💙ഗൗരിപാർവതി 💙: ഭാഗം 58

gauriparvathi

രചന: അപ്പു അച്ചു

 നമ്മൾ തമ്മിൽ കുറച്ചു കണക്കുകൾ തീർക്കാനില്ലേ വിശ്വജിത്ത് ......." മഹി ജിത്തുവിന്റെ മുന്നിൽ വന്നു നിന്നു . * """ ദേവേദ്രന് ഒരു കണക്ക് തീർക്കാനുണ്ട് ........വിശ്വജിത്ത് . ഓ സോറി വൈശാഖൻ *""" മഹി അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി .ഗൗരിയിൽ ഒരു ചിരി വിരിഞ്ഞു .പകയിൽ നിറഞ്ഞ ചിരി . ജിത്തു അത് കേട്ട് ഞെട്ടി മഹിയെ നോക്കി .തന്റെ മുഖം മൂടി അഴിഞ്ഞെന്ന് ജിത്തുവിന് മനസിലായി .മഹി അവനെ നോക്കി ക്രൂരമായി പുഞ്ചിരിച്ചു . വസുദേവൻ ഞെട്ടി അയാളുടെ കൈയിൽ ഇരുന്ന വടി താഴെ വീണു .ദത്തനും ദേവകിയും വസുദേവന്റെ അനിയന്മാരും ചലിക്കാൻ പോലുമാകാതെ തറഞ്ഞു നിന്നു .വസു ഒരു ആശ്രയത്തിനായി ദത്തന്റെ കൈയിൽ പിടി മുറുക്കി .അയാൾ കസേരയിൽ ഇരുന്നു പോയി .മനസിന് ഏറ്റ മുറിവ് അയാളുടെ ശരീരത്തെയും ബാധിച്ചിരുന്നു .ദേവകിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി .അവർ കണ്ണുകൾ മുറുക്കി അടച്ചു .തങ്ങളുടെ മുന്നിൽ കഴിഞ്ഞ വൈശാഖന് ഒരിക്കലും അങ്ങനെ ചെയ്യാൻ കഴിയില്ലെന്ന് വസുവിന്റേയും ദത്തന്റെയും ദേവകിയുടെയും വസുദേവന്റെ അനിയന്മാരുടെയും മനസ്സ് അപ്പോഴും പറഞ്ഞുകൊണ്ടിരുന്നു . ഇന്ദ്രന്റെയും ദേവിയുടെയും കഥ അറിയാത്ത ബാക്കി അവിടെ നിന്ന ആർക്കും മഹി പറഞ്ഞതിന്റെ പൊരുൾ മനസിലായില്ല .

എല്ലാരും സംശയത്തോടെ അവനെ നോക്കി നിന്നു . ജയനും ദീപയും മഹി എന്തിനാണ് ജിത്തുവിനെ വൈശാഖൻ എന്ന് വിളിച്ചത് ഓർത്ത് പിരികം ചുളിച്ചു നിന്നു . ഗൗരി മഹിയുടെ അടുത്തേക്ക് നടന്നു വന്നു .ചുറ്റും നിശബ്ദത കളിയാടി...... സൂചി വീണാൽ കേൾക്കുന്ന അത്ര നിശബ്തമായിരുന്നു അവിടം .കാറ്റിൽ ഇലകളുടെ മർമ്മരങ്ങൾ മാത്രം . " വൈശാഖേട്ടാ " ഗൗരി ജിത്തുവിന്റെ താഴ്ത്തി വെച്ച മുഖം പിടിച്ചുയർത്തി . ജിത്തുവിന്റെ കണ്ണുകൾ പലവശത്തേക്ക് സ്ഥിരത ഇല്ലാതെ ചലിച്ചു . " വൈശാകേട്ടൻ എന്തിനാ വെപ്രാളപ്പെടണെ ...ദേവിയല്ലേ മുന്നിൽ നിൽക്കുന്നത് " ജിത്തു വിയർക്കുന്നത് കണ്ട് ഗൗരി പതിഹാസ ചൊവയോടെ പറഞ്ഞു . മഹി വൈശാഖന്റെ അരികിൽ വന്ന് അവന്റെ തോളിൽ പിടിച്ചു . "വൈശാഖാ നീ എനിക്ക് കൂടപ്പിറപ്പ് അല്ലായിരുന്നോ എന്നിട്ടും നിന്റെ മനസ്സിൽ എന്നോടുള്ള പകയായിരുന്നോ ...... പക്ഷേ എനിക്ക് അത് അറിയാൻ കഴിഞ്ഞത് അന്ന് രാത്രിയായിരുന്നു .തകർന്നു പോയടാ ഞാൻ "മഹിയുടെ കണ്ണുകൾ നിറഞ്ഞു .അവന്റെ നെഞ്ച് അത്രത്തോളം പിടഞ്ഞിരുന്നു . ജിത്തുവിന്റെ ഭാവമെന്താണെന്ന് പറയാൻ കഴിയില്ലായിരുന്നു .

ജോയലിനും അഭിക്കും അവർ നേരത്തെ അവരുടെ കഥ പറഞ്ഞു കൊടുത്തിരുന്നു പക്ഷെ അവർക്ക് വിശ്വസിക്കാൻ ആയില്ല . എന്നാൽ ഇപ്പോൾ നടക്കുന്നത് കണ്ട് അവർക്ക്‌ വിശ്വാസമാകാൻ തുടങ്ങി . വിച്ചുവിനും രഞ്ചുവിനും അന്ന് വസുദേവൻ പറഞ്ഞ കഥ കേട്ടവർക്ക് ആർക്കും അവർ മരിച്ചത് എങ്ങനെയാണെന്ന് അറിവില്ലായിരുന്നു . മഹിയും ഗൗരിയും ഓർമ്മവന്ന കാര്യം ആരോടും പറഞ്ഞിരുന്നില്ല . ജിത്തുവുമായി കല്യാണം ഉറപ്പിച്ച രാത്രി മഴ പെയ്ത സമയം ഗൗരി കാവിലേക്ക് നോക്കി ഇരുന്നിന്നു അന്നാണ് അവൾക്ക് അവളുടെ മറഞ്ഞിരുന്ന ഓർമ്മകൾ ഉൾബോധമനസിനെ മറികടന്ന് പുറത്ത് വന്നത് .വൈശാഖൻ ജിതുവാണെന്ന് അവൾക്ക് ഉറപ്പായിരുന്നു .കാരണം വൈശാഖൻ ശാന്തനാണ് .അതുപോലെ തന്നെയായിരുന്നു ജിത്തുവും . വൈശാഖന്റെ എല്ലാ സ്വഭാവവും എന്തിന് നോട്ടം വരെ വൈശാഖന്റെ ആയിരുന്നു ജിത്തുവിന് . അതെല്ലാം ഓർക്കേ ഗൗരി ജിത്തുവാണ് വൈശാഖൻ എന്ന് ഉറപ്പിച്ചു .അത് മഹിയോട് പറയുകയും ചെയ്തിരുന്നു . എല്ലാരും ജിത്തുവിന്റെ മുഖത്തേക്ക് നോക്കി നിന്നു .വസുവിന്റെ കണ്ണുകൾ തോർന്നിരുന്നില്ല ......

ജിത്തുവിന്റെ മുഖം വലിഞ്ഞു മുറുകി .കണ്ണുകൾ ചോര തൊട്ട് എടുക്കാൻ പാകത്തിന് ചുമന്നു .എല്ലാരും അവന്റെ മാറ്റം അത്ഭുതത്തോടെ നോക്കി നിന്നു . " അതേടാ പകയായിരുന്നു ....നിന്നോടുള്ള എന്റെ പക അന്ന് നീ ആദ്യമായി ഞങ്ങളുടെ അടുത്തേക്ക് വന്ന അന്ന് .....നീ വഴക്കിട്ടു തിരികെ പോകുമ്പോൾ ദേവിയെ നോക്കിയപ്പോ തൊട്ട് തുടങ്ങിയതാണ് ." ജിത്തു മഹിയുടെ മുഖത്തേക്ക് തുറിച്ചു നോക്കി പറഞ്ഞു . ഗൗരി ഞെട്ടലോടെ അവനെ നോക്കി ...അത് അവൾക്ക് പുതിയ അറിവായിരുന്നു . " അന്ന് തൊട്ട് ദേവി നി......നിന്റെ കാര്യം ദേഷ്യത്തിൽ അ...അയാൽ പോലും പറയാൻ തുടങ്ങി ....എ....എനിക്ക് ഭ്രാന്ത്‌ പിടിക്കുന്നപോലെ തോന്നി ." അത് പറയുമ്പോൾ ജിത്തുവിന്റെ മുഖത്തു പല ഭാവങ്ങൾ വിരിഞ്ഞു .ദേഷ്യവും ചിരിയും പകയും സമ്മിശ്രഭാവം ഒരു ഭ്രാന്തനെ പോലെ അവൻ പറഞ്ഞു ..അവന്റെ മാറ്റം എല്ലാരിലും ഭയം ഉളവാക്കി . " വായനശാലയിൽ നിന്നോട് ഒപ്പം നിൽക്കുന്ന ദേവിയെ കണ്ടപ്പോൾ എനിക്ക് എത്രത്തോളം ദേഷ്യം വന്നെന്ന് എനിക്ക് തന്നെ അറിയില്ല . നിന്നോട് ദേവി മിണ്ടുന്നത് പോലും എനിക്ക് സഹിക്കില്ല അതിനാണ് നിന്നോട് പുസ്തകം അവൾക്ക് കൊടുത്തിട്ട് പോകാൻ പറഞ്ഞത് ."

ജിത്തു മഹിയെ ദേഷ്യത്തിൽ നോക്കി . മഹിയും ഗൗരിയും എല്ലാം ഒരുതരം ഞെട്ടലോടെ കേട്ടു നിന്നു .വസുവിനും ദേവകിക്കും അനിയന്മാർക്കും ഇത് തന്നെയായിരുന്നു അവസ്ഥ . " എന്നെ കൊണ്ട് ഇതെല്ലാം ചിന്തിപ്പിച്ചത് എന്തുകൊണ്ട് ആണെന്ന് നിനക്ക് അറിയുവോ " ഗൗരിക്ക് നേരെ തിരിഞ്ഞുകൊണ്ട് ജിത്തു അലറി . ഗൗരി അറിയാമെന്നു തലയാട്ടി ...അവൾക്ക് അവന്റെ ഭാവം കണ്ട് പേടി തോന്നി .കാരണം അന്ന് രാത്രിയിലും അവൻ ഈ ഭാവത്തിൽ ആയിരുന്നു . എന്നാൽ ബാക്കി ഉള്ളവർ അവനെ സംശയത്തോടെ നോക്കി . " ഇവൾ ....ഇവളോടുള്ള എന്റെ ഭ്രാന്തമായ പ്രണയം . അത് എങ്ങോ വന്ന ഒരുത്തൻ തട്ടിയെടുക്കാൻ ശ്രമിച്ചാൽ ഞാൻ നോക്കിയിരിക്കണോ.....ഇല്ല .....ഒരിക്കലുമില്ല ." ജിത്തുവിന്റെ മുഖത്തു പ്രണയവും പകയും ദേഷ്യവും ഒരുമിച്ചു വന്നു . വസു ഞെട്ടി .....ഒരേ മനസായി നടന്നിട്ടും അവന്റെ ഉള്ളിൽ ദേവിയോടുള്ള പ്രണയം അറിയാതെ പോയതിൽ അവന് അത്ഭുതം തോന്നി . അവർ അറിയുകയായിരുന്നു അവന്റെ പകയുടെ ആഴം . ജിത്തു വൈശാഖൻ ആകുകയായിരുന്നു. അവൻ പറയാൻ തുടങ്ങി അവന് ദേവിയോടുള്ള ഭ്രാന്തമായ പ്രണയത്തെ കുറിച്ച്...................................

അവന് പതിനൊന്നാമത്തെ വയസിൽ തുടങ്ങിയതാണ് ദേവിയോടുള്ള പ്രത്യേകമായ ഒരു സ്നേഹം . വളർന്നു വരുന്നതിനൊപ്പം അതിന്റെ നിറം മാറാൻ തുടങ്ങി .....പുതു നിറം ആ സ്നേഹത്തിന് വിരിയുന്നതായി അവൻ അറിഞ്ഞു .അതിന്റെ ഇടയിലാണ് സധുവിന് ദേവിയോടുള്ള ഇഷ്ടത്തെ കുറിച്ച് അറിയുന്നത് . അവന് സധുവിനോട് വർധിച്ച ദേഷ്യം തോന്നി .പക്ഷെ അവൻ അത് മനസ്സിൽ ഒതുക്കി നിന്നു .കാരണം നേരായ മാർഗത്തിൽ കൂടി ഒരു തമ്പുരാട്ടി കുട്ട്യേ അവിടത്തെ കാര്യസ്ഥന്റെ മകന് നൽകില്ലെന്ന് ഉറപ്പായിരുന്നു .എങ്ങനെയും സദുവിനെ ദേവിയിൽ നിന്ന് അകറ്റാൻ അവൻ ശ്രമിച്ചു .പക്ഷെ നടന്നില്ല ....അതിന്റെ ഇടയിലാണ് ഇന്ദ്രൻ അവരുടെ ഇടയിലേക്ക് വന്നത് . ആദ്യം നല്ല സുഹൃത്തായാണ് അവൻ ഇന്ദ്രനെ കണ്ടത് .എന്നാൽ ഇന്ദ്രന്റെ ദേവിയോടുള്ള നോട്ടം അവനെ ചൊടിപ്പിച്ചു . ദേവിക്ക്‌ ഇന്ദ്രനോടുള്ള ഇഷ്ടക്കേട് അവന് തുണയായി .അവൻ ഇന്ദ്രനെ കുറിച്ച് പറഞ്ഞ് ദേവിയെ ദേഷ്യം പിടിപ്പിച്ചു .

പക്ഷെ വിധി എന്ന ഉള്ളത് അവൻ ഓർത്തില്ല .....എത്ര വെറുക്കപ്പെട്ടാലും ദേവി ഇന്ദ്രന് ഉള്ളതാണെന്ന് ദൈവം വിധിയെഴുതി. അത് കാലം അവനെ മനസിലാക്കി കൊടുത്തു . അന്ന് വായനശാലയിൽ നിന്ന് മടങ്ങുമ്പോൾ ദേവിയുടെ കണ്ണിലെ പ്രണയം വൈശാഖനെ ഭ്രാന്ത്‌ പിടിപ്പിച്ചു .അവന്റെ ഉള്ളിൽ ഇന്ദ്രനോടുള്ള പക വർധിച്ചു .അവൾക്കായി അവൻ മാമ്പഴം പറിച്ചു നൽകുമ്പോഴും അവന്റെ മനസ്സിൽ അവളുടെ നാമാണ് ഉരുവിട്ടത് . അവൾ വളരുന്നതിനൊപ്പം അവളുടെ സൗന്ദര്യം വൈശാഖനെ മത്ത് പിടിപ്പിച്ചു . അവളെ ഒരാൾ പ്രണയത്തോടെ നോക്കുന്നത് കണ്ടാൽ അവന് സഹിക്കാൻ കഴിയില്ല അത്രക്കും ഭ്രാന്തമായിരുന്നു അവന്റെ പ്രണയം . ദേവിയോട് പ്രണയമാണെന്ന് പറഞ്ഞ വിനായകനെ കൊന്നത് വൈശാഖൻ ആണ് .സ്കൂളിൽ നിന്ന് വന്ന വിനായകനെ ചിറയിൽ തള്ളിയിട്ടത് അവനാണ് വൈശാഖൻ . അവനെ തള്ളിയിട്ട് വൈശാഖൻ പകയോടെ ചിരിച്ചു . പിറ്റേദിവസം അവൻ ആദ്യമായി അറിയുന്നത് പോലെ ഉള്ളിൽ ചിരിച്ചുകൊണ്ട് ഞെട്ടി നിന്നു.

ശിവനിൽ വെശം കുത്തിവെച്ചത് വൈശാഖൻ ആയിരുന്നു .ഇന്ദ്രനെ കുറിച്ചും വേണിയെ കുറിച്ചും പറഞ്ഞ് ശിവനെ അവൻ അവന്റെ വഴിയിൽ ശിവൻ പോലുമറിയാതെ കൊണ്ടുവന്നു .ഒന്നും മനസ്സിൽ വെക്കാതെ തുറന്നടിക്കുന്ന സ്വഭാവക്കാരനാണ് ശിവൻ . അതുകൊണ്ട് തന്നെയാണ് വൈശാഖൻ ശിവനെ തിരഞ്ഞെടുത്തത് .ഇന്ദ്രനെക്കൊണ്ട് വഴക്ക് അടിപ്പിക്കുന്നത് അവൻ സ്ഥിരമാക്കി .മുട്ടനാടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുന്ന കുറുക്കൻ ആയിരുന്നു വൈശാഖൻ . ശിവൻ അവരുടെ കൂട്ടത്തിൽ നിന്ന് പോയതോടെ സദുവും പോയി .അതോടെ ഒരു എതിരാളിയെ ഇല്ലാതാക്കിയ സന്തോഷമായിരുന്നു വൈശാഖനിൽ . ഇന്ദ്രന്റെയും ദേവിയുടെയും പ്രണയം ആത്മാർത്ഥമായിരുന്നു ....നിഷ്കളങ്കമായ പ്രണയം .അവരെ എളുപ്പം ആകാൻ കഴിയില്ലെന്ന് അവന് അറിയാമായിരുന്നു .കാരണം അത്രക്കും ദൃഢമായിരുന്നു ദേവിയുടെയും ഇന്ദ്രന്റെയും പ്രണയം . ഇന്ദ്രന്റെ പിറന്നാൾ ദിവസം അവരുടെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന പ്രണയം കാണെ വൈശാഖന് ദേഷ്യത്തിൽ ഇറങ്ങി പോകാഞ്ഞാണ് തോന്നിയത് .

പക്ഷെ എല്ലാരുടെയും മുന്നിൽ നല്ലപ്പിള്ള ചമഞ്ഞു നിന്നു .മൃദ്ധഗം കൊട്ടുമ്പോൾ അവൻ അവന്റെ ദേഷ്യം മുഴുവൻ അതിൽ ആവാഹിച്ചിരുന്നു .ഇന്ദ്രന്റെ തോളോട് ചേർന്നു നിൽക്കുമ്പോൾ അവന്റെ കഴുത്തിൽ പിടിച്ചു ഞെരിക്കാഞ്ഞാണ് അവന് തോന്നിയത് .എന്നാൽ അവൻ അതെല്ലാം ഉള്ളിൽ ഒതുക്കി . ഒരു അവസരത്തിനായി കാത്തിരുന്നു . ദേവിക്ക് വിഷം കൊടുക്കാൻ പോയാ വൈശാലിയെ കൊല്ലാൻ വരെ അവന് തോന്നി .പക്ഷേ സ്വന്തം ചോര ആയതിനാൽ അവൻ ക്ഷെമിച്ചു .കാരണം പ്രണയം വലുതാണെങ്കിലും അവന് അനിയത്തി ജീവനായിരുന്നു . കുളപ്പടവിൽ ദേവിയെ ചുംബിക്കുന്ന ഇന്ദ്രനെ കണ്ട അവൻ ദേഷ്യത്തിൽ പാറക്കല്ലിൽ കാലുകൊണ്ട് തൊഴിച്ചു . അവരുടെ പ്രണയനാളുകൾ വൈശാഖന്റെ പകയേ വളർത്തിയതേ ഉള്ളു . അവർ കരിമലകുന്നിലെ അമ്പലത്തിൽ പോകാൻ ഇന്ദ്രനെ കാത്തു ഇരുന്ന ദേവിയെ അവൻ മതിമറന്നു നോക്കിയിരുന്നു .അവളിൽ നിന്ന് വമിക്കുന്ന ചെമ്പകത്തിന്റെ സുഗന്ധം അവൻ നാസികയിലേക്ക് ആവാഹിച്ചു .അവളുടെ കണ്ണുകളിലെ പ്രണയം തന്നോടായിരുന്നെങ്കിൽ എന്ന് അവൻ മോഹിച്ചുപോയിരുന്നു .

അവർ പോകുന്നത് അവൻ പകയോടെ നോക്കി നിന്നു . ദേവിയുടെ നൃത്തസന്ധയുടെ അന്ന് ഊട്ടുപുരയിൽ ഇരുട്ടിന്റെ മറവിൽ അവൻ ഉണ്ടായിരുന്നു .അവരുടെ പ്രണയം കണ്ട് അവൻ മുടി പിടിച്ചു വലിച്ച് ഒരു ഭ്രാന്തനെ പോലെ അലറി . വേദിയിൽ അവളുടെ നടനം കാണുമ്പോൾ ഇന്ദ്രനിൽ വിരിയുന്ന ഭാവങ്ങൾ അവൻ സൂഷ്മതയോടെ നോക്കി കണ്ടു .അവൻ അവർ അറിയാതെ ദേവസേനനോട് അവരുടെ പ്രണയം പറഞ്ഞു കൊടുത്തു .അത് അറിഞ്ഞാൽ ദേവി ഇന്ദ്രനിൽ നിന്ന് അകലുമെന്ന് അവൻ വിശ്വസിച്ചു . പക്ഷെ വൈശാഖന്റെ കുബുദ്ധികൊണ്ട് അവരുടെ ദൃഢമായ ബന്ധത്തെ ഇല്ലാതെയാക്കാൻ കഴിഞ്ഞില്ല . ഇന്ദ്രനെക്കാൾ ആദ്യം ദേവിയെ പ്രണയിച്ചത് വൈശാഖൻ ആയിരുന്നു .പക്ഷെ എത്രനാൾ പ്രണയിച്ചു എന്നല്ല എത്രത്തോളം പ്രണയിച്ചു എന്നാണ് . ശിവനും ശക്തിയും പോലെ ആയിരുന്നു ദേവിയും ഇന്ദ്രനും . കാവിൽ ഇന്ദ്രനും ദേവിയും വന്ന അന്ന് അവനും ഉണ്ടായിരുന്നു ഇലകളുടെ മറവിൽ .

പക്ഷെ അവരുടെ സംഭാഷണങ്ങൾ കേൾക്കാൻ കഴിഞ്ഞില്ല .അവനെ തണ്ടഞ്ഞുകൊണ്ട് ഒരു സർപ്പം കാവൽ നിന്നിരുന്നു .നാഗയക്ഷിയുടെ മകളായ ദേവിയുടെ അവൾപോലുമറിയാത്ത കാവൽക്കാരൻ .ദേവി ഇന്ദ്രന്റെ കൈയിൽ മോതിരം അണിയുന്നത് അവൻ പകയോടെ അവരെ നോക്കി നിന്നു . ദേവിയും ഇന്ദ്രനും നാടുവിടുന്നു എന്ന വാർത്ത വൈശാഖനെ ഞെട്ടിച്ചിരുന്നു .കാരണം അവൻ അതിനെകുറിച്ച് ആലോചിച്ചിരുന്നില്ല .... ആ രാത്രിയാകാൻ അവൻ കാത്തിരുന്നു പക്ഷെ വിധി അവനെ തോൽപ്പിച്ചു .വൈശാലിയുടെ മരണം ......അവൻ തകർന്നു പോയിരുന്നു .ദേവിയോടുള്ള അവന്റെ പ്രണയത്താൽ ആണ് അവൻ മുറിക്ക് പുറത്ത് ഇറങ്ങിയത് . ദേവി അവനെ വസുവിനെ പോലെ കണ്ടാണ് ആശ്വസിപ്പിച്ചത് എന്നാൽ വൈശാഖൻ അവളിൽ ഒരു കാമുകിയെ കണ്ടു .ഒരുനിമിഷമെങ്കിലും അവൻ അവളിൽ ചുരുങ്ങി പോയിരുന്നു . തന്റെ പ്രണയത്തെ തിരിച്ചു പിടിക്കാൻ അവൻ വൈശാലിയുടെ മരണത്തിൽ നിന്ന് ഒരുവിധം കരകേറി . പിന്നീടുള്ള ദിവസങ്ങൾ അവൻ എണ്ണി എണ്ണി ഇരിക്കുവായിരുന്നു തന്റെ മുഖം മൂടി അഴിക്കാൻ... കാരണം ...നല്ല മാർഗത്തിൽ കൂടി ഒരിക്കലും അവന് ദേവിയെ കിട്ടില്ല . അവർ പോകുന്നതിന്റെ അന്ന് വൈശാഖൻ ദേവസേനൻ പറഞ്ഞതിന് പോയിട്ടു വന്ന് കൂടെ പലതും പലരെ ഏൽപ്പിച്ചു .

ഇന്ദ്രനെ കണ്ടപ്പോൾ അവൻ വിദഗ്ധമായി അവന്റെ കൈയിൽ നിന്ന് ആ മോതിരം ഊരിയെടുത്തു . അമാവാസി നാള് ആയതിനാൽ നാഗങ്ങൾക്ക് അവരെ രക്ഷിക്കാൻ കഴിയില്ലെന്ന് അവനറിയാമായിരുന്നു .നാഗങ്ങളുടെ ശക്തി കുറയുന്ന സമയമാണ് അത് . വസുവിന്റെ കൂടെ അവൻ കോവിലകത്തേക്ക് മടങ്ങി .വസുവിന്റെ കണ്ണുവെട്ടിച്ച് അവൻ ഇന്ദ്രന്റെ പുറകേ ചെന്നു . കാവിൽ നേരത്തെ ഇരുട്ട് പരന്നിരുന്നു . ഇന്ദ്രൻ ഇലകളെ ചവിട്ടി മെതിച്ചു നടന്നു . അവന്റെ കണ്ണുകൾ ചുറ്റും പരതി .ആരൊക്കെയോ അവനെ പിന്തുടരുന്നതായി അവന് തോന്നി . കളരിയിൽ അഗ്രഗണ്യനായ അവന് അത് വേഗം മനസിലായി . ഇന്ദ്രന് ചുറ്റും അഞ്ചാറുപേർ നിരന്നു .അവനിൽ ഒരു പുഞ്ചിരി വിരിഞ്ഞു . ഗൂഢമായ പുഞ്ചിരി . അവനെ അടിക്കാൻ വന്നവനെ അവൻ കണ്ണുകൊണ്ട് നേരിട്ടു .അയാൾ ഒന്ന് പതറി ....പിന്നീട് ധൈര്യം വീണ്ടെടുത്ത് അവൻ അലറിക്കൊണ്ട് ഇന്ദ്രന്റെ നേരെ ചെന്നു . ഇന്ദ്രൻ അവന്റെ കൈപിടിച്ച് തിരിച്ചു .

അവന്റെ എല്ലൊടിയുന്ന ശബ്‌ദം ഇന്ദ്രന്റെ കാതിൽ പതിഞ്ഞു .ഷർട്ട് ബട്ടൻസ് പൊട്ടി ഇന്ദ്രന്റെ രോമാവൃതമായ നെഞ്ചിൽ പറ്റികിടക്കുന്ന പൂണൂൽ വെളിയിൽ വന്നു . ഇന്ദ്രൻ പൂണൂലിനെ തള്ളവിരല്കൊണ്ട് വലിച്ചുവിട്ട് തന്റെ അടുത്തേക്ക് ഓടി വരുന്നവന്റെ നേരെ കാലുയർത്തി അടിച്ചിട്ടും . വേറെ വന്ന ഒരുത്തന്റെ കഴുത്തിൽ കത്രിക പൂട്ടിട്ടു ഇന്ദ്രൻ .അവൻ ഒച്ചയെടുക്കാൻ പോലുമാകാതെ കഴുത്തിൽ പിടിച്ച് നിലത്തേക്ക് വീണു . മറ്റൊരുത്തന്റെ കവിളിൽ ആഞ്ഞടിച്ചു കാലുകൊണ്ടും അവന്റെ മുഖത്തേക്ക് അടിച്ചു അവന്റെ കഴുത്തിൽ കുത്തി പിടിച്ച് നിലത്തേക്ക് ഇട്ട് തിരിച്ചു .അവന്റെ പെടലി വെട്ടുന്നതിന്റെ ശബ്‌ദം ഉണ്ടായി . വേറെ ഒരുത്തൻ കത്തിയുമായി അവന്റെ നേരെ വന്നു .ഇന്ദ്രൻ ഒരു പുച്ഛചിരിയോടെ നിസാരമായി അവന്റെ കൈപിടിച്ച് തിരിച്ചു .അവന്റെ കൈത്തിരിഞ്ഞ് കത്തി താഴെ വീണു . ഓടി പോകാൻ നോക്കിയവന്റെ വയറ്റിൽ അവൻ കാലുകൊണ്ട് തൊഴിച്ചു .അവനെ മലർത്തി ഇന്ദ്രൻ അടിച്ചു .

രണ്ടുപേർ ഒരുമിച്ച് അവന് നേരെ വന്നു .ഇന്ദ്രൻ രണ്ടുപേരെയും മാറി മാറി നോക്കി .എന്നിട്ട് ഒരു പരിഹാസചിരിയോടെ അവൻ മുഷ്ട്ടി ചുരുട്ടി അവരുടെ വയറ്റിൽ രണ്ടുപേരെയും മാറി മാറി ഇടിച്ചു .പെട്ടന്ന് " ഏഹ് ...." ഇന്ദ്രൻ ഒന്ന് ഉയർന്നു പൊങ്ങി .അവന്റെ കണ്ണുകൾ മിഴിഞ്ഞു . വയറ്റിൽ കൊളുത്തി പിടിക്കുന്ന വേദന അവന് അനുഭവപെട്ടു .അത് ദേഹം മുഴുവൻ പടരുന്നതായി അവൻ അറിഞ്ഞു .അവന്റെ കണ്ണുകൾ നിറഞ്ഞു .അവൻ തല താഴ്ത്തി വയറ്റിലേക്ക് നോക്കി .വയറ്റിൽ ആഴ്നിറങ്ങിയിരിക്കുന്ന കത്തിയിൽ അവന്റെ രക്തം പടർന്നിരുന്നു . " ഏഹ് " കത്തിവലിച്ചൂരിയപ്പോൾ അവൻ ഒന്നുംകൂടി ഒന്ന് ഏങ്ങി . ഇന്ദ്രൻ പോലുമറിയാതെ മറ്റവന്മാരിൽ നിന്ന് പിടിവിട്ടു .അവന്മാർ ജീവൻ കൊണ്ട് ഓടിയൊളിച്ചു . ഇന്ദ്രന്റെ കാലുകൾ നിലത്ത് ഉറക്കാത്ത പോലെ തോന്നി .അവൻ നിലത്ത് വേച്ച് വേച്ച് നിന്നു .ഇന്ദ്രൻ പതിയെ തിരിഞ്ഞു നോക്കി . പുറകിൽ കൈത്തിയുമായി പകയോടെ തന്നെ നോക്കുന്ന വൈശാഖനെ കണ്ട് ഇന്ദ്രൻ ഒന്നുകൂടി തകർന്നു .അവന്റെ മുഖത്ത് ഞെട്ടലായിരുന്നു . കത്തി കുത്തിയ വേദനയെകാൾ അവന് വൈശാഖനെ കണ്ട് ഹൃദയവേദന തോന്നി .

" വൈ.....ശാ....ഖാ ..." ഇന്ദ്രൻ ഇടർച്ചയോടെ അവനെ നോക്കി .മുഖത്ത് അപ്പോഴും അവനെകണ്ട് അമ്പരപ്പായിരുന്നു . " അതേടാ വൈശാഖൻ ......" അവൻ ഇന്ദ്രനെ നോക്കി പകയോടെ ചിരിച്ചു . കളരി മുറകളിൽ അഗ്രഗണ്യനായ ഇന്ദ്രനെ മുന്നിലൂടെ നേരിടാൻ കഴിയില്ലെന്ന് വൈശാഖന് അറിയാമായിരുന്നു .അതുകൊണ്ടാണ് അവൻ പുറകിലൂടെ കുത്തിയത് . " നീ ...നീ ...." അത് പറഞ്ഞു തീരുമ്പോഴേക്കും ഇന്ദ്രൻ വയറും പൊത്തിപ്പിടിച്ച് നിലത്തേക്ക് ശബ്ദത്തോടെ വീണിരുന്നു .അവൻ നിലത്ത് കിടന്ന് നരങ്ങി .അവന് കടിഞ്ഞമായ വേദന തോന്നി . കാർമേഘം ഇരുണ്ട് കൂടി .....മഴ തുള്ളികൾ ചെറുതായി ചാറാൻ തുടങ്ങി . ചാറ്റൽ ഭൂമിയെ പൊതിഞ്ഞു . ഇന്ദ്രന്റെ മനസ്സിൽ പുഞ്ചിരിയുടെയും കുറുമ്പൊടെയും തന്നെ നോക്കുന്ന ദേവിയുടെയും മുഖം തെളിഞ്ഞു അവന് വേദന തോന്നി . അപ്പോഴാണ് ഒരു കൊലുസിന്റെ ശബ്ദം അവരുടെ കാതുകളിൽ പതിഞ്ഞു .ഇന്ദ്രന്റെ കണ്ണുകൾ പതിയെ അടഞ്ഞുകൊണ്ടിരുന്നു . " ദേവേട്ടാ...." ദേവി അലറി വിളിച്ചുകൊണ്ട് അവിടേക്ക് ഓടിവന്നു . ഇന്ദ്രൻ പെട്ടന്ന് കണ്ണുകൾ വലിച്ചു തുറന്നു .നിലക്കാൻ പോയ ഹൃദയതാളം ഒരിക്കൽ കൂടി ഉയർന്നു . അവൻ നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി .കണ്ണുനീർ കാഴ്ചയെ മറച്ചു .

" അയ്യോ ....ദേവേട്ടാ " അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി കവിലൂടെ കണ്ണുനീർ പാത തീർത്തു . അപ്പോഴും അവളുടെ കണ്ണുകൾ വൈശാഖനിൽ പതിഞ്ഞില്ല ...അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നത് താഴെ കിടക്കുന്ന ഇന്ദ്രനിൽ ആയിരുന്നു . " എന്റെ മഹാദേവരെ " അവൾ അവന്റെ മുഖം മടിയിൽ വെച്ചുകൊണ്ട് മുകളിലേക്ക് നോക്കി അലറി . അവളുടെ ഹൃദയം നിലക്കുപോലെ തോന്നി അവൾക്ക് .ഉള്ളിൽ ഒരു കടിഞ്ഞമായ വേദന അനുഭവപെട്ടു . അവൾക്ക് അപ്പോഴും ഞെട്ടലും അമ്പരപ്പും മാറിയിരുന്നില്ല ..... അപ്പോഴാണ് മാറി നിൽക്കുന്ന വൈശാഖയിൽ അവളുടെ കണ്ണുകൾ പതിയുന്നത് . അവൾ ക്രോധത്തോടെ അവനെ നോക്കി . അവളുടെ മുഖത്ത് ആദ്യമായാണ് ഈ ഭാവം കാണുന്നത് എന്ന് വൈശാഖൻ ഓർത്തു . അവനിൽ ഒരു ഭയം ഉളവാക്കി . ദേവി ചാടി എഴുനേറ്റു . " വൈശാഖാ..." അവൾ അലറി കൊണ്ട് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു . " നീ ....നീ ...എന്റെ ദേവേട്ടനെ ...എന്തിനാടാ നീ ആ പാവത്തിനെ ഇങ്ങനെ കൊല്ലാൻ നോക്കിയേ പറയടോ "

അവൾ അലറിക്കൊണ്ട് അവന്റെ പിടിച്ചു തള്ളി .അവളുടെ മുഖം ചുമന്നു .തന്റെ മുന്നിൽ നിൽക്കുന്നത് ശാന്തയായ പാർവതിയേക്കാൾ ക്രോധാഗ്നിയിൽ മുങ്ങി നിൽക്കുന്ന സതിയെ ആണ് അവനെ ഓർമ്മിപ്പിച്ചു . " ആത്മാർത്ഥ സുഹൃത്തിനെ പോലെ നിന്ന നീ എന്തിനാ ഞങ്ങളെ ചതിച്ചത് ......പറയടോ ....എന്തിനാ " അവൾ അലറുമ്പോൾ അണക്കുന്നുണ്ടായിരുന്നു . " നിനക്ക് വേണ്ടി നിന്റെ പ്രണയത്തിന് വേണ്ടി " വൈശാഖൻ ഒരു ഭ്രാന്തനെ പോലെ പറഞ്ഞു . അത് കേട്ട് അവൾ ഞെട്ടി .ഒരിക്കൽ പോലും അവൻ തന്നോട് പ്രണയത്തോടെ പെരുമാറിയിട്ടില്ലെന്ന് അവൾ ഓർത്തു . " പ്രണയമോ ......ഇല്ല ...വൈശാഖാ... ദേവയാനിയുടെ പ്രണയം എന്നും എപ്പോഴും ദേവേന്ദ്രൻ മാത്രമാണ് ...അത് ഏത് ജന്മത്തിൽ ആയാലും ." അവളുടെ കണ്ണുകൾ നിറയുമ്പോഴും അവൾ പുച്ഛത്തോടെ അവനെ നോക്കി . " ഇല്ല ദേവി ...നീ ...നീ എന്റെയാണ് ഈ വൈശാഖന്റെ ...." വൈശാഖന്റെ മുഖത്ത് ദേഷ്യവും പ്രണയവും ഒരുമിച്ച് വിരിഞ്ഞു .അവന്റെ കണ്ണുകൾ ചുമന്നു മുഖം വലിഞ്ഞു മുറുകി .അവൻ ഒരു ഭ്രാന്തനെ പോലെ പറഞ്ഞു . ഇന്ദ്രനിൽ ജീവന്റെ ഒരു തുടിപ്പ് നിലന്നിരുന്നു .

അവൻ അവർ പറയുന്നത് കേട്ട് വേദനയോടെ കിടന്നു അവന്റെ മനസ്സിൽ കൃഷ്ണയുടെ മുഖം തെളിഞ്ഞു .അവൾ എങ്ങനെ ഇത് സഹിക്കുമെന്ന് ഓർത്ത് അവന്റെ നെഞ്ച് നീറി . മഴ തുള്ളികളെ അവരുടെ മേലേക്ക് ശക്തിയോടെ മേഘം വർഷിച്ചു .കൂടെ മഴയുടെ കൂട്ടുകാരനായ ഇടിയും മിന്നൽ പിളർപ്പും ഭൂമിയിൽ പതിച്ചു . " ഇല്ല .....ദേവയാനിയുടെ കഴുത്തിൽ ഒരു താലി വീഴ്ന്നുണ്ടേൽ അത് എന്റെ ദേവേട്ടന്റെ ആയിരിക്കണം അലേൽ ദേവയാനി മരിക്കണം ...." അവർ അത്രയും വെറുപ്പോടെ അവനെ നോക്കി . അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു .കണ്ണുകൾ തോരാതെ പെയ്തുകൊണ്ടിരുന്നു . " ഇല്ല ദേവി നിന്നെ മരണത്തിന് ഞാൻ വിട്ടുകൊടുക്കില്ല " വൈശാഖൻ ഭ്രാന്തനെ പോലെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും മഞ്ഞച്ചരടിൽ കോർത്ത താലിയെടുത്തു . ദേവി ഞെട്ടലോടെ അവനെ നോക്കി . അവൾ താഴെ ഇന്ദ്രന്റെ രക്തക്കറ പതിഞ്ഞ കത്തി എടുത്തു . അവൾ ദേഷ്യത്തിൽ അവനെ നോക്കി .

" വേ....വേണ്ടാ ദേവി അത് താഴെ ഇ ...ഇട് ..." അവൻ കൈകൊണ്ട് വേണ്ടന്നു കാണിച്ചു അവളുടെ അടുത്തേക്ക് ഒരു സമനില തെറ്റിയവരെ പോലെ നടന്നു . അവൾ താഴെ ചോരയിൽ കുളിച്ചു കിടക്കുന്ന ഇന്ദ്രനെ നോക്കി .അല്പം സമയം കഴിഞ്ഞ് അവളുടെ കണ്ണുകൾ വൈശാഖനിൽ പതിഞ്ഞു . " എനിക്കുവേണ്ടിയല്ലേ നീ ഉറ്റ സുഹൃത്തിനെ ഒരു ദാക്ഷണ്യവും ഇല്ലാതെ കൊന്നേ. ഇല്ല വൈശാഖാ.... നിനക്ക് ഈ ജന്മത്തിൽ അല്ല വരും ജന്മത്തിലും ഈ ദേവിയെ കിട്ടില്ല. എത്ര ജെന്മം ഉണ്ടോ അതിലേല്ലാം ദേവിയുടെ പാതി ഇന്ദ്രനാണ് . നിനക്ക് ശരീരം കൊണ്ട് ഞങ്ങളെ വേർ പെടുത്താം പക്ഷെ ഞങ്ങളുടെ മനസ്സിനെ വേർ പെടുത്താൻ കഴിയില്ല. നിനക്ക് എന്നല്ല ആർക്കും മരണതിന് പോലും ഞങ്ങളെ വേർപെടുതൽ കഴിയില്ല. മരണതിന് പോലും ഞങ്ങളുടെ പ്രണയം തകർക്കാൻ കഴിയില്ല. " വൈശാഖനോട് അത്രയും ക്രോധത്തോടെ അവൾ പറഞ്ഞു . അവളുടെ കണ്ണുനീർ പുൽനാമ്പിൽ വീണതും അത് കരിഞ്ഞുണങ്ങി പോയി .അവിടെ നിന്ന ഓരോ ചെടികളും വാടാൻ തുടങ്ങി .

മുല്ലയുടെ തളിരില മഴവെള്ളം വീണ് അറ്റുപോയി . " ഞാനും വരുവാ ദേവേട്ടാ " അവൾ അവനെ കണ്ണീരോടെ നോക്കി പറഞ്ഞുകൊണ്ട് കത്തി അവളുടെ വയറിൽ ആഴ്ത്തി . " ആഹ് ദേവേട്ടാ ....." അവൾ ഒന്ന് ഉയർന്നു പൊങ്ങി .കണ്ണുകൾ ഇറുക്കി അടച്ചു .ആ വേദനയിലും അവൾ ഒരു സുഖം കണ്ടത്തി .കാരണം മരണത്തിലും ഇന്ദ്രനോടൊപ്പം ഒന്നിക്കാൻ കഴിഞ്ഞതിൽ അവൾ സന്തോഷിച്ചു . " ദേ.....വി...." ഇന്ദ്രന്റെ നാവ് ചെറുതായി ചലിച്ചു . അവളും അവന്റെ അരികിലേക്ക് വേച്ച് വേച്ച് വീണു . വൈശാഖൻ ഞെട്ടലോടെ അത് നോക്കി നിന്നു .ചലിക്കാൻ പോലും അവനായില്ല .......തറഞ്ഞു നിന്നു .മരിച്ചു കിടക്കുന്ന ദേവിയെ കണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു . പ്രണയം നേടാൻ ശ്രമിച്ചപ്പോൾ അത് അകലേക്ക്‌ പോയിരിക്കുന്നു ...കൈയെത്തി പിടിക്കാൻ പറ്റാത്ത ലോകത്തേക്ക് അവൾ പോയി ...💔 എന്നാൽ ഇന്ദ്രനും ദേവിയും അവരുടെ പ്രണയത്തെ മരണത്തിന് പോലും തകർക്കാൻ ആവില്ലെന്ന് തെളിച്ചു .💙 രണ്ടുപേരുടെയും കണ്ണുകൾ ഒരുമിച്ച് അടഞ്ഞു . അവർക്കായി ചെമ്പകം ഭ്രാന്തമായി പൂക്കൾ പൊഴിച്ചു .തന്നിൽ അവശേഷിക്കുന്ന അവസാനപുഷ്പ്പത്തേയും അവൾ കൊഴിച്ചു കളഞ്ഞു . * ഇനി ഞാൻ എന്റെ ശിഖിരങ്ങളിൽ പൂക്കൾ നിറക്കുന്നത് നിങ്ങളുടെ വരവിനായിരിക്കും........ഞാൻ കാത്തിരിക്കുന്നു ഇന്ദ്രന്റെയും ദേവിയുടെയും പുനസംഗമത്തിനായി .....ദേവിയും ഇന്ദ്രനുമായി...... ദേവേന്ദ്രമായി 💙...........🌼 * ചെമ്പകം അവരോട് മൊഴിഞ്ഞു .................തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story