💙ഗൗരിപാർവതി 💙: ഭാഗം 45

gauriparvathi

രചന: അപ്പു അച്ചു

 🎶🎶ശംഖുപുഷ്‌പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മ വരും ശാരദസന്ധ്യകൾ മരവുരി ഞൊറിയുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മവരും (ശംഖുപുഷ്‌പം.. ) ശകുന്തളേ... ശകുന്തളേ ... മാനത്തെ വനജ്യോത്സ്‌ന നനയ്‌ക്കുവാൻ പൗർണ്ണമി മൺകുടം കൊണ്ടുനടക്കുമ്പോൾ (2) നീലക്കാർമുകിൽ കരിവണ്ടുമുരളുമ്പോൾ നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും ശകുന്തളേ... ശകുന്തളേ... (ശംഖുപുഷ്‌പം.. ) താമരയിലകളിൽ അരയന്നപ്പെൺകൊടി കാമലേഖനമെഴുതുമ്പോൾ നീലക്കാടുകൾ മലർമെത്ത വിരിയ്ക്കുമ്പോൾ നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും ശംഖുപുഷ്‌പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മ വരും ശാരദസന്ധ്യകൾ മരവുരി ഞൊറിയുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മവരും (ശംഖുപുഷ്‌പം.. ) ശകുന്തളേ... ശകുന്തളേ ... 🎶🎶 റേഡിയോയിൽ നിന്ന് വരുന്ന പാട്ട് കേട്ട് കണ്ണുകൾ അടച്ച് തൂണിൽ ചാരി ഇരിക്കുകയാണ് ഇന്ദ്രൻ.

" എന്താണ് ദുഷ്യന്തൻ ശകുന്തളേ നോക്കി ഇരിക്ക്യാ..... " അവിടേക്ക് വന്ന വൈശാഖൻ അവനെ കളിയാക്കി. അവനും വാസുവും ദത്തനും കിണ്ടിയിൽ ഇരുന്ന വെള്ളം കൊണ്ട് കാലുകഴുകി അകത്തേക്ക് കേറി. " ഹേ.. നിങ്ങളോ.... " ശബ്ദം കേട്ടാണ് ഇന്ദ്രൻ കണ്ണുകൾ തുറന്നത്. " അവള്മാര് വന്നില്യേ.... " അകത്തേക്ക് നോക്കി വസു ചോദിച്ചു. " ഇല്ല്യ.... നാരങ്ങാമുട്ടായിയും നൊണഞ്ഞു പതിയെ വരുന്നുണ്ടായിരിക്കും രണ്ടും. ". ഇന്ദ്രൻ പുഞ്ചിരിയോടെ പറഞ്ഞു. " ഇതാ ഇന്ദ്രൻ നിനക്ക് ഞങ്ങൾടെ വക " ദത്തൻ അവന്റെ കൈയിലേക്ക് ഒരു കവർ വെച്ചു കൊടുത്തു. അവൻ സംശയത്തോടെ പിരികം ചുളിച്ച് അത് തുറന്നു നോക്കി. പെയിന്റും പെയിന്റിംഗ് ബ്രഷും ആയിരുന്നു കൂടെ കുറേ പുസ്തകങ്ങളും. """നിറങ്ങൾ കൊണ്ട് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ജനിപ്പിക്കുന്ന നിനക്ക് ഞങ്ങളുടെ വക പിറന്നാൾ സമ്മാനം.... """ അവർ ഒരുമിച്ചു പറഞ്ഞു. ഇന്ദ്രന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു. " അയ്യേ കരയാ...ഇന്ന് നമ്മക്ക് അടിച്ചുപൊളിക്കണം...

അതിന് ആദ്യം കൃഷ്ണേടെ പിറന്നാൾ സദ്യ... അത് കഴിഞ്ഞ് ബാക്കി " ദത്തൻ അവന്റെ തോളിൽ കൂടി കൈയിട്ടു. "അതിന് അവർ വരണ്ടേ.... " വൈശാഖൻ. " ദാ അവർ എത്തി... " ദുരെന്ന് കലപിലപോലെ സംസാരിച്ചു വരുന്നുണ്ട് ദേവി കൂടെ കൃഷ്ണ എല്ലാം കേട്ട് നടക്കുന്നു. കൃഷ്ണയെ കണ്ട് വാസുവിന്റെ കണ്ണുകൾ തിളങ്ങി. ദേവിയാണ് ഇന്ദ്രന് പെയിന്റും പുസ്തകങ്ങളും വാങ്ങാൻ മറ്റുള്ളവരോട് പറഞ്ഞത്. താൻ പറഞ്ഞിട്ടാണ് അത് വാങ്ങിയതെന്ന് അവനോട് പറയല്ലെന്നും അവൾ അവരോട് പറഞ്ഞിരുന്നു. കൃഷ്ണ എല്ലാരേയും നോക്കി ചിരിച്ചിട്ട് അടുക്കളയിലേക്ക് നടന്നു. കൂടെ ദേവിയും. ദേവി പോകുന്നത് ഇന്ദ്രൻ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു. " ടാ... അളിയാ നിന്നെ അവൾ കണ്ടില്ല്യേ.... " ദത്തൻ അവന്റെ തോളിൽ തട്ടി ആക്കി ചോദിച്ചു. " അവളുടെ കണ്ണുകളിൽ ഞാൻ മാത്രമേ ഉള്ളു. " ഇന്ദ്രൻ മനസ്സിൽ പറഞ്ഞ് പുറമേ അവരെ നോക്കി ചിരിച്ചു . ഇരുവരും പരസ്പരം തുറന്നു പറഞ്ഞിട്ടില്ലെല്ലും എല്ലാർക്കും അറിയാമായിരുന്നു അവരുടെ പ്രണയം. കൃഷ്ണയുടെ കൂടെ സദ്യ തയാറാക്കാൻ ദേവിയും കൂടി വേറെ ആരെയും അങ്ങോട്ടേക്ക് ദേവി അടുപ്പിച്ചില്ല. ഇന്ദ്രന്റെ അച്ഛൻ നാരായണയും ഉണ്ടായിരുന്നു.

എല്ലാരും നിലത്തിരുന്നു സദ്യ കഴിച്ചു കഴിഞ്ഞു ഓരോന്ന് പറഞ്ഞിരുന്നു. " എന്നാൽ ഇന്ദ്രന്റെയും ദേവിയുടെയും ഒരു പാട്ട് ആയിക്കോട്ടെ..... " വൈശാഖൻ പറഞ്ഞതും എല്ലാരും അത് ഏറ്റുപിടിച്ചു . അവളും ഇന്ദ്രനും ഒരു പുഞ്ചിരിയോടെ മുഖാമുഖം നോക്കി. " അതേ മക്കളേ നിങ്ങൾ പാട്....." നാരായണനും കൂടി പറഞ്ഞതോടെ അവർ സമ്മതിച്ചു (എല്ലാരും പോയി സോങ് കേൾക്കണേ ) 🎶🎶🎶ഗായതി ഗായതി വനമാലി ഗായതി ഗായതി വനമാലി നൃത്യതി നൃത്യതി ഗോപീപാദം ഗായതി ഗായതി വനമാലി 🎶🎶 ദേവി പാടി ഇന്ദ്രനെ നോക്കി. 🎶🎶മുരളികപാടീ യദുമുരളിക പാടീ ഋഷഭഗാന്ധാര മധ്യമ ലയലഹരി വേദവിപഞ്ചിയിലനാദി പഞ്ചമ ധൈവത നിഷാദ ഷഡ്ജലയം ആ.......🎶🎶 ഇന്ദ്രൻ തുടർന്നു പാടി. """ആ....... """ദേവി """ആ.......""" ഇന്ദ്രൻ. ""ആ..... ""ഗായതി ഗായതി വനമാലീ....."" ദേവി.

🎶🎶ലാസ്യനാട്യ നടയില്‍ പാര്‍വണ താള ഖണ്ഡജതികള്‍ ലാസ്യനാട്യ നടയില്‍ പാര്‍വണ താള ഖണ്ഡജതികള്‍ ധിം തധിം തകധിം തധിം തകധിം ധിത്തളാങ്കു തധികിടകു തധി തരികിടധിം 🎶🎶 ""ഖണ്ഡം..."" അവൻ ദേവി അടുത്തത് പാടാൻ ഇട്ടുകൊടുത്തു. 🎶ഖണ്ഡമാം തിരുനടയഖണ്ഡമാം ബ്രഹ്മതത്വാര്‍ഥമായി മവുലകിലൊഴുകി..🎶 ദേവി അതിനെ തുടർന്ന് പാടി. 🎶ഖണ്ഡമാം തിരുനടയഖണ്ഡമാം ബ്രഹ്മതത്വാര്‍ഥമായി മവുലകിലൊഴുകി 🎶 ഇന്ദ്രൻ പാടുന്നതിനൊപ്പം മടിയിൽ താളം പിടിക്കുന്നുണ്ട്. ""സാഗമഗ സഗമധമ ഗാമധമ ഗമധനിധ"""( ഇന്ദ്രൻ. ""മാധനിധ മധനിസനി ധനിസഗനിസാ സാ "" (ദേവി ) ""സഗമഗസ നിസഗസനി ധനിസനിധ മധനിധമ "" (ഇന്ദ്രൻ ) ""ഗമധമഗ ഗമധനിസ സാനിധമഗ സഗമധനി..""" ഗായതി ഗായതി വനമാലീ.. (ദേവി ) 🎶ദ്വാപരയമുനാ രാഗപല്ലവികളരുളീ മിശ്രതരംഗം 🎶 പാട്ടിനൊപ്പം ഇന്ദ്രന്റെ തല ചലിക്കുന്നുണ്ട്. 🎶ദ്വാപരയമുനാ രാഗപല്ലവികളരുളീ മിശ്രതരംഗം...🎶

"""മിശ്രം.....""" ദേവി ഇന്ദ്രന് പാടാൻ ഇട്ടുകൊടുത്തു. 🎶തിരികിടതൈ തിരികിടതൈ തിര്‍ധിരികിടതക തിര്‍ധിരികിടതക തിര്‍ധിരികിടതക ധാതിര്‍തരികിടതക തിര്‍ധിരികിടതക താ താ താ താധാ താ.. 🎶 വൈശാഖനും ഇന്ദ്രനും മൃദഗം കൊട്ടികൊണ്ട് താളം പിടിച്ചു പാടി. 🎶അനുരാഗിയാം അനുരാധപാടി മാധവാഞ്ജലികള്‍ പ്രിയരാസകേളീ മന്ദിരങ്ങളില്‍ ഇന്ദുരജനീ മന്ത്രം 🎶 അവൻ പാടിക്കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി പിരികം പൊക്കി വെല്ലുവിളിച്ചു. ദേവി പുഞ്ചിരിച്ചു കൊണ്ട് ബാക്കി പാടി. 🎶ദ്വാരകാങ്കണമാകെ കേള്‍പ്പൂ മംഗളാലാപം ശ്രുതി സാന്ദ്രസല്ലാപം.. 🎶 വാസുദേവൻ ഓടകുഴൽ വായിച്ചു. 🎶കാലത്രയ ദിഗ്ബന്ധന താളം നാദാന്ദോളിത തിശ്രഗതി കാലത്രയ ദിഗ്ബന്ധന താളം നാദാന്ദോളിത തിശ്രഗതി ലയതിശ്രഗതി തിശ്രം......🎶 പാട്ട് മുറുകിയിരുന്നു. ""തിശ്രം... ""അവൾ അവന് നേരെ വെല്ലുവിളിച്ചു കൊണ്ട് ഇട്ടുകൊടുത്തു. 🎶ജം തജം തധകിട ജം തജം തത്തരികിട ധിം തരികിട നും തരികിട ജം തരികിട തധരികിട ധിത്തരികിട ജം തധരികിട ധിത്തരികിട ജം തധരികിട ധിത്തരികിട ജം തിശ്രം

.. കരളിലെഴുമനാദിജന്മ കര്‍മഗതിയിലാര്‍ദ്രമായി പെയ്യുമമൃത രാഗസാരമൊഴുകുന്നതിവിടെ സ്വര്‍ഗ്ഗപാരിജാതമിവിടെ സ്വരവസന്തമന്ത്രമിവിടെ സാമഗാന ധാരയിവിടെ, 🎶🎶🎶 ബാക്കി പാടാൻ ഇന്ദ്രനെകൊണ്ട് കഴിഞ്ഞില്ല. അവൻ സ്വയം തോൽവി സമ്മതിച്ചു. ദേവിക്ക് എല്ലാകാര്യത്തിലും വാശി ആണെങ്കിലും അവൾ ഒരിക്കലും സംഗീതത്തിൽ ഇന്ദ്രനെ തോൽപ്പിക്കാൻ ആഗ്രഹിച്ചിരുന്നില്ല. അന്ന് മനപ്പൂർവം തന്നെയാണ് ടീച്ചറുടെ മുമ്പിൽ അവൾ തെറ്റിച്ചത്. അവനും അതറിയാമായിരുന്നു. ഇപ്പോഴും ഇന്ദ്രൻ നിർത്തുന്നതിന് മുമ്പ് സ്വയം തോൽവി സമ്മതിക്കാൻ തുടങ്ങിയതാണ് ദേവി. ഇന്ദ്രൻ ജയിച്ചു നിൽക്കുന്നത് കാണാൻ. എന്നാൽ അവൻ അവളെ വെല്ലുവിളിച്ചതോടെ അവളിൽ വാശി നിറഞ്ഞു. അവന് അറിയാമായിരുന്നു അവളെ വാശിപിടിപ്പിച്ചിലേൽ അവൾ സ്വയം തോൽക്കുമെന്ന്. അവന് ദേവി ജയിച്ചു നിൽക്കുന്നത് കാണാൻ ആണ് ഇഷ്ട്ടം. അവളുടെ സന്തോഷം കാണാൻ. വാശിയോടെ പ്രണയിക്കുന്നവർ. സംഗീതത്തിലൂടെ പ്രണയിക്കുന്നവർ. അത് കഴിഞ്ഞ് അവർ മത്സരമല്ലാതെയാണ് പാടിയത്. 🎶🎶അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്തു പരിഭവം മെല്ലെയോതിവന്നുവോ കൽ‌വിളക്കുകൾ പാതി മിന്നിനിൽ‌ക്കവേ എന്തു നൽകുവാൻ എന്നെ കാത്തുനിന്നു നീ 🎶🎶

ഇന്ദ്രൻ ദേവിയെ നോക്കി പാടി.... അതറിഞ്ഞു കൊണ്ട് തന്നെ അവൾ തൂണിൽ ചാരി പുഞ്ചിരിയോടെ എങ്ങോ നോക്കി ബാക്കി പാടി. അവളുടെ പ്രണയം സംഗീതത്തിൽ ലയിച്ചു ചേർന്നതായി ഇന്ദ്രന് തോന്നി. അത്രയും മനോഹരമായിരുന്നു. 🎶തൃപ്രസാദവും മൌന ചുംബനങ്ങളും പങ്കുവയ്ക്കുവാനോടി വന്നതാണു ഞാൻ രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ ഗോപകന്യയായോടി വന്നതാണു ഞാൻ 🎶🎶 🎶🎶അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്തു പരിഭവം മെല്ലെയോതിവന്നുവോ കൽ‌വിളക്കുകൾ പാതി മിന്നിനിൽ‌ക്കവേ എന്തു നൽകുവാൻ എന്നെ കാത്തുനിന്നു നീ 🎶🎶 ഇന്ദ്രൻ ദേവിയെ നോക്കി അവളും അവനെ തന്നെ നോക്കിയിരിക്കുവായിരുന്നു. അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു. 🎶🎶അഗ്നിസാക്ഷിയായിലത്താലി ചാർത്തിയെൻ ആദ്യാനുരാഗം ധന്യമാക്കും മന്ത്രകോടിയിൽ ഞാൻ മൂടിനിൽക്കവേ ആദ്യാഭിലാഷം സഫലമാക്കും നാ‍ലാളറിയേ കൈപിടിക്കും തിരു- നാടകശാലയിൽ ചേർന്നുനിൽകും (2) യമുനാ നദിയായ് കുളിരലയിളകും നിനവിൽ 🎶

അവളും അവളുടെ ദേവേട്ടനും മാത്രമുള്ള ലോകത്തായിരുന്നു ദേവി. 🎶അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്തു പരിഭവം മെല്ലെയോതിവന്നുവോ കൽ‌വിളക്കുകൾ പാതി മിന്നിനിൽ‌ക്കവേ എന്തു നൽകുവാൻ എന്നെ കാത്തുനിന്നു നീ 🎶🎶 അവർ ഒരുമിച്ചു പാടി. ഇന്ദ്രൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് അവളുടെ വിരിഞ്ഞ നെറ്റിയിൽ മുത്തി. അവൾ നാണത്തോടെ അവന്റെ നെഞ്ചിൽ മുഖമോളിച്ചു. 🎶 ഈറനോടെയെന്നും കൈവണങ്ങുമെൻ നിർമ്മാല്യപുണ്യം പകർന്നുതരാം ഏറെജന്മമായ് ഞാൻ നോമ്പുനോൽക്കുമെൻ കൈവല്യമെല്ലാം കാഴ്ചവയ്ക്കാം വേളീ പെണ്ണായ് നീവരുമ്പോൾ നല്ലോലക്കുടയിൽ ഞാൻ കൂട്ടുനിൽക്കാം (2) തുളസീ ദളമായ് തിരുമലരടികളിൽ വീണെൻ 🎶🎶 മന്ത്രകോടി ഉടുത്ത് ഇന്ദ്രന്റെ വാമഭാഗത്ത്‌ ഇരിക്കുന്ന ദേവിയുടെ കഴുത്തിൽ അവൻ താലി ചാർത്തി. അഗ്നിക്ക് ചുറ്റും വലം വെക്കുന്നതും എല്ലാം കണ്ണുകൾ അടച്ചു അവൾ മനസ്സിൽ കണ്ടു. ഇന്ദ്രൻ പാടി നിർത്തിയതും പെട്ടന്ന് കണ്ണുതുറന്നപോഴാണ് താൻ കണ്ടത് സ്വപ്നമെന്ന് അവൾക്ക് മനസിലായത്. അവൾ പുഞ്ചിരിയോടെ തലയിൽ തട്ടി. 🎶

അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്തു പരിഭവം മെല്ലെയോതിവന്നുവോ കൽ‌വിളക്കുകൾ പാതി മിന്നിനിൽ‌ക്കവേ എന്തു നൽകുവാൻ എന്നെ കാത്തുനിന്നു നീ 🎶🎶 അവർ ഒരുമിച്ചു പാടി നിർത്തി. "അസ്സലായി... ഇന്ദ്രാ... " ദത്തനും വാസുദേവനും ഇന്ദ്രനെ അഭിനന്ദിച്ചു. " കലക്കി മോളേ... " വൈശാഖൻ ദേവിയെ ചേർത്തു പിടിച്ചു. എല്ലാരും തൊടിയിലേക്ക് ഇറങ്ങി. അവരോട് സംസാരിച്ചു നടക്കുന്ന ഇന്ദ്രന്റെ കൈയിൽ ദേവി തോണ്ടി വിളിച്ചു. അവൻ എന്താന്ന് പിരികം ചുളിച്ചു ചോദിച്ചു. "മ്മ്ച്ചും... " അവൾ തോളനാക്കി ഒന്നുമിലെന്ന് പറഞ്ഞു. പിന്നെയും അവൾ ഇത് ആവർത്തിച്ചു. "എന്താ തമ്പുരാട്ടി... " അവൾക്ക് നേരെ തിരിഞ്ഞു അവൻ. " ന്നേ തമ്പുരാട്ടീന്ന് ദേവേട്ടൻ വിളിക്കേണ്ട.... ന്നേ ദേവിന്ന് വിളിച്ചാമതി. " അവൾ മുഖം വീർപ്പിച്ചു പറഞ്ഞു. " തമ്പുരാട്ടിക്കുട്ടീനെ... അങ്ങനെ അല്ലെ വിളിക്കേണ്ട..... " അവൻ കൈരണ്ടും പുറകിൽ കെട്ടി നിന്നു. " വേണ്ടാ ദേവേട്ടൻ ന്നോട് മിണ്ടണ്ട.... " അവൾ പിണങ്ങി തിരിഞ്ഞു. " യ്യോ പിണങ്ങിയോ.. ഞാൻ ചുമ്മാ വിളിച്ചതല്ലേ ദേവിയേ... " അവൻ പുഞ്ചിരിയോടെ പറഞ്ഞു. അവളിലും ഒരു പുഞ്ചിരി വിരിഞ്ഞു. "ന്നേ വരക്കാൻ പഠിപ്പിക്കുവോ... "

കുഞ്ഞുകുട്ടികളെ പോലെ അവൾ അവനോട് കൊഞ്ചി. " പഠിപ്പിക്കാലോ.... "അവൻ പുഞ്ചിരി പറഞ്ഞതും അവൾ നിറഞ്ഞ പുഞ്ചിരി അവന് തിരികെ നൽകി. 💚_________💚 അടുക്കളയിൽ ചായ ഇടാൻ പോയ കൃഷണയെ കാണാതെ വന്നപ്പോൾ ചെന്ന് നോക്കിയ നാരായണൻ കണ്ടത്. """സ..... """ പറയാൻ നോക്കുന്ന കൃഷ്ണയെ ആണ്. പക്ഷേ ശ്വാസം മാത്രമേ വെളിയിലേക്ക് വരുന്നുള്ളു. അവൾ പിന്നെയും ഇത് ആവർത്തിക്കും നിരാശയായിരുന്നു ഫലം. അവളുടെ മുഖം വാടിയത് കണ്ട ആ അച്ഛന്റെ ഉള്ളോന്നു വിങ്ങി. "ന്റെ കുട്ടിക്ക്‌ സംഗീതം ഇഷ്ടമാണെന്ന് അച്ഛന് അറിയാം... കൃഷ്ണന്റെ നടയിൽ നിന്ന് കീർത്തനം ചൊല്ലാൻ ആഗ്രഹമുണ്ടെന്നും അറിയാം " അയാൾ അവളുടെ അടുത്തേക്ക് ചെന്നു. അയാളെ നോക്കി അവൾ പുഞ്ചിരിച്ചു. " സംഗീതം നല്ലതാണ് പക്ഷേ അതിനേക്കാൾ വലുതാണ് ഒരാളുടെ വയറുനിറക്കാൻ അതിനേക്കാൾ വലുതാണ് അത് കഴിച്ച് അയാളുടെ മനസ്സ് നിറക്കാൻ. ന്റെ കുട്ടിക്ക്‌ ദൈവം തന്ന കഴിവാ കൈപുണ്യം.

എല്ലാരുടെയും വയറും മനസ്സും നിറക്കാൻ ന്റെ കുട്ടിക്ക് കഴിയണില്ല്യേ... " അവളുടെ തലയിൽ തലോടി തന്റെ മകളുടെ വിഷമത്തെ പാടെ അകറ്റിയിരുന്നു അയാൾ. അവൾ നിറഞ്ഞ പുഞ്ചിരിയോടെ തലയാട്ടി കാണിച്ചു. " നിന്റെ ഏട്ടൻ.... അവനല്ലേ നിന്റെ ശബ്ദം... പിന്നെ പരിഹസിക്കുന്നവർ പരിഹസിക്കട്ടെ നമ്മൾ ചെയ്ത കുറ്റമല്ല ദൈവം തന്നതാണ്. അവർക്കുള്ളത് ആ ഭഗവാൻ കൊടുത്തോളും. " അയാൾ നിറഞ്ഞ കണ്ണുകൾ തുടച്ചു അവളുടെ അടുത്തേന്ന് ഉമ്മറത്തേക്ക് വന്നു. ആ അച്ഛന്റെ മനസ്സിൽ തന്റെ മകളുടെ ഭാവിയെ കുറിച്ചുള്ള ആകുലതകലായിരുന്നു. ഇന്ദ്രനിലും അത് ഉണ്ടായിരുന്നു. എന്നാൽ അവൾക്ക് അത് ഇല്ലായിരുന്നു... അവളിൽ ഒരേ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ ദീപ പ്രഭയിൽ മുങ്ങി നിൽക്കുന്ന ആ കൃഷ്ണ രൂപത്തിന്റെ പാതത്തിൽ അമരുന്ന ഒരു തുളസി കതിരാവാൻ. ഒരു പരമകൃഷ്ണ ഭക്തയായിരുന്നു കൃഷ്ണവേണി.ഒരു തുളസി കതിരിന്റെ നൈർമല്യമുള്ളവൾ. സദാസമയവും മനസ്സിൽ കൃഷ്ണഭഗവാനെ ഉരുവിട്ട് നടക്കുന്ന ഒരു പൊട്ടിപെണ്ണ് അതായിരുന്നു കൃഷ്ണ. ഇന്ദ്രന്റെ വേണികുട്ടി. അവന് അവൾ അനിയത്തി അല്ലായിരുന്നു മകളായിരുന്നു. കൃഷ്ണക്ക് വേണ്ടിയാണ് ഇന്ദ്രൻ സംഗീതം പഠിച്ചത്. 💚 __________💚

എല്ലാം കഴിഞ്ഞ് വൈകുന്നേരത്തോടെ ദേവിയും വൈശാഖനും വാസുവും കോവിലകത്ത് തിരികെ വന്നു. ദേവി ഓടി തന്റെ മുറിയിൽ പോയി...മൺകുടത്തിൽ ഇട്ടുവെച്ച മയിൽപീലികളെ തഴുകി. കാവിലേക്ക് നോക്കി അവിടെ പൂത്തുനിൽക്കുന്ന ചെമ്പകത്തെ അവൾ നോക്കി. അവളുടെ ഓർമ്മകൾ ആ ദിവസത്തിലേക്ക് പോയി. * * * * * * * * * * * * * * * വർഷങ്ങൾക്ക് മുമ്പ്... അന്ന് പനി പിടിച്ചു കിടന്ന ഇന്ദ്രനെ ദേവി കാണാൻ വന്ന ദിവസം. ആ ചിത്രത്തോടൊപ്പം അവൾക്ക് ഇന്ദ്രൻ ഒന്നുംകൂടി സമ്മാനിച്ചായിരുന്നു ഒരു ചെമ്പകതൈ.... കാരണം ആ ചിത്രത്തിലെ മരം അവളുടെയും അവന്റെയും പ്രിയപ്പെട്ട ചെമ്പകമായിരുന്നു..... രണ്ടുപേർക്കും അതിന്റെ സുഗന്ധം ഇഷ്ട്ടമായിരുന്നു. നിഷയുടെ രാജാവായ പൂർണചന്ദ്രനെ കണ്ട് വിരിയുന്ന ചെമ്പകം...... 🌼🌼🌼 * * * * * * * * * * * * * * * 💕 എന്റെ ഹൃദയപുസ്തകത്തിൽ കോറിയിട്ട ഒരിക്കലും മായികാഞ്ഞകാത്ത പേരാണ് ""ദേവൻ""". മാനം കാണാതെ പുസ്തകതാളുകളിൽ കാത്തുസുക്ഷിച്ച മയിൽപ്പീലികളെ പോലെ ആരുമറിയാതെ എന്റെ ഹൃദയതാളുകളിൽ ഒളിപ്പിച്ച എന്റെ മാത്രം പ്രണയം...... ദേവൻ. എൻഹൃദയം മൊഴിയുന്നതും നിന്റെ നാമമാണ്.

നീ ഇഷ്ട്ടപെടുന്ന ആ ചെമ്പകത്തോട് പോലും എനിക്ക് ആരാധനയാണ്. എന്റെ ഹൃദയതന്ത്രികളിൽ നീ മീട്ടിയ സ്വരമാണ് പ്രണയം. നിന്റെ ഓരോ നോട്ടവും വന്നു പതിയുന്നത് എന്റെ ഹൃദയത്തിലാണ്. നീ എന്നരികിൽ വന്നുചേർന്നപ്പോഴാണ് പ്രണയത്തിന്റെ വസന്തപൂക്കൾ എന്നിൽ മൊട്ടിട്ടത്.. വിരിഞ്ഞത്. പ്രണയത്തിന്റെ ഋതുമഴയിൽ നനഞ്ഞത്. ദേഷ്യത്തിന്റെയും വാശിയുടെയും മുഖം മുടി അഴിയുന്ന ഒരു നാൾ ഈ ദേവയാനി ദേവേന്ദ്രന് സ്വന്തമാകും......💕 ദേവന്റെ ദേവി..... ദേവന്റെ മാത്രം ദേവി....❤️ അവൾ തന്റെ ഡയറിയിൽ പുഞ്ചിരിയോടെ എഴുതിയിട്ടു. കാവിൽ ഇളം കാറ്റു വീശുന്നതിനൊപ്പം ചെമ്പകപ്പൂക്കളും പൊഴിയുന്നുണ്ടായിരുന്നു....🌼🌼🌼🌼 💚 _________ 💚 രണ്ട് ദിവസങ്ങൾക്ക് ശേഷം... 🍂 ദത്തൻ ഓടി കോവിലകത്ത് വന്നു. ""വസു.... വസു.... "" അവൾ വാസൂനെ കിതച്ചുകൊണ്ട് വിളിച്ചു. "എന്താ... ന്താ... ദത്താ...... " വസു അകത്തുനിന്നും സംശയത്തോടെ ഇറങ്ങി വന്നു.

" വി.. വിനായകൻ.. മാ... മാഷിനെ കാണുന്നില്ല.... " ദത്തൻ അണച്ചുകൊണ്ട് പറഞ്ഞു. വൈശാഖനും വന്നിരുന്നൂ. " കാണുന്നില്ലന്നോ.... " വൈശാഖൻ പിരികം ചുളിച്ചു. " നിങ്ങൾ അറിഞ്ഞോ... ചിറയിൽ ഒരു ശവം പൊങ്ങിയെന്ന്....വിനായകൻ മാഷിന്റെ ആണെന്ന കേക്കണത്. ഞാൻ അവിടം വരെ പോയിട്ടു വരാം. " ഈശ്വരമഠത്തിലെ കാര്യസ്ഥൻ ( വൈശാഖന്റെ അച്ഛൻ ) പോകുന്ന വഴി പറഞ്ഞു. അത് കേട്ടുകൊണ്ട് വന്ന ദേവി ചലിക്കാൻ കഴിയാതെ തറഞ്ഞു നിന്നു. "" ....ഈ ജന്മം അല്ലേൽ അടുത്ത ജന്മം ദേവി ഈ വിനായകന് സ്വന്തമായിരിക്കും "" വിനായകൻ പറഞ്ഞത് കാതിൽ മുഴങ്ങുന്നതായി തോന്നി അവൾക്ക്. അവളുടെ ശരീരം വിറച്ചു. അപ്പോഴും കാവിൽ കാറ്റ് വീശുന്നുണ്ടായിരുന്നു... ഇലഞ്ഞിപൂക്കൾ പമ്പരം പോലെ കറങ്ങി കറങ്ങി നിലം പതിച്ചു......🌸🌸🌸 ...തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story