💙ഗൗരിപാർവതി 💙: ഭാഗം 53

gauriparvathi

രചന: അപ്പു അച്ചു

 സമയം രാത്രി പന്ത്രണ്ട് മണി . 🎶പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി മാര്‍ഗ്ഗിനി ഭഗവതിഅടിയനിൽ അലിവോടിന്നിത്തിരി കനിയണമേ.. പറമേളം ചെണ്ട ചേങ്കില ധിം കിണി മദ്ദളംഅരമണി കിണി കിണി പലതാളം തക്കിട കിട തക താ... ചുവടിതിലിനി ഒരു ഞൊടി പിഴയരുതെഹൊയ് അമ്മാ ഹൊയ് ഹൊയ്അടവുകളുടെ ചുടു 🎶 ഗാഢ നിദ്രയിൽ ആയിരുന്ന മാളൂന്റെ ഫോൺ ബെൽ അടിക്കാൻ തുടങ്ങി .. അവൾ ഉറക്കത്തിന്റെ അലാസ്യത്തിൽ ഫോൺ എടുത്തു ചെവിൽ വെച്ച് കമന്നു കിടന്നു . "ഹലോ " അവൾ ഉറക്കചൊവയോടെ പറഞ്ഞു . " Walking in the moon light I am thinging of you . നിലാവുള്ള രാത്രി നീ എന്നെപറ്റി ചിന്തിരിക്കാണോ ...." മറുവശത്തു നിന്നും വിച്ചു പാടാൻ തുടങ്ങി . "കള്ളകാമുകാ കൊച്ചുഗള്ളൻ " വിച്ചു പറയുന്നത് കേട്ട് അലൻ നാണത്തോടെ പറഞ്ഞു . " നീയാരാടാ പട്ടി ....പാതിരാത്രി ഇരുന്ന് പാടാഡാ പോയി കിടന്ന് ഉറങ്ങഡേയ് ..." അവൾ അതെ കിടപ്പിൽ ഉത്തരം പറഞ്ഞു .

" മോളേ ഇത് ഞാനാടി " വിച്ചു വളിച്ച ചിരിയോടെ പറഞ്ഞു . " ആണോ ചേട്ടാ .....വെച്ചിട്ട് പോടാ തെണ്ടി ...&$&$& മോനേ ...കോഴി ..ഉറങ്ങാനും സമ്മതിക്കില്ല കൺട്രി ഫെലോ " മാളു ഫോൺ കട്ട് ചെയ്ത് കട്ടിലിൽ എഴുനേറ്റ് ഇരിന്നു . " ഏത് &&&$ മോനാണോ.... ഉള്ള ഉറക്കവും പോയി " അവൾ കണ്ണുകൾ തിരുമി പറഞ്ഞു . " അത്രക്ക് ആയോ ....മോളേ നിന്റെ ചേട്ടൻ വരുന്നടി " വിച്ചു ആടി കുഴഞ്ഞു മാളൂന്റെ മുറി ലക്ഷ്യമാക്കി നടന്നു .കൂടെ അലനും . " എന്റെ പൊന്ന് ചേട്ടാ നമ്മുക്ക് അവളെ നാളെ കാണാം "അലൻ അവനെ പിന്തിപ്പിക്കാൻ ശ്രമിച്ചു . " No എനിക്ക് ഇപ്പൊ അവളെ കാണണം.... എനിക്ക് പിറക്കാതെ പോയാ അളിയാ എന്നെ അവള്ടെ മുറിയിൽ കൊണ്ടുപോ " വിച്ചു അലനെ കെട്ടിപ്പിച്ചു അവന്റെ കവിളിൽ ഉമ്മവെച്ചു . "അയ്യേ ....ഇതൊക്കെ ഏത് നേരത്ത് ഉണ്ടായതാണോ ഇങ്ങേര് ഇത്ര പൈങ്കിളി ആയിരുന്നോ കർത്താവെ " അലൻ കവിൾ തുടച്ച് തലചൊറിഞ്ഞു പറഞ്ഞു . വിച്ചുവിനെ താങ്ങി പിടിച്ച് മാളൂന്റെ മുറിയുടെ വാതിലിൽ അവനെ ചാരിവെച്ച് അലൻ മാറി നിന്നു .സ്വയം സുരക്ഷ . വിച്ചു വാതിലിൽ കൊട്ടാൻ തുടങ്ങി . "Ooo ഇത് ആരാണാവോ " മാളു ദേഷ്യത്തിൽ മുടി പൊക്കി കെട്ടി മുറി തുറന്നു .

ബ്രേക്ക്‌ കിട്ടാതെ വിച്ചു ഒന്ന് ആടി നിന്നു . അവനെ അവിടെ കണ്ട് അവൾ അമ്പരന്നു . " ചേട്ടന്റെ ചക്കരെ " അവൻ കൊഞ്ചലോടെ വിളിച്ചു . " ഇങ്ങേരുടെ തലയിൽ ആരെങ്കിലും അടിച്ചോ ...എന്തോന്ന് ഈ പറയുന്നത് " അവൾ അവനെ അടിമുടി നോക്കിയിട്ട് പിരികം ചുളിച്ച് ആലോചിച്ചു . " മാലു " അവൻ നാക്ക്‌ പിഴച്ചു . അവന്റെ സംസാരവും നിൽപ്പും കണ്ട് അവൾക്ക് ഒരുമാതിരി മനസിലായി . " നിങ്ങൾ കുടിച്ചോ ...." അവൾ ദേഷ്യത്തിൽ ചോദിച്ചു . " ഇല്ലെടി " അവൻ തലകുലുക്കി പറഞ്ഞു . "അപ്പടി ഊത് " അവൾ ഏണിഞ്ഞു കൈവെച്ചു പറഞ്ഞു . " കുടിക്കില്ലെടി " അവൻ വളിച്ച മോന്തയോടെ പറഞ്ഞു . " ഊത്‌ .....ഊത്‌ ...ഊത്‌ ..." മാളൂ താളത്തിൽ പറയാൻ തുടങ്ങി . "കുടിക്കില്ലെടി " വിച്ചു കൈമലർത്തി പറഞ്ഞു . "ഇവര് ഇത് എന്തോന്ന് ഇൻസ്റ്റാഗ്രാം reels കളിക്കുന്നോ " അവരെ മാറിമാറി നോക്കി അലൻ ചിന്തിച്ചു . Tik tok പ്രാന്തി ഉണർന്നു .ഇനി ഒരു സണ്ണി വരേണ്ടി വരും .ചിലത് കാണാനും ചിലരെ ചിലത് പഠിപ്പിക്കാനും "അലൻ മോഹൽലാൽ സ്റ്റൈലിൽ ചരിഞ്ഞു നിന്നു പറഞ്ഞു . "ടാ അലാ ഇങ്ങേരെ വിളിച്ചോണ്ട് പോ " മാറി നിന്ന അലനോട് അവൾ പറഞ്ഞു . അവൻ തലയാട്ടി വിച്ചൂനെ അവന്റെ മുറിയിൽ കൊണ്ട് കിടത്തി .

അവന്റെ ഉള്ളിൽ അവൾ ഉണ്ടെന്ന് അറിഞ്ഞ് മാളൂന് ഒരുപാട് സന്തോഷം തോന്നി .എന്നാൽ അവളുടെ കുരുട്ടു ബുദ്ധി ഉണർന്നു . "അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ഡോകിട്ടാറേ " അവൾ കള്ള ചിരിയോടെ എന്തോ ആലോചിച്ചു കൂട്ടി . ആ സന്തോഷത്തോടെ അവൾ പോയി കിടന്നു . ___________ പിറ്റേ ദിവസം തന്നെ മഹിയും മാളുവും മനയിലേക്ക് തിരികെ പോയി . മഹിയുടെ കൂടെ മനുവും ഒരിടത്തേക്ക് ഇറങ്ങി . വിച്ചു രാവിലെ തലക്കും കൈകൊടുത്തു ഇരുന്നു .അടുത്തിരുന്നു പുരുഷഗണങ്ങൾ എല്ലാം കളിയാക്കി ചിരിക്കുന്നും ഉണ്ട് . " ഇതാ പറയുന്നത് വെള്ളമടിച്ചാൽ വയറ്റിൽ കിടക്കണം എന്ന് അല്ലേൽ ഇതാവും സ്ഥിതി " രഞ്ജു പറയുന്നതിനൊപ്പം എല്ലാരും പൊട്ടി ചിരിച്ചു . ഇന്നലെ രാത്രി വെളിവില്ലാതെ വിളിച്ചു കൂവിയത് ഓർത്ത് അവന് അവനോട് തന്നെ ദേഷ്യം തോന്നി .

" ഇനി എങ്ങനെ ഞാൻ അവള്ടെ മുഖത്തു നോക്കും എന്റെ ഭഗവാനെ " അവൻ തടിക്കും കൈകൊടുത്തു ആലോചിച്ചു . കൂടെ എല്ലാരും തന്റെ മനസ്സിൽ ഉള്ളത് അറിഞ്ഞു എന്നതിൽ അവന് നാണക്കേടും തോന്നി . എല്ലാരുടെയും മുഖത്ത് നോക്കാം ചമ്മൽ ആയതിനാൽ അവൻ ടവ്വലും എടുത്ത് വാഷ്‌റൂമിൽ കേറി . * * * * * * * * * * * * * * * ** * * ഗൗരി ദേവിയുടെ മുറിയിലേക്ക് നടന്നു .ആ മുറിയിലെ ഓരോ വസ്തുവും അവൾ സൂക്ഷ്മതയോടെ വീക്ഷിച്ചു . മേശയുടെ പുറത്ത് ഇരുന്ന ചിലങ്കയിൽ അവൾ തൊട്ടു .ആ ചിലങ്ക മണികൾ ചെറുശബ്‌ദത്തോടെ കിലുങ്ങി ചിരിച്ചു .അവളോട് എന്തോ മൊഴിയും പോലെ .... അവൾ ജനൽ അഴികളൂടെ കാവിലേക്ക് നോക്കി . ദേവിയുടെയും ഇന്ദ്രന്റെയും പ്രണയനിമിഷങ്ങൾ ഒരു യവനിക പോലെ അവളുടെ മനസ്സിലേക്ക് കടന്നു വന്നു . അത്രയും തീവ്രമായി പ്രണയിച്ചതിൽ ആവാം മരണത്തിലും അവർ ഒരുമിച്ചത് ....അത്രയും പ്രണയത്തോടെ ഒരു ശരീരമായി സ്വർണ്ണപൂക്കളുടെ ചോട്ടിൽ അന്ത്യവിശ്രമം കൊണ്ടത് . 💔

അവളുടെ കണ്ണുകൾ നിറഞ്ഞു .... പ്രണയിക്കണം........ ഇന്ദ്രനെയും ദേവിയെയും പോലെ....... നിസ്വാർത്ഥമായി ...❣️ അവൾ കണ്ണുകൾ തുടച്ചു കാവിലേക്ക് നോക്കി നിന്നു . ആരോ അവിടെ ഉണ്ടെന്ന് അവളുടെ മനസ്സ് പറഞ്ഞു . ഒരു ചോദ്യചിഹ്നമായി കൃഷ്ണ അവളുടെ മനസ്സിൽ ഉണ്ടായിരുന്നു . അവൾ എവിടെ പോയി ...? അവൾ ആ മുറി അടച്ച് അവളുടെ മുറിയിൽ വന്നു . ഉച്ചസമയം ആറിയിരുന്നു . പടിഞ്ഞാറൻ കാറ്റ് വീശാൻ തുടങ്ങി കൂടെ മരങ്ങൾ നൃത്തം ചെയ്യാനും . ഗൗരി ഫോണുമെടുത്ത് സ്വപാനത്തിൽ ഇരുന്നു . 🎶മയിലായ് പറന്നു വാ മഴവില്ലു തോൽക്കും എൻ അഴകേ മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ ഏഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ മാപാനീ നീസനീസാസ നിസരീ നീധ മപ നീസനിസ നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും നിസരി നീധപനി ധാപമഗരീ മാഗാസ നിസാ മയിലായ് ഓ മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ 🎶

അവൾ കുറച്ചു നേരം ഇയർഫോൺ വെച്ച് പാട്ടു കേട്ടു അവളുടെ മനസ്സ് ശാന്തമായതായി അവൾക്ക് തോന്നി . മഹിയെ അവൾ വിളിച്ചു കൊണ്ട് അവൾ ദൂരേക്ക് മിഴികൾ നട്ടു . "മയിലായി പറന്നു വാ മഴവി "ഗൗരിയുടെ കാൾ പ്രതിഷിച്ചു ഇരുന്നതിനാൽ അവൻ അപ്പോ തന്നെ ഫോൺ എടുത്തു . " പാറൂ " അവൾ ആർദ്രമായി വിളിച്ചു . " മ്മ് ....." അവൾ മൂളുക മാത്രം ചെയ്തു . " എന്താ പാറൂ വിളിച്ചേ " അവൻ കള്ളച്ചിരിയോടെ ചോദിച്ചു . " ചുമ്മാ " അവൾ കുസൃതി ചിരിയോടെ ഉത്തരം പറഞ്ഞു . " ദേവേട്ടാ ....." അവൾ ഒരു താളത്തിൽ വിളിച്ചു . " ഹാ ...പറ പാറൂ " അവൻ റൂമിൽ നിന്ന് ഇറങ്ങി സ്വപാനത്തിൽ ഇരുന്ന് .അവിടെ ഇരുന്നാൽ കാണുന്നത് പരന്നു കിടക്കുന്ന നെൽവയലാണ് . ഓരോ നെൽകാതിരിനെയും ഗൗരിയേയും തഴുകി വന്ന കാറ്റ് അവനെയും തഴുകി കടന്നു പോയി . " ഈ പുനർജന്മം ഇണ്ടോ ദേവേട്ടാ " അവൾ മരത്തിൽ കൊക്കൊരുമ്മ ഇണക്കുരുവികളെ നോക്കി ചോദിച്ചു . " സഭലമാകാതെ പോയാ ഓരോ ജന്മത്തിനും അത് പൂർത്തീകരിക്കാൻ വേറെ ഒരു ജന്മം കാണും.നമ്മെ പോലെ ...

നമ്മുടെ പ്രണയം പോലെ ....പൊഴിയുന്ന ഓരോ ഇലകളും വീണ്ടും മരത്തിൽ തളിർക്കും പോലെ ... വീണുടയുന്ന മഴത്തുള്ളികൾ വീണ്ടും ഭൂമിയെ ചുംബിക്കാൻ വരുംപോലെ ....ദേവിയെയും ഇന്ദ്രനെയും പോലെ ... അത്രയും തീവ്രമായി പ്രണയിച്ചതിൽ ആവാം നാം ജനിച്ചത്....നമ്മൾ പ്രണയിച്ചത് .പുനർജന്മം ഉണ്ട് ഗൗരി ........ചരിത്രത്തിൽ രേഖപ്പെടുത്താത്ത എന്നാൽ വിശ്വസിക്കുന്ന ഒന്നാണ് പുനർജന്മം .പുനർജന്മം ഇല്ലേൽ നമ്മൾ ഇല്ല ഗൗരി ." മഹി പുഞ്ചിരിയോടെ പറഞ്ഞു . അവളിലും ഒരു പുഞ്ചിരി വിരിഞ്ഞു . " പാറൂ എനിക്ക് ഒരു പാട്ട് പാടി തരാവോ ..." മഹി ചെറുചിരിയോടെ ചോദിച്ചു . " ദേവേട്ടനും പാടണം " അവൾ സമ്മതത്തോടെ പറഞ്ഞു . " ആഹ് പാടം "അവൻ സമ്മതിച്ചു . "Ga - Ga Ma Ga Ma - Ri Ma Ga Ri - Sa Ni Ri Sa Pa Ma Ga Ma - Dha Ma Ga - Ri Sa Ni Ri Sa Ga Ma Sa Ni Sa - Dha Ni Ma Dha - Ga Ma Ri Ga Sa Ni Sa Dha Ni Sa Ni Sa Ma Ga Ga " ഗൗരി മടിയിൽ താളം പിടിച്ചു പാടി . " Malargal Kaettaen Vanamae Thanthanai Thanneer Kaettaen Amirtham Thanthanai " മഹി കൈകൊണ്ട് താളം പിടിച്ചു .

" Malargal Kaettaen Vanamae Thanthanai Thanneer Kaettaen Amirtham Thanthanai " പാടുന്നതിനൊപ്പം അവരിൽ ഒരു പുഞ്ചിരി മൊട്ടിട്ടു .ഗൗരി പാടി നിർത്തി . അവർ മൗനമായി പ്രണയിച്ചു ....രണ്ടുപേരും കുയിൽ നാദം ശ്രവിച്ച് ഇരുന്നു ....... ____________ വീട്ടിലേക്ക് ഫോൺ വിളിച്ചു നടക്കുകയായിരുന്നു കീർത്തി ...ഫോണിൽ ശ്രദ്ധിച്ച് അവൾ ഏതോ ഒരു മുറിയിൽ കേറി ... ഫോൺ വെച്ച് കഴിഞ്ഞ് ചുറ്റും നോക്കിയപ്പോഴാണ് താൻ എവിടെയാണ് എന്ന് അവൾക്ക് മനസിലായത് .ശൂന്യമായ മുറി ആയിരുന്നു അത് .വായുസഞ്ചാരം ഇല്ലാതെ സാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന മുറി . പണ്ടത്തെ കൊട്ടാരമായതിനാൽ അവൾക്ക് ചെറിയ ഭയം തോന്നി .അവൾ വേഗം മുറിയിൽ നിന്ന് ഇറങ്ങി താഴേക്ക് നടന്നു . പെട്ടെന്നാണ് ഒരു കൈ അവളുടെ കൈയിൽ പിടി വീണത് . അവൾ ഞെട്ടലോടെ അയാളെ നോക്കി . " നിങ്ങൾ ആയിരുന്നോ ...മനുഷ്യന്റെ ഉള്ള ജീവൻ അങ്ങ് പോയി " മുഴുവൻ പല്ലും കാണിച്ച് ചിരിച്ചു നിൽക്കുന്ന കാളിയെ അവൾ കണ്ണു കൂർപ്പിച്ചു നോക്കി .

അവൾ അവനെ ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു . " എന്റെ കീത്തു ഒന്നും നിൽക്ക് " അവൻ അവളുടെ പുറകേ ചെന്നു . "എന്താ " അവൾ ദേഷ്യത്തിൽ ചോദിച്ചു . കുറച്ചു നേരം കാളി അവളുടെ മുഖത്തേക്ക് നോക്കി നിന്നു . " കീർത്തന I am serious എനിക്ക് നിന്നെ ഇഷ്ട്ടമാണ് .അത് വെറും attraction ഒന്നുമല്ല .സത്യം പറയാലോ ചെറിയ mouth looking ഉണ്ടെന്ന് അല്ലാതെ ഇതുവരെ എന്റെ മനസ്സിൽ ഒരു പെണ്ണ് കേറി കൂടിയിട്ടില്ല ...." ഗൗരവത്തോടെയും ഒരു ചെറു ചിരിയുടെയും അവൻ പറഞ്ഞു നിർത്തി . " എനിക്ക് ...എനിക്ക് ....അങ്ങനെ പ്രേമിക്കുന്നത് ഒന്നും ഇഷ്ട്ടമല്ല ..." അവൾ അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു . "ഇഷ്ട്ടപെടാമല്ലോ " അവൻ കുസൃതിയോടെ ചോദിച്ചു. " അന്നേ ആദ്യം എന്റെ അച്ഛനോടും അമ്മയോടും പോയി ചോദിക്ക് .മനുഷ്യനെ നന്നാവാനും സമ്മതിക്കില്ല എന്ന് വെച്ചാൽ ." അവന്റെ ചിരി കണ്ട് അവൾ ദേഷ്യത്തിൽ പറഞ്ഞിട്ട് അവനെ തള്ളി മാറ്റി നടന്നു . ആദ്യം അവൾ പറഞ്ഞതിന്റെ പൊരുൾ അവന് മനസിലായില്ല ....

പിന്നെയാണ് അവൾ എന്താണ് ഉദ്ദേശിച്ചതെന്ന് അവന് മനസിലായത് . "Yes," അവൻ സന്തോഷത്തിൽ ഉയർന്നു ചാടി . തിരികെ നടക്കുമ്പോൾ അവളിലും ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു . ____________ മുറ്റത്ത് നിന്നു ഉണ്ണിമോളേ കളിപ്പിക്കുകയായിരുന്നു കാർത്തിക . മുറ്റത്തൂടെ ചൂളം അടിച്ചുവന്ന കാർത്തിക്കിന്റെ ദൃഷ്ടിയിൽ അവൾ പതിഞ്ഞു .അവനിൽ ഒരു കുസൃതി ചിരി വിരിഞ്ഞു . " ചാചിക്കാം ചിക്കാ ചിക്കാ ച്ചാ "( my boss dileep ) അവൻ നടക്കുന്നതിനൊപ്പം ചെറുതായി ഡാൻസും കളിച്ച് അവളുടെ അടുത്ത് ചെന്നു . " ഓയ് കാത്തമ്മേ " അവളുടെ തോളിൽ തട്ടിക്കൊണ്ടു അവൻ വിളിച്ചു . അവനെ കണ്ട് അവളിൽ പരിഭ്രമം വിരിഞ്ഞു . "എ...എന്താ " അവൾ കുഞ്ഞിനെ മുറുക്കി പിടിച്ചു കൊണ്ട് ചോദിച്ചു . അവൻ അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി . അവൾ പെട്ടന്ന് നോട്ടം മാറ്റി .അവനിൽ പുഞ്ചിരി വിരിഞ്ഞു . " ഞാൻ വരുന്നുണ്ട് നിന്റെ വീട്ടിൽ " അവൻ പാന്റിന്റെ പോക്കറ്റിൽ കൈയിട്ടുകൊണ്ട് പറഞ്ഞു .

" എന്തിന് " അവൾ സംശയത്തോടെ ചോദിച്ചു . "ഒരു പൂച്ചകുട്ടിയെ തരുമോ എന്ന് അറിയാൻ " അവൻ കള്ള ചിരിയോടെ പറഞ്ഞു . അവളുടെ കൃഷ്ണമണിയുടെ പരൽ മീനിനെ പോലെ ചലിക്കുന്നത് അവൻ നോക്കി നിന്നു . " നീ നിന്ന് വിയർക്കണ്ട ..മരം ചുറ്റി പ്രേമത്തിനൊന്നും എനിക്ക് താല്പര്യം ഇല്ല ...നമുക്ക് straight മതി ." അവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു . എന്നാൽ അവളിൽ ഇത്രയും വലിയ കുടുംബത്തേക്ക് തനിക്ക് വരാൻ യോഗത ഉണ്ടോ എന്ന് ചിന്തിക്കുവായിരുന്നു .അതിന്റെ ഫലമായി അവളുടെ മുഖത്തു പല ഭാവങ്ങൾ വന്നു . " നിന്റെ വെപ്രാളമൊക്കെ ഞാൻ മാറ്റി തരുന്നുണ്ട് എന്റെ കൈയിൽ ഒന്ന് കിട്ടിക്കോട്ടെ " അവൻ കള്ളച്ചിരിയോടെ അവളുടെ കവിളിൽ തട്ടിയിട്ട് നടന്നു പോയി . അപ്പോഴും അവൻ തന്റെ ഉള്ളിൽ ഉണ്ടോ എന്നും ഇത്രയും വേഗം ഒരാൾ മനസ്സിൽ പതിയുവോ എന്നും ആലോചിക്കുവായിരുന്നു കാർത്തു . ____________ ആൽബർട്ട് ഫോണിൽ നിന്ന് സംസാരിക്കുമ്പോൾ ആണ് വരുൺ അവിടെ വന്നത് . " Hii വന്നിട്ട് പരിചയപ്പെടാൻ പറ്റിയില്ല ...i am varun varma .അഡ്വകേറ്റ്‌ ആണ് " varun.സ്വയം പരിചയപെട്ടു .

" Hi i am albert .....albert joseph medayil "അവൻ ഷേക് ഹാൻഡ് കൊടുത്തു കൊണ്ട് ചെറു ചിരിയോടെ പറഞ്ഞു . അവരെ നോക്കി ജിത്തുവും ഉണ്ടായിരുന്നു . അവനെയും നോക്കി വരുൺ പുഞ്ചിരിച്ചു .എന്നാൽ ജിത്തു വേറെ ചിന്തയിൽ ആയിരുന്നു .മഹിയെയും ഗൗരിയേയും എങ്ങനെ അകറ്റാം എന്ന ചിന്തയിൽ . വരുണും അൽബർട്ടും എന്തൊക്കെയോ സംസാരിച്ചു . വരുണിന്റെ ഫോൺ ശബ്‌ദിച്ചു . " ശെരിയടോ എനിക്ക് ഒരു call " ചിരിയോടെ വരുൺ പറഞ്ഞിട്ട് ഫോണുമായി പോയി . മഹിയും മനുവും പിന്നെ വേറെ ഒരാളും കൂടി ഉള്ള conference call ആയിരുന്നു അത് . ആൽബെട്ടിനും വരുണിലും ഒരു ചിരി വിരിഞ്ഞു ഗൂഢമായ ചിരി . ഇരയെ കിട്ടിയ വേട്ടക്കാരന്റെ ചിരി . അങ്ങനെ അന്നത്തെ ദിവസം കൊഴിഞ്ഞു വീണു . ____________ ഗൗരിയെ കാണാതെ ഇരിക്കാൻ പറ്റാത്തത് കൊണ്ട് മാളു മഹിയുമായി കോവിലത്തേക്ക് ഇറങ്ങി കൂടെ ഭൂമിയും . ഗൗരിയുടെ മുറി ലക്ഷ്യമാക്കി നടക്കുമ്പോഴാണ് മാളൂന് എതിരായി വിച്ചു വന്നത് .അവളുടെ കുരുട്ടുബുദ്ധി ഉണർന്നു . അവളെ മൈൻഡ് ചെയ്യാതെ അവൻ മറികടന്ന് അവൻ നടന്നു . " അത്രക്ക് ആയോ " മാളു കുശുമ്പോടെ മനസ്സിൽ പറഞ്ഞു .

" Doctor " അവൾ ഇല്ലാത്ത ഗൗരവവും പക്വതയും മുഖത്ത് ഫിറ്റ്‌ ചെയ്തു . അവൻ സംശയത്തിൽ തിരിഞ്ഞു നോക്കി .കാരണം മാളു ഡോക്കിട്ടറെ എന്നല്ലാതെ മര്യാദക്ക് വിളിച്ചിട്ടില്ല . " I am sorry ..doctor.sorry for everything ..ഇനി ഞാൻ doctor നെ ശല്യപെടുത്തില്ല ....എനിക്ക് മനസിലായി എന്റെ മനസ്സിൽ doctor നോട്‌ ഉള്ളത് true love അല്ല വെറും attraction ആണെന്ന് ....sorry doctor ." അവൾ അതും പറഞ്ഞ് തിരിഞ്ഞു നടന്നു . " ഒരു ബോംബ് ഇട്ടപോ എന്താ സമാധാനം ...ഹാ .." അവൾ പൊട്ടി വന്ന ചിരി മറച്ചു പിടിച്ച് പെട്ടന്ന് ഗൗരിയുടെ മുറിയിൽ കേറി . വിച്ചു ഫ്യൂസ് പോയ ബൾബിനെ പോലെ അവളെ നോക്കി നിന്നു . ഇതെല്ലാം കേട്ടോണ്ടിരുന്നവർ പൊട്ടി ചിരിച്ചു . 🎶 കാത്തിരുന്ന പെണ്ണല്ലേ കാലമേറെയായില്ലേ മുള്ളു പോലെ നൊന്തില്ലേ നോവിലിന്നു തേനല്ലേ ഉം... ഉം... ഉം.. വൈകി വന്ന രാവല്ലേ രാവിനെന്തു കുളിരല്ലേ ഉള്ളിലുള്ള പ്രണയം തീയല്ലേ .. 🎶 ഗൗരി മുറിയിൽ നിന്ന് പാടിക്കൊണ്ട് ഇറങ്ങി വന്നു കൂടെ മറ്റുള്ളവരും . " ആഹ് കാത്തിരുന്ന പെണ്ണല്ലേ ..."

നീരജ അവനെ കളിയാക്കി പാടി . നീരു നീയും എന്നപോലെ അവൻ അവളെ നോക്കി . " ആരാണ് ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത് ബ്രോ " നീർ വളിച്ച ചിരി ചിരിച്ചു . " ഓയ് കാലമേറെ ആയില്ലേ " വളിച്ച ചിരിയും ചിരിച്ചുകൊണ്ട് അമ്മു അവനെ പിടിച്ച് അവരുടെ നടുക്കോട്ടു തള്ളി . "അങ്ങനെ ... മുള്ള് പോലെ നൊന്തില്ലേ "കാളി അവനെ നെഞ്ചിൽ കുത്തി . ഇതെല്ലാം കണ്ട് വിച്ചുവിന് ദേഷ്യം വന്നു . അവൻ പല്ല് കടിച്ച് എല്ലാരേയും നോക്കി . " കാത്തിരുന്ന പെ ....." " നിനക്ക് പാട്ട് പാടാൻ അറിയാം എന്ന് വെച്ച് എന്റെ തലയിൽ കേറി ഇരുന്ന് കച്ചേരി നടത്തരുത് " വിച്ചു ദേഷ്യത്തിൽ ഗൗരിയെ നോക്കി . അവൾ മുഴുവൻ പല്ലും കാട്ടി തലയാട്ടി ചിരിച്ചു . വിച്ചു ദേഷ്യത്തിൽ അവരെ മറികടന്നു നടന്നു . " ഹാ ........ മനോഹരീ രാധേ രാധേ മുരാരിയിന്നെവിടെ പെണ്ണേ ഇണങ്ങിയോ കണ്ണൻ തന്റെ ഇണങ്ങുവാൻ ചെല്ല് ചെല്ല് മുകുന്ദന്റെ ഓമൽ ചുണ്ടിൽ മുളം തണ്ടു മൂളി പൊന്നേ മനസ്സിന്റെ ഉറികളിലൂറിയ സുഖനവനീതം പകരാൻ നില്ല് "

എല്ലാരും ഭജന നടത്തും പോലെ കൈയും കൊട്ടി അവന്റെ പുറകിൽ വരി വരിയായി നടന്നു . വിച്ചു ദഹിപ്പിച്ചു നോക്കി . ഗൗരി അവനെ നോക്കി ഗോഷ്ട്ടി കാണിച്ചു . എല്ലാരും പൊട്ടി ചിരിച്ചു . മഹിയെയും ഗൗരിയേയും വീക്ഷിച്ച് നാലുകണ്ണുകൾ അവരുടെ പുറകേ ഉണ്ടായിരുന്നു .ഭൂമിയുടെയും ജിത്തുവിന്റെയും . ഫോണിൽ കൂടി കേൾക്കുന്ന വാർത്ത കേട്ട് ജിത്തു ടെൻഷനോടെ നിന്നു . " എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു" .എല്ലാരും കൂടി വൈകും നേരം ചായ കുടിക്കുമ്പോഴാണ് ജയരാജ്‌ ( ജിത്തൂന്റെ അച്ഛൻ )പറഞ്ഞത് . " താൻ പറയടോ " വിഷ്ണു പുഞ്ചിരിയോടെ പറഞ്ഞു . " അത് ജിത്തൂന് ഗൗരിയെ ആലോചിച്ചാലോ എന്ന് ഉണ്ട് ...അവനും ഇഷ്ട്ടമാണ് ഇനി നിങ്ങളുടെ ഇഷ്ട്ടമാണ് അറിയേണ്ടത് "ജയരാജ്‌ നിവർന്നു ഇരുന്ന് കൊണ്ട് പറഞ്ഞു . വിഷ്ണു ഹരിയേയും സൂര്യനെയും വാസുവിനെയും അങ്ങനെ മുതിർന്നവരെ എല്ലാം നോക്കി .അവരിൽ എല്ലാം ഒരു പുഞ്ചിരി ഉണ്ടായിരുന്നു . ചിരിച്ചു കളിച്ചു വന്നവരുടെ ചിരി പൊടുന്നെ നിലച്ചു .

എല്ലാവരും ഗൗരിയെയും മഹിയെയും നോക്കി . ഗൗരിക്ക് മഹി പറഞ്ഞ കഥകൾ ഓർമ്മ വന്നു .അവളിൽ പേടി രൂപപ്പെട്ടു . എന്നാൽ ഇത് കേട്ടിട്ട് മഹിക്ക് ഒരു ഭാവവ്യത്യാസവും ഇല്ലെന്ന് ഉള്ളത് ഗൗരിയെ സംശയപ്പെടുത്തി . " ഞങ്ങൾക്ക് സമ്മതകുറവ് ഒന്നുമില്ല ...ജിത്തൂനെ ഞങ്ങൾക്ക്‌ അറിയാലോ എന്റെ ഇഷ്ട്ടമാണ് എന്റെ മോൾക്കും " വിഷ്ണുനാരായണൻ പുഞ്ചിരിയോടെ പറഞ്ഞു . അവസാനം വിഷ്ണു പറഞ്ഞ വാക്കുകൾ ഗൗരിയെ വേദനപെടുത്തി . ഐഷു ഗൗരിയെ പിടിച്ചു മുറിയിൽ കൊണ്ടുപോയി . ആയിശൂനെ കെട്ടിപിടിച്ച് അവൾ കരഞ്ഞു . " ഇല്ല വിഷ്ണുനാരായണാ ....നടക്കില്ല ..ഇനിയും ഒരു ദേവയാനിയും ദേവേന്ദ്രനും ആവർത്തിക്കാൻ പാടില്ല " നാഗലിംഗമരച്ചോട്ടിൽ ഇരുന്ന നാഗയക്ഷി മൊഴിഞ്ഞു . ഇനി നടക്കാൻ പോകുന്നത് തന്റെ അകക്കണ്ണാൽ കണ്ട നാഗയക്ഷിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു ......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story