💙ഗൗരിപാർവതി 💙: ഭാഗം 41

gauriparvathi

രചന: അപ്പു അച്ചു

 ഈശ്വരമഠത്തിലെ വാസുദേവനും ഈശ്വരമഠത്തിലെ തന്നെ കാര്യസ്ഥാന്റെ മകൻ വൈശാഖനും മാണിക്യമംഗലംഇല്ലത്തെ ബ്രമ്മദത്തനും ചെമ്പകശ്ശേരിമനയിലെ ശിവശങ്കരനും സദാശിവാനും ഇണപിരിയാ സുഹൃത്തുക്കൾ. ജാതിമത വെത്യാസം നിലനിൽക്കെ തന്നെ അവർ ഉറ്റകൂട്ടുകാരായി. ആരും അസൂയ പെടുന്ന ചങ്ങാത്തം. വാസുദേവനേയും മറ്റുള്ളവരെക്കാളും ശിവന് ( ശിവശങ്കരൻ ) തന്നേക്കാൾ സ്വത്തും പണവും ഇല്ലാത്ത സാധാരണക്കാരോട് പുച്ഛഭാവമായിരുന്നു. എന്നാൽ അതിന്റെ എതിർ സ്വഭാവമായിരുന്നു സദുവിന്റേത്. " ടാ... സദു അമ്പലത്തിൽ പുതിയ തിരുമേനി വരുന്നെന്ന കേക്കണത്. " അമ്പലത്തിലെ അൽച്ചോട്ടിൽ അവർ ഒന്നിച്ച് ഇരിക്കുമ്പോഴാണ് വസു അത് പറഞ്ഞത്. പൊടിമീശ മുളക്കുന്ന കാലം... അവർക്ക്‌ അപ്പൊ പതിനഞ്ചുവയസ്. " ആരാ... വരണേന്ന് വെല്ല അറിവും ണ്ടോ... " ദത്തൻ ചാടി ഇറങ്ങി. " ഇപ്പോഴത്തെ തിരുമേനിടെ മകൻ ആണെന്നാ പറയണത്....

ദൂരെ ഏതോ ക്ഷേത്രത്തിൽ ആണത്രേ ഇപ്പൊ " വാസുവും പറഞ്ഞുകൊണ്ട് ചോട്ടിൽ നിന്ന് ഇറങ്ങി. " ശെരി അന്നാ നാളെ മൈതാനത്ത് കാണാം.. " ശിവൻ എഴുനേറ്റുകൊണ്ട് പറഞ്ഞു. എല്ലാരും തിരികെ വീട്ടിലേക്ക് തിരികെ പോയി. ദത്തൻ വേറെ വഴിയിൽ കൂടി പോയി. വസുവും വൈശാഖനും ശിവനും സദുവും ഒരുമിച്ച് ഓരോ കാര്യങ്ങൾ പറഞ്ഞ് ചെമ്മൺ പാതയിലൂടെ നടന്നു. ഇശ്വരമഠം കഴിഞ്ഞ് കാവാണ്. രണ്ടുമൂന്ന് ഏക്കറോളം പരന്നു കിടക്കുന്ന കാവ് ഉള്ളിലേക്കാണ് ഇരിക്കുന്നത്. കാവിന്റെ സൈഡിൽ കൂടി കുറച്ച് അകലത്തിൽ ആണ് വഴിപാത. അതുകഴിഞ്ഞാൽ വിശാലമായ നെൽപാടമാണ്. പാടം കഴിഞ്ഞ് കേറുന്നത് മനയിലേക്കും . കാവിന്റെ പുറകിൽ കൂടിയാണ് മലമുകളിൽ നിന്ന് വരുന്ന പുഴ പരന്നൊഴുകുന്നത്. ഒരു സൈഡിൽ വലിയ വൃക്ഷങ്ങൾ തിങ്ങി വളരുന്ന വലിയ മലകളാണ്. അതിനും പുഴക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഗ്രാമം അതാണ് ഇശ്വരപുരം. ചെന്നുകേറിയപ്പോഴേ കണ്ടു തന്നെ കണ്ണുരുട്ടി നോക്കുന്ന അച്ഛൻ ദേവസേനനെ.

അവരുടെ കൂട്ടുകെട്ട് ദേവസേനൻ തമ്പുരാന് ഇഷ്ട്ടമല്ല. അതിനെ മൈൻഡ് ചെയ്യാതെ വസു അകത്തേക്ക് നടന്നു. അവന്റെ തലയിൽ അവന്റെ അമ്മ ഭാർഗവി തബുരാട്ടി സ്നേഹത്തോടെ തലോടി. " ദേവി എന്ത്യേ അമ്മേ " അവൻ കാലും കൈയും കഴുകി വന്നിട്ട് അവരോട് ചോദിച്ചു. " മുകളിൽ ദേവകിയുമായിട്ട് കളിക്ക്യാ.... ഇന്ന് അതിനെ വശം കെടുത്തും ആ കുട്ടീ... " ഗ്ലാസിൽ അവന് ചായ കൊടുത്തുകൊണ്ട് അവർ പറഞ്ഞു. അതിന് അവൻ പുഞ്ചിരിച്ചതേയുള്ളൂ. 🎶" അക്കു തിക്കുത്താന വരമ്പ് കൈയ്യേൽ കുത്ത് കരിംകുത്ത് ജീപ്പു വെള്ളം താറാ വെള്ളം താറാ മക്കടെ കൈയ്യേലൊരു ബാങ്ക് പരിപ്പു കുത്തി പാച്ചോറാക്കി ഞാനുമുണ്ടു സീതയുമുണ്ടു സീതേടച്ച്ഛന്റെ പേരെന്ത്? മുരിങ്ങക്കോൽ മുരിങ്ങച്ചോട്ടിൽ കിടന്നവളേ മുരിക്കും പൂവിൽ കിടന്നവളേ മുന്നാഴി വെള്ളം കുടിച്ചവളേ താറു താറു പാവക്കാ കൈമലത്തിക്കോ!!! "" 🎶 മുകളിലേക്കുള്ള പടികൾ കേറുമ്പോൾ അവൻ കേട്ടു രണ്ട് പെൺകുട്ടികളുടെ ശബ്‌ദം. " നീയ്യ കൈ മലർത്തണ്ടേ.... "

സ്വപാനത്തിൽ ചമ്രം പടിഞ്ഞിരുന്നു അവർ കള്ളിക്കുന്നതിന്റെ ഇടയിൽ അവന് എതിരെ തിരിഞ്ഞ് ഇരിക്കുന്ന പെൺകുട്ടി മറ്റേ പെൺകുട്ടിയോട് തർക്കിച്ചു. " ല്ല്യ... നീയ്യ... ഞാൻ അല്ല്യ.. " മറ്റേ പെൺകുട്ടിയും തർക്കിച്ചു. " അല്ല... അല്ല... അല്ല.... ഞാൻ അല്ല്യാ... " ആദ്യം തർക്കിച്ച പെൺകുട്ടിയുടെ മുഖം ചുമന്നു. അല്ല... കൈ..മ..ല...ത്തി...ക്കോ... മറ്റേ പെൺകുട്ടി ഒന്നുകൂടി കൈയിൽ എണ്ണി. " അല്ല്യാന്ന് പറഞ്ഞില്ല്യേ...... " അവൾ കണ്ണുരുട്ടി മറ്റേ പെൺകുട്ടിയെ പിടിച്ചു തള്ളി. ദേവകി താഴേക്ക് വീണു. " ദേവീ..... " വാസുദേവൻ ദേവിയെ ശകാരിച്ചു വിളിച്ചു. " ഇവളാ വസുവേട്ടാ കൈമലർത്തണ്ടേ... ഞാൻ അല്ല്യ.... " ദേഷ്യത്തിൽ ആ ഒൻപത് വയസുകാരി പറഞ്ഞൂ. " അതിന് നി പിടിച്ച് തള്ളുവാണോ... വേണ്ടത് " വാസുദേവൻ ദേവകിയെ പിടിച്ച് എഴുനേൽപ്പിച്ച്‌ കൊണ്ട് പറഞ്ഞു. ദേവകിയുടെ നെറ്റി ഇടിച്ചടം വിങ്ങി... അവൾ കരയാൻ തുടങ്ങി. " വസുവേട്ടാ ഞാൻ... നിക്ക്... അപ്പൊ ദേഷ്യം വന്നപ്പോ പിടിച്ച് തള്ളിയതാ അല്ലാതെ വേണമെന്ന് നിരിയിച്ചല്ല..... നോട്‌ ഷെമിക്ക് ദേവകി.... "

ദേവകിടെ മുഖം കണ്ട് ദേവി ഏങ്ങി കരയാൻ തുടങ്ങി. വാസുദേവൻ രണ്ടുപേരെയും ചേർത്തു പിടിച്ചു. " അയ്യേ.... രണ്ടും കരയ്യാ... മതി കരഞ്ഞത്. " വാസുദേവൻ രണ്ടുപേരുടെയും കണ്ണുനീര് തുടച്ചു. ദേവകി ദേവിയെ നോക്കി ചിരിച്ചു... അത് കണ്ടപ്പോ ദേവിക്കും സമാധാനമായി. " ചെല്ല് വിളക്ക് വെക്ക്..... ദേവി നീ കാവിൽ പൊന്നുണ്ടോ... " വാസുദേവൻ തിരികെ നടക്കുന്നതിന്റെ ഇടയിൽ ചോദിച്ചു. " ണ്ട്.. " " ന്നാ.. ദേവകിയെ കൂടെ കൊണ്ടുപോയിക്കോ... " വസു പുഞ്ചിരിയോടെ പറഞ്ഞു. " വേണ്ടാ.. ഞാൻ ഒറ്റക്ക് പോയിക്കൊള്ളാം " ദേവിടെ മുഖം മാറി. " മ്മ്.... " വാസുന് അറിയാം ദേവി വാശിപിടിക്കാൻ തുടങ്ങിയാൽ പിടിച്ചടം കൊണ്ടേ പോകുന്നു. ദേവകിയെ നോക്കി അവൻ രണ്ടുകണ്ണും ചിമ്മി കാണിച്ചു. " മോള്... അമ്മായിടെ അടുത്ത് പൊയ്ക്കോ... " ദേവകിടെ കവിളിൽ അവൻ തലോടി. ദേവകി ഭാർഗ്ഗവിടെ അടുത്തേക്ക് പോയി. ദേവി കാവിലേക്കും. ദേവകി ദേവസേനന്റെ സഹോദരിയുടെ മകളാണ്. കൂട്ടുകുടുംബമാണ്.

എല്ലാവരും ഒരുമിച്ചാണ് കൊട്ടാരത്തിൽ താമസം. പക്ഷേ ദേവി ദേവകിയോട് മാത്രമേ അങ്ങനെ കുട്ടുള്ളു. ദേവി ദീപവുമായി കാവിലേക്ക് നടന്നു. അവളെ കണ്ടതും പുറ്റുകളിൽ ഇരുന്ന നാഗങ്ങൾ തലപൊക്കി. എന്നാൽ ഒരു ഭയവുമില്ലാതെ അവൾ നാഗത്തറയിൽ വിളക്ക് വെച്ച് കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു. "യക്ഷിയമ്മേ " സർപ്പഗന്ധിടെ ചോട്ടിൽ നിന്നവൾ വിളിച്ചു. ഒരു നാഗം അവളുടെ മുമ്പിൽ പ്രേത്യക്ഷപെട്ടു പൊടുന്നനെ അത് ഒരു സുന്ദരിയാ സ്ത്രി രൂപമായി മാറി. " ദേവീ...... " അവർ കൈവിടർത്തി അവളെ വിളിച്ചു. ദേവി ചിരിയോടെ അവരുടെ കൈയിലേക്ക് ഓടി കേറി. " ഇന്ന് യക്ഷിയമ്മ എന്ത് കഥയാ നിക്ക് പറഞ്ഞുതര്യാ... " അവൾ വിടർന്നക്കണോടെ ചോദിച്ചു. നാഗയക്ഷി അവളെ സർപ്പഗന്ധി ചോട്ടിലെ പാറയുടെപുറത്ത് ഇരുത്തി. "" ഒരു രാജകുമാരിയെ തേടി വരുന്ന രാജകുമാരന്റെ കഥ "'" "രാജകുമാരിയോ..... " അവൾ വിടർന്ന കണ്ണോടെ ചോദിച്ചു. "അതേലോ ദേവികുട്ടി.. " അവർ അവളുടെ കവിളിൽ പിടിച്ചു വലിച്ചു. " എന്നിട്ട്.... "

അവൾ ആകാംഷയോടെ ചോദിച്ചു. " എന്നിട്ട്..... പിന്നെ പറയാം " " അത് നടക്കാൻ പോകുന്നതേ ഉള്ളു ദേവി. "അവർ മനസ്സിൽ പറഞ്ഞു. "ചെല്ല് കുട്ടീ... നേരം വൈകി. " കുറേ നേരത്തിന് ശേഷം നാഗയക്ഷി പറഞ്ഞു. " നാളെ വരാവേ.... " അതും പറഞ്ഞ് ദേവി കാവിൽ നിന്ന് ഓടി. അവളുടെ കൈയിൽ പിടിച്ച് അവനും വന്നു ആ ഗ്രാമത്തിൽ തന്റെ അച്ഛനൊപ്പം. ഇശ്വരപുരത്തിലെ അമ്പലത്തിൽ പുതിയ തിരുമേനി വന്നു. കൂടെ അമ്മയില്ലാത്ത അയാളുടെ മക്കളും. കൈപ്പുഴഇല്ലത്തെ തിരുമേനിയുടെ മകനാണ് പുതിയ തിരുമേനി. പേര് നാരായണൻ. രണ്ടു മക്കളാണ് അദ്ദേഹത്തിന്. """💕കൈപ്പുഴ ഇല്ലത്തെ ദേവേന്ദ്രൻ 💕''''' അവന്റെ അനിയത്തി കൃഷ്ണവേണിയും. കൃഷ്ണയുടെ ജനനത്തോടെ അവരുടെ അമ്മ മരിച്ചു. അവന്റെ കൈയിൽ തൂങ്ങി വിടർന്ന കണ്ണോടെ അവൾ ചുറ്റും പ്രകൃതി ഭംഗി ആസ്വദിച്ചു. അവൻ പുഞ്ചിരിയോടെ അത് നോക്കി കണ്ടു. " എന്ത് രസമാലെ...." അവൾ കൈകൊണ്ട് ആംഗ്യം കാണിച്ചു. ജന്മനാ അവൾക്ക് ദൈവം സംസാരശേഷി കൊടുത്തിട്ടില്ല. " ഇവിടം ഇഷ്ട്ടപെട്ടോ നിനക്ക് " അവൻ അവളുടെ മുഖം കണ്ട് ചോദിച്ചു. " ഒത്തിരി " അവൾ നിറഞ്ഞ ചിരിയോടെ അവന്റെ കൈയിൽ അമർത്തി പിടിച്ച് സന്തോഷം കാണിച്ചു. അവൻ തന്റെ അനിയത്തികുട്ടീയെ ആ ഗ്രാമം മുഴുവൻ നടന്നു കാണിച്ചു....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story