💙ഗൗരിപാർവതി 💙: ഭാഗം 44

gauriparvathi

രചന: അപ്പു അച്ചു

വർഷങ്ങൾ കടന്നു പോയി..... 🍂 ഇന്ദ്രനോടുള്ള ദേവിയുടെ പെരുമാറ്റത്തിൽ നല്ല മാറ്റങ്ങൾ വന്നു . അവൻ മിണ്ടിയില്ലേൽ അങ്ങോട്ട് ചെന്നു മിണ്ടുന്നവളായി. എന്നാലും ആ പഴയ വാശിക്കാരി തന്നെയാണവൾ. ദേവിക്ക് പതിനെട്ടു വയസ്സും ഇന്ദ്രനും മറ്റുള്ളവർക്കും ഇരുപത്തിനാലു വയസുമായി. പ്രഭാതത്തിലെ പൊൻകിരണങ്ങൾ ജനലിലൂടെ അവളുടെ മുറിയിലേക്ക് കടന്നു വന്നതും ദേവി കണ്ണ് ചിമ്മി തുറന്ന് എഴുനേറ്റു. 🕉️" കരാഗ്രേ വസതേ ലക്ഷ്മി കരമധ്യേ സരസ്വതി കരമൂലേ സ്ഥിതാ ഗൗരീ പ്രഭാതേ കര ദർശനം "🕉️ അവൾ വലത്തെ കൈ ഉയർത്തി അതിലേക്ക് നോക്കി ലക്ഷ്മി സരസ്വതി ഗൗരി ദേവിമാരെ മനസ്സിൽ ധ്യാനിച്ച് പറഞ്ഞു. കുറച്ചു നേരം കണ്ണുകൾ അടച്ചിരുന്നു. 🕉️" സമുദ്രവസനേ ദേവി പർവ്വതസ്തന മണ്ടിതേ ഹരിപ്രിയേ നമസ്തുഭ്യം പാദസ്പർശം ക്ഷമസ്വമേ "🕉️ അവൾ അതും പറഞ്ഞ് കട്ടിലിൽ നിന്നിറങ്ങി താഴെ തൊട്ടു തൊഴുതു . അഴിഞ്ഞു കിടന്ന മുടി വാരികെട്ടി മാറി ഇടാനുള്ള ധാവണിയുമെടുത്ത് കുളത്തിലേക്ക് നടന്നു.

കുളിച്ച് മഞ്ഞയും ചുമപ്പും നിറത്തിലെ ദാവണി ഉടുത്ത് മുടി കുളിപിഞ്ഞൽ പിഞ്ഞി ഇട്ട് അവൾ ഒരു ബുക്കും മഷിക്കുപ്പിയും പേനയുമെടുത്ത് അമ്പലത്തിലേക്ക് നടന്നു. കൂടെ വാസുദേവനും വൈശാഖാനും ഉണ്ട്. വഴിയിൽ കാണുന്നവരോട് അവൾ ചിരിച്ച് സംസാരിക്കുന്നുമുണ്ട്. എല്ലാർക്കും പ്രിയപ്പെട്ടവൾ ആണ് ദേവീ.. എന്നാൽ അവൾ അറിയാതെ പോയ ഒരു പ്രണയം ഉണ്ട്. സദുവിന്റെത് ....അവൾ അവനെ സഹോദരനായാണ് കണ്ടത് പക്ഷേ അവൻ അവളെ പ്രണയിച്ചിരുന്നു. ഒന്നും പ്രേതിക്ഷിക്കാതെ.... ആരോടും പറയാതെ.. ശിവനോടും പോലും അവൻ അത് പറഞ്ഞില്ല. എന്നാൽ തന്റെ അനിയന്റെ മനസിൽ കേറി കൂടിയത് ദേവി ആണെന്ന് അവൻ പറയാതെ തന്നെ ശിവൻ മനസിലാക്കി. പറയാൻ പേടിയായിരുന്നു അവന്. അത് പറഞ്ഞാൽ തന്നിൽ നിന്ന് അവൾ അകലുമോ എന്ന പേടി. പക്ഷേ ആ വഴക്കിലുടെ അവൻ അവളിൽ നിന്നും അകന്നു. ആരുമറിയാതെ അവൻ അവളെ പ്രണയത്തോടെ നോക്കുമായിരുന്നു.

അത് ഒരിക്കലും ദേവി കണ്ടിരുന്നില്ല അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നത് ഇന്ദ്രൻ ആയിരുന്നു. അവന്റെ ശാന്തമായ മുഖമായിരുന്നു. കുസൃതി ഒളിപ്പിക്കുന്ന കണ്ണുകളും ആരെയും മയക്കുന്ന പുഞ്ചിരിയുമായിരുന്നു. ഇന്ദ്രൻ എന്ന മായലോകത്ത്‌ പറന്നു നടക്കുന്ന ചിത്രശലഭമായി മാറി അവൾ. സദു മാത്രമല്ല ഗ്രാമത്തിലെ മിക്ക യുവാക്കളും ദേവിയുടെ സൗന്ദര്യത്തിൽ അവളുടെ സ്വഭാവത്തിൽ ആകർഷിക്കപെടുമായിരുന്നു. അതിൽ ഒരാളാണ് വിനായകൻ... ചെറുപ്പക്കാരനായ ഒരു മാഷ്. കാണാൻ സുന്ദരൻ നല്ല സ്വഭാവം. ദേവിയോട് പലവട്ടം അവൻ അത് തുറന്നു പറഞ്ഞതാണ് എന്നാൽ അവൾ ആ സമയം തന്നെ ഇല്ലാന്ന് തീർത്തു പറഞ്ഞു . കാരണം അവളുടെ ആത്മാവിൽ അലിഞ്ഞു ചേർന്നവൻ ഇന്ദ്രനാണ്.💕 വഴിയിൽ തടസമായി നിൽക്കുന്ന വിനായകനെ അവൾ തുറിച്ചു നോക്കി. വാസുദേവന്റെയും വൈശാഖന്റെയും മുഖം ഇരുണ്ടു. ദേവി അവരെ നോക്കി ചിരിച്ചതും പതിയെ അവരുടെ മുഖം ശാന്തമായി.

വാസുദേവനും വൈശാഖനും അവരുടെ ഇടയിലേക്ക് കേറിയില്ല. പറഞ്ഞു തിർത്തോട്ടെന്നു വെച്ചു അവർ. "ദേവീ... നിക്ക് തന്നെ വല്ല്യ ഇഷ്ട്ടാ..... " വിനായകൻ തന്റെ തോളിൽ കിടന്ന തുണി ബാഗ് കേറ്റിയിട്ടു . " ഞാനും അത് തന്ന പറയണേ നിക്ക് മാഷിനോട് അങ്ങനെ ഒരു ഒരിഷ്ടമില്യ... " അവൾ ബുക്ക്‌ നെഞ്ചിലേക്ക് വെച്ച് കൈകെട്ടി നിന്നു. " അത് ന്താ ദേവി നിക്ക് ന്താ ഒരു കുറവ് " അവന്റെ മുഖം മാറി. " കുറവൊന്നുമില്യ... നിക്ക് അങ്ങനെ കാണാൻ കഴില്യാ... അത്രതന്നെ " അവൾ തീർത്തു പറഞ്ഞു. "" നിന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടേൽ അത് ഈ വിനായകന്റെ ആയിരിക്കും....ഈ ജന്മം അല്ലേൽ അടുത്ത ജന്മം ദേവി ഈ വിനായകന് സ്വന്തമായിരിക്കും "" വിനായകൻ ദേഷ്യത്തോടെ അവളോട് പറഞ്ഞിട്ട് നടന്നു. അവളുടെ ഉള്ളിൽ പേടി നിറഞ്ഞു. "ഏട്ടാ... മാഷ് " അവൾ പേടിയോടെ വാസുവിനെ വിളിച്ചു. " അവൻ നിന്നെ ഒന്നും ചെയില്ല്യാ ..... " വസു അവളുടെ തലയിൽ തഴുകി ആശ്വസിപ്പിച്ചു.

വൈശാഖനും കണ്ണുചിമ്മി കാണിച്ചതോടെ അവളിൽ നിന്ന് പേടി ഒഴിഞ്ഞു . ദേവകി അവളുടെ അച്ഛന്റെ വീട്ടിലേക്ക് പോയി. വൈശാലി ഒതുങ്ങി കൂടിയ പ്രേകൃതം ആയോണ്ട് അങ്ങനെ വെളിയിലേക്ക് ഇറങ്ങാറില്ല. അവളുടെ ഉള്ളിലും ഇന്ദ്രൻ എന്ന പ്രണയം വളർന്നിരുന്നു . ദേവിയിലിലേക്കുള്ള ഇന്ദ്രന്റെ പ്രണയത്തോടെ ഉള്ള നോട്ടങ്ങൾ അവളെ അലട്ടികൊണ്ടിരുന്നു. ഒതുങ്ങി കൂടിയ പ്രേകൃതം ആയോണ്ട് അവൾ സദാസമയവും അവന്റെ ചിന്തയിൽ മുഴുകി. കൃഷ്ണയും ദേവിയും ഉറ്റകൂട്ടുകാരാണ്. കൃഷ്ണയുടെ ആങ്ങ്യ ഭാഷ ഇന്ദ്രനെക്കാൾ ഇപ്പൊ മനസിലാകുന്നത് ദേവിക്കാണ്. വൈശാഖനും വസുവും വേറെ വഴിയിൽ കൂടി അവളോട് പറഞ്ഞിട്ട് നടന്നു. ദേവി അമ്പലത്തിലേക്കും. 🔵🌻🌺🔵🌻🌺🔵🌻🌺🔵🌻🌺🔵🌻🌺🔵🌻🌺🔵🌻🌺🔵🌺 (Part 32 ) ദുരെന്ന് കണ്ടു ഇന്ദ്രന്റെ കൈയിൽ തൂങ്ങി നടന്നു വരുന്ന പാട്ടുപാവാട ഇട്ട കൃഷ്ണയെ.. കൃഷ്ണ വയലിന്റെ അരികിൽ കൂടി ഒഴുകുന്ന തോട്ടിൽ ഇറങ്ങി. 🔵

" വേണ്ട.. മോളേ അതിൽ ഇറങ്ങേണ്ട... വഴുതി വീഴുട്ടോ കുട്ട്യേ.... " ഇന്ദ്രൻ മുണ്ടിന്റെ ഒരറ്റം പിടിച്ചു കൊണ്ട് പറഞ്ഞു. അത് കേട്ട് അവൾ ചിരിച്ചു. അവളുടെ കൈയിൽ കിടന്ന കുപ്പിവളകളുടെ കിലുക്കം അവിടമാകെ മുഴങ്ങി. അവൾക്ക് വേണ്ടി സംസാരിക്കുന്നത് അവളുടെ പാദത്തിലെ കൊലുസായിരുന്നു. കൈയിലെ കുപ്പിവളകൾ ആയിരുന്നു. 🔵" പറഞ്ഞാൽ കേൾക്കില്ല്യേ... നീ " ഇന്ദ്രൻ അവിടെ കിടന്ന ഒരു കമ്പെടുത്ത് അവൾക്ക് നേരെ ഓങ്ങി. 🌻കൃഷ്ണയുടെ കണ്ണുകൾ നിറഞ്ഞു. 🔵" അപ്പോഴേക്കും കണ്ണ് നിറച്ചോ നീയ്യ്... നിക്ക് അറിഞ്ഞുടെ ന്റെ കുട്ടി ന്നോട് മാത്രമേ ഈ കുറുമ്പ് കാണിക്ക്യൂന്ന്.... " അവൻ അവളുടെ കണ്ണുനീർ തുടച്ചു. അവൾ അവനെ നോക്കി ചിരിച്ചു. 🔵🔵 " ഏട്ടന് കാണേണ്ടതും ഇത് തന്ന.... ദേ നിന്റെ കൂട്ടുകാരി വന്നു പൊയ്ക്കോ.. " ഇന്ദ്രനെ അവളുടെ തലയിൽ തഴുകി. 🌻🌻 😊😊 അവൾ അവനെ നോക്കി ചിരിച്ചിട്ട് നടന്നു വരുന്ന ദേവിയുടെ അടുത്തേക്ക് നടക്കാൻ ഒരുങ്ങി . 🔵🔵 "

കൂട്ടുകൂടുന്നത് കൊള്ളാം അവള്ടെ സ്വഭാവമൊന്നും പഠിച്ചേക്കരുത്.. കേട്ടോ.. "അവൻ അവളുടെ കൂട്ടുകാരിയെ ഒളികണ്ണിട്ട് നോക്കി വിളിച്ചു പറഞ്ഞു. 🌺🌺 " ന്റെ സ്വഭാവത്തിന് ന്ത പ്പൊ കുഴപ്പം " ദേവി ദേഷ്യത്തിൽ അവനെ നോക്കി. 🌻🌻 കൃഷ്ണ അത് കേട്ട് പൊട്ടിചിരിച്ചു. 😁 🌺🌺 "നീ ചിരിക്കേണ്ട... നിന്റെ ഏട്ടന് ഞേ കാണുമ്പോൾ ന്ത പ്രശ്നം " ദേവി അവളെ കണ്ണുരുട്ടി കാണിച്ചു. 🌻🌻 😐കൃഷ്ണയുടെ ചിരി നിന്നു. 🔵🔵" പ്രശ്നോന്നോ.. പ്രശ്നമല്ലേ ഉള്ളൂ നിനക്ക്.. യക്ഷിയെ പോലെ നീണ്ട മുടിയും.. വല്യഉണ്ട കണ്ണും എപ്പോഴും ദേഷ്യവും.. നീ ഒരു പെണ്ണാണൊടി...പെണ്കുട്ട്യോളായൽ അടുക്കവും ഒതുക്കവും വേണം.. അതെങ്ങന്യാ ചേട്ടന്മാർ തലയിൽ കൊണ്ടുനടക്കുവല്ല്യേ " അവൻ അവളെ ദേഷ്യം പിടിപ്പിച്ചു. 🌺🌺 😡ദേവി ദേഷ്യത്തിൽ അവനെ നോക്കി. കരച്ചിൽ ഇപ്പൊ പൊട്ടും എന്ന പോലെ അവൾ നിന്നു. " നീ വരുന്നുണ്ടോ... " അവൾ കൃഷ്ണയോട് ചോദിച്ചു. 🌻🌻 കൃഷ്ണ അവനെ ദയനീമായി നോക്കി. അവൻ അവളെ കണ്ണു ചിമ്മികാണിച്ചു. 🔵🔵

"ചുമ്മാ ". അവൻ ചുണ്ടനക്കികാണിച്ചിട്ട് അവിടുന്നു പോയി. ഇന്ദ്രൻ നേരെ പോയത് അമ്പലകുളത്തിലേക്ക് ആയിരുന്നു. ഇളം കാറ്റ് വീശുന്നതിനൊപ്പം വെള്ളത്തിൽ ഓളങ്ങൾ ഉണ്ടായി. അവൻ ഒരു പടവിൽ ഇരുന്ന് ചുമ്മ വെള്ളത്തിലേക്ക്‌ കല്ലെറിഞ്ഞു . കുറച്ചു സമയം കഴിഞ്ഞ് ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് പേപ്പറും പേനയുമെടുത്ത് അതിൽ എന്തോ കുത്തി കുറിച്ചു . അതുവഴി പോയ പത്മിനി അവനെ കണ്ടിരുന്നു. പത്മിനിയുടെയും ശിവന്റെയും വിവാഹം ഉറപ്പിച്ചുരുന്നു. 🔵🌻🌺🔵🌻🌺🔵🌻🌺🔵🌻🌺🔵🌻🌺🔵🌻🌺🔵🌻🌺🔵🌻🌺 ദേവിയും കൃഷ്ണയും അമ്പലത്തിൽ കേറി തൊഴുതുകഴിഞ്ഞ് അമ്പലത്തിൽ തന്നെ ഉള്ള ആൽമരത്തിന്റെ ചോട്ടിലേക്ക് ചെന്നു. അവിടെ ചില കുട്ടികൾ വന്നിട്ടുണ്ടായിരുന്നു. വേദപഠനക്ലാസാണ്. ഞാറാഴ്ച ദിവസങ്ങളിൽ ആണ് ക്ലാസ്സ്‌. ശ്ലോകങ്ങളും ദേവി ദേവന്മാരെ കുറിച്ചുമാണ് പറയുന്നത്. ക്ലാസ്സ്‌ കഴിഞ്ഞ് അവർ നേരെ പോയത് ഇല്ലത്തേക്ക് ആയിരുന്നു. ഇന്ദ്രന്റെ പിറന്നാളാണ് ഇന്ന്. ...തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story