💙ഗൗരിപാർവതി 💙: ഭാഗം 50

gauriparvathi

രചന: അപ്പു അച്ചു

അവർ എത്ര നേരം കാവിൽ നിന്നെന്ന് അറിഞ്ഞില്ല .... ചെമ്പകമരത്തെ ചാരി കണ്ണുകൾ അടച്ച് ഇരിക്കുവായിരുന്നു ഇരുവരും .ഇന്ദ്രന്റെ ഹൃദയമിടിപ്പും ശ്രവിച്ച് ദേവി ഇരുന്നു .കുയിൽ നാദം കേട്ടാണ് അവർ കണ്ണുകൾ തുറന്നത് . ഇന്ദ്രന്റെ കണ്ണുകൾ പലഭാഗത്തേക്ക് സഞ്ചരിച്ചു .കളരി മുറയിൽ അഗ്രഗണ്യനായ അവന് ഇലകൾ നെരിഞ്ഞമരുന്ന ശബ്‌ദം വേഗം തന്നെ മനസിക്കാൻ കഴിഞ്ഞു . " സമയം കുറേ ആയി നീ കോവിലകത്തേക്ക് പൊയ്ക്കോളൂ ...ഒന്നുകൊണ്ടും പേടിക്കണ്ട ഞാൻ ഇണ്ട് നിനക്ക് ...ആർക്കും വിട്ടുകൊടുക്കില്ല . ഒരു വഴിയും ഇല്ലേൽ നമ്മുക്ക് ഈശ്വരപുരം കടക്കാം .... എവിടെയെങ്കിലും പോയി ജീവിക്കാം നമ്മുക്ക് " അവൻ ചെറുപുഞ്ചിരിയോടെ അവളുടെ കവിളിൽ തട്ടി . " മ്മ് " ദേവി ചെറുതായി പുഞ്ചിരിച്ചു . അവൾ തിരിഞ്ഞ് നോക്കി നോക്കി കോവിലകത്തേക്ക് നടന്നു .അവളുടെ പുറകേ വൈശാലിയും അവളുടെ വീട്ടിലേക്ക് നടന്നു .

" സമ്മതിക്കില്ലാടി നിന്നെ ഇന്ദ്രേട്ടന്റെ കൂടെ ജീവിക്കാൻ ഞാൻ സമ്മതിക്കില്ല ." ദേഷ്യത്തിൽ പല്ലുകൾ കടിച്ച് വൈശാലി മനസ്സിൽ പറഞ്ഞു . ___________ രാവിലെ അമ്പലത്തിൽ തൊഴാൻ വന്ന വസുവിനോട് ഇന്ദ്രൻ കാര്യങ്ങൾ പറഞ്ഞു .ആദ്യം ഒരു തരം ഞെട്ടലായിരുന്നു അവന് . അവർ ആൽത്തറയിൽ ഇരിന്നു . " ഇനി ഒരു വഴിയേ ഉള്ളു ഇന്ദ്രാ....." വസു എന്തോ ചിന്തിച്ചിട്ട് പറഞ്ഞു . "എന്ത് " ഇന്ദ്രൻ സംശയത്താൽ പിരികം ചുളിച്ചു . " നിങ്ങൾ ഇവിടുന്ന് പോകണം.....അച്ഛനെ ഒരുപരിധി വരെ എനിക്ക് എതിർക്കാൻ കഴിയൂ .അച്ഛൻ തീരുമാനിച്ചാൽ ഇത് നടത്തും...." വസു ഇന്ദ്രന്റെ തോളിൽ കൂടി കയ്യിട്ടു . " പക്ഷെ അച്ഛൻ...., വേണി " ആവലാതിയോടെ ഇന്ദ്രൻ പറഞ്ഞു . " അവരുടെ കാര്യം ഞാൻ നോക്കിക്കോളാം " വസു അവന് ഉറപ്പ് നൽകി . " കാവിന്റെ ഉള്ളിലൂടെ പോയാൽ പുഴക്കരയിൽ എത്താം .അവിടെ വള്ളം കാണും അതിൽ പോയി നിങ്ങൾ അക്കരെ ചെന്നിട്ട് 7മണിക്ക് ഒരു ബസ് പോകുന്നുണ്ട് അതുവഴി . മംഗലാപുരം ബസ് ആണ് അതിൽ നിങ്ങൾ പൊയ്ക്കോ . ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം " വസു പറഞ്ഞു നിർത്തി . അപ്പോഴാണ് വൈശാഖൻ വന്നത് അവനോടും ഈ കാര്യങ്ങൾ പറഞ്ഞു .

വസുവിന്റെ അഭിപ്രായത്തിൽ വൈശാഖനും യോജിച്ചു . ഇന്ന് ഈശ്വരപുരത്തെ ശിവക്ഷേത്രം ഉത്സവം കഴിഞ്ഞ് ആദ്യമായി തുറക്കുവാണ് .ഉത്സവം കഴിഞ്ഞാൽ അമ്പലം ഒരാഴ്ച്ച അടച്ചിടും . " എല്ലാരും ഇന്ന് അമ്പലത്തിൽ ആയിരിക്കും ഇതിലും നല്ല അവസരം നിങ്ങൾക്ക് കിട്ടാൻ ഇല്ല ഇന്ദ്രാ " വൈശാഖൻ ഇന്ദ്രന്റെ തോളിൽ തട്ടി പറഞ്ഞു . "മ്മ് ...." അവൻ മൂളിയിട്ട് ഇല്ലത്തേക്ക് നടന്നു . ഇല്ലത്തെ തിണ്ണയിൽ പുഞ്ചിരിച്ചു നിൽക്കുന്ന കൃഷ്ണയുടെ മുഖം കണ്ട് അവന് വേദന തോന്നി . അവൾ അവന് ചായ ഇടാൻ അടുക്കളയിലേക്ക് പോയി .ഇന്ദ്രൻ ചാരുകസേരയിൽ അങ്ങകലേന്ന് പെയ്തു വരുന്ന മഴയുടെ സംഗീതം ശ്രവിച്ച് കണ്ണുകൾ അടച്ച് ഇരുന്നു . മഴ ആർത്തുലച്ച് പെയ്തു . """ നീ ആർക്ക് വേണ്ടിയാണ് ഇങ്ങനെ കരയുന്നത് മഴേ......ഒരിക്കലും സ്വന്തമാകില്ലെന്ന് അറിയാവുന്ന ഈ ഭൂമിക്ക് വേണ്ടിയോ....? അതോ മേഘത്തിന് വേണ്ടിയോ ...?നിന്റെ പ്രണയം മനസ്സിൽ ഒളിപ്പിച്ച് നീ എന്തിനാണ് ആകാശത്തിന്റെ പ്രണയദൂതാകുന്നത് .

നീ എങ്ങനെയാണ് മനസ്സിന്റെ വേദന മറച്ചു വെച്ച് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നത് ."" മഴയിലേക്ക് നോക്കി ആരോടെന്നില്ലാതെ അവൻ പറഞ്ഞു . വേണിയുടെ കാര്യം ഓർത്ത് അവന് വേദന തോന്നി . തന്റെ വിരലിൻ തുമ്പിൽ നിന്ന് മാറാത്ത പെണ്ണാ ഞാൻ ഇല്ലെങ്കിൽ ...എങ്ങനെ.... അവന്റെ ചിന്തകൾ ഉത്തരമില്ലാതെ അലഞ്ഞു . അതിന്റെ ഇടയിൽ ദേവിയുടെ കണ്ണുനീർ അവനെ വേദനിപ്പിച്ചു . പെയ്യുന്ന മഴയോടൊപ്പം അവന്റെ കണ്ണുകളും നനഞ്ഞു . 🎶വിരഹനിലാവിൽ സാഗരമായ് പുഴകളിലേതോ ദാഹമായി വിരഹനിലാവിൽ സാഗരമായ് പുഴകളിലേതോ ദാഹമായി ആറ്റിലുറങ്ങും തേങ്ങലായ് പാട്ടിനിണങ്ങും രാഗമായ് വരൂ വരൂ വരദേ തരുമോ തിരുമധുരം (മയിലായ് പറന്നു വാ.....)🎶 ____________ രാവിലെ കുളത്തിൽ കുളിക്കാൻ വേണ്ടി ദേവി പോകുവായിരുന്നു .കൂടെ മനസ്സിൽ പലതും കണക്ക് കൂട്ടി വൈശാലിയും . മഴയായതിനാൽ കുളം നിറന്നു കിടക്കുയായിരുന്നു . പല ഭാഗത്തും ചുഴികൾ ഉണ്ട് . മഴ ഉള്ള സമയം നീന്താൻ അറിയുന്നവർ പോലും കുളത്തിന്റെ നടുക്കോട്ട് പോകാറില്ല...... " വൈശാലി ഇന്ന് കുളത്തിൽ പോണോ എനിക്ക് പേടിയാടി " ദേവി മടിയോടെ പറഞ്ഞു .

" പോണം നീ വാ " വൈശാലി വൈരാഗ്യം മനസ്സിൽ വെച്ച് അവളെ വിളിച്ചു . അവർ കുളത്തിലേക്ക് നോക്കി പരന്നു കിടക്കുന്ന കുളം .ഇലഞ്ഞിപൂക്കൾ നിരന്നു കിടക്കുന്നു . കുളത്തിന്റെ അരികിലായി ആമ്പൽ പൂക്കൾ കൂട്ടമായി നിൽക്കുന്നുണ്ട് . " വാടി നല്ല തണുപ്പ് കാണും മനസ്സിന് ഒരു ഉണർവ് കിട്ടും ..." വൈശാലി ദേവിയുടെ കൈപിടിച്ച് വെള്ളത്തിലേക്ക് ഇറങ്ങി .അവരുടെ കാലിലേക്ക് തണുപ്പ് അരിച്ചിറങ്ങി . ദേവിയുടെ മനസ്സിൽ എന്തോ അസ്വസ്ഥത അനുഭവപെട്ടു . അവർ പതിയെ വെള്ളത്തിലേക്ക് ഇറങ്ങി .വൈശാലി ദേവിയുടെ പുറകിൽ നിന്നതിനാൽ അവളെ കാണാൻ ദേവിക്ക് കഴിയൂമായിരുന്നില്ല . വൈശാലിയുടെ മുഖം മാറി അവിടെ പക നിറഞ്ഞു .അവൾ വെള്ളത്തിലേക്ക് മുങ്ങി ദേവിയുടെ കാല് പിടിച്ച് നടുഭാഗത്തേക്ക് വലിച്ചു . ദേവി ഞെട്ടിക്കൊണ്ട് മുങ്ങി .പെട്ടന്ന് എന്താണ് സംഭവിച്ചതെന്ന് അവൾക്ക് മനസിലായില്ല .... അവൾ കൈകാലിട്ട് അടിച്ചു അവസാന ശ്വാസത്തിനായി പിടഞ്ഞു .

അവളുടെ മനസിലേക്ക് ഇന്ദ്രന്റെ മുഖം മിഴിവോടെ തെളിഞ്ഞു...തന്റെ പ്രണയം കൈയെത്തും ദൂരത്ത് നിന്നിട്ടും നേടാൻ കഴിഞ്ഞില്ല അവളുടെ ഉള്ളിൽ നിരാശ കുമിഞ്ഞു കൂടി .കൂടെ കൈകൾ തളർന്നു .എന്തോ തന്നെ വെള്ളത്തിലേക്ക് വലിക്കുന്ന പോലെ അവൾക്ക് തോന്നി .ആമ്പൽ വള്ളികൾ ആകുമെന്ന് അവൾ വിചാരിച്ചു . പതിയെ പതിയെ അവളുടെ കൈകൾ തളർന്നു .ദേവിയുടെ ചലനങ്ങൾ നിലച്ചു .അത് ഒരു പുഞ്ചിരിയോടെ വൈശാലി നോക്കി കണ്ടു . ദേവി കുളത്തിന്റെ അടിത്തട്ടിലെ ചുഴിയിലേക്ക് യാത്രയായി .കിളികൾ നാലുപാടും ചിലച്ച് മുറവിളി കൂട്ടി .കാറ്റ് ആഞ്ഞുവീശി . " വൈശാലി " കാവിൽ ഉഗ്രകോപത്തോടെ ഇരിക്കുന്ന നാഗയക്ഷി അലറി .പക്ഷികൾ പേടിച്ച് ചിന്നിച്ചിതറി പറന്നുയർന്നു . വൈശാലി കുറച്ച് നേരം വെള്ളത്തിലേക്ക് നോക്കി .കുമിളകൾ നിലച്ചു .അവളുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിരിഞ്ഞു . അവൾ പടവിലേക്ക് കേറി ഉറക്കെ വിളിച്ചു കൂവി .കള്ളക്കണ്ണീര് ഒഴുക്കുമ്പോഴും ഇന്ദ്രൻ ഇനി തന്റെ സ്വന്തം എന്ന അവൾ മനസ്സിൽ ഉറപ്പിച്ചു . അവൾ വിളിച്ചു കൂവിയാൽ ആരും കേട്ടില്ല .... അവൾ കോവിലകത്തേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് ഒരു നാഗത്തിന്റെ ശിൽകാരം കേൾക്കുന്നത്

. അവൾ വേഗം നടന്നു ....നാഗങ്ങൾ കാവിന് പുറത്തിറിങ്ങില്ല എന്ന് അവൾക്കറിയാമായിരുന്നു .ഇറങ്ങിയാൽ ആപത്താണ് . നടന്നിട്ടിട്ടും കാലുകൾക്ക് വേഗതയിലെന്ന് അവൾക്ക് തോന്നി .ചുറ്റും നോക്കിയപ്പോൾ താൻ നിന്നിടിത്ത് തന്നെയാണ് .അവൾ വെട്ടിവിയർത്തു . ചെന്നിയിലൂടെ വിയർപ്പ് തുള്ളികൾ ഒഴുകി ഇറങ്ങി . നാഗയക്ഷിയുടെ കാര്യം അവൾ ഞെട്ടോടെ ഓർത്തു . അവളുടെ ധാവണി തുമ്പിൽ പിടി മുറുകി .നാഗത്തിന്റെ ശിൽകാരം അവൾ പലഭാഗത്തുനിന്നായി കേട്ടു .അവളുടെ കണ്ണുകൾ ചുറ്റും പരതി . പെട്ടെന്നാണ് കാലിൽ ഒരു എന്തോ ഇഴയുന്നപോലെ അവൾക്ക് തോന്നിയത് .നോക്കിയപ്പോൾ സ്വര്ണനിറത്തിലെ നാഗം . അത് അവളിൽ നിന്നും അകന്നുമാറി നിന്നു .ആ നാഗം വലുതായി വലുതായി അവളുടെ പത്തിരട്ടി വലുപ്പമായി .അവൾ തറഞ്ഞു നിന്നു . പെട്ടന്ന് അതൊരു സ്ത്രീയായി മാറി മാണിക്യക്കല്ല് മൂക്കുത്തി അണിഞ്ഞ സുന്ദരിയായ സ്ത്രീ . നാഗയക്ഷിയുടെ മുഖം കോപം കൊണ്ട് വെട്ടി തിളങ്ങി .

" നീ എന്റെ മകളുടെ ജീവനാണ് എടുത്തത് വൈശാലി .... ഒരാളുടെ ജീവൻ എടുക്കാൻ ആരാണ് നിനക്ക് അധികാരം തന്നത് പറയൂ ..... ഈ പാപത്തിന് ശിക്ഷ ഒന്നേയുള്ളു മരണം ." എട്ടുദിക്കിലും ആ ശബ്‌ദം മുഴങ്ങി . വൈശാലി തറഞ്ഞു നിൽക്കുകയാണ് ..... ഓടാൻ കഴിയാതെ കാലുകളും കൈകളും ആരോ ബന്ധിച്ചപോലെ ചലിക്കുന്നില്ല . ആ നാഗം അവളുടെ അരികിലേക്ക് വരുമ്പോഴും ഒന്നു ചലിക്കാൻ പോലും കഴിയാതെ തറഞ്ഞു നിൽക്കാഞ്ഞേ അവൾക്ക് കഴിഞ്ഞുള്ളു . " വേ....വേണ്ടാ ...ഒ..ന്നും ചെ....യ്യരുത് .... " വിക്കലോടെ അവളുടെ വായിൽ നിന്നും വാക്കുകൾ വന്നു . " എന്റെ ദേവി നിന്നോട് എന്ത് തെറ്റാണ് ചെയ്യ്തത് ....പറയ്യ് വൈശാലി ." നാഗയക്ഷിയുടെ ശബ്‌ദം മുഴങ്ങി . നാഗയക്ഷിയുടെ കോപം കണ്ട് കാവിന്റെ ഉള്ളിലെ പുറ്റിൽ ഇരുന്ന നാഗങ്ങളും സർപ്പങ്ങളും പേടിയോടെ പത്തി താഴ്ത്തി പൊത്തി ചുരുണ്ടുകൂടി . നാഗം അവളെ വരിഞ്ഞു മുറുക്കി .ശ്വാസത്തിനായി അവൾ അപേക്ഷിച്ചു അതൊന്നും നാഗയക്ഷിയുടെ കാതിലേക്ക് പതിഞ്ഞില്ല . അവളുടെ കണ്ണുകൾ മിഴിഞ്ഞു പുറത്തേക്ക് വന്നു . നാഗം അവളുടെ നെറ്റിയിൽ ആഞ്ഞുകൊത്തി .അവൾക്ക് കഠിനമായ വേദന അനുഭവപെട്ടു .

ആ വേദന ശരീരം മൊത്തം വ്യാപിക്കുന്നതായി അവൾ അറിഞ്ഞു . നീലനിറം അവളുടെ ദേഹം മൊത്തം വ്യാപിച്ചു .വൈശാലി കൈപേറിയ മരണത്തിലേക്ക് യാത്ര തിരിച്ചു . പിടിച്ചു വാങ്ങാൻ ശ്രമിച്ച പ്രണയം എവിടെ .....പാപത്തിന് ഫലം മരണമാണെന്ന് അവൾ അറിഞ്ഞു .അവൾ ഒരിക്കലും തന്നെ ജീവന് തുല്യം സ്നേഹിച്ച അവളുടെ ഏട്ടനായ വൈശാഖനെ ഓർത്തില്ല ..... അവളെ ഇതുവരെ വളർത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും ഓർത്തില്ല ...അവൾ കണ്ടതും കേട്ടതും പ്രണയം മാത്രമാണ് .അതിനുവേണ്ടി അവൾ ശിക്ഷ ഇരന്നു വാങ്ങി . ആത്മാർത്ഥ പ്രണയമാണെങ്കിൽ അത് നമ്മെ തേടി വന്നിരിക്കും .തീർച്ചയായും .തട്ടി പറിക്കാനും പിടിച്ച് വാങ്ങാനും ശ്രമിക്കുന്നത് പ്രണയമല്ല സ്വാർത്ഥതയാണ് . നിസ്വാർത്ഥമായ പ്രണയത്തിന്റെ മൂല്യം ഉയർന്നു തന്നെ നിൽക്കും . പ്രണയത്തിൽ മറ്റു വികാരങ്ങൾ കൂടി കലരാൻ പാടില്ല ...പ്രണയം മാത്രം .നിഷ്കളങ്കവും പവിത്രവുമായ പ്രണയം . വൈശാലിക്ക് ഇന്ദ്രനോട് പ്രണയമായിരുന്നില്ല ....

ആകർഷണം മാത്രം ...കൂടെ ദേവിയോട് ഉള്ള അസൂയ . ____________ പുല്ലിതകിടിൽ മയങ്ങി കിടക്കുന്ന ദേവിയുടെ തലയിൽ നാഗയക്ഷി തലോടി .അവൾ മയക്കം വിട്ടുണർന്നു . "യക്ഷിയമ്മേ " അവൾ നേർത്ത സ്വരത്തിൽ വിളിച്ചു . "ദേവി ..." നാഗയക്ഷി പുഞ്ചിരിയോടെ അവളുടെ തലയിൽ തഴുകി . "ഞാൻ എങ്ങനെ.....എവിടെ വന്നു....വൈശാലി എന്നെ വിളിച്ചത് മാത്രമേ നിക്ക് ഓർമ്മ കിട്ടുന്നുള്ളു . " ദേവി കണ്ണുകൾ ചിമ്മി തുറന്നുകൊണ്ട് പറഞ്ഞു . "കുളത്തിൽ പോവാൻ വന്ന നീ ഇവിടെ കുഴഞ്ഞു വീണതല്ലെ .." നാഗയക്ഷി അവളുടെ ആ സമയത്തെ ഓർമ്മകൾ അവളിൽ നിന്ന് മായിച്ചു കളഞ്ഞിരുന്നു . "ആ...ആയിരിക്കും " അവൾ ഓർക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു . " കോവിലകത്തേക്ക് പൊയ്ക്കോളൂ ദേവി " നാഗയക്ഷി അവളുടെ കവിളിൽ തഴുകി . "ശെരി യക്ഷിയമ്മേ " അവൾ പുല്ല്തകിടിൽ നിന്ന് എഴുനേറ്റു . നാഗയക്ഷി അപ്രത്യക്ഷമായി മാറി . ___________ "ദേവി " മേശയിൽ തല വെച്ചു കിടക്കുന്ന ദേവിയെ വസു വിളിച്ചു .

അവൻ അകത്ത് കേറി കതക് അടച്ചു . "എന്താ ഏട്ടാ "ദേവി കസേരയിൽ നിന്ന് എഴുനേറ്റു നിന്നു . " മോളേ ഇന്ന് രാത്രി നീയും ഇന്ദ്രനും ഈശ്വരപുരം കടക്കണം ...അല്ലേൽ ഏട്ടന് ഒന്നും ചെയ്യാൻ ആകില്ല .കാവിന്റെ ഉള്ളിൽ കൂടി പോയാ മതി " പറയുന്നതിന്റെ ഇടയിൽ വസുവിന്റെ കണ്ണുകൾ ചെറുതായി നനഞ്ഞു .അനിയത്തിയെ ഒരിക്കൽ പോലും അവൻ വിട്ടു മാറിയിട്ടില്ല . "ഏട്ടാ ...ഞാൻ " അവൾ വാക്കുകൾക്കായി പരതി . അവൾ അവനെ ചുറ്റി പിടിച്ചു . "ഇപ്പോ കൂടുതൽ ചിന്ദിക്കണ്ട കുട്ട്യേ......കടന്നു ചിന്തിച്ചാൽ ഒന്നും നടക്കാൻ പോണില്ല .നിനക്ക് ഇന്ദ്രനെ മറകേണ്ടി വരും " അവൻ അവളുടെ തലയിൽ തഴുകി . "ഏട്ടാ " അവൾ ഞെട്ടലോടെ വിളിച്ചു . "അതാ മോളേ പറഞ്ഞേ ...... നീ ഒരു ബാഗിൽ തുണി എടുത്ത് വെക്ക് ..ആരോടും പറയണ്ട അവന്മാര് ആരെങ്കിലും അറിഞ്ഞാൽ അച്ഛൻ എങ്ങനെയെങ്കിലും അറിയും " അവൻ അവളുടെ തലയിൽ തഴുകി . " മ്മ് ......" അവൾ തല കുനിച്ച് ആട്ടി . അവൻ കതക് തുറന്ന് മുറി വിട്ടിറങ്ങി .

എന്നാൽ ഇതെല്ലാം കേട്ട് വേറെ ഒരാൾ അവിടെ ഉണ്ടായിരുന്നു . ആ ആളുടെ കണ്ണുകളിൽ പക എരിഞ്ഞു . ____________ നേരം ഉച്ച മയങ്ങിയിട്ടും വൈശാലിയെ കാണാതെ തിരക്കി വന്ന വൈശാഖൻ കാണുന്നത് ബോധമില്ലാതെ കിടക്കുന്ന അവളെയാണ് . "മോളേ " അവൻ ഓടി അവളുടെ അരികിൽ എത്തി . അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി .നെഞ്ചിൽ ആരോ കത്തികൊണ്ട് കുത്തുന്ന വേദന അനുഭപ്പെട്ടു . അവൻ അവളെ വാരിയെടുത്തു ഓടുകയായിരുന്നു വൈദ്യന്റെ അടുത്തേക്ക് . അവന്റെ കാലുകൾക്ക് ശക്തി കുറയുന്നത് പോലെ അവന് തോന്നി .എന്നാലും തന്റെ അനിയത്തിക്ക് വേണ്ടി അവൻ കാലുകൾ വലിച്ച് വെച്ച് ഓടി . "വൈദ്യരെ " അവൻ ദൂരെന്ന് വിളിച്ചുകൊണ്ട് ഓടി വന്നു . അയാൾ അവരെ നോക്കി ഇരിപ്പുണ്ടായിരുന്നു .അയാൾക്കറിയാം ഇന്ന് ഒരു സർപ്പദശനം നടക്കുമെന്ന് . അവൻ അവളെ ഔഷതസസ്യങ്ങൾ കൊണ്ട് പണിത കട്ടിലിൽ കിടത്തി . അവളുടെ കൈത്തണ്ടയിൽ വൈദ്യൻ പിടിച്ചു നോക്കി .

അയാളുടെ മുഖത്തു നിരാശപടർന്നു . "എന്താ വൈദ്യരെ എന്റെ കുട്ടിക്ക് പറ്റിയെ " വൈശാഖൻ വെപ്രാളവും ആധിയും കലർന്ന സ്വരത്തിൽ ചോദിച്ചു . "അത് ....അത് ...പാമ്പ് കൊത്തിയതാണ് .എന്നെ കൊണ്ട് കഴിയില്ല .ജീവൻ പോയിട്ട് 1മണിക്കൂർ കഴിഞ്ഞിരിക്കണു ." വൈദ്യൻ അവന്റെ തോളിൽ തട്ടി പറഞ്ഞു . അവന്റെ കാതുകൾ കൊട്ടിയടഞ്ഞു .തലയിൽ ഒരു പെരുപ്പ് .അവൻ തളർന്ന് നിലത്തേക്ക് ഇരുന്നു . അവൻ അലറി കരഞ്ഞു ഒരു ഭ്രാന്തനെ പോലെ .അവൾ അവന് അനിയത്തി മാത്രമായിരുന്നില്ല മകളായിരുന്നു .അവൻ സ്വയം തലക്കടിച്ചു കരഞ്ഞു .. " എല്ലാം വിധിയാണ് കുട്ടി " വൈദ്യൻ പറയുന്നത് ഒന്നും അവന്റെ കാതിൽ പതിയുന്നുണ്ടായിരുന്നില്ല . വിധിയാണ് പക്ഷെ അത് അവൾ ചോദിച്ചു വാങ്ങിയ വിധിയാണെന്ന് അവൻ അറിഞ്ഞില്ല . അവളുടെ മരണം സാധാരണ മരണമല്ലെന്ന് വൈദ്യനു മനസിലായി . " എന്റെ ഭഗവതി " അയാൾ മനസ്സിൽ നാഗയക്ഷിയെ വിളിച്ചു .

അവൻ എത്ര നേരം അങ്ങനെ ഇരുന്നെന്ന് അറിഞ്ഞില്ല ......മുഖം കണ്ണീര് കൊണ്ട് മുങ്ങി . വൈശാഖൻ സമചിത്തതവീണ്ടെടുത്തു . അവന്റെ മുഖത്തെ ഭാവമെന്താണെന്ന് പറയാൻ കഴിഞ്ഞില്ല . ഒരു മരവിപ്പായിരുന്നു അവന് . സമയം പോകുന്തോറും എല്ലാരും അറിഞ്ഞു .നാട്ടുകാർ സാധാരണയായ ഒരു സർപ്പദശനമായി അതിനെ കണ്ടു .അവന്റെ വീട്ടിൽ നിലവിളികൾ ഉയർന്നു .അവൻ തന്നെ എല്ലാത്തിനും ഓടി നടന്നു . ആ വിവരം അറിഞ്ഞ ദേവി തളർന്ന് കട്ടിലിലേക്ക് ഇരുന്നു .അവളുടെ കണ്ണുകൾ പെയ്യാൻ തുടങ്ങി . കൂട്ടുകാരി അല്ലായിരുന്നു ഒരു സഹോദരിയെ പോലെയായിരുന്നു അവൾക്ക് വൈശാലി . ദേവിയുടെയും ഇന്ദ്രന്റെ യാത്ര മുടങ്ങി . വൈശാഖന്റെ വീട്ടിലേക്ക് തെക്കുവശത്ത്‌ അവളെ അടക്കാൻ തീരുമാനിച്ചു .പ്രായത്തിൽ മൂത്തവർ ഇരിക്കുന്നത്കൊണ്ട് ദഹിപ്പിക്കാൻ പറ്റില്ല . അങ്ങനെ എല്ലാം കഴിഞ്ഞു .വൈശാലി മണ്ണിലേക്ക് അലിഞ്ഞു ചേർന്നു . വൈശാഖൻ മുറിയിൽ കേറി വാതലടച്ചു . വൈശാലി മരിച്ചിട്ട് ഇന്ന് രണ്ടുദിവസമായി .വൈശാഖൻ ആ മുറിയിൽ തന്നെ ഒതുങ്ങി കൂടി . ഇന്ദ്രനും വസുവും ഒന്നും വിളിച്ചിട്ട് അവൻ ഇറങ്ങി വന്നില്ല .ദത്തൻ വന്നില്ല അവന് വരാൻ കഴിയില്ലായിരുന്നു .

അവസാനം ദേവി അവന്റെ മുറിയിൽ ചെന്നു . " ഏട്ടാ " അവൾ അവന്റെ തോളിൽ തൊട്ടു വിളിച്ചു . അവൻ മുഖം ഉയർത്തി അവളെ നോക്കി . " ഇങ്ങനെ ഇരിക്കാതെ ഏട്ടാ ....ഏട്ടൻ ഇങ്ങനെ ഇരുന്നാൽ അവൾക്ക് സഹിക്കുവോ " അവൾ ചോദിച്ചതിന് അവൾ ഇല്ലെന്ന് നിറകണ്ണുകളോടെ തലയാട്ടി . "വാ " അവൾ അവനെയും കൊണ്ട് മുറിക്ക് പുറത്തേക്ക് ഇറങ്ങി .അവൻ ഒരു പാവയെ പോലെ അവളുടെ പുറകേ ചെന്നു . അവൾ തന്നെ അവന് വാരികൊടുത്തു .അവൻ ദേവിയെ നോക്കി ഓരോ ഉരുളയും കഴിച്ചു . " ഇനി പോയി കുളിച്ചിട്ടു വാ " അവൾ തന്നെ അവനെ കുളത്തിലേക്ക് പറഞ്ഞു വിട്ടു . കുളിച്ചപ്പോൾ അവന് ഒരു ആശ്വാസം തോന്നി .അവൻ ദേവിയെ നോക്കി പുഞ്ചിരിച്ചു വിഷാദത്തിൽ കലർന്ന പുഞ്ചിരി . എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയ ദേവിയെ കാത്തിരുന്നത് വേറെ ഒരു വാർത്തയായിരുന്നു . അവളുടെയും സദുവിന്റെയും വിവാഹം നിച്ഛയം ഉറപ്പിച്ച വാർത്ത ...........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story