💙ഗൗരിപാർവതി 💙: ഭാഗം 46

gauriparvathi

രചന: അപ്പു അച്ചു

 ചിറയിൽ പൊങ്ങിയത് വിനായകന്റെ ശരീരമാണെന്ന് എല്ലാവർക്കും മനസിലായി. ഗ്രാമം മുഴുവൻ ആ വാർത്ത നടുക്കം സൃഷ്ട്ടിച്ചു. അസ്വാഭാവികമായി മരിക്കുന്നത് ഗ്രാമത്തിൽ ആദ്യമാണ് . കാലുതെറ്റി വെള്ളത്തിലേക്ക് വീണതാണെന്ന് ചിലരുടെ നിഗമനം. അമ്മ മാത്രമേ അവനുണ്ടയിരുന്നുള്ളു. ദേവിയിൽ അത് ഒരു പേടിയായി മാറി. അവൻ അവസാനമായി കണ്ടത് അവളെയാണ്. താൻ കാരണമാണോ അവൻ മരിച്ചതെന്ന ചിന്ത അവളുടെ ഉള്ളിൽ അവൾ പലവട്ടം ചോദിച്ചു. അവൾ മുറിയിൽ തന്നെ ഒതുങ്ങി കൂടി. അവളുടെ ആ പ്രവർത്തിയിൽ മയിൽപ്പീലികൾ കാറ്റിലാടി പരിഭവം പറഞ്ഞു.ചിലങ്കമണികൾ കലപില കൂടി. ദേവിയുടെ ഒതുങ്ങികൂടലിൽ വാസുദേവനും വൈശാഖനും ദത്തനും ഇന്ദ്രനും നല്ല വിഷമം തോന്നി. അവളുടെ ഉള്ളിലെ ചിന്തകളിലേക്ക് ഒരു കുളിർമഴയായി ഇന്ദ്രന്റെ ഓർമ്മകൾ വന്നു ചേർന്നു. """ നിന്റെ മനസ്സിൽ എന്തെങ്കിലും നൊമ്പരം നിറഞ്ഞാൽ വീണ മീട്ടുക അതിന്റെ സ്വരത്തിൽ സ്വയം ലയിക്കുക. സംഗീതത്തിന്റെ ലോകത്ത് ചേക്കേറുന്നതോടെ നിന്റെ ഉള്ളിലെ നോവ് മാറും ദേവി.... ""

ഒരിക്കൽ ഇന്ദ്രൻ പറഞ്ഞു തന്ന വാക്കുകൾ കാവിൽ പൊഴിയുന്ന ചെമ്പകപ്പൂക്കളെ നോക്കി അവൾ ഓർത്തു. അവൾ തടിമേശയുടെ പുറത്തിരുന്ന വീണയുടെ തന്ത്രികളിലൂടെ വിരൽ ഓടിച്ചു. അതിൽ നിന്നും ചില സ്വരങ്ങൾ ഉയർന്നു. അവൾ വീണയുമായി നിലത്തേക്ക് ഇരുന്നു. "സമാജ വരാഗമന "ഹിന്ദോളം രാഗത്തിൽ അവൾ വീണ മീട്ടി. അവൾ അതിൽ ലയിച്ചു ചേരുന്നതിനൊപ്പം ഇന്ദ്രന്റെ വാക്കുകൾ അവളുടെ കാതിലും അവന്റെ രൂപം അവളുടെ മനസ്സിലും നിറഞ്ഞു. ഒരു പുഞ്ചിരിയും അവളുടെ ചുണ്ടിൽ വിരിഞ്ഞു. 🎶രാധികാ കൃഷ്ണാ രാധിക .തവവിരഹേ കേശവാസ്തനവിനിഹിതമപി ഹാരമുദാരം (2) സാമനു തേ കൃശ തനുരിവ ഭാരംസരസമസൃണമപി മലയജ പങ്കം (2) പശ്യതി വിഷമിവ വപുഷി സശങ്കം (2) രാധികാ കൃഷ്ണാ രാധികാ....തവവിരഹേ കേശവാരാധികാ കൃഷ്ണാ രാധികാ..🎶 അവളുടെ ആലാപനം കെട്ട് അവളുടെ അമ്മ ഭാർഗവിയും വസുവും വൈശാഖനും വൈശാലിയും ഓടി മുറിയുടെ മുമ്പിൽ എത്തി .ദിവസങ്ങൾക്ക് ശേഷമാണ് അവളുടെ സംഗീതം അവർ കേൾക്കുന്നത് . അവളുടെ മനസ്സ് ശാന്തമായതോടെ അവൾ ഇല്ലത്തേക്ക് ആരെയും നോക്കാതെ ഓടി. അവിടെ നിന്ന വൈശാലി ഇത് കണ്ടിരുന്നു. "ദേവി എന്തിനാ എന്നും ഇന്ദ്രേട്ടന്റെ അടുത്ത് പോകുന്നത്. "

അവൾ സംശയത്തോടെ ചിന്തിച്ചു. അതിനുള്ള ഉത്തരം കിട്ടിയപ്പോൾ അവളുടെ മുഖം ഇരുണ്ടു. മുഖത്ത് ദേഷ്യം വെക്തമായി. പലതും മനസ്സിൽ കണക്ക് കൂട്ടി ഒരു അവസരത്തിനായി അവൾ കാത്തിരുന്നു. 💚__________💚 ഇല്ലത്തേക്ക് ചെന്ന ദേവി കാണുന്നത് ഒരു പേപ്പറുമായി എന്തോ ചിന്തിച്ചു തൂണിൽ ചാരി ഇരിക്കുന്ന ഇന്ദ്രനെയാണ്. "ട്ടോ... " അവന്റെ അടുത്ത് ചെന്ന് അവൾ ഒച്ചവെച്ചു. അവൻ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ കണ്ടത് കിലുങ്ങി ചിരിച്ചുകൊണ്ട് അകത്തേക്ക് പോകുന്ന ദേവിയെയാണ്. " ഈ പെണ്ണ്.. " അവൾ പോകുന്നതും നോക്കി തല രണ്ടുവശത്തേക്കും ആട്ടി ചിരിച്ചുകൊണ്ട് അവൻ പേപ്പറിൽ എന്തോ എഴുതി. കൃഷ്ണയോട് കാര്യമൊക്കെ പറഞ്ഞ ശേഷം അവൾ അവന്റെ drawing റൂമിലേക്ക് നടന്നു. ഒരു ക്യാൻവാസിൽ പേപ്പർ ഉണ്ട് പക്ഷേ അതിൽ ചിത്രമൊന്നും ഇല്ലായിരുന്നു. പെട്ടന്ന് ഇന്ദ്രൻ ആ മുറിയിലേക്ക് വന്നു. "അത്.. പിന്നെ.. ഞാൻ.. ചുമ്മാ.. " ദേവി വക്കുകൾക്ക് വേണ്ടി പരതി. അവനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു അവൾ. അവൻ മനസിലായെന്ന് തലയാട്ടി ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ വലത്തെ കൈ ഉയർത്തി മണ്പാത്രത്തിൽ ഇരുന്ന ചുമന്ന നിറത്തിലെ പൊടി അവൻ എടുത്തു. ദേവി അവൻ എന്താ ചെയ്യുന്നതെന്ന് മിഴിച്ചു നോക്കി നിന്നു. അവൻ ആ പൊടി പേപ്പറിലേക്ക് വിതറി.

പൊടുന്നനെ അതിൽ ദേവിയുടെ ചിത്രം തെളിഞ്ഞു. അവളുടെ കണ്ണുകൾ വിടർന്നു. ഒരു കൊച്ചു കുഞ്ഞ് നോക്കി നില്കുന്നപോലെ കൈരണ്ടും താടിയിൽ വെച്ച് അതിലേക്ക് നോക്കി നിന്നു അവൾ. അവൻ പുഞ്ചിരിച്ചുകൊണ്ട് തന്നെ നിന്നു. അവന്റെ ഒരു പ്രത്യേകതയാണ് ആരെയും മയക്കുന്ന ഈ പുഞ്ചിരി. " എന്നെയും വരക്കാൻ പഠിപ്പിക്കുവോ... " അവൾ അവനോട് കൊഞ്ചികൊണ്ട് ചോദിച്ചു. " പഠിപ്പിക്കാലോ " ഇന്ദ്രൻ പറഞ്ഞുകൊണ്ട് ബ്രഷിൽ പെയിന്റ് കലർത്തി. കൊച്ച് കുഞ്ഞുങ്ങളെ എഴുതിപ്പിക്കുന്നപോലെ അവൻ അവളുടെ കൈയിൽ ബ്രഷ് പിടിപ്പിച്ചു. ക്യാൻവാസിൽ അവളുടെ പുറകിൽ നിന്ന് അവൻ വരക്കാൻ തുടങ്ങി. അത്രയും അടുത്ത് ഒരു നിശ്വാസത്തിന് അപ്പുറം നിന്നിട്ടും അവരിൽ അതിരുവിട്ട ഒരു ഭാവവും വിരിഞ്ഞില്ല.... മനസ്സിലെ പ്രണയം ശരീരത്തിലേക്ക് ഒഴുകിയില്ല....അവളുടെ ഹൃദയമിടിപ്പ് ഉയർന്നില്ല..... അവൻ അരികിലുള്ളപ്പൊഴാണ് അവളുടെ ഹൃദയം ശാന്തമാകുന്നത് .

അവരുടെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി മാത്രം. അവരുടെ പരിശുദ്ധ പ്രണയത്തിൽ ഹൃദയങ്ങൾ മാത്രം തമ്മിൽ സംസാരിച്ചു. ചെമ്പകമരത്തിന്റെ ചോട്ടിൽ പൊഴിയുന്ന പൂക്കളെ പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന ദേവിയുടെ ചിത്രമാണ് അവൻ വരച്ചത്. തൊട്ട് അടുത്തായി അത് പുഞ്ചിരിയോടെ നോക്കി കാണുന്ന ദേവനും ഉണ്ട്. അവളുടെ കണ്ണുകളിൽ കൗതുകം വിരിഞ്ഞു. ചിത്രത്തിന് താഴെയായി ദേവയാനി എന്ന് പെയിന്റ് കൊണ്ട് എഴുതിയതോടെ ചിത്ര രചന കഴിഞ്ഞു. വിനായകനെ കുറിച്ചുള്ള മനസ്സിലെ ഭയം ഇന്ദ്രന്റെ സാന്നിദ്ധ്യത്തിൽ അവൾ മറന്നു. ഉച്ചക്ക് കൃഷ്ണ ഉണ്ടാക്കിയ ആഹാരവും കഴിച്ചിട്ടാണ് അവൾ പോയത്. കൂടെ വരച്ച ചിത്രം എടുക്കാനും മറന്നില്ല. 💚_________💚 അവൾ നേരെ പോയത് കാവിലേക്ക് ആയിരുന്നു. "" യക്ഷിയമ്മേ ""സർപ്പഗന്ധി ചോട്ടിൽ നിന്നവൾ വിളിച്ചു. ഒരു നാഗം അവളുടെ മുന്നിൽ പ്രത്യക്ഷപെട്ടു അത് ഒരു സുന്ദരിയായ സ്ത്രീയായിമാറി. " ദേവി " അവർ കൈകൾ വിടർത്തി അവളെ വിളിച്ചു. അവൾ നാഗയക്ഷിയെ ഓടി ചെന്ന് കെട്ടിപിടിച്ചു. " ഇത് കണ്ടോ അമ്മേ.. ന്നെകൊണ്ട് ദേവേട്ടൻ വരപ്പിച്ചതാ..... "അവൾ സന്തോഷത്തോടെ പറഞ്ഞു.

നാഗയക്ഷി പുഞ്ചിരിക്കുക മാത്രം ചെയ്‌തു. അവൾ ചെമ്പകചോട്ടിലേക്ക് നടന്നടുത്തു. അതിൽ ഒരു മൂർച്ചയുള്ള കല്ലുകൊണ്ട് അതിന്റെ വീതിയേറിയ താടിയിൽ കോറിയിട്ടു. 💙ദേവൻ 💙. ഒരു ചെമ്പകപ്പൂ അവളുടെ തലയിൽ സ്ഥാനം പിടിച്ചു. അവൾ താഴെനിന്ന് പൊഴിഞ്ഞ ഒരു പൂവെടുത്തു മണപ്പിച്ചു. അതിന്റെ സുഗന്ധം അവൾ ആവോളം ആസ്വദിച്ചു. അവളെ പുഞ്ചിരിയോടെ നോക്കി നിന്ന നാഗയക്ഷിയുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു. എന്തോ ദേവിക്ക് ആപത്തു വരാൻ പോകുന്നപോലെ അവരുടെ മനസ്സിൽ തെളിഞ്ഞു. പക്ഷെ അത് എന്താണെന്ന് അവരുടെ ജ്ഞാനദൃഷ്ടിയിൽ തെളിഞ്ഞില്ല. ദേവിയായലും... മനുഷ്യൻ ആയാലും.. നാഗയക്ഷിയായലും ഒരമ്മയുടെ വേവലാതി ഓരോ സ്ത്രീയിലും കാണും. തന്റെ മകളെ പോലെ കാണുന്ന ദേവിക്ക് ആപത്തു വരുന്നത് അറിഞ്ഞഅവരിൽ ആശങ്കനിറഞ്ഞു. തന്റെ ദേവനായ ആദിശേഷനോട് നാഗമാണിക്യം തലയിൽ ചൂടിയ അനന്തനോട്‌ തന്റെ മകൾക്ക് വരാൻ പോകുന്ന വിപത്തിനെ കുറിച്ച് അറിയണമെന്ന് നാഗയക്ഷി തീരുമാനിച്ചു. വിധിയെ തടുക്കാൻ സാക്ഷാൽ പരമശിവനുപോലും കഴിയില്ലയെന്നു നാഗയക്ഷി ആ സമയം ഓർത്തില്ല..... അപ്പോൾ നാഗയക്ഷി ദേവിയുടെ അമ്മ മാത്രമായിരുന്നു. തടുക്കാൻ കഴിയുമായിരുന്നെങ്കിൽ ആ ദേവാതിദേവനായ മഹാദേവൻ സതിയുടെ വിരഹം അനുഭവിക്കില്ലായിരുന്നു.

ഇതൊന്നുമറിയാതെ ചെമ്പപ്പൂവിന്റെ ഭംഗി കാണുകയായിരുന്നു ദേവി. 💚________💚 രാവിലെ തന്നെ ദേവി കുളിച്ചൊരുങ്ങി ഡാൻസ് സ്കൂളിലേക്ക് നടന്നു. കഴിഞ്ഞ ദിവസം ഇന്ദ്രൻ വരച്ച ചിത്രം തന്നെയായിരുന്നു അവളുടെ മനസ്സിൽ ഒരു സന്തോഷം അവളിൽ നിറയുംപോലെ തോന്നി. ഇന്ദ്രൻ കളരിയിൽ പോയിട്ട് വരികയായിരുന്നു . .....ആയുധമുറയിൽ അവൻ അഗ്രഗണ്യനായി തീർന്നു . എതിരാളിയുടെ നേരെ കണ്ണുകൾകൊണ്ട് തോല്പിക്കുന്നവനായി . അവനെ തല്ലി തോല്പിക്കാൻ ആർക്കും കഴിയില്ല അതുകൊണ്ടാണ് ശത്രു ഒളിഞ്ഞിരിക്കുന്നത് . എന്നാൽ അവളുടെ സന്തോഷം പൊടുന്നനെ നിലച്ചു. ഡാൻസ് സ്കൂളിന്റെ മുന്നിൽ നിന്ന് വൈശാലിയോട് പുഞ്ചിരിക്കുകയും ഇടക്ക് അവൾ പറയുന്നതിന് പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ഇന്ദ്രനെ കണ്ട് അവളുടെ പുഞ്ചിരി മാഞ്ഞു. കൂടെ വൈശാലിയുടെ ഇന്ദ്രനെ ഉള്ള നോട്ടവും അവളിൽ അസ്വസ്ഥത സൃഷിട്ടിച്ചു. അവൾ ചൂണ്ടുവിരലുകൾ തമ്മിൽ ദേഷ്യത്തിൽ കോർത്തു വലിച്ചു. തന്നെ കാണുമ്പോൾ അവനിൽ പുഞ്ചിരി വിരിഞ്ഞിട്ടില്ല എന്ന് അവൾ വേദനയോടെ ഓർത്തു. അവൾക്കായി ഇന്ദ്രന്റെ ചുണ്ടിൽ വിരിയുന്ന പ്രത്യേക പുഞ്ചിരി അവൾ മാത്രമേ കാണാതിരുന്നിട്ടുള്ളു.

അവൾ നേരെ അമ്പലത്തിനു പുറകിൽ ഉള്ള മഞ്ചാടി മരത്തിന്റെ ചോട്ടിലേക്ക് ചെന്നു. കണ്ണിൽ കൂടി കണ്ണീര് ഒലിച്ചിറങ്ങി. നിലത്ത് പരന്നു കിടക്കുന്ന മഞ്ചാടി കുരുവിനെ പെറുക്കാൻ തുടങ്ങി അവൾ. " മ്മ്ഹ്... അവളോട് മിണ്ടാൻ നിക്കണു " വാശിയോടെ മഞ്ചാടി പെറുക്കുന്നതിന്റെ ഇടയിൽ അവൾ പറഞ്ഞു. ഒരു ആലിലയിൽ ആ മഞ്ചാടി മണികളെ കൂട്ടിവെച്ചു. " നിനക്ക് ഒരുപണിയുമില്യേ .... മഞ്ചാടി പെറുക്കി നടക്കണു .. യ്യേ കുഞ്ഞുകുട്ടി അല്ല്യെ.... " അതുവഴി വന്ന ഇന്ദ്രന്റെ അത് കണ്ടവളെ കളിയാക്കി. അവൾ മുമ്പത്തെ ദേഷ്യത്തിൽ മുഖം തിരിച്ചു. " ഹയ്യ് ന്ത് ചേല ഇപ്പോ കാണാൻ... അസൽ കലിയങ്ങാട്ട് നീലിടെ അനിയത്തി " അവൻ പൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. " ഞാൻ നീലിയൊന്നുമല്യാ... " അവൾ കുറുമ്പൊടെ പറഞ്ഞു. " എന്നാ പാടത്തു വെക്കാൻ കൊള്ളാന്നാ കോലം പോലെണ്ട്. " അവൻ ഒരു കള്ളചിരിയോടെ കൈകെട്ടി നിന്നു. " മ്മ്...ഹ്..." അവൾ മുഖം തിരിച്ച് അമ്പലകുളത്തിലേക്ക് നടന്നു. അവൾ നടന്നു പോകുന്നതും നോക്കി നിന്ന ഇന്ദ്രന്റെ തോളിൽ വസു അടിച്ചു. "നീ എന്താടാ ഇങ്ങനെ നിക്കണേ.. " വസു പിരികം ചുളിച്ചു ചോദിച്ചു. ""ദോ... "" ദേവി പോയാ വഴിയേ അവൻ കൈ ചൂണ്ടി.

" എന്റെ ദൈവമേ... നിങ്ങൾ വലുതായില്യേ ഇനിയെങ്കിലും ഈ വഴക്കും വാശിയും കളഞ്ഞ് പരസ്പരം സ്നേഹിചൂടെ.... " വസു അവന്റെ തോളിൽ കൂടി കൈയിട്ടു. "" വാശിയും വഴക്കും ഇല്ലേൽ ഇന്ദ്രന്റെയും ദേവിയുടെയും പ്രണയം പൂർണമാകില്ല വസു . ഞങ്ങളുടെ പ്രണയം ഇങ്ങനെയാണ് ഇനിയും ഇങ്ങനെ തന്നെയാണ്. പരസ്പരം തുറന്നു പറഞ്ഞ് പ്രണയിക്കുന്നതിനേക്കാൾ സുഖം അവൾ അറിഞ്ഞിട്ടും പറയാതെ പ്രണയിക്കുന്നതിനാണ്. അതിന് നീ പ്രണയിക്കണം അവർ അറിയാതെ... അപ്പൊ അറിയാം അതിന്റെ ലഹരി. "" ഇന്ദ്രന്റെ വാക്കുകൾ കേൾക്കെ വസൂവിന്റെ മനസ്സിൽ പുഞ്ചിരിയോടെ തുളസി മാല കെട്ടി കൃഷ്ണന്റെ നടയിൽ കൈകൂപ്പി നിൽക്കുന്ന കൃഷ്ണവേണിയുടെ മുഖം മിഴിവോടെ തെളിഞ്ഞു. അതിന്റെ ഫലമായി മനോഹരമായ ഒരു പുഞ്ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു. ഇന്ദ്രൻ ദേവിയേയും വസു കൃഷ്ണയേയും ചിന്തിച്ചു കുളപ്പടവിലേക്ക് നടന്നു. അമ്പലത്തിന്റെ അരയാലിൻ ചുവട്ടിൽ ദേവിയെ പ്രതീക്ഷിച്ച് കൃഷ്ണ ഇരിപ്പുണ്ട്. വസുവിനെ അവൾ ദയനീയമായി നോക്കി. " ഇപ്പൊ ശെരിയാക്കാം " അവൻ ചുണ്ടനക്കി കൊണ്ട് കണ്ണു ചിമ്മിച്ചു.

കുളത്തിൽ എത്തിയപ്പോഴേ കണ്ടു തന്റെ കാലിൽ മുത്തമിടുന്ന മീൻകുഞ്ഞുങ്ങളോട് പരിഭവം പറയുന്ന ദേവിയേ.... (Part 11) "ഏട്ടന്റെ അനിയത്തികുട്ടി പിണങ്ങിയോ മ്മ്.... " വാസുദേവൻ ദേവിടെ തോളിലൂടെ കൈയിട്ടു പറഞ്ഞു. "വേണ്ടാ ഞനോട് മിണ്ടണ്ടാ " കുളപ്പടവിൽ ഇരുന്ന് അവൾ അവനോടു പറഞ്ഞു. "അയ്യേ അവൻ ചുമ്മാ പറയണതല്ല്യേ , നിന്നെ ദേഷ്യം പിടിപ്പിക്കാൻ... ". വസു കളിയാക്കി പറഞ്ഞു "ഇയാള് " ദേവി ദേഷ്യത്തിൽ ഇന്ദ്രനെ നോക്കി. "ദേവീ.. "അവളെ നോക്കി അവൻ കണ്ണുരുട്ടി . "ഇല്ല്യ ഇനി അങ്ങനെ പറയില്ല്യ.. ഏട്ടാന് വിളിച്ചോളാം " അവൾ ചെവിൽ പിടിച്ച് അവനോട് പറഞ്ഞു. അവൻ അവളെ നോക്കി ചിരിച്ചു കൂടെ അവളും 😊. "ഈ ദേവേട്ടൻ പറഞ്ഞില്ല്യേ എന്നേ പാടത്തുവെക്കാൻ കൊള്ളാവുന്ന കോലം പോലെന്ന് " അവൾ ഇന്ദ്രന് നേരെ വിരൽ ചൂണ്ടി. "അവൻ തമാശ പറയണതല്ല്യേ , ന്റെ ദേവി സാക്ഷാൽ ദേവിയെ പോലെ തന്ന്യാ.. ചെല്ല് അവള് നിന്നെ നോക്കി നിൽകുവാ ചെല്ല് " വസു അവളെ അവിടുന്ന് എഴുനേൽപ്പിച്ച് രണ്ടു തൊളിലായി പിടിച്ച് കേറ്റിവിട്ടു. "മ്മ്.. ശെരിയേട്ടാ... " അവൾ കുളപടവിൽ നിന്ന് എഴുനേറ്റു.. പോകുന്ന വഴിക്ക് അവരുടെ അടുത്തുന്ന് മാറി നിൽക്കുന്ന ഇന്ദ്രനെ നോക്കി കണ്ണുരുട്ടാനും അവൾ മറന്നില്ല. "അവൾക്ക് എങ്ങനെയാണോ ഇതുപോലത്തെ ചേട്ടൻ ഉണ്ടായ്യേ.. "

അവൾ പടവുകൾ കേറുന്നതിന്റെ ഇടയിൽ പറഞ്ഞു. അവന്റെ മിഴികൾ അവളിൽ തന്നെയായിരുന്നു. ആ കരിനീല കണ്ണുകളിലെ തിളക്കം അവൾ കണ്ടായിരുന്നു. "ഹ്മ്മ് 😡" അവൾ മുഖം തിരിച്ചു നടന്നു. അതുകണ്ട് വസുവും മാറിനിന്ന ഇന്ദ്രനും ചിരിച്ചു. 😁 "അവൾ പാവമാ കുറച്ചു കുസൃതി ഉണ്ടെന്നേ ഉള്ളൂ. ആകെ ഒരു പെണ്ണ്തരി അവളെ ഉള്ളൂ എല്ലാരും കൊഞ്ചിച്ചു വെച്ചേക്കുന്നതാ... നീ ഒന്നും വിചാരിക്കരുത് " പുഞ്ചിരിയോടെ വസു പറഞ്ഞു. "ഏയ്യ് " ഇന്ദ്രൻ. അവർ അവളുടെ പുറകെ പടികൾ കേറി. അപ്പോഴും അവന്റെ കണ്ണ് അവളിൽ ആയിരുന്നു. "ദേവി... പതുക്കെ പോ കുട്ടി ദേവി........ " വസു ഉറക്കെ വിളിച്ചു പറഞ്ഞു. ദേവി കൃഷ്ണയുമായി വായനശാലയിലേക്ക് നടന്നു. കൃഷ്ണ പൊട്ടി വന്ന ചിരി കടിച്ചു പിടിച്ചു. ചിലപ്പോ ഇന്ദ്രന് കൂടി ഉള്ളത് അവൾക്ക് കിട്ടുമെന്ന് കൃഷ്ണക്ക്‌ അറിയാം. __________ വായനശാലയിൽ നിന്നും അവൾ ഇറങ്ങിയപ്പോഴാണ് എതിരെ ഇന്ദ്രൻ വന്നത്. അവൾ അവനെ കണ്ണുകൂർപ്പിച്ചു നോക്കി. അവളുടെ ഉള്ളിൽ ആഴത്തിലുള്ള വേദനയാണ് ഇന്ദ്രൻ മറ്റുള്ള പെൺകുട്ടികളോട് മിണ്ടുന്നതു കാണുമ്പോൾ പ്രത്യേകിച്ച് വൈശാലി.

കരണം വൈശാലിക്ക് ഇന്ദ്രനോട് ചെറിയ സ്നേഹമുണ്ടെന്ന് ദേവിക്ക് തോന്നിയിട്ടുണ്ട്. ഇന്ദ്രന്റെ കാര്യത്തിൽ അവൾ സ്വാർത്ഥയാണ്. അതുമല്ല അവൻ ദേവിയോട് പ്രണയം തുറന്നു പറഞ്ഞിട്ടില്ല. അവൾക്ക് വാശിയാണ് ആദ്യം ഇന്ദ്രൻ പറയാണമെന്നുള്ളത്. അതിനാണ് ഈ കാത്തിരിപ്പ്. "മാറി നില്ക്കു നിക്ക് പോണം " അവൾ അവനെ മറികടന്നു നടക്കാൻ ആഞ്ഞു.. "ഇപ്പൊ മാറിയില്ല്യേ തമ്പുരാട്ടികുട്ടി എന്ത് ചെയ്യും.. മ്മ്.. ". അതിന് സമ്മതിക്കാതെ അവൻ കുസൃതി ചിരിയോടെ നിന്നു. "നിക്ക് ഇപ്പോ സംസാരിക്കാൻ സമയമില്ല്യ " "നിനക്ക് എന്തിനാ എന്നോട് ദേഷ്യം ". "നിക്ക് ആരോടും ദേശ്യമില്ല്യ. ". "ഇല്ല്യേ.. ". "ഇല്ല " "അന്നാ പൊയ്യ്ക്കോ " "പോടാ കൊരങ്ങാ .. ദേവേട്ടനെയാ പാടത്തുകൊണ്ട് വെക്കേണ്ടത്... " അതും പറഞ്ഞവൾ ഓടി. "ടി .....ടി നീർക്കോലി നിന്നെ എന്റേൽ കിട്ടും..." അവനിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവളിലും.....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story