💙ഗൗരിപാർവതി 💙: ഭാഗം 59

gauriparvathi

രചന: അപ്പു അച്ചു

വൈശാഖൻ തന്റെ പ്രണയവും അവരുടെ മരണവും പറഞ്ഞു നിർത്തി . വസുവിന് അപ്പോഴും ഒന്നും ഉൾകൊള്ളാൻ കഴിഞ്ഞില്ല അയാൾ തകർന്നു പോയി . ദത്തന്റെ കണ്ണുകളും ദേവകിയും കണ്ണുകളും അപ്പോഴും പെയ്തുകൊണ്ടിരുന്നു . മഹിയും ഗൗരിയും മുഖാമുഖം ഒന്ന് നോക്കി .അവരിൽ ഒരു പുഞ്ചിരി വിരിഞ്ഞു .അവരുടെ പ്രണയം നേടാൻ കഴിഞ്ഞതിൽ അവർ സന്തോഷിച്ചു . അപ്പോഴും ജിത്തുവിന്റെ ഭാവമെന്താണെന്ന് ആർക്കും പറയാൻ കഴിഞ്ഞില്ല .കേട്ടുന്നിന്നർക്കെല്ലാം ഞെട്ടലായിരുന്നു .ജയനും ദീപയും അവനെ ഇമകൾ ചിമ്മാതെ നോക്കി നിന്നു .തങ്ങളുടെ മകൻ ഒരാളുടെ പുനർജന്മം ആണെന്ന് അവർക്ക് അപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞില്ല ..... " ഒരു കാര്യം കൂടി ഞങ്ങൾക്ക് അറിയണം വൈശാഖാ " മഹിയുടെ മുഖത്ത് ദേഷ്യം അരിച്ചു കേറി . " എന്റെ മോളെവിടെ .....എന്റെ വേണി എവിടെ എന്ന് ....ഇതെല്ലാം ചെയ്ത നീ എന്റെ കുഞ്ഞിനേയും എന്തെങ്കിലും ചെയ്തു കാണും പറയടാ "

മഹി ജിത്തുവിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുലച്ചു .അവൻ അപ്പോൾ ഇന്ദ്രൻ ആയിരുന്നു .തന്റെ മകളെ പോലെ കൊണ്ട് നടന്ന വേണിയുടെ ഏട്ടൻ ആയിരുന്നു അവൻ .അവന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നത് പകയേക്കാൾ പ്രണയത്തേക്കാൾ ഒരു ഏട്ടന്റെ വാത്സല്യമായിരുന്നു ...ഒരു ഏട്ടന്റെ ആധിയായിരുന്നു . ജിത്തു പറയുന്നത് കേൾക്കാൻ കഴിയാതെ തകർന്നിരുന്ന വസു വേണിയുടെ പേര് പറഞ്ഞപ്പോൾ തലപൊക്കി ജിത്തുവിനെ നിറകണ്ണുകളോടെ നോക്കി .പിന്നീട് വസുവിന്റെ നോട്ടം ചെന്നത് ദേവകിയിൽ ആയിരുന്നു . എത്ര തന്നെ മനസിലാകുന്ന ഭാര്യ ആയാലും തന്റെ മുൻപ്രണയത്തെ കുറിച്ച് പറയുമ്പോൾ അവളുടെ ഉള്ള് വിങ്ങുമെന്ന് വസുവിന് അറിയാമായിരുന്നു . എന്നാൽ ദേവകിയിൽ ജിത്തു കൃഷ്ണയെ കുറിച്ച് പറയാൻ പോകുന്നത് കേട്ട് വസു എങ്ങനെ സഹിക്കുമെന്ന ചിന്തയായിരുന്നു . അവർ വസുവിനെ നോക്കി .വസു അവരെ തന്നെ നോക്കി ഇരിക്കുവായിരുന്നു .ദേവകി വസുവിന്റെ അരികിൽ ചെന്ന് അയാളുടെ തോളിൽ പിടിച്ച് സമാധാനിപ്പിച്ചു . " വസുദേവന്റേയും കൃഷ്ണവേണിയുടെയും രഹസ്യമായ പ്രണയം ....💔 ....."

ജിത്തുവിന്റെ മുഖത്ത് ഒരു പുച്ഛം ഭാവമായിരുന്നു . വസുദേവന്റെ മക്കളായ ഹരിയും വിഷ്ണുവും സുര്യനും അനന്തനും അവരുടെ ഭാര്യമാരും ഞെട്ടി വാസുവിനെയും ദേവകിയെയും നോക്കി . അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു . " ആ ഊമപ്പെണ്ണിനെ എന്തിന് കൊള്ളാം " ജിത്തു പുച്ഛിച്ചു ചിരിച്ചു . " ഡാ " മഹി ദേഷ്യത്തിൽ അവന്റെ കവിളിൽ ആഞ്ഞടിച്ചു . ജിത്തുവിന്റെ മുഖം ഒരു വശത്തേക്ക് ചരിഞ്ഞു പോയി . ജിത്തു മഹിയെ പകയോടെ നോക്കി . " അവളെ ഞാൻ മോഹിച്ചതാണ് ... പ്രണയമൊന്നുമല്ല ...അവളുടെ സൗന്ദര്യത്തെയാണ് ഞാൻ മോഹിച്ചത് .പക്ഷെ ഒരു അവസരം കിട്ടിയില്ല ....ഒരു സുരക്ഷകവചം എന്നപോലെ നീ നടക്കുമ്പോൾ അവളെ എങ്ങനാ ഒറ്റക്ക് കിട്ടുക ." ജിത്തു പറഞ്ഞു . " ഛെ " മഹി മുഖം തിരിച്ചു . ഗൗരിക്കും അവിടെ നിന്ന എല്ലാ പെണ്കുട്ടികളിലും അറപ്പും വെറുപ്പും അവനോട് തോന്നി . " ശിവനെയും നിന്നെയും തമ്മിത്തല്ലിക്കാൻ ഉള്ള തുറുപ്പ് ചീട്ട് ആയിരുന്നു അവൾ കൃഷ്ണവേണി .

" ജിത്തുവിന്റെ കണ്ണുകളിൽ അന്നത്തെ ദൃശ്യങ്ങൾ ഓടി വന്നു .അവൻ അത് എല്ലാരോടും പറയാൻ തുടങ്ങി . എല്ലാം കേട്ട് കണ്ണീർ പൊഴിച്ച് കാവിൽ അവൾ ഉണ്ടായിരുന്നു തുളസിക്കതിരിന്റെ നൈർമല്യം ഉള്ളവൾ കൃഷ്ണവേണി .അവളുടെ മുഖത്ത് ദേഷ്യവും പകയും ഒരുമിച്ച് വന്നു . അവൾ ആ ദിവസത്തെ ഓർമകളിലേക്ക് പോയി .എല്ലാരുടെയും ജീവനും ജീവിതവും ഇല്ലാതെയായ ആ ദിവത്തിലേക്ക്‌ ...... * * * * * * * * * * * * * * * * * * * * * * ഇന്ദ്രനെയും ദേവിയെയും പോകുന്നതിന് മുമ്പ് ഒന്നുകൂടി കാണാൻ കാവിലേക്ക് പോയതാണ് കൃഷ്ണ .ഇനി അവരെ കാണാൻ കഴിയില്ലെന്ന് അവളുടെ മനസ്സ് പറയും പോലെ തോന്നി .കൂടെ ഒരു അസ്വസ്ഥത അവൾക്ക് അനുഭവപെട്ടു . നേരം ഇരുട്ടിയതിനാൽ ഒരു ചെറിയ ഭയം അവളെ മൂടി .എന്നാലും അവൾ ധൈര്യം സംഭരിച്ച് മുന്നോട്ടു നടന്നു . ആ സമയം ഇന്ദ്രനും ദേവിയും ഈ ലോകത്തോട് വിടപറഞ്ഞിരുന്നു . അവർ ജീവൻ വെടിഞ്ഞ സമയം ഈശ്വരപുരത്തെ ക്ഷേത്രത്തിലെ ശ്രീകോവിലിലെ മഹേശ്വരന്റെ മുമ്പിൽ കെടാതെ കത്തികൊണ്ടിരുന്ന കെടാവിളക്ക് കേട്ടു .

കൂടെ കോവിലകത്തെ നിലവറയിൽ മഹേശ്വരിയുടെ മുമ്പിൽ കത്തികൊണ്ടിരുന്ന വിളക്കും . ചലനമറ്റ് കിടക്കുന്ന ദേവിയെ നിറകണ്ണുകളോടെ നോക്കി ഒരു ഭ്രാന്തനെ പോലെ മുടി പിടിച്ച് വലിച്ച് അലറി കരയുവായിരുന്നു വൈശാഖൻ .അവൻ സമനില തെറ്റിയവരെ പോലെ അവളോട് ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു . കണ്ണുകൾ പലഭാഗത്തേക്ക് ചലിപ്പിച്ച് സൂക്ഷിച്ചുനോക്കി വന്ന കൃഷ്ണ കണ്ടത് ചലനമറ്റ് കിടക്കുന്ന തന്റെ ഏട്ടനേയും ഉറ്റതോഴിയെയുമാണ് .അവളുടെ വിടർന്ന കണ്ണുകളിലൂടെ കണ്ണുനീർ അതിവേഗം ചാലിട്ടൊഴുകി .ദേഹം തളരുന്ന പോലെ തോന്നിയ അവൾക്ക്‌ പിടി കിട്ടിയത് വള്ളിപ്പടർപ്പിൽ ആയിരുന്നു .കത്തിയുമായി ഇരിക്കുന്ന വൈശാഖനെ കണ്ട് അവൾക്ക് ഒരേ സമയം ഭയവും ദേഷ്യവും അത്ഭുതവും തോന്നി .അവൾ മനസിലാക്കുവായിരുന്നു വൈശാഖൻ എന്ന ചതിയനെ ...ആട്ടിൻ തോലണിഞ്ഞ ചെന്നായ ആയിരുന്നു വൈശാഖൻ എന്ന് അവൾ ഞെട്ടലോടെ മനസിലാക്കി . അവളുടെ ചുടുകണ്ണീർ കാഴ്ചയെ മറച്ചു .ജീവൻ ഇല്ലാതെ കിടക്കുന്ന ഇന്ദ്രന്റെയും ദേവിയുടെയും ശരീരം കാണെ അവൾ കണ്ണുകൾ ഇറുക്കി അടച്ചു .

പെട്ടന്ന് അവളുടെ കാലുകളുടെ ശക്തി കുറഞ്ഞു .അവൾ നിലത്തേക്ക് ഇരുന്നു പോയി . ഇലകൾ ഞെരിഞ്ഞ് അമരുന്ന ശബ്‌ദം കേട്ട് പേടിയോടെ വൈശാഖന്റെ കണ്ണുകൾ പലഭാഗത്തേക്ക് സഞ്ചരിച്ചു .അപ്പോഴാണ് നിലത്തിരുന്നു കരയുന്ന കൃഷ്ണയെ കാണുന്നത് .അവൻ പേടിയോടെ ഉമ്മുനിർ ഇറക്കി . പെട്ടന്ന് വൈശാഖന്റെ ശബ്‌ദം കേൾക്കാതെ മുഖം ഉയർത്തി നോക്കിയ കൃഷ്ണ കാണുന്നത് തന്നെ നോക്കി നിൽക്കുന്ന വൈശാഖനെയാണ് .അവൾ പേടിയോടെ വള്ളിയിൽ പിടിച്ച് എഴുനേറ്റു . വൈശാഖന്റെ മുഖത്ത് ക്രൂരത നിറഞ്ഞു .അവൻ കൃഷ്ണയുടെ അടുത്തേക്ക് ഓരോ അടി വേച്ച് നടന്നു .അവന്റെ ഓരോ അടിയിലും അവൾ പുറകോട്ട് പതിയെ നടന്നു . അവൾ പെട്ടന്ന് തിരിഞ്ഞോടി ......വൈശാഖൻ അവളുടെ പുറകേ ഓടി .അവൾ ജീവൻ പിടിച്ച് ഓടുമ്പോൾ കാവിന്റെ അകത്തേക്ക് ആണെന്ന് ഓർത്തില്ല . വൈശാഖൻ ഓടുന്നതിന്റെ ഇടയിൽ കണ്ടിരുന്നു ദൂരെന്ന് നടന്നുവരുന്ന സദുവിനെ ....

.അതിനാൽ അവൻ പെട്ടന്ന് കൃഷ്ണയുടെ പുറകേ ഓടി . ഇടക്ക് ധാവണിയുടെ പാവാട തട്ടി വീഴാൻ പോയ അവളുടെ നീളൻ മുടിയിൽ വൈശാഖന്റെ പിടിവീണു . " ആഹ് "ആ പിടിയുടെ വേദനയിൽ അവളിൽ നിന്ന് ഒരു ഏങ്ങൽ പുറത്തേക്ക് വന്നു . അവൾ തന്റെ സകല ശക്തിയുമെടുത്ത് അവനെ പിടിച്ചു തള്ളി .അവൻ പുറകിലേക്ക് ചെന്ന് വീണു . അവൻ വേഗം എഴുനേറ്റ് അവളുടെ പുറകേ ചെന്നു . സംസാരിക്കാൻ കഴിയില്ലേലും അവളുടെ ഭാഷ അറിയാവുന്നവർ കൂടുതലാണ് .അവൾ പറഞ്ഞാൽ അവർ വിശ്വസിക്കുകയും ചെയ്യും .അതാണ് അവനെ ഭയപെടുത്തിയത് . അവൾ ഓടി ചെന്നത് കാവിന്റെ അകത്തെ കുളത്തിന്റെ അരികിൽ നിൽക്കുന്ന പാലയുടെ ചോട്ടിലാണ് .ഇനി എങ്ങോട്ട് പോകുമെന്ന് ഓർത്ത് അവൾ ഉഴറി .ചുറ്റും ഇരുട്ട് കൂടെ ചീവിടിന്റെ അസഹ്യമായ ശബ്‌ദവും .വല്ലാത്ത ഭയം അവളെ പൊതിഞ്ഞു .അവൾ പാലച്ചോട്ടിൽ ഒളിച്ചു നിന്നു .അപ്പോഴും കണ്ണുകൾ പെയ്യുന്നുണ്ടായിരുന്നു .തന്റെ ഏട്ടനെ ഓർത്ത് അവൾക്ക് ഹൃദയം നുറുങ്ങുന്ന വേദന തോന്നി .

ഓടിയതിനാൽ അവൾ അണക്കുന്നുണ്ടായിരുന്നു .ആ നിശബ്തതയിൽ അവളുടെ ശ്വാസമെടുക്കുന്ന ശബ്‌ദം ഉയർന്നു .അവൾ വാ പൊത്തി പിടിച്ച് ചുറ്റും നോക്കി .ഒന്നും അവൾക്ക് കാണാൻ കഴിഞ്ഞില്ല .ഇരുട്ട് മാത്രം .വിയർപ്പ് തുള്ളികൾ ചെന്നിയിലൂടെ ഒഴുകി ഇറങ്ങി .അവളുടെ കണ്ണുകളിൽ കണ്ണിനീരിന് ഒപ്പം പരിഭ്രമവും ഉണ്ടായിരുന്നു . പെട്ടെന്നാണ് ഒരു കൈ അവളുടെ തലമുടിയിൽ പിടി വീണത് .അവൾ ഞെട്ടലോടെ അവനെ നോക്കി .അവൾ പേടിച്ച് ഉമ്മുനിർ ഇറക്കാൻ പോലും തയാറായില്ല . " വേണ്ടാ " അവൾ കൈകൊണ്ട് അവനോട് അപേക്ഷിച്ചു . അവൾ അന്ന് ആദ്യമായി തനിക്ക് സംസാരശേഷി ഇല്ലാത്തതിന് ദൈവത്തോട് പഴിച്ചു . ചെറുതായി കാണുന്ന വെട്ടത്തിൽ അവൾ അവനിലെ ക്രൂരമായ ചിരി കണ്ടു . " വെറുതെ വിടാഞ്ഞോ " അവൻ അവളെ ചോദ്യ രൂപേണ നോക്കി . അവൾ കണ്ണുകൾ വിടർത്തി തലയാട്ടി . " അങ്ങനെ അങ്ങ് വിടാൻ പറ്റുവോ കൃഷ്ണവേണി " അവൻ പകയോടെ അവളെ നോക്കി .

അവളിൽ ഒരുതരം നിർവീകരത നിറഞ്ഞു . " കാവിൽ നടന്നത് കണ്ട ഒരേഒരാൾ നീയാണ് അപ്പോ നിന്നെ എനിക്ക് വെറുതെ വിടാൻ പറ്റുവോ ...ഇല്ല ...നിന്നെയും ഞാൻ നിന്റെ ഏട്ടന്റെ അരികിലേക്ക് വിട്ടേക്കാം " അവൻ പകയാളുന്ന കണ്ണുകളോടെ ഒരു ഭ്രാന്തമായ ചിരിയോടെ തല അങ്ങോട്ടു ഇങ്ങോട്ടും വെട്ടിച്ച് വെട്ടിച്ച് പറഞ്ഞു . അവൾ പേടിയോടെ അവനെ നോക്കി . അവളുടെ കണ്ണുകളിൽ കണ്ട ഭയം അവന് ലഹരിയായി തോന്നി .അവൻ അവളിൽ നിന്ന് വമിക്കുന്ന കൃഷ്ണതുളസിയുടെ മണം അവളുടെ കഴുത്തിലേക്ക് മുഖം അടിപ്പിച്ച് നാസികയിലെക്ക് ആഞ്ഞുശ്വസിച്ചു .അവൾ അറപ്പോടെ മുഖം തിരിച്ചു .അവൾ അവനിലെ കാമപ്രാന്തനെയാണ് അപ്പൊ കണ്ടത് . അവളുടെ മുഖത്തിലൂടെ അവന്റെ കൈകൾ സഞ്ചരിച്ചു . " വേണ്ടാ " അവൾ നിസ്സഹായത്തോടെ വേണ്ടന്ന് തലയാട്ടി പറഞ്ഞു . അവളുടെ നിസ്സഹായത അവൻ ആവോളം ആസ്വദിച്ചു .തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ച് അവൻ ഒരു വഷളത നിറഞ്ഞ ചിരിയോടെ അവളിലേക്ക് അടുത്തു . അവൾ പേടിയോടെ പുറകിലേക്ക് നടന്നു .പാലമരത്തിൽ തട്ടി അവൾ നിന്നു . അവൻ ശക്തിയോടെ അവളുടെ ധാവണി ഷാൾ പറിച്ചെറുടുത്തു .

അവൾ കണ്ണുകൾ ഇറുക്കി അടച്ചു .വേണ്ടെന്നു തലയാട്ടി പറഞ്ഞു .കണ്ണുകൾ തോരാതെ പെയ്തുകൊണ്ടിരുന്നു .ആ കാഴ്ച കാണാൻ കഴിയാതെ പാലപ്പൂക്കൾ തങ്ങളുടെ ഇതളുകൾ കൂമ്പി നിന്നു . അവൾക്ക് ഉറക്കെ അലറി വിളിക്കാൻ തോന്നി .പക്ഷെ ഊമയായ താൻ എങ്ങനെ അവൾക്ക് അവളോട് തന്നെ ദേഷ്യം തോന്നി .തന്റെ ബലഹീനതയാണ് ശബ്‌ദമില്ലായിമ എന്ന് അവൾക്ക് തോന്നി .അല്ല അതാണ് സത്യം . അവൻ അവളെ തള്ളി നിലത്തേക്ക് ഇട്ടു . അവൾ പുറകിലേക്ക് നിരങ്ങാൻ ഒരു ശ്രമം നടത്തി എന്നാൽ അതിനെ തടഞ്ഞുകൊണ്ട് അവൻ അവളിലേക്ക് അമർന്നു . ഓരോ മിനിറ്റും പോകുമ്പോഴും അവൾക്ക് അലറി കരയാൻ തോന്നി .വാസുദേവന് മാത്രം മനസ്സുകൊണ്ട് സമർപ്പിച്ച തന്റെ ശരീരം മറ്റൊരുത്തൻ സ്വന്തമാക്കിയതിൽ അവൾക്ക് തന്റെ ദേഹത്തോട് അറപ്പ് തോന്നി .അവനിലെ ക്രൂരനായ കാമപ്രാന്തനെ അവൾ അറിഞ്ഞു .അവൾ അവളുടെ ശരീരത്തോട് വെറുപ്പും അറപ്പും തോന്നി .

ആ കാഴ്ച്ചയിൽ പേടിച്ച് ചീവീട് പോലും ചിലക്കാൻ മറന്നുപോയി . ഏറെ സമയത്തിന് ശേഷം അവൻ അവളിൽ നിന്ന് വിട്ടുമാറി .അവൾ അപ്പോഴും കരഞ്ഞുകൊണ്ടിരുന്നു . ഒരു ദുഷ്പ്രവൃത്തി നടന്ന കാവ് അശുദ്ധപെട്ടു . അവൻ എഴുനേറ്റ് അവളെ പിടിച്ച് എഴുനെല്പിച്ചു . " ഒന്നുംകൂടെ നിന്നെ രുചിക്കണമെന്നുണ്ട് പക്ഷെ നീ ജീവനോടെ ഇരുന്നാൽ എന്റെ മുഖം വെളിയിൽ വരും അത് പാടില്ല ..." അവൻ ചുണ്ടിനെ നാവ് കൊണ്ട് ഉഴിഞ്ഞ് വഷളതയോടെ പറഞ്ഞു . അവൻ അവളെ പിടിച്ച് കുളത്തിലേക്ക് എറിയാൻ നോക്കി .അവൾ അവന്റെ കാലിൽ പിടിച്ച് അപേക്ഷിച്ചു . വേണ്ടെന്ന് അവൾ ആയിരം വട്ടം മനസ്സുകൊണ്ട് അവനോട് അപേക്ഷിച്ചു .അതൊന്നും അവന്റെ ആ ദുഷ്ട്ടന്റെ കാതിൽ പതിഞ്ഞില്ല . അവൻ അവളെ ശക്തിയിൽ കുളത്തിലെക്ക് തള്ളിയിട്ടു . ഒരു ശബ്ദത്തോടെ അവൾ കുളത്തിലേക്ക് വീണു .കൈകാലുകൾ ഇട്ടു അവൾ അടിച്ചു .

ശ്വാസം എടുക്കാൻ മുദ്ധിമുട്ട് തോന്നിയപ്പോൾ അവൾക്ക് മനസിലായി താൻ മരിക്കാൻ പോകുവാണെന്ന് .അവനാൽ അശുദ്ധമായ തന്റെ ശരീരം മീനുകൾ കൊത്തി തിന്നുന്നതിൽ അവൾ സന്തോഷിച്ചു . കുളത്തിൽ കുമിളങ്ങൾ നിലച്ചതോടെ അവന് മനസിലായി അവൾ മരിച്ചെന്ന് .അവൻ ക്രൂരമായ ചിരിയോടെ തിരികെ വീട്ടിലേക്ക് നടന്നു . * * * * * * * * * * * * * * "അആ "ദേവിയുടെയും ഇന്ദ്രന്റെയും ചലനമറ്റ ശരീരം കണ്ട് സദു ഞെട്ടലോടെ പുറകോട്ട് മാറി . അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി .സ്വന്തമാക്കാൻ കഴിയില്ലെന്ന് അറിഞ്ഞ് അവളുടെ പ്രണയം നേടാൻ സ്വയം ഒഴിഞ്ഞു മാറിയതാണ് താൻ ...മനസ്സ് മുഴവൻ ദേവയാനി ആയിരുന്നു .അവളുടെ മരണം അവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു . അവൻ ഒരു പരിഭ്രമത്തോടെ ശിവനോട് പറയാൻ വയൽ മുറിച്ച് മനയിലേക്ക് ഓടി . അങ്ങനെ പോകുമ്പോഴാണ് കട അടച്ചു വന്ന ഗോവിന്ദനാചാരി അവനെ കണ്ടത് . പിറ്റേ ദിവസം വൈശാഖൻ എല്ലാരുടെയും മുന്നിൽ നല്ലപിള്ളയായി പൊട്ടി കരഞ്ഞു .നിലവിളിക്കുന്ന നാരായണനേയും വാസുവിനെയും കണ്ട് അവൻ ഉള്ളിൽ പുച്ഛചിരിയോടെ നിന്നു . എല്ലാം കെട്ടടങ്ങി .....

അവർ മരിച്ചിട്ട് ഇന്നേക്ക് രണ്ട് ആഴ്ചയായി .ദേവിയുടെ മരണം അവൻ ആഗ്രഹിച്ചിരുന്നില്ല .അവൻ മുറിയിൽ ഇരുന്ന് ആ താലിയിലേക്ക് നോക്കി .അവന്റെ കണ്ണുകൾ നിറഞ്ഞു അവനിൽ ഇന്ദ്രനോട് തീർത്താതീരാത്ത പക തോന്നി .കൃഷ്ണയെ ഓർത്തപ്പോൾ അവനിൽ പുച്ഛച്ചിരി വിരിഞ്ഞു . കാവിൽ വിളക്ക് വെക്കാൻ പോയ ദേവകിക്ക്‌ സർപ്പദശനം ഏറ്റു .പ്രശ്നം വേച്ച് നോക്കിയപ്പോൾ ഇനി കാവിൽ ആരും പോകരുതെന്ന് ദത്തന്റെ അച്ഛൻ പറഞ്ഞു .നാഗയക്ഷി ഉഗ്രക്രോധത്തോടെ ഇരിക്കുവാണ് .സർപ്പങ്ങൾ കാവിൽ പരക്കം പാഞ്ഞു .നാഗയക്ഷിയുടെ കോപം കണ്ട് സർപ്പങ്ങൾ പുറ്റിൽ പത്തി മടക്കി ഇരുന്നു . നാഗയക്ഷിയുടെ നീലക്കണ്ണുകൾ പവിഴം പോലെ ചുമന്നു . " വൈശാഖാ " നാഗയക്ഷിയുടെ ശബ്‌ദം കാവിൽ മുഴങ്ങി .കാറ്റ് ആഞ്ഞുവീശി .കാവിൽ കാട്ടുതീ പടർന്നു .എല്ലാമരങ്ങളും അഗ്നിക്ക് ഇരയായി .അപ്പോഴും ചെമ്പകത്തിനും മുല്ലക്കും ഒന്നും പറ്റിയില്ല . നാഗയക്ഷിയുടെ ക്രോധം ശമിപ്പിക്കാനായി മഴ ആർത്തു പെയ്തു .

രാത്രി കവലയിൽ പോയിട്ട് വരുവാണ് വൈശാഖൻ .സമയം പത്ത് മണി കഴിഞ്ഞിരുന്നു . ചുറ്റും ചീവിടിന്റെ ശബ്‌ദം .പെട്ടന്ന് ഇലകൾ ആടിയുലയാണ് തുടങ്ങി .വൈശാഖൻ അത് കാര്യമാക്കാതെ നടന്നു .പെട്ടന്ന് അവന്റെ മുന്നിൽ കറുത്ത പൂച്ച വട്ടം ചാടി .അതിന്റെ കണ്ണുകൾ ചുമന്ന് അവനെ സൂക്ഷിച്ചു നോക്കി എവിടേക്കോ ഓടിപോയി .പെട്ടന്ന് ഒരു വവ്വാൽ അവന്റെ തലയിൽ തൊട്ടുതൊട്ടില്ല എന്നപോലെ പറഞ്ഞു പോയി .അവന്റെ കണ്ണുകൾ പലഭാഗത്തേക്ക് സഞ്ചരിച്ചു .നിശബ്ദതയിൽ അവന്റെ ഹൃദയമിടിപ്പ് ഉയർന്നു . പെട്ടന്ന് അവന്റെ മുന്നിൽ ഒരു രൂപം വന്നു നിന്നു .മീനുകൾ കൊത്തിപ്പറിച്ച ശരീരവും ചീഞ്ഞു അളിഞ്ഞ വസ്ത്രവുമായി കൃഷ്ണ . അവന്റെ കണ്ണുകൾ മിഴിഞ്ഞു പുറത്തേക്ക് വന്നു .അവനെ പേടി വന്ന് മൂടി . " നീ....നീ ..." അവൻ പേടിയോടെ പുറകോട്ട് നടന്നു . ആ രൂപം അവനിൽ അറപ്പും പേടിയും തോന്നിപ്പിച്ചു . " എന്താ വൈശാഖേട്ടാ പേടിയാണോ " അവൻ അവന്റെ അരികിലേക്ക് ഒരു ചിരിയോടെ നടന്നു .

അവൻ ആദ്യമായി അവളുടെ സ്വരം കേട്ടു .അവൻ ഓടി എങ്ങനെയൊക്കെയോ വീട്ടിൽ കേറി . വീട്ടിൽ കേറിയ അവന് ഒരുതരം വിഭ്രാന്തി ആയിരുന്നു .നല്ലപോലെ അവൻ അണച്ചു . ആരോടും ഒന്നും പറയാൻ ആകാതെ അവൻ ഉഴറി .അവളെ കണ്ടെന്ന് പറഞ്ഞാൽ അവൾ മരിച്ചകാര്യം പറയണം എങ്ങനെ താൻ അത് അറിഞ്ഞു എന്ന് ചോദിക്കുമ്പോൾ എല്ലാരുടെയും സംശയദൃഷ്ടി തന്റെ നേർക്ക് ആകും .അവൻ ഒന്നും ചെയ്യാൻ ആകാതെ പേടിയോടെ ഇരുന്നു .കുറേ നേരത്തെ ആലോചനക്കൊടുവിൽ അവൻ ഒരു തീരുമാനമെടുത്തു . പിറ്റേ ദിവസം രാവിലെ തന്നെ അവൻ രാമപുരത്ത് പോയി .അവിടെ ആരോടും അടുപ്പമില്ലാതെ കഴിയുന്ന ദുർമന്ത്രവാദിയുടെ അടുത്ത് അവൻ ചെന്ന് കാര്യം പറഞ്ഞു .അന്ന് തന്നെ കൃഷ്ണയെ ആവാഹിക്കാൻ ഉള്ള ക്രിയകൾ അയാൾ ചെയ്തു .കൂടെ കാവിൽ കേറാൻ സർപ്പങ്ങളുടെ പൂജയും ചെയ്തു .വൈശാഖന് കാവിൽ കേറാൻ ഒരു ചരട് നൽകി .അത് ഉള്ളിടത്തോളം അവനെ സർപ്പങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല .

ഇതെല്ലാം ചെയ്യുമ്പോൾ പ്രകൃതി മുഴുവൻ ബഹളമായിരുന്നു .കൃഷ്ണ ഉഗ്രകോപത്തോടെ ഇരുന്നു .കാറ്റ് ആഞ്ഞുവീശി .അവർ പോകുന്നവഴിയിൽ മരം കടപുഴകി വീണു . ആ മന്ത്രവാദി തന്റെ ദണ്ഡ് കൊണ്ട് ആ മരത്തിൽ തട്ടി .പൊടുന്നനെ ആ മരം നിന്നപോലെ നിന്നു .അയാളിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു . രാത്രിയിൽ അവർ ആരുമറിയാതെ കാവിൽ കേറി . കാവിന്റെ അകത്തെ പാലയുടെ ചോട്ടിൽ വന്നു .അയാൾ മന്ത്രങ്ങൾ ചൊല്ലി ആകാശത്തേക്ക് കൈനീട്ടി .ഒരു മിന്നൽ പോലത്തെ ഒരു പ്രവാഹം ആ മരത്തിലേക്ക് കേറി ..ആ മരം ആടിയുലഞ്ഞു .ചുമന്ന പട്ടിൽ ചുറ്റിയ നീളമുള്ള ആണി ആ മരത്തിൽ അയാൾ തറച്ചു .അതോടെ പ്രകൃതി ശാന്തമായി . കൃഷ്ണക്ക് തന്നെ എന്തോ വരിഞ്ഞു മുറുകുന്നപോലെ തോന്നി . " ഇനി ഇവൾക്ക്‌ ഈ ബന്ധനത്തിൽ നിന്ന് മോചിത ആകണമെങ്കിൽ ഇവളുടെ പ്രിയപ്പെട്ടവർ വരണം .അവളുടെ ഏട്ടൻ വരണം അല്ലാതെ ഇവൾ മോചിക്കപെടില്ല....." അയാൾ വൈശാഖനോട് പറഞ്ഞു .

വൈശാഖനിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു .ഇവളുടെ ഏട്ടൻ ഇനി വരാനോ ..അവനെയല്ലേ ഞാൻ ആദ്യം പറഞ്ഞയച്ചത് .അവൻ പുച്ഛത്തോടെ ഓർത്തു . വൈശാഖൻ അയാൾക്ക് കൊടുക്കാൻ ഉള്ളത് കൊടുത്തിട്ട് രാമപുരത്തേക്ക് ആ രാത്രി തന്നെ പറഞ്ഞു വിട്ടു . അവൻ ഒന്നുമറിയാത്ത പോലെ വീട്ടിൽ വന്നു കിടന്നു . നാഗയക്ഷി ഇതെല്ലാം പകയോടെ നോക്കിയിരുന്നു . " മഹാദേവാ ...." അവർ ഉറക്കെ അലറി . ഈശ്വരപുരത്തെ ക്ഷേത്രത്തിൽ പൂജ നിലച്ചു . കുന്തി പുഴ കരകവിഞ്ഞ് ഒഴുകി കൊയ്യാൻ ഇട്ടിരുന്ന പാടത്തിൽ വെള്ളം കേറി എല്ലാം നശിച്ചു .വീശിയടിച്ച കാറ്റിൽ വാഴയും കപ്പയും അങ്ങനെയുള്ള എല്ലാം നശിച്ചു .സഹ്യഗിരിയുടെ ഭാഗമായ കരിമലക്കുന്നിൽ ഉരുൾ പൊട്ടി ....ഒരു ഭാഗം മുഴുവൻ നശിച്ചു .ഇന്ദ്രനും ദേവിയും പോയപ്പോൾ കൂടെ കൊണ്ടുപോയത് ഒരു നാടിന്റെ ഐശ്വര്യമായിരുന്നു . വസുവിന്റെയും ദേവകിയുടെയും കല്യാണം കഴിഞ്ഞ് വൈശാഖൻ മംഗലാപുരത്ത് പോയിട്ട് വന്ന രാത്രി .

ബസ് ഇറങ്ങി അവൻ നടക്കുമ്പോഴാണ് പെട്ടന്ന് അവന്റെ കണ്ണിൽ വെളിച്ചം വന്ന് അടിച്ചത് .അവൻ കണ്ണുകൾ ഇറുകി അടച്ചു നിമിഷങ്ങൾക്ക് അകം അവനെ ആ ബസ് ഇടിച്ച് ഇട്ടിരുന്നു .അവൻ റോഡിൽ തെറിച്ചു വീണു .അവന്റെ വായിൽ കൂടി രക്തം ഒലിച്ചിറങ്ങി . അവന്റെ കണ്ണിൽ താൻ കൊന്ന നാലുപേരുടെ മുഖം മിന്നിമാഞ്ഞു .അവർ തന്നെ പരിഹസിക്കുന്നതായി അവന് തോന്നി . അവനും മരണത്തിലേക്ക് യാത്ര തിരിച്ചു . പക്ഷെ അവൻ അറിഞ്ഞില്ല ആ മരണത്തിന് പിന്നിൽ നാഗയക്ഷി ആണെന്ന് .ബസിനു മുന്നിൽ നാഗയക്ഷി പകതി സ്ത്രീയും പകതി നാഗവുമായി വന്നു നിന്നപ്പോഴാണ് ബസിന്റെ ഡ്രൈവർ നാഗത്തെ കണ്ട് പേടിച്ച് വണ്ടി വെട്ടിച്ചത് . അത് റോഡിൽ നടന്നുപോയ വൈശാഖനെ ചെന്ന് ഇടിച്ചു . ഡ്രൈവർ നാഗത്തെ കണ്ട കാര്യം എല്ലാരോടും പറഞ്ഞെങ്കിലും അത് വിശ്വസിച്ചില്ല .അയാളും അത് തന്റെ തോന്നൽ ആണെന്ന് കരുതി . കൃഷ്ണ ഓർമ്മകളിൽ നിന്ന് വന്നു .അവളുടെ കണ്ണിൽ പകയാളി ....ആ ബന്ധനത്തിൽ കഴിയുന്ന ഓരോ നിമിഷവും വൈശാഖനോടുള്ള പക അവളിൽ വർധിച്ചതേ ഉള്ളു . ആ പാലമരം ആടിയുലഞ്ഞു . * * * * * * * * * * * * * * * * * * * * * *

വസുവിന്റെ കൈ ജിത്തുവിന്റെ മുഖത്ത് പതിഞ്ഞു .അയാൾ അവനെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി . ജിത്തു എതിർക്കാൻ ശ്രമിക്കുന്നുമുണ്ട് . " മുത്തശ്ശാ "തല്ലി തല്ലി തളർന്ന് വീഴാൻ പോയ വസുവിനെ രഞ്ജു താങ്ങി പിടിച്ചു . ഗൗരിയും ദേവകിയും കൃഷ്ണ മരണസമയത്ത് അനുഭവിച്ച വേദന ഓർത്ത് പൊട്ടി കരഞ്ഞു .എല്ലാരുടെയും കണ്ണുകൾ നിറഞ്ഞു . തെറ്റുകാരി ആയിട്ടുകൂടി ദീപക്ക് എന്തുകൊണ്ടോ അവനിലെ വൈശാഖനോട് ദേഷ്യം തോന്നി . വസുദേവൻ കരഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി .അയാളുടെ മനസ്സിൽ തന്നെ നോക്കാം ബുദ്ധിമുട്ടി നാണത്തോടെ നിൽക്കുന്ന കൃഷ്ണയുടെ മുഖം തെളിഞ്ഞു . " എന്റെ ഇന്ദ്രന് കൊടുത്ത വാക്ക് പാലിക്കാൻ എനിക്ക് ആയില്ലല്ലോ ഈശ്വര ....കൃഷ്ണയെ രക്ഷിക്കാൻ എനിക്ക് ആയില്ലല്ലോ " അയാൾ പദം പറഞ്ഞ് കരഞ്ഞു .ദേവകി അയാളുടെ അടുത്തേക്ക് വന്നു ആശ്വസിപ്പിച്ചു . മഹി ദേഷ്യത്തിൽ കൈചുരുട്ടി നിന്നു . " ഞാൻ അന്ന് ജീവനോടെ ഉണ്ടായിരുന്നേൽ നിന്നെ പച്ചയോടെ കുഴിച്ചു മൂടിയേനഡാ ചെറ്റേ " അവൻ ദേഷ്യത്തിൽ വിറച്ചു .തന്റെ അനിയത്തിയെ രക്ഷിക്കാൻ കഴിയാത്തതിന്റെ വേദന അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു .

ജിത്തു അപ്പോഴും ഒരു പുച്ഛഭാവത്തിൽ നിന്നു . " Arrest him " അഭി കോൺസ്റ്റബിൾമാരോട് പറഞ്ഞു . " വാടോ ഇങ്ങോട്ട് " ജയനെയും ജിത്തുവിനെയും അവർ കൊണ്ടുപോയി ജീപ്പിൽ കേറ്റി . ലേഡി കോൺസ്റ്റബിൾമാർ ദീപയെയും കൊണ്ടുപോയി . ജിത്തു ജീപ്പിൽ കേറുന്നതിന് മുമ്പ് മഹിയെ പകയോടെ നോക്കി .ആ രാത്രി അവന്റെ കണ്ണിൽ കണ്ട അതെ പക . എല്ലാരും അവർ പോകുന്നതും നോക്കി നിന്നു . അപ്പോഴും ഗൗരിയുടെ കണ്ണുകൾ തോർന്നിരുന്നില്ല അവൾ മുറിയിൽ ഓടി കേറി . അവർ പറഞ്ഞത് എല്ലാം മനസിലാകാത്ത വസുവിന്റെ മക്കൾക്കും ഭാര്യമാർക്കും പെൺകുട്ടികൾക്കും വിച്ചുവും രഞ്ജുവും കാര്യങ്ങൾ പറഞ്ഞു കൊടുത്തു . ഇന്ദ്രന്റെയും ദേവിയുടെയും പ്രണയം അറിഞ്ഞ് വിഷ്ണുവിന്റെയും ലക്ഷ്മിയുടെ അവിടെ അറിയാത്തവരായി നിന്ന എല്ലാരുടെയും കണ്ണുകൾ വിടർന്നു. " ഇങ്ങനെയും പ്രണയിക്കാൻ കഴിയുമോ ??? " അവരുടെ എല്ലാം മനസ്സിൽ ഇതായിരുന്നു ചിന്ത . * കഴിയും അതാണ് ദേവേന്ദ്രന്റെയും ദേവയാനിയുടെയും പരിശുദ്ധ പ്രണയം *.💙 .........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story