💙ഗൗരിപാർവതി 💙: ഭാഗം 55

gauriparvathi

രചന: അപ്പു അച്ചു

ഓം നമഃ ശിവായ .... ഓം നമഃ ശിവായ ... ഓം നമഃ ശിവായ ... ഓം നമഃ ശിവായ ... രാവിലെ ശിവക്ഷേത്രത്തിൽ നിന്നും സ്തുതികൾ കേട്ടാണ് ഗൗരി കണ്ണുകൾ തുറന്നത് .നേരം അഞ്ചുമണി ആയതേ ഉണ്ടായിരുന്നുള്ളു . അവൾ നേരെ കുളത്തിൽ പോയി കുളിച്ചു .കാപ്പി കളർ കസവ് ധാവണി ഉടുത്തു .ദേവിയെ പോലെ വലിയ ചുമന്ന പൊട്ട് തൊട്ടു . ആ സമയം എല്ലാരും കുളിച്ചു ഒരുങ്ങിയിരുന്നു അമ്പലത്തിൽ പോകാൻ . എല്ലാരും അമ്പലത്തിലേക്ക് നടന്നു . രാവിലത്തെ ഇളം കുളിർ കാറ്റ് എല്ലാരേയും തഴുകി കടന്നു പോയി . ക്ഷേത്രത്തിലേക്ക് അടുക്കുംന്തോറും ശിവസ്തുതി കൂടുതൽ ഉച്ചത്തിൽ കേൾക്കാൻ തുടങ്ങി . ആളുകൾ വന്നു പോകാൻ തുടങ്ങിയിരുന്നു . പോകുന്ന വഴിയിൽ ഗൗരി ഉള്ളിലേക്ക് കേറി ഇരിക്കുന്ന ഇല്ലത്തേക്ക് നോക്കി .അവിടെ തഴച്ചു വളരുന്ന തുളസി ചെടികൾ ഓർമ്മിപ്പിച്ചത് കൃഷ്ണയെ ആയിരുന്നു . അവളിൽ ഒരു നൊമ്പരം നിറഞ്ഞു .അനാഥമായി പോയ ഒരു ഇല്ലം .ഒരേസമയം മൂന്നു പേരുടെ നഷ്ട്ടം അറിഞ്ഞ ഇല്ലം .

അവൾക്ക് അവിടേക്ക് പോകാൻ തോന്നി മഹി വന്നിട്ട് പൊകാമെന്ന് അവൾ തീരുമാനിച്ചു . പരമേശ്വരന്റെ മുമ്പിൽ കൈകൂപ്പി നിൽക്കുമ്പോൾ അവൾക്ക് ഒന്നും പറയാൻ തോന്നിയില്ല ....എല്ലാം അറിയുന്ന ഈശ്വരൻ അവളുടെ മനസ്സിലെ വേദന കേൾക്കുമായിരിക്കും . ഏഴാം ഉത്സവം തെക്കേകര കരുടെയാണ് .തെക്കേക്കരയിൽ ആണ് മന . അതിന്റെ തിരക്കിലാണ് അർജുനും മഹിയും രാമഭദ്രനും വീരഭദ്രനും ശേഖറും .സാധുവിനു മഹിയുടെ മുന്നിൽ ചെല്ലാൻ എന്തോ അസ്വസ്ഥത തോന്നി .ശിവന് ഒരുതരം നിർവികാരത ആയിരുന്നു .ഒരുപാട് താൻ പരിഹസിച്ചവൻ തന്റെ കൊച്ചുമകനായി വന്നത് തന്നെ പലതും പഠിപ്പിക്കുവാനാണ് എന്ന് അയാൾക്ക് തോന്നി . സദുവും ശിവനും വസുവിന്റെ മുന്നിൽ ചെല്ലാതെ ഇരിക്കാൻ പരമാവധി ശ്രമിച്ചു കാരണം വസു പലതും തങ്ങളെ ഓർമ്മിപ്പിക്കുമെന്ന് അവർക്ക് അറിയാമായിരുന്നു . ഗൗരി മഹിയെ തേടി അമ്പലക്കുളത്തിൽ അരികിൽ ചേന്നു .

അവിടെ കുളത്തിലേക്ക് നോക്കി എന്തോ ചിന്തിച്ച് കല്ലുകൾ എറിയുകയാണ് അവൻ . " ദേവേട്ടാ " ഗൗരി അവന്റെ അരികിൽ ഇരുന്നു . അവന്റെ കാതിൽ ഗൗരിയുടെ വിളി പതിഞ്ഞിരുന്നില്ല ....അവൻ പല ചിന്തകളിൽ ആയിരുന്നു . " ദേവേട്ടാ " അവൾ അവനെ കുലുക്കി വിളിച്ചു . " ഹേ " അവൻ പെട്ടന്ന് അവളെ തിരിഞ്ഞു നോക്കി .അവനിൽ ഒരു പുഞ്ചിരി വിരിഞ്ഞു . " ഏഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ " മഹി കള്ളച്ചിരിയോടെ ഗൗരിയുടെ കാതിലേക്ക് മുഖം അടുപ്പിച്ചു പാടി . അവൾ അവനെ കുറുമ്പൊടെ നോക്കി . " ഇപ്പോ ന്താ പറ്റിയെ " അവൾ ഏണിഞ്ഞു കൈകൊടുത്തു അവനെ പിരികം ചുളിച്ചു സൂക്ഷിച്ചു നോക്കി . അവൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കണ്ണുചിമ്മി . " ദേവേട്ടന് വിഷമം ഒന്നുമില്ലേ ...ജിത്തുവേട്ടനുമായി എന്റെ കല്യാണം തീരുമാനിച്ചു എന്ന് അറിഞ്ഞപ്പോൾ " ഗൗരി പരിഭവത്തോടെ അവനെ നോക്കി . മഹി അവളെ നോക്കി പുഞ്ചിരിച്ചു . ഗൗരി അവനെ തുറിച്ചു നോക്കി .

" ഇങ്ങനെ നോക്കി പേടിപ്പിക്കാതടി ഉണ്ടക്കണ്ണി " മഹി അവളെ അവനിലേക്ക് അടുപ്പിച്ചു ഇരുത്തികൊണ്ട് പറഞ്ഞു . " ദേവേട്ടാ ...നമ്മുക്ക് ദേവിയുടെയും ഇന്ദ്രന്റെയും അവസ്ഥവരുവോ " ഗൗരി അവന്റെ തോളിലേക്ക് ചാഞ്ഞു കൊണ്ട് വിഷമത്തോടെ ചോദിച്ചു . " ഏയ്യ് ഇല്ലടാ ...നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല പാറു ." അവൻ ചിരിച്ചുകൊണ്ട് അവളെ ചേർത്തു പിടിച്ചു . അവന്റെ പുഞ്ചിരിയിൽ അവൾക്ക് ആശ്വാസം കണ്ടെത്തി . ___________ എല്ലാരും രാവിലെ അമ്പലത്തിൽ നിന്നു വന്നു .മുകളിലേക്ക് ചർച്ച ചെയ്യുന്ന മുറിയിൽ വിഷുനാരായണും ഹരിയും സൂര്യനും അനന്തനും വസുവും ദത്തനും ഒത്തുകൂടി . " എനിക്ക് ജിത്തുവുമായി ഉള്ള ബന്ധത്തിന് എതിർപ്പൊന്നും ഇല്ല .ജയനെയും ദീപയെയും നമ്മുക്ക് അറിയാവുന്നതല്ലേ .....അവരുടെ മകനല്ലേ അവൻ ...നല്ലവനാണ് " വിഷ്ണു തന്റെ അഭിപ്രായം പറഞ്ഞു . " എനിക്കും ഇത് തന്നെയാണ് പറയാൻ ഉള്ളത് .അവരെ നമ്മുക്ക് പണ്ട് തൊട്ടേ അറിയാവുന്നതല്ലേ .....നല്ല ബന്ധമാണ് " ഹരി കസേരയിൽ ചാരി ഇരുന്നുകൊണ്ട് പറഞ്ഞു . " ഒന്നുകൂടി ചിന്തിച്ചിട്ട് പോരേ വിഷ്ണു " വസു അവരെ നോക്കി ഇഷ്ടമില്ലാത്തപോലെ പറഞ്ഞു .

" എന്ത് ചിന്തിക്കാനാണ് അച്ഛാ...നമ്മുക്ക് അറിയാവുന്നവരുടെ കൈയിൽ നമ്മുടെ മോളേ കൊടുക്കുന്നത് അല്ലെ നല്ലത് ." സൂര്യ വസൂനെ സൂക്ഷിച്ചു നോക്കി പറഞ്ഞു . " ശെരിയാണ് എന്നാലും " വസു തന്റെ പരിഭ്രമം മറച്ചു വെച്ച് പറഞ്ഞു . " എന്റെ ഭഗവാനെ കൈവിടല്ലേ " ദത്തൻ മുകളിലേക്ക് നോക്കി നെഞ്ചിൽ കൈവെച്ചു . " ജിത്തു നല്ലവനാണ് ...ഗൗരി അവന് ഉള്ളതാണ് " അവസാനമായി ഹരി പറഞ്ഞു നിർത്തി . " ഒന്നുകൂടി ആലോചിച്ചിട്ട് " വസു അവസാനമായി ഒരുവട്ടം കൂടി പറഞ്ഞു നോക്കി . " അച്ഛന് എന്താണ് എതിർപ്പ് " അനന്തൻ സംശയത്തോടെ വസൂനെ നോക്കി . " എനിക്ക് അങ്ങനെ എതിർപ്പ് ഒന്നുമില്ല ..ഒരു കല്യണമാകുമ്പോൾ നമ്മൾ എല്ലാ കാര്യവും നോക്കണം ...പിന്നെ മോൾടെ ഇഷ്ട്ടവും നോക്കണ്ടേ ..." വസു പറഞ്ഞു നിർത്തി . " അവൾക്ക് അങ്ങനെ പ്രത്യേകിച്ച് ഇഷ്ടമൊന്നും ഇല്ലല്ലോ അച്ഛാ ഞാൻ പറയുന്നത് എന്റെ മോള് കേൾക്കും " വിഷ്ണു അഭിമാനത്തോടെ പറഞ്ഞു . മറവിൽ നിന്ന് കേട്ടുകൊണ്ടിരുന്ന ജിത്തുവിന്റെ കണ്ണുകൾ തിളങ്ങി .അവന്റെ ചുണ്ടിൽ ഗൂഢമായ ചിരി വിരിഞ്ഞു .ആ ചിരിയോടെ തന്നെ അവൻ തിരിഞ്ഞു നടന്നു . വസുവിന് വേറെ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല ..

.എല്ലാരും ഓരോ കാര്യത്തിന് എഴുനേറ്റു പോയി . അവസാനം വസുവും ദത്തനും മാത്രമായി .അവർ പരസ്പരം നിർവിഗാരത്തോടെ നോക്കി . " ഇനി എന്താ ചെയ്യാ വസു " ദത്തൻ വസുവിന്റെ തോളിൽ പിടിച്ചു . " എനിക്ക് അറിയില്ല്യ ദത്താ ...എന്റെ കുട്ടിക്ക് വന്ന അതെ സ്ഥിതി ഗൗരിക്കും വരരുത് " വസുവിന്റെ കണ്ണുകൾ നിറഞ്ഞു . " എല്ലാം ശെരിയാകും വസൂ " ദത്തൻ വസൂനെ സാന്ത്വനിപ്പിച്ചു . "മ്മ് "വസു ദൂരേക്ക് നോക്കി മൂളി . ___________ ഗൗരിയും വിച്ചുവും സമപ്രായക്കാർ എല്ലാം മനയിലേക്ക് പോയി . ജിത്തും അൽബർട്ടും മാത്രം പോയില്ല . പാടവരമ്പത്തൂടെ നടക്കുമ്പോൾ ഗൗരിയിൽ പല ഓർമകളും മിന്നി മാഞ്ഞു . മനയിലേക്ക് നടന്നു വരുന്ന ഗൗരിയെ കണ്ട് സദു ഒന്ന് പരിഭമിച്ചു .കൂടെ കണ്ണുകളിൽ ഒരു നീർത്തിളക്കം . ഗൗരി സദൂനെ നോക്കി ചെറുതായി പുഞ്ചിരിച്ചു . അയാളിലും ഒരു ചിരി വിരിഞ്ഞു . അവളുടെ തലയിൽ തഴുകാനായി സദുവിന്റെ കൈകൾ ഉയർന്നതും വിച്ചു അവളെ കൊണ്ടും പോയി .മനപൂർവമാണ് അവൻ അങ്ങനെ ചെയ്തത് .കാരണം വസു പറഞ്ഞ കഥയിലെ വില്ലന്റെ സ്ഥാനം അലങ്കരിക്കുന്നത് സധുവാണ് .

തന്റെ അനിയത്തിയുടെ നേരെ അയാളുടെ ദൃഷ്ടി പതിയരുതെന്ന് അവൻ തീരുമാനിച്ചിരുന്നു . ഗൗരി പോകുന്ന വഴിയിലും സദുവിനെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു .അവളിൽ സദു കണ്ടത് പഴയ ദേവിയെ ആയിരുന്നു .തന്നോട് നാരങ്ങാമിട്ടായിക്ക് പിണങ്ങിയ ആ കൊച്ചു കാന്താരിയെ ...അയാളുടെ കണ്ണുകൾ നിറഞ്ഞു .കൂടെ അന്നത്തെ രാത്രി അയാളെ ഭയപ്പെടുത്തി .ആ തുലാവർഷം പെയ്തൊഴിഞ്ഞ ആ രാത്രിയെ സാധുവിന് മറക്കാൻ കഴിയില്ല ഒരിക്കലും .അവന്റെ ഉറക്കം കെടുത്തുന്ന നശിച്ച രാത്രി . മനയിൽ ഒരു ഗംഭീരസദ്യ തന്നെ ഒരുക്കിയിരുന്നു . തന്റെ അച്ഛനോട് എല്ലാം പറയുന്ന മഹി ഗൗരിയുടെ കാര്യവും പറഞ്ഞിരുന്നു .അവന് പൂർണ പിന്തുണയാണ് ശേഖർ .കാരണം ഒരു അച്ഛൻ മകൻ ബന്ധത്തേക്കാൾ അവർ നല്ല സുഹൃത്തുക്കളാണ് . ഗൗരിയെ കണ്ട മഹി അവളെ നോക്കി പുഞ്ചിരിച്ചു അവൾക്ക് മാത്രം അറിയാവുന്ന എന്നാൽ അവൾക്ക് മാത്രം വിരിയുന്ന പുഞ്ചിരി . എല്ലാരും മട്ടുപ്പാവിൽ ഇരിക്കുവായിരുന്നു . " ഗൗരി ഒരു ഡാൻസ് കളിക്കുവോ " രാധു അവളോട് ചോദിച്ചു . "ഞാൻ നൃത്തം പഠിച്ചിട്ടില്ല ചേച്ചി " ഗൗരി പുഞ്ചിരിയോടെ പറഞ്ഞു .

" നീ ശ്രമിച്ചു നോക്ക് ....നിന്നെ കൊണ്ട് കഴിയാത്തതായി എന്താ ഉള്ളെ "നീരു അവളെ പ്രോത്സാഹിപ്പിച്ചു . " ഇല്ല ചേച്ചി ഞാൻ നൃത്തം ചെയ്യില്ല ......വേറെ എന്ത് വേണേലും പറഞ്ഞോ " അവൾ മഹി തന്നെ നോക്കി പറഞ്ഞു . അവനിലും അവരുടെ കഥ അറിയാവുന്ന എല്ലാവരിലും പുഞ്ചിരി വിരിഞ്ഞു . അവരുടെ കഥ കേട്ടവർക്ക് അറിയാം ഇന്ദ്രന്റെ സ്വരത്തിൽ മാത്രമേ ദേവി നടനമാടു എന്നത് .അത് ദേവയാനി ദേവേദ്രന് കൊടുത്ത വാക്കാണ് .അവളുടെ ജീവശ്വാസത്തിന് ........കൊടുത്ത വാക്ക് . " ആണോ എന്നാ നീ ഒരു പാട്ട് പാട് ..കൂടെ മഹിയും പാടും " അർജുൻ പറഞ്ഞു . ഗൗരിയും മഹിയും പരസ്പരം നോക്കി പുഞ്ചിരിച്ചു . ഗൗരി തമാശയായി അവനെ നോക്കി പിരികം പൊക്കി പുച്ഛിച്ചു . അവൻ കാണാമെന്ന് അതെ നാണയത്തിൽ തിരിച്ചടിച്ചു . 🎶മയിലായ് പറന്നു വാ മഴവില്ലു തോൽക്കും എൻ അഴകേ കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ🎶 മഹി അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പാടി . 🎶ഏഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ 🎶 ഗൗരി സംഗീതത്തിൽ മുഴുകിയിരുന്നു . 🎶എൻ മാറിൽ ചേർന്നു മയങ്ങാൻ ഏഴുവർണ്ണവും നീയണിയൂ 🎶

മഹി അതിന് ഉത്തരമായി പാടി . 🎶നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും ആരുമാരുമറിയാതൊരു നാൾ ഹൃദയം നീ കവരും (മയിലായ്...)🎶ഗൗരി . അവർ പുഞ്ചിരിയോടെ മുറ്റത്തെ ചെമ്പകത്തിൽ ശ്രദ്ധയൂന്നി . 🎶മുകിലുകൾ മേയും മാമഴ കുന്നിൽ തളിരണിയും മയില്‍പ്പീലിക്കാവിൽ (2)🎶 ഗൗരിയും മഹിയും ഒരുമിച്ചു പാടിക്കൊണ്ട് എഴുനേറ്റു . 🎶 കാതരമീ കളിവീണ മീട്ടി തേടി അലഞ്ഞു നിന്നെ ഞാൻവരൂ വരൂ വരദേ തരുമോ ഒരു നിമിഷം 🎶 മഹി . ഗൗരിയും മഹിയും എങ്ങോ പോയി ഒളിച്ചിരുന്നു . ഇപ്പോൾ സ്വരംകൊണ്ടും ഹൃദയം കൊണ്ടും അവർ ഇന്ദ്രനും ദേവിയുമാണ് . 🎶 വിരഹനിലാവിൽ സാഗരമായ് പുഴകളിലേതോ ദാഹമായി (2) ആറ്റിലുറങ്ങും തേങ്ങലായ് പാട്ടിനിണങ്ങും രാഗമായ്വരൂ വരൂ വരദേതരുമോ തിരുമധുരം 🎶 അവർ ഒരുമിച്ചു പാടി . (മയിലായ്...) അവർ ഒരുമിച്ചു പാടി നിർത്തി ....എല്ലാരും അവരെ നോക്കി കൈയടിച്ചു .അപ്പോഴാണ് അവർക്ക് ബോധം വീണത് . അവരുടെ മേലേക്ക് ചെമ്പകം പൂക്കൾ പൊഴിച്ചു . ദേവിയുടെ ചെമ്പകത്തോട് ഉള്ള ഭ്രാന്തമായ ഇഷ്ട്ടമറിഞ്ഞ് സദു നട്ടതാണ് ഈ ചെമ്പകം ...നഷ്ടപ്രണയത്തിന്റെ മൂല്യമുള്ള നിധി .സുഖമുള്ള ഓർമ്മ .അവളുടെ സ്വരം സദുവും മാറി നിന്ന് കേൾക്കുന്നുണ്ടായിരുന്നു .കണ്ണുകൾ നിറഞ്ഞതിനാൽ അയാൾ അവിടുന്ന് മാറി . ശിവൻ ഒന്നിനും കൂടാതെ മുറിയിൽ ഇരുന്നു അപ്പോഴാണ് പത്മിനി അവിടേക്ക് വന്നത് .

അവരുടെയും കണ്ണുകൾ നിറഞ്ഞിരിക്കുന്നു .ജീവനും തുല്യം സ്നേഹിച്ച ആത്മാർത്ഥ സുഹൃത്ത് മരിച്ചു എന്ന വാർത്ത അവരെ നല്ലപോലെ തകർത്തിരുന്നു. എന്നാൽ ഇന്ന് അതെ മുഖത്തോടെ തന്റെ മുന്നിൽ ഇരിക്കുന്നത് ദേവി ആയിരുന്നു എങ്കിൽ എന്ന് പത്മിനി ആഗ്രഹിച്ചു പോയിരുന്നു . നഷ്ട്ടമായ സൗഹൃദത്തിന്റെ വേദന പ്രണയത്തിനേക്കാൾ പതിന്മടങ്ങണ് . പ്രണയത്തിൽ ഒരാളുടെ സ്ഥാനം മറ്റൊരാൾക്ക് നികത്താൻ കഴിയും ..പക്ഷെ സൗഹൃദത്തിൽ ഒരാളിന്റെ സ്ഥാനം നികത്താൻ മറ്റൊരാൾക്ക്‌ കഴിഞ്ഞെന്നു വരില്ല ❣️ ശിവന്റെ അരികിൽ വന്നു പത്മിനി ഇരുന്നു . " വേദന തോന്നുന്നുണ്ടോ ശിവേട്ടാ നമ്മുടെ മഹിയെ കണ്ട് ." അവർ അയാളെ നോക്കാതെ ചോദിച്ചു . " ഉണ്ടടോ ....പറഞ്ഞതും പ്രവർത്തിച്ചതും ഓർക്കുമ്പോൾ മനസ്സിൽ ഒരു നീറ്റൽ " ശിവൻ നെഞ്ച് തടവിക്കൊണ്ട് പറഞ്ഞു . " വിധിയാണ് ശിവേട്ടാ അല്ലേൽ ഇന്ദ്രേട്ടൻ നമ്മുടെ മോളുടെ മകനായി വരില്ലല്ലോ " പത്മിനി ശിവന്റെ തോളിലേക്ക് ചാഞ്ഞു .

" അതേടോ വിധിയാണ് .എന്നെ പഠിപ്പിക്കാൻ ദൈവം കളിച്ച വിധി ...കൃഷ്ണ എവിടെ ആണോ ....അവളോട് മാപ്പ് പറയാൻ ആഗ്രഹം ഉണ്ട് ..ഒരുപാട് പരിഹസിച്ചിട്ടുണ്ട് ഞാൻ അവളെ .." ശിവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു . " അറിയില്ല അവൾ എവിടെയാണ് .....ഒരേസമയം ഞാനും ദേവകിയും അനുഭവിച്ച വേദന എത്രയെന്ന് പറഞ്ഞാൽ തീരില്ല ....ഉറ്റതോഴിമാരുടെ വിയോഗം ഞങ്ങളെ എത്ര വേദനിപ്പിച്ചു എന്ന് ." പത്മിനി ശിവന്റെ നെഞ്ചിൽ കിടന്നു വിങ്ങി പൊട്ടി . " സാരമില്ലടോ ..." ശിവൻ അവരെ സമാധാനിപ്പിച്ചു . ___________ തൊടിയൂയിലൂടെ നടക്കുവാനുയിരുന്നു ജിത്തു . പെട്ടാണ് കാറ്റ് ആഞ്ഞു വീശിയത് .അവന് മേലേക്ക് കരിയിലകൾ പറന്നു പൊങ്ങി . വവ്വാലുകൾ അവന് ചുറ്റും കറങ്ങിയിട്ട് എങ്ങോ പൊയി ഒളിച്ചു . അവൻ കൈകൊണ്ട് കണ്ണ് മറച്ചു .പെട്ടന്നാണ് കാറ്റിന്റെ ശക്തി കുറഞ്ഞത് . അവൻ ആശ്വാസത്തോടെ കൈ കണ്ണിൽ നിന്ന് പതിയെ മാറ്റി . എവിടെ നിന്നോ അവന്റെ നാസികയിലേക്ക് എല്ലിലം പാലപ്പൂക്കളുടെ സുഗന്ധം വന്നു ചേർന്നു . കൈമാറ്റിയതും അവൻ കണ്ടത് . ഒരു ധാവണി ഉടുത്ത പെൺകുട്ടി അവന്റെ മുന്നിലൂടെ ഓടിയകലുന്നതാണ് .

ചുമന്ന കുപ്പിവളകളുടെ കൂട്ടിയടി ശബ്‌ദം അവന്റെ കാതിൽ പതിഞ്ഞു .നീളം മുടിയിൽ തുളസികതിർ ചൂടിയിരുന്നു .അവനെ തഴുകി പോയ കാറ്റിന് കൃഷ്ണതുളസിയുടെ സുഗന്ധം ആയിരുന്നു . അവൾ ഓടിമറഞ്ഞത് കാവിലേക്ക് ആയിരുന്നു .അവനും ഏതോ ലോകത്ത് എന്നപോലെ അവളുടെ പുറകേ ചലിച്ചു . "ഡാ ...." കാവിലേക്ക് നടന്നു പോകുന്ന ജിത്തൂനെ ആൽബി വിളിച്ചു .. ജിത്തു പെട്ടന്ന് ബോധം വീണപോലെ ഞെട്ടിക്കൊണ്ട് അവനെ നോക്കി .അപ്പോഴാണ് അവൻ എവിടെയാണ് നിൽക്കുന്നത് എന്ന് നോക്കുന്നത് . " നീ എവിടെ പോകുവാ " ആൽബി ഫോൺ നോക്കികൊണ്ട് അവന്റെ അരികിലേക്ക് വന്നു . " ഏയ്യ് ഒന്നുമില്ലടാ ഞാൻ ഇവിടെയൊക്കെ കാണാൻ ഇറങ്ങിയതാ " ജിത്തൂന്റെ മനസ്സിൽ പല സംശയങ്ങളും ഉണ്ടായിരുന്നെങ്കിലും അവൻ ആൽബിയോട് അത് പറഞ്ഞില്ല . " വാ....അകത്തേക്ക് പോകാം ..." ആൽബി അവനുമായി അകത്തേക്ക് നടന്നു . അപ്പോഴാണ് ജിത്തൂന് ഒരു call വന്നത് .

അവൻ ആൽബിയുടെ അടുത്ത് നിന്നും മാറി നിന്നു . " No.....അവൻ എങ്ങനെ അവരുടെ കൈയിൽ പെട്ടു ....അവർ ഒന്നും അറിയാൻ പാടില്ല .മനസ്സിലായോ " ജിത്തു ഫോണിലൂടെ ഗൗരവത്തിൽ പറഞ്ഞു . ആ ഫോൺ കാൾ അവനെ ഭയപ്പെടുത്തി എന്നത് അവന്റെ മുഖത്തിലൂടെ ആൽബിക്ക് മനസിലായി ... " എന്നതാടാ " ആൽബി സംശയത്തോടെ അവനോട് ചോദിച്ചു . " Eyy ....ഒന്നുമില്ലടാ ".ജിത്തു അത്രമാത്രം പറഞ്ഞ് അകത്തേക്ക് നടന്നു . ആൽബി അവൻ പോകുന്നത് നോക്കിയിട്ട് പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ആരെയോ വിളിച്ചു . പിന്നീട് ജിത്തൂന്റെ പുറകേ അവനും അകത്തേക്ക് പോയി . അവരെ വീക്ഷിച്ച് അവൾ ഉണ്ടായിരുന്നു അവിടെ.....കാവിൽ ....എല്ലിലം പാലയുടെ ചോട്ടിൽ . കൃഷ്ണവേണി .!!!! പാവവും സാധുവുമായ അവളിൽ അപ്പോൾ നിറഞ്ഞു നിന്നത് പകയായിരുന്നു ....അത് അവന്റെ അന്ത്യത്തിലൂടെ മാത്രമേ തീരുകയുമുള്ളൂ . തന്നെ ഈ ലോകത്തിൽ നിന്നും പറഞ്ഞയച്ചവനോടുള്ള പക അവൾ വർഷങ്ങളായി കൊണ്ടുനടക്കുന്നു . അവൾ പെട്ടന്ന് അവിടെ നിന്നും മാഞ്ഞു . ___________ എല്ലാരും മട്ടുപ്പാവിൽ ഇരുന്ന് പലകാര്യങ്ങളും ചർച്ച ചെയ്തു കൂടെ പൊട്ടിച്ചിരികൾ ഉയർന്നു .

അർജുൻ നീരൂനെയും വരുൺ രാധൂനെയും നോക്കി ഇരിന്നു . രാധൂവും നീരുവും ഇത് കണ്ടിരുന്നു .എന്നിട്ടും അവരെ നോക്കാതെ പുഞ്ചിരിച്ചു കളിയുടെ ശ്രദ്ധയിൽ മുഴുകി . ഗൗരിയും മഹിയും അവിടെ നിന്ന് പോയിരുന്നു . " ദേവേട്ടാ " തൊടിയിലെ പനിനീർചാമ്പയുടെ കൊമ്പിൽ നിന്ന് ചാമ്പക്ക പറിക്കുന്ന മഹിയെ അവൾ വിളിച്ചു . "പറയടി " അവൻ തിരിഞ്ഞു നോക്കാതെ പറഞ്ഞു . "നമ്മുക്ക് കാവിൽ പോയാലോ .." ഗൗരി ചമ്പക്ക കടിച്ചുകൊണ്ട് ചോദിച്ചു . " പോണോ " അവൻ സംശയത്തോടെ അവളെ നോക്കി . " പോണം വാ " അവന്റെ കൈപിടിച്ച് അവൻ നടന്നു . അവൻ അവളുടെ തോളിലൂടെ കൈയിട്ടു കാവിലേക്ക് നടന്നു . പാടവരമ്പിലൂടെ നടക്കുമ്പോൾ അവർ വേറെ ഏതോ ലോകത്ത് ആയിരുന്നു . ഉച്ചമയങ്ങിയ സമയമായതിനാൽ കുന്തിപ്പുഴയെ തഴുകി വന്ന കാറ്റ് അവരെ തഴുകി കടന്നു പോയി . അവർ കാവിന്റെ ഉള്ളിലേക്ക് നടന്നു .ഇളം വെയിൽ ചില്ലകളുടെ ഇടയിലൂടെ മണ്ണിൽ പതിച്ചു . ഇലകളുടെ നിഴൽ മണ്ണിൽ പതിയുന്നുണ്ടായിരുന്നു .

അവർ ചെമ്പകത്തിന്റെ ചോട്ടിൽ ഇരുന്നു .ഇളം കാറ്റിൽ അവരുടെ മേലേക്ക് ചെമ്പകപ്പൂക്കൾ വീണു . അവരെ കണ്ട് പുറ്റുകളിൽ ഇരുന്ന സർപ്പങ്ങളുടെ കണ്ണുകൾ തിളങ്ങി . ഗൗരിയും മഹിയും കണ്ണുകളിലൂടെ കഥകൾ പറഞ്ഞു .അവർ പരസ്പരം മുഖാമുഖം നോക്കിയിരുന്നു .മഹിയുടെ കണ്ണിലെ ഭാവം എന്താണെന്ന് ഗൗരിക്ക് മനസിലായില്ല . മഹി അവളുടെ കണ്ണുകളിലേക്ക് പതിയെ ഊതി .അവൾ പതിയെ കണ്ണുകൾ അടച്ചു .മഹിയിൽ പുഞ്ചിരി വിരിഞ്ഞു .അവളിലും .അവൾ പതിയെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു .അവൻ അവളുടെ തലയിൽ തഴുകികൊണ്ടിരുന്നു . അപ്പോഴും അവരുടെ ചുണ്ടിൽ മായാതെ ഒരു മനോഹരമായ പുഞ്ചിരി കളിയാടിയിടുന്നു .സ്വർണ്ണപ്പൂക്കൾ വിരിയിക്കുന്ന ചെമ്പകത്തിന്റെ ചോട്ടിൽ നിന്നിരുന്ന മുല്ലയുടെ തളിർ വള്ളി ചെമ്പകത്തിൽ പ്രണയത്തോടെ പടരാൻ വെമ്പി നിന്നു .............. അവർ എത്ര നേരം അവിടെ ഇരുന്നെന്ന് അറിഞ്ഞില്ല .......സമയം അതിന്റെ വേഗത്തിൽ പോയിക്കൊണ്ടിരുന്നു .

അവർ അറിയാതെ ഇന്ദ്രന്റെ വേണി അവരെ നോക്കി നിൽപ്പുണ്ടായിരുന്നു .അവളിൽ ഒരു ചിരി വിരിഞ്ഞു .അത് മായാൻ അധിക സമയം വേണ്ടി വന്നില്ല . " ഞാൻ വരും വിശ്വജിത്ത് നിന്റെ ജീവൻ എടുക്കാൻ .......ഞങ്ങളുടെ ജീവിതം തകർത്ത നിന്നെ ഞാൻ വെറുതെ വിടില്ല .....എന്റെ പ്രണയം ഞാൻ നെയ്തു കൂട്ടിയ എന്റെ സ്വപ്‌നങ്ങൾ എല്ലാം അതിനേക്കാൾ നീ എന്റെ ഏട്ടന്റെ ജീവനാണ് എടുത്തത് .വിടില്ല നിന്നെ ..." അവൾ കോപത്തോടെ പറഞ്ഞു . ഏഴിലം പല ആടിയുലഞ്ഞു .പാലപ്പൂക്കളുടെ സുഗന്ധം അവിടെ പരന്നു . മഹിയും ഗൗരിയും മനയിലേക്ക് തിരികെ പോയി . അവിടെ ചെന്ന് വൈകിട്ടത്തെ ചായ കുടിച്ചു .ആരും അവർ എവിടെ പോയെന്ന് ചോദിച്ചില്ല .അവർ മട്ടുപ്പാവിൽ നിന്ന് കണ്ടിരുന്നു അവർ പോകുന്നത് . സന്ധ്യ സമയം ആയപ്പോഴേക്കും ഇശ്വരമഠത്തിൽ ഉള്ളവർ തിരികെ പോന്നു .കൂടെ മനയിൽ ഉള്ളവർ അമ്പലത്തിലേക്കും .സന്ധ്യക്ക് ഫ്‌ളോട്ടുകളും ബാന്റ് മേളവും ചെണ്ടമേളവും പല ദേവിദേവന്മാരുടെ വേഷം കെട്ടിയവരുടെ ഡാൻസും ഉണ്ട് .

അത് കാണാൻ ഇശ്വപുരത്തെ നാഥൻ എഴുന്നള്ളുകയും ചെയ്യും . ഇശ്വരമഠത്തിൽ ഉള്ളവർ ചെന്ന് കുളിച്ചിട്ട് അമ്പലത്തിലേക്ക് ഇറങ്ങി . ഗൗരിയും മഹിയും അമ്പലത്തിൽ വന്ന ഉടനെ വാസുവിനോട് പറഞ്ഞിട്ട് ഇല്ലത്തേക്ക് നടന്നു . അവിടേക്ക് അടുക്കുമ്പോൾ മഹിക്ക് മനസിലായി അന്ന് ഇവിടെ വന്നപ്പോൾ തനിക്ക് വന്ന അസ്വസ്ഥത എന്തുകൊണ്ടായിരുന്നു എന്ന് . ഗൗരിയുടെ കൈ മഹി മുറുക്കെ പിടിച്ചിരുന്നു . ഇനി ഒരു വിധിക്കും തന്റെ പ്രണയിനിയെ വിട്ട് കൊടുക്കില്ല എന്നപോൽ .. മഹി ഫോണിന്റെ ഫ്ലാഷ് ഓണാക്കി നടന്നു .മഹിയുടെ കണ്ണുകൾ നിറഞ്ഞു .വേണി ...തന്റെ അനിയത്തി എവിടെയാണ് ? അവന്റെ കണ്ണുകൾ നിറയുന്നത് കണ്ട് മരങ്ങളുടെ ഇടയിൽ നിന്ന് കണ്ട കൃഷ്ണയുടെ കണ്ണുകളും നിറഞ്ഞു . ഒരിക്കൽ കൂടി ആ ഏട്ടന്റെ അനിയത്തിയായി മാറാൻ അവൾ ആഗ്രഹിച്ചു . ഗൗരി മഹിയുടെ കണ്ണുകൾ തുടച്ചു .കരയരുതെന്ന് അവൾ തല അനക്കി പറഞ്ഞു .

മഹി അവളെ ചേർത്തു പിടിച്ചുകൊണ്ടു ഇല്ലത്തിന്റെ അകത്തേക്ക് നടന്നു . മുഴുവൻ പൊടി പിടിച്ചു കിടക്കുവാണ് എന്നാലും അടുക്കി പെറുക്കി വെച്ചപോലെ അവർക്ക് തോന്നി .കൃഷണയുടെ ഇല്ലം വൃത്തികെ കിടക്കുകയുള്ളായിരുന്നു . അവർ മഹിയുടെ drawing റൂമിലേക്ക് ആയിരുന്നു പോയത് .അന്ന് ദേവിയെ കൊണ്ട് ഇന്ദ്രൻ വരപ്പിച്ച ചിത്രത്തിൽ പൊടി പറ്റിയിരുന്നു . ഗൗരി ദാവണി ഷാൾ കൊണ്ട് പൊടി തട്ടി കളഞ്ഞു . അവരിൽ ഒരു ചിരി വിരിഞ്ഞു . അവർ പരസ്പരം പുഞ്ചിരിയോടെ മുഖാമുഖം നോക്കി നിന്നു . 🎶മാന്തരം കാറ്റിനെ പ്രണയിച്ചതോ .... കാറ്റേ നീ പൂവിനെ പ്രണയിച്ചതോ 🎶 അവർ കൃഷണയുടെ മുറിയിലേക്ക് പോയി .അവിടെ ചുമരിൽ കിടക്കുന്ന ഫോട്ടോയിലേക്ക് മഹി ഫ്ലാഷ് അടിച്ചു .കൃഷ്ണയുടെയും ഇന്ദ്രന്റെയും അവരുടെ അച്ഛൻ നാരായണന്റെയും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ആയിരുന്നു അത് . മഹി ആ ഫോട്ടോയിലെ പൊടി കൈകൊണ്ട് തട്ടി കളഞ്ഞു .അവന് അത് കാൺകെ ഒരു സന്തോഷം തോന്നി കൂടെ കൃഷ്ണയെയും അച്ഛനെയും ഓർക്കേ സങ്കടവും . അവരെ നോക്കി ആ ജനലിന്റെ അരികിൽ അവളും ഉണ്ടായിരുന്നു കൃഷ്ണ .അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു .

അവളുടെ കണ്ണുകൾ നിറയുമ്പോഴെല്ലാം അവളുടെ പക വർധിച്ചതേ ഉള്ളു . അടുത്ത ജന്മത്തിൽ എനിക്ക് നിങ്ങളുടെ ആരെങ്കിലുമായി ജനിക്കണം ....ആ സ്നേഹം ആവോളം ആസ്വദിക്കണം .കൃഷ്ണ കണ്ണുകൾ ഇറുക്കി അടച്ചു . വസു !!!! ..... " മാപ്പ് ജീവിതം കൊതിപ്പിച്ചതിന് ....ഈ ഊമപ്പെണ്ണിന് കോലോത്തെ തമ്പുരാൻ ചേരില്ലെന്ന് ഈശ്വരപുരത്തെ നാഥൻ തന്നെ തിരുമാനിച്ചതായിരിക്കും .ദേവകിയാണ് എന്റെ വസുവേട്ടന് ചേർച്ച .... അവൾ മനസ്സ് കൊണ്ട് വസുദേവനോട് സംസാരിച്ചു . എന്നാൽ അവൾ അറിഞ്ഞില്ല ദേവകി എന്നും പരമേശ്വരന്റെ മുന്നിൽ കൈകൂപ്പുന്നത് അടുത്ത ജന്മം വസുവിന് കൃഷ്ണയെ കൊടുക്കണേ എന്നായിരുന്നു എന്ന് . എല്ലാം മറന്നു എന്ന് പറയുമ്പോഴെല്ലാം വസുവിന്റെ ഉള്ളിൽ കൃഷ്ണയെ കുറിച്ച് ആലോചിച്ചു നീറാറുണ്ട് . ആദ്യപ്രണയം അങ്ങനെയാണ് എത്ര മറന്നാലും ഓരോ വസ്തുവും അവരെ ഓർമ്മിപ്പിക്കും .വസുവിന് വേദനയുള്ള ഓർമയാണ് കൃഷണവേണി . 🎶മാന്തരം കാറ്റിനെ പ്രണയിച്ചതോ ... കാറ്റേ നീ പൂവിനെ പ്രണയിച്ചതോ 🎶 അവർ തിരികെ അമ്പലത്തിലേക്ക് നടന്നു . ക്ഷേത്രത്തിൽ ചെന്നതും മഹി മനുവിന്റെ കൂടെ പോയി . ഗൗരി മാളുവിന്റെയും പെൺകുട്ടികളുടെ കൂടെ കൂടി . അപ്പോഴും ദൂരെ ദൂരെ നിന്ന് അവരുടെ കണ്ണുകൾ കഥ പറയുന്നുണ്ടായിരുന്നു ....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story