💙ഗൗരിപാർവതി 💙: ഭാഗം 52

gauriparvathi

രചന: അപ്പു അച്ചു

 എല്ലാരും അവൻ പോകുന്നതും നോക്കി നിന്നു .എല്ലാരുടെയും അധരങ്ങൾ മൊഴിഞ്ഞു . ദേവന്റെ ദേവി . *അല്ല ദേവന്റെ മാത്രം ദേവി *❤️ മഹി ഗൗരിയുടെ മുറി ലക്ഷ്യമാക്കി ഓടി .അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു .അവളുടെ മുറിയിൽ ഗൗരിയെ കാണാൻ കഴിഞ്ഞില്ല . " അനു ഗൗരിയെ കണ്ടോ " അതുവഴി വന്ന അനീറ്റയോട് അവൻ ചോദിച്ചു . " ചേച്ചി മുകളിലേക്ക് പോയി ചേട്ടായി " അവൾ അവനെ നോക്കി പറഞ്ഞു . മഹി ഗോവണി കേറി മുകളിലേക്ക് പോയി .കൊലുസിന്റെ ശബ്‌ദം കേട്ട മുറിയിലേക്ക് അവൻ നടന്നു . അപ്പോൾ അവൻ മഹി അല്ലായിരുന്നു മറിച്ച് ദേവേന്ദ്രൻ ആയിരുന്നു . അവന്റെ ഉള്ളിലെ ഇന്ദ്രൻ ഉണർന്നിരുന്നു .അവൻ കാണാൻ പോകുന്നത് അവന്റെ പാറൂനെ അല്ല ദേവിയെയാണ് . * * * * * * * * ദേവിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി ...ഓരോ ഓർമ്മകൾ അവളുടെ മനസ്സിലേക്ക് കടന്നു വന്നു പക്ഷെ അതിന്റെ ഒന്നും പൊരുൾ അവൾക്ക് ഗ്രഹിക്കാൻ കഴിഞ്ഞില്ല .

ആ ഡയറിയിൽ നിറഞ്ഞു നിന്നത് ഇന്ദ്രന്റെയും ദേവിയുടെയും പ്രണയവും വസുവും കൃഷ്ണയും വൈശാഖനും ഒക്കെ ആയിരുന്നു . ഓരോ വരിയിലും അവരുടെ പരിശുദ്ധപ്രണയത്തിന്റെ തീവ്രത എടുത്തു കാട്ടുന്നുണ്ടായിരുന്നു .കൂടെ അവരുടെ സൗഹൃദവും .അതിൽ കൂടുതലും നിറഞ്ഞു നിന്നത് കാവും അമ്പലകുളവും അവരുടെ പ്രിയപ്പെട്ട ചെമ്പകവും ആയിരുന്നു . ആ ഡയറിയിലേക്ക് അവൾ നോക്കി നിന്നു.ഇളം കാറ്റിൽ കാവിലിൽ നിന്നും അവളുടെ നാസികയിലേക്ക് സ്വർണ്ണപൂക്കളായ ചെമ്പകത്തിന്റെ സുഗന്ധം അരിച്ചു കേറി . " * ഇന്ദ്രൻ * ആരാ ഇന്ദ്രൻ .......എനിക്ക് എങ്ങനെ ഇന്ദ്രനെ അറിയാം " ഒഴുകുന്ന കണ്ണുനീരിന്റെ ഒപ്പം അവളുടെ ചിന്തകളും സഞ്ചരിച്ചു . അവളുടെ മനസ്സിൽ മായാതെ കിടന്ന ചിത്രങ്ങൾ ഒരു യവനിക പോലെ കടന്നു വന്നു .കൂടെ എന്തെന്ന് അറിയാതെ കണ്ണുകൾ നിറഞ്ഞു തുളുമ്പി . അവരുടെ പ്രണയത്തിൽ ഞാൻ എന്തിനാ സങ്കടപെടണേ അവൾ അവളോട്‌ തന്നെ ചോദിച്ചു അതിന് ഉത്തരമായി അവളുടെ ഹൃദയതളം ഉയർന്നു . " ദേവി " മഹി വാതിലിന്റെ അരികിൽ നിന്ന് വിളിച്ചു. ഗൗരി ഞെട്ടലോടെ മിഴികൾ ഉയർത്തി അവനെ നോക്കി.

" ദേവേട്ടാ "അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു .അവനും കരയുകയായിരുന്നു . ഒരിക്കലും അകലില്ല എന്നപോൽ അവൻ അവളെ വരിഞ്ഞു മുറുക്കി . അവൻ അവളുടെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് തഴുകി .അവളുടെ ഒഴുകുന്ന കണ്ണുനീരിനെ അവന്റെ അധരങ്ങൾ സ്വന്തമാക്കി . " ആരാ ദേവേട്ടാ...ഇന്ദ്രൻ ...കൃഷ്ണ ...ദേവി ..വൈശാഖൻ ...വൈശാലി ..." അവൾ കരയുന്നതിന്റെ ഇടയിലും അവനോട് ചോദിച്ചു . അവളാണ് ദേവി എന്ന് അറിയാതെ പോലും അവരുടെ പ്രണയം അവളെ വേദനിപ്പിച്ചു . മഹി അവളുടെ കണ്ണിനീർ അമർത്തി തുടച്ചു . " വാ ...." മഹി ഗൗരിയുടെ കൈയും പിടിച്ച് മുറിക്ക് പുറത്തേക്ക് ഇറങ്ങി . എല്ലാരും അവിടെ തന്നെ നിൽക്കുകയായിരുന്നു ....കൃഷ്ണയുടെ ഓർമ്മകൾ വസുദേവനെ കുത്തി നോവിച്ചു .അയാൾ കണ്ണുകൾ ഇറുക്കി അടച്ചതും കണ്ണുനീർ കവിളിലൂടെ പാത തീർത്തു . ഗോവണി ഇറങ്ങി വരുന്ന മഹിയെയും ഗൗരിയേയും എല്ലാരും നോക്കി നിന്നു .

അവൻ കാവ് ലക്ഷ്യമാക്കി അവളെക്കൊണ്ട് നടന്നു . മരങ്ങളുടെ ഇടയിൽ അവരെ നോക്കി നിന്നുകൊണ്ട് അവൾ ഉണ്ടായിരുന്നു തുളസി കതിരിന്റെ നൈർമല്യം ഉള്ളവൾ .അവരെ ഒരുമിച്ച് കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു ഒപ്പം അവരോടൊപ്പം തന്നെ കഴിയുന്ന ശത്രൂനോടുള്ള പകയും . മഹി ഗൗരിയേയും കൊണ്ട് ചെമ്പകമരത്തിന്റെ അടുത്തേക്ക് വന്നു .അവരുടെ വരവ് അറിഞ്ഞ് ചെമ്പകം പൂക്കൾ പൊഴിച്ചു . *ദേവൻ * എന്ന് എഴുതിയതിൽ അവൾ തലോടി അന്ന് എഴുതിയത് അവൾക്ക് ഓർമ്മ വന്നു . അറിയാതെ അധരങ്ങളിൽ പുഞ്ചിരി മൊട്ടിട്ടു . മഹി അവളെ നോക്കിയിട്ട് വസു പറഞ്ഞ ആ പോത്ത് നോക്കി .ഇലകൾ കേറി അടഞ്ഞ ആ പൊത്തിൽ അവൻ കൈയിട്ടു .അതിൽ നിന്നും ഒരു സർപ്പം വെളിയിലേക്ക് വന്നു .അവൻ കൈ പുറകിലേക്ക് വലിച്ചു . മഹി പുഞ്ചിരിച്ച ശേഷം ഗൗരിയെ പിടിച്ചു പൊത്തിന് മുമ്പിൽ നിർത്തി .അതിന്റെ നീലക്കണ്ണുകൾ തിളങ്ങി .നഷ്ട്ടപെട്ടതെന്തോ തിരിച്ചു കിട്ടിയപോലെ .

ആ സർപ്പം മരത്തിലൂടെ ഇഴഞ്ഞു കാവിന്റെ ഉള്ളിലേക്ക് പോയി . നാഗയക്ഷിയുടെ പ്രിയമകളുടെ കാവൽക്കാരൻ ആയിരുന്നു ആ സർപ്പം .അവൾ അറിയാതെ ആരുമറിയാതെ അവളുടെ ഒപ്പം ആ സർപ്പവും ഉണ്ടായിരുന്നു .പക്ഷെ അവളെ രക്ഷിക്കാൻ അതിന് ആയില്ല .അതിനാണ് ആ സർപ്പം അവളുടെ പൊത്തിന് കാവൽ നിന്നത് . ഗൗരിക്ക് ഒന്നും മനസിലായില്ല .മഹി പൊത്തിന്റെ ഉള്ളിലേക്ക് കൈയിട്ടു .അവന്റെ കൈയിൽ എന്തോ ഉടക്കി അത് അവൻ എടുത്തു . മോതിരം ....ഇന്ദ്രനീലക്കല്ല് മോതിരം . അവൻ അതിലേക്ക് സൂക്ഷിച്ചു നോക്കി .അവളുടെയും അവന്റെയും മനസ്സിലേക്ക് അന്നത്തെ രാത്രി കടന്നു വന്നു . ഗൗരിക്ക് ഒന്നും മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല എന്നിട്ട് കൂടി അവൾക്ക് അത് സന്തോഷം നൽകി . " ദേവേട്ടാ എനിക്ക് അങ്ങോട്ട് ഒന്നും മനസിലാകുന്നില്ല " അവൾ നിരാശയോടെ അവന്റെ നെഞ്ചിലേക്ക് വീണു . " പറയാം " മഹി അവളുടെ തലയിൽ തഴുകി . അപ്പോഴും പുഷ്പ്പമഴ തീർത്തുകൊണ്ട് ചെമ്പകം പൊഴിയുന്നുണ്ടായിരുന്നു . ____________ മാളുവും മഹിയും അന്ന് രാത്രി ഇശ്വരമഠത്തിൽ കഴിഞ്ഞു .

പുലർച്ചെ പുരുഷന്മർ എല്ലാരും കൂടി വടക്കേ വശത്തെ സ്വപാനത്തിൽ ഇരുന്ന് ചായ കുടിക്കുവായിരുന്നു . വിഷ്ണുവും ഹരിയും സൂര്യനും ഇല്ലായിരുന്നു അവർ രാവിലെ അമ്പലത്തിൽ പോയി . " മുത്തശ്ശാ ....." മഹി വസുവിനെ വിളിച്ചു . "എന്താ മഹി " അയാൾ അവനെ നോക്കി . " മുത്തശ്ശൻ എന്തിനാ എന്റെ മുത്തശ്ശനോട് ദേഷ്യം " മഹി സംശയത്തിൽ പിരികം ചുളിച്ചു . വസുദേവന്റെ മുഖം ദേഷ്യത്തിൽ വലിഞ്ഞു മുറുകി . """"നിനക്ക് അറിയണോ അവനാ ...അവനാ ...ആ സദു ...എന്ന സദാശിവനാണ് എന്റെ ദേവിയെയും ഇന്ദ്രനെയും ക്രൂരമായി കൊന്നത് !""""" അത് പറയുമ്പോൾ വസുവിന്റെ ശബ്‌ദം ദേഷ്യത്തിൽ വിറച്ചിരുന്നു . എല്ലാരും ഒരു ഞെട്ടലോടെ അത് കേട്ടിരുന്നു . " അവരോ ...എങ്ങനെ ..മുത്തശ്ശന് എന്താ ഉറപ്പ് "കാളിദാസ് അയാളോട് ചോദിച്ചു . " അന്ന് ഞങ്ങൾ കണ്ടിരുന്നു പാടത്തൂടെ വരുന്ന സദുവിനെ അവനെ കണ്ടത് കൊണ്ടാണ് ഞങ്ങൾ വേഗം അവരെ പറഞ്ഞു വിട്ടിട്ട് കോവിലകത്തേക്ക് തിരികെ വന്നത് ." അയാൾ അകലേക്ക്‌ നോക്കി പറഞ്ഞു . " അവരാണ് എന്ന് എന്താ ഉറപ്പ് മുത്തശ്ശാ " ഒരു പോലീസ് കാരന്റെ ചിന്തയോടെ മാനവ് ചോദിച്ചു . " ആ പരിസരത്ത് ആ സമയം കാവിന്റെ അരികിൽ ആരും വരില്ല ..

വരാൻ ധൈര്യപെടാറില്ല ...ആരും അവിടെ ഉണ്ടായിരുന്നില്ല ...ഞങ്ങൾ അല്ലാതെ ...പിന്നെ വന്നത് സധുവാണ് .അവൻ അറിഞ്ഞിരിക്കണം അവർ പോകുന്ന കാര്യം അല്ലാതെ അവൻ ആ സമയം വരണ്ട കാര്യമില്ലല്ലോ " മനൂനെ നോക്കി വസുദേവൻ പറഞ്ഞു നിർത്തി . " എനിക്ക് അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല മുത്തശ്ശാ " വരുൺ സംശയത്തോടെ തലയാട്ടി പറഞ്ഞു . " വിശ്വസിച്ചാലും ഇല്ലേലും അവനാണ് സദു .അവനും അവന്റെ ചേട്ടൻ ശിവനും ഇന്ദ്രനോടുള്ള പക വിട്ടിയതാണ് അവൻ.ഇന്ദ്രനോട് ശത്രുത ഉള്ള ഒരേഒരു വ്യക്തി അവനാണ് ശിവൻ .സദു വെപ്രാളത്തോടെ മനയിലേക്ക് പോകുന്നത് കവലയിൽ കട അടച്ചിട്ടു പോകുന്ന ഗോവിന്ദനാചാരി കണ്ടിരുന്നു ." വസുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു . വസുവിന്റെ വാക്കുകൾ വിശ്വസിക്കാൻ കഴിയുന്നതായിരുന്നു . എല്ലാരും വിശ്വാസത്തോടെ തലയാട്ടി . " നിനക്ക് ഒന്നും ഓർക്കാൻ കഴിയുന്നില്ലേ മഹി " കാർത്തിക് മഹിയുടെ തോളിൽ പിടിച്ചു . മഹി നിരാശയോടെ ഇല്ലെന്ന് തലയാട്ടി . " എല്ലാരും ഇവിടെ നിൽക്കുവായിരുന്നോ " നീരജ അവിടെ വന്നു .അതോടെ അതിനെ കുറിച്ചുള്ള സംസാരം നിന്നു .

" വാ ...ആഹാരം എടുത്തു വെച്ചു വിളിക്കാൻ വന്നതാ ഞാൻ " അവൾ എല്ലാരെയും നോക്കി പറഞ്ഞു . "നീ പൊയ്ക്കോ നീരു ഞാങ്ങൾ വരാം " നിരഞ്ജൻ പറഞ്ഞു . "ആഹ് " അവൾ അകത്തേക്ക് തിരികെ പോയി . " ഇനി ഇത് പറയണ്ട ആരും ..അറിഞ്ഞവർ ആരോടും പറയണ്ടാട്ടോ " വിച്ചു പറഞ്ഞു . എല്ലാരും സമ്മതം മൂളി . ___________ രാവിലെ ഗൗരി എഴുനേൽക്കാൻ വൈകിയിരുന്നു .ഓരോന്ന് ഓർത്ത് ഉറങ്ങിയത് പുലർച്ചെയാണ് . മഹി പറഞ്ഞത് കേട്ടിട്ടും അവൾക്ക് അങ്ങനെ ഒന്നും ഒർമ്മവന്നില്ല . അവൾ കുളത്തിൽ പോയി കുളിച്ചിട്ട് ഒരു ഓറഞ്ചും നീലയും നിറത്തിലെ ധാവണി ഉടുത്ത് മുടി കുളിപിഞ്ഞൽ പിഞ്ഞി നെറ്റിയിൽ ഭസ്മ കുറി വരച്ചു . അവൾ താഴേക്ക് ഇറങ്ങി അടുക്കളയിലേക്ക് പോയി .പോകുന്നിനൊപ്പം മഹി അവിടെയുണ്ടോന്ന് കണ്ണുകൊണ്ട് അവൾ തിരഞ്ഞു . ഊണുമേശയുടെ ചുറ്റും ഓരോത്തർ സ്ഥാനം പിടിച്ചു .ഇരുപത് പേർക്ക് ഇരിക്കാൻ പറ്റുന്ന വലിയ മേശയായിരുന്നു അത് . വിച്ചു ഇരിക്കാൻ തുടങ്ങുമ്പോഴാണ് മാളു കുളിച്ചിട്ട് അങ്ങോട്ട് വന്നത് .

മഹി അവളെ സൂക്ഷിച്ചു നോക്കി .ഇത് എന്റെ അനിയത്തി തന്നെയാണോ ...അവൻ കണ്ണുകൾ തിരുമി നോക്കി .അതെ അവൾ തന്നെയാണ് .മുടിയിലേക്ക് സൂക്ഷിച്ചു നോക്കി .അല്ല വെള്ളമയം ഉണ്ട് . മഹിക്ക് സംശയമായിരുന്നു അവൾ രാവിലെ കുളിക്കുവോ എന്ന് .അല്ലേൽ മുടിയിൽ വെള്ളം തൂവത്തെ ഉള്ളു . മഹിയുടെ നോട്ടം കണ്ട് അവൾ അവനെ കൂർപ്പിച്ചു നോക്കി .എന്താന്ന് പിരികം പൊക്കി ചോദിച്ചു . അവൻ ഒന്നുമില്ലെന്ന് തോളനാക്കി കാണിച്ചു . അവൾ തിരികെ പുച്ഛം പറത്തി വിട്ടു . " ഉണ്ണിയേട്ടൻ ഫസ്റ്റ് "വിച്ചു ഇരിക്കുന്നതിന്റെ മുന്നേ മാളു ആ കസേര കൈക്കലാക്കി . വിച്ചുവിനെ നോക്കി പുച്ഛിച്ചു ചിരിച്ചു . അവൻ പല്ല് കടിച്ചു അവളെ നോക്കിയിട്ട് അവളുടെ അടുത്തേ കസേരയിൽ ഇരുന്നു . " ഹയ് കടിച്ചു പൊട്ടിക്കാതെ ഡോകിട്ടറേ അതൊക്കെ ആവിശ്യം ഉള്ളതാ അല്ലേൽ നമ്മുടെ കൊച്ചുങ്ങൾ വരുമ്പോഴേക്കും നിങ്ങൾ അപ്പുപ്പൂനാകും .എന്നിട്ട് മോണകാട്ടി ജബ ജബ പറയേണ്ടി വരും .പറഞ്ഞില്ലെന്നു വേണ്ടാ " മാളു പുച്ഛത്തോടെ പറഞ്ഞു .

വിച്ചു അവളെ ദഹിപ്പിച്ചു നോക്കി . " അയ്യോ ഇങ്ങനെ നോക്കല്ലേ ഡോകിട്ടാറേ എനിക്ക് നാണമാ " അവൾ ഇല്ലാത്ത നാണം മുഖത്തു വാരി പൂശി . "ഇത് എന്തോന്ന് ജീവി " വിച്ചു കഷ്ട്ടം എന്നപോലെ അവളെ നോക്കി ആത്മഗതിച്ചു . ഇന്ന് ഒരു കോട്ട പുച്ഛവുമായി ആണല്ലോ മാളു തമ്പുരാട്ടി എഴുന്നള്ളിയത് അല്ലേൽ പൊട്ടത്തരങ്ങളാണ്. ഇതെല്ലാം നോക്കി ഇരുന്ന അലൻ ആലോചിച്ചു കൂട്ടി . മാളൂന് എതിരായിട്ടാണ് അലൻ ഇരുന്നത് . "എന്താടാ " അവളെ നോക്കിയിരിക്കുന്ന അലനെ നോക്കി അവൾ ഗമയോടെ പിരികം പൊക്കി ചോദിച്ചു . " എന്നാടി " അവൻ പിരികങ്ങൾ ഉയർത്തി . " മ്‌ച്ചും " അവൾ നിഷ്കളങ്കമായി തോളനാക്കി പറഞ്ഞു . ആഹാരം വന്നതോടെ മാളു അതിലേക്ക് തിരിഞ്ഞു . അടുത്തിരുന്ന വിച്ചുവിന്റെ പപ്പടം അവൾ കൈക്കലാക്കി . വിച്ചു അവളുടെ കാലിൽ അമർത്തി ചവിട്ടു കൊടുത്തു . ഒച്ചവെക്കാനായി പൊളിച്ച അവളുടെ വായിലേക്ക് അവൻ പഴം കുത്തി കേറ്റി . എന്നിട്ട് ഒരു ചിരി പാസാക്കി . " ദുഷ്ട്ടൻ " അവൾ മനസ്സിൽ വിളിച്ചു .

അവൾ അവനെ കണ്ണുകൂർപ്പിച്ചു നോക്കി . മാളൂന്റെ ഇരുപ്പ് കണ്ട് എല്ലാരും ചിരിക്കാൻ തുടങ്ങി . വിച്ചുവും ആസ്വദിക്കുവായിരുന്നു അവളുടെ ചെയ്തികൾ . അവന്റെ മനസ്സിൽ മാളവിക പതിഞ്ഞുകൊണ്ടിരുന്നു . ഭംഗിവാക്കുകൾ കൊണ്ട് മെനയുന്നതല്ല പ്രണയം .ആ പ്രണയത്തെ വിശ്വസിക്കരുത് . താൻ പൂജയുടെ (തേപ്പ്പെട്ടി ) വാക്കുകളിൽ വീണു പോയി .അവൻ കോളേജ് ലൈഫ് ഓർത്തു .എല്ലാരുടെയും ചിരിയാണ് അവനെ ബോധത്തിൽ കൊണ്ടുവന്നത് . ചിരിച്ചതിന് എല്ലാവരോടും ഉള്ള പ്രതികാരമായി ഒരു കുറ്റി പുട്ടുംകൂടി എടുത്ത് അവൾ കഴിക്കാൻ തുടങ്ങി. അപ്പോഴാണ് ഗൗരി അവിടേക്ക് വന്നത് .അവളെ കണ്ട് മഹിയുടെ കണ്ണുകൾ തിളങ്ങി .എല്ലാരും അവരെ നോക്കി ആക്കി ചിരിക്കാൻ തുടങ്ങി . മഹിയുടെയും ഗൗരിയുടെയും കൂർത്തനോട്ടത്തിൽ അവർ നിർത്തി കഴിക്കുന്നതിലേക്ക് തിരിഞ്ഞു . ___________ "എനിക്ക് അവളോട് പ്രണയമാടാ " രാത്രി എല്ലാരും കൂടി കുളക്കടവിൽ ഇരുന്ന് ബിയർ കുടിക്കുവാണ് .അതിന്റെ ഇടയിലാണ് വിച്ചു ബോധമില്ലാതെ പറയാൻ തുടങ്ങിയത് .

" ആ...രോട് " വരുൺ നാക്ക് കുഴഞ്ഞു ചോദിച്ചു . "എന്റെ കാന്താരിയോട് " വിച്ചു ഒരു പുഞ്ചിരിയോടെ പറഞ്ഞു . എല്ലാരും ഫിറ്റ്‌ ആയിരുന്നു .അലൻ എത്ര കുടിച്ചിട്ടും ആട്ടമില്ലാ .അച്ചായന്മാരെയാണോ കള്ളുകുടിപ്പിക്കാൻ പഠിപ്പിക്കുന്നത് . " You mean കാന്താരി മുളക് " രഞ്ജു ആ കുഴച്ചിലോടെ ചോദിച്ചു . " No .. .malavika ...അവളുടെ ആ ഉണ്ടകണ്ണ് ചോര ചുണ്ട് ....പഞ്ഞിപോലത്തെ കവിളിലും കുസൃതി കുടുക്ക " വിച്ചു ബോധമില്ലാതെ മാളൂനെ വർണ്ണിച്ചു . " ഈശോയെ ഒരു വായിനോക്കി ആയിരുന്നോ ഇത് " അലൻ മുകളിലേക്ക് നോക്കി പറഞ്ഞു . "എന്റെ പെണ്ണിനെ വായിനോക്കാൻ എനിക്ക് ആരുടെയും ലൈസൻസ് വേണ്ടാ " വിച്ചു പടിയിലേക്ക് കിടന്നു . " ടാ ടാ അവള്ടെ ചേട്ടൻ ആട ഞാൻ .ഒരു ഉള്പ്പെങ്കിലും " മഹി എന്തോന്നടെ എന്നപോലെ അവനെ നോക്കി . " Sorry അളിയാ .ഞാൻ പോയി എന്റെ പെണ്ണിനെ കാണട്ടെ " വിച്ചു ഫോണിൽ ആരെയോ വിളിച്ചുകൊണ്ട് പടവുകൾ കേറി . " ഇന്ന് എന്തെങ്കിലും നടക്കും .ഒന്നെങ്കിൽ അവൾ അവന്റെ നടുവ് ഓടിക്കും .

അല്ലേൽ എല്ലാരും അറിയും " ആടി കുഴഞ്ഞുകൊണ്ട് കാളി എഴുനേറ്റ് പോയി . ഓരോതരായി മുറിയിലേക്ക് പോയി . മഹി മാത്രമായി അവിടെ ...അവന്റെ ചിന്തകൾ പലഭാഗത്തേക്ക് സഞ്ചരിച്ചു .സധുവാണ് അവരെ കൊന്നതെന്ന് മഹി ഇപ്പോഴും വിശ്വസിച്ചിട്ടില്ല ആരോ ഇടയിൽ ഉണ്ടെന്ന് അവന്റെ മനസ്സ് പറഞ്ഞു . ഗൗരിയുടെ ഓർമ്മകൾ വന്നപ്പോൾ അവൻ പുഞ്ചിരിയോടെ നിലാവിലേക്ക് നോക്കി പടവിൽ കിടന്നു . 🎶ഈ നിലാവിൽ നിന്റെ ചന്തം നോക്കി നിന്നൊരു ചന്ദ്രനും . എൻ കിനാവിൽ മഞ്ചലിൽ വെൺപ്രാവുപോൽ കുറുകുന്നുവോ 🎶( ജീവന ) ഗൗരിയുടെ മുറിയിൽ നിന്ന് നോക്കിയാൽ മഹി കിടക്കുന്നത് കാണാൻ കഴിയും . ഗൗരി ദേവിയുടെ ഡയറിയും വായിച്ച് നിലാവിനെ നോക്കി ജനലിന്റെ അരികിലുള്ള മേശയിൽ തലവെച്ചു കിടന്നു ..ഇലഞ്ഞിപൂവിനെ തഴുകി വന്ന ഇളം കാറ്റിൽ അവളുടെ മുഖത്തേക്ക് വീണുകിടന്ന മുടിയിഴകൾ പറന്നു മാറി . 🎶മാന്തരം കാറ്റിനെ പ്രണയിച്ചതോ ..... കാറ്റേ നീ പൂവിനെ പ്രണയിച്ചതോ 🎶 ദേവിയുടെയും ഇന്ദ്രന്റെയും പ്രണയം ആർക്കും തടുക്കാൻ കഴിയില്ല എന്നതിന്റെ തെളിവാണ് മഹിയും ഗൗരിയും ....വരും ജന്മത്തിലൂടെ ദേവിയും ഇന്ദ്രനും ഇന്നും പ്രണയിക്കുന്നു പരിശുദ്ധമായി ....അതെ തീവ്രതയോടെ .......അത്രയും പ്രണയത്തോടെ ...ആർദ്രമായി......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story