💙ഗൗരിപാർവതി 💙: ഭാഗം 57

gauriparvathi

രചന: അപ്പു അച്ചു

 ഓരോ അച്ഛനും അമ്മയും തങ്ങളുടെ പെൺമക്കളെ വളർത്തി വലുതാകുന്നത് നിന്നെ പോലുള്ള നീചന്മാർക്ക് വിൽക്കാനും കൊത്തിപ്പറിക്കാനുമല്ല .......ഓരോ അച്ഛനും അമ്മയും തന്റെ മക്കളേ നിന്നെ പോലുള്ള കഴുകന്മാരിൽ നിന്ന് രക്ഷിക്കാനാണ് ജീവിക്കുന്നത് .""""""""" ദേഷ്യത്തിൽ വസുവിന്റെ വാക്കുകൾ വിറക്കുന്നുണ്ടായിരുന്നു . എല്ലാരും വസു പറഞ്ഞത് കേട്ട് നിന്നു . " നിന്റെ ഷെട്ടിയെ ഞങ്ങൾ അങ്ങ് പൊക്കിയായിരുന്നു ...അതാ നീ ഫോൺ വിളിച്ചിട്ട് എടുക്കാത്തത് ." വരുൺ പുച്ഛഭാവത്തിൽ ജയനെ നോക്കി . നിന്ന നിൽപ്പിൽ അയാൾ നിന്ന് ഉരുകി ......ആരേയും നോക്കാൻ കഴിയാതെ ഒരു നിമിഷം കൊണ്ട് എല്ലാം തകർന്നു .അല്ല തകർത്തു അവർ .അയാൾക്ക് മഹിയോട് വർധിച്ച ദേഷ്യം തോന്നി .എന്നാൽ അത് പുറത്ത് കാണിക്കാൻ പറ്റാത്തതുകൊണ്ട് അയാൾ എല്ലാം ഉള്ളിൽ ഒതുക്കി . അപ്പോഴേക്കും സുഭദ്രയും ശേഖറും അവിടേക്ക് വന്നിരുന്നൂ . മഹി സുഭദ്രയെ ഇടം കണ്ണിട്ട് കള്ളച്ചിരി ചിരിച്ചു .

സുഭദ്ര അവനെ പിരികം ചുളിച്ചു കണ്ണുരുട്ടി .അവൻ അവരെ നോക്കി സൈക്കിളിൽ നിന്ന് വീണ ചിരി ചിരിച്ചു എന്നിട്ട് ദയനീയമായി ശേഖറിനെ നോക്കി .അയാൾ അവനെ കണ്ണിറുക്കി കുഴപ്പമില്ലെന്ന് പറഞ്ഞു . " ഞാൻ എങ്ങനെയാണെന്ന് മനുവുമായി പരിചയപ്പെട്ടതും ips കാരൻ ആയതും എന്ന് പലർക്കും സംശയം കാണും അതും അങ്ങ് തീർത്തേക്കാം ." മഹി ഹാളിലൂടെ എല്ലാരേയും നോക്കി നടന്നു .അവന്റെ കണ്ണുകൾ ഗൗരിയിലും സുഭദ്രയിലും മാറി മാറി പതിഞ്ഞുകൊണ്ടിരുന്നു . " ഇവൻ മനു പഠിച്ചത് സ്റ്റേറ്റ്സിൽ ആയിരുന്നല്ലോ ....ഞാനും ഇവനും ഒരുമിച്ച് പഠിച്ചതാണ് .അല്ലേടാ ചങ്കേ " മഹി മനൂന്റെ തോളിലൂടെ കൈയിട്ടു അവനെ ചേർത്തു പിടിച്ചു . മനു പുഞ്ചിരിച്ചു . " ഇവൻ ഡിഗ്രി കഴിഞ്ഞ് ips എന്ന ലക്ഷ്യത്തിലേക്ക് പോയി .എനിക്കും അതായിരുന്നു ആഗ്രഹം .ഞാൻ വീട്ടിൽ mba പഠിക്കാൻ ആണെന്ന് പറഞ്ഞ് മനുവിന്റെ കൂടെ ഇന്ത്യയിലേക്ക് വന്നു . എല്ലാരും mba പഠിക്കാൻ സ്റ്റേറ്റ്സിൽ വരുമ്പോൾ ഞാൻ എന്തിനാണ് ഇന്ത്യയിൽ പോകുന്നതെന്ന് സംശയമായി അമ്മയ്ക്കും ....

.പ്രത്യേകിച്ച് മാളൂനും .അല്ലെ " മഹി സുഭദ്രയേയും മാളൂനെയും നോക്കി .മാളൂന്റെ കൂടെ നിൽക്കുന്ന ഗൗരിയെ അവൻ ഇടം കണ്ണിട്ട് നോക്കി .അവൾ പറയാത്തതിന്റെ ദേഷ്യത്തിൽ തന്നെയാണ് . മാളൂ അവനെ കണ്ണുരുട്ടി നോക്കി .സുഭദ്ര ആണെന്ന് തലയാട്ടി . വിച്ചുവും രഞ്ജുവും മറ്റു ആൾക്കാരും അവൻ പറയുന്നത് ശ്രദ്ധയോടെ കേട്ട് നിന്നു . "ഞങ്ങൾ ഡൽഹിയിൽ വന്നു .അവിടെ ഒരു വീട്ടിൽ പെയിൻഗസ്റ്റ്‌ ആയി ഞങ്ങൾ നിന്നു " മനു . " അങ്ങനെ ഞങ്ങൾ upse exam എഴുതി .അവിടെ വേച്ച് മനു ഐഷുവിനെ പരിചയപെട്ടു .അവർ ഇഷ്ട്ടത്തിലായി ....ഐഷുന് എന്നെ നേരത്തെ അറിയാം ..പക്ഷെ പുറത്ത് കാണിച്ചില്ല എന്ന് മാത്രം ..." മഹി ഐശ്വര്യയെ നോക്കി പുഞ്ചിരിച്ചു . എല്ലാരുടെയും കണ്ണ് ഉണ്ണിമോളുമായി നിൽക്കുന്ന ഐഷുവിൽ എത്തി . അവൾ എല്ലാരേയും നോക്കി പുഞ്ചിരിച്ചു . "ഞങ്ങൾ exam പാസ്സായി ...ട്രൈനിങ്ങിന്റെ ഇടയിൽ വേച്ച് ഞങ്ങളുടെ ഇടയിലേക്ക് വന്നവരാണ് ജോയലും അഭിമന്യുവും ."മനു ജോയലിനെ നോക്കി .

അനു ജോയലിനെ നോക്കി പുഞ്ചിരിച്ചു .അവൻ അവളെ നോക്കി കുസൃതി ചിരി ചിരിച്ചു . " എനിക്ക് ആദ്യം പോസ്റ്റ്‌ കിട്ടിയത് പാലക്കാട്ടെ ഒരു ഗ്രാമത്തിൽ ആയിരുന്നു മനൂനും ജോയലിനും ഹരിയാനയിലും .അഭിക്ക് കർണാടകയിലും .അങ്ങനെ ഞാൻ വർഷങ്ങൾക്ക് ശേഷം കേരളത്തിൽ വന്നു . രണ്ട് മാസം ഞാൻ പാലക്കാട് ഉണ്ടായിരുന്നു .പിന്നീട് ഞാൻ ഡൽഹിയിലേക്ക് തിരികെ പോയി കൂടെ ഇവരും തിരികെ വന്നു .ഞങ്ങൾക്ക് എല്ലാം ഒരു അടുത്ത അടുത്ത സ്റ്റേഷനുകളിൽ പോസ്റ്റ്‌ കിട്ടി ." മഹി ഹാളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു പറഞ്ഞു . " സർവിസിൽ കേറുന്നതിന് മുമ്പ് ഞാൻ തിരികെ അമേരിക്കയിൽ പോയി .വീട്ടിൽ ഞാൻ mba കാരനായി .മാളൂന് എന്നെ വല്യ സംശയം ആയിരുന്നു .ഇപ്പോ മാറിയോടി " മാളൂന്റെ തലയിൽ അവൻ കോട്ടി . അവൾ അവനെ അടിമുടി നോക്കി തലയാട്ടി . "ഈ വേഷത്തിൽ കാണാൻ ഒരു ഗെറ്റപ്പൊക്കെ ഉണ്ട് ...പക്ഷെ മുഖത്തു കാണിക്കണ്ട കാണിച്ചാൽ ഏട്ടൻ തലയിൽ കേറി ഡിസ്കോ കളിക്കും " മാളു ആത്മഗതിച്ചു .

" പിന്നെ രണ്ട് മാസം കഴിഞ്ഞ് ഫ്രണ്ട്സുമായി ഒരു ലോങ്ങ്‌ ട്രിപ്പ്‌ എന്ന് പറഞ്ഞ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി .എല്ലാം അച്ഛന് അറിയാമായിരുന്നു ." മഹി ശേഖറിനെ നോക്കി പുഞ്ചിരിച്ചു . ഗൗരി മുഖം തിരിച്ചു നിൽക്കുവാണെങ്കിലും എല്ലാം നല്ല ശ്രദ്ധയോടെ കേട്ടു നിന്നു .അവൾക്ക് അവനെ ഓർത്ത് അഭിമാനം തോന്നി എന്നാലും മുഖത്ത് ആ ദേഷ്യം തന്നെ കാണിച്ചു അവൾ നിന്നു . എന്നാൽ ശേഖർ നോക്കിയത് തന്റെ അരികിൽ നിന്ന് കണ്ണുരുട്ടുന്ന സുഭദ്രയെ ആയിരുന്നു . "നിങ്ങൾ വീട്ടിലേക്ക് വാ മനുഷ്യ " സുഭദ്ര ശേഖറിന് കേൾക്കാൻ പാകത്തിന് പറഞ്ഞു . ശേഖർ ദയനീയമായി മഹിയെയും മാളൂനെയും നോക്കി . മഹി അയാളെ നോക്കി ചിരിച്ചു . "വാങ്ങിച്ചോ വാങ്ങിച്ചോ " മാളു അയാളെ നോക്കി കളിയാക്കി ചിരിച്ചു . " ഞാൻ വീണ്ടും ഡൽഹിയിൽ വന്നു .ഞങ്ങള്ക്ക് ആദ്യം കിട്ടുന്ന കേസ് ആണ് പലരും തെളിയിക്കാതെ തളളിയ girls missing case . " മഹി ജയരാജിനെ നോക്കി പുച്ഛിച്ചു . മഹിയും മനുവും ജോയലും അന്നത്തെ ദിവസങ്ങളിലെ ഓർമ്മയിലേക്ക് പോയി .

മഹി പോലീസ് സ്റ്റേഷനിൽ പോലീസ് കാറിൽ വന്നു ഇറങ്ങിയതും ഒരു പോലീസ് വന്ന് ഡോർ തുറന്നു അവൻ അയാളെ നോക്കി പുഞ്ചിരിച്ചു . അയാൾ മഹിയെ നോക്കി സല്യൂട്ട് അടിച്ചു .മഹി കൈപൊക്കി കാണിച്ച് തൊപ്പി നേരെ വെച്ച് അവന്റെ ക്യാബിനിലേക്ക് പോയി . ടേബിളിൽ ഇരിക്കുന്ന name board വായിച്ച് അവനിൽ പുഞ്ചിരി വിരിഞ്ഞു . MAHADEV IPS * അവൻ കറങ്ങുന്ന കസേരയിൽ ഇരുന്നതും ഒരു പോലീസ് കേസ് ഫയലയുമായി വന്നു .അയാൾ അത് കൊടുത്തിട്ട് സല്യൂട്ട് അടിച്ചു പോയി . മഹി ഒരു ദീർക്കാശ്വാസം വിട്ട് ആ കേസ് ഫയൽ തുറന്നു . ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നുമായി ആയിരത്തോളം പെൺകുട്ടികൾ മിസ്സിംങ്‌ ആണ് .കൂടുതൽ കേരളത്തിൽ നിന്നുമാണ് .അവന്റെ പിരികം ചുളിഞ്ഞു . അവൻ ഓരോ പേജും ശ്രദ്ധയോടെ വായിച്ചു . ഒരു വർഷത്തിന്റെ ഇടയിൽ മൂവായിരം പെൺകുട്ടികൾ മിസ്സിംങ്‌ .അതും 17നും 21നും ഇടയിൽ പ്രായം വരുന്നവർ .അവന്റെ മനസ്സിൽ മാളൂന്റെ മുഖം തെളിഞ്ഞു .

അവൻ തലയൊന്ന് കുടഞ്ഞു . എന്നിട്ട് മനൂനേയും ജോയലിന്റെയും അഭിയേയും കോൺഫറൻസ് കാൾ വിളിച്ചു . "ടാ ഞാൻ ആ മിസ്സിംങ്‌ കേസ് നോക്കുവായിരുന്നു ." മഹി ഫോണിലൂടെ പറഞ്ഞു . " ഞങ്ങളും " അവരും അത് തന്നെയാണ് നോക്കിയത് . " ടാ മുകളിൽ നിന്ന് നല്ല പ്രെഷർ ഉണ്ട്...ഈ കേസിന് . ." മനു . " അതിന് നമ്മൾ ഈ കറങ്ങുന്ന കസേരയിലും ഫാനിന്റെ ചോട്ടിലും ഇരുന്നിട്ട് കാര്യമില്ല .കളിക്കളത്തിൽ ഇറങ്ങണം ....അവന്മാരുടെ മടയിൽ കേറി പിടിക്കണം ." മഹി കേസ് ഫയൽ മറിച്ചു . " അതേടാ അവന്മാരെ വെറുതെ വിടാൻ പാടില്ല " അഭി പറഞ്ഞു . "നമുക്ക് ഉണ്ട് പെങ്ങന്മാർ " ജോയലിന്റെ മനസ്സിൽ അവന്റെ കുഞ്ഞിപ്പെങ്ങളുടെ മുഖം തെളിഞ്ഞു . " ടാ ഒരു തെളിവും ഇല്ലല്ലോ " മനു ടെൻഷനോടെ പറഞ്ഞു . " ഒരു തെളിവും ഇല്ലാതെ ദൈവം ഒരു തെറ്റും നടത്താൻ സമ്മതിക്കില്ല " മഹിയുടെ മുഖത്ത് ചിരി വിരിഞ്ഞു . "അന്നാ ശെരിയടാ " അവർ ഫോൺ കട്ടാക്കി . മഹി മറ്റൊരു ഫയൽ എടുത്തു .അതിൽ ഡ്രഗ്സ് കേസ് ആയിരുന്നു .

അതും കേരളത്തിൽ ആണ് കൂടുതൽ .... സംശയത്തോടെ അവന്റെ പിരികം ചുളിഞ്ഞു . ഇതിന്റെ ഇടയിൽ മനൂന്റെയും ഐഷുവിന്റെ വിവാഹം കഴിഞ്ഞു . അങ്ങനെ തിരച്ചിലിന് ഒടുവിൽ അവർക്ക് ഒരു കാച്ചിത്തുരുമ്പ് കിട്ടി . ജോലിക്ക് എന്ന് പറഞ്ഞ് ഒരു വണ്ടി പെൺകുട്ടികളെ മുംബൈക്ക് കടത്തുന്നു എന്ന വാർത്ത . അവരുടെ കണ്ണികൾ ഡൽഹി നഗരത്തിലും ഉണ്ടെന്ന് മഹിക്കും മറ്റുള്ളവർക്കും അറിവ് കിട്ടി . ഡൽഹിയിലെ littile flower convent ൽ നിന്നും പെൺകുട്ടികളെ മുംബൈക്ക് കൊണ്ടുപോകുന്നു എന്ന കാര്യം അഭിമന്യൂ മനസിലാക്കി . മഹിയും മനുവും ജോയും അഭിയും പല സ്ഥലത്ത് വെച്ചും പോലീസിന്റെ സഹായത്തോടെ പല വണ്ടികളിൽ മാറി കേറി അവരെ ഫോളോ ചെയ്തു .കാരണം ഒരേ വണ്ടി അവരെ ഫോളോ ചെയ്താൽ അവർക്ക്‌ സംശയം തോന്നാം .അതിനാലാണ് അവർ അങ്ങനെ ചെയ്തത് . മുംബൈയിൽ വെച്ച് അവർ അവരെ പിടികൂടി .കൂടെ ഡ്രഗ്സും അവർ പിടിച്ചെടുത്തു .

പെണ്കുട്ടികളെ രക്ഷിച്ചു .അവരുടെ കണ്ണികളെ മഹിക്കും കൂട്ടർക്കും കിട്ടി . അവരെ ഇരുട്ടുമുറിയിൽ കെട്ടിയിട്ടു . "ബതാവോ " മനു ഒരു അവൻമാരുടെ കണ്ണിയായ ഹിന്ദിക്കാരന്റെ കവിളിൽ ആഞ്ഞടിച്ചു . അവർക്ക് മുകളിൽ തൂക്കിയിട്ട സീറോ ബൾബ് കടന്നാടി . മഹി കൈകെട്ടി അവന്മാരെ നോക്കി ടേബിളിന്റെ മുകളിൽ ഇരുന്നു . " हमें मारना नहीं कहना था। ( ഞങ്ങളെ കൊന്നാലും പറയാൻ പോന്നില്ല )" വായിലെ ചോര തുപ്പിക്കളഞ്ഞുകൊണ്ട് അവൻ വീറോടെ പറഞ്ഞു . " പ്ഫാ ..പന്ന ..റാസ്‌ക്കൽ " ജോയൽ അവന്റെ മൂക്കിൽ പഞ്ചു ചെയ്തു . മഹി എഴുനേറ്റ് ഗൺ എടുത്ത് അവന്മാരുടെ നെറ്റി നോക്കി ഷൂട്ട്‌ ചെയ്തു . " ആ .. ആാാാ ....." അവന്മാരുടെ നെറ്റിയിൽ ബുള്ളറ്റ് തുളഞ്ഞു കേറി . മനുവും ജോയലും അഭിയും മഹിയെ നോക്കി . " അവന്മാർ പറയില്ല ...നേരുള്ളവന്മാരാണ് ....കൊന്നാലും ഒരക്ഷരം പറയാൻ പോന്നില്ല ...പിന്നെ എന്തിനാ നമ്മുടെ സമയം കളയുന്നത് " മഹി ഗൺ ടേബിളിൽ വെച്ചുകൊണ്ട് പറഞ്ഞു . അവരിൽ ഒരു ചിരി വിരിഞ്ഞു .മഹി ഒന്നും ആലോചിക്കാതെ ഒന്നും ചെയ്യില്ലെന്ന് അവർ അറിയാമായിരുന്നു . " उनकी शर्ट या पैंट की जेब में कुछ देखें ( അവന്മാരുടെ ഷർട്ടിന്റെയും പാന്റിന്റെയും പോക്കറ്റിലോ എന്തെങ്കിലും ഉണ്ടോന്ന് നോക്ക് )"

അടുത്ത് നിന്ന കോൺസ്റ്റബിളിനോട് മഹി പറഞ്ഞു . അയാൾ അവരുടെ പോക്കറ്റിൽ നോക്കി . " Sir " കോൺസ്റ്റബിൾ ഒരു തുണ്ട് കീറിയ അഞ്ഞൂറിന്റെ രണ്ട് നോട്ട് മഹിക്ക് നേരെ നീട്ടി . മഹിയും മനുവും ജോയലും അഭിയും സംശയത്തോടെ അത് നോക്കി . മഹി ചുരുട്ടി വെച്ചിരുന്ന ആ നോട്ട് തുറന്നു . "9.19.8.23.1.18.1." ആദ്യത്തേതിൽ ഈ Number ആയിരുന്നു . " 16.21.18.1.13" മനു രണ്ടാമത്തത് തുറന്നു . മഹി അത് ഒരുമിച്ചു വെച്ചു നോക്കി . *9.19.8.23.1.18.1.16.21.18.1.13 * " ഇതെന്താ മഹി നമ്പർ ." അഭി സംശയത്തോടെ ചോദിച്ചു . " മ്മ് ...I think ഇതൊരു കോഡ് ആയിക്കൂടെ " മഹി പിരികം ചുളിച്ചു . " Yes .ഇത് alphabet ആണെങ്കിലോ " മഹി എന്തോ കിട്ടിയപോലെ പറഞ്ഞു . " ഏതെങ്കിലും സ്ഥലത്തിന്റെയോ വ്യക്തിയുടെയോ name ആയിക്കൂടെ " മനു അവരെ നോക്കി . " Yaah " മഹി തലയാട്ടി . 9 means - I 19 means - s 8 - h 23 - w 1 - .a "അപ്പൊ ...*9.19.8.23.1.18.1.16.21.18.1.13 *means " ജോയൽ . * ISHWARAPURAM * മഹി നിവർന്നു നിന്നു പറഞ്ഞു . അത് കേട്ട് മനു ഞെട്ടി .... " ടാ ഈശ്വരപുരം ഐശൂന്റെ നാടാ " മനു പറഞ്ഞു . എല്ലാരും അവനെ നോക്കി . " അത് ഒരു ഗ്രാമമാണ് ..ആ സ്ഥലമെന്തിനാ ഇവന്മാർ drugs സൂക്ഷിക്കാൻ തിരഞ്ഞെടുത്തത് " മനു തന്റെ സംശയം പറഞ്ഞു . "അവിടത്തെ ഏതെങ്കിലും നല്ല പിടിപാട് ഉള്ള ആളായിരിക്കും ഇതിന് മുന്നിൽ " മഹി നിവർന്നു നിന്നു .

" അവിടെ ഇശ്വരമഠവും മനയും പിന്നെ ഒരു നായർ തറവാടുമാണ് നല്ല പിടിപാട് ഉള്ളവർ ബാക്കി ഭൂരിഭാഗവും സാധാരണകാരാണ്.മനക്കും കോവിലകത്തിനുമാണ് ബിസിനെസ്സുകൾ ഉള്ളത് . " മനു ആ നോട്ടിനെ തിരിഞ്ഞു മറിഞ്ഞു നോക്കി . "ഈശ്വരമഠവും മനയും " അഭി . അവർ മുഖാമുഖം നോക്കി . "THE GAME START NOW " അവർ ഒരുമിച്ചു പറഞ്ഞുകൊണ്ട് ചിരിച്ചു . " നമ്മുക്ക് വരുണിന്റെ help ചോദിക്കാം ...അവൻ ഐശൂന്റെ അനിയൻ ആണ് കൂടെ അഡ്വകേറ്റും ...അവന് ഈശ്വരപുരത്തെ കാര്യങ്ങൾ നന്നായി അറിയാം ." മനു ഫോൺ എടുത്തു . " അന്നാ നീ അവനെ വിളിക്ക് " .അഭി മനൂന്റെ അരികിൽ വന്നു . അഭി വസുദേവന്റെ അനിയന്റെ കൊച്ചുമകനാണ് .അവന് വരുണിനെ പണ്ടേ അറിയാവുന്നതാണ് . അവർ കസേരയിൽ ഇരുന്നു . മനു വരുണിനെ വിളിച്ച് കാര്യം അവതരിപ്പിച്ചു . ആ സമയം തന്നെയാണ് കാർത്തി ബാങ്കിൽ കള്ളനോട്ടിന്റെ എന്തോ കാര്യം വരുണിനോട് പറഞ്ഞത് . വരുണിന് രണ്ട് കാര്യങ്ങളും കേട്ട് സംശയം തോന്നി

.അവൻ അത് മഹിയോടും മറ്റുള്ളവരോടും പറഞ്ഞു . " കള്ളനോട്ട് ......ഇശ്വരപുരത്തെ ബാങ്ക് .....ഇശ്വരമഠം ......പെൺകുട്ടികൾ കൂടുതൽ missing ഇശ്വരമഠത്തിന്റെ കോളേജ് .......എല്ലാം കൂടി നോക്കുമ്പോൾ എല്ലാം connect ആവുന്നത് ഈശ്വരമഠവുമായിയാണ് ." മഹി എന്തോ ചിന്തിച്ചു പറഞ്ഞു . " Yes കള്ളൻ കപ്പലിൽ ഉണ്ട് " മനു എന്തോ ആലോചിച്ചു പറഞ്ഞു . " നിനക്ക് ആരെയെങ്കിലും സംശയമുണ്ടോ " ജോയൽ അവനെ തന്നെ നോക്കി നിന്നു . " ഉണ്ട് പറയാം ..." മനു കസേരയിൽ നിന്ന് എഴുനേറ്റു . " ജയരാജ്‌ ....അയാളെ നല്ല സംശയമുണ്ട് ...വീട്ടിലെ ആർക്കും കള്ളനോട്ട് വിറ്റും കഞ്ചാവ് വിറ്റും ജീവിക്കണ്ട ഗതികേട് ഇല്ല " അവൻ എല്ലാരോടും പറഞ്ഞു . "പക്ഷെ തെളിവ് വേണ്ടേ " ജോയൽ .. "വേണം ...." മഹി . അവർ കാര്യങ്ങൾ ചർച്ച ചെയ്തിട്ട് ഗസ്റ്റ്‌ ഹൗസിലേക്കും മനു ഫ്ളാറ്റിലേക്കും മടങ്ങി . __________ അവർക്ക്‌ ആ സമയമാണ് കേരളത്തിലെ പെൺകുട്ടികളെ എത്തിക്കുന്നത് കർണാടകയിലെ ഷെട്ടിയുടെ അടുത്താണെന്ന് മനസിലായത് .

മഹി അവരുടെ ഏജന്റ്നെ കർണാടകയിലെ ബാംഗ്ലൂർ സിറ്റിയിൽ നിന്ന് പിടിച്ചു . അവനെ പിടിച്ചു വെച്ച് അവന്റെ കൈയിൽ നിന്ന് ഷെട്ടിയുടെ സ്ഥലം മനസിലാക്കി അവന്റെ രൂപത്തിൽ മഹി അവിടേക്ക് പോയി . ജോയലും അഭിയും കേരളത്തിലെ ഇശ്വരമഠത്തിലെ കോളേജിൽ ഫേക്ക് ഐഡന്റിറ്റി ഉണ്ടാക്കി ആ കോളേജിൽ ജോയിൻ ചെയ്തു . മനു പറഞ്ഞറിഞ്ഞ് ജിത്തുവിന്റെ ക്ലാസ്സ്‌മേറ്റ് ആയി അവർ മാറി .പതിയെ പതിയെ ജിത്തൂന്റെ ആത്മാർത്ഥ സുഹൃത്തുക്കളെ പോലെ അവർ അഭിനയിച്ചു . ജിത്തുമായി അടുപ്പമുണ്ടായിരുന്ന പെണ്കുട്ടിയെ അവർ തന്ത്രപരമായി രക്ഷിച്ചു . " സർ ...." ഷെട്ടിയുടെ താവളത്തിൽ വന്ന് മഹി അയാളെ വിളിച്ചു . ഒത്തശരീരമുള്ള നല്ല പൊക്കവും നീളവും ഉള്ള ആളായിരുന്നു അത് .കറുത്ത ജുബ്ബ ആയിരുന്നു വേഷം .കണ്ടാൽ പേടി തോന്നുന്ന രൂപം . " ನೀವು ಅದನ್ನು ಹೇಳಿದ್ದೀರಾ? [ നീവു അതന്നു ഹേലിധീര ......,"""" നീ ആയിരുന്നോ ആ പറഞ്ഞ ചെറുക്കൻ ] "" അയാൾ കന്നടയിൽ മഹിയോട് ചോദിച്ചു .

" ഹൗതു [അതെ ] " മഹി . " ನೀನಾರೆಂದು ನನಗೆ ಗೊತ್ತಿಲ್ಲ....[ നീനരേന്ത് നാനാഗേ ഗൊത്തില്ലാ """ നിന്നെ കണ്ട പറയില്ലല്ലോടാ നമ്മുടെ കൂട്ടത്തിൽ ഉള്ള ആളാണെന്ന്. ] "" അയാൾ പൊട്ടിചിരിച്ചുകൊണ്ട് പറഞ്ഞു . മഹി പുഞ്ചിരിച്ചുകൊണ്ട് തലമുടി അലാസമായി വെച്ചു . "" ಅವರು ಎಲ್ಲಿದ್ದಾರೆ? [ അവരൂ എല്ലിഡ്ഡരെ "" അവള്മാര് എവിടെ ] "" അയാൾ അവനെ നോക്കി കസേരയിൽ ഇരുന്ന്കൊണ്ട് മേശയുടെ പുറത്ത് കാൽകേറ്റി വെച്ചു . മഹിയുടെ ചുറ്റും അയാളുടെ കൂട്ടാളികളുടെ കണ്ണുകൾ ആയിരുന്നു .അവൻ ഗൂഢമായി ചിരിച്ചുകൊണ്ട് ഗോഡൗണിൽ നിർത്തി ഇട്ട വാനിൽ നിന്നും പെൺകുട്ടികളെ പിടിച്ച് ഇറക്കി . ലേഡീസ് കോൺസ്റ്റബിൾമാരായി അത് .ഷെട്ടിയെ എപ്പിക്കാൻ ഇരുന്ന പെൺകുട്ടികളെ അവർ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരുന്നു .ലേഡീസ് കോൺസ്റ്റബിൾമാർ അഭിനയിക്കുന്നത് കണ്ട് മഹിക്ക് ചിരി വന്നു . അവൻ അവരെ പിടിച്ചുകൊണ്ട് ഷെട്ടിയുടെ അടുത്തേക്ക് കൊണ്ടുപോയി . ആ പെൺകുട്ടികളെ കണ്ട് ഷെട്ടി വഷളത്തോടെ തടി ഉഴിഞ്ഞു ചിരിച്ചു .

" ಅವರು ಒಳ್ಳೆಯ ವ್ಯಕ್ತಿಗಳು, ಅಲ್ಲವೇ?" [ അവരൂ ഒള്ളെയ വ്യക്തികളു അല്ലവേ """ഇവള്മാര് നല്ല പീസ് ആണല്ലോടാ ] " വഷളത്തരത്തോടെ ഷെട്ടി പറഞ്ഞു . മഹിക്കും ലേഡീസിനും ദേഷ്യം വന്നെങ്കിലും അവർ അത് നിയന്ത്രിച്ചു നിന്നു . മഹി ആ പെണ്കുട്ടികളുടെ കൈയിലെ കേട്ട് അഴിച്ചു .മഹി കണ്ണുകാണിച്ചതും വട്ടത്തിൽ കൂട്ടത്തോടെ നിന്ന ലേഡീസ് പാന്റിന്റെ പോക്കറ്റിൽ നിന്നും ഗൺ എടുത്ത് ചുറ്റും നിന്നവർ നേരെ ഷൂട്ട്‌ ചെയ്തു .പെട്ടന്ന് ഉള്ള നീക്കമായതിനാൽ അവർക്ക് ഒന്നും ചെയ്യാൻ ആയില്ല ...ഷെട്ടി ഞെട്ടി അവരെ നോക്കി . ഷൂട്ട് ചെയുന്ന ശബ്‌ദം കേട്ട് ഓടിവന്ന ഗുണ്ടകളെ മഹി നിസാരമായി നിന്ന് ഷൂട്ട്‌ ചെയ്തു . അവർ അലറിക്കൊണ്ട് നിലത്തേക്ക് മരിച്ചു വീണു .ചോര ചിന്നി ചിതറി . "" ನಿಮಗೆ ಪುಟ್ಟ ಹುಡುಗಿ ಬೇಡವೇ? [ നിമഗേ പുട്ട ഹുടുഗി ബേടവേ ...,""" നിനക്ക് കൊച്ചുപെണ് പിള്ളേരെ വേണമല്ലെടാ "" ] "" മഹി ഷെട്ടിയുടെ കാലിൽ ഷൂട്ട് ചെയ്തു . "ആ ......." അയാൾ അലറി കരഞ്ഞു . " നിവേദ വേണ്ടത് ചെയ്തോ ..ഒരു പെണ്ണിനെ പറഞ്ഞവന് കൊടുക്കേണ്ടത് പെണ്ണ് തന്നെയാണ് ."

മഹി മലയാളി ആയ നിവേദ എന്ന ലേഡീസ് ഓഫീസറോട് പറഞ്ഞു . നിവേദ അവനെ നോക്കി പുഞ്ചിരിച്ചു . " आइए " അവൾ ബാക്കി ഉള്ളവരോട് പറഞ്ഞുകൊണ്ട് ഷെട്ടിയുടെ നേരെ നടന്നു .അവരെ കണ്ട് പത്ത് പെൺപുലികൾ വരുന്നതുപോലെ ഷെട്ടിക്ക് തോന്നി . അവർ ഷെട്ടിയെ നല്ല രീധിയിൽ പെരുമാറി .അയാളുടെ ശരീരം മുഴുവൻ ചതഞ്ഞു . ಮನೋಹರ್ ಶೆಟ್ಟಿ .... ಇದರ ಹಿಂದೆ ಯಾರು ... ನೀವು ನನಗೆ ಹೇಳದಿದ್ದರೆ, ಈ ಮಹಿಳೆಯರು ಬಂದು ನಿಮಗೆ ಒಟ್ಟಿಗೆ ಆಹಾರವನ್ನು ನೀಡುತ್ತಾರೆ. """മനോഹർ ഷെട്ടി .... ആരാണ് ഇതിന് പിന്നിൽ എന്ന് നിങ്ങൾ പറഞ്ഞില്ലേൽ ഈ നിൽക്കുന്ന പെണ്ണുങ്ങൾ ഒന്നുകൂടി കേറി നിരങ്ങും ."" മഹി നിലത്തു കിടന്നുന്ന അയാളുടെ കുറുകെ കസേര ഇട്ട് ഇരുന്നു കൊണ്ട് പറഞ്ഞു . ലേഡീസ് അയാളെ നോക്കി പുച്ഛിച്ചു . ನೀವು ಯಾರು [ നീവു യാരു "" നീ ആരാ] "" അയാൾ പേടിയോടെ ഉമ്മുനീർ ഇറക്കി ചോദിച്ചു . "* I AM MAHADEV IPS * .., DELHI POLICE . YOU ARE UNDER ARREST ." മഹി അയാളെ നോക്കി പുച്ഛിച്ചുകൊണ്ട് പറഞ്ഞു . പോലീസ് എന്ന് പറഞ്ഞപ്പോൾ അയാളുടെ കണ്ണുകളിലെ പേടി മഹി വ്യക്തമായി കണ്ടു .

മഹി അത് ആസ്വദിച്ചു . ശാന്തനായ ഇന്ദ്രനോ ദേവനോ ആയിരുന്നില്ല അവൻ സംഹാരരുദ്രനായ മഹാദേവൻ ആയിരുന്നു അവൻ . മഹി അയാളുടെ കോളറിൽ പിടിച്ച് അവനിലേക്ക് അടുപ്പിച്ച് പോക്കറ്റിൽ നിന്ന് അയാളുടെ ഫോൺ എടുത്തിട്ട് അയാളെ തള്ളി . മഹി അയാളുടെ call history എടുത്തു .അതിൽ പലപ്രാവിശ്യം അടുപ്പിച്ച് വിളിച്ച ഫോൺ നമ്പർ എടുത്ത് മഹിയുടെ ഫോണിൽ സേവ് ചെയ്തു . ನಿಮಗೆ ಹುಡುಗಿ ಬೇಡ [ നിമഗേ ഹുടുഗി ബേട ചെറ്റേ "" നിനക്ക് പെൺപിള്ളേരെ വേണോടാ ചെറ്റേ ] " മഹി അവന്റെ കവിളിൽ ആഞ്ഞടിച്ചു . അയാൾ അലറി കരഞ്ഞു . " उसे गाड़ी में डाल दो [ ഇവനെ വണ്ടിയിൽ കൊണ്ട് ഇട് ] " പുറകേ വന്ന പോലീസിനോട് അവൻ പറഞ്ഞു . അവർ അയാളെ പോലീസ് വണ്ടിയിൽ കേറ്റി മഹി പറഞ്ഞ സ്ഥലത്ത് കൊണ്ടുപോയി . മഹി അവിടുന്ന് കേരളത്തിലേക്കും മറ്റുളവർ ഡൽഹിയിലേക്കും തിരികെ പോയി . മഹി കേരളത്തിൽ കുടുംബവുമായി സെറ്റിൽഡ് ആയി .പിന്നെ കാശിക്ക് പോകുവാണെന്നു പറഞ്ഞ് അവൻ പിന്നെയും ഡൽഹിക്ക് തിരികെ പോയി .

അവന്റെ സ്റ്റേഷനിലെ കാര്യങ്ങൾ നേരെ ആക്കി മനൂനെ ഏൽപ്പിച്ച് അവൻ തിരികെ വന്നു . ഒരുവർഷത്തിന്റെ ഇടക്കാണ് ഇതെല്ലാം നടന്നത് .ജോയലിനും അഭിക്കും ജിത്തുവിൽ നിന്ന് ഒരു വിവരവും കിട്ടിയില്ല ...ജിത്തു അങ്ങനെ കാര്യങ്ങൾ ഒന്നും അവരോട് പങ്കുവച്ചിരുന്നില്ല . ജോയൽ പറഞ്ഞിട്ട് മഹി കോളേജിൽ ലക്ച്ചർ ആയി ജോയിൻ ചെയ്തു . _ I AM MAHADEV IPS * .., DELHI POLICE . YOU ARE UNDER ARREST ." മഹി അയാളെ നോക്കി പുച്ഛിച്ചുകൊണ്ട് പറഞ്ഞു . പോലീസ് എന്ന് പറഞ്ഞപ്പോൾ അയാളുടെ കണ്ണുകളിലെ പേടി മഹി വ്യക്തമായി കണ്ടു .മഹി അത് ആസ്വദിച്ചു . ശാന്തനായ ഇന്ദ്രനോ ദേവനോ ആയിരുന്നില്ല അവൻ സംഹാരരുദ്രനായ മഹാദേവൻ ആയിരുന്നു അവൻ . മഹി അയാളുടെ കോളറിൽ പിടിച്ച് അവനിലേക്ക് അടുപ്പിച്ച് പോക്കറ്റിൽ നിന്ന് അയാളുടെ ഫോൺ എടുത്തിട്ട് അയാളെ തള്ളി . മഹി അയാളുടെ call history എടുത്തു .അതിൽ പലപ്രാവിശ്യം അടുപ്പിച്ച് വിളിച്ച ഫോൺ നമ്പർ എടുത്ത് മഹിയുടെ ഫോണിൽ സേവ് ചെയ്തു .

ನಿಮಗೆ ಹುಡುಗಿ ಬೇಡ [ നിമഗേ ഹുടുഗി ബേട ചെറ്റേ "" നിനക്ക് പെൺപിള്ളേരെ വേണോടാ ചെറ്റേ ] " മഹി അവന്റെ കവിളിൽ ആഞ്ഞടിച്ചു . അയാൾ അലറി കരഞ്ഞു . " उसे गाड़ी में डाल दो [ ഇവനെ വണ്ടിയിൽ കൊണ്ട് ഇട് ] " പുറകേ വന്ന പോലീസിനോട് അവൻ പറഞ്ഞു . അവർ അയാളെ പോലീസ് വണ്ടിയിൽ കേറ്റി മഹി പറഞ്ഞ സ്ഥലത്ത് കൊണ്ടുപോയി . മഹി അവിടുന്ന് കേരളത്തിലേക്കും മറ്റുളവർ ഡൽഹിയിലേക്കും തിരികെ പോയി . മഹി കേരളത്തിൽ കുടുംബവുമായി സെറ്റിൽഡ് ആയി .പിന്നെ കാശിക്ക് പോകുവാണെന്നു പറഞ്ഞ് അവൻ പിന്നെയും ഡൽഹിക്ക് തിരികെ പോയി . അവന്റെ സ്റ്റേഷനിലെ കാര്യങ്ങൾ നേരെ ആക്കി മനൂനെ ഏൽപ്പിച്ച് അവൻ തിരികെ വന്നു . ഒരുവർഷത്തിന്റെ ഇടക്കാണ് ഇതെല്ലാം നടന്നത് .ജോയലിനും അഭിക്കും ജിത്തുവിൽ നിന്ന് ഒരു വിവരവും കിട്ടിയില്ല ...ജിത്തു അങ്ങനെ കാര്യങ്ങൾ ഒന്നും അവരോട് പങ്കുവച്ചിരുന്നില്ല . ജോയൽ പറഞ്ഞിട്ട് മഹി കോളേജിൽ ലക്ച്ചർ ആയി ജോയിൻ ചെയ്തു . _____________

" ഷെട്ടിയുടെ മൊബൈലിൽ നിന്നാണ് ജിതിന്റെ നമ്പർ കിട്ടുന്നത് ....അങ്ങനെ തന്നേയും " മഹി ജയന് നേരെ കൈചൂണ്ടി . അയാൾ തല കുനിച്ചു . അപ്പോഴാണ് ഒരു കാർ കോവിലകത്തിന്റെ മുന്നിൽ വന്ന് നിന്നത് .അതിൽ നിന്നും അഭി ഇറങ്ങി . " അനീഷ് " ജിത്തു പിന്നെയും ഞെട്ടി . " നീയും " ജിത്തു ദേഷ്യത്തിൽ അവനെ നോക്കി . " അതേടാ ഞാൻ തന്നെ.But അനീഷ് അല്ല .... I AM ABHIMANYU IPS " അഭി കണ്ണിലെ കൂളിങ് ഗ്ലാസ് മാറ്റി പറഞ്ഞു . മായയും ( വസുദേവന്റെ അനിയന്റെ മരുമകൾ ) വസുദേവന്റെ അനിയന്റെ കുടുംബവും അവനെ കണ്ട് ഞെട്ടി . അവരെ നോക്കി അഭി പുഞ്ചിരിച്ചു . വരുണും കാർത്തിയും കാളിയും ജോയലും അഭിയും മനുവും ഒരു സൈഡിൽ നിന്നു . " ഇങ്ങനെ ഞെട്ടാതാടാ ഇനിയും നീ എന്തെക്കെ കേട്ട് ഞെട്ടാൻ ഇരിക്കുന്നു ."

ജോയൽ ജിത്തുവിന്റെ തോളിൽ തട്ടി പരിഹസിച്ചു . " അലാ .....ഇങ് വാടാ അനു ...നീയും " ജോയൽ മാറി പുഞ്ചിരിയോടെ നിൽക്കുന്ന അലനെയും അനൂനെയും വിളിച്ചു . " ഇവൻ എന്റെ അനിയൻ ആണ് ...ഇവൾ എന്റെ കുഞ്ഞിപെങ്ങളും ..എന്റെ കൊച്ചച്ചന്റെ മക്കൾ " ജോയൽ അവരെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു . " അരുണിമയുടെ (അമ്മു ) സുരക്ഷക്ക് വേണ്ടിയാണ് അങ്ങ് കോട്ടയത്തു കിടന്ന ഇവനെ ഇങ് ഈ കോളേജിൽ കൊണ്ട് ചേർത്തത് ." അഭി അമ്മൂനെ നോക്കി പറഞ്ഞു . അമ്മു അന്തം വിട്ട് അവരെ നോക്കി . " പിന്നെയാണ് അറിഞ്ഞത് ഇവരുടെ ടാർഗറ്റ് ഗൗരി ആണെന്ന് ..അതുകൊണ്ടാണ് ഇവനെ ഞങ്ങൾ ഒരു വർഷം കൂടി ഫസ്റ്റ് ഇയറിൽ ചേർത്തത് .....അന്ന് ഞങ്ങളുടെ മുന്നിൽ പേര് പറയാൻ ധൈര്യം ഇല്ലാത്തപ്പോലെ ഇവൻ അഭിനയിച്ചത് ഗൗരിയുടെ കൂടെ കൂട്ട് കൂടാനാണ് ." ജോയൽ പുഞ്ചിരിയോടെ പറഞ്ഞു . ഗൗരിയും മാളുവും ഞെട്ടി അലനെ നോക്കി .അവൻ വളിച്ച ചിരി അവരെ നോക്കി ചിരിച്ചു . മാളു ഇനി തന്റെ തലയിൽ പറക്കാൻ കിളികൾ ബാക്കിയെന്ന് അറിഞ്ഞ് ഒതുങ്ങി നിന്നു മാളൂന്റെ പുറകിൽ വിച്ചു നിൽപ്പുണ്ടായിരുന്നു ബോധം കേട്ടു വീഴുമ്പോൾ അവളെ പിടിക്കാൻ ...

മാളൂന് പെട്ടന്ന് ഒന്നിനെയും ഉൾകൊള്ളാൻ കഴിയില്ല . ഗൗരിക്ക് എല്ലാം കൂടി കേട്ട് ദേഷ്യം വന്നു .അവളിലെ ദേവി ഉണർന്നു . " അനൂനും ഇത് അറിയാമായിരുന്നു ." ജോയൽ അനൂനെ ചേർത്തു പിടിച്ചു . ഡി ദുഷ്‌ട്ടെ എന്നപോലെ കീർത്തി അവളെ നോക്കി .അനു അവളെ പല്ലുമുഴുവൻ കാട്ടി ചിരിച്ചു . അഭി ഭൂമിയെ നോക്കി ചിരിച്ചു .അവൾ ചിരിക്കണോ വേണ്ടെയോ എന്ന് ആലോചിച്ചിട്ട് ചിരിച്ചു . " അപ്പോ ഒഫീഷ്യൽ കാര്യം കഴിഞ്ഞു ഇനി ചില പേർസണൽ കാര്യങ്ങൾ ." മഹി നടപ്പ് നിർത്തി . " നമ്മൾ തമ്മിൽ കുറച്ചു കണക്കുകൾ തീർക്കാനില്ലേ വിശ്വജിത്ത് ......." മഹി ജിത്തുവിന്റെ മുന്നിൽ വന്നു നിന്നു . * """ ദേവേദ്രന് ഒരു കണക്ക് തീർക്കാനുണ്ട് ........വിശ്വജിത്ത് . ഓ സോറി വൈശാഖൻ *""" മഹി അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി .മഹിയിലും ഗൗരിയിലും ഒരു ചിരി വിരിഞ്ഞു .പകയിൽ നിറഞ്ഞ ചിരി . കാവിൽ ഇത് കണ്ടോണ്ടിരുന്ന കൃഷ്ണവേണിയുടെ കണ്ണിൽ പകയെരിഞ്ഞു . കുളം തിളച്ചു മറിഞ്ഞു ....ഏഴിലം പല ആടിയുലഞ്ഞു ...പാലപ്പൂക്കൾ ചിന്നി ചിതറിനിലം പതിച്ചു .കൂടെ മത്ത് പിടിപ്പിക്കുന്ന സുഗന്ധം അവിടെമാകെ പരന്നു . ചെമ്പകം അപ്പോഴും പൂക്കൾ പൊഴിക്കുന്നുണ്ടായിരുന്നു അവളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി മാത്രം ................തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story