്ടി..... 🎶അലൈപായുതേ കണ്ണാ എന്‍ മനം ഇഹ അലൈപായുതേ... ഉന്‍ ആനന്ദമോഹനവേണുഗാനമതില്‍‍ അലൈപായുതേ കണ്ണാ എന്‍ മനം ഇഹ അലൈപായുതേ... നിലൈ പെയറാത് ശിലൈ പോലവേ നിന്‍ട്ര് നേരമാവതറിയാമലേമിഹവിനോദമാന മുരളീധരാ എന്‍ മനം തെളിന്ത‍നിലവ് പട്ടപകല്‍‍ പോ‍ലെരിയുതേ ‍ ദിക്കൈ നോക്കി എന്നിരുപുരുവം നെരിയുതേ.. കനിന്ത ഉന്‍ വേണുഗാനം ... കനിന്ത ഉന്‍ വേണുഗാനം കാറ്റ്രില്‍ വരുകുതേ കണ്‍കള്‍ സൊരുകി ഒരുവിധമായ് വരുകുതേ കതിത്ത മനത്ത്തില്‍ ഉരുത്തി പദത്ത്തൈ എനക്ക് അഴൈത്ത് മഗിഴ്ത്തവാ ഒരു തളിത്ത വനത്തില്‍ അഴൈത്റ് എനക്ക് ഉണര്‍ച്ചി കൊടുത്ത് മുഗിഴ്ത്ത വാ അലൈ കടല്‍ അലൈയിനില്‍ കതിരവന്‍ ഒളിയനായ് ഇണൈയിരു കഴലന കളിക്കവാ കതറി മനമുരുഹി നാ‍ന് അഴൈക്കവോ ഇതരമാതരുടന്‍ നീ കളിക്ക‍വോ ഇതുതകുമോ ഇതു‍ മുറൈയോ ഇത് ധര്‍മ്മം താനാ കുഴലൂതിടും പൊഴുത് ആടിടും കുഴൈകള്‍ പോലവേ മനത് വേദനൈ മികവൊട് അലൈപായുതേ കണ്ണാ എന്‍ മനം ഇഹ അലൈപായുതേ... 🎶 .

ഗൗരിയുടെ സ്വരം അവിടെ ഉയർന്നു. എല്ലാരും ആ പാട്ടിൽ ലയിച്ചിരുന്നു. മഹി കണ്ണെടുക്കാതെ വീണമീട്ടി പാടുന്ന ഗൗരിയെ നോക്കിയിരുന്നു. ഗൗരി ഇത് അറിയാതെ കണ്ണുകൾ അടച്ച് പാട്ടിന്റെ ലോകത്തായിരുന്നു. പാടി കഴിഞ്ഞ് മഹിയെ നോക്കി എങ്ങനെയുണ്ടെന്ന് തമാശകലർന്ന പുച്ഛത്തോടെ ചോദിച്ചു. മഹി അതിന് കണ്ണും പിരികവും കൊണ്ട് നല്ലത് എന്ന് കാണിച്ചു. ""നമ്മുക്ക് കാണാമെന്ന് ""അവർ കണ്ണുകൊണ്ട് പറഞ്ഞു. അപ്പോൾ അവർ മഹിയും ഗൗരിയും ആയിരുന്നില്ല... വാശിയും മത്സരബുദ്ധിയും ഉള്ള ദേവിയും ദേവനും ആവുകയായിരുന്നു. " ഇല്ല ഇന്ദ്രാ.... നീ തോറ്റുകൊടുക്കും... അവസാന നിമിഷം അവളുടെ സന്തോഷം കാണാൻ ദേവിയുടെ വാശിക്ക് മുമ്പിൽ നീ സ്വയം തോൽക്കും. " അവരെ നോക്കിയിരുന്ന ദത്തൻ പുഞ്ചിരിയോടെ പഴയ കാര്യങ്ങൾ ഓർത്തു. അവരെ നോക്കിയിരുന്ന വാസുദേവന്റെയും ദേവകിയുടെയും വാസുദേവന്റെ അനിയന്മാരുടെയും കണ്ണുകൾ നിറഞ്ഞു. എന്നാൽ ഇത് ആരും കണ്ടില്ല. ജിത്തൂന് തന്റെ ദേഷ്യത്തെ നിയന്ത്രിക്കാൻ കഴിയാതെ അവിടെന്ന് എഴുനേറ്റുപോയി. കൂടെ അവന്റെ നിഴലായി ആൽബിയും. മഹി ഗൗരിയെ വെല്ലുവിളിച്ചുകൊണ്ട് പാടാൻ തുടങ്ങി...

🎶ആ ….ആ ….ആ ….. സ്വാമിനാഥ പരിപാലയ സുമാ …(3) സ്വ പ്രകാശ മല്ലീശ്വ ഗുരുഗുഹ ദേവസേനേഷ (സ്വാമിനാഥ) വാമ ദേവ പാർവതീ ………ആ …. വാമ ദേവ പാർവതി സുകുമാര (4) പാരി ജാസ്‌ത്ര സമ്മോഹിതാകാരാ സ രി ഗമ പനി പപ്പ മമ രിരി സരി സ (2) മഗ പനി പമ ഗമ രിരി സനി സരിഗമ പാഗമപ സാനി പമ രിരി സ രിസാനിപ സാനിപ്പമാ നിപമാരിരി സരിഗമ പസനി സരി സാനിപമരിസ രിസ സനി നിപ പമ മരിരിസനി സരി സമ ഗപ മനി പസ നിരീ സമ രി സാനിപ രിസാ നിപമാ ഗമ രിസരി (സ്വാമിനാഥ ) കാമജനകഭാരതീശസേവിത കാർതികേയ നാരദാദിഭാവിത വാമദേവപാർവതീസുകുമാര വാരിജാസ്ത്ര സമ്മോഹിതാകാര കാമിതാർഥവിതരണവിപുണചരണ കാവ്യനാടകാലങ്കാരഭരണ ഭൂമിജലാഗ്നിവായുഗഗനകിരണ ബോധരൂപനിത്യാനന്ദകരണ സ രി ഗമ പനി പപ്പ മമ രിരി സരി സ (2) മഗ പനി പമ ഗമ രിരി സനി സരിഗമ പാഗമപ സാനി പമ രിരി സ രിസാനിപ സാനിപ്പമാ നിപമാരിരി സരിഗമ പസനി സരി സാനിപമരിസ രിസ സനി നിപ ...... 🎶

മഹിയുടെ സ്വരം ഇടക്ക് വെച്ച് ഇടറി. മഹി സ്വയം ഗൗരിയോട് തോൽവി സമ്മതിച്ചു. ഗൗരി അവനെ നോക്കി ""എങ്ങനെ ഉണ്ടെന്ന് "" കണ്ണുകൊണ്ട് തലയാട്ടി ചോദിച്ചു. മഹി അതിന് പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളു. ഗൗരിയെ എല്ലാരും നല്ല വാക്കുകൾ കൊണ്ട് പൊതിഞ്ഞു. " അസലായിരിക്കണു ഇന്ദ്രാ..... നി സ്വയം തോറ്റുകൊടുത്തിരിക്കണു... ദേവിയെ നി തോൽക്കാൻ സമ്മതിക്കില്ല്യ അല്ല്യെ.. " വാസുദേവൻ എഴുനേറ്റ് വന്ന് പരിസരം മറന്ന് നടന്നു പോകുന്ന ഗൗരിയെ നോക്കി നിൽക്കുന്ന മഹിയെ കെട്ടിപിടിച്ചു. പെണ്ണുങ്ങൾ എല്ലാം തിരികെ മുറിയിൽ പോയിരുന്നു. എല്ലാരും സംശയത്തിൽ പിരികം ചുളിച്ച് വാസുദേവനെ നോക്കി. " മുത്തശ്ശൻ എന്താ പറഞ്ഞേ ഇന്ദ്രൻ എന്നോ... ആരാ ഈ ഇന്ദ്രനും ദേവിയും " വിച്ചു മുഞ്ഞോട്ട് വന്നു. " അതേ ആരാ അവർ... അന്ന് മുത്തശ്ശൻ മഹിയേട്ടനെ ഈ പേര് വിളിയിച്ചല്ലേ കെട്ടിപിടിച്ചത്. " അലൻ അയാളെ സൂക്ഷിച്ചു നോക്കി. "എനിക്ക് അറിയണം ആരാ ഇന്ദ്രൻ. മുത്തശ്ശൻ എന്തിനാ എന്നെ ഇന്ദ്രൻ എന്ന് വിളിക്കുന്നതെന്ന്...

എനിക്ക് അറിയാം ഈ കണ്ണുകൾ എന്തോ ഒളിക്കുന്നുണ്ട് " പല ഭാഗത്തേക്ക്‌ വെപ്രാളത്തിൽ ചലിക്കുന്ന വാസുദേവന്റെ കണ്ണുകളെ നോക്കി മഹി അയാളുടെ അടുത്തേക്ക് വന്നു. "പറ.. മുത്തശ്ശൻ എന്തിനാ ഇവനെ അങ്ങനെ വിളിക്കുന്നത്. " മനുവും മുഞ്ഞോട്ട് വന്നു. ""'പറയാം...... "" കാവിൽ കാറ്റ് ആഞ്ഞുവീശി..... ചെമ്പകമരം ശക്തിയോടെ പൂക്കൾ പൊഴിച്ചു. മരപ്പൊത്തിൽ ഇരുന്ന മോതിരം വെട്ടി തിളങ്ങി. 🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙 മുറിയിലേക്ക് പോയ ഗൗരി വീണ മീട്ടുന്ന സ്വരം കേട്ട് നിന്നടുത്ത് തന്നെ നിന്നു. "അലൈപായുതേ.... കണ്ണാ ""എന്ന പാട്ടിന്റെ ഈണമായിരുന്നു കേട്ടത്. പെട്ടന്ന് എന്തോ ഓർത്ത ഗൗരി വാസുദേവന്റെ മുറി ലക്ഷ്യമാക്കി നടന്നു. വാസുദേവൻ മറ്റുള്ളവരോട് സംസാരിക്കുന്നത് കണ്ട ഗൗരി അയാളുടെ മുറിയിൽ കേറി മേശതുറന്ന് താക്കോൽകൂട്ട് തപ്പിയെടുത്തു. പതിയെ ആരും അറിയാതെ ആ മുറി ലക്ഷ്യമാക്കി നടന്നു അല്ല ഓടി. ദൂരെ നിൽക്കുന്നതിനാൽ അവർ സംസാരിച്ചത് അവൾ കേട്ടില്ല. ഗൗരി പാടുപെട്ട് അത് തുറന്നു. അവളുടെ കണ്ണുകൾ വിടർന്നു. താഴത്തെ പോലെയല്ല എല്ലാം പഴയകാലത്തെ പോലെയുള്ളവാ.

അടുക്കി വെച്ചിരിക്കുന്ന ഒരു മുറി. ഉപയോഗിക്കാത്തത് ആണെന്ന് ആരും പറയില്ല. അത്രക്കും വൃത്തിയുണ്ടായിരുന്നു ആ മുറിക്ക്. ചിലന്തി വലയോ ഒന്നുംതന്നെ ഇല്ലായിരുന്നു. അവളുടെ കണ്ണുകൾ ആ മുറി മുഴുവൻ ഓടി നടന്നു. ഒരു തടികൊണ്ട് ഉണ്ടാക്കിയ അലമാര. ജനലുകൾ ചുമപ്പും പട്ടും നിറത്തിലെ കർട്ടനുകൾ കൊണ്ട് പകതി തൊട്ട് മറച്ചിരിക്കുന്നു. സപ്രമഞ്ചൽ കട്ടിൽ. തടികൊണ്ടുള്ള നീളത്തിലുള്ള വീതി കുറഞ്ഞ മേശയിൽ ഒരു മൺകൂടത്തിൽ ഇട്ടു വെച്ചേക്കുന്ന മയിൽപ്പീലികളെ അവൾ തഴുകി. അവൾ വലിയ മേശയുടെ പുറത്ത് ഇരിക്കുന്ന വീണയെ തഴുകി. അതിന് ജീവൻ കിട്ടിയപോലെ അതിൽ നിന്ന് ഒരു സ്വരം ഉയർന്നു. ഗൗരി അതിന് അടുത്തിരിക്കുന്ന ചിലങ്ക എടുത്ത് കാതിൽ വെച്ച് കൊട്ടി. അവസാനം മഞ്ചാടികൾ വിതറിയ ആ മേശയിയുടെ അടുത്ത് അവൾ ചെന്നു. വിറയലോടെ അവൾ ആ ഡയറി എടുത്ത് ജനലിന്റെ അടുത്തേക്ക് നടന്നു. കാവിനെ നോക്കി. അതിൽ പിടിച്ചുന്ന ചെറിയ പൊടികളെ മായിച്ചുകൊണ്ട് അതിൽ എഴുതിയത് വായിച്ചു. """"" ദേവന്റെ ദേവി... """" """ " ദേവന്റെ മാത്രം ദേവി... ❤️""""

അതുവായിച്ചതും അവളുടെ തലയില്കൂടി മിന്നൽ കടന്നുപോയി. അവൾ കണ്ണുകൾ അടച്ച് ഡയറി നെഞ്ചിൽ പിടിച്ചു. ഒരു ചിത്രംപോലെ അവളുടെ മനസിലേക്ക് പലതും കടന്നു വന്നുപോയി. 🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿💙🌿 """പറയാം... """ "" ഞാൻ പറയാം... "" """" ഞാൻ എന്തിനാണ് ഈ നിൽക്കുന്ന മഹാദേവനെ ഇന്ദ്രൻ എന്ന് വിളിക്കുന്നത് എന്നല്ലേ... നിങ്ങളുടെ സംശയം.. എന്നാൽ അതിന് മുമ്പ് നിങ്ങൾ ഒന്ന് അറിയണം. """" വാസുദേവൻ മഹിയെ നോക്കി. അയാളുടെ കണ്ണുകളിൽ കണ്ണുനീരിനൊപ്പം ഒരു സന്തോഷവും ഉണ്ടായിരുന്നു. """നിങ്ങൾ ഒരു പ്രണയകഥ അറിയണം.""" " പ്രണയകഥയോ... " കാർത്തി സംശയത്തോടെ ചോദിച്ചു. എല്ലാവർക്കും ആ സംശയമായിരുന്നു. എന്നാൽ മഹിക്ക് പറയാൻ പോകുന്നതിനെ കുറിച്ച് ആകാംഷയായിരുന്നു """"" അതേ പ്രണയകഥ...... ആത്മാവുകൊണ്ട് പ്രണയിച്ചവരുടെ കഥ.... ശിവനും പാർവതിയുംപോലെ....... പ്രണയത്തിലും വാശിയും മത്സരബുദ്ധിയും കൊണ്ടുനടന്നവരുടെ കഥ. മരണത്തിലും ഒന്നിച്ചവരുടെ കഥ. അവരെ കുറിച്ച് അറിയണം ആദ്യം."""" അയാൾ എല്ലാരേയും നോക്കി. അവർ കേൾക്കാൻ വേണ്ടി നിൽക്കുവായിരുന്നു. ❣️ ഒരു നബൂതിരി പയ്യന് തബുരാട്ടി കുട്ടിയോട് തോന്നിയ പ്രണയം....❣️ അയാൾ തുടർന്നു....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story