💙ഗൗരിപാർവതി 💙: ഭാഗം 6

gauriparvathi

രചന: അപ്പു അച്ചു

 "വേദേ അതിങ്ങ് തന്നെ " (വിച്ചു ) "ദേ.. ഗായു നിന്നോട് പറഞ്ഞില്ലേ അതിങ്ങ് തരാൻ. ഞാനാ ആദ്യം ചോദിച്ചത്. "(ഗൗരി ) "രണ്ടുപേർക്കും തരത്തില്ല. ഞാൻ ഇത് മാറ്റത്തില്ല." ( ഗായു ) "നിന്നോടാ പറഞ്ഞേ ആ റിമോർട്ട് തരാൻ. " ( വിച്ചു ) "തരത്തില്ല.. തരത്തില്ല ... തരത്തില്ല... " ( ഗായു ) ഗായു അത് പറഞ്ഞതോടെ വിച്ചുവും ഗൗരിയും ഒന്നായി. "താടിയിവിടെ " വിച്ചു തട്ടിപ്പറിക്കാൻ നോക്കി. "വിടടാ , ആ..... അമ്മേ എന്നെ ഇവര് തല്ലി കൊല്ലുന്നേ.... ആ.... " ഗായു. "ആരാടി നിന്നെ കൊന്നേ " ഗൗരി അവളുടെ മുടി പിടിച്ചു വലിച്ചു. "ആ... ചേച്ചി വിട്.. "ഗായു. " ഒന്ന് നിർത്തുന്നുണ്ടോ 😡" ഞങ്ങൾ മൂന്നുപേർക്കും ഇടയിൽ വേറെ ഏതാ ഒരു ശബ്‌ദം എന്ന് അറിയാൻ മുന്നും ശബ്‌ദം കേട്ടിടതേക്ക് നോക്കി. അതാ നിൽക്കുന്നു അമ്മ. അമ്മ വന്നു നോക്കുമ്പോ വിച്ചു അവള്ടെ കൈന്ന് റിമോർട്ട് വലിക്കുന്നു അതിനൊപ്പം രണ്ടും അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു. ഗൗരി ഗായുന്റെ മുടിപിടിച്ചു വലിക്കുന്നു. "ഈ രണ്ടണ്ണത്തിനെയും കൊണ്ട് തോറ്റുനിൽകുവാ.. അതിനൊപ്പം നീയും തുടങ്ങുന്നോ. " അമ്മ ഗായുനെയും ഗൗരിയെയും ചൂണ്ടി വിച്ചുനോട് പറഞ്ഞു. "കാളപോലെ വളർന്നല്ലോ, നിനക്ക് നാണമില്ലേ ഈ പിള്ളാരൊട് കടന്ന് വഴക്കിടാൻ ". കൊച്ചുപിള്ളേരെ പോലെ റിമോർറ്റിന് വഴക്കിടുന്നു.

ഇപ്പൊ ആരും കാണണ്ട.""അതും പറഞ്ഞ് ലക്ഷ്മി ടീവി ഓഫ്‌ ചെയ്തു. വെല്യകാര്യം ഉണ്ടായിരുന്നോ എന്നാ മട്ടിൽ ദേവകി അവിടെ നിന്ന് ചിരിച്ചിട്ട് പോയി. അങ്ങനെ ഒരാഴ്ച കഴിഞ്ഞു പോയി. നമ്മുടെ ത്രിമൂർത്തികൾ വഴക്കും മല്ലുമായി നടന്നു. എത്ര പിണങ്ങി ഇരുന്നാലും ഒരു ദിവസം കൂടത്തില്ല അവരുടെ വഴക്ക്. വിച്ചുന്ന് പറഞ്ഞാൽ വേദക്കും ഗൗരിക്കും ജീവനാണ്. കാണുമ്പോ കീരിയും പാമ്പും. വിച്ചു വന്നതിലൂടെ ലക്ഷ്മിടെ ജോലി കൂടി. മുന്നും വീട് തിരിച്ചു വെക്കും. വഴക്കിടുമ്പോ ദേഷ്യപ്പെടുമെങ്കിലും എല്ലാരും അവരുടെ വഴക്കും സ്നേഹവും കണ്ട് സന്തോഷിക്കുകയായിരുന്നു. എന്നും ഇങ്ങനെ തന്നെയായിരിക്കണേ എന്നായിരുന്നു ലക്ഷ്മിടെ പ്രാർത്ഥന. 🔹🔹🔹🔹🔹🔹🔹 ഗൗരീ..... എന്തോ.... എന്താ മുത്തശ്ശാ... മോളിന് അമ്പലത്തിൽ പോകുമ്പോ വിച്ചുനെയും കൂടെ വിളിച്ചോ. മടിയനാ വരത്തില്ല. വാസുദേവൻ ( ചുരുക്കി വാസു പറയാം ) ചിരിച്ചുകൊണ്ട് പറഞ്ഞു . ശെരി മുത്തശ്ശ.. വാസുന്റെ കവിളിൽ ഒരുമ്മയും കൊടുത്ത് ഗൗരി പോയി. ഏട്ടാ..... ഏട്ടാ........ . ഗായു... എന്തിനാ ഗൗരി നീ കിടന്നു കാറുന്നെ... വിച്ചു. ബാ...അമ്പലത്തിൽ പോകാം. "അതിനാണോ നീ കാറിയെ " ഉറക്കചടവോടെ വിച്ചു ചോദിച്ചു. മര്യാദക്ക് വിളിച്ചാൽ എഴുന്നേൽക്കത്തില്ലല്ലോ.

മൂന്നും കുളിച്ചു അമ്പലത്തിലോട്ട് ഇറങ്ങി. വീട്ടിൽ നിന്ന് വയൽ മുറിച്ചു വേണം അമ്പലത്തിൽപോകാൻ. ഗൗരി ചുവപ്പും സ്വർണനിറത്തിലേ കസവുമുള്ള ഒരു പട്ടുപാവാടയും. അതിനു ചേരുന്ന കുപ്പിവളയും കൈയിൽ ധരിച്ചു. വാലിട്ടെഴുതിയ വിടർന്ന കണ്ണും ആരെയും ആകർശിക്കുന്ന കൃഷ്ണമണിയും അവളുടെ പ്രത്യേകതയാണ്. ഇടതുർന്ന മുട്ടറ്റം വരെ നീണ്ടുകിടക്കുന്ന നീളൻ മുടിയും, ഇളം തെന്നലിൽ മുഖതോട്ടു വന്നുവീഴുന്ന കുറുനിരകളും. കടഞ്ഞെടുത്ത ശിൽപ്പം പോലെയായിരുന്നു അവൾ. തേജസുതുളുമ്പുന്ന മുഖവും ഒറ്റ നോട്ടത്തിൽ കണ്ട ആരും നോക്കിനിന്നുപോകും. ഗ്രാമത്തിൽ ഉള്ളവർക്കെല്ലാം ഗൗരി പ്രിയങ്കരിയായിരുന്നു. അവരുടെ വായാടികുട്ടി. വിച്ചു ഒരു നീലകളർ ഷർട്ടും കസവുമുണ്ടും, ഗായു മഞ്ഞപ്പട്ടുപാവാടയുമായിരുന്നു. ഗൗരിടെ അത്രയും ഇല്ലെങ്കിലും ഗായു കാണാൻ സുന്ദരിയാണ്.

അമ്പലത്തിലെത്തി അർച്ചനയും കഴിച്ച് തൊഴാൻ കേറി.തന്റെ പതിയെ തിരിച്ചറിഞ്ഞ് അവളില്ലെങ്കിൽ താനോ താനില്ലെങ്കിൽ അവളോ ഇല്ലെന്നു പറഞ്ഞ സാക്ഷാൽ പരമശിവനാണ് ഗൗരിടെ ഇഷ്ട്ടദേവൻ. 🔸🔸🔸🔸🔸🔸🔸🔸🔸🔸 ക്ഷേത്രമുറ്റത്ത്‌ ഒരു കാർവന്നു നിന്നു. അതിൽ നിന്ന് ഒരു ഐശ്വര്യമുള്ള സ്ത്രി ഇറങ്ങി. വർഷങ്ങൾക്ക് ശേഷം തന്റെ നാട് കണ്ടതിന്റെയും ക്ഷേത്രത്തിൽ വരാൻ പറ്റിയതിന്റെയും സന്തോഷത്താൽ അവരുടെ കണ്ണുകൾ നിറഞ്ഞു . അവരുടെ കാലുകൾ വിറച്ചു. പതിയെ അവർ രെസീത് എഴുതുന്നടുത്തു ചെന്നു. "എവിടെയോ കണ്ട് പരിചയം?" ഒരു വയസ്സായ മനുഷ്യൻ. "ഇല്ല ഞാൻ ഇവിടെ ആദ്യമായിട്ടാ വരുന്നത്." അവർ ....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story