💙ഗൗരിപാർവതി 💙: ഭാഗം 43

gauriparvathi

രചന: അപ്പു അച്ചു

ദിവസങ്ങൾ കടന്നു പോയി...... 🍂 ഒരു ദിവസം വായനശാലയിൽ പുസ്‌തകം വായിച്ചുകൊണ്ടിരിക്കുവായിരുന്നു ഇന്ദ്രൻ. അപ്പോഴാണ് ദേവി അവിടേക്ക് വന്നത്. അവിടെ ഒരു പുസ്തകം നോക്കുന്ന കൃഷ്ണയെ നോക്കി അവൾ പുഞ്ചിരിച്ചു. കൃഷ്ണ തിരിച്ചും. "എന്താ നോക്കുന്നെ..... "ദേവി പുസ്തകത്തിൽ കണ്ണോടിക്കുന്ന അവളോട് ചോദിച്ചു. " ചുമ്മാ.... " അവൾ തോളനാക്കി കാണിച്ചു. ദേവി അവളെനോക്കി കണ്ണു ചിമ്മി കാണിച്ചുകൊണ്ട് അകത്തേക്ക് നടന്നു. പുസ്തകത്തിൽ മാത്രം ശ്രദ്ധച്ചിരുന്ന ഇന്ദ്രൻ അടുത്ത് നിന്ന ദേവിയെ കണ്ടില്ല . "എന്ത്യേ... " ഇടക്ക് തലപൊക്കി നോക്കിയപ്പോ തന്നെ തുറിച്ചു നോക്കുന്ന ദേവിയെ കണ്ട് അവൻ ചോദിച്ചു. " ഈ പുസ്തകം നിക്ക് വേണം " അവൾ വേറെ എങ്ങോ നോക്കി പറഞ്ഞു. അവൻ അവളെയും പുസ്തകത്തെയും മാറി മാറി നോക്കി. " അതിന് ഇത് ഞാൻ വായിക്കുന്നതല്യേ..... കുട്ടിക്ക്‌ വേറെ വായിക്കലോ.. " അവൻ പിരികം ചുളിച്ചു അവളെ നോക്കി. " നിക്ക് ഇത് തന്നെ വേണം. " അവൾ വാശിപിടിച്ചു.

"ഇത് ഞാൻ വായിച്ചിട്ട് തരാം.... " അവൻ പിന്നെയും വായിക്കുന്നതിൽ ശ്രദ്ധിച്ചു. " നിക്ക് വേണമെന്ന് " അവൾ ആ പുസ്തകത്തിൽ പിടിച്ചു. "ന്താ... ഇവിടെ പ്രശ്നം.... ന്താ ദേവി " അവിടേക്ക് വന്ന വൈശാഖൻ ദേവിടെ തോളിൽകൂടി കൈയിട്ടു ചേർത്തു പിടിച്ചു. " വൈശാകേട്ടാ കണ്ടോ ഇവൻ എനിക്ക് ഇത് തരുന്നില്യ.... " കൈനീട്ടി അവന് നേരെ ചൂണ്ടികൊണ്ട് അവൾ പറഞ്ഞു. " ഇന്ദ്രാ... ഇവൾക്കിത് കൊടുത്തേരെ.... " വൈശാഖൻ സൗമ്യമായി പറഞ്ഞു. കണ്ണുകൊണ്ട് അവനോട് കൊടുക്കെന്നു അപേക്ഷിച്ചു. " ഹ്.. മ്മ്.... " പിരികം ചുളിച്ചുകൊണ്ട് അവൻ അവൾക്ക് നേരെ താല്പര്യം ഇല്ലാതെ അത് നീട്ടി. അവൻ അവിടന്ന് പോയതും അവൾ ആ പുസ്തകം തുറന്നു നോക്കി. """ക്രോധം പരിത്യജിക്കണം ബുധജനം"""എന്ന രാമായണത്തിലെ വരി അവൻ അതിൽ എഴുതിയിട്ടുണ്ടായിരുന്നു. അതിന്റെ കൂടെ ഒരു പെൺകുട്ടിയുടെ ചിത്രം അവൻ മനോഹരമായി വരച്ചിരുന്നു. അത് വായിച്ചു കഴിഞ്ഞ് കണ്ണുരുട്ടുന്ന അവളെ നോക്കി അവൻ പുഞ്ചിരിച്ചു. തിരിഞ്ഞു നടക്കുബോഴും അവന്റെ ചുണ്ടിൽ മായാതെ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. പതിയെ ആ പുഞ്ചിരി അവളിലും വിരിഞ്ഞു.

ആ ചിത്രം നോക്കിയ അവൾക്ക് താനാണ് അതെന്ന് ഒറ്റ നോട്ടത്തിൽ മനസിലായി. അവിടുന്ന് തുടങ്ങുകയായിരുന്നു ആ പത്തുവയസുകാരിയിൽ പ്രണയം പൊട്ടിമുളക്കാൻ . തിരിച്ചു കോവിലകത്തിലേക്ക് പോകുമ്പോൾ എന്തോ ചിന്തിച്ചു നടക്കുന്ന ദേവിയെ വൈശാഖനും വസുദേവനും ശ്രദ്ധിച്ചിരുന്നു. " ഈ കുഞ്ഞിതലക്കകത്ത് എന്താണാവോ പോകയുന്നത്. " വസു അവളുടെ തലയിൽ കൊട്ടികൊണ്ട് കളിയായി ചോദിച്ചു. "വസുവേട്ടാ..... നിക്ക് ഭയങ്കര ദേഷ്യമാണോ.... " അവൾ സംശയത്തിൽ വാസൂനെ നോക്കി. " ആരാ പറഞ്ഞേ... ന്റെ ദേവിക്ക് ദേഷ്യമാണെന്ന് " വസു അവളെ ചേർത്തു താടിയിൽ പിടിച്ചു ചോദിച്ചു. " ആരും പറഞ്ഞിട്ടല്യ.... നിക്ക് തോന്നിയതാ " അവൾ ഇന്ദ്രൻ എഴുതിയതിനെ കുറിച്ച് പറഞ്ഞില്ല. " ന്റെ ദേവിക്ക് കുറച്ച് ദേഷ്യം.. ഒരു കുഞ്ഞ് വാശി അത്രയേ ഉള്ളു. അത് വളരുമ്പോ മാറൂട്ടോ... " അവൻ അവളുടെ കവിളിൽ തഴുകി പറഞ്ഞു. അപ്പോഴും അവളുടെ നെഞ്ചിൽ ചേർത്തു പിടിച്ച് ഇന്ദ്രൻ കൊടുത്ത പുസ്തകം ഉണ്ടായിരുന്നു. 💛_________💛 തൊടിയിലെ മാവിൽ മാമ്പഴം വീഴ്ത്താൻ കല്ലെറിയുവാണ് ദേവിയും ദേവകിയും പത്മിനിയും കൂടെ വൈശാഖന്റെ പെങ്ങൾ വൈശാലിയും ഉണ്ട്.

"ശോ കിട്ടണില്ലല്ലോ... " ദേവി വിഷമത്തോടെ ബാക്കി ഉള്ളവരോട് പറഞ്ഞു. " ന്ത ദേവി കുട്ട്യേ... മാമ്പഴം വീഴണില്യേ.." വൈശാഖൻ ഒരു പുഞ്ചിരിയോടെ അവരുടെ അടുത്തേക്ക് വന്നു കൂടെ വാസുവും. " ഇല്ല്യ.. വൈശാകേട്ടാ...." അവളുടെ മുഖം വാടി. "അതിന് എന്തിനാ മുഖം വാട്ടണെ.... " അവൻ അവളുടെ കവിളിൽ കൈവെച്ചു. പ്രേതിഷികത്തെ വൈശാഖൻ ദേവിയെ എടുത്ത് പൊക്കി. മിഴിച്ചു നോക്കുന്ന ദേവിയോട് മാങ്ങ പറിക്കാൻ അവൻ കണ്ണുകൊണ്ട് കാണിച്ചു. അവൾ സന്തോഷത്തോടെ ഓരോന്ന് പറിച്ച് താഴേക്ക് ഇട്ടുകൊടുക്കുന്നത് ദേവകിയും പത്മിനിയും വൈശാലിയും പെറുക്കി എടുത്തു. ദേവിക്ക് വാസുവിനെ പോലെ തന്നെയായിരുന്നു വൈശാഖനും ശിവനും സദുവും ദത്തനും. തന്റെ മറ്റു സഹോദരങ്ങളെകൾ അവൾക്ക് പ്രിയം ഇവരോടായിരുന്നു. അവർക്കും അതുപോലെ തന്നെ അവൾ തന്റെ കുഞ്ഞി പെങ്ങളായിരുന്നു. വാസുദേവന് ഉൾപ്പടെ അവർ ഏഴുമക്കളായിരുന്നു. രണ്ടുപേർ കുഞ്ഞിലേ മരിച്ചു. ബാക്കി അഞ്ചുപേരിൽ ഏറ്റവും ഇളയവളാണ് ദേവയാനി. ആകെയുള്ള പെണ്തരി. നാല് സഹോദരന്മാരും ഇവരും അവളുടെ വാശിക്കെല്ലാം കൂട്ടുനിൽകാറുമുണ്ട്. മാമ്പഴം പറിച് ദേവിയെ വൈശാഖൻ താഴെ നിർത്തി

അവൻ മരത്തികേറി ഒരു നല്ല പഴുത്ത മാങ്ങ അവൾക്ക് നേരെ നീട്ടി. അവൾ സന്തോഷത്തോടെ അത് വാങ്ങിച്ചു. 💛__________💛 ദിവസങ്ങൾ മാസങ്ങളായി.....മാസങ്ങൾ വർഷങ്ങളായി.... ആരെയും കാത്തുനിൽക്കാതെ ഓരോ ദിനവും പോയികൊടിരുന്നു....🍂 അതോടപ്പം ഇന്ദ്രനുമായി സദുവും ശിവനും ഒഴിച്ച് എല്ലാരും കൂട്ടായി അവരിൽ ഒരാളായി അവൻ മാറി കഴിഞ്ഞു. ഇന്ദ്രനോട് അടുപ്പം ഇല്ലങ്കിലും കൃഷ്ണ ദേവിയുടെ ഉറ്റമിത്രമായി മാറി പത്മിനിക്കും ദേവകിക്കും വൈശാലിക്കും അതുപോലെ തന്നെയായിരുന്നു കൃഷ്ണ. വൈശാലി ഒരു ഒതുങ്ങിയ സ്വഭാവകാരി ആയിരുന്നു. ആരോടും അവൾ അതികം മിണ്ടാറില്ല. അതിന്റെ ഇടയിൽ പലവട്ടം ഇന്ദ്രനെ അപമാനിക്കാൻ ശിവൻ ശ്രമിച്ചു. ഒരു സന്ധ്യ സമയം ദിപരാധന തൊഴുത് ഇറങ്ങിയ ഇന്ദ്രൻ അൽച്ചോട്ടിൽ ഇരിക്കുന്ന ദത്തന്റെയും വാസുവിന്റെയും അടുത്തേക്ക് ചെന്നു. "അല്ല... ആ... ഊമ്മ പെണ്ണെന്ത്യേ... " ശിവൻ ഇന്ദ്രനെ നോക്കി പുച്ഛത്തോടെ ചോദിച്ചു. അതിന് ഉത്തരം പറഞ്ഞത് ഇന്ദ്രന്റെ കൈയായിരുന്നു. "നിന്നോട് ഞാൻ പലവട്ടം പറഞ്ഞിക്കണു അവളെ മോശമായി ഒന്നും പറയരുതെന്ന്. "

ഇന്ദ്രന്റെ ഉള്ളിൽ തന്റെ അനിയത്തിയെ പറഞ്ഞവനോടുള്ള ദേഷ്യം വർധിച്ചു. ശാന്തമായിരുന്ന അവന്റെ മുഖം വലിഞ്ഞു മുറുകി. അവന് ആരെക്കാളും ജീവനാണ് അവന്റെ വേണികുട്ടി. അതുപോലെ അവൾക്കും അവൻ ഏട്ടൻ ആയിരുന്നില്ല അച്ഛന്റെ സ്ഥാനമായിരുന്നു. " നീ എന്നെ തല്ലിയല്ലേ... അമ്പലത്തിൽ നിന്ന് കിട്ടുന്നത് കൊണ്ട് ജീവിക്കുന്നവൻ മനക്കലെ ആളെ തല്ലാൻ മാത്രം വളർന്നോ.... നിനക്ക് എന്ത് ഉണ്ടടാ.... ആ ഇല്ലം ഇരിക്കുന്ന കുറച്ച് സ്ഥലം. പിന്നെ വരുമാനം... അമ്പലത്തിലെ അച്ഛന്റെ ജോലിപോയാൽ അതും നിൽക്കും.പിന്നെ സമ്പാത്യമായിട്ട് ഒരു ഊമ്മ പെണ്ണും. '" ശിവൻ പരിഹാസവും പുച്ഛവും നിറഞ്ഞ വാക്കുകൾ ഇന്ദ്രന് നേരെ ഉപയോഗിച്ചു. എന്നാൽ അവൻ പറഞ്ഞ വാക്കുകൾ വാസുവിനും ദത്തനും വൈശാഖനും ഇഷ്ടപെട്ടില്ല. അവർക്ക് ചുറ്റും ആളുകൾ കൂടിയിരുന്നു. അവിടേക്ക് ദേവിയും കൃഷ്ണയും ഇന്ദ്രന്റെ അച്ഛനും വന്നു. " ഇന്ദ്രൻ ഒന്നും ഇല്ലാത്തവനാ... സമ്മതിച്ചു. പക്ഷേ ഇന്ദ്രൻ അളക്കുന്നത് പണവും വലിയ മാളികയൊന്നുമല്ല.. സ്നേഹകൊണ്ടും നന്മ ചെയ്‌തുകൊണ്ടുമാണ്.... അത് ആകുവോളം നിക്ക് കിട്ടുന്നുമുണ്ട് ഞാൻ കൊടുക്കുന്നുമുണ്ട്. നിക്ക് അത് മതി.

പണം ഇന്ന് വരും നാളെ പോകും. പിന്നെ നീ പറഞ്ഞല്ലോ... ന്റെ സമ്പാത്യം ഇവളാണെന്നു. അതേടാ ഇവൾ തന്ന. " ഇന്ദ്രൻ കൃഷ്ണയെ ചേർത്ത് പിടിച്ച് ദേഷ്യത്തോടെ പറഞ്ഞു. ഇടക്ക് നിറഞ്ഞ ഇന്ദ്രന്റെ കണ്ണുകൾ കണ്ട് ദേവിയുടെയും കണ്ണുകൾ നിറഞ്ഞു. " മതി ശിവ... വാ ഇങ്ങോട്ട് " വാസുവും ശിവയും സദുവും അവനെ പിടിച്ചു മാറ്റാൻ ചെന്നു. ദത്തൻ ഇന്ദ്രനെയും പിടിച്ചു മാറ്റി. " വിടടാ ന്നേ.... " തന്നെ പിടിച്ചേക്കുന്നവരെ ശിവ കൈകൊണ്ട് തട്ടിമാറ്റി. " മതി .. ഒരാളെ പറയുന്നതിന് ഒരു പരിധിയുണ്ട് ശിവ " വസു ശിവക്ക് നേരെ തിരിഞ്ഞു. " ഓ ഹോ അപ്പൊ നിയൊക്കെ ഇവന്റെ ഭാഗത്താണല്ലേ.... " ശിവൻ തലയാട്ടികൊണ്ട് ദത്തനും മറ്റുള്ളവർക്കും നേരെ ചോദിച്ചു. " ഞങ്ങൾ ആരുടെയും ഭാഗത്തല്ല.... നീ കുറേയായി ശിവ ഇന്ദ്രനെ പറയാൻ തുടങ്ങിട്ട് ഇന്ന് വരെ അവൻ മിണ്ടാതെ നടന്നത് അവന് മനക്കല്ലേ കുട്ട്യേ പേടിയായിട്ടല്ല്യ.... അവന്റെ മര്യാദ കൊണ്ടാ...... " വാസുന് തന്റെ ദേഷ്യം നിയന്ധ്രിക്കാൻ ആയില്ല. "

ഇന്ന് അവൻ ദേഷ്യപ്പെടാൻ കാരണം നീ കൃഷ്‌ണയെ പറഞ്ഞോണ്ട..., " ദത്തനും മിണ്ടാതെ നിന്നില്ല. വൈശാഖനും സദുവിനും പറയാൻ ഉണ്ടെങ്കിലും അവർ മിണ്ടാതെ നിന്നു. " എനിക്ക് അവന്റെ സ്വഭാവസട്ടിഫിക്കറ്റ് ഒന്നും വേണ്ടാ ഒരു ഇന്ദ്രൻ. ഇന്ദ്രൻ ഇന്ദ്രൻ ഇന്ദ്രൻ.... ഒന്ന് പൊന്നുണ്ടോ..., " ശിവ ദേഷ്യത്തിൽ മരത്തിൽ അടിച്ചു. " ടാ...ശിവ " ഒന്ന് ശാന്തമായപ്പോൾ വസു അവന്റെ തോളിൽ പിടിച്ചു. " വിടടാ.... " അവന്റെ കൈതട്ടി മാറ്റി അവൻ മനയിലേക്ക് നടന്നു. "ഞാൻ പറഞ്ഞ് മനസിലാകാം... " സദു വാസുവിനെയും മറ്റുള്ളവരെയും കണ്ണടച്ചു കാണിച്ചിട്ട് അവനോടൊപ്പം പോയി. ഇതെല്ലാം കണ്ട കൃഷ്ണ" താൻ കരണമാണല്ലോ അവർ വഴക്കിട്ടത് എന്ന് ഓർത്ത് " കരഞ്ഞുകൊണ്ട് ഇല്ലത്തേക്ക് ഓടി. അവളുടെ പുറകേ ഇന്ദ്രനും പോയി. തന്നെ നോക്കാതെ പോയാ ഇന്ദ്രനെ ഓർത്തു ദേവിക്ക് വിഷമമായി. അവൾ കോവിലകത്തിലേക്ക് വൈശാഖനും വസുവിനും ഒപ്പം പോയി. 💛__________💛 വേനൽക്കാലം കഴിഞ്ഞ് പ്രകൃതി മഴക്കാലത്തിലേക്ക് യാത്ര തിരിച്ചു....🍁🍁 ശിവൻ വാസുവിനോടും മറ്റുള്ളവരോടും മിണ്ടാതെ ആയി. ദത്തനും കൂട്ടരും മിണ്ടാൻ ശ്രമിച്ചിട്ടും ശിവ അതിന് വഴങ്ങിയില്ല.

അവരുടെ കുട്ടത്തിൽ നിന്ന്‌ പതിയെ ശിവനും ശിവൻ ഇല്ലാത്തുകൊണ്ട് സദുവും ഒഴിഞ്ഞു മാറി. മറുവശത്ത് ഇന്ദ്രൻ അവരുടെ ഉറ്റമിത്രമായി മാറി കഴിഞ്ഞിരുന്നു. ദേവിയോട് ഒരു പ്രേത്യേക സ്നേഹം ഇന്ദ്രന്റെ ഉള്ളിൽ വളരാൻ തുടങ്ങി. അതുപോലെ തന്നെ പേരറിയാത്ത ഒരു സ്നേഹം ഇന്ദ്രനോട് ദേവിയുടെ ഉള്ളിലും വളർന്നു കഴിഞ്ഞിരുന്നു. ഒരിക്കലും പറിച്ചു മാറ്റാൻ ആകാത്തവണ്ണം അവളുടെ ഉള്ളിൽ അവൻ വേരിറങ്ങിയിരുന്നു. അവരെ അടുപ്പിക്കാൻ കാരണമായ രണ്ട് സ്ഥലങ്ങൾ അമ്പലവും വായനശാലയുമാണ്. ദേവിയുടെ ഉള്ളിൽ ഇന്ദ്രനോട് മിണ്ടുന്ന പെൺകുട്ടികളോട് ഒരു തരം ഇഷ്ടക്കേട് നിറയാൻ തുടങ്ങി. അവന്റെ ചിരിയിലും നോട്ടത്തിലും അവൾ മതിമറന്നു നിൽക്കുമായിരുന്നു. എന്നാൽ അത് തനിക്ക് അവനോടുള്ള പ്രണയമാണെന്ന് അവളുടെ വാശി സമ്മതിച്ചു കൊടുത്തില്ല. ഇന്ദ്രൻ സംഗീതത്തിലും ചിത്രരചനയിലും മുദ്ര പതിപ്പിച്ചവനായിരുന്നു. അതോടൊപ്പം കവിതകൾ പോലെ എഴുത്തും കളരിയും പഠിക്കുന്നുണ്ടായിരുന്നു അവൻ. അതേ സമയം ദേവിയും സംഗീതത്തിലും നൃത്തത്തിലും മുഴുകി. ഇരുവരും സംഗീതം പഠിക്കുന്നത് ഒരിടത്തുതന്നെയാണ്. ഒപ്പത്തിന് ഒപ്പം എത്താൻ രണ്ടുപേർക്കും വാശിയാണ്.

ആ സമയം അവർ പറയാതെ ഉള്ളിൽ കൊണ്ട് നടക്കുന്ന പ്രണയതിനേക്കാൾ മുൻതൂക്കം അവർക്ക് സംഗീതം തന്നെയാകും. എന്നാൽ ആ സംഗീതത്തിൽ പോലും അവർ പറയാതെ പറയും അവരുടെ പ്രണയം....💞 "സ...രി...ഗ...മ...പ....ധ...നി...സ.." "സ...നി...ധ...പ...മ...ഗ...രി...സ..." സംഗീതഅധ്യാപിക പറഞ്ഞു കൊടുക്കുന്നത് ഏറ്റു ചൊല്ലി ദേവിയും ഇന്ദ്രനും. """""സരി..രിഗ..ഗമ..പമ..പധ..ധനി..നിസ..."""""" """"സനി..നിധ..ധപ..പമ.. മഗ..ഗരി..രിസ..""""" ദേവിയും ഇന്ദ്രനും ചൊല്ലാൻ തുടങ്ങി അതിനിടയിൽ ദേവി തെറ്റിച്ചു. അവൻ അവളെ നോക്കി പിരികം പൊക്കി ചിരിച്ചു. അവൾ അവനെ മുഖം വീർപ്പിച്ച് കണ്ണുരുട്ടി നോക്കി. അവൻ സംഗീതക്ലാസ്സ്‌ കഴിഞ്ഞ് നേരെ പോയത് കളരി പഠിക്കാൻ ആയിരുന്നു . ദേവി ഡാൻസ് ക്ലാസ്സിലേക്കും. ദേവിടെകൂടെ നൃത്തം പഠിക്കാൻ വൈശാലിയും ഉണ്ടായിരുന്നു. പത്മിനിയും ദേവകിയും അവർ വരുന്നത് വരെ അമ്പലത്തിലെ ആൽച്ചോട്ടിൽ കാത്തിരിക്കും. അമ്പലപരിസരത്ത് തന്നെയാണ് നൃത്തശാലയും മറ്റും. പടിഞ്ഞാറ് കാർമേഘം ഉരുണ്ടു കൂടി. മഴക്ക് മുമ്പുള്ള തണുത്ത കാറ്റ് അവരെ കടന്നു പോയി. ചെറു ചാറ്റലായി മഴ തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു. "ഹാ.. മഴ... "

ദേവിക്ക് സന്തോഷമായി. അവൾക്ക് മഴ അത്രയും പ്രിയപ്പെട്ടതാണ്. ഇന്ദ്രൻ ഡാൻസ് ക്ലാസ്സിൽ നിന്ന്‌ ഇറങ്ങിയ വൈശാലിയോട് സംസാരിച്ചു നിൽക്കുമ്പോഴാണ് ദേവി അവിടേക്ക് ഒരു നീളത്തിലെ വാഴയിലയുമായി വന്നത്. തന്നെ കണ്ണുരുട്ടി കാണിച്ചു പോകുന്ന അവളെ നോക്കി അവൻ പുഞ്ചിരിച്ചു. വൈശാഖനും വസുദേവനും ദത്തനും ഒരു കാര്യത്തിനായി പോയിരിക്കുവായിരുന്നു. മഴ ഉറച്ചിരുന്നു...ഉച്ചപോലും ആയില്ലെങ്കിലും രാത്രി പോലെ ഇരുട്ടി. ദേവകിയും ദേവിയും ഒരു വാഴയിലയിലും പത്മിനിയും വൈശാലിയും വേറെ ഇലയിലുമായി നടന്നു. "ന്നേ.. കൂടി അവിടേക്ക് വിട്ടേര് ദേവിയ്യേ..... " ദേവിയുടെ ഇലയുടെ അടിയിലെക്ക് ഇന്ദ്രൻ ഒരു പുഞ്ചിരിയോടെ ഓടി കേറി. "ഇല്ല... നി ഇതിൽ കേറണ്ട.... " ദേവി അവനെ ദേഷ്യത്തിൽ നോക്കി. " അത് ന്താ ഞാൻ കേറിയാല്... " അവൻ കുസൃതി ചിരിയോടെ ചോദിച്ചു. ഇന്ദ്രൻ ദേവിയോട് അധികം സംസാരിച്ചിട്ടില്ല... എന്നാൽ അവരുടെ കണ്ണുകൾ വഴക്കിടാറുണ്ട്.., പരിഭവം പറയാറുണ്ട്..., അവന്റെ കണ്ണുകൾ നിറയുമ്പോൾ അവളുടെ ഉള്ള് വിങ്ങാറുണ്ട്..., പരസ്പരം മിണ്ടാതെ തന്നെ അവരുടെ ഓരോ ഭാവവും ഇരുവർക്കും മനസിലാകും. "

നോട് മിണ്ടിയാൽ എന്താ... വൈശാലിയോട് മിണ്ടിയേക്കണു.. ദുഷ്ട്ടൻ. " അവൾ സ്വയം പറഞ്ഞു. " ന്താ ദേവി കേക്കണില്യ.... " ഇന്ദ്രൻ കാത് കുർപ്പിക്കുന്ന പോലെ കാണിച്ചു. അവന് മനസിലായി താൻ വൈശാലിയോട് മിണ്ടിയതിനാണ് അവൾ മുഖം വീർപ്പിച്ചതെന്ന്. "ഓ.. ഈ ഇന്ദ്രേട്ടൻ... ഇവൾ എന്തെങ്കിലും കാണിക്കൂലോ... " ഇരുവരുടെയും പറച്ചിൽ കേട്ട് ദേവകി സ്വയം നെറ്റിയിൽ തൊട്ട് പറഞ്ഞു. "നിന്നെ ഇതിൽ കേറ്റില്യാ.... " അവൾ തറപ്പിച്ചു പറഞ്ഞു. "ഞാൻ ഇതിലെ വരണുള്ളൂ " ഇന്ദ്രൻ വാഴയുടെ ഒരു തുമ്പിൽ പിടിച്ച് നടക്കാൻ തുടങ്ങി കൂടെ ദേവകിയും. രണ്ടുപേരുടെയും ഇടയിൽ നിന്ന ദേവി അവരുടെ കൂടെ രണ്ടടി നടന്നു. "കേറ്റില്യാന്ന് അല്ലെ പറയണേ... " അവൾ അവനെ പിടിച്ച് തള്ളി. ഇന്ദ്രൻ പുഞ്ചിരിയോടെ കൈരണ്ടും നീട്ടി വെള്ളത്തിലേക്ക് വീണു. ആരെങ്കിലും കണ്ടോന്ന് നോക്കികൊണ്ട് ഇന്ദ്രനെ ദയനീയമായി നോക്കി ദേവകി ദേവിയുമായി വേഗത്തിൽ നടന്നു. ഇടക്ക് ദേവി തിരിഞ്ഞു നോക്കിയപ്പോ കണ്ടത് തന്നെ കണ്ണുരുട്ടി കാണിക്കുന്ന പെണ്ണിനെ നോക്കി പുഞ്ചിരിയോടെ മഴ നനഞ്ഞു നിൽക്കുന്ന ഇന്ദ്രനെയാണ്. അറിയാതെ അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു.

അവന് അറിയാമായിരുന്നു അവൾ ഇങ്ങനെയേ പ്രവർത്തിക്കു എന്ന്. അവർ മറയുന്നത് അവരെ അവൻ അവിടെ തന്നെ നിന്നു പിന്നെ ഇല്ലത്തേക്ക് നടന്നു. ചെന്ന് കേറിയപ്പോഴേ കണ്ടു അവൻ തോർത്തുമായി മഴയിലേക്ക് നോക്കിയിരിക്കുന്ന കൃഷ്ണയെ... തുമ്മുന്ന അവന്റെ തല അവൾ തോർത്തി. "എന്താ ഏട്ടാ.. മഴ നനഞ്ഞേ അവിടെ കേറി നില്കാൻ പാടില്ലായിരുന്നോ... " അവൾ അവനെ ശകാരിച്ചു. ( ഇനി കൃഷ്ണ പറയുന്നത് ആംഗ്യമാണെന്ന് കരുതിയ മതി. ) "സാരമില്യാ... വേണിയേ.... " അവൻ അവളുടെ കവിളിൽ തഴുകി കൊണ്ട് മുറിയിലേക്ക് നടന്നു. ചുക്കുകാപ്പിയുമായി കേറിവന്ന കൃഷ്‌ണ കാണുന്നത് പുതച്ച് മുടി ചൂടോടെ കിടക്കുന്ന ഇന്ദ്രനെയാണ്. ഇടക്ക് അവൻ ചുമക്കുന്നും ഉണ്ട്. മഴ നനയാതെ ഇരിക്കാൻ പാളകൊണ്ട് ഉണ്ടാക്കിയ തൊപ്പിയും വെച്ച് അവൾ തൊടിയിലേക്ക് ഇറങ്ങി എന്തക്കയോ ഇലകൾ പറിച്ചുകൊണ്ട് വന്ന് അതിന്റെ നീര് പിഴിഞ്ഞ് അവന് നൽകി. " ഇത് കുടിക്ക് ഏട്ടാ.... " അവൾ ഗ്ലാസ്സ് അവന്റെ ചുണ്ടോട് അടുപ്പിച്ചു. അവൻ ഒറ്റവലിക്ക്‌ അത് കുടിച്ചു. "ഞാൻ പോയി ചൂട് കഞ്ഞി കൊണ്ടുവരാം ഏട്ടൻ കിടന്നോ... " അവനെ പുതപ്പിച്ചു കിടത്തിയിട്ട് അവൾ അടുക്കളയിലേക്ക് പോയി. കുറച്ചു സമയം കഴിഞ്ഞ് ഇന്ദ്രനെ ദേവി തള്ളിയിട്ടത് അറിഞ്ഞു വന്ന വാസുദേവൻ കണ്ടത് പനിച്ചു കിടക്കുന്ന അവനെയാണ്. കൃഷ്ണയാണ് അവനോട് പനിയാണെന്ന് പറഞ്ഞ് അകത്തേക്ക് കൊണ്ടുവന്നത്.

" ഇന്ദ്രാ.... " അവൻ ഇന്ദ്രന്റെ കൈയിൽ പിടിച്ചു. ഇന്ദ്രൻ അവനെ നോക്കി ചിരിച്ചു. " നല്ല പനിയാണേൽ വൈദ്യരെ കാണാൻ പോകാം... " " ഏയ്യ് വേണ്ടടാ... ഇവൾ എനിക്ക് ഏതോ നീര് കൊണ്ടു തന്നു. അത് മതി " ഇന്ദ്രൻ പറഞ്ഞത് കേട്ട വസു കൃഷ്ണയെ നോക്കി ചിരിച്ചു തിരിച്ച് അവളും. ഇന്ദ്രനോട് പറഞ്ഞിട്ട് അവൻ കോവിലകത്തിലേക്ക് നടന്നു. അപ്പോഴേക്കും മഴ തോർന്നു മരം പെയ്യാൻ തുടങ്ങി. " ദേവീ.......... "ചെന്ന് കേറിയപ്പോഴേ അവൻ ഉറക്കെ വിളിച്ചു. അവൾ പാവാട പൊക്കി പിടിച്ച് ഓടി അവന്റെ അടുത്തേക്ക്‌ ചെന്നു. "എന്റെ നാരങ്ങ മിട്ടായി എന്ത്യേ ഏട്ടാ " അവൾ അവന് നേരെ കൈനീട്ടി. "വാങ്ങിചില്ല.... " അവൻ ഒറ്റവാക്കി ഉത്തരം പറഞ്ഞു. അവളുടെ മുഖം വാടി. " നീ ഇന്ദ്രനെ മഴയത്ത്‌ തള്ളിയിട്ടിരിന്നോ... " അവൻ ഗൗരവത്തിൽ ചോദിച്ചു. " മ്മ്.... "അവൾ മൂളികൊണ്ട് തല കുനിച്ചു. "എന്തിന് " അവന്റെ പിരികം ചുളിഞ്ഞു. "എനിക്ക് അവനെ ഇഷ്ട്ടമല്യാ... " വാശിപുറത്ത് ആ വാക്ക് പറയുമ്പോഴും അവളുടെ ഉള്ള് വിങ്ങിയിരുന്നു. അവൻ അവളുടെ കവിളിൽ അടിച്ചു. "നിനക്ക് കൂടുന്നുണ്ട് ദേവി.... കൊഞ്ചിച്ചു വളർത്തി എന്ന് വെച്ച് കൂടുന്നുണ്ട് നിനക്ക്.... എന്തും കാണിക്കാമെന്ന് ആയോ.... ചെന്ന് നോക്ക് പനിച്ചു കിടക്കുന്നുണ്ട് അവൻ.... ചെല്ല്.. "

വസു ദേഷ്യം മുഴുവൻ തീർത്തു. കവിളിൽ അടിച്ച വേദന കൊണ്ടാണോ അതോ താൻ കാരണം ഇന്ദ്രന് പനി വന്നു എന്നറിഞ്ഞുകൊണ്ടാണോ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. കരഞ്ഞു കൊണ്ട് കാവിലേക്ക് ഓടുന്ന ദേവിയെ കണ്ട് വസുദേവന് അവളെ അടിക്കണ്ടായിരുന്നു എന്ന് തോന്നി. "യക്ഷിയമ്മേ..... " ദേവി സർപ്പഗന്ധി ചോട്ടിൽ നിന്നു വിളിച്ചു. താൻ മകളെ പോലെ കാണുന്നവളുടെ കരച്ചിൽ കണ്ട് ആ അമ്മ അവളുടെ മുമ്പിൽ നാഗമായി പ്രേത്യക്ഷ പെട്ടു. " ദേവി.... "നാഗരൂപം മാറി സ്ത്രി രൂപമായി അവളെ കൈകൾ വിടർത്തി അവർ വിളിച്ചു. "യക്ഷിയമ്മേ ഞാൻ കാരണം ദേവേട്ടന് പനി പിടിച്ചു. ഞാൻ ചീത്ത കുട്ടി ആണോ യക്ഷിയമ്മേ... " അവൾ കരഞ്ഞു കൊണ്ട് നാഗയക്ഷിയെ കെട്ടി പിടിച്ചു. " അല്ലല്ലോ... എന്റെ ദേവി കുട്ടി നല്ല കുട്ടിയാ... " അവർ അവളുടെ തലയിൽ തലോടി. ആണോ എന്ന് അവൾ തലപോക്കി അവരെ നോക്കി. അതെന്ന് നാഗയക്ഷി തല കുലുക്കി കാണിച്ചു. " ഇന്ദ്രനെ പോയി കാണ് അപ്പൊ വിഷമം മാറും " തലയിൽ തഴുകി കൊണ്ട് നാഗയക്ഷി പറഞ്ഞൂ. "ന്നാ ഞാൻ പോയി കാണട്ടെ... " അവൾ അതും പറഞ്ഞ് കാവിൽ നിന്ന്‌ ഓടി. നാഗയക്ഷി ഒരു പുഞ്ചിരിയോടെ അത് നോക്കി നിന്ന് അപ്രത്യഷമായി..

ഇല്ലത്തിലേക്ക് അവൾ ഓടി കേറി ഇന്ദ്രന്റെ മുറിയിൽ ചെന്നു. അവളെ അവിടെ കണ്ട് കൃഷ്ണയുടെയും ഇന്ദ്രന്റെ കണ്ണു മിഴിഞ്ഞു. കൃഷ്ണ ഇന്ദ്രന് കഞ്ഞി കൊടുത്തു കഴിഞ്ഞായിരുന്നു. അവളുടെ കണ്ണിൽ നിന്ന് കണീര് വരുന്നുണ്ടായിരുന്നു. കൃഷ്ണ ദേവിക്ക് ചായ കൊടുക്കാനായി അടുക്കളയിലേക്ക് പോയി. ചെറു പ്രായത്തിലെ അവൾ അടുക്കള പണി ചെയ്യും. "നല്ല പനി ണ്ടോ... " അവൾ ഇന്ദ്രന്റെ അടുത്ത് ചെന്നു. "ചെറുതായി "ഇന്ദ്രൻ പുഞ്ചിരിയോടെ പറഞ്ഞു. "ന്തിനാ... നീ കരായണേ..... " ഇന്ദ്രൻ പുഞ്ചിരിച്ചു. " അത് ഞാൻ കാരണല്ല്യേ ദേവേട്ടന് പനി പിടിച്ചേ " അവൾ കണ്ണ് തുടച്ചു. "ന്താപ്പോ നീ ന്നേ വിളിച്ചേ... ദേവേട്ടൻ ന്നോ... " ഇന്ദ്രൻ അത്ഭുതത്തോടെ അവളെ നോക്കി. ഇന്ദ്രനെ ദേവി നീ...എടാ.. പോടാ.. എന്നല്ലാതെ ഇത്രയും വർഷങ്ങൾക്കിടയിൽ എട്ടാന്ന് വിളിച്ചിട്ടില്ല. അവളുടെ കണ്ണുകൾ ചെന്ന് നിന്നത് മേശയുടെ പുറത്ത് ചുരുട്ടി വെച്ചിരിക്കുന്ന ഒരു പേപ്പറിൽ ആയിരുന്നു. അവൾ അവനെയും ആ പേപ്പറിനെയും മാറി മാറി നോക്കി. അവൻ പുഞ്ചിരിക്കുന്നത് കണ്ട് അവൾ അത് നിവർത്തി നോക്കി. മഴ പെയ്തു കഴിഞ്ഞ് മരം പെയ്യുന്നതും നോക്കി മരത്തിന്റെ കീഴിൽ നിൽക്കുന്ന ഒരു പാട്ടുപാവാട ഇട്ട പെൺകുട്ടി.

അവൾ വെള്ളത്തുള്ളികളെ കൈയിലേക്ക് വീഴ്ത്താൻ നീട്ടിപിടിച്ചിട്ടുണ്ട്. ആ പെൺകുട്ടിക്ക്‌ ദേവിടെ മുഖചായ ആയിരുന്നു. ഒരു പ്രേത്യകത എന്ന് പറയാൻ ചിത്രത്തിൽ അവളുടെ മൂക്കിൽ വൈര്യക്കൽ മൂക്കുത്തി ഉണ്ടായിരുന്നു. അവൻ അവളെ തന്നെ നോക്കിയിരിക്കുവായിരുന്നു. ആ ചിത്രം കണ്ട് വിടരുന്ന അവളുടെ കണ്ണുകളും പുഞ്ചിരിവിരിയുന്ന ചുണ്ടുകളും. അവൻ അവളെ നോക്കി പുഞ്ചിരിച്ചു. അവൾ വിടർന്ന കണ്ണോടെ അവനെ നോക്കി തിരിച്ചും പുഞ്ചിരിച്ചു. അതിന് താഴെ അവൻ എഴുതിയ വരികളും ഉണ്ടായിരുന്നു. (Part 25 ) 💕കരയെ നിരന്തരം മുത്തമിടുന്ന തിരക്കും പറയാൻ കാണും ഒരു പ്രണയഗീതം. സൂര്യകാന്തിപൂക്കൾ പ്രണയിച്ചത് ജ്വലിച്ചു നിൽക്കുന്ന സുര്യനെ ആണെങ്കിൽ ആമ്പൽ പൂക്കൾ പ്രണയിച്ചത് പൂനിലാവ് പൊഴിക്കുന്ന പൂർണചന്ദ്രനെയാണ്. ️എന്നാൽ ഞാൻ പ്രണയിച്ചത് ഈ മഴയെ പ്രണയിക്കുന്നവളെയാണ്. ️ഒരിക്കലും ഒന്നിക്കില്ലാന്ന് അറിഞ്ഞിട്ടും ഭൂമിയെ അഗാധമായി പ്രണയിച്ച ആകാശത്തിന്റെ കണ്ണുനീരായ ഈ തെളിനീരിനെ പ്രണയിച്ചവളെ.......... 💕 പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്ന മഴയെ പ്രണയിച്ചവളെ...... ❤️ ആ വരികൾ അവളുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി. ഒരിക്കലും മായിക്കാൻ ആകാത്തപോലെ....... ആ നിമിഷം രണ്ടുപേരും പറയാതെ പറയുകയായിടുന്നു തങ്ങളുടെ പ്രണയം.... ❤️ ...തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story