💙ഗൗരിപാർവതി 💙: ഭാഗം 56

gauriparvathi

രചന: അപ്പു അച്ചു

മനുവും മഹിയും അമ്പലത്തിൽ നിന്നും ആരും ശ്രദ്ധിക്കാതെ ഇറങ്ങി .അവരുടെ പിന്നാലെ വരുണും കാർത്തിയും .കാളി മാത്രം പോയില്ല . കാരണം എല്ലാരും ഒരുമിച്ചു പോയാൽ സംശയം തോന്നും എന്നത് കൊണ്ടാണ് അവൻ പോവാതിരുന്നത് . എന്നാൽ ഇവർ പോകുന്നത് അലനും അൽബർട്ടും ശ്രദ്ധിക്കുന്നുണ്ടായിരുന്നു .അവർ മാറി നിന്ന് ആരെയോ വിളിച്ചു .പിന്നീട് നിന്നെടുത്തു തന്നെ വന്നു . അവർ ഗോഡൗണിന്റെ ഷട്ടർ പൊക്കിയപ്പോൾ കെട്ടിയിട്ടിരുന്നവനെ കാണാൻ ഇല്ല .കസേരയും കയറും അവിടെ കിടപ്പുണ്ടായിരുന്നു . "ഷിറ്റ് " മഹി ദേഷ്യത്തിൽ മുഷ്ട്ടി ചുരൂട്ടി . " ടാ അവൻ ....എവിടെ പോയി " വരുൺ ടെൻഷനോടെ ചോദിച്ചു . " അത്ര ദൂരമൊന്നും അവന് പോകാൻ കഴിയില്ല ...അവന്റെ ബോഡി നല്ല വീക്ക്‌ ആണ് .ഇവിടെ അടുത്ത് എവിടെയെങ്കിലും കാണും " മഹി എന്തോ ചിന്തിച്ചുകൊണ്ട് പറഞ്ഞു . " അതേടാ വാ നോക്കാം " മനു ഓടി പോയി ജിപ്സി സ്റ്റാർട്ട്‌ ആക്കി .മഹി അവന്റെ കൂടെ കേറി .

വരുണും കാർത്തിയും വരുണിന്റെ ബൈക്കിൽ വന്നു . രണ്ടുകൂട്ടരും രണ്ട് വഴിക്ക് പോയി . രാത്രി ആയതിനാൽ അവർ എല്ലാടവും ശൂക്ഷിച്ചു നോക്കിയാണ് പോയത് . അങ്ങനെ പോകുമ്പോഴാണ് ഒരാൾ വേച്ച് വേച്ച് ഫോൺ വിളിച്ചു ഓടുന്നത് കണ്ടത് .അയാളെ കണ്ടപ്പോഴേ അവർക്ക് മനസിലായി തങ്ങൾ തപ്പി നടന്നവൻ തന്നെയാണ് അയാൾ എന്ന് . ജിപ്സിയുടെ വെട്ടം കണ്ണിൽ അടിച്ചപ്പോൾ അയാൾ കൈകൊണ്ട് കണ്ണുമറച്ചു .മഹിയും കൂട്ടരും ആണെന്ന് അറിഞ്ഞ് അയാൾ വേഗത്തിൽ ഓടാൻ നോക്കി .പക്ഷെ എല്ലാരും കേറി മേഞ്ഞതു കാരണം അയാളുടെ ശരീരം തളരുന്നുണ്ടായിരുന്നു . മഹിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു .അവന്റെ കണ്ണുകൾ കുറുകി .മനൂന്റെ ചുണ്ടിൽ പുച്ഛച്ചിരി വിരിഞ്ഞു . " ടാ കിട്ടിയടാ അവനെ നീ ഗോഡൗണിലേക്ക് തിരികെ പോരേ ഞങ്ങൾ ഇവനെ കൊണ്ട് അങ്ങ് വന്നേക്കാം ." മഹി ഫോണിൽ കൂടി വരുണിനോട് പറഞ്ഞു . "ആഹ് ശെരിയടാ " വരുൺ ബൈക്ക് തിരിച്ചു .

" എന്താടാ " ബൈക്ക് തിരിക്കുന്നത് കണ്ട് കാർത്തി വരുണിന്റെ തോളിൽ പിടിച്ചു ചോദിച്ചു . " അവനെ കിട്ടി " അതും പറഞ്ഞ് വരുൺ ബൈക്ക് പറപ്പിച്ചു . അവന് കുറുകെ മനു ജിപ്സി കൊണ്ട് നിർത്തി . "അപ്പൊ എങ്ങനെ മോനേ പോയേക്കാം ... "മഹി അവന്റെ കോളറിൽ പിടിച്ചു പൊക്കി പുച്ഛിച്ചു ചിരിച്ചുകൊണ്ട് ചോദിച്ചു . മഹി അവനെ ജിപിസിയിലേക്ക് തള്ളിയിട്ടു .വേഗത്തിൽ പൊടികൾ പറപ്പിച്ച് ആ ജിപ്സി അവിടം കടന്നു പോയി . മനും മഹിയും വന്നപ്പോൾ തന്നെ വരുണും കാർത്തിയും എത്തിയിരുന്നു . മറ്റവനെ കെട്ടി ഇട്ടടുത്തു തന്നെ പിന്നെയും കേട്ടിയിട്ടു . " പറയടാ പന്ന ...... മോനേ ...." മഹി അവന്റെ കവിളിൽ ആഞ്ഞടിച്ചു . അവന് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല . " നിനക്ക് ജീവനോടെ പോകണമെങ്കിൽ പറയണം .അല്ലേൽ നിന്റെ ജീവനില്ലാത്ത ശരീരം തെരുവ് പട്ടികൾ ഭക്ഷിക്കും .വേണോ ...." മഹി അവന്റെ കഴുത്തിൽ കുത്തി പിടിച്ചുകൊണ്ടു പറഞ്ഞു . " വിടടാ അവൻ ചാവും " കാർത്തി മഹിയെ പിടിച്ചു മാറ്റി . മഹി പെരുമാറിയാൽ അവൻ മരിച്ചു പോകുമെന്ന് അവർക്ക് അറിയാം . " പറ മോനേ ആരാ ഇതിന്റെ പിന്നിൽ ..നീ പറയും നിന്നെ കൊണ്ട് ഞങ്ങൾ പറയിക്കും ...

പറയിക്കാൻ പറ്റിയില്ലേൽ നിന്നെ പരലോകത്തേക്ക് ഞങ്ങൾ അങ്ങ് പറഞ്ഞു വിടും .പറയടാ ........" വരുൺ പല്ലുകൾ കടിച്ചുപ്പിടിച്ച് അവന് എതിരെ കസേരയിട്ടു ഇരുന്നു . " എ..ന്നെ ഒ....ന്നും ചെയ്യ..ല്ലേ ...ഞാൻ പറ ...പറയാം " അവൻ കെട്ടിയ കൈരണ്ടും കൂപ്പി കൊണ്ട് പറഞ്ഞു . മഹിയെ കാർത്തി മാറ്റി നിർത്തിയിരുന്നു . " പറ ആരാ ...സ്റ്റോക്ക് എവിടാ ...എല്ലാം ഞങ്ങൾക്ക് അറിയണം .നീയാണ് അവന്മാരുടെ ഇവിടുത്തെ വലം കൈയെന്ന് അറിഞ്ഞതുകൊണ്ട് തന്നെയാണ് നിന്നെ ഞങ്ങൾ പൊക്കിയത് .പറയണം ജിതിൻ " മനു അവന് ചുറ്റും നടന്നു . " ജ...യരാജ്‌ സാർ " ജിതിൻ പതർച്ചയോടെ പറഞ്ഞു . അവരിൽ ഒരു ചിരി വിരിഞ്ഞു . മഹി അവന്റെ അരികിലേക്ക് വന്നു . മഹി അടുത്തേക്ക് വരുന്നത് കണ്ട് ജിതിനിൽ ഭയം ഉളവാക്കി . " ഞങ്ങൾക്ക് ഏകദേശം അറിയാമായിരുന്നു അവൻ ആണെന്ന് .കള്ളൻ കപ്പലിൽ തന്നെ ഉണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു ." കാർത്തി പുച്ഛത്തോടെ പറഞ്ഞു . " പറ ഈശ്വരമഠത്തിൽ വേറെ ആർകെങ്കിലും ഇതിൽ പങ്കുണ്ടോ " വരുൺ പിരികം ചുളിച്ചു അവനെ നോക്കി . "വെള്ളം " അവൻ എല്ലാരേയും നോക്കി അപേഷസ്വരത്തിൽ ചോദിച്ചു . "കൊടുക്കടാ " മഹി കാർത്തിയെ നോക്കി .

കാർത്തി അവന് മിനറൽ വാട്ടർ കൊടുത്തു . ജിതിൻ ആർത്തിയോടെ അത് കുടിച്ചു .അവന്റെ ദേഹം മുഴുവൻ വെള്ളം കുടിക്കുന്നതിന്റെ ഇടയിൽ തുളുമ്പി വീണു . "മ്മ് ...ഇനി പറ " മഹി അവന്റെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി . "ഇല്ല ....അവരുടെ മറവിൽ നിന്ന് ജയരാജ്‌ സാറാണ് കളിക്കുന്നത് " ജിതിൻ പറഞ്ഞു . മഹി അവനെ സംശയത്തിൽ പിരികം ചുളിച്ചു സൂക്ഷിച്ചു നോക്കി . " സത്യമായിട്ടും വേറെ ആരൂമില്ല എന്നെ കൊല്ലല്ലേ സാറേ " അവൻ കൈകൂപ്പി പറഞ്ഞു . മഹി അവനെ നോക്കി തലകുലുക്കി ചിരിച്ചു . " മ്മ് സ്റ്റോക്ക് എവിടാ "മഹി അവനെ നോക്കി . " ഈശ്വരമഠം ഗ്രൂപ്പിന്റെ സാൾട്ട് ഫാക്ടറിയിൽ .ഉപ്പിന്റെ മറവിൽ ആണ് അത് കടത്തുന്നത് " അവൻ എല്ലാം പറഞ്ഞു . " ഇനി നോട്ട് " മനു കൈകെട്ടി നിന്നു . "അത് പേപ്പർ മില്ലിൽ " അവൻ തത്ത പറയുമ്പോലെ അവരോട് എല്ലാം പറഞ്ഞു . " Good boy ഇത് നേരത്തെ പറയുവായിരുന്നെങ്കിൽ ഈ ഇടിയെല്ലാം കൊള്ളണമായിരുന്നോ " മഹി അവന്റെ കവിളിൽ തട്ടി .

വേദനകൊണ്ട് ജിതിന്റെ മുഖം ചുളിഞ്ഞു . " നിന്നെ ഇപ്പൊ വിടുന്നില്ല ...എല്ലാം കലങ്ങി തെളിയുന്നവരെ നീ ഞങ്ങൾടെ കൂടെ വേണം ." കാർത്തി അവന്റെ കൈയുടെ കേട്ട് അഴിച്ചു . "ഇന്നാ ഇത് കഴിക്ക് " ഒരു പൊതി അവന് കാർത്തി കൊടുത്തു . ജിതിൻ ആർത്തിയോടെ പൊതിപൊഴിച്ചു കഴിക്കാൻ തുടങ്ങി . എല്ലാരും അവൻ കഴിക്കുന്നതും നോക്കിയിട്ട് ബാക്കി കാര്യങ്ങൾ ചർച്ച ചെയ്തു . അവൻ കഴിച്ചു കഴിഞ്ഞതും അവനെ അവിടെ കെട്ടിയിട്ടിട്ട് തിരികെ കോവിലകത്തേക്ക് പോയി . ____________ " അപ്പോ എങ്ങനെ വിഷ്ണു നമുക്ക് ഇത് ഉറപ്പിക്കാം അല്ലെ " ജയരാജ്‌ വിഷ്ണുനാരായണനെ നോക്കി ചോദിച്ചു . എല്ലാരും അമ്പലത്തിൽ നിന്നും വന്ന് ഹാളിൽ ഒത്തുകൂടിയതാണ് . " അതേടോ ഞങ്ങൾക്ക് പൂർണ്ണസമ്മതമാണ് " വിഷ്ണു ചിരിച്ചുകൊണ്ട് പറഞ്ഞു . ജിത്തു തന്റെ അച്ഛന്റെ ഉദ്ദേശം അറിയാതെ സന്തോഷിച്ചു . ദീപ ജിത്തുവിനെ നോക്കി പുഞ്ചിരിച്ചു . " ഉത്സവം കഴിഞ്ഞ് ഇവരുടെ നിച്ഛയം അങ്ങ് നടത്താം " ജയരാജ്‌ കുതന്ത്രത്തോടെ അവരെ നോക്കി .

ഗൗരി ഇത് കേട്ട് പൊട്ടിക്കരഞ്ഞുകൊണ്ട്‌ മുറിയിലേക്ക് ഓടി . ഐഷുവും നീരുവും അമ്മുവും അവളുടെ പുറകെ പോയി .ജിത്തുവിന്റെ കണ്ണുകൾ ഗൗരിയുടെ മേലേ ആണെന്ന് അറിഞ്ഞ് അലൻ അവനെ കൂർപ്പിച്ചു നോക്കിയിട്ട് ഗൗരിയുടെ അടുത്തേക്ക് ഒരു സംരക്ഷകനെ പോലെ പോയി . "ഇത്ര പെട്ടന്ന് വേണോടോ അവർ പഠിക്കുവല്ലേ " വസു ഇഷ്ടക്കേടൊക്കെ ചോദിച്ചു . " വേണം നിച്ചയമല്ലേ കല്യാണം അല്ലല്ലോ " ജയൻ കസേരത്തിൽ നിവർന്നു ഇരുന്നുകൊണ്ട് പറഞ്ഞു . " അന്നാ നടത്താം " സൂര്യൻ പറഞ്ഞു . എല്ലാരുംകൂടി അവരുടെ നിച്ഛയം ഉറപ്പിച്ചു . വസുവും ദത്തനും ഒന്നും ചെയ്യാൻ കഴിയാതെ നിസഹായരായി ഇരുന്നു . ഗൗരി നീരജയെ കെട്ടിപ്പിടിച്ചു കരഞ്ഞു . " എനിക്ക് പേടിയാവുന്നു ചേച്ചി ....എന്റെ ദേഹം തളരുന്ന പോലെ " അവൾ കരയുന്നതിന്റെ ഇടയിൽ പറഞ്ഞു . " നീ വിഷമിക്കാതെ മോളേ ..മഹി അങ്ങനെ നിന്നെ വിട്ടു കൊടുക്കുവോ " ഐഷു അവളുടെ തലയിൽ തഴുകി . ഗൗരി ഫോൺ എടുത്ത് മഹിയെ വിളിച്ചു .

പക്ഷെ അവൻ ഫോൺ എടുത്തില്ല ....അവൾ നിരാശയോടെ എല്ലാരേയും നോക്കി . "എനിക്ക് ദേവേട്ടൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ല ചേച്ചി ....എന്നാൽ അച്ഛന്റെ വാക്ക് എതിർക്കാനും കഴിയില്ല ...." അവൾ വിങ്ങി പൊട്ടി കരഞ്ഞു . എല്ലാരും അവളെ തന്നെ നോക്കി ഇരുന്നു അവർക്ക് ആർക്കും ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല . അലൻ പെട്ടന്ന് അവിടേക്ക് കേറി വന്നു . " ഗൗരി ഞാൻ നിന്റെ അച്ഛനോട് പറയട്ടെ മാഹിയേട്ടന്റെ കാര്യം " അലൻ അവളെ നോക്കി ചോദിച്ചു . " വേണ്ടാ " അവൾ വേണ്ടാന്ന് തലയാട്ടി പറഞ്ഞു . അലൻ അത് കേട്ട് ദേഷ്യത്തിൽ വെളിയിലേക്ക് ഇറങ്ങി പോയി . ഗൗരിയെ പിന്തുടരുന്ന ജിത്തുവിന്റെ കണ്ണുകൾ ഓർക്കേ അലന് ദേഷ്യം സഹിക്കാൻ ആയില്ല ..അവൻ ഫോൺ എടുത്ത് മഹിയെ വിളിച്ചു . മറുവശത്തു നിന്നും വന്ന വാർത്ത കേട്ട് അവനിൽ പുഞ്ചിരി വിരിഞ്ഞു . ഐഷു കുഞ്ഞ് കരയുന്നത് കേട്ട് ഉണ്ണിമോളേ ഉറക്കാൻ പോയി . ആ രാത്രി ഗൗരിയെ നിദ്രാദേവി കടാക്ഷിച്ചില്ല .....കൂടെ ഉള്ളവരെയും . ഗൗരി കാവിലേക്ക് നോക്കി .അവളുടെ കണ്ണുനീർ പൊഴിയുന്നതിനൊപ്പം കാവിൽ പാരിജാതപുഷ്പ്പങ്ങളും പൊഴിയുന്നുണ്ടായിരുന്നു . _____________

രാവിലെ തന്നെ ഒരു പോലീസ് ജീപ്പ് കോവിലകത്തിന്റെ പൂമുഖത്ത് വന്നു നിന്നു .അതിൽ നിന്നും രണ്ട് മൂന്ന് പോലീസുകാർ ഇറങ്ങി .അവർക്ക് പുറകേ ഒരു കാറിൽ മഹിയും മനുവും വന്നിറങ്ങി . പോലീസ് ജീപ്പ് കണ്ട് എല്ലാരും വെളിയിലേക്ക് ഇറങ്ങി വന്നു . മഹിയുടെയും മനുവിന്റെയും വേഷവും രൂപവും കണ്ട് എല്ലാരും അമ്പരന്നു . അവരെ കണ്ട് ജയരാജ്‌ ഒന്ന് പതറി .അയാളുടെ മുഖം വിളറി .തന്റെ എല്ലാം അവർ അറിഞ്ഞെന്ന് അയാൾ ഉറപ്പായിരുന്നു .പക്ഷെ അയാളെ ഞെട്ടിച്ചത് മഹിയുടെ മാറ്റമാണ് .മഹി ഒരു പോലീസ് ആണെന്ന് അയാൾ ചിന്തിക്കകൂടി ചെയ്തിരുന്നില്ല. ഐഷുവിലും അലനിലും ഒരു പുഞ്ചിരി വിരിഞ്ഞു . കീർത്തിക്കും കാർത്തുവിനും അനൂനും ഗായുവും അമ്മുവിനും നീരജക്കും പൊലീസുകാരെ കണ്ട് പേടി തോന്നി . ജയരാജ്‌ ആരുമറിയാതെ പുറകിലേക്ക് മറയാൻ ശ്രമിച്ചു . " ജയരാജ്‌ സാറേ ഒന്ന് നിക്കണേ " കാളി അയാളുടെ പുറകിലൂടെ വന്ന് അയാളെ പിടിച്ചു മുന്നിൽ നിർത്തി .എന്നിട്ട് ഇളിച്ചു കാണിച്ചു .

നിനക്ക് എന്താടാ ചെക്കാ എന്നപോലെ ഒരു നോട്ടം ജയരാജ്‌ അവനെ നോക്കി . നമ്മളെ കൊണ്ട് ഇത്രയൊക്കെ പറ്റൂ .അവൻ ഇളിച്ചു കാണിച്ചു . മഹി നടന്ന് ജയരാജന്റെ അരികിൽ വന്നു .എല്ലാരും മഹിയെ തന്നെ നോക്കി നിക്കുവാണ് . ആരേയും കാണാതെ ഇറങ്ങി വന്ന ഗൗരി കണ്ടത് പോലീസ് യൂണിഫോമിൽ നിൽക്കുന്ന മഹിയെയാണ് .അവൾ ഞെട്ടലോടെ അവനെ നോക്കി .അവളുടെ കണ്ണുകൾ പുറത്ത് ചാടും എന്നപോലെ വിടർന്നു .പെട്ടന്ന് അവളുടെ മുഖം മാറി അവിടെ പരിഭവവും ദേഷ്യവുമെല്ലാം നിറഞ്ഞു . അവളെ കണ്ട മഹി കള്ളച്ചിരിയോടെ അവളെ നോക്കി പിരികം പൊക്കി .ദേഷ്യത്തിൽ ഉള്ള ഒരു നോട്ടമാണ് അവൾ അവന് സമ്മാനിച്ചത് .അവൻ അവളെ നോക്കി പുഞ്ചിരിച്ചു . " അപ്പോ ജയരാജ്‌ സാറേ നമ്മുക്ക് എന്നാൽ അങ്ങ് പോകമല്ലേ " മഹി അയാളുടെ തോളിലൂടെ കൈയിട്ടു പറഞ്ഞു . വരുണും കാളിയും മനും എല്ലാം കൈയും കെട്ടി ചിരിയോടെ നിന്നു . " നിങ്ങൾ എന്താ കാണിക്കണെ ....മഹി താൻ എന്താ പോലീസ് ആണോ "

അനന്തൻ അവരെ മാറി മാറി നോക്കി ചോദിച്ചു . മഹി അവരെ നോക്കി പുഞ്ചിരിച്ചു . * I AM MAHADEV IPS മഹി പുഞ്ചിടിയോടെ പറഞ്ഞു . വസുദേവനും ദത്തനും അത് കേട്ട് ഞെട്ടിയെങ്കിലും അവരിൽ ഒരു സന്തോഷം നിറഞ്ഞു . " ഇനി ഞാൻ എന്തിനാണ് നിങ്ങളുടെ കോളേജിൽ ലക്ച്ചർ ആയി വന്നത് എന്ന് ചോദിച്ചാൽ ...ഒരു കേസിന്റെ കാര്യത്തിനാണ് ." അവൻ എല്ലാരോടും പറയുമ്പോഴും നോക്കിയത് ഗൗരിയെയാണ് . അവൾ ചുണ്ട് കൂർപ്പിച്ചു മുഖം തിരിച്ചു . അപ്പോഴാണ് ഭൂമിയും മാളുവും അവിടേക്ക് വന്നത് . " ഇങ്ങേര് എന്താ ഫാൻസി ഡ്രസിന് പോകുന്നോ " മഹിയെ ആ വേഷത്തിൽ കണ്ട് മാളു വാ പൊളിച്ചു ഭൂമിയോട് ചോദിച്ചു . ഭൂമിയും അമ്പരന്നെങ്കിലും മാളൂന്റെ തലയിൽ കൊട്ടാൻ അവൾ മറന്നില്ല ... മാളു ഓടിപോയി മഹി അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു നിർത്തി നോക്കി . " ഏട്ടൻ എന്താ ഈ വേഷത്തിൽ ...അല്ല ഈ ഡ്രസ്സ്‌ എവിടുന്ന് ഒപ്പിച്ചു .കോച്ചുകള്ളൻ എന്നെ കൂട്ടാതെ ഫാൻസി ഡ്രെസ്സിന് പോകുവാലെ ..."മഹിയുടെ താടിയിൽ പിടിച്ചുകൊണ്ടു മാളു അന്തം വിട്ട് പറഞ്ഞു . അവൾ വിചാരിച്ചത് ഉത്സവത്തിന് ഏതെങ്കിലും പരുപാടിക്കാണ് അവൻ ഈ വേഷം കെട്ടിയത് എന്നാണ് .

മഹി അവളെ കൂർപ്പിച്ചു നോക്കി . "ഇങ്ങനെ ഒരു പൊട്ടി ."ചിരിച്ചുകൊണ്ട് അവളുടെ തലയിൽ കൊട്ടി . " ഡി ഇവൻ ഒരു IPS ഓഫീസർ ആണ് " മനു അവളുടെ അരികിലേക്ക് വന്നു . " പോ ഏട്ടാ തമാശ പറയാതെ " മാളു പൊട്ടി ചിരിച്ചു . എല്ലാരും ടെൻഷനോടെ നിൽകുവാണേലും മാളൂന്റെ ചിരി കണ്ട് എല്ലാരിലും ചിരി വിരിഞ്ഞു . മാളു അവനെ അടിമുടി നോക്കി . " നീ അവന്റെ യൂണിഫോമിലെ name നോക്ക് " വിച്ചു പറഞ്ഞപ്പോഴാണ് മാളു യൂണിഫോമിലെ name ശ്രദ്ധിക്കുന്നത് . *MAHADEV SHEKARDAS * ഒരു കാര്യത്തെ പെട്ടന്ന് അക്‌സെപ്റ്റ് ചെയ്യാൻ കഴിയാത്ത മാളു ബോധം പോയി താഴേക്ക് വീഴാൻ പോയപ്പോൾ വിച്ചു അവളെ താങ്ങി പിടിച്ചു .കാരണം ഇതുപോലെ ഒരുവട്ടം നടന്നതാണ് . അമ്മു വെള്ളവുമായി വന്ന് അവളുടെ മുഖത്ത് ഒഴിച്ചു . മാളു കണ്ണുകൾ ചിമ്മി തുറന്നു .അവൾ മഹിയെ കണ്ണുരുട്ടി നോക്കി. " എന്നാലും ഏട്ടൻ എന്നോട് പറഞ്ഞില്ലല്ലോ .....ഒന്നുരണ്ടു വർഷത്തോളം mba പഠിക്കാൻ ആണ് എന്ന് പറഞ്ഞ് പോയത് ഇതിനായിരുന്നോ "

മാളു മഹിയെ കൂർപ്പിച്ചു നോക്കി . മഹി ചിരിച്ചുകൊണ്ട് തലകുലുക്കി .അപ്പോഴാണ് അവൾ മുഖം തിരിച്ചു ദേഷ്യത്തിൽ നിൽക്കുന്ന ഗൗരിയെ കാണുന്നത് .അവൾ ഗൗരിയുടെ അടുക്കലേക്ക് പോയി . മാളു മനയിലേക്ക് ഫോൺ വിളിച്ചു നടന്ന കാര്യമൊക്കെ പറഞ്ഞു . സുഭദ്ര വല്ലാതെ ഞെട്ടിപോയിരുന്നു .എന്നാൽ ഇതെല്ലാം കേട്ട് ശേഖർ ഒരു പുഞ്ചിരിയോടെ തന്റെ ഭാര്യയെ നോക്കി . അയാളുടെ ചിരികണ്ട് അവർ അയാളെ സൂക്ഷിച്ചു നോക്കി . നീ നോക്കുവൊന്നും വേണ്ടാ എനിക്ക് അറിയാമായിരുന്നു . അവർ തലയണ എടുത്ത് അയാളെ അടിക്കാൻ തുടങ്ങി . " എടി പ്രായം പത്ത് അമ്പത് ആയി എന്നിട്ടും നിന്റെ ശീലം മാറിയില്ലേ ." അയാൾ പൊട്ടി ചിരിച്ചു . അവർ അയാളെ നോക്കി ദഹിപ്പിച്ചു . രണ്ടുപേരും കോവിലകത്തേക്ക് തിരിച്ചു . * * * * * * * * * * * * * എല്ലാരും കാര്യത്തിലേക്ക് തിരികെ വന്നു . " എന്ത് കേസ് ആണ് മഹി ".വിഷ്ണു സംശയത്തോടെ ചോദിച്ചു . " കേസ് എന്ന് പറയുമ്പോൾ പലതുണ്ട് .പക്ഷെ എല്ലാം ഒരാളാണ് ചെയ്തത് ."

മഹി ജയരാജിനെ നോക്കി പുച്ഛിച്ചു . " മയക്കുമരുന്ന് ..., കള്ളനോട്ട് ....,പെണ്ണ് വാണിഭം ." വരുൺ ജയരാജനെയും ദീപയെയും നോക്കി പറഞ്ഞു . " എന്ത് ....നിങ്ങൾ എന്താ ഈ പറയണെ ? " ഹരി അവരെ ഒന്നും മനസിലാകാതെ നോക്കി . "എല്ലാം മനസിലാക്കി തരാം " കാർത്തി അവരെ നോക്കി പറഞ്ഞു . "Jayaraj...... you are under arrest " മഹി അയാളുടെ മുന്നിൽ വന്നു . " what " ജിത്തു മുന്നിലേക്ക് വന്നു . " വട്ട്‌ നിന്റെ തന്തക്ക് " കാളി ആരും കേൾക്കാതെ ജിത്തൂന്റെ ചെവിൽ പറഞ്ഞു കൊണ്ട് അവനെ നോക്കി പരിഹസിച്ചു . ജിത്തു ദേഷ്യത്തിൽ അവനെ നോക്കി . " പോടാപ്പാ " കാളി കിറി കോട്ടി കാണിച്ചു . " Mr.Mahadev എന്ത് ഉറപ്പിലാണ് എന്റെ അച്ഛനെ അറസ്റ്റ് ചെയ്യുന്നത് ." ജിത്തു വർധിച്ച ദേഷ്യത്തിൽ അവനെ നോക്കി . " ഇത് പോരെടാ " ജീപ്പിൽ നിന്നും ജിതിനെ ഇറക്കി കൊണ്ട് ആൽബർട്ട് ചോദിച്ചു .അതും പോലീസ് വേഷത്തിൽ . " ആൽബർട്ട് നീ ..." ജിത്തു ഞെട്ടലോടെ ആൽബർട്ടീനെ നോക്കി . രാവിലെ മുതൽ ആൽബിയെ കാണുനില്ല എന്ന് അപ്പോഴാണ് ജിത്തു ഓർത്തത് .

" Yaah..but one mistake ...my.name is joyal ....joyal joseph medayil ..albert is my fake identity " ആൽബി ഒരു പുഞ്ചിരിയോടെ പറഞ്ഞു . എല്ലാവരും വീണ്ടും ഞെട്ടി . മാളുവും കാർത്തുവും അമ്മുവും നീരുവും ഗൗരിയും കീർത്തിയും ഗായുവും .ഇവിടെ ആരാ പടക്കം പൊട്ടിച്ചേ എന്ന രീതിയിൽ നിന്നു . " ഇങ്ങനെ ഞെട്ടാതടാ നീ എന്തൊക്കെ നീ അറിയാൻ ഇരിക്കുന്നു " ജിത്തൂന്റെ മുഖത്തെ ഞെട്ടൽ കണ്ട് ജോയൽ പറഞ്ഞു . "ടാ കൂടെ നിന്ന് ചതിക്കുവായിരുന്നു അല്ലെ " ജിത്തു ദേഷ്യത്തിൽ ജോയലിന്റെ കോളറിൽ കുത്തി പിടിച്ചു . " കൈ എടുക്ക് ...." ജോയൽ . ജിത്തു എടുക്കാതെ അതുപോലെ തന്നെ നിന്നു . ജോയലിന്റെ മുഖം മാറി . "കൈ എടുക്കടാ ...പന്ന റാസ്ക്കൽ " ജോയൽ ദേഷ്യത്തോടെ ബലം എടുത്ത് അവന്റെ കൈ എടുപ്പിച്ചു . " നീ എന്താടാ വിചാരിച്ചേ ... സൗഹൃദത്തിന് വേണ്ടി ആണ് നിന്റെ കൂടെ കൂടിയതെന്നോ ...ഒരു വർഷമായി നിന്റെ കൂടെ ഞങ്ങൾ ഉണ്ട് ..നീ എനിക്ക് തരുന്ന മയക്ക്മരുന്നെല്ലാം തെളിവായിയുന്നടാ ..ഞങ്ങൾ മെനഞ്ഞ വേദിയിൽ ആടി തീർക്കുവായിരുന്നു നീ ." ജോയൽ പുച്ഛത്തോടെ പറഞ്ഞു .

ജിത്തുവിനും ജയരാജനും തങ്ങളുടെ കാൽച്ചോട്ടിലെ മണ്ണ് ഒലിച്ചു പൊക്കുന്നപോലെ തോന്നി . എല്ലാം അമ്പരപ്പോടെയും ഞെട്ടലോടെയും കേട്ടു നിൽക്കുവായിരുന്നു ഹരിയും വിഷ്ണവും സൂര്യനും അനന്തനും വസുവും ദത്തനും .മറ്റ് കോവിലകത്തെ കുടുംബാംഗമാണ് എല്ലാം . " ഈശ്വരമഠം ഗ്രൂപ്പിന്റെ മറവിൽ ഇവന്മാർ നടത്തുന്നത് ബിസിനെസ്സ് എന്തായിരുന്നെന്നോ ..." വരുൺ എല്ലാരേയും നോക്കി .എല്ലാരും നിശബ്തരായി നിന്നു കേട്ടു . " Salt factory യിൽ മയക്കുമരുന്ന് .....പേപ്പർ മില്ലിൽ അടിക്കുന്നത് കള്ള നോട്ട് " കാളി എണ്ണി എണ്ണി പറയാൻ തുടങ്ങി . " ഇയാളെ വിശ്വസിച്ചു നമ്മൾ എല്ലാം ഇയാളെ ഏൽപ്പിച്ചു...നമ്മുടെ വിശ്വാസം ഇയാൾ മുതലെടുത്തു ." കാർത്തി ദേഷ്യത്തോടെ പറഞ്ഞു . " ട്ടപ്പ് "വിഷ്ണു ജയരാജിന്റെ കവിളിൽ ആഞ്ഞടിച്ചു . " അറിഞ്ഞില്ല ചതിയനെ ആണ് കൂടെ നിർത്തിയതെന്ന് " വിഷ്ണു സങ്കടവും ദേഷ്യവും കലർന്ന സ്വരത്തിൽ പറഞ്ഞു . "പിന്നെ കോളേജിൽ മയക്കുമരുന്ന് മരുന്ന് വിൽക്കുന്നത് ഇവനാണ് .അതിന്റെ ഫോട്ടോസ് " ജോയൽ ഫോണിൽ കോളേജിന്റെ ഒഴിഞ്ഞ മുറിയിൽ ഇരിക്കുന്ന grugs ന്റെ സ്റ്റോക്ക് എല്ലാരേയും കാണിച്ചു . "ട്ടപ് " ജയരാജിന്റെ മുഖത്ത് ഹരിയുടെ കൈപതിഞ്ഞു .

" കോളേജിലെ പെൺകുട്ടികളെ കാണാതെ ആകുന്നതിന്റെ കാരണം ഇവനാണ് ..അതിന് ഇയാളുടെ ഭാര്യയുടെ സപ്പോർട്ടും ." മനു പുച്ഛത്തോടെ പറഞ്ഞു . എല്ലാരുടെയും കണ്ണുകൾ ദീപക്ക് നേരെ തിരിഞ്ഞു . ഗൗരിക്ക് അവരോട് വെറുപ്പ് തോന്നി . ദീപക്ക് തന്നെ എല്ലാരും നോക്കുന്നത് കണ്ട് വെപ്രാളം തോന്നി . " ഇവൻ മുംബൈയിൽ ഉള്ള ഷെട്ടിയുടെ അടുത്താണ് പെൺകുട്ടികളെ വിൽക്കുന്നത് ...അവിടുന്നാണ് നിന്നെ കുറിച്ചുള്ള വിവരം കിട്ടുന്നത് ." മഹി ജയന്റെ കോളറിൽ പിടിച്ചു കൊണ്ട് പറഞ്ഞു . " എല്ലാം ഞങ്ങൾക്ക് പൊറുക്കാം പക്ഷെ ആ ഷെട്ടിയുടെ അടുത്ത് ഞങ്ങളുടെ ഗൗരിയെ വിൽക്കാൻ നീ തീരുമാനിച്ചില്ലേ ...".കാളി പൊട്ടിത്തെറിച്ചു കൊണ്ട് പറഞ്ഞു .അവനെ അത്രക്ക് ദേഷ്യത്തിൽ ആദ്യമായിയാണ് എല്ലാരും കാണുന്നത് . ഗൗരി ഞെട്ടലോടെയാണ് അത് കേട്ടത് അവളുടെ കണ്ണുകൾ നിറഞ്ഞു . "ട്ടപ് " ലക്ഷ്മി ദീപയുടെ കവിളിൽ ആഞ്ഞടിച്ചു ..ഒരമ്മയുടെ വേദന ആ അടിയിൽ ഉണ്ടായിരുന്നു .

" നീയും രണ്ടുമക്കളുടെ അമ്മയല്ലേ " ലക്ഷ്മി കരഞ്ഞുകൊണ്ട് ദീപയോട് ചോദിച്ചു . ദീപയുടെ തല താഴ്ന്നു . ജിത്തു ഞെട്ടലോടെ ജയരാജിനെ നോക്കി .അവന് അത് അറിവുണ്ടായിരുന്നില്ല ....ജയന് അവന്റെ മുഖത്തു നോക്കാൻ പ്രയാസം തോന്നി . എത്ര തെറ്റ് ചെയ്തിട്ടുണ്ടങ്കിലും ജിത്തൂന്റെ പ്രണയം സത്യമായിരുന്നു . ജയരാജിന്റെ കവിളിൽ വസു പൊട്ടിച്ചു . *""""""" ഓരോ അച്ഛനും അമ്മയും തങ്ങളുടെ പെൺമക്കളെ വളർത്തി വലുതാകുന്നത് നിന്നെ പോലുള്ള നീചന്മാർക്ക് വിൽക്കാനും കൊത്തിപ്പറിക്കാനുമല്ല .......ഓരോ അച്ഛനും അമ്മയും തന്റെ മക്കളേ നിന്നെ പോലുള്ള കഴുകന്മാരിൽ നിന്ന് രക്ഷിക്കാനാണ് ജീവിക്കുന്നത് .""""""""" ദേഷ്യത്തിൽ വസുവിന്റെ വാക്കുകൾ വിറക്കുന്നുണ്ടായിരുന്നു . എല്ലാരും വസു പറഞ്ഞത് കേട്ട് നിന്നു....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story