💙ഗൗരിപാർവതി 💙: ഭാഗം 54

gauriparvathi

രചന: അപ്പു അച്ചു

 " പറയടാ ആരാ ഇതിന്റെ പിന്നിൽ " കസേരയിൽ കെട്ടിയിട്ടിരിക്കുന്നവന്റെ മൂക്കിൽ പഞ്ചു ചെയ്തു കൊണ്ട് മാനവ് ചോദിച്ചു . " ഇല്ല ...നിങ്ങൾ എന്നെ കൊന്നാലും ഞാൻ പറയാൻ പോന്നില്ല " അവൻ ആവേശത്തോടെ ചോര കുപ്പി കളഞ്ഞു കൊണ്ട് പറഞ്ഞു . മനു വിളിച്ചിട്ട് ഒരു ഗോഡൗണിൽ വന്നതാണ് മഹിയും വരുണും കാർത്തിക്കും കാളിയും . എല്ലാം കേട്ട് ചിരിച്ചിട്ട് മഹി എഴുനേറ്റു . അവൻ ഷർട്ടിന്റെ കൈ കേറ്റി വെച്ചു . മഹി നടന്ന് കെട്ടിയിട്ടിരിക്കുന്നവന്റെ അരികിൽ വന്നു .അവന്റെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി പെട്ടന്ന് അവന്റെ മുഖത്തു ദേഷ്യം അരിച്ചു കേറി . ""നീ പറയില്ലേടാ &$%*$$ മോനേ ..." മറ്റവനെ കരണം നോക്കി പൊട്ടിച്ചു മഹി . മഹിയിൽ അപ്പോൾ കുസൃതി ഒളിപ്പിക്കുന്ന കണ്ണുകൾ ആയിരുന്നില്ല ....ദേഷ്യത്തിൽ കണ്ണുകൾ ചുമന്നു .സദാനേരവും ഉള്ള പുഞ്ചിരി മാഞ്ഞിരുന്നു . ശാന്തനായ മഹാദേവനിൽ നിന്നും സംഹാരരുദ്രനായി മാറിയിരുന്നു അവൻ . മനു അവനെ ഒരുവിധം പെരുമാറിയതാണ് കൂടെ എല്ലാരും ഓരോന്ന് വീതം അവന് കൊടുത്തിരുന്നു .എന്നാൽ മഹിയുടെ അടിയിൽ അവൻ കസേര മറിഞ്ഞു നിലത്തേക്ക് കുഴഞ്ഞു വീണു .

" നീ എന്ത് അടിയാ അളിയാ അവനു കൊടുത്തത് " കാളി വാ പൊളിച്ചു കൊണ്ട് ചോദിച്ചു . "അവൻ പറയും... പറയിക്കും ഈ മഹാദേവ് " മഹി എല്ലാരേയും നോക്കി പറഞ്ഞു . " ഈശ്വരപുരത്ത് ഈശ്വരമഠത്തിന്റെ എല്ലാം ഷോപ്പിലും ഗോഡൗണിലും even വീട്ടിൽ പോലും search ചെയ്യണം .ഒരു തുമ്പും കിട്ടാതിരിക്കില്ല ...ആർക്കും സംശയം തോന്നിക്കാത്ത വിധത്തിൽ വേണം എല്ലാം ...നമ്മുടെ ഊഹം ശെരിയാകാനാണ് വഴി " മഹി ഗൗരവത്തോടെ പറഞ്ഞു . " കള്ളൻ കപ്പലിൽ തന്നെയുണ്ട് മഹി " താഴെ കിടക്കുന്നവനെ തൊഴിച്ചു കൊണ്ട് വരുൺ ദേഷ്യത്തിൽ പറഞ്ഞു . " അതെ ....നമ്മുടെ എല്ലാ ഊഹങ്ങളും ശെരിയാകാൻ ആണ് chance" മഹി എന്തോ ആലോചിച്ചു പറഞ്ഞു . " വാ പോകാം ഇനിയും ഇവിടെ നിന്നാൽ അവർക്ക് ഡൌട്ട് അടിക്കും പ്രത്യേകിച്ച് മാളൂന് " കാർത്തി അവരോട് പറഞ്ഞിട്ട് നടന്നു .കൂടെ അവരും . അവരുടെ കൂടെ നടക്കാൻ ആഞ്ഞ കാളി ഒന്ന് നിന്നു എന്നിട്ട് തിരിഞ്ഞു നോക്കി . " ഒരു സമാധാനത്തിന് ഇരിക്കട്ടെ ട്ടോ ...മാമനോട് ഒന്നും തോന്നല്ലേ മക്കളേ " താഴെ കിടന്നവനെ അറിഞ്ചം പുറിഞ്ചം തവിട്ടി കൊണ്ട് കാളി പുഞ്ചിരിയോടെ പറഞ്ഞു .

" ടാ വാടാ മതി അവൻ ചത്തു പോകും " മാനവ് അവനെ കൂട്ടി കൊണ്ട് പോയി . ____________ മാളൂന്റെ വാക്കുകൾ ഓർത്ത് ഇരിക്കുവായിരുന്നു വിച്ചു .അവൾക്ക് എന്നോട് ഇഷ്ടമൊന്നും ഇല്ലെ അവൾ എന്നെ കോമാളി ആകുവായിരുന്നോ ...അതിന് ഞാൻ അവളോട് ഇഷ്ടമാണെന്ന് പറഞ്ഞില്ലല്ലോ .അന്ന് രാത്രി പറഞ്ഞത് നിന്റെ പ്രേതം ആയിരുന്നോ ....ചോദ്യവും ഉത്തരവും അവൻ സ്വയം കണ്ടെത്തി . മാളൂന്റെ പൊട്ടി ചിരികൾ ഗൗരിയുടെ മുറിയിൽ നിന്നും അവൻ കേട്ടു .അവന് വട്ട് പിടിക്കുമ്പോലെ തോന്നി . ഗൗരിയുടെ മൂഡ് മാറ്റാനായി ആണ് അവൾ ഓരോ തമാശകൾ പറയുന്നതെന്ന് അവിടെ ഇരിക്കുന്ന എല്ലാർക്കും അറിയാം . അവൻ ഗൗരിയുടെ മുറിയിലേക്ക് നടന്നു . അലനോട് വഴക്കിടുവാണ് അവൾ .അവനെ അടിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും അവൾ ചെയ്യുന്നുണ്ട് . ഭൂമിയും അവരോടൊപ്പം ഉണ്ട് . എന്തുകൊണ്ടോ വിച്ചൂന് അത് ഇഷ്ടപ്പെട്ടില്ല . "Malavika .....I have one thing to say.....plzz come on . "

അവൻ വാതിലിന്റെ അരികിൽ നിന്നു വിളിച്ചു . അവൾ കള്ളചിരിയോടെ തലയാട്ടി . "അപ്പോ സേച്ചി പോയിട്ടു വരട്ടേ മക്കളേ ...ഞാനൊരു കലക്ക് കറക്കുമെന്റെ കറവേട്ടാ ....." റ്റാറ്റ പറഞ്ഞു കൊണ്ട് മാളു അവരുടെ അടുത്തും നിന്നു വിച്ചൂന്റെ അരികിലേക്ക് പോയി . "ചെല്ല് ചെല്ല് ....."അവർ തലയാട്ടി ചിരിച്ചു . മാളു ജാഡ ഇട്ട് അവന്റെ അരികിലേക്ക് ചെന്നു . " നിങ്ങളെ കൊണ്ട് ക്ഷ ണ്ണ വരപ്പിക്കും എന്റെ സോക്കിട്ടരെ ....ശേ ..ഡോക്കിട്ടറേ ..." അവൾ കുബുദ്ധിയോടെ ആലോചിച്ചു . "ഏഹ് ..ഏഹ് "അവൾ അടുത്ത് വന്നു എന്ന് അറിയിക്കാൻ ഒന്ന് ചുമച്ചു . അവൻ അവളെ തിരിഞ്ഞു നോക്കിയിട്ട് നടന്നു . " ഇങ്ങേര് ഇത് എവിടെ പൊന്ന് " അവൾ അവനെ സംശയത്തിൽ നോക്കി .എന്നിട്ട് അവന്റെ കൂടെ നടന്നു . " I am sorry അന്ന് രാത്രി എന്തെക്കെയോ ഞാൻ വിളിച്ചു കൂവി ." ഒഴിഞ്ഞ ഒരിടത്തു നടത്തം നിർത്തി അവളെ നോക്കാതെ അവൻ പറഞ്ഞു . " പറ മോനേ പറ എന്നിട്ട് വേണം എനിക്ക് വെയിറ്റ് ഇട്ട് നില്കാൻ "അവൾ അവൻ കാണാതെ തലയാട്ടി ചിരിച്ചു . " എന്നൊക്കെ പറയുമെന്ന് വിചാരിച്ചെങ്കിലും നിനക്ക് തെറ്റി ....എനിക്ക് നിന്നെ ഇഷ്ടമാണെന്ന് എന്നെക്കാൾ നിനക്ക് അറിയാം .

അപ്പോ രാത്രി നിന്റെ മുറിയിൽ വന്നെങ്കിൽ കുഴപ്പമൊന്നുമില്ല ....പിന്നെ നിന്നെ ഞാൻ ഒന്നും ചെയ്തില്ലല്ലോ ..." അവൻ അവളെ നോക്കി പിരികം പൊക്കി . " ചെയ്തിരുന്നെങ്കിൽ " അവൾ ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി . " ചെയ്തില്ലല്ലോ " അവൻ കുസൃതിയോടെ പറഞ്ഞു . " Doctor i am serious ...എനിക്ക് doctor നോട്‌ ഇപ്പോ feelings ഒന്നുമില്ല അതൊക്കെ ഞാൻ വിട്ടു . എന്റെ പൊട്ട ബുദ്ധിയിൽ തോന്നിയത് വിളിച്ചു പറഞ്ഞു അത്രയേ ഉള്ളു doctor serious ആയി കാണണ്ട " മാളു ഗൗരവത്തോടെ പുഞ്ചിരിയിൽ പറഞ്ഞു മനസ്സിൽ അവനെ കളിയാക്കുവായിരുന്നു . അവൻ അവളെ തന്നെ നോക്കി നിന്നു . മാളു പതിയെ തിരിഞ്ഞു നടന്നു പെട്ടന്ന് അവളുടെ മുഖത്ത്‌ കള്ളച്ചിരി വിരിഞ്ഞു . " ഡി .....പുല്ലേ ...നീ എന്താടി എന്നെ കുറിച്ച് വിചാരിച്ചേ നല്ല മാസ് dialogue അടിച്ചു അങ്ങ് പോകാന്നു വിചാരിച്ചോ ..." അവൻ അവളെ കണ്ണുരുട്ടി നോക്കി കൊണ്ട് അവളുടെ കൈയിൽ കേറി പിടിച്ചു . " ഈശ്വര പണി പാളി " മാളു ആത്മ .

അവൾ ദേഷ്യത്തിൽ അവന്റെ കൈയിലേക്ക് നോക്കി . പെട്ടന്ന് അവൻ അവളെ ഭിത്തിയിൽ ചേർത്തു നിർത്തി ലോക്കാക്കി .അവൾ ഞെട്ടലോടെ അവനെ നോക്കി . പുറകിൽ നിന്ന് നോക്കിയാൽ മാളൂനെ വിച്ചു കിസ്സ് ചെയുവാ എന്നെ തോന്നു. അവൻ പിരികം പൊക്കി കുസൃതി ചിരിചിരിച്ചു . "നിന്റെ പേരിന്റെ കൂടെ ഒരു പേര് ചേര്ന്നുണ്ടേൽ അത് എന്റെ ആയിരിക്കും. 💜മാളവിക വൈഷ്ണവ് 💜.സന്തോഷമായോ എന്റെ കാന്താരി ." അവൻ കള്ളച്ചിരി ചിരിച്ചു . മാളു സന്തോഷത്തിൽ അവന്റെ കവിളിൽ അമർത്തി ചുംബിച്ചു . "അപ്പോ ഞാൻ പോട്ടെ ഡോകിട്ടാറേ " അവൾ പോകുന്ന വഴിയിൽ ഡാൻസും കളിച്ച് തുള്ളി ചാടി പോയി .ഇടക്ക് നിന്ന് ഡപ്പാംകൂത്തും കളിക്കുന്നുണ്ട് . വിച്ചു അവളെ പകച്ചു നോക്കി .കൂർള സ്പ്രെസ്സിന്റെ അടിയിലാണോ ഞാൻ തല വെച്ചത് എന്റെ ദൈവമേ .അവൻ നെഞ്ചിൽ കൈവെച്ചു മുകളിലേക്ക് നോക്കി . എന്നാൽ ഇത് കണ്ടു നിന്നവന്റെ കണ്ണുകൾ സ്പ്രിങ് പോലെ പുറത്തേക്ക് ചാടി . ___________ " ഞാനെ കണ്ടോള്ളൂ ....ഞാൻ മാത്രമേ കണ്ടോള്ളൂ ...." എല്ലാരുടെയും ഇടയിലേക്ക് അലൻ വിളിച്ചു കൂവി വന്നു . " എന്ത് ..." അമ്മു . എല്ലാരും അവനെ അന്തം വിട്ട് നോക്കി ഇരുന്നു .

" ഞാനെ കണ്ടോള്ളൂ ...അതും ഒരു കന്യകനായ ഞാൻ ...അതും single " അവൻ ഏതോ ലോകത്ത് എന്നപോലെ പറഞ്ഞു . " എന്ത് കണ്ടെന്ന് " അമ്മു . ഐശൂന്റെ മടിയിൽ കിടന്ന ഗൗരി വരെ അവന്റെ പറച്ചിലിൽ എഴുനേറ്റ് ഇരിന്നു . "നമ്മുടെ മാളൂനെ "അലൻ . " മാളൂനെ " കാർത്തിക . എല്ലാരും അവൻ എന്താ പറയുന്നതെന്ന് മനസിലാകാതെ ഇരിന്നു . "ഒന്ന് പറഞ്ഞു തോലക്കട അച്ചായാ " അവസാനം സഹികെട്ടു ഗൗരി തലയണ എടുത്ത് അവനെ എറിഞ്ഞു . " നമ്മുടെ മാളൂനെ വിച്ചുവേട്ടൻ ഉമ്മിച്ചു " അലൻ എല്ലാരേയും നോക്കി പറഞ്ഞു . "What." ഗായു വാ പൊളിച്ചു . " വാ അടിയ്ക്കടി പെണ്ണേ " നീരു അവളുടെ ചുണ്ട് കൂട്ടി അടപ്പിച്ചു . " ഇവിടെ ഞങ്ങൾ തിയറിയിൽ നിന്ന് പ്രാക്ടിക്കൽ ചെയ്യാൻ പോലും ചിന്തിച്ചിട്ട് ഇല്ല ....ഇനി എന്താകുമെന്ന് അറിയകൂടി ഇല്ല ...അപ്പോ അവർ " പകതി വിഷമത്തോടെയും പകതി തമാശയോടെയും ഗൗരി പറഞ്ഞു . " സാരമില്ല മോളേ മഹി എന്തോ മനസ്സിൽ കണ്ടിട്ടുണ്ട് ...

അതുകൊണ്ട് അല്ലെ അവൻ ഒരു ഭാവവ്യത്യാസവും ഇല്ലാതെ ഇരുന്നത് ." ഐഷു അവളെ സമാധാനിപ്പിച്ചു . " മ്മ് ..." അവൾ മൂളി . എല്ലാരുടെയും മനസ്സിൽ അവരെ ഓർത്ത് വിഷമം ഉണ്ടായിരുന്നു .എന്നാലും അവർ കൂടി തളർന്നാൽ അവളെ അത് ബാധിക്കും എന്ന് അറിയുന്നത് കൊണ്ട് അവർ അവളെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു . അലൻ ഗൗരിയെ തന്നെ നോക്കി നിന്നിട്ട് വെളിയിലേക്ക് ഇറങ്ങി പോയി . ___________ ഭൂമി ഓരോ കാര്യങ്ങൾ ഓർത്തു കുളക്കരയിലേക്ക് നടക്കുവായിരുന്നു . ആരോടും അങ്ങനെ അടുക്കില്ലെങ്കിലും അവൾ പാവമായിരുന്നു . " മഹിയേട്ടന് ഗൗരിയെ ഇഷ്ട്ടമാണ് ....അതുപോലെ ഗൗരിക്ക് മഹി എന്നാൽ ജീവനാണ് .അതിൽ താൻ ഒരു കരടാകണോ ....വേണ്ടാ " അവൾ ഓരോന്ന് ചിന്തിച്ചു നടന്നു . അവളുടെ മനസിലേക്ക് വൈശാലിയുടെ ചിന്തകൾ കടന്നു വന്നു . അത് ഓർക്കേ അവളിൽ ഭീതി നിറഞ്ഞു . " അത് ആരാ .....ആ ദൃശ്യങ്ങൾ എങ്ങനെ എന്റെ മനസ്സിൽ വന്നു " അവൾ സംശയത്തോടെ ഓർത്തു . "ഭൂമിക

" ഒരു സ്ത്രീയുടെ ശബ്‌ദം അവളുടെ കാതിൽ പതിഞ്ഞു . അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി . പൊട്ടിന്റെ സ്ഥാനത്ത് നാഗത്തിന്റെ ചിഹ്നം .നാസികയിൽ മാണിക്യകല്ലിന്റെ മൂക്കുത്തി .കറുപ്പും സ്വർണ്ണനിറവും ചേർന്ന സാരി .ചുറ്റും ഒരു പ്രകാശവലയം ഉണ്ടെന്ന് ഭൂമിക്ക് തോന്നി . അവൾ പേടിയോടെ പുറകിലേക്ക് നടന്നു . " നീ നമ്മെ പേടിക്കണ്ടതില്ല ഭൂമിക " അവർ പുഞ്ചിരിയോടെ പറഞ്ഞു . എന്നിട്ടും അവളുടെ പേടി മാറിയില്ല .... " ഞാൻ കാവിൽ കുടി ഇരുത്തിയിരിക്കുന്ന നാഗയക്ഷിയാണ് ...." അവർ പറയുന്നതിനൊപ്പം നാഗമാകുകയും സ്ത്രി ആകുകയും ചെയ്തു . അവൾ അത്ഭുതത്തോടെ നാഗയക്ഷിയെ നോക്കി . " നിന്റെ മനസ്സിനെ നിയന്ത്രിച്ചത് നിന്റെ പൂർവജന്മ പ്രവർത്തികളാണ് ഭൂമിക ....മഹാദേവനെ മോഹിച്ചത് നീ വൈശാലിയുടെ പുനർജന്മം ആയതിനാൽ ആണ് ....ഈ ജന്മം നീ ആ തെറ്റ് തിരുത്തണം ." അവർ പറഞ്ഞു . എന്നിട്ടും ഭൂമിക്ക് മനസിലായില്ല എന്ന് നാഗയക്ഷിക്ക് മനസിലായി . ഒരു ചിത്രം പോലെ എല്ലാം ഭൂമിയെ നാഗയക്ഷി കാണിച്ചു .

ദേവിയെ കുളത്തിൽ തള്ളിയിട്ടതും പാലിൽ വിഷം കലർത്തിയതും നാഗയക്ഷി അവളെ കൊന്നതും എല്ലാം ഒരു തിരശീല പോലെ അവളുടെ മനസ്സിൽ കടന്നു പോയി . അവളുടെ കണ്ണുകൾ നിറഞ്ഞു .......ഇല്ല ഞാൻ അവരെ പിരിക്കില്ല ....ഒരിക്കലും ഞാൻ വൈശാലി ആകില്ല ...ഞാൻ ഭൂമി ആണ് ഭൂമിക ...അവർ ഉറച്ച തീരുമാനം എടുത്തു . " നിനക്ക് വിധിച്ച ഒരാൾ വരും ഭൂമിക ....അതുവരെ നീ കാത്തിരിക്കുക ...അതിന് അധികം താമസമില്ല ഉടനെ തന്നെ വരും ." അതും പറഞ്ഞ് നാഗയക്ഷി പുകപോലെ മാഞ്ഞു പോയി . ഭുമക്ക്‌ സങ്കടം സഹിക്കാൻ ആയില്ല ...അവൾ ഗൗരിയുടെ മുറി ലക്ഷ്യമാക്കി ഓടി . ഗൗരി കാവിലേക്ക് നോക്കി ഇരിക്കുവായിരുന്നു . " ദേവി ..." ഭൂമി അവളെ വിളിച്ചു . അവൾ ഞെട്ടലോടെ ഭൂമിയെ നോക്കി . "നീ എന്താ എന്നെ വിളിച്ചേ " കസേരയിൽ നിന്നും എഴുനേറ്റ് കൊണ്ട് അവൾ ചോദിച്ചു . " ദേവി ....ക്ഷമിക്കടി എന്നോട് " ഭൂമി ഓടി ചെന്ന് ഗൗരിയെ കെട്ടിപിടിച്ചു കരഞ്ഞു . " എന്താടി നീ പറയണേ " ഗൗരി സംശയത്തോടെ ചോദിച്ചു .

ഭൂമി എല്ലാം അവളോട് ഏറ്റു പറഞ്ഞ് കൊണ്ട് അവളുടെ കാലിലേക്ക് വീണു . അവൾ പറയുന്നത് കേട്ട് ഒരുതരം ഞെട്ടലായിരുന്നു ഗൗരിക്ക് . ഗൗരിയുടെ കൈ ഭൂമിയിൽ നിന്ന് അകന്നു .അവളുടെ നെഞ്ചു പിടഞ്ഞു കണ്ണുകൾ നിറഞ്ഞു .ദേവിയുടെ ഡയറിയിൽ നിന്നും മഹി പറഞ്ഞതിൽ നിന്നും അവൾക്ക് ചെറുതായി വന്ന ഓർമയിൽ നിന്നും അവൾക്ക് അറിയാമായിരുന്നു വൈശാലിയുംടെയും ദേവിയുടെയും സൗഹൃദം . പ്രണയത്തിന് വേണ്ടി വൈശാലി ഇല്ലാതെ ആക്കിയത് സൗഹൃതമാണ് .പ്രണയത്തിനേക്കാൾ ഒരുപടി മുകളിലാണ് സൗഹൃദം ...രണ്ടും പരിശുദ്ധമായ ബന്ധം . പ്രണയം അനുവാദത്തോടെ കടന്നു വരുന്ന അഥിതിയാണെങ്കിൽ സൗഹൃദം അതിർവരമ്പുകൾ ബേദിച്ചു കടന്നു വരുന്ന അഥിതിയാണ് . ഗൗരി പെട്ടന്ന് അവളിൽ നിന്നും തിരിഞ്ഞു നിന്നു . " എന്നോട് ക്ഷമിക്കടി പൊറുക്കാൻ പറ്റാത്ത പ്രവർത്തിയാണ് ഞാൻ ചെയ്തത് ....അത് ചെയ്തത് വൈശാലി ആയിരുന്നു എന്നാൽ ഞാൻ ഭൂമിയാണ് ഗൗരി ..."

പൊട്ടി കരഞ്ഞു കൊണ്ട് ഭൂമി പറഞ്ഞു . ഗൗരി കണ്ണുകൾ ഇറുക്കി അടച്ചു .....കവിളിലൂടെ കണ്ണുനീർ പാത തീർത്തു . ഭൂമിയുടെ കരച്ചിൽ അവളെ വേദനിപ്പിച്ചു . ഗൗരി കണ്ണുകൾ തുടച്ചു താഴെ ഇരിക്കുന്ന ഭൂമിയെ എഴുന്നേൽപ്പിച്ചു . "സാരമില്ലഡി പോട്ടെ " ഗൗരി ഭൂമിയുടെ കണ്ണുകൾ തുടച്ചു . ഗൗരി അവളെ നോക്കി ചെറുതായി പുഞ്ചിരിച്ചു . അത് കണ്ടപ്പോൾ ഭൂമിയുടെ മനസ്സും ശാന്തമായി . ദേവിക്ക് തന്റെ പഴയ കളികൂട്ടുകാരിയായ വൈശാലിയെ തിരികെ കിട്ടിയിരിക്കുന്നു . ഗൗരിയും ഭൂമിയും പരസ്പരം കെട്ടി പിടിച്ചു നിന്നു .രണ്ടുപേരുടെയും കണ്ണുകൾ നിറയുകയും തിളങ്ങുകയും ചെയ്തു . കൃഷ്ണ .....? ഗൗരിയുടെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി അവൾ അവശേഷിച്ചു .ഗൗരിയുടെ ഉപബോധമനസ്സ് ഉണർന്നു . ഗൗരി കണ്ണുകൾ അടച്ചു ....അവളിലെ ദേവി ഉണർന്നു . കൃഷ്ണ നീ ജീവനോടെ ഉണ്ടോ ....അതോ ഈ ഭൂമി വെടിഞ്ഞോ നീയ് ... എന്റെ വസുവേട്ടനെ കൂട്ടാതെ നീ എങ്ങോട്ടടി പോയി ഒളിച്ചത് വേണി ... ഗൗരി കണ്ണുകൾ തുറന്നതും ദേവി ഉറങ്ങിയിരുന്നു . ആരോ വരുന്നത് അറിഞ്ഞ് അവർ വിട്ടുമാറി കണ്ണുകൾ തുടച്ചു . " നീ ഭൂമിയാണ് ...ഞാൻ ഗൗരിയും .ദേവിയും വൈശാലിയും കഴിഞ്ഞകാലമാണ് ......

അതിന് പ്രസക്തി ഇല്ല പക്ഷെ ഒരു കാര്യം മാത്രം എനിക്ക് സമയമാകുമ്പോൾ അറിയണം ." ഗൗരി ഭൂമിയുടെ തോളിൽ പിടിച്ചു പുഞ്ചിരിയോടെ പറഞ്ഞു . ഭൂമിയും പുഞ്ചിരിച്ചു . " ഇവിടെ നിക്കുവാണോ പോവണ്ടേ വാ ഭൂമിയേച്ചി " മാളു ഭൂമിയെ വിളിക്കുവാനാണ് അവിടേക്ക് വന്നത് . " ദാ വരണു" ഭൂമി മാളൂനെ നോക്കി പറഞ്ഞു . " ഗൗരി ഞങ്ങൾ പോകുവാണേ നാളെ ഏഴാം ഉത്സവമല്ലേ ...നീ മനയിൽ വരണം ഞങ്ങൾടെ ഉത്സവമാണ് ." മാളു ഗൗരിയുടെ കൈയിൽ തൂങ്ങി പറഞ്ഞു . " വരാടി " ഗൗരി മാളൂന്റെ തലയിൽ കൊട്ടി . " വരണം ഗൗരി " ഭൂമിയും ഗൗരിയോട് പറഞ്ഞു . ' വരാം ചേച്ചി " ഗൗരി പുഞ്ചിരിച്ചു . അവർ ഗോവണി ഇറങ്ങി താഴെ വന്നു . വെയിലാറിയിരുന്നു .സന്ധ്യയാകാൻ ഇനി മൂന്ന് നാഴിക മാത്രം . മഹിയും മനുവും കാളിയും കാർത്തിയും വരുണും ആർക്കും സംശയം തോന്നാത്ത വിധത്തിൽ തിരികെ വന്നു . അവർ വന്നതും മഹിയോടൊപ്പം മാളുവും ഭൂമിയും തിരികെ മനയിലേക്ക് പോയി .

ഗൗരിയുടെയും ജിത്തുവിന്റെയും വിവാഹകാര്യം എല്ലാരും വസുദേവനോട് അവതരിപ്പിക്കാൻ ഇരിക്കുവാണ് .വസു അത് അപ്പൊ അറിഞ്ഞതാണെങ്കിലും എല്ലാരും കൂടി ഇരുന്ന് ആലോചിക്കുന്ന പതിവ് കോവിലകത്ത് ഉണ്ട് . എന്നാൽ വസു ധർമ്മ സങ്കടത്തിൽ ആയിരുന്നു .ഗൗരിയിൽ അയാളേക്കാൾ അധികാരം അവളുടെ അച്ഛൻ വിഷ്ണുനാരായണൻ .തനിക്ക് ഒരു പരിധിവരെ മാത്രമേ വിഷ്ണുനെ എതിർക്കാൻ കഴിയൂ . " എന്റെ മഹാദേവാ ....എന്റെ കുട്ടിക്ക് വന്ന അതെ അവസ്ഥ ഗൗരിക്ക് വരല്ലേ .." വസു മുറിയിൽ ഇരുന്ന് നെഞ്ചിൽ കൈവെച്ചു പ്രാത്ഥിച്ചു . എല്ലാ കാര്യത്തിലും മൗനമായിരുന്നു ദേവകി ....അവർക്ക് ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നു .ദേവിയെ പോലെ ആകല്ലേ ഗൗരിയെന്നു മാത്രം . ദേവകിക്ക്‌ വാസുദേവനോടൊപ്പം ജീവിതം ആരംഭിച്ചപ്പോൾ മുതൽ ഉള്ള കുറ്റബോധമാണ് കൃഷ്ണയുടെ സ്ഥാനം താൻ തട്ടിയെടുത്തു എന്നുള്ളത് . നിറഞ്ഞ കണ്ണുകൾ നേര്യതിന്റെ തുമ്പ് കൊണ്ട് ദേവകി തുടച്ചു . ___________

രാത്രി നിലാവിന്റെ പ്രഭയിൽ കാവിലേക്ക് നോക്കി ഇരിക്കുവായിരുന്നു ഗൗരി . 🕉️🕉 സൗരാശ്രീ സോമനാഥം ച്ചാ.. ശ്രീശൈലേ മല്ലികാർജുനം ഉജ്ജയിൻയാം മഹാകാലം ഓംകാരം അമലേശ്വരം ഓം നമശിവായ ഓം നമശിവായ പരല്യം വൈദ്യനാഥം ച്ചാ.. 🕉️🕉️ ഗൗരിയുടെ ഫോൺ ശബ്‌ദിച്ചു . അവളിൽ നോക്കാതെ തന്നെ ഒരു പുഞ്ചിരി വിരിഞ്ഞു . "ഹലോ ദേവേട്ടാ "അവൾ ജനലിന്റെ അരികിലേക്ക് നടന്നു . "ദേവി ....❤️" മഹി ആർദ്രമായി വിളിച്ചു . അവളുടെ മുഖം നിലാവിൽ തിളങ്ങി . അവൾ മനസ്സ് കൊണ്ട് ആ വിളിയേ ആസ്വദിച്ചു . " പറയ് ദേവേട്ടാ ....." അവൾ ചെമ്പക മരത്തിലേക്ക് നോക്കി .നിലാവിൽ തിളങ്ങി നിൽക്കുകയാണ് അവൾ....സ്വർണ്ണപ്പൂക്കൾ നെറുകയിൽ ചൂടി ചെമ്പകം . " നമ്മുക്ക് ഇന്ദ്രനെയും ദേവിയെയും പോലെ പ്രണയിക്കാം " ഇന്ദ്രൻ ബാൽക്കണിയിൽ നിന്ന് അകലെ കാണുന്ന കാവിലേക്ക് നോക്കി . " നമ്മൾ ദേവിയും ഇന്ദ്രനുമല്ലേ ദേവേട്ടാ " ഗൗരി പറയുന്നത് കേൾക്കെ അവനിൽ പുഞ്ചിരി വിരിഞ്ഞു . " നീ എന്റെ ദേവിയാണ് ഇന്ദ്രന്റെ ദേവി ." മഹി ആ സമയം ഇന്ദ്രനായിരുന്നു . " അല്ല ദേവന്റെ ദേവി ❤️" ഗൗരി പറഞ്ഞു കൊണ്ട് കിലുങ്ങി ചിരിച്ചു . അവളുടെ കിലുങ്ങി ചിരി കേട്ട് മഹിയും പൊട്ടി ചിരിച്ചു . അവർ അകലങ്ങിൽ നിന്ന് പ്രണയിച്ചു ....ഒരു മനസായി ...ആ രാത്രി പുലരുന്നവരെ അവർ അവരുടെ മാത്രം ലോകത്തായിരുന്നു . ഇടക്ക് മഹിയും ഗൗരിയും ചിലപ്പോ ഇന്ദ്രനും ദേവിയും .❤️....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story