💙ഗൗരിപാർവതി 💙: ഭാഗം 60

gauriparvathi

രചന: അപ്പു അച്ചു

ദേവേന്ദ്രന്റെയും ദേവയാനിയുടെയും പ്രണയം ശിവനും ശക്തിയും പോലെ ആയിരുന്നെങ്കിൽ .....കൃഷ്‌ണവേണിയുടെയും വസുദേവന്റേയും പ്രണയം കൃഷ്ണനും രാധയും പോലെ ആയിരുന്നു .എത്ര ആഴത്തിൽ ആത്മാവിൽ ഇറങ്ങി പ്രണയിച്ചാലും ഒന്നിക്കാൻ കഴിയാതെ പോയവർ ....💔 കൃഷ്ണക്ക് വിരഹമാണെങ്കിൽ ദേവകിക്ക് ജീവിതമാണ് . ഗൗരി കട്ടിലിൽ കിടന്ന് പൊട്ടി കരഞ്ഞു .അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു കൃഷ്ണയുടെ വാർത്ത .......അത് ഓർക്കേ വൈശാഖനോട് അവൾ അതിയായ ദേഷ്യം തോന്നി . അവൾ കാവിലേക്ക് നോക്കി അവിടെ പുഞ്ചിരിയോടെ കൃഷ്ണ നിൽക്കുന്നത് അവൾ കണ്ടു .അവൾക്ക് വിശ്വസിക്കാൻ ആയില്ല അവളുടെ കണ്ണുകൾ വിടർന്നു . "കൃ...ഷ്..ണ " ഗൗരിയുടെ പിടി ജനൽ ആഴിയിൽ മുറുകി . കൃഷ്ണ അവളെ നോക്കി പുഞ്ചിരിയോടെ കണ്ണുകൾ ചിമ്മി .ഗൗരിക്ക് അവളെ കാണാൻ കഴിഞ്ഞതിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി .അവളുടെ വിടർന്ന കണ്ണുകളിലൂടെ കണ്ണുനീർ ഒഴുകി ഇറങ്ങി . ഗൗരി മുറിയിൽ നിന്ന് ധാവണി പാവാട ഉയർത്തി പിടിച്ച് താഴേക്ക് ഓടി .അവളുടെ നിറയെ മുത്തുകൾ ഉള്ള കൊലുസിന്റെ ശബ്‌ദം ആ ഇടനാഴിയിൽ മുഴങ്ങി .

അവൾ എതിരെ നടന്നു വന്ന വിഷ്ണുവിനെയോ ...ലക്ഷ്മിയെയോ നോക്കിയില്ല ...അവൾ കൃഷ്‌ണയെ കാണാൻ ഉള്ള വെപ്രാളത്തിൽ ആയിരുന്നു . അവൾ ഓടി താഴെ വന്നപ്പോൾ കണ്ടത് തകർന്നവനെ പോലെ കസേരയിൽ ഇരിക്കുന്ന മഹിയെ ആണ് .അവന്റെ ജീവനേക്കാൾ വില കൃഷ്ണക്ക് അവൻ കല്പിച്ചിരുന്നു . ശേഖറും സുഭദ്രയും തിരികെ പോയിരുന്നു . " ദേ...വേട്ടാ കൃഷ്ണ ....കാ...വിൽ " അവൾ സന്തോഷത്തിൽ പറയുന്നത് മുറിഞ്ഞു പോകുന്നുണ്ടായിരുന്നു . "എന്താ പാറു ..നീ എന്തിനാ ഓടിയെ " മഹി എഴുനേറ്റു കൊണ്ട് സംശയത്തോടെ ചോദിച്ചു . " വാ " ഗൗരി പറയാൻ സമയം കളയാതെ അവന്റെ കൈയും പിടിച്ച് കാവിലേക്ക് ഓടി . കാവിൽ വന്ന് അവളുടെ കണ്ണുകൾ ചുറ്റും പരതി .പക്ഷെ കാണാൻ കഴിഞ്ഞില്ല ..അവൾ നിരാശയോടെ നോക്കാൻ തുടങ്ങി . ":എന്താ പാറൂ ..." മഹി ഒന്നും മനസിലാകാതെ അവളോട് ചോദിച്ചു . " ദേവേട്ടാ ഞാൻ കൃഷ്ണയെ കണ്ടു " അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു . " നീ എന്താ പറയണേ വേണി എങ്ങനെ "

അവൻ അവിശ്വസത്തോടെ അവളെ നോക്കി . " സത്യം ഞാൻ മുകളിൽ നിന്ന് നോക്കിയപ്പോൾ അവളെ കണ്ടിരുന്നു .." അവളുടെ കണ്ണുകൾ നിറഞ്ഞു . " സാരമില്ല പാറു അവളെ കുറിച്ച് ചിന്തിച്ചതുകൊണ്ട് തോന്നിയതാ " മഹി അവളുടെ തോളിലൂടെ കൈയിട്ടു ചേർത്തു പിടിച്ച് കൊണ്ട് അവളെ കൊണ്ട് കാവിന് വെളിയിൽ ഇറങ്ങി . ഗൗരി ഇടക് ഇടക്ക് കാവിലേക്ക് തിരിഞ്ഞു നോക്കി നടന്നു .തനിക്ക് തോന്നിയത് ആയിരിക്കുമെന്ന് അവൾ വിചാരിച്ചു . എന്നാൽ മരങ്ങളുടെ ഇടയിൽ നിന്ന കൃഷ്ണയുടെ കണ്ണുകൾ നിറഞ്ഞു . " ഏട്ടൻ .....ദേവി ....എനിക്ക് കഴിയുന്നില്ലല്ലോ നിങ്ങളുടെ മുന്നിൽ വരാൻ " അവൾ തേങ്ങി . അവളുടെ മുന്നിൽ നാഗയക്ഷി പ്രത്യക്ഷപെട്ടു അവർ അവളുടെ തലയിൽ തഴുകി .ഒരു അമ്മയുടെ വാത്സല്യം അവൾ അറിഞ്ഞു .അവളിൽ പകയാളി .അവളുടെ കണ്ണുകൾ ചുമന്നു . തിരികെ വരുന്ന ഗൗരിയേയും മഹിയെയും പ്രതീക്ഷിച്ച് ഉമ്മറത്ത് തന്നെ ബ്രഹ്മദത്തൻ നിന്നിരുന്നു . " നിങ്ങളോട് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് വാ "

ദത്തൻ അതും പറഞ്ഞ് തൊടിയിലെ മാവിന്റെ ചോട്ടിലേക്ക് നടന്നു . മഹിയും ഗൗരിയും പരസ്പരം നോക്കിയിട്ട് ദത്തന്റെ പുറകേ നടന്നു . " എന്താ മുത്തശ്ശാ " ഗൗരി അയാളുടെ അരികിലെ ചെന്നു . " നീ കണ്ടത് സത്യമാണ് ഗൗരി .കൃഷ്ണ കാവിൽ ഉണ്ട് " ദത്തൻ ആ സമയം മഹിയെ ആണ് നോക്കിയത് .അവന് അനിയത്തി എന്ന് പറഞ്ഞാൽ ജീവനാണ് ...ഒരു മകളെ പോലെയാണ് അവൻ അവളെ കൊണ്ടുനടന്നത് . മഹിയുടെയും ഗൗരിയുടെയും കണ്ണുകൾ വിടരുന്നതിനൊപ്പം നിറഞ്ഞു . " എനി ...എനിക്ക് അവളെ കാണണം " മഹി ഒരുതരം വെപ്രാളത്തോടെ പറഞ്ഞു .അവന്റെ ഹൃദയതാളം ഉയർന്നു .അവന്റെ ഹൃദയം തന്റെ കുഞ്ഞനിയത്തിക്കായി തുടിച്ചു . " ഇല്ല മഹി അവൾ നിന്റെ മുന്നിലേക്ക് വരില്ല " ദത്തൻ നിരാശയോടെ അവനോട് പറഞ്ഞു . മഹി അയാളെ സംശയത്തോടെ നോക്കി . " കാരണം അവൾ ഈ ഭൂമിയിൽ നിന്ന് പോകേണ്ടവൾ ആണ് .ഒരിക്കൽ കൂടി ഒരു ഏട്ടന്റെ സ്നേഹം അവൾ അറിഞ്ഞാൽ ഒരിക്കലൂം അവൾക്ക്‌ പോകാൻ കഴിയില്ല

.അവൾക്ക് പ്രണയത്തിനേക്കാൾ വലുത് നീയായിരുന്നു . അവൾ പോകും മഹി അപ്പോൾ ഇതിനേക്കാൾ വേദന നിങ്ങൾ അനുഭവിക്കും " ദത്തൻ മഹിയെ നോക്കി . " Noo " മഹി കണ്ണുകൾ ഇറുക്കി അടച്ച് അലറി . " നീ പൊരുത്തപ്പെടണം .അവളുടെ ആത്മാവിന്റെ ശാന്തിക്കായി പൂജകൾ ചെയ്യണം ." ദത്തൻ പറഞ്ഞു . " ഞാൻ എങ്ങനെ ......അവൾ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ .എനിക്ക് സഹിക്കാൻ കഴിയുന്നില്ല ." മഹി മുടിയിൽ കോർത്തു വലിച്ചു .അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി . " ആത്മാവിന് ശാന്തികിട്ടാതെ അലഞ്ഞു തിരിഞ്ഞു നടക്കണോ അവൾ ..നീ പറ " ദത്തൻ . " വേണ്ടാ " മഹി നിറഞ്ഞ കണ്ണുകളോടെ വേണ്ടെന്ന് തലയനക്കി . " നിന്നെ പോലെ ആയിരിക്കില്ലേ വസുവിന്റെ മനസ്സും . അവൻ ദേവകി മുമ്പിൽ നിൽക്കുമ്പോൾ എങ്ങനെ അവളെ ഓർത്ത് കരയും ഡാ ...." ദത്തൻ മഹിയുടെ തോളിൽ തട്ടി സമാധാനിപ്പിച്ചു . " കൃഷ്ണ കാവിൽ ഉള്ള കാര്യം വസു അറിയരുത് അവൻ തകർന്നു പോകും "

ദത്തൻ മഹിയെയും ഗൗരിയേയും നോക്കി . അവർ സമ്മതത്തോടെ തലയാട്ടി . അവർ തിരികെ കോവിലകത്തേക്ക് വന്നു . ___________ ഭൂമി തൊടിയിലൂടെ നടക്കുവായിരുന്നു . കഴിഞ്ഞ ജന്മത്തിൽ തന്റെ ഏട്ടൻ ആയിരുന്നു വിശ്വജിത്ത് എന്ന് അവൾ അറിഞ്ഞതെ ഇല്ല . ഇത്രക്കും ക്രൂരൻ ആയിരുന്നോ വൈശാഖേട്ടൻ ........താനും അതിന് പിന്നിൽ അല്ലായിരുന്നല്ലോ .....വൈശാലിയെ ഞാൻ ഇന്ന് വെറുക്കുന്നു .....ഒരിക്കലും അവൾ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല . പ്രണയത്തിന്റെ ഭ്രമം എന്നെ അന്ധയാക്കിയിരുന്നു . ലോകത്ത് വലുത് പ്രണയം മാത്രമല്ല .....പലതും ഉണ്ട് .... സൗഹൃദം ....ഒരു ഏട്ടന്റെ വാത്സല്യം .....അച്ഛന്റെയും അമ്മയുടെയും വിശ്വാസം ....... വൈശാഖൻ എന്ന ചതിയനോട് എനിക്ക് വെറുപ്പാണ് ...പക്ഷെ എവിടെയൊക്കെയോ ഒരു ഏട്ടനോടുള്ള സ്നേഹവും ഉണ്ട് .അവൾ മാവിലയും കീറി ഓരോന്ന് ആലോചിച്ചു . പെട്ടെന്നാണ് അവളുടെ മുന്നിൽ അഭിമന്യു വന്ന് നിന്നത് . അവൾ പെട്ടന്ന് ഞെട്ടലോടെ അവനെ നോക്കി .

" എന്താ പേടിച്ചു പോയോ " അവൻ ചിരി ഒളിപ്പിച്ച് ചോദിച്ചു . അവൾ അതേ എന്ന് തലയാട്ടി . Bhumika right ? അവൻ പിരികം ചുളിച്ച് അവളെ നോക്കി . അതെയെന്ന് തലയാട്ടി . താൻ എന്താ ഒരു പറയില്ലേ ...are you dumb ( ഊമ )? അവർ പിരികം ഉയർത്തി ചോദിച്ചു . " അല്ല " അവൾ കുറുമ്പൊടെ അവനെ നോക്കി . " Ooh god നാവ് ഉണ്ടല്ലേ " അവൻ മുകളിലേക്ക് നോക്കി പറഞ്ഞു . " അല്ല സാറിന് എന്താ വേണ്ടേ " അവൾ ഏണിഞ്ഞു കൈകൊടുത്തു ചോദിച്ചു . " അങ്ങനെ അല്ലല്ലോ എന്നെ നീ വിളിച്ചിരുന്നത് " അഭി . " ഞാനോ ....അതിന് ഞാൻ സാറിനെ ആദ്യമായിട്ടല്ലേ കാണുന്നത് " അവൾ സംശയത്തോടെ പറഞ്ഞു . " Yes you are ....അപ്പോ എന്നെ ഡാകിനിക്ക് മനസിലായില്ലേ " അവൻ കള്ളച്ചിരിയോടെ ചോദിച്ചു . അവൻ തന്റെ നെറ്റിയിലെ മുടി വകഞ്ഞു മാറ്റി .അവിടെ മായാതെ ഒരു മുറിവ് ഉണ്ടായിരുന്നു അവൻ സ്നേഹിക്കുന്ന മുറിവ് . " കുട്ടൂസൻ " അവൾ ഒരു കണ്ണിറുക്കി എരുവ് വലിച്ചു . " അപ്പോ ഡാകിനി അമ്മുമ്മക്ക് എന്നെ അറിയാം " അവൻ കളിയാക്കി പറഞ്ഞു .

അവൾ ചമ്മലോടെ തലയാട്ടി . " എനിക്ക് തന്ന ഈ വേദനക്ക് ഞാൻ ഒരു വലിയ പണി തരുന്നുണ്ട് .please wait ." അവൻ ഒരുകണ്ണിറുക്കി പറഞ്ഞിട്ട് നടന്നു . അവൾ നഖം കടിച്ച് അവനെ നോക്കി .എന്നിട്ട് അവന്റെ പുറകേ ചെന്നു . " അതെ എന്ത് പണിയാ .....അന്ന് കൊച്ചില്ലേ ഞാൻ എന്തെങ്കിലും കാണിച്ചു എന്ന് വേച്ച് ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുവാണോ ...അതൊക്കെ വിട്ടു കളയണം ." അവൾ ഒരു വളിച്ച ചിരിയോടെ പറഞ്ഞു . " വിട്ടുകളയില്ലല്ലോ ....വിട്ടുകളയാൻ അല്ല ഞാൻ ഇത്രയും നാൾ കാത്തിരുന്നത് ." അവന്റെ സ്വരം ആർദ്രമായി .അവൾ ടെൻഷന്റെ ഇടക്ക് അവന്റെ ഭാവം ശ്രദ്ധിച്ചില്ല ... " അല്ല എന്ത് പണിയാ " അവൾ ടെൻഷനോടെ അവനോട് ചോദിച്ചു . " നിനക്ക് ഒരു മൂക്ക് കയർ ഇടാൻ പോകുവാ ......ഒരിക്കലും മുറിഞ്ഞു പോകാൻ പറ്റാത്ത ഉറപ്പോടെ " അവൻ അതും പറഞ്ഞ് നടന്നു .

" മൂക്ക് കയറോ അതിന് ഞാൻ എന്താ പശുവോ ....കുറച്ച് വണ്ണം ഉണ്ടോ ഏയ്യ് ഇല്ല .പാകത്തിനൊള്ള വണ്ണമേ ഉള്ളു ." അവൾ സ്വയം നോക്കി പറഞ്ഞു . " ഇയാൾക്ക് അന്നും ഇന്നും കൂട്ടൂസന്റെ സ്വഭാവമാണ് " ഭൂമി ഇഷ്ട്ടക്കേടോടെ മനസ്സിൽ പറഞ്ഞു . " നിനക്കും ഡാകിനിയുടെ സ്വഭാവമാണ് ഡാകിനി അമ്മുമ്മേ " അവൻ ദൂരെന്ന് വിളിച്ചു പറഞ്ഞു . താൻ മനസ്സിൽ കണ്ടത് എങ്ങനെ അവൻ അറിഞ്ഞു എന്ന് ഓർത്ത് അവൾ അത്ഭുതത്തോടെ അവൻ പോകുന്നതും നോക്കി നിന്നു .അവളുടെ കൈയിൽ ഇരുന്ന മാവില താഴേക്കു വീണു . പാടവരമ്പിലൂടെ ഓലകാല് കൊണ്ട് ഉണ്ടാക്കിയ പമ്പരം കറക്കി ബെറ്റിക്കോട്ട് ഇട്ട് മുടി രണ്ടു സൈഡിലും കെട്ടി വള്ളമുള്ള ഒരു കൊച്ചു പെൺകുട്ടി ഓടുകയായിരുന്നു .അവളുടെ പുറകേ അത് തട്ടി പറിക്കാൻ ഒരു കൂട്ടി ട്രൗസറും ഷർട്ടും ഇട്ട അവനും ഉണ്ടായിരുന്നു . അവർ വഴക്ക് ഇടുന്നത് തടയാൻ അർജുനും രഞ്ജുവും പുറകേ ഉണ്ട് . അവധി ആഘോഷിക്കാൻ വന്നതാണ് വസുദേവന്റെ അനിയനും കുടുംബവും .

അഭി എല്ലാരോടും വല്യ കമ്പനി ആയി .അങ്ങനെ കളിക്കുമ്പോഴാണ് ഒരു ബെറ്റിക്കോട്ട് ഇട്ട ഭൂമിയെ അവൻ കാണുന്നത് .അവളെ കണ്ടപ്പോൾ അവനു ഒരു കൗതുകം തോന്നി .ദിവസങ്ങൾ പോകുംതോറും അവളോട് വഴക്ക് ഇടാൻ അവൻ കാരണങ്ങൾ ഉണ്ടാക്കി . അവൻ അവളുടെ കൈയിൽ നിന്ന് അത് തട്ടി പറിച്ചു . " ഡാ കുട്ടൂസാ അത് തന്നെ നിക്ക് രെഞ്ചുവേട്ടൻ ഉണ്ടാക്കി തന്നതാ " അവൾ കുഞ്ഞി കൈകൾ വിടർത്തി അവനെ കണ്ണുകൂർപ്പിച്ച് നോക്കി . ( ഗീതൂനെ ഓർക്കണേ ഏതോ വാർമുകിൽ കിനാവിലെ ) " മ്മ്ഹ് ...തരില്ല " അവൻ അവളെ പിരികം ഉയർത്തി താഴ്ത്തി നോക്കി . " താടാ കുട്ടൂസാ " അവൾ അവന്റെ കൈയിൽ തൂങ്ങി . " ഞാൻ കുട്ടൂസൻ ആണേൽ നീ ഡാകിനിയാണ് എന്റെ ഡാകിനി അമ്മുമ്മ " അവൻ അതും പറഞ്ഞ് ഓടി .അവൾ അവിടെ കിടന്ന ചെറിയ പാറക്കല്ല് എടുത്ത് അവനെ എറിഞ്ഞു . അവളെ തിരിഞ്ഞ് നോക്കിയ അവന്റെ നെറ്റിയിൽ വന്ന് ആ കല്ല് പതിച്ചു . " ആഹ് " അവനിൽ നിന്ന് ഒരു സ്വരം പുറത്തേക്ക് വന്നു .

അവൾ പേടിയോടെ തന്റെ കുഞ്ഞികൈകൊണ്ട് വാ പൊത്തി .അവളുടെ കുഞ്ഞി കണ്ണുകളിൽ വെള്ളം നിറഞ്ഞു .അവൾ മനയിലേക്ക് ഓടി . അത് നോക്കി അവൻ ചിരിച്ചു പതിയെ നെറ്റിയിൽ തൊട്ടു നോക്കി . " സ്സ് " അവന് വേദന അനുഭവപെട്ടു .സുഖമുള്ള വേദന . അവർ പണ്ടത്തെ കാര്യങ്ങൾ ഓർത്തു . അഭി ആ മുറിവിൽ ഒരു ചിരിയോടെ തഴുകി .അവന് മനസ്സിൽ ഒരു സുഖമുള്ള അനുഭൂതി നിറഞ്ഞു . അവളിലും പണ്ടത്തെ കാര്യങ്ങൾ ഓർത്ത് ഒരു ചിരി വിരിഞ്ഞു .നാഗയക്ഷി പറഞ്ഞപോലെ അവളുടെ ആൾ വന്നിരിക്കുന്നു . അന്നത്തെ എട്ടാം ഉത്സവത്തിന് പോകാൻ ആർക്കും മനസ് വന്നില്ല .എട്ടാം ഉത്സവം പണിഞ്ഞാറേ കരയുടെ ആണ് . ഉച്ചസമയം മാറി ഭൂമി സന്ധ്യയിലേക്ക് യാത്ര തിരിച്ചു . ഗൗരി മുറിയിൽ തന്നെ ഇരുന്നു . അപ്പോഴാണ് ലക്ഷ്മിയും വിഷ്ണുവും വന്നത് . " അച്ഛനോട് മോൾക്ക് ദേഷ്യം ഇണ്ടോ " വിഷ്ണു അവളുടെ തലയിൽ തഴുകി ചോദിച്ചു . " എന്തിനാ അച്ഛേ ദേഷ്യം " അവൾ അയാളെ സംശയത്തോടെ നോക്കി .

" ജിത്തുവുമായി വിവാഹം ഉറപ്പിച്ചപ്പോൾ മോൾക്ക് വിഷമമായി എന്ന് അച്ഛക്ക് അറിയാം .അച്ഛനോട് പൊറുക്ക " അയാൾ പറയുന്നതിന് മുമ്പേ അവൾ അയാളുടെ വാ പൊത്തി നിറകണ്ണുകളോടെ വേണ്ടെന്ന് തലയാട്ടി . അവൾ അയാളെ കെട്ടി പിടിച്ചു കരഞ്ഞു . " എന്റെ അച്ഛാ പറയുന്നതേ ഗൗരി ചെയ്യൂ .....ദേവേട്ടനെ സ്നേഹിച്ചതിൽ അച്ഛൻ എന്നോടല്ലേ പൊറുക്കേണ്ടത് " അവൾ അയാളുടെ നെഞ്ചിൽ കിടന്ന് തേങ്ങി . അയാൾ അവളുടെ തലയിൽ തഴുകി കൊണ്ടിരുന്നു .ലക്ഷ്മിയും അവളുടെ തലയിൽ തഴുകി നിന്നു . " നിങ്ങൾ ദൈവം ഒന്നിപ്പിച്ചവരാണ് ......ഞാൻ അല്ല വിധി വില്ലൻ അയാലും ഈശ്വരൻ നിചയിച്ചതേ നടക്കൂ . നീ ഞങ്ങൾ കേട്ടറിഞ്ഞ ദേവയാനി ആണെന്ന് അച്ഛക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ... എന്റെ കുട്ടി മഹിക്ക് ഉള്ളതാണ് . ജിത്തുവിനെ പോലെ ഒരു ദുഷ്ട്ടന് എന്റെ മോളേ കൊടുക്കാൻ തീരുമാനിച്ചതിൽ അച്ഛന്റെ നെഞ്ച് നീറുന്നുണ്ട് ." അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു . " അച്ഛക്ക് അതിന് അവരെ കുറിച്ച് അറിയില്ലായിരുന്നല്ലോ എന്റെ അച്ഛ വിഷമിക്കണ്ട " ഗൗരി അയാളുടെ കണ്ണുകൾ തുടച്ച് പുഞ്ചിരിച്ചു . " മോളേ കൃഷ്ണവേണിയുടെയും അച്ഛന്റെയും പ്രണയം എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ...

.അമ്മയെ അല്ലാതെ അച്ഛന് വേറെ ഒരാളെ പ്രണയിക്കാൻ കഴിയുമോ " ലക്ഷ്മിക്ക് അവരെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം തോന്നി . " അവരെ പോലെ പ്രണയിക്കാൻ അവരെ കൊണ്ടേ കഴിയൂ .എനിക്ക് അത്ഭുതമായിരുന്നു ആ പ്രണയം . ചുരുങ്ങിയ വാക്കുകൾ കൊണ്ട് അവർ മനസ്സ് തുറക്കുമായിരുന്നു .കണ്ണുകളിലൂടെ പുഞ്ചിരിയിലൂടെ അവർ പ്രണയം കൈമാറുമായിരുന്നു . അവർ കാണുന്നത് വെല്ലപ്പോഴുമാണ് എന്നാലും അത്രക്ക് ദൃഢമായിരുന്നു ആ ബന്ധം .കൃഷ്ണവേണി എന്ന ഊമപെണ്ണിനോട് തോന്നിയ സഹതാപം അല്ലായിരുന്നു വസുദേവന്റെ കണ്ണുകളിൽ .... പ്രണയം ആയിരുന്നു .അന്ധ്യമില്ലാത്ത പ്രണയസാഗരം . പുഴപോലെ ശാന്തമായ പ്രണയം .എന്നിട്ടും അവരോട് ദൈവം കനിഞ്ഞില്ല ...അകറ്റി ഒരിക്കലും ഒന്നിക്കാൻ കഴിയാതെ .... കാണാൻ പോലുമാകാതെ ആക്കിമാറ്റി . ഇശ്വരന്മാർ പോലും അസൂയപെട്ടു കാണും ആ പ്രണയത്തിൽ ..അല്ലെങ്കിൽ അവരോട് ഈ ക്രൂരത കാണിക്കുമായിരുന്നോ ....." പുഞ്ചിയോടെ ഏതോ ഓർമയിൽ പറഞ്ഞു തുടങ്ങിയ ഗൗരി പിന്നീട് കണ്ണിരോടെയാണ് പറഞ്ഞത് . ഇതെല്ലാം പുറത്ത് നിന്നു കേട്ട വസുദേവിന്റെ കണ്ണുകൾ നിറഞ്ഞു .

അപ്പോഴാണ് ദേവകി അവിടേക്ക് വന്നത് .അയാൾ കണ്ണുകൾ അമർത്തി തുടച്ചു .അവരെ നോക്കി പുഞ്ചിരിച്ചു . വസുദേവന്റെ നെഞ്ച് ഇപ്പോഴും വിങ്ങികൊണ്ട് ഇരിക്കുവാണെന്ന് ദേവകിക്ക് അറിയാമായിരുന്നു . " ഗൗരി ഒന്നും കഴിച്ചിട്ടില്ല ഞാൻ അവളെ വിളിക്കാൻ വന്നതാ " ദേവകി വസുവിനെ നോക്കി പറഞ്ഞു . അവർ ഒരുമിച്ച് മുറിയിലേക്ക് കേറി . അവരെ കണ്ട് ഗൗരി പറയുന്നത് നിർത്തി . " മോള് ഒന്നും കഴിച്ചില്ലല്ലോ വാ മുത്തശ്ശി അത് പറയാൻ വന്നതാ ...ലക്ഷ്മി കുട്ട്യേ കൂട്ടി വാ " ലക്ഷ്മിയെ നോക്കി പറഞ്ഞിട്ട് ദേവകി ഇറങ്ങി പോയി .പുറകേ വിഷ്ണുവും ലക്ഷ്മിയും . വസു ഗൗരിയുടെ തലയിൽ പുഞ്ചിരിയോടെ തഴുകി . അവൾ അയാളെ പിടിച്ച് കട്ടിലിൽ ഇരുത്തി .അവൾ അയാളുടെ മടിയിലേക്ക് തലവെച്ച് കിടന്നു .ഒരേ സമയം ഗൗരി മുത്തശ്ശന്റെ സ്നേഹവും അവളുടെ ഉള്ളിലെ ദേവി ഒരു ഏട്ടന്റെ സ്നേഹവും അസ്വദിച്ചു . ___________ പിറ്റേ ദിവസം എല്ലാരും അമ്പലത്തിൽ പോകാൻ തീരുമാനിച്ചു കാരണം കോവിലകത്ത് നിന്ന് ആരും ഇതുവരെ പോകാതെ ഇരുന്നിട്ടില്ല ... ഒൻപതാം ഉത്സവം കിഴക്കേ കരയുടെയാണ് . ഉത്സവത്തിന്റെ ഇടയിൽ വേച്ച് വസു സദുവിനെയും ശിവനെയും കണ്ടു .

അയാൾ തന്റെ വടി മുറുക്കി പിടിച്ച് അവരുടെ അരികിലേക്ക് ചെന്നു . സുഭദ്രയും ശേഖറും പറഞ്ഞ് ശിവനും സദുവും സത്യങ്ങൾ അറിഞ്ഞിരുന്നു .അവരും ഞെട്ടി പോയി . " ശിവാ " വസു തന്റെ വിറയാർന്ന അധരങ്ങളോടെ വിളിച്ചു . അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു . " എന്നോട് പൊറു...ക്ക...ടാ " വസു വിതുമ്പലോടെ സദുവിന്റെ തോളിൽ പിടിച്ചു . സദു വസുവിന്റെ കൈയിൽ അമർത്തി പിടിച്ചു .വസുവിനെ തല കുറ്റബോധത്താൽ കുനിഞ്ഞു . " സാരമില്ലടാ " സദു ഒരു ചിരിയോടെ വസുവിന്റെ തോളിൽ തട്ടി . വസു ശിവനെ നോക്കി .ശിവൻ അവനെ നോക്കി പുഞ്ചിരിച്ചു .

" വയസ്സായില്ലെടാ .....ഒരിക്കൽ കൂടി ആ കാലം തിരികെ വന്നെങ്കിൽ എന്ന് ആഗ്രഹിക്കുവാ ....ആരേയും പരിഹസിക്കാത്ത പുച്ഛിക്കാത്ത ശിവനായി മാറാൻ ഒരു കൊതി . നമ്മളുടെ ഇടയിൽ വിള്ളൽ വീഴ്ത്തിയത് അവനാണ് .ആട്ടിൻ തോലണിഞ്ഞ ചെന്നായ വൈശാഖൻ ." അത് പറയുമ്പോൾ ശിവന്റെ മുഖത്ത് ദേഷ്യം വ്യക്തമായിരുന്നു . " എല്ലാം നമ്മുക്ക് മറക്കാം " സദു അവരുടെ രണ്ടുപേരുടെയും തോളിൽ ചേർത്തു പിടിച്ചു പുഞ്ചിരിയോടെ പറഞ്ഞു . സദു അങ്ങനെയാണ് .ശാന്തമായ സ്വഭാവം . അവർ രണ്ടുപേരും പുഞ്ചിരിച്ചു .എന്നാലും വസുവിന്റെ മനസ്സിൽ ഒരു തീക്കനലായി കൃഷ്ണ പുകഞ്ഞിരുന്നു .ആ വേദന ദേഹത്തെ തളർത്തി . വസുവിനെ നോക്കി കൃഷ്ണ ആ ഇല്ലത്തിന്റെ ഉമ്മറപ്പടിയിൽ ഇന്നും ഇരിപ്പുണ്ടായിരുന്നു .💔.....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story