💙ഗൗരിപാർവതി 💙: ഭാഗം 49

gauriparvathi

രചന: അപ്പു അച്ചു

ദിവസങ്ങൾ ഇലകൾ പൊഴിയുംപോലെ കൊഴിഞ്ഞു വീണു . തുലാവർഷം അങ്ങേ മലമുകളിൽ നിന്ന് പെയ്തിറങ്ങി . ഈശ്വരപുരത്തെ ഉത്സവം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരാഴ്ച്ചയായി . ദേവസേനൻ ഒരു അവസരത്തിനായി ഇരിക്കുകയാണ് ദേവിയോട് തുറന്നു ചോദിക്കാൻ . അതിനോപ്പം ചെമ്പകശ്ശേരി മനയിലെ സദാശിവനുമായി അവളുടെ വിവാഹം അവൾ അറിയാതെ ഉറപ്പിച്ചു . വസുനെ പോലും അറിയിച്ചില്ല ..കാരണം അവൻ എതിർക്കുമെന്ന് അയാൾ നേരത്തെ നിച്ചയിച്ചിരുന്നു . അയാൾ നോക്കിയതിൽ എന്തുകൊണ്ടും പണമായായാലും പ്രൗഢി അയായാലും ഇന്ദ്രനെക്കാൾ മികച്ചത് സദു തന്നെയാണ് .അച്ഛൻ എന്ന നിലയിൽ തന്റെ മകൾക്ക് ഏറ്റവും ചേർച്ച ഉള്ള ബന്ധമാണ് അയാൾ തിരഞ്ഞെടുത്തത് . അച്ഛൻ എന്ന നിലയിൽ അയാൾ ശെരിയാണ് .പക്ഷെ അവളുടെ മനസ്സ് അറിയാൻ ദേവസേനൻ ശ്രമിച്ചില്ല . ദേവി തുലാവർഷം തോർന്ന വഴിപാതിയിലൂടെ കാവിലേക്ക് നടന്നു . ശാന്തമായിരുന്നു അനന്തരീക്ഷം ......ഒരു തരം കുളിർമ നിറഞ്ഞു നിന്നിരുന്നു . കിളികളുടെ സ്വരം കാതിനു ഇമ്പമേകി . ചില്ലകളിൽ പറ്റിയിരുന്ന വെള്ളത്തുള്ളികൾ ദേവിക്ക് മീതെ വർഷിച്ചു .

അവൾ പുഞ്ചിരിയോടെ ഇലകളെ വകഞ്ഞുമാറ്റി നടന്നു . """ യക്ഷിയമ്മേ """ അവൾ ഉറക്കെ കണ്ണുകൾ അടച്ചു വിളിച്ചു . "ദേവീ...... മോളേ ...."കണ്ണുകൾ തുറന്ന ദേവി കണ്ടത് നാഗലിംഗമരത്തിന്റെ ചോട്ടിൽ പാറയുടെ പുറത്ത് ഇരിക്കുന്ന സ്ത്രിയെയാണ് . അവൾ നാഗയക്ഷിയുടെ അരികിൽ ഇരുന്നു .നാഗയക്ഷി അവളുടെ കവിളിൽ വാത്സല്യത്തോടെ തഴുകി . " യക്ഷിയമ്മേ നിക്ക് ന്തോ പേടി തോന്നണു .....ന്റെ ദേവേട്ടന് ന്തോ ആപത്ത് വരാൻ പോകുന്നപോലെ......ഉള്ളിൽ ആരോയിരുന്നു പറയുംപോലെ ." അവളുടെ മുഖം അസ്വസ്ഥമായി . നാഗയക്ഷി അവളുടെ തലയിൽ തലോടി . നാഗയക്ഷി കണ്ണുകൾ അടച്ച് കൈകൾ നീട്ടി എന്തോ മന്ത്രം ചൊല്ലി .ആ സമയം അവരുടെ കൈയിൽ തിളങ്ങുന്ന ഇന്ദ്രനീലകല്ല് മോതിരം പ്രത്യക്ഷപെട്ടു . " ഇന്ന് പൗർണമി നാളാണ് .ഇന്ന് രാത്രി ഗന്ധർവ്വയമത്തിൽ ഇന്ദ്രന്റെ കൈയിൽ ഈ മോതിരം നീ അണിയണം .ഇത് അവന്റെ കൈയിൽ കിടക്കുന്ന സമയത്തെല്ലാം ആപത്ത് വരുമ്പോൾ സുരക്ഷയ്ക്കായി നാഗങ്ങൾ വരുന്നതാണ് . " അവളുടെ കൈയിൽ മോതിരം വെച്ചുകൊണ്ട് നാഗയക്ഷി പറഞ്ഞു . അവൾ അതിന് തിരികെ പുഞ്ചിരി സമ്മാനിച്ചു .

അവൾ എഴുനേറ്റ് മരപ്പൊത്തിൽ അത് സുരക്ഷിതമായി വെച്ചു . നാഗയക്ഷി വീണ്ടും കണ്ണുകൾ അടച്ചു . അവരുടെ കൈയിൽ ഒരു തിളങ്ങുന്ന ചെമ്പപൂ വന്നു ചേർന്നു . " ഈ പുഷ്പ്പം കൊണ്ട് കൈയിൽ അണിഞ്ഞ മോതിരത്തിൽ തഴുകണം ...." അവൾ അനുസരണയോടെ തലയാട്ടി ആ പൂവും പൊത്തിൽ വെച്ചു . " ഞാൻ പോകുവാണേ യക്ഷിയമ്മേ ...." അവൾ അത് പറഞ്ഞതും നാഗയക്ഷി അവളുടെ തലയിൽ തഴുകിയിട്ട് അപ്രത്യക്ഷയായി . അവൾ നേരെ അമ്പലകുളത്തിലേക്ക് നടന്നു . ____________ ദേവിയേ തേടി ഇറങ്ങിയതാണ് കൃഷ്ണ . അവൾ വഴിയിൽ വെച്ച് വസുവിനെ കണ്ടു .അവൾ പെട്ടന്ന് മുഖം തിരിച്ചു നടന്നു . " അവിടെ നിക്ക്യാ വേണി ......" വസു അവളുടെ പുറകേ ചെന്നു . അവൾ മുഖം കുനിച്ചു നിന്നു . " നീ ന്താ ന്നെ കാണുമ്പോൾ മുഖം തിരിച്ച് നടക്കണേ " അവൻ ചോദിച്ചപ്പോൾ അവൾ ഇല്ലെന്ന് തലയാട്ടി . " ല്ല്യേ ...... കുപ്പിവള ഇഷ്ട്ടപെട്ടോ നിനക്ക് ...." അവന്റെ സ്വരം ആർദ്രമായി . " മ്മ് ....." അവൾ മൂളുക മാത്രം ചെയ്‌തു . " എനിക്ക് അറിയാം ന്താണ് നിന്റെ മനസ്സിൽന്ന് ...." അവൻ അവളുടെ മുഖം പിടിച്ച് ഉയർത്തി . അവൾ നിറകണ്ണുകളോടെ അവനെ നോക്കി . "

നിന്റെ മനസ്സിൽ അങ്ങനത്തെ ചിന്തകൾ ഒന്നും തന്നെ വേണ്ടാട്ടോ ....നിന്നെ ഞാൻ പ്രണയിച്ചുപോയി .ഇനി മറക്കാൻ കഴിയില്ല്യാ .... നിനക്ക് ഒരുകുറവുമില്ല എന്റെ വേണി പെണ്ണ് ചിരിക്ക് ....എനിക്ക് വേണം നിന്നെ തുളസി കതിരിന്റെ നൈർമല്യം ഉള്ളവളെ .....ഇന്ദ്രന്റെയും ദേവിയുടെയും കാര്യം നേരെ ആയിട്ടുവേണം അവനോട് നമ്മളുടെ കാര്യം പറയാൻ " ഒരു കള്ളച്ചിരിയോടെ അവൻ പറഞ്ഞ് . അവളുടെ കുഞ്ഞുനെറ്റിയിൽ അവൻ വാത്സല്യവും പ്രണയവും ചാലിച്ച് ചുംബിച്ചു . " നീ ഇല്ലത്തേക്ക് പൊയ്ക്കോ ദേവി ഇന്ദ്രന്റെ കൂടെ കാണും ."അവൻ പുഞ്ചിരിയോടെ അവളുടെ കവിളിൽ തട്ടി . " മ്മ് " അവൾ പുഞ്ചിരിയോടെ ഇല്ലത്തേക്ക് നടന്നു . അവൻ അവൾ പോകുന്നതും നോക്കി നിന്നു . ഒരു ഊമ പെണ്ണിനോട് തോന്നുന്ന സഹതാപം അല്ലായിരുന്നു അവന്റെ കണ്ണുകളിൽ ....ആ മിഴികളിൽ നിറഞ്ഞു നിന്നത് കൃഷ്ണവേണിയോടുള്ള അതിരില്ലാത്ത പ്രണയമായിരുന്നു . ____________ കുളക്കരയിൽ ഇന്ദ്രന്റെ നെഞ്ചിൽ ചാരി കണ്ണുകൾ അടച്ച് ഇരിക്കുകയായിരുന്നു ദേവി .ഇന്ദ്രൻ അവളുടെ തലയിൽ തഴുകി കൊണ്ടിരുന്നു . " ദേവി ......" അവൻ പതിയെ അവളുടെ കാതിലേക്ക് മുഖം അടുപ്പിച്ച് വിളിച്ചു . " മ്മ് ....ന്ത്യേ ദേവേട്ടാ " അവൾ നെഞ്ചിൽ ചാരി കിടന്നുകൊണ്ട് തന്നെ മൂളി . "

നമ്മുടെ വേളി കഴിഞ്ഞ് നീ എന്റെ ചുമന്ന പുഷ്പ്പം നെറുകയിൽ ചൂടി എന്റെ സ്വരത്തിൽ നൃത്തമാടണം......എന്റെ ആഗ്രഹമാണ് " അവൻ ശാന്തമായി പുഞ്ചിരിയോടെ പറഞ്ഞു . " എന്റെ ദേവേട്ടന് വേണ്ടി ഞാൻ എത്രവേണമെങ്കിലും ചിലങ്ക അണിയും .കാരണം ആ ചിലങ്ക പോലും നിന്നോടുള്ള എന്റെ പ്രണയമാണ് " അവളുടെ സ്വരം ആർദ്രമായി . അവൻ പുഞ്ചിരിയോടെ അവളെ നോക്കി . " ന്തിനാ ഇങ്ങനെ ചിരിക്കണേ .....ഈ ചിരിയിലാ ഞാൻ വീഴണേ " അവൾ കുറുമ്പൊടെ അവന്റെ മീശയിൽ പിടിച്ച് വലിച്ചു . " ആഹ്..പതുക്കെ വലിക്ക് പെണ്ണെ " അവൻ കള്ളപരിഭത്തോടെ പറഞ്ഞു . അവൾ കുലുങ്ങി ചിരിച്ചു .അവളുടെ ചിരി വെള്ളത്തിൽ ഓളങ്ങൾ സൃഷിട്ടിച്ചു . " അതേയ് ഇന്ന് രാത്രി കാവിൽ വരണേ ...ഒരു കൂട്ടം ഇണ്ട് " അവൾ അവന്റെ നെഞ്ചിൽ ചാരി ഇരുന്ന് പറഞ്ഞു . " ന്ത് " അവൻ സംശയത്താൽ പിരികം ചുളിച്ചു . " അതൊക്ക്യേ വരുമ്പോ പറയും ..." അവൾ മുഖം കേറ്റിപിടിച്ചിരുന്നു . "ഓഹോ ..." അവൻ അവളെ പോലെ മുഖം കേറ്റിപ്പിടിച്ചു . "ഏഹേ ..." അവൾ ഗോഷ്ട്ടി കാണിച്ചു . അവർ പരസ്പരം മുഖത്തോട് നോക്കി പൊട്ടിചിരിച്ചു . പീന്നിട്‌ ദേവി ഇല്ലത്തേക്കും ഇന്ദ്രൻ കവലയിലേക്കും മഴവീണുടഞ്ഞ മണ്പാതയിലൂടെ കൈകൾ കോർത്ത് നടന്നു .

അവരെ കുളിരണിയിച്ചു കൊണ്ട് തുലാവർഷക്കാറ്റ് തഴുകി കടന്നു പോയി .വഴിയരികിൽ നിൽക്കുന്ന പുൽനാമ്പിനുവരെ അവരുടെ പ്രണയമറിയായിരുന്നു . ഇതേ വഴിയരികിൽ വെച്ച് ഇന്ദ്രനെ തള്ളിയിട്ടതും അവൻ പുഞ്ചിരിയോടെ നോക്കി നിന്നതും അവരുടെ മനസിലൂടെ കടന്നുപോയി .അതിന്റെ ഫലമായി അവരുടെ അധരങ്ങളിൽ ഒരു മനോഹരമായ പുഞ്ചിരി മൊട്ടിട്ടു .അവർക്ക്‌ മീതെ വെള്ളത്തുള്ളികൾ ഇലകളിൽ നിന്നു വീണു ചിതറി . പരസ്പരം നോക്കാതെ മൗനമായി അവർ പ്രണയിച്ചു . വിരലുകൾ തമ്മിൽ സ്വകാര്യം പറഞ്ഞു . കവലയിലേക്കുള്ള വഴി തിരിയുന്നിടത്ത് വെച്ച് ഇന്ദ്രൻ പോയി .ദേവി ഇല്ലത്തേക്കും . ____________ " നിക്ക്യാ ...." കോവിലകത്തേക്ക് വന്ന ദേവിയുടെ നേരെ ദേവസേനന്റെ ശബ്ദം ഉയർന്നു . ദേവി പിടിച്ചു കിട്ടിയപോലെ നിന്നു . നിസ്സഹയരായി മുഖം കുനിച്ചു നിൽക്കുന്ന തന്റെ സഹോദരങ്ങളെ കണ്ട് ദേവിക്ക് എന്തോ പന്തികേട് മണത്തു . ഇതെല്ലാം മാറി നിന്നു കണ്ട് സന്തോഷത്താൽ പുഞ്ചിരിച്ചു നിൽക്കുകയാണ് വൈശാലി . " എവിടെ ആയിരുന്നു നീ " അയാൾ ശബ്ദം കടുപ്പിച്ചു ചോദിച്ചു . " ഞാ....ഞാൻ കൃഷ്‌ണയുടെ അടുത്ത് " അവൾ വാക്കുകൾക്കായി പരതി . " മ്മ്മ് "അയാൾ അമർത്തി മൂളി . "ഇനി നീ പോകുമ്പോൾ കൂടെ വൈശാലിയെയും കൂട്ടിക്കോണം ....പറഞ്ഞത് മനസ്സിലായില്ല്യാന്ന് ഇണ്ടോ ...." അയാൾ പറഞ്ഞു .

" മ്മ് ...മനസിലായി " ദേവി മൂളി . " മ്മ് ....കേറി പൊയ്ക്കോ ..." അയാൾ പറഞ്ഞു .മുഖം ഇപ്പോഴും ഗൗരവത്തിൽ തന്നെ . "പിന്നെ ഒരു കാര്യം വിവാഹം ഉറപ്പിച്ച കുട്ട്യാ നീ .....അപ്പോ ഇനി കറക്കമൊന്നും വേണ്ട " ദേവസേനൻ പറഞ്ഞത് കേട്ട് ഞെട്ടികൊണ്ട് മിഴികൾ ഉയർത്തി അവൾ നോക്കി . " ചെമ്പകശ്ശേരിമനയിലെ സദാശിവനാണ് വരൻ " അതും കൂടി കേട്ടതും അവൾ പൊടുന്നനെ തകർന്നു . കാരണം അവൾ സദുവിനെ വസുവിനെ പോലെയായിരുന്നു കണ്ടിരുന്നത് . നെഞ്ചിൽ വലിയ കല്ല് എടുത്തു വെച്ച പോലെ തോന്നി അവൾക്ക് .കണ്ണുനീർ കാഴ്ചയെ മറച്ചുകൊണ്ട് ഉരുണ്ടു കൂടി ...... അവൾ ചേട്ടന്മാരെ നോക്കിയിട്ട് മുകളിലേക്ക് വേഗം ഓടി മുറിയിൽ കേറി . അവളുടെ സഹോദരന്മാർ വസു വരുന്നതും നോക്കി ഇരിക്കുവാണ് . വൈശാലിക്ക് സന്തോഷത്താൽ ഉള്ളം തുടികൊട്ടി തുള്ളിച്ചാടാൻ തോന്നി . എത്ര പെട്ടന്നാണ് എല്ലാം മാറിമറയുന്നത് . നിമിഷനേരം കൊണ്ട് താൻ പടുത്ത് ഉയർത്തിയ സ്വപ്നകൊട്ടാരം തകർന്നു വീണു .

എന്റെ മഹാദേവരെ ......എന്തിനാണ് ഈ പരീക്ഷണം...... സപ്രമഞ്ചകട്ടിലിലേക്ക് വീണുകൊണ്ട് അവൾ സ്വയം പറഞ്ഞു കരഞ്ഞു . ദേവിയുടെ കരച്ചിലിൽ അവളുടെ അമ്മക്ക്‌ നൊന്തു . ഭാർഗവിക്ക് അവളുടെ അടുത്തേക്ക് ചെല്ലണമെന്നും ....അവളെ ആശ്വസിപ്പിക്കാമെന്നും ഉണ്ടായിരുന്നു എന്നാൽ ദേവസേനന്റെ കൂർത്തനോട്ടത്തിൽ അവർ തല താഴ്ത്തി . കാവിൽ കാറ്റ് ആഞ്ഞുവീശി .എന്തോ അനർത്ഥം നടക്കുംപോലെ .......അവളുടെ കണ്ണുനീർപോലെ കാവിലെ പാരിജാതത്തിൽ അവശേഷിച്ച പൂവും കാറ്റിൽ അടർന്നു വീണു . കരഞ്ഞു കരഞ്ഞു അവൾ മയങ്ങി ........ മയക്കം വിട്ടുണർന്ന അവൾ കാവിലേക്ക് നോക്കി .പുറത്ത് തുലാവർഷം ശക്തിയായി പെയ്തിറങ്ങി കൊണ്ടിരുന്നു അവളുടെ മിഴികളും .അവളിലേക്ക് വന്ന ഇടിയേയും മിന്നൽപിളർപ്പിനെയും അവൾ ശ്രദ്ധിച്ചില്ല ...അല്ല ശ്രദ്ധിക്കാൻ കഴിഞ്ഞില്ല . ശക്തമായി വീശിയ കാറ്റിൽ വെള്ളത്തുള്ളികൾ അവളുടെ മുഖത്തേക്ക് വീണ് കണ്ണുനീരുമായി ഒരുമിച്ച് ഒരു പാതയിലൂടെ ഒഴുകി .പുറത്ത് പെയ്യുന്ന മഴയിലേക്കും കാവിനെയും നോക്കി അവളുടെ ഉള്ളിൽ നിന്നും ഗത്ഗതങ്ങളെ മറികടന്ന് ഗാനം പുറത്തേക്ക് വന്നു . (Lyrics skip ചെയ്യല്ലേ .....

വരികൾ സിറ്റുവേഷനുമായി നല്ല ചേർച്ച ഉണ്ട് വായിക്കണം .പറ്റുവാണേൽ കേൾക്കണേ ...) 🎼ആ... ആ... ആ... മിന്നായം മിന്നും കാറ്റേ മിഴിനാളം നീട്ടും ദീപം കാവിനുള്ളില് കൈത്തിരിപ്പൂ പൂത്ത പോലെ തിളങ്ങുന്നുവോ അഴകോലും ഗന്ധർവ്വന്മാര് ശ്രുതി മീട്ടും പാലക്കൊമ്പില് മഞ്ഞുകാറ്റിന് മര്മ്മരങ്ങള് മന്ത്രമായി തുളുമ്പുന്നുവോ കോലോത്തെ മുറ്റത്തെ തൃത്താപ്പൂമൊട്ടിലെ ചില്ലോലം തുമ്പി കുറുമ്പോ മനസ്സു നിറയെ മഴയോ നിനവു പൊഴിയും അഴകോ മിന്നായം മിന്നും കാറ്റേ മിഴിനാളം നീട്ടും ദീപം കാവിനുള്ളില് കൈത്തിരിപ്പൂ പൂത്ത പോലെ തിളങ്ങുന്നുവോ മിനുങ്ങുന്നുവോ മിന്നല് മിനുങ്ങുന്നുവോ മിടിക്കുന്നുവൊ നെഞ്ചം തുടിക്കുന്നുവോ 🎼 അവളുടെ ഉള്ളം ഇന്ദ്രനെ കാണാൻ തുടികൊട്ടി ...എങ്ങനെയെങ്കിലും രാത്രി ആകാൻ കാത്തിരുന്നു .ഓരോ നിമിഷവും ഒച്ച് ഇഴയുന്ന വേഗത്തിനേക്കാൾ കുറവാണെന്നു അവൾക്ക് തോന്നി . വട്ടത്തിൽ സ്ഥാപിച്ചിരിക്കുന്ന വലിയ കണ്ണാടിയുടെ മുന്നിൽ അവൾ നിന്നു . ആ കണ്ണാടിയിൽ ഇന്ദ്രന്റെ പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞു . " ദേവേട്ടാ ....." അവൾ അതിൽ തഴുകി .പൊടുന്നനെ അവന്റെ ചിത്രം മാഞ്ഞു .

അവൾ കൈരണ്ടും നെഞ്ചിൽ കൂട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് നിലത്തേക്ക് ഇരുന്നു . 🎼തേവാരം നോട്ടൊരുങ്ങും തൈമാസത്തെന്നലെന്തേ കൈതപ്പൂ മൊട്ടിന്മേല് തൊട്ടു നോക്കി തേവാരം നോട്ടൊരുങ്ങും തൈമാസത്തെന്നലെന്തേ കൈതപ്പൂ മൊട്ടിന്മേല് തൊട്ടു നോക്കി മെല്ലെയെന് മനസ്സിന് ഓട്ടുചിലമ്പിലെ ചില് ചില് ചില് താളത്തില് സീല്ക്കാരം മുഴങ്ങുന്നുവോ🎼 അവളുടെ കണ്ണിൽ നിന്നും കണ്ണുനീര് ഒലിച്ചിറങ്ങി . അവൾ നിലത്തുനിന്ന് എഴുനേറ്റ് ചിലങ്കയുടെ അടുത്തേക്ക് പോയി .അവൾ ചിലങ്കയിൽ തൊട്ടുനോക്കി അതിന്റെ മണികൾ ശബ്ദിച്ചു . . ഇന്ദ്രൻ കാലിൽ ചിലങ്ക അണിയിച്ച ദൃശ്യം അവളുടെ മനസിലേക്ക് കടന്നു വന്നു . നിന്റെ പാദത്തിൽ അമർന്നു കിടക്കുന്ന മണിചിലങ്ക ആകാൻ ഞാൻ മോഹിക്കുന്നു പെണ്ണേ ......❤️ അവൻ പറഞ്ഞത് അവളുടെ കാതിൽ ഗർത്തത്തിൽ നിന്ന് കേൾക്കും പോലെ തോന്നി . മുടികൾ പാറിപ്പറന്നു നിമിഷനേരംകൊണ്ട് അവൾ കോലംകെട്ടു . അവൾ ജനലിന്റെ അഴികളിൽ മിഴികൾ അടച്ചു ചാരി നിന്നു . 🎼ആ... ആ... ആ.. .ആമാട പണ്ടമിട്ടും അണിയാരത്തൊങ്ങലിട്ടും മുറ്റത്തെ മുല്ലത്തൈ പൂത്തൊരുങ്ങി ആമാട പണ്ടമിട്ടും അണിയാരത്തൊങ്ങലിട്ടും മുറ്റത്തെ മുല്ലത്തൈ പൂത്തൊരുങ്ങി രാത്രി നിലാവത്തു ഞാനുമെന് കനവുമായ് കന്നിപ്പൂ മൊട്ടിന്മേല് മുത്താരം പുതച്ചുറങ്ങി🎼 🎼

മിന്നായം മിന്നും കാറ്റേ മിഴിനാളം നീട്ടും ദീപംകാവിനുള്ളില് കൈത്തിരിപ്പൂ പൂത്ത പോലെ തിളങ്ങുന്നുവോ അഴകോലും ഗന്ധർവ്വന്മാര് ശ്രുതി മീട്ടും പാലക്കൊമ്പില് മഞ്ഞുകാറ്റിന് മര്മ്മരങ്ങള് മന്ത്രമായി തുളുമ്പുന്നുവോ കോലോത്തെ മുറ്റത്തെ തൃത്താപ്പൂമൊട്ടിലെ ചില്ലോലം തുമ്പി കുറുമ്പോമനസ്സു നിറയെ മഴയോ നിനവു പൊഴിയും അഴകോ🎼 അവൾ മഞ്ചാടി മണികളെ തഴുകി........ആരോ നെഞ്ചിൽ ശക്തിയിൽ കത്തികൊണ്ട് കുത്തിയപോലെ അവൾക്ക് അനുഭവപെട്ടു .ആ മഞ്ചാടി മണികളെ പോലെ ആ രക്തനിറം തന്റെ ഹൃദയത്തിൽ നിന്ന് ഒഴുകും പോലെ അവൾക്ക് തോന്നി . 🎼മിന്നായം മിന്നും കാറ്റേ മിഴിനാളം നീട്ടും ദീപംകാവിനുള്ളില് കൈത്തിരിപ്പൂ പൂത്ത പോലെ തിളങ്ങുന്നുവോമിനുങ്ങുന്നുവോ മിന്നല് മിനുങ്ങുന്നുവോ മിടിക്കുന്നുവൊ നെഞ്ചം തുടിക്കുന്നുവോ🎼 ഇനി കാത്തിരിപ്പാണ് സൂര്യൻ പടിഞ്ഞാറെ കടലിൽ താഴാഞ്ഞും ചന്ദ്രകിരണങ്ങൾ ഭൂമിയിൽ പതിക്കാനും ഉള്ള കാത്തിരിപ്പ് . ___________ രാത്രി മഴപെയ്ത് തോർന്നിരുന്നു .മഴയേ സ്നേഹിച്ചവൾക്ക് ഇന്ന് അതിനെ മനസറിഞ്ഞ് ആസ്വദിക്കാൻ കഴിഞ്ഞില്ല . മഴ തോർന്നതോടെ ചീവീടിന്റെയും താവളയുടെയും കരച്ചിൽ കൂടി വന്നു .

കോവിലകത്തെ കുളവും കാവിലെ കുളവും നിറഞ്ഞു കവിഞ്ഞു . കാർമേഘത്തെ തടഞ്ഞുകൊണ്ട് പൂർണചന്ദ്രൻ ഉദിച്ചുയർന്നു .ആമ്പൽ പൂക്കൾ തന്റെ കാമുകനെ കണ്ട് നാണിച്ചു വിവശയായി നിന്നു . ദേവി എല്ലാരും ഉറങ്ങിയെന്നു മനസ്സിലാക്കി മുറി വിട്ട് ഇറങ്ങി .വസു അത് കണ്ടിരുന്നു അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു .അവൻ കോവിലകത്ത് പകൽ നടന്നതൊന്നും അറിഞ്ഞിരുന്നില്ല .അവനോട് പറയരുതെന്ന് മറ്റുള്ളവരോട് ദേവസേനൻ വിലക്കി . ഇന്ദ്രനെയും ദേവിയെയും വാസുവിന് വിശ്വാസമായിരുന്നു .ഏതു രാത്രിയിലും ഇന്ദ്രന്റെ കൂടെ ദേവി സുരക്ഷിതമായിരിക്കുമെന്ന് അവന് ഉറപ്പായിരുന്നു . അവൾ ഇലകളെ വകഞ്ഞു മാറ്റി കാവിലേക്ക് നടന്നു .ചുറ്റും നിശബ്ദത ....... അവൾക്ക് ഒരു ഭയവും തോന്നിയില്ല ....എന്നാൽ അവളുടെ പുറകേ വന്ന വൈശാലിയെ അവൾക്ക് കാണാൻ കഴിഞ്ഞില്ല . ചെമ്പകച്ചോട്ടിൽ അവളെ കാത്ത് ഇന്ദ്രൻ ഉണ്ടായിരുന്നു .അവനെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു .ഇന്ദ്രൻ അവളെ നോക്കി പുഞ്ചിരിച്ചു .

അവളുടെ രൂപം കണ്ട് അവന് സംശയം തോന്നി പിരികം ചുളിഞ്ഞു .കേശഭാരം അഴിഞ്ഞു പറന്നാണ് കിടന്നത് .കവിളിൽ കണ്ണീരിന്റെ പശപ്പ് . കണ്ണുകൾ വീങ്ങിയിരിക്കുന്നു . "ദേവേട്ടാ ...." അവൾ ഓടി അവന്റെ നെഞ്ചിൽ വീണു കരഞ്ഞു . "എന്താ ദേവി ന്തിനാ നീ കരയണേ .." ഇന്ദ്രൻ ആധിയോടെ ചോദിച്ചു . എന്നാൽ ഇവർ ആരുമറിയാതെ ഒളിഞ്ഞിരിക്കുന്ന ശത്രുവും കാവിൽ ഉണ്ടായിരുന്നു അവരുടെ സംഭാഷണങ്ങൾ കേട്ടുകൊണ്ട് . എന്നാൽ അവരുടെ അടുത്തേക്ക് ചെല്ലാൻ ഒരു സർപ്പം അവരെ അനുവദിച്ചില്ല . " നീ കരയാതെ കാര്യം പറയ്യ് " അവൻ അവളുമായി പാറയുടെ പുറത്ത് ഇരുന്നു .ഇലകളുടെ ഇടയിലൂടെ നിലാവ് പരന്നു . " എന്റെ വിവാഹം തീരുമാനിച്ചു ദേവേട്ടാ ..." അവൾ അവന്റെ നെഞ്ചിൽ കിടന്നുകൊണ്ട് തന്നെ പറഞ്ഞു . " ഹേ...." അവൻ ഞെട്ടിയിരുന്നു . " ആരുമായിട്ട് " അവൻ ആവലാതിയോടെ ചോദിച്ചു . " സ....സദുവേട്ടൻ "അവളുടെ കരച്ചിൽ ഒന്ന് ഒതുങ്ങി . " ദേവേട്ടൻ നാരായണച്ചനുമായി വന്ന് എന്റെ അച്ഛനോട് പറയുവോ ...നമ്മുടെ കാര്യം ." അവൾ മുഖമുയർത്തി അവനോട് ചോദിച്ചു . "ദേവി.... നിന്നെ നിന്റെ അച്ഛൻ നിക്ക് തരുമോ..

ഒരു നംബൂതിരി പയ്യന് തബുരാട്ടി കുട്ടിയെ തരുമെന്ന് നിനക്ക്‌ തോന്നണുണ്ടോ . " അവൻ അവളുടെ കവിളിൽ തഴുകി . " നിക്ക് അറിയില്ല.. ഏട്ടൻ ഇല്ലാതെ നിക്ക് പറ്റില്ല്യ .. പക്ഷേ.. ഈ ദേവീടെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടേൽ അത് ദേവേട്ടന്റെ മാത്രമായിരിക്കും. വേറെ ആരുടെ മുമ്പിലും ഞാൻ തല കുനിക്കില്ല്യാ . " അവൾ അവന്റെ നെഞ്ചിൽ ചാരി ഇരുന്നു. കണ്ണിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി. ""അയ്യേ.. ന്റെ ദേവികുട്ടി കരയ്യാ.. അതിന് ആര് എതിർത്താലും ന്റെ ദേവിനെ ഞാൻ ആർക്കും വിട്ടുകൊടുക്കുകയില്ല .. ചെമ്പകത്തെയും പാരിജാതത്തെയും ഈ കാവിനെയും സാക്ഷിയാക്കി ഞാൻ പറയുവാ ഏഴുജന്മങ്ങളിലും ഈ ഇന്ദ്രന്റെ പാതി ദേവിയായിരിക്കും. ഈ ചെമ്പകം ഇനി തളിർക്കുന്നത് നമ്മുടെ സംഗമത്തിനായിരിക്കും................. "" അവരുടെ ദേഹത്തേക്ക് ഇലഞ്ഞി പൂക്കളും ചെമ്പകപ്പൂക്കളും വീണു. ഒരു ചെമ്പകപൂവെടുത്ത്‌ അവൻ അവളുടെ അരക്ക് താഴോട്ട് നീണ്ടുകിടക്കുന്ന മുടിയിൽ തിരുകി. അവൾക്ക് ഇന്ദ്രന്റെ വാക്കുകൾ ആശ്വാസമേകി .അവളുടെ കരച്ചിലുകൾ നിന്നു .മനസ്സ് ശാന്തമായി അവന്റെ ഹൃദയതാളം ശ്രവിച്ച് അവൾ ഇരുന്നു . "ദേവീ " ഏറെ നേരത്തിന് ശേഷം അവൾ വിളിച്ചു ഇന്ദ്രൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു വയലറ്റ് പൊതി എടുത്തു . അവന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു .

അവൻ ആ കുഞ്ഞു പൊതി അഴിച്ചു .ഒരു വെള്ളക്കൽ മുക്കൂത്തി .നിലാവെളിച്ചത്തിൽ അത് ശോഭയോടെ തിളങ്ങി . അത് കണ്ട് ദേവിയുടെ കണ്ണുകൾ വിടർന്നു . ഇന്ദ്രൻ നേരെ പോയത്ത് കവലയിൽ സ്വർണ്ണക്കട നടത്തുന്ന തട്ടാൻ ഗോവിന്ദനാചാരിയുടെ അടുത്തേക്ക് ആണ് . അവളുടെ നാസികയിൽ തൊടുമ്പോൾ എന്തോ അവന് അവിടം ശൂന്യത അനുവപെടുമായിരുന്നു . നേരത്തെ തന്നെ പറഞ്ഞിരുന്നതാണ് ഒരു കുഞ്ഞു മുക്കൂത്തി പണിയാൻ . അവൻ പുഞ്ചിരിയോടെ നാരകമുള്ള് നീട്ടി . അവൻ അതുമായി മൂക്കിന്റെ ഇടതുവശത്ത് കുത്താൻ ഒരുങ്ങി . " വേണ്ടാട്ടോ ദേവേട്ടാ നിക്ക് വേദനിക്കും " അവൾ പുറകോട്ട് വലിഞ്ഞുകൊണ്ട് പറഞ്ഞു . " ഒരു ഉറുമ്പ് കടിക്കുന്ന വേദനയെ ഉള്ളു ഇതിന് " അവൻ പറഞ്ഞു കൊണ്ട് അവളുടെ മൂക്കിൽ കുത്തി . " ആ ....ദേവേട്ടാ നിക്ക് വേദനിക്കണു ആ ..."അവൾ ഞെരിപിരി കൊണ്ടു . "ഇല്ല്യന്റെ പെണ്ണേ ...ദാ കഴിഞ്ഞു ." ചെറുതായി പൊടിഞ്ഞ ചോര മുണ്ടിന്റെ അറ്റം കൊണ്ട് തുടച്ച് അവൻ വൈര്യകല്ല് അവളുടെ നാസികയിൽ അണിഞ്ഞു . പതിയെ ആ നാസികയിൽ അവൻ ചുംബിച്ചു . അവന്റെ നെഞ്ചിൽ തലച്ചായ്ച്ചു അവൾ ഇരുന്നു അവർക്ക് മീതെ ചെമ്പകപ്പൂക്കൾ വർഷിച്ചു . " ദേവീ .....എന്റെ സ്വരത്തിൽ നിനക്ക് ഇനി ആടാൻ കഴിയുമോ ദേവി " അവൻ അവളുടെ തലയിൽ തഴുകി കൊണ്ടിരിന്നു .

നിന്റെ സ്വരത്തിൽ അല്ലാതെ ദേവിയുടെ പദങ്ങൾ ചുവട് വെക്കില്ല ഒരിക്കലും...... എത്ര ജന്മങ്ങൾ ഉണ്ടായാലും .ഏത് ജന്മത്തിലും നിന്റെ സ്വരത്തിലുള്ള സംഗീതത്തിൽ മാത്രമേ ന്റെ പാദങ്ങൾ നടനമാടൂ .ഇത് ദേവയാനി എന്റെ ജീവശ്വാസമായ ദേവേന്ദ്രന് തരുന്ന വാക്കാണ് ...❤️ അവർ ഏറെ നേരം മൗനമായി പ്രണയിച്ചു .പതിയെ അവന്റെ നെഞ്ചിൽ ഇന്ന് എഴുനേറ്റ് അവൾ മരപ്പൊത്തിന്റെ അരികിലേക്ക് നടന്നു .അടച്ചുവെച്ചിരിന്ന വലിയ കല്ലെടുത്ത് മാറ്റി ഭദ്രമായി വെച്ചിരുന്ന ഇന്ദ്രനീലക്കൽ മോതിരവും മാന്ത്രിക ചെമ്പകപ്പൂവും എടുത്ത് അവന്റെ അരികിൽ വന്നിരുന്നൂ . ഇന്ദ്രൻ സംശയത്തിൽ അവളെ നോക്കി ഇരുന്നു .ഇന്ദ്രന്റെ വലതുമോതിരവിരലിൽ അവൾ മോതിരം അണിയിച്ചു .പതിയെ ആ ചെമ്പകപ്പൂവ് കൊണ്ട് മോതിരത്തെ തഴുകി .തിളക്കം ഇല്ലാതിരുന്ന ഇന്ദ്രനീലക്കല് വെട്ടി തിളങ്ങി അതിന്റെ പ്രകാശം അവിടെ പരന്നു .പുറ്റുകളിൽ ഇരുന്ന നാഗങ്ങൾ തലപൊക്കി .അവയുടെ കണ്ണുകൾ തിളങ്ങി . അവളുടെ വൈര്യക്കൽ മുക്കൂത്തിയുടെയും അവന്റെ ഇന്ദ്രനീലക്കൽ മോതിരത്തിന്റെ തിളക്കം ഒന്നായി മാറി അതിന്റെ പ്രകാശം ഒന്നായി കാവിൽ പരന്നു . അപ്പോഴും ചെമ്പകപ്പൂക്കളും ഇലഞ്ഞിയും നിർത്താതെ പൂക്കൾ പൊഴിച്ചു . " ദേവി നീ എനിക്ക് വേണ്ടി നൃത്തം ചെയ്യുമോ ഇനി എനിക്ക് കാണാൻ കഴിഞ്ഞില്ലേൽ " ന്നചൊല്ല് പോലെ അവന്റെ വായിൽ നിന്നും വാക്കുകൾ വന്നു .

" ദേവേട്ടാ " ദേവി ശകാരത്തോടെ അവനെ വിളിച്ചു . " ഇല്ല ...ഞാൻ കൊതികൊണ്ട് ചോദിച്ചതാ " അവൻ പുഞ്ചിരിയോടെ പറഞ്ഞു . " മ്മ് ....ഇനി ഇങ്ങനെത്തെ വാക്കുകൾ പറഞ്ഞാൽ ദേവിയുടെ വേറെ ഒരു മുഖം കാണും " അവൾ എഴുനേറ്റ് ധാവണി തുമ്പ് എളിയിൽ കുത്തി അവനെ വിരട്ടി . " എനിക്ക് അറിയാം ദേവി ഭദ്രകാളിയിലേക്ക് രൂപമാറ്റം സംഭവിക്കുമെന്ന് ." അവൻ കുസൃതിയോടെ മീശപിരിച്ചു . അവൾ പൊട്ടി വന്ന ചിരി ചുണ്ടിൽ ഒളിപ്പിച്ച് പിന്നെയും മരപ്പൊത്തിന്റെ അരികിലേക്ക് നടന്ന് ചിലങ്ക എടുത്തു . ഇന്ദ്രൻ പുഞ്ചിരിയോടെ പാടി . 🎼ചെന്താർമിഴി പൂന്തേന്മൊഴികണ്ണിനു കണ്ണാം എൻ കണ്മണി (2) കണ്ണൂഞ്ചലാടും മങ്കൈ മണി നീ മാർഗഴി തിങ്കളെൻ മധുമലർ മണി തട്ടിലിൽ പൊൻ മാനോ പാൽ കനവോ നിൻ ജീവനിൽ ഉരുകുന്നു ഞാൻ ഒരു സ്നേഹ ഗംഗാ നൈർമല്ല്യമായ്‌ 🎼 ഇന്ദ്രൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് അവളുടെ നെറ്റിയിൽ ചുംബിച്ചു . ഇത് കണ്ട രണ്ടുപേരുടെ കണ്ണുകൾ ചുമന്നു ദേഷ്യം സഹിക്കാൻ വയ്യാതെ അവർ നിന്നു .

🎼എത്ര കണ്ടാലും മതി വരില്ലല്ലോ നിന്റെ നിലാ ചന്തം പിന്നിൽ നിന്നെന്റെ കണ്ണു പൊത്തുമ്പോൾ എന്നെ മറന്നു ഞാൻ നീലാമ്പൽ💙 തേടി നമ്മൾ പണ്ടലഞ്ഞപ്പോൾ നീ തണ്ടുലഞ്ഞൊരാമ്പൽ പൂവായ്‌ നിന്നപ്പോൾ വരി വണ്ടായ്‌ ഞാൻ മോഹിച്ചൂ നിൻ ജീവനിൽ ഉരുകുന്നു ഞാൻ ഒരു സ്നേഹ ഗംഗാ നൈർമല്ല്യമായ്‌🎼 അവരുടെ ഓർമയിലേക്ക് കരിമലക്കുന്നിൽ പോയതും നീലയാമ്പൽ കണ്ടതും ഓർമ്മവന്നു . 🎼നിൻ നിഴൽ പോലെ കൂടെ വരാം ഞാൻ നീ എന്റെ സൂര്യനല്ലേ വേളി നിലാവായ്‌ തേടി വരാം ഞാൻ നീ എന്റെ സന്ധ്യയല്ലേ അന്നഗ്രഹാര രാത്രിയിൽ തേരു വന്നപ്പോൾ കരതാരിൽ നമ്മൾ മൺചിരാതും കൊണ്ടുനടന്നില്ലേ തിരുയൂതി മെല്ലെ നെഞ്ചിൽ ചേർത്തില്ലെ (ചെന്തർമിഴി)ഉം...ഉം...ഉം...ഉം...(2)🎼 ഇന്ദ്രൻ അവസാനമായി ദേവിയുടെ അധരത്തിലെ തേൻ മതിയാകുവോളം നുകർന്നു .ഇനിയുള്ള ജന്മത്തിലേക്ക് അവരുടെ കാത്തിരിപ്പിന്റെ മധുരമായിരുന്നു അവക്ക് . ഇന്ദ്രനും ദേവിയും പരസ്പരം പുണർന്നു കാവിൽ നിന്നു അപ്പോഴും അവരെ നോക്കി പുഞ്ചിരി തൂകി മാനത്ത് പൂർണചദ്രനും ഉണ്ടായിരുന്നു . പതിയെ കാർമേഘം ചന്ദ്രനെ ആക്രമിച്ചു .അതുപോലെ ശത്രുക്കൾ അണിയറയിൽ പുതിയ ചതി കുഴികൾ മെനയുകയായിരുന്നു . ഇന്ദ്രനും ദേവിയും മരണത്തിൽ പോലും പിരിയില്ല എന്നപോൽ പരസ്പരം പുണർന്നു നിന്നു .അവർക്ക് മീതെ ചെമ്പകപ്പൂക്കൾ വർഷം തീർത്തു ...........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story