💙ഗൗരിപാർവതി 💙: ഭാഗം 42

gauriparvathi

രചന: അപ്പു അച്ചു

മൈതാനത്ത് കളിക്കുവായിരുന്നു വാസുവും വൈശാഖനും ശിവനും സദുവും ദത്തനും. ദേവിയും ദേവകിയും പത്മിനിയും മുളകൊണ്ട് ഉണ്ടാക്കിയ ഇരിപ്പിടത്തിൽ ഇരുന്ന് കളികണ്ടു. കളിക്ക് ഇടയിലും സദുവിന്റെ കണ്ണുകൾ ദേവിയിലായിരുന്നു. അവൻ കളി മതിയാക്കി ദേവിടെ അടുത്ത് ചെന്ന് പോക്കറ്റിൽ കരുതിയ നാരങ്ങ മിട്ടായി നൽകി. അത് കണ്ട് ദേവീടെ കണ്ണുകൾ വിടർന്നു. അവൾ അത് വാങ്ങി നാവിലിട്ട് നുണഞ്ഞു. " അവർക്കും കൂടി കൊടുക്ക് ദേവി " അവിടേക്ക് വന്ന വൈശാഖൻ പറഞ്ഞു. " ഇല്ല്യ.... ഇത് നിക്ക് ഉള്ളതാ... അല്ലെ ... " അവൾ ചിണുങ്ങി. "ദേവിക്ക് ഉള്ളത് തന്ന. ന്നാലും അവർക്കും കൂടി കൊടുക്ക്. " വൈശാഖൻ ദയനീയതയോടെ പറഞ്ഞു. " ഇങ്ങനെ ഒരു കുശുമ്പി.... " സദു അവളുടെ മുക്കിൽ പിടിച്ച് വലിച്ചു. " ഹാ.. വേദനിച്ചു ട്ടോ... ഞാൻ കുശുമ്പി അല്ല... " ദേവി മുഖം വീർപ്പിച്ചു പറഞ്ഞു. " അല്ലെ.... " അവർ പിരികം ചുളിച്ചു. " അല്ല, " ദേവി അവർക്ക് മിട്ടായി നൽകി. അവിടേക്ക് അവരുടെ പ്രായമുള്ള ഒരു പയ്യനും അവന്റെ കൈയിൽ തൂങ്ങി ഒരു പെൺകുട്ടിയും വന്നു. അവൻ എല്ലാവരെയും നോക്കി മനോഹരമായി പുഞ്ചിരിച്ചു .

നെറ്റിൽ കുറിതൊട്ട് മുഖത്തേക്ക് പറന്നു വീഴുന്ന മുടികളും . അവന്റെ പുഞ്ചിരിയിൽ ആരും നോക്കി പോകും. കണ്ടാലേ അറിയാം നിഷ്കളങ്കൻ. വാസുദേവന്റെ കണ്ണുകൾ ആദ്യം പോയത് അവന്റെ കൈയിൽ പിടിച്ചേക്കുന്ന അവളെയാണ്. "നീയ്യ്.. ആരാ ഇവിടെ കണ്ടിട്ടില്ല്യ.... " ദത്തൻ വാസുദേവനൊപ്പം അവരുടെ അടുത്തേക്ക് വന്നു കൂടെ ശിവനും. " ഞാനിവിടെ ആദ്യമായിട്ടാണ്.. പുതിയ തിരുമേനിയുടെ മകനാണ്." അവൻ പുഞ്ചിരിയോടെ പറഞ്ഞു. " നിന്റെ പേര് ന്താ... " വൈശാഖൻ പിരികം ചുളിച്ചു ചോദിച്ചു. " ദേവേന്ദ്രൻ " അവൻ പുഞ്ചിരിച്ചു. ഞങ്ങളുടെ ഇടയിലേക്ക് വന്ന പുതിയ ആൾക്കാരെ കണ്ടു ദേവിയുടെ മുഖം വീർത്തു. പിരികങ്ങൾ ചുളുങ്ങി. " ഇവളുടെയോ... " ശിവൻ. " കൃഷ്ണവേണി " അവൻ അവളെ നോക്കി പറഞ്ഞു. " അത് ന്താ ഇവള് പറയില്യേ... " വാസുദേവൻ അവളെ സൂക്ഷിച്ചു നോക്കി. " അവൾക്ക് പറയാൻ കഴിയില്ല്യ.. " ഇന്ദ്രൻ അത് പറഞ്ഞതും കൃഷ്ണയുടെ മുഖം വാടി. അവളുടെ വാടിയ മുഖം കണ്ട് വാസുദേവൻ വല്ലാതെ ആയി.

ചോദിക്കേണ്ട ആയിരുന്നു എന്ന് അവന് തോന്നി. ദേവിയുടെ മുഖം മാറി.. അവൾ കൃഷ്ണയെ നോക്കി നിന്നു. പച്ച കസവുള്ള പാട്ടുപാവാടയാണ് വേഷം. അരക്ക് താഴോട്ട് നീണ്ടു കിടക്കുന്ന മുടിയിൽ തുളസിയില ചൂടിട്ടുണ്ട്. നെറ്റിയിൽ ചന്ദനം. കണ്ടാലേ പറയും ഒരു പാവമാണെന്ന്. ദേവിക്ക് അവളോട് സഹതാപം തോന്നിയില്ല. സഹപകരമായ നോട്ടം അവരെ തളർത്തതെ ഉള്ളു. സഹതപിക്കുക അല്ല വേണ്ടത് അവരെ നമ്മളിൽ ഒരാളായി കാണുക. അവർക്ക് ഒരു കുറവുമില്ലന്ന പോലെ പെരുമാറുക. " യ്യ്... ഊമ്മയാ... " ശിവൻ അവളെ പരിഹാസചിരിയോടെ നോക്കി. പൊടുന്നനെ ഇന്ദ്രന്റെ മുഖത്തെ ചിരിമഞ്ഞു. കണ്ണിൽ കോപം നിറഞ്ഞു. " ടാ.... " ഇന്ദ്രൻ ശിവനെ നെഞ്ചിൽ പിടിച്ച് തള്ളി. ശിവൻ മലർന്നടിച്ചു വീണു. " വന്നപ്പോഴേ നീയ്യ് ഞങ്ങൾടെ ദേഹത്ത് കൈവെക്കാറായോ.... " ശിവൻ ചാടി എഴുനേറ്റു. കൃഷ്ണ നിറഞ്ഞകണ്ണുകളോടെ അവനോട് വേണ്ടാന്ന് തല ചലിപ്പിച്ചു. ദേവീടെ കണ്ണുകൾ കുറുകി. തങ്ങളുടെ കുട്ടത്തിൽ ഒരാളെ കൈവെച്ച ഇന്ദ്രനോട് അവൾക്ക് ദേഷ്യം തോന്നി.

പരസ്പരം കൊമ്പ്കോർക്കാൻ നിൽക്കുന്ന ശിവനെയും ഇന്ദ്രനെയും കണ്ട് ദേവകിയും പത്മിയും പേടിയോടെ നോക്കി. വൈശാഖനും വാസുവും ഇന്ദ്രനെ പിടിച്ച് മാറ്റി. ശിവനെ സദുവും ദത്തനും. ശിവനും ഇന്ദ്രനും പരസ്പരം തുറിച്ചു നോക്കി. വസുവിനും അത്ഭുതമായിരുന്നു. ഇത്രയും നേരം പുഞ്ചിരിയോടെ മാത്രം ഉത്തരം പറഞ്ഞ ഇന്ദ്രന് കൃഷ്ണയെ പറഞ്ഞപ്പോൾ വന്ന മാറ്റം. അവന്റെ ആ ഭാവം കണ്ടാൽ മനസിലാകും അവന് തന്റെ അനിയത്തി എത്ര വലുതാണെന്ന്. ഇന്ദ്രനും കൃഷ്ണയും തിരികെ നടന്നു. " ശിവ നീ അവളെ പരിഹസിക്കണ്ടായിരുന്നു. " വൈശാഖൻ ശിവയുടെ തോളിൽ കൈവെച്ചു. " മ്മ്ഹ്... " ശിവ ദേഷ്യത്തിൽ അവന്റെ കൈ തട്ടി മാറ്റി. നടക്കുന്നതിന്റെ ഇടയിൽ നീലപാട്ടുപാവാട ഉടുത്തു ചുരുണ്ട നീളത്തിൽ ഉള്ള മുടി രണ്ടു സൈഡിലായി പിഞ്ഞിയിട്ട് വാലിട്ടെഴുതിയ കണ്ണുകളോടെ തന്നെ തുറിച്ചു നോക്കുന്ന ദേവിയെ അവൻ തിരിഞ്ഞു നോക്കി. ഇന്ദ്രൻ അവളെ നോക്കി പുഞ്ചിരിക്കുന്നത് കണ്ട് അവൾ കണ്ണുരുട്ടി. ഇന്ദ്രൻ സ്വന്തം കവിളിൽ വീർപ്പിച്ച് അവളെ നോക്കി കവിളിൽ കുത്തുന്നതായി കാണിച്ചു. "ഹ് മ്മ്... " അവൾ മുഖം തിരിച്ചു. "ഏട്ടൻ എന്തിനാ വഴക്ക് ഉണ്ടാക്കാൻ പോയെ.. "

കൃഷ്ണ കൈകൊണ്ട് ആങ്ങയം കാണിച്ചു. " പിന്നെ നിന്നെ പരിഹസിച്ചാല് ഞാൻ നോക്കി നിക്കണോ.. നീ പറയ്യ്.., " ഇന്ദ്രൻ അവളുടെ മുഖത്തേക്ക് പിരികം ചുളിച്ചു നോക്കി. " മ്മ്ഹ്... " അവൾ വേണ്ടാന്ന് തലയാട്ടി കാണിച്ചു. ശേഷം പുഞ്ചിരിച്ചു കൊണ്ട് അവന്റെ കൈയിൽ വട്ടം പിടിച്ചു. അവൻ ചിരിയോടെ കൃഷ്ണയുടെ കൈയും പിടിച്ച് ഇല്ലത്തേക്ക് നടന്നു. അത് കണ്ട ദേവി ഓടിച്ചെന്നു വാസുവിന്റെ കൈയിൽ വട്ടം പിടിച്ചു. വാസുദേവൻ ദേവിയെ സംശയത്തിൽ നോക്കി പിഞ്ഞിടാണ് അവൻ ഇന്ദ്രനെ ചുറ്റിപിടിച്ചു നടന്നു പോകുന്ന കൃഷ്ണയെ കണ്ടത്. " ഇങ്ങനെ ഒരു കുശുമ്പി "വസു ചിരിയോടെ അവളുടെ തലയിൽ കൊട്ടി. 💖__________💖 ദിവസങ്ങൾ കടന്നു പോയി...... ഇടക്ക് ഇടക്ക് ഇന്ദ്രനെ കാണുമ്പോൾ ദേവി കണ്ണുരുട്ടും അത് കണ്ട് അവൻ പുഞ്ചിരിക്കും. അവർ ഇത് തുടർന്നു കൊണ്ടിരുന്നു. കൃഷ്ണ ഇല്ലത്തെ മിറ്റം മുഴുവൻ പലതരം തുളസി വെച്ച് പിടിപ്പിച്ചു.

അതിന്റെ കൂടെ തെച്ചി..., മന്ദാരം.., ജമന്തി.. ഇല്ലത്തിന് ചുറ്റും അവൾ ഒരു പൂങ്കാവനം തന്നെ ഒരുക്കി. രാവിലെ സൂര്യൻ ഉദിക്കും മുമ്പ് അവൾ തുളസിയിലകൾ നുള്ളിയെടുത്ത്‌ കൃഷ്ണന് മാലകെട്ടി അമ്പലത്തിലേക്ക് നടക്കും. കൂടെ അവളുടെ ഏട്ടൻ ഇന്ദ്രനും കാണും. അവളെ ഒരിടത്തും അവൻ ഒറ്റക്ക് വിടത്തില്ല. ഒരു കവചമായി അവൾക്ക് ചുറ്റും അവൻ ഉണ്ട്. കൃഷ്ണന്റെ നടയിൽ നിന്ന് അവൾ ഒരിക്കലും തനിക്ക് സംസാരിക്കാൻ കഴിയാത്തതിന്റെ വിഷമം പറഞ്ഞിട്ടില്ല. അത് തന്റെ വിധിയാണെന്ന് കരുതി തനിക്ക് ചുറ്റുമുള്ളവർക്ക് വേണ്ടി അവൾ പ്രാർത്ഥിച്ചു. വാസുദേവനും ഉണ്ടായിരുന്നു അന്ന് തൊഴാൻ കൂടെ ദേവിയും. തൊഴുത് ഇറങ്ങിയ ദേവി അമ്പലത്തിൽ മാല കെട്ടുന്ന സ്ത്രിയോട് സംസാരിച്ചു നിൽക്കുമ്പോഴാണ് തന്നെ ശ്രദ്ധിച്ചു നിൽക്കുന്ന ഇന്ദ്രനെ അവൾ കാണുന്നത്. അവൾ അവനെ നോക്കി കണ്ണുരുട്ടികൊണ്ട് അമ്പലകുളത്തിലേക്ക് നടന്നു. " തന്റെ പേര് ന്താ..? " ഇന്ദ്രൻ അവളുടെ കൂടെ നടന്നു. "പറയത്തില്ല്യേലോ... "

അവൾ മുഖം തിരിച്ചു. " കുറുമ്പി ആണലോ... " അവൻ കുസൃതി ചിരിയോടെ പറഞ്ഞു. "അല്ലെങ്കിലോ... " അവൾ പെട്ടന്ന് ഉത്തരം പറഞ്ഞു. " അല്ല ഈ കുറുമ്പിടെ പേര് പറഞ്ഞില്ല്യ... " അവൻ കൈ രണ്ടും പുറകിൽ പിണച്ചു വെച്ച് അവളുടെ കൂടെ ചെന്നു. "പേര് പേരക്ക... മതിയ്യോ.., " അവൾ ദേഷ്യത്തിൽ പറഞ്ഞു. " മതി " അവൻ പുഞ്ചിരിയോടെ പറഞ്ഞു. കിഴക്കേ വാക്രവാളത്തിൽ ഉദിച്ചുയരുന്ന സൂര്യപ്രകാശത്തിൽ പൂക്കളുടെ ഇതളുകൾ ഓരോന്നായി വിടർന്നു. താമര മുട്ടുകൾ വിടർന്ന ഇതളുകളോടെ സുന്ദരിയായി നിന്നു. വിടർന്നു നിൽക്കുന്ന താമര മുട്ടുകൾ കുളത്തിന് ഭംഗി നൽകി. "ഏയ്യ് തെന്നും വഴുക്കൽ ണ്ട് " അവൾ കുളത്തിലേക്ക് ഇറങ്ങുന്നത് കണ്ട് അവൻ ശാസനയോടെ പറഞ്ഞു. അവൾ അവനെ പുച്ഛിച്ചു കൊണ്ട് കുളത്തിലേക്ക് ഇറങ്ങി. തന്റെ കാലിനെ ചുംബിക്കുന്ന മീനുങ്ങൾക്ക് അവൾ കൈയിൽ കരുതിയ ആഹാരം നൽകി. പാവാടപൊക്കി വെള്ളത്തിൽ ഇട്ട് കാലിട്ടു ആട്ടി. "അമ്മേ.. "പെട്ടന്ന് കാലുവഴുക്കി ഒരു ശബ്ദത്തോടെ അവൾ കുളത്തിലേക്ക് വീണു.

"അയ്യോ... " ഇന്ദ്രൻ ചുറ്റും നോക്കി ആരെയും കാണാഞ്ഞിട്ട് അവൻ തന്നെ കുളത്തിലേക്ക് എടുത്ത് ചാടി. വെള്ളത്തിൽ ശ്വാസം കിട്ടാതെ ഉയർന്നു പൊങ്ങുന്ന ദേവിയുടെ കൈയിൽ അവന് പിടുത്തം കിട്ടി. അവളെ അവൻ കുളത്തിലെ പടവിൽ കിടത്തി. അപ്പോഴേക്കും ഇന്ദ്രനെ തിരക്കി കൃഷ്ണയും ദേവിയെ തിരക്കി വാസുവും എത്തി. " മോളേ ദേവി...... " വാസു ആധിയോടെ പടികൾ ഇറങ്ങി ദേവീടെ അടുത്ത് വന്നു. കൃഷ്ണ അവളുടെ വയറ്റിൽ ഞെക്കി വെള്ളം കളഞ്ഞു. ചൊമച്ചുകൊണ്ട് അവൾ കണ്ണുതുറന്ന അവൾ ആദ്യം കണ്ടത് നനഞ്ഞുനിൽകുന്ന ഇന്ദ്രനെയാണ്. കുറച്ചു നേരത്തിന് ശേഷം അവൾ വാസൂന്റെ കൈപിടിച്ച് എഴുനേറ്റു. ഇന്ദ്രനെ തുറിച്ചു നോക്കിയ ശേഷം കൃഷ്ണയെ ഒന്ന് ചിരിച്ചു കാണിച്ചിട്ട് അവൾ പടവുകൾ കേറി പോയി. വസു ഇന്ദ്രന് നേരെ തിരിഞ്ഞു.

" നന്ദിയിണ്ട് " ഇന്ദ്രന്റെ കൈയിൽ വാസുദേവൻ പിടി മുറുക്കി പറഞ്ഞു. അതിന് ഇന്ദ്രൻ ചിരിച്ചതേയുള്ളു. " ന്നോട് ക്ഷെമിക്കാം... ഞാൻ വഴക്കിണ്ടാക്കാനായിട്ട് വന്നതല്ല.... ന്റെ വേണിയെ പറഞ്ഞപ്പോൾ നിക്ക് സഹിച്ചില്യ.... " ഇന്ദ്രൻ വിഷമത്തോടെ പറഞ്ഞു. " അത് സാരമില്യ.... " വസു ചിരിയോടെ അവന്റെ തോളിൽ തട്ടി. " പിന്നെ ആ പോയത് ചെറിയ ഒരു വാശികാരിയാ.... ഒന്നും തോന്നരുത് ട്ടോ.. . " വസു കുഞ്ഞിഞ്ഞു ചെന്നു ഇന്ദ്രന്റെ കാതിൽ സ്വകാര്യം പറയുന്നപോലെ പറഞ്ഞു പൊട്ടിചിരിച്ചു. " ഏയ്യ്..... ആ കുട്ടീടെ പേര് ന്താ.... ഞാൻ ചോദിച്ചപ്പോ പേരക്ക എന്ന പറഞ്ഞേ.... "ഇന്ദ്രൻ ചിരിയോടെ പറഞ്ഞു. " ഇശ്വരമഠത്തിലെ ദേവയാനി ല്ല്യാരും ദേവീന്നാ വിളിക്ക്യ... " വസു പുഞ്ചിരിയോടെ പറഞ്ഞു. """💕️ദേവയാനി💕""️ഇന്ദ്രന്റെ നാവ് ചലിപ്പിച്ചു . "അന്നാ ശെരിട്ടൊ.. ഞാൻ ചെല്ലട്ടെ " വസു കൃഷണയെ ഒന്ന് നോക്കിയിട്ട് ഇന്ദ്രനോട് പുഞ്ചിരിയോടെ പറഞ്ഞു. " മ്മ്.... " ഇന്ദ്രൻ പുഞ്ചിരിയോടെ തലയാട്ടി....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story