💙ഗൗരിപാർവതി 💙: ഭാഗം 5

gauriparvathi

രചന: അപ്പു അച്ചു

വൃക്ഷങ്ങൾ വളർന്നുപന്തലിച്ചു ......പൂത്തു🌼...... തളിർത്തു 🌿.... ഇലകൾ കൊഴിഞ്ഞു 🍂 പിന്നെയും പതിന്മടങ്ങായി പൂത്തുലഞ്ഞു....,🍁🌼🍁 ഋതുക്കൾ മാറി മാറി വന്നു കൊണ്ടിരുന്നു . അങ്ങനെ വർഷങ്ങൾ കടന്നുപോയി. ഗ്രാമം പണ്ടത്തെപ്പോലെ ഐശ്വര്യവും സമൃദ്ധിയും ആയി നിറഞ്ഞു. ❇️❇️❇️❇️❇️❇️❇️❇️❇️ "! ന്റെ പാറൂട്ടി... നീ അതിന് ഇങ്ങ് ഇറങ്ങ് വീണ കൈ ഓടിയും.. ""( ദേവകി ) " ഇല്ലെന്റെ മുത്തശ്ശി , ദേ.. ഇത് ഒന്ന് പറിച്ചോട്ടെ.. " (ഗൗരി ) " ദേ അച്ഛൻ വന്നാ കിട്ടൂട്ടോ " (ദേവകി) "ട്ടപ് "( ഇറങ്ങിയ sound ആണ് കേട്ടോ ) " ന്റെ മുത്തശ്ശി ഇങ്ങനെ അങ്ങ് പേടിച്ചാലോ "" ഞാൻ ഇന്നും ഇന്നലെയും കേറുന്ന മരമലല്ലോ അത് " (ഗൗരി ) " ഇത്തറേയും വളർന്നില്ല്യേ കുട്ടി നീ.. ഇപ്പോഴും മരത്തെലും കേറി., കുട്ടികളോടൊപ്പം കളിച്ചു നടക്കുക " " ന്റെ കുട്ടിക്ക് നാണമില്ല്യേ ഈ പിള്ളാരൊടൊപ്പം കളിച്ചു നടക്കാൻ . " മുത്തശ്ശി അവളെ ശാസിച്ചു. ( നിങ്ങൾക്ക് ഒന്നും മനസിലായില്ലല്ലെ... 🤔🤔 മനസിലാക്കി തരാം...☺️) മകം തിരുനാൾ ഗൗരിപാർവതി വളർന്നു.. ഇപ്പൊ +2 കഴിഞ്ഞു നിൽക്കുന്നു. ഇപ്പൊ വേനൽ അവധിയാണ്. ( മനസ്സിലായോ ☺️) പിള്ളാരൊടൊപ്പം പുള്ളിക്കാരി മാവിൽ കേറി. അത് മുത്തശ്ശി കണ്ടു. അതാണ് ഇപ്പോൾ കണ്ടത്. ☺️ (തിരികെ വരാം ) " ന്റെ ദേവകികുട്ടി... ഈ വീട്ടിൽ തന്നെ ഇരുന്ന് എനിക്ക് ശ്വാസം മുട്ടണു.. അതാ ഞാൻ അവരോടൊപ്പം കളിക്കാൻ പോയേ.. "" ഞാൻ വല്ലതും പോയി കഴിക്കട്ടെ അല്ലെങ്കിൽ ഗായു എന്റെയും എടുത്ത് കഴിക്കും "

( അവൾ മുത്തശ്ശിയുടെ കവിളിൽ നുള്ളികൊണ്ട് പറഞ്ഞു ) " മം.. ചെല്ല് " ( ദേവകി ) പിന്നെ ഒരു കാര്യം പറയാൻ മറന്നു ഗൗരിക്ക് ഒരു അനിയത്തിയും കൂടി ഉണ്ടായി പേര് "ഗായത്രി വേദ" വീട്ടിൽ എല്ലാരും അവളെ ഗായു എന്നാണ് വിളിക്കുന്നത്, ഇപ്പൊ പതിനാൽ വയസ്സായി. ഗൗരിടെയും ഗായുന്റെയും ചേട്ടൻ ഇപ്പോൾ ഡോക്ടറാവാൻ പഠിക്കുവാണ്. ഗൗരി ചെല്ലുമ്പോൾ ഗായു ഇരുന്ന് പായസം കുടിക്കുവായിരുന്നു. അതും ഗൗരിക്ക് favorite പാൽപായസം. "ഡീ.. ഗായു . "( ഗൗരി ) "എന്ത്യേച്ചി... " (ആതി ) " എന്റെ പായസം എന്ത്യേ?"( ഗൗരി ) "അതോ.. അത് ഞാൻ കുടിച്ചു. 🤗" "എന്റെ അല്ലായിരുന്നോ അത് നീ എന്തിനാ കുടിച്ചേ" ഗൗരിക്ക് ദേഷ്യം വന്നു😡 "ഞാൻ വിളിച്ചതല്ലയിരുന്നോ , അപ്പൊ ചേച്ചി ആ പിള്ളാരൊടൊപ്പം മരം കേറാൻ പോയില്ല്യേ , ഞാൻ വിചാരിച്ചു ചേച്ചിക്ക് വേണ്ട എന്ന്. അതുകൊണ്ട് ഞാൻ എടുത്തുകുടിച്ചു .... 😀" "You don't worry chechi നിനക്ക് അമ്മ എടുത്തുവെച്ചിട്ടുണ്ടായിരിക്കും. അമ്മക്ക് അറിയാം ഞാൻ എടുത്ത് കുടിക്കുമെന്ന്. അമ്മേടെ പുന്നാര മോളല്ല്യേ നീ..☺️ " (ഗായു ഗൗരിടെ കവിളിൽ പിടിച്ചു വലിച്ച് ഓടി ) ഡീ.. (ഗൗരി പിന്നാലെ ഓടി ) രണ്ടും ഓടിചെന്ന് നിന്നത് മുറ്റത്തു വന്നുനിന്ന കാറിന്റെ മുന്നിലാ.. " ഇപ്പൊ ഇതാരാ വരാൻ "(ഗായു ) "

അച്ഛാൻ ഇന്നലെ പോയതല്ലേ ഉള്ളൂ "( ഗൗരി ) രണ്ടുപേരും മുഖാമുഖം നോക്കി പറഞ്ഞു. കാറിൽ നിന്ന് ഇറങ്ങി വരുന്ന ആളെ കണ്ട് രണ്ടും ഞെട്ടി. 😨ഈശോയെ ഇത് ലാൻഡ് ചെയ്തോ.😨. നമ്മളോട് പറഞ്ഞില്ലല്ലോ വരുന്ന കാര്യം". ( ഗായു ) ഞെട്ടൽ പിന്നെ സന്തോഷമായി മാറി. ഏട്ടാന് വിളിച്ചു രണ്ടും ഓടി വൈഷ്ണവിനെ കെട്ടിപിടിച്ചതും ദാ .... പോകുന്നു മൂന്നും താഴോട്ട് ഭൂമിദേവിയെ വന്ദിച്ചു.. ഗൗരിക്കും ഗായുനും വീഴ്ച്ച ഒരു പുത്തരി അല്ലാത്തതുകൊണ്ട് രണ്ടും ചാടി എണിറ്റു. പക്ഷേ വിച്ചു "എന്റെ നടുവേ " എന്ന് പറഞ്ഞ് നിലത്തുകിടക്കുവാ 😀. "എന്റെ ഏട്ടാ ഒന്ന് എഴുനേൽക്ക് ആരെങ്കിലും കണ്ട നാണക്കേടാ 😅" ഗൗരി ചിരിക്കാൻ തുടങ്ങി. വിച്ചുനെ ഗൗരിയും ഗായുവും എഴുനെൽപ്പിച്ചു. "എന്താ അവിടെ , എന്താ കുട്ടി അവിടെ ഒരു വീഴുന്ന ശബ്ദം കേട്ടെ " ദേവകി. അകത്തുള്ളവർ പുറത്തുവന്നു. "ഒരു ചക്ക വീണതാ മുത്തശ്ശി "ഗായു. "ചക്ക നിന്റെ " വിച്ചു പല്ലുകടിച്ചു. "അതിന് ഇവിടെ വീഴാറയാ ചക്ക ഇല്ലല്ലോ വേദകുട്ട്യേ " ദേവകി ചിരിച്ചുകൊണ്ട് പറഞ്ഞു. എല്ലാരും പിന്നെയാണ് വിച്ചുനെ കാണുന്നത്. വിച്ചുനെ കണ്ട് എല്ലാരുടെയും മുഖം സന്തോഷം നിറഞ്ഞിരുന്നു. അവന്റെ രൂപം കണ്ട് അത്ഭുതപ്പെട്ടു. കാരണമുണ്ട് ,

രണ്ടുവർഷമായി ആള് നാട്ടിൽനിന്ന് പോയിട്ട്. വിച്ചുന്റെ അച്ഛൻ അതായത് വിഷ്ണുനാരായണൻ നാലുവർഷം മുമ്പ് വിച്ചുനെ ഇവിടുന്നു ബാംഗ്ലൂരിലേക്ക് നാട് കടത്തി. ഇടക്ക് വന്നിട്ട് പോകാൻ മടികാണിച്ച വിച്ചുനെ പഠിത്തം കഴിഞ്ഞിട്ടു വന്ന മതീന്ന് പറഞ്ഞുവിട്ടു. പിന്നെ ഇപ്പോഴാണ് പൊങ്ങിയത്. "മോനെ വിച്ചു... ന്റെ മോന് എന്ത് പറ്റി , നടക്കാൻ പ്രയാസം " ലക്ഷ്മി. മുൻപ് ഒരു ചക്ക വീണ ശബ്ദം കേട്ടില്ല്യേ? അത് ഏട്ടൻ വീണതാ☺️. വീണന്നോ? എങ്ങനെയാ വീണെ.. ദേവകി. "ഞാൻ കാറിൽനിന്ന് ഇറങ്ങിയപ്പോ ഇവര് ഏട്ടാന് വിളിച്ച് ചാടികേറിയതാ. ഇതുങ്ങളെ രണ്ടിനെയും താങ്ങാനുള്ള ശക്തി എനിക്കുണ്ടോ,😔. " വിച്ചു നിഷ്കളങ്കമായി പറഞ്ഞു. "പറഞ്ഞിട്ട് കാര്യമില്ല , നിന്റെയല്ലേ അനിയത്തിമാര്." ലക്ഷ്മി. "അമ്മേ ഞാൻ എന്ത് ചെയ്തിട്ടാ "വിച്ചു. "നിന്നെ കണ്ടല്ലെ ഇതുങ്ങള് പഠിക്കുന്നത്. " ലക്ഷ്മി. "അങ്ങനെ പറഞ്ഞു കൊടുക്കമ്മേ 😄😄" .ഗൗരി. "ടി... നീ എന്റെ കൈന്നു വാങ്ങിക്കും പാറു.." 😡വിച്ചു. "വന്നകാലേ നിക്കാതെ അവനെ അകത്തോട്ടു കൊണ്ടുപോ ലക്ഷ്മി. " ദേവകി. "മ്മ്... വാ മോനെ , നിങ്ങൾ എന്തിനാ അവിടെ നിക്കുന്നെ പിള്ളാരെ അകത്തോട്ടു വാ.. " ഗൗരിയെയും ഗായുനെയും നോക്കി ലക്ഷ്മി പറഞ്ഞു. "ഞങ്ങൾ വരാം അമ്മ പൊയ്ക്കോ. "

ഗായു. ഗൗരിയും ഗായുവും വിച്ചുവും ഒഴികെ എല്ലാരും അകത്തോട്ടുപോയി. "ടാ ഏട്ടാ... ഏട്ടൻ അവിടെ ഫാഷൻ ഷോയിക്കാണോ പോയെ " ഗൗരി. മ്മ്... ..( അവൻ സംശയഭാവത്തിൽ അവളോട്‌ മൂളി ) "എന്താ അങ്ങനെ തോന്നിയെ? 😡 "അല്ല ഏട്ടന്റെ ഈ ലുക്ക് കണ്ട് പറഞ്ഞതാ.". ഗൗരി . "ഓ നിനക്കും തോന്നിയോ "🤓 എന്റെ ഫ്രണ്ട്‌സും പറയും. വിച്ചു. "എന്ത്?" ഗായു. "എനിക്ക് ഭയങ്കര ഗ്ലാമറാണന്ന് 😎 " വിച്ചു. "അത് ഏതു കണ്ണുപൊട്ടനാണോ പറഞ്ഞത്😅 " ഗായു മുകളിലൊട്ടു നോക്കി ചിന്തിക്കുന്ന പോലെ പറഞ്ഞു. "ടി.. ടി.. മതി ആക്കിയത്". വിച്ചു കലിപ്പിൽ പറഞ്ഞു. "അല്ല എന്തിനാണോ തമ്പുരാൻ ഇങ്ങോട്ട് എഴുന്നള്ളിയത് "ഗൗരി. " എന്ത്യെ എനിക്ക് എന്റെ വീട്ടിൽ വന്നൂടെ , എനിക്ക് എന്റെ വീട്ടിൽ വരാൻ പ്രത്യേകിച്ചു കാരണം ഒന്നും വേണ്ടാ " വിച്ചു. "അല്ല രണ്ടുമൂന്നു വർഷമായില്ലെ, അതുകൊണ്ട് പറഞ്ഞതാ .. ഈ ശബ്ദം മാത്രമല്ലേ കേൾക്കുന്നുള്ളൂ. രൂപം കാണുന്നില്ലാല്ലോ". ഗൗരി. "ഞാൻ കുറച്ചുനാള് ഇവിടെ കാണും. രണ്ടു കാന്താരിനെയും ഞാൻ പൂട്ടും, നല്ല മണിച്ചിത്രത്താഴിട്ടു പൂട്ടും.""

വിച്ചു വലിയ കാര്യം പോലെ പറഞ്ഞു. "മണിച്ചിത്രത്താഴിട്ടു പൂട്ടാൻ ഏട്ടൻ എന്താ മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയോ ! അത് മനഃശാസ്ത്രനാണ് എന്ന് പറയാം. പക്ഷേ ഏട്ടനോ പാവം ഒരു E. N. T ഡോക്ടർ അല്ലേ എന്ത് ചെയ്യാനാ... 😅😄😄"" ഗായുവും ഗൗരിയും വിച്ചുനെ കളിയാക്കി ചിരിക്കാൻ തുടങ്ങി. "രണ്ടിനും എന്താ.. ഒരു ഒത്തൊരുമ ഹോ.. 😒" വിച്ചു. "നിനക്കൊന്നും പഠിക്കാൻ ഇല്ലെടി " "പിന്നെ ഈ അവധിക്കല്ലെ പഠിക്കുന്നത്. ഒന്നുപോ ഏട്ടാ.. 😒" ഗൗരി. "ഗായു തൊടിയിൽ പേരക്ക പഴുത്തിട്ടുണ്ട്. വാ പറിക്കാം "ഗൗരി !ഇത് രണ്ടും വാനരജന്മവുമാണോ? 🤔രണ്ടും എപ്പോ വിളിച്ചാലും മരത്തിന്റെ പുറത്താണ്". (വിച്ചു ആത്മ .). വിച്ചു വീടിന് അകതൊട്ടും ഗായുവും ഗൗരിയും പുറത്തോട്ടും ഇറങ്ങി....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story