💙ഗൗരിപാർവതി 💙: ഭാഗം 61

gauriparvathi

രചന: അപ്പു അച്ചു

എല്ലാരും ഉച്ചക്കത്തെ സദ്യ കഴിച്ച് ഇരിക്കുവായിരുന്നു . " ഗൗരി വാടി എനിക്ക് കുറച്ച് സാധനം വാങ്ങണം " മാളു പുല്ലിൽ നിന്ന് എഴുനേറ്റുകൊണ്ട് പറഞ്ഞു . " എന്ത് ? " എല്ലാരും അവളെ നോക്കി . " ഈ നിരത്തി പിടിച്ച് കാണുന്ന കടകൾ നമുക്ക് വാങ്ങാൻ ഉള്ളതാ ..." അത് പറഞ്ഞ് മാളു ഗൗരിയെ വലിച്ചുകൊണ്ട് നടന്നു . ജോയൽ അലനെ കണ്ണ് കാണിച്ചതും അലൻ പതിയെ എഴുനേറ്റ് അവരുടെ പുറകേ ചെന്നു . മാളു ഓരോ സാധനങ്ങൾ എടുത്ത് നോക്കി .ഒന്നും അവൾക്ക് പിടിച്ചില്ല .അവൾ അവിടെ തൂക്കി ഇട്ട കളിക്കുന്ന പിങ്ക് കളർ ഫോൺ എടുത്തു .( മറ്റേ ഫോൺ പാട്ട് കേൾക്കുന്ന ബാർബിടെ ഫോട്ടോ ഉള്ള അത് . ) അലൻ അവളെ കഷ്ട്ടം എന്നപോലെ നോക്കി .ഗൗരി ചിരി പിടിച്ച് വെച്ചു നിന്നു . പെട്ടെന്നാണ് ഗൗരിയുടെ ധാവണി തുമ്പിൽ ഒരു കുഞ്ഞു കൊച്ചു പിടിച്ച് വലിച്ചത് .ഗൗരി താഴേക്കു നോക്കിയപ്പോൾ കണ്ടത് മുഴുവൻ പല്ലുകാട്ടി ചിരിച്ചു നിൽക്കുന്ന ഒരു കുറുമ്പിയെ ആണ് . " എന്താടാ വാവേ "

ഗൗരി ആ കുഞ്ഞിന്റെ താടിത്തുമ്പിൽ പിടിച്ച് കൊഞ്ചലോടെ ചോദിച്ചു . ആ കുഞ്ഞ് ദൂരേ തിരക്കിലേക്ക് കൈചൂണ്ടി . ഗൗരി വിചാരിച്ചു ആ കുഞ്ഞിന്റെ അമ്മ അവിടെ കാണുമെന്ന് . "മാളു ഞാൻ ഇപ്പം വരാം ." ഗൗരി അതുപറഞ്ഞ് നടന്നു . "ഞങ്ങളും വരുന്നേടി " അലൻ മാളൂന്റെ കൈപിടിച്ച് ഗൗരിയുടെ പുറകേ ചെന്നു . അപ്പോഴേക്കും ഗൗരി നടന്നിരുന്നു . തിരക്കായപ്പൊ ഗൗരിയെ അവർക്ക് കാണാൻ കഴിഞ്ഞില്ല .അവർക്ക് ടെൻഷൻ ആകാൻ തുടങ്ങി . മഹിയെ വിളിക്കാൻ അലൻ ഫോൺ എടുത്തപ്പോഴാണ് ഒരു റെഡ് കളർ വാനിലേക്ക് ഗൗരിയെ പിടിച്ച് കേറ്റുന്ന അവർ കാണുന്നത് . " ദേ ഡി അവർ " അലൻ മാളൂനെ അത് കാണിച്ചു കൊടുത്തു . "നിക്ക് ഞാൻ മഹിയെട്ടനെ വിളിക്കട്ടെ " അലൻ ഫോൺ വിളിക്കാൻ തുടങ്ങിയതും മാളു വേണ്ടെന്ന് പറഞ്ഞു . " ഇപ്പോ അതിന് സമയമില്ല നമ്മുക്ക് അവരെ ഫോളോ ചെയ്യാം " മാളു ഉടനെ പറഞ്ഞു . " ഡോ " അവൾ അടുത്ത് ഒരു സ്കൂട്ടറിന്റെ പുറത്ത് ഇരുന്ന് ഫോൺ ചെയ്യുന്ന ആളിനെ തട്ടി വിളിച്ചു .

അയാൾ സംശയത്തോടെ അവളെ നോക്കി . " താൻ ഇങ്ങോട്ട് ഇറങ്ങിക്കെ " അവൾ സ്കൂട്ടറിന്റെ ഹാൻഡലിൽ പിടിച്ചുകൊണ്ടു പറഞ്ഞു . " എന്താ കൊച്ചേ പറയണേ " അയാൾ അവളെ പിരികം ചുളിച്ചു നോക്കി . " ആനകാര്യത്തിന്റെ ഇടക്കാ ഇയാളുടെ ഒരു ചേനക്കാര്യം ." അവൾ പല്ലുകടിച്ചു പറഞ്ഞു . " ഞാൻ ചെമ്പകശ്ശേരി മനയിലെ കുട്ടിയാ സ്കൂട്ടർ എനിക്ക് ഇപ്പോ വേണം വേഗം plzzz.....argent കാര്യമാണ് .മനയിൽ വന്നാൽ മതി " അവൾ ദൃതിയിൽ പറഞ്ഞുകൊണ്ട് അയാളെ പിടിച്ച് മാറ്റി . മാളു അതിൽ കേറി . " കേറടാ " അലനോട് അവൾ പറഞ്ഞതും സ്കൂട്ടർ പറന്നതും ഒരുമിച്ചായിരുന്നു . അലൻ പോകുന്ന വഴിയിൽ മഹിയുടെയുടെയും എല്ലാരുടെയും ഫോണിലേക്ക് വോയിസ് അയച്ചു . ഗൗരിയെ കൊണ്ട് പോയാ വാനിനെ ഒരു ഡിസ്റ്റൻസ് ഇട്ട് അവർ ഫോളോ ചെയ്തു . ഒരു ഒഴിഞ്ഞ ഗോഡൗണിലേക്ക് ആണ് അവളെ കൊണ്ടുപോയത് . ആ വാൻ ആ ബിൽഡിങ്ങിലേക്ക് കേറുന്നത് വരെ മാളുവും അലനും ഒരു സൈഡിൽ മരങ്ങളുടെ ഇടയിൽ നോക്കി നിന്നു .

" ഡാ നമുക്ക് അവിടേക്ക് പോകാം അവൾ പേടിച്ച് ഇരിക്കുവായിരുക്കും .നമ്മളെ കാണുമ്പോ ഒരു ആശ്വാസം അവൾക്ക് കിട്ടും .നീ ഫോൺ എടുത്ത് എല്ലാർക്കും ലൊക്കേഷൻ സെന്റ് " മാളു പക്വതയോടെ പറയുന്നത് കേട്ട് അലന്റെ കണ്ണ് മിഴിഞ്ഞു . " നോക്കി നില്കാതെ ചെയ്യടാ ....ഒരു സ്കൂട്ടി വഴി അരികിൽ കിടപ്പുണ്ട് എന്ന് പറ " മാളു ദേഷ്യത്തിൽ അവന്റെ തലയിൽ കൊട്ടി . അലൻ എല്ലാർക്കും ഒരു വോയിസും ലൊക്കേഷനും അയച്ചു കൊടുത്തു . അമ്പലത്തിലെ ശബ്ദത്തിന്റെ ഇടയിൽ ഫോണിൽ മെസേജ് വന്നത് ആരും അറിഞ്ഞില്ല . അവർ നടന്ന് ഗോഡൗണിന്റെ മുന്നിൽ വന്നു . " ഡാ നീ ഫോൺ പാന്റിന്റെ പോക്കറ്റിൽ വെയ്യ് ഷർട്ടിൽ വെക്കേണ്ട ...അവന്മാർ എടുക്കും ." മാളു ചുറ്റും നോക്കി പറഞ്ഞു . രണ്ട് ഗുണ്ടകൾ വാതിലിന് മുന്നിൽ നിൽക്കുന്നത് കണ്ട് മാളു അലനെ നോക്കി ചിരിച്ചു . " പുലിയെ കാത്ത് നില്കാതെ ...അതിന്റെ മടയിൽ കേറി പിടിക്കണം ." മാളു അലനെ കൊണ്ട് അവരുടെ മുന്നിലേക്ക് ഓടി ചെന്നു .

ആ ഗുണ്ടകൾ അവരെ സംശയത്തോടെ നോക്കി . " ഡോ " മാളു ആ ഗുണ്ടയെ നോക്കി പിരികം ചുളിച്ചു വിളിച്ചു . അയാൾ തന്നെയാണോ എന്ന് നോക്കി . " തന്നെ തന്നെ .....ഞങ്ങൾടെ ഗൗരിയെ ഇറക്കി വിടടോ " അവൾ ദേഷ്യത്തിൽ പറഞ്ഞു . " ഇല്ലെങ്കിൽ " അവർ പുച്ഛത്തോടെ അവളെ നോക്കി . " ഇല്ലേ " മാളു പിരികം പൊക്കി ചോദിച്ചു . " ഇല്ല " അവർ അത് പറഞ്ഞതും ഒരാളുടെ മൂക്കിൽ നിന്ന് ചോര വന്നു . അലൻ അന്തം വിട്ട് അയാളെയും കൈകുടയുന്ന മാളൂനെയും നോക്കി . " ഞാൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ്‌ ആണ് .അവളെ വിടടാ " അവൾ ഇടിക്കാൻ പോകുന്നപോലെ നിന്നു . ഗുണ്ടകൾ പരസ്പരം നോക്കി .ഒരാൾ പെട്ടന്ന് മാളൂന്റെ കൈകൂട്ടി പിടിച്ച് അകത്തേക്ക് അവരെ കൊണ്ടുപോയി . അകത്ത് കേറിയതും മാളൂന്റെ ഭാവം മാറി . അവരുടെ കൈവിടിയിച്ച് ഗൗരിയുടെ അടുത്തേക്ക് ഓടി . " ഗൗരീ ഞാൻ വന്നൂ ....." മുഴുവൻ പല്ലും കാണിച്ച് അവൾ ചിരിച്ചു . അത്രയും നേരം പേടിയോടെ ഇരുന്ന ഗൗരി അവരെ കണ്ട് അന്തം വിട്ട് നോക്കി .

" ഇവൾ എന്തിന്റെ കുഞ്ഞാണോ ആവോ " അലൻ മനസ്സിൽ പറഞ്ഞു . മാളു ഒരു കസേരയിൽ ഇരുന്നു . " വാ ചേട്ടന്മാരെ വന്ന് കെട്ട് " കൈ കസേരയുടെ കൈയിൽ വേച്ച് അവൾ അവരെ മാടി വിളിച്ചു . ഗുണ്ടകൾ വാ പൊളിച്ച് അവളെ നോക്കി .ഗൗരി ചിരി കടിച്ച് പിടിച്ച് ഇരുന്നു . അലനും ഒരു കസേരയിൽ പോയി ഇരുന്നു . മാളൂന്റെയും അലന്റെയും കൈയിൽ കയറു കൊണ്ട് ആ ഗുണ്ടകൾ കെട്ടി . " ഗൗരി നിനക്ക് ഒന്നും പറ്റിയില്ലല്ലോ " മാളു കസേര ഗൗരിയുടെ അടുത്തേക്ക് വലിച്ചിട്ട് കൊണ്ട് ചോദിച്ചു . ഗൗരി മാളൂന്റെ കോപ്രായങ്ങൾ നോക്കി കാണുവായിരുന്നു അതിനാൽ അവൾ ചോദിച്ചത് ഗൗരി കേട്ടില്ല .അലന്റെയും അവസ്ഥ ഇതു തന്നെയായിരുന്നു . " കൊറേ ആഗ്രഹിച്ചതാ ഇങ്ങനെ ആരെങ്കിലും കിഡ്നാപ് ചെയ്യണമെന്ന് .പക്ഷെ സായിപ്പന്മാർക്കൊന്നും നമ്മളെ വേണ്ടാ ........നോം സന്തോഷവതി ആയിരിക്കുന്നു " മാളു സന്തോഷത്തോടെ കസേരയിൽ നിവർന്നിരുന്നു . അപ്പോഴാണ് മൂന്നാമൻ ആയ ഗുണ്ട കേറി വന്നത് . " ചിലകാതെ ഇരിക്കടി " അയാൾ ദേഷ്യത്തിൽ അലറി . " ഒന്ന് പോടോ ...എന്റെ വാ ...എന്റെ നാക്ക് ഞാൻ പറയും കേൾക്കണ്ടേൽ അങ്ങോട്ട് മാറി ഇരി " അവൾ ചുണ്ട് കൊട്ടി പുച്ഛിച്ചു .

" ഡി ..." അയാൾ ദേഷ്യത്തിൽ അലറി കൊണ്ട് ഡസ്കിൽ അടിച്ചു . മാളു പേടിച്ച് പുറകോട്ട് ആഞ്ഞു . അവൾ വാ പൊളിച്ച് അവനെ നോക്കി .അവന്റെ ബോഡിയിൽ മുഴുവൻ മാളൂന്റെ കണ്ണുകൾ ഓട്ടപ്രദിക്ഷണം നടത്തി . " എന്തൊരു ലുക്കാ ഈശ്വര .....ഇവൻ ഗുണ്ട അല്ലായിരുന്നെങ്കിൽ ഞാൻ കെട്ടിയേനെ ..." അവൾ പതിയെ അലന്റെ ചെവിൽ പറയാൻ തുടങ്ങി .അലൻ തല കുഞ്ഞിച്ചു ചെറുവിരൽ കൊണ്ട് ചെവിൽ കറക്കി . " അപ്പോ വിച്ചു ..." അലൻ അവളെ വാ പൊളിച്ചു നോക്കി . "അത് ശെരിയാ അങ്ങനെ ഒരാൾ ഉണ്ടല്ലോ " മാളു നിരാശയോടെ പറഞ്ഞു . " എന്റെ ഏട്ടനെ വിധവൻ ആകരുത് " ഗൗരി കണ്ണുരുട്ടി പറഞ്ഞു . " ഗുണ്ടയെ പോലും വെറുതെ വിടരുത് ....എന്റെ കർത്താവെ " അലൻ മുകളിലേക്ക് നോക്കി പറഞ്ഞു . " This is my entertainment 😎 " മാളു മുഴുവൻ പല്ലും കാണിച്ച് ചിരിച്ചു . " നിന്നോടല്ലേ മിണ്ടാതെ ഇരിക്കാൻ പറഞ്ഞത് ... " അവൻ അവളുടെ അടുത്തേക്ക് വന്നു . " എനിക്ക് മിണ്ടാതെ ഇരിക്കാൻ അറിയില്ല ...

ചിലപ്പോഫോബിയ എന്ന അസുഖം എനിക്ക് ഉണ്ട് " മാളു കണ്ണ് തുടക്കുന്ന പോലെ കാണിച്ചു . " ശോ പാവം ."അവന്റെ പുറകിൽ നിന്ന രണ്ട് ഗുണ്ടകൾ അവളെ ദയനീയമായി നോക്കി . " അന്നാ മോള് ഒരു പാട്ട് പാട് " അവൻ കൈകെട്ടി നിന്നു . മാളൂന്റെ കണ്ണുകൾ വിടർന്നു . " ഒത്തിരി സ്നേഹം ആങ്ങളേ ...നിക്ക് സന്തോഷമായി . " അവൾ കണ്ണീർ തുടച്ച് പറഞ്ഞു . " പാവം കൊച്ച് " അവളെ അവിടേക്ക് കൊണ്ടുവന്ന രണ്ട് ഗുണ്ടകൾ . " ആങ്ങളയാ " അലൻ അവളെ എന്തോന്നടെ എന്ന് നോക്കി " കൊച്ച് എന്തിനാ കരയുന്നത് " ഗുണ്ടകൾ . "സന്തോഷകണ്ണീരാ ചേട്ടാ ...എന്നോട് ആരും പാടാൻ പറഞ്ഞിട്ടില്ല " അവൾ പുഞ്ചിരിയോടെ പറഞ്ഞു . രണ്ട് ഗുണ്ടചേട്ടന്മാർ താഴെ ഇരുന്നു . " പൊട്ടന്മാർ " അലൻ ആത്മഗതിച്ചു . "അന്നാ മോള് പാട് " അവർ . മറ്റേ ലുക്കൻ അവളെ പുച്ഛിച്ചു നോക്കി നിൽക്കുവാണ് . " മ്മ്......കിച്ച്....മ്മ്മ് ..." അവൾ തൊണ്ട നേരെയാക്കി . അലനും ഗൗരിയും എങ്ങനെ എവിടേക്ക് ഓടുമെന്ന് നോക്കി ഇരുന്നു . 🎶റ്റാറ്റ ബിർള അംബാനിയെയും അള്ള പടച്ചു ,

ഈ പാവപെട്ട നമ്മളെയും അള്ള പടച്ചു . ആ പൈസകാരൻ നിക്കറിട്ടാൽ ബർമൂടയാകും . ഈ പാവപ്പെട്ടവൻ നിക്കറിട്ടാൽ അത് വള്ളി ട്രൗസറ് . പൈസകരന്റെ കൈലെപ്പോഴും പെപ്സി കുപ്പിയാ..... ഈ പാവപെട്ട നമ്മന്റെ കൈയിൽ സോഡ കുപ്പിയാ.....🎶 ( സുരാജ് വെഞ്ഞാറമൂട് 😁) മാളു കണ്ണടച്ച് പാടി നിർത്തി .എല്ലാരും അവളെ കണ്ണ്മിഴിച്ചു നോക്കി . " എങ്ങനെ കഴിയുന്നടാ ഉവ്വേ " അലൻ മാളൂനെ വളിച്ച മോന്തയോടെ നോക്കി . അവിടെ നിന്ന പക്വതയുള്ള കുട്ടിയാണോ ഇത് .ഒരുമാതിരി വെകിളി പിടിച്ച പിള്ളാരെ പോലെ ...താൻ അവളെ കുറിച്ച് അങ്ങനെയൊന്നും ചിന്തിക്കാൻ പാടില്ലായിരുന്നു .അലൻ ചുണ്ട് കൂട്ടി പിടിച്ച് ഓർത്തു . ലൂക്കൻ ഗുണ്ടയുടെ വാ ഇപ്പോഴും അടഞ്ഞിട്ടില്ല ....മറ്റേ രണ്ട് ഗുണ്ടകൾ എന്തോ പോയ അണ്ണാനെ പോലെ അവളെ നോക്കി . വേണ്ടായിരുന്നു . ലുക്കൻ അവിടെ നിക്കാൻ കഴിയാതെ ഇറങ്ങി പോയി . " ഇലയിട്ടതല്ലേ എനി സദ്യ കഴിച്ചിട്ട് പോയാൽ മതി " അലൻ എഴുനേൽക്കാൻ പോയാ ഗുണ്ടകളോട് പറഞ്ഞു .

" അതേ " ഗൗരി ഏറ്റുപറഞ്ഞു . " മൂർക്കൻ പാമ്പിന്റെ മുന്നിലാണോ ഈശ്വരാ ഞങ്ങൾ ബിരിയാണി വേച്ച് മാടി വിളിച്ചത് ." ഗുണ്ടകൾ ആത്മ .അവർ ഇഞ്ചി കടിച്ച കുരങ്ങന്മാരെ പോലെ ഇരുന്നു . " അടുത്ത പാട്ട് " മാളു സന്തോഷത്തോടെ പറഞ്ഞു . " ഇനിയും " അവർ ദയനീയമായി അവളെ നോക്കി . ? ഐസരു കൈസൂ പാത്തുമ്മ കതീസുമ്മ .....കതീസുമ്മ ..... ഉന്തല്ലേ തള്ളല്ലേ പന്തല് പൊളിഞ്ഞാളും പന്തല് പൊളിഞ്ഞാളും . കുടിച്ച കുടിക്കീൻ കുടിച്ച കുടിക്കീൻ ഗ്ലുകോസും വെള്ളം 🎶 ( നായിക നായകൻ .മീനാക്ഷി😁 ) മാളു വല്യകാര്യത്തിൽ മാപ്പിള പാട്ട് പാടുന്നതുപോലെ പാടാൻ തുടങ്ങി . " വെള്ളം " അത് കേട്ട് അലൻ വെപ്രാളത്തോടെ പറഞ്ഞു . 🎶 എന്താണെന്ന് അറിയില്ല എന്തുകൊണ്ടെന്ന് അറിയില്ല ആവി വന്നില്ല പുട്ടിനു ആവി വന്നില്ല .🎶 മാളു കൈകൊട്ടി പാടുവാണ് . താഴെ ഇരുന്ന പൊട്ടൻ ഗുണ്ടാമാർ ഉമിനീർ ഇറക്കാൻ കൂടി കഴിയാതെ കണ്ണുമിഴിച്ചു ഇരുന്നു . അലനും ഗൗരിയും ചെവി ചെറുവിരൽ കൊണ്ട് കറക്കി . 🎶

എന്നോട് കളിക്കേണ്ട ഒണക്കപുട്ടേ ..... മൈസൂര് പയം കൂട്ടി അടിക്കും ഞാനെ നിങ്ങള് പുട്ടാണെങ്കിൽ നമ്മള് പുട്ടിൻ കുട്ടിയാണേ നിങ്ങള് ചില്ലാണെങ്കിൽ നമ്മള് കുപ്പിച്ചില്ലാണേ ... 🎶 അവൾ ലുക്കൻ ഗുണ്ടയെ നോക്കി പാടി . അവൾ ബാക്കി പാടാൻ തുടങ്ങുന്നതിനു മുമ്പേ ലുക്കൻ അവളുടെ വായിൽ തുണി കുത്തി കേറ്റി . " മ്മ് ..മ്മ് ...." മാളു ഞെരിപിരി കൊണ്ടു . "" മാപ്പു നൽകൂ മഹാമതേ .... മാപ്പു നൽകൂ ഗുണനിധേ """ രണ്ട് പൊട്ടനായ ഗുണ്ടകൾ അവളെ തൊഴുകൈയോടെ നോക്കി . അവൾ അവരെ നോക്കി പുച്ഛിച്ചു . അപ്പോഴാണ് അവിടെ ഒരു കാറ് വന്ന് നിന്നത് . ___________ അമ്പലത്തിൽ വെച്ച് അവരെ കാണാതെ വിളിക്കാൻ ഫോൺ എടുത്ത മഹി കാണുന്നത് അലന്റെ മെസ്സേജുകളാണ് .അവന്റെ ഉള്ളിൽ കൂടി ഒരു ആന്തൽ കേറി പോയി . അവൻ അറിഞ്ഞിരുന്നു ജിത്തു ജാമ്യത്തിന് ഇറങ്ങിയ കാര്യം .അവൻ ആദ്യമേ ഒരു മുഴം മുമ്പേ എറിഞ്ഞിരുന്നു .ജിതിനെ കാണുന്നില്ല എന്ന് അറിഞ്ഞപ്പോൾ മുതൽ അവർ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു . അതുകൊണ്ട് രാവിലെ തന്നെ അവന് ജാമ്യം കിട്ടി . അത് മഹി എല്ലാരോടും പറഞ്ഞിരുന്നു അലനും അറിയാം പക്ഷെ പെൺകുട്ടികളോട് ഒന്നും പറഞ്ഞില്ല

.അതുകൊണ്ടാണ് അവരുടെ പുറകേ ജോയൽ അലനെ പറഞ്ഞു വിട്ടത് . മഹി അപ്പോ തന്നെ എല്ലാവരോടും പറഞ്ഞിട്ട് ഓരോ വണ്ടികളിലായി അവർ അലൻ അയച്ച ലൊക്കേഷനിലേക്ക് തിരിച്ചു . ____________ കാറിൽ നിന്നും ജിത്തു ഇറങ്ങി . അവൻ വരുന്നത് കണ്ട് ഗൗരിയും മാളുവും പേടിയോടെ നോക്കി .ഒപ്പം അവർ ഞെട്ടുകയും ചെയ്തു . കാരണം ഇന്നലെ പോലീസ് കൊണ്ടുപോയ അവൻ എങ്ങനെ ഇവിടെ വന്നു എന്ന സംശയം അവർ രണ്ടുപേരിലും ഉണ്ടായിരുന്നു . " എന്താ ഗൗരി ഞെട്ടിയോ " ജിത്തു ഒരു പ്രത്യേക ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു . ഗൗരിക്ക് എല്ലാ കാര്യങ്ങളും അവനെ കണ്ടതോടെ ഓർമ്മ വന്നു അതിന്റെ പ്രതിഫലമായി അവളുടെ മുഖത്ത് ദേഷ്യം നിറഞ്ഞു . " നീ എന്താടി വിചാരിച്ചേ നിന്റെ മറ്റവൻ എന്നെ അങ്ങ് ഒതുക്കിയെന്നോ ".ജിത്തു പാന്റിന്റെ പോക്കറ്റിൽ കൈയിട്ടു അവളെ നോക്കി പരിഹസിച്ചു . ഗൗരി അറപ്പോടെ മുഖം തിരിച്ചു . അലനും മാളൂനും അവനെ കണ്ട് ദേഷ്യം വന്നു .

" ഈ വിശ്വജിത്ത് ....അതിനേക്കാൾ ചേർച്ച വൈശാഖൻ ആണ് .ഈ വൈശാഖൻ ഒന്ന് തീരുമാനിച്ചാൽ അത് നടക്കാതെ ഞാൻ അടങ്ങില്ല ....എല്ലാം ഞാൻ വിചാരിച്ചപോലെ നടന്നു . But നീ ....നിന്നെ മാത്രം എനിക്ക് കിട്ടിയില്ല ..." ഗൗരിക്ക് ചുറ്റും അവൻ നടന്നുകൊണ്ട് പറഞ്ഞു . അവൾ അവൻ വരുന്ന ഭാഗം വരുമ്പോൾ ദേഷ്യത്തിൽ മുഖം തിരിക്കും . " നിന്നെയും ഞാൻ നേടാൻ പോകുവാ " അവൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു . അവൾ ദേഷ്യത്തിലും അറപ്പിനാലും മുഖം തിരിച്ചു . അവൻ പാന്റിന്റെ പോക്കറ്റിൽ നിന്ന് ഒരു താലി എടുത്തു . അത് കണ്ട് അവർ ഞെട്ടി . ആ രണ്ട് ഗുണ്ടകൾ അവളെ ദയനീയമായി നോക്കി .നിവർത്തികേട്‌ കൊണ്ട് ഈ ജോലി ചെയ്യുന്നവരാണ് അവർ രണ്ട് പേരും .അവർക്ക് വീട്ടിൽ ഇരിക്കുന്ന തങ്ങളുടെ പെണ്മക്കളുടെ മുഖം ഓർമ്മ വന്നു . എന്നാൽ മറ്റേ ലുക്കൻ ഗുണ്ടയുടെ മുഖത്ത് പുച്ഛമായിരുന്നു . " ഇനി എന്റെ കൈയിൽ നിന്ന് നീ വഴുതി പോകില്ല ...." അവൻ അവളുടെ അടുത്തേക്ക് നടന്നു . " വേണ്ടാ ..." ഗൗരി പേടിയോടെ പറഞ്ഞു .അതൊന്നും ശ്രദ്ധിക്കാതെ അവളുടെ അടുത്തേക്ക് അവൻ നടന്നു .കൈകെട്ടി ഇട്ടിരിക്കുവായിരുന്നതിനാൽ അവൾക്കും അലനും മാളൂനും ഒന്നും ചെയ്യാൻ ആയില്ല .

കഴുത്തിലേക്ക് അവൻ താലി വെച്ചതും മാളു അവന്റെ അടിവയറ്റിലേക്ക് ശക്തിയായി തൊഴിച്ചു . " എന്റെ ഏട്ടന്റെ പെണ്ണിനെ കെട്ടാൻ നോക്കുന്നോടാ പന്ന റാസ്കൽ ." മാളു ദേഷ്യത്തിൽ അവന്റെ പുറത്തു ആഞ്ഞു ചവിട്ടി പറഞ്ഞു . ജിത്തൂന്റെ കൈയിൽ നിന്ന് താലി നിലത്തേക്ക് വീണു കൂടെ അവനും വയറ് പൊത്തിപ്പിടിച്ച് നിലത്തേക്ക് വീണു .അപ്രതീക്ഷിതമായ തൊഴി ആയതിനാൽ അവന് ബാലൻസ് കിട്ടിയില്ല . " ഡി " അവൻ വർധിച്ച ദേഷ്യത്തോടെ എഴുനേറ്റ് മാളൂന്റെ കവിളിൽ ആഞ്ഞു തല്ലി . മാളൂന്റെ കണ്ണുകൾ നിറഞ്ഞു . ചുണ്ട് പൊട്ടി .ആദ്യമായിട്ടാണ് അവൾക്ക് ഇങ്ങനെ ഒരു അടി കിട്ടുന്നത് .ശേഖറും മഹിയും അവളെ നുള്ളി പോലും നോവിച്ചിരുന്നില്ല ... അവളുടെ കണ്ണുകൾ നിറയുന്നത് കണ്ട് അലനും ഗൗരിയും വല്ലാതെ ആയി . അവൻ നിലത്തു നിന്നും താലി എടുത്തു . " കോട്ടും കുരവയും ഒന്നുമില്ലാതെ ഞാൻ നിന്നെ സ്വന്തമാക്കാൻ പോകുവാണ് ".ജിത്തു വിജയിയുടെ ചിരിയോടെ അവളുടെക്ക് അടുത്തേക്ക് വന്നു . " ഈശ്വരാ ......"ഗൗരി കണ്ണുകൾ ഇറുക്കി അടച്ചു . ഈ നിമിഷം മരിച്ചു വീണെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു . " ജിത്തു വേണ്ടാ ...അവളെ വിട്ടേക്ക് .." അലൻ അവനോട് അപേക്ഷിച്ചു .

" No....മിണ്ടി പോകരുത് " അവൻ ചൂണ്ട് വിരൽ ഉയർത്തി പറഞ്ഞു . ജിത്തു വീണ്ടും അവളുടെ കഴുത്തിലേക്ക് താലി ഉയർത്തി ചരട് കെട്ടാൻ പോകുന്നതും ഒരു ജിപ്സി ഭിത്തി തകർത്ത്‌ അകത്തേക്ക് വന്നു . അലനിലും മാളുവിലും ഗൗരിയും ആ രണ്ട് ഗുണ്ടകളിലും ഒരു ആശ്വാസകാറ്റ് കടന്ന്പോയി . മഹി വർധിച്ച ദേഷ്യത്തോടെ ജിപ്സിയുടെ ഡ്രൈവിംങ്‌ സീറ്റിൽ നിന്ന് ഇറങ്ങി . വിച്ചുവും രഞ്ജുവും മനുവും ജോയലും അഭിയും കാർത്തിയും കാളിയും വരുണും ബൈക്കിൽ നിന്നും കാറിൽ നിന്നുമായി ഇറങ്ങി . ജിത്തു അവരെ സ്തംഭിച്ചു നോക്കി നിന്നു . " ഡാ %#&&##%മോനെ ....." മഹി മുണ്ടിന്റെ ഒരു അറ്റം പിടിച്ച് ഓടി ചെന്ന് താലിയുമായി നിൽക്കുന്ന ജിത്തുവിന്റെ കവിളിൽ ആഞ്ഞുതല്ലി . ജിത്തു ഒരു വശത്തേക്ക് ചരിഞ്ഞു പോയി .അവൻ ദേഷ്യത്തിൽ മഹിയെ നോക്കി . ശബ്‌ദം കേട്ട് പലയെടുത്തുന്നയി ഗുണ്ടകൾ വടിവാളുമായി ഓടിയെത്തി .പക്ഷെ ആ രണ്ട് പാവം ഗുണ്ടകൾ മാത്രം ഒതുങ്ങി നിന്നു . വിച്ചു ഗൗരിയുടെയും അലന്റെയും മാളൂന്റെയും കേട്ട് അഴിച്ചു കൊടുത്തു .വിച്ചു ഗൗരിയെ ചേർത്തു പിടിച്ച് അവളുടെ നെറ്റിയിൽ മുത്തമിട്ടു .അവൻ പേടിച്ചു പോയിരുന്നു .മാളൂന്റെ കവിളിലെ ചുമ്മന്ന പാടിൽ അവൻ തൊട്ടു .

" സ്സ് " അവളുടെ കണ്ണുകൾ നിറഞ്ഞു .അവന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി .അലന്റെ തോളിൽ തട്ടിയിട്ട് അവനും അടിക്കാൻ കൂടി . മഹി പ്രതീക്ഷിക്കാതെ ജിത്തൂന്റെ പുറകിൽ ആഞ്ഞു ചവിട്ടി ഇടത്തെ കൈകൊണ്ട് അവൻ മുടി ഒതുക്കി വെച്ചു .ജിത്തു മലർന്നടിച്ച്‌ നിലത്തേക്ക് വീണു . അപ്പോഴേക്കും ഓരോ ഗുണ്ടകളെയും മറ്റുള്ളവർ കൈകാര്യം ചെയ്തു . ജിത്തു ചാടി എഴുനേറ്റ് മഹിയുടെ മുഖത്ത് നേരെ മുഷ്ട്ടി ചുരുട്ടി ചെന്നു .മഹി കൈകൊണ്ട് അവന്റെ കൈയെ നേരിട്ടു .അവർ രണ്ടും തോൽക്കാൻ മനസ്സ് വെക്കാതെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അടിച്ചു . കാളിയുടെ മുന്നിൽ വന്ന ആളെ അവൻ കൈകൊണ്ട് മാടി വിളിച്ചു .അവൻ ഓടി അടുത്തേക്ക് വന്നതും കാളി അവിടുന്ന് ഓടി . " പറ്റിച്ചേ "അവൻ പൊട്ടി ചിരിച്ചു . ( കാളിയെ ഓർക്കുമ്പോൾ ആടിലെ ധർമജന്റെ അടി ഓർക്കണേ 😁) " ഇവന് എന്താ വട്ടായോ ." ഗുണ്ട അവനെ സൂക്ഷിച്ചു നോക്കി . " എന്താടോ വാ " അവൻ പിരികം പൊക്കി വിളിച്ചു . " ഇനി പറ്റിക്കാൻ ആണോ "

ഗുണ്ട സംശയത്തോടെ പതിയെ നടന്ന് അവന്റെ അരികിലേക്ക് വന്നതും അവൻ മുഷ്ട്ടി ചുരുട്ടി അയാളുടെ വയറ്റിൽ ഇടിച്ചു . " ഇത് ഒർജിനൽ ആയിരുന്നോ " ഗുണ്ടയുടെ കണ്ണ് തള്ളി പോയി . " ഇതാണ് കാളിദാസ് " അവൻ സ്വയം പൊങ്ങി പറഞ്ഞു . അലൻ ഓടി പാവം ഗുണ്ടകളുടെ അടുത്തേക്ക് ചെന്നു . " ചേട്ടന്മാർ എങ്ങോട്ടെങ്കിലും പൊയ്ക്കോ " അവൻ പുഞ്ചരിയോടെ പറഞ്ഞു . അവർ അന്തം വിട്ട് അവനെ നോക്കി . " സംശയിക്കണ്ട പൊയ്ക്കോളൂ ....ഇന്നാ ഇതും കൈയിൽ വെച്ചോ " അവൻ പോക്കറ്റിൽ നിന്ന് നാല് രണ്ടായിരത്തിന്റെ നോട്ട് എടുത്ത് അവർക്ക് നീട്ടി . അവർ നന്ദിയോടെ അവനെ നോക്കി . " പൊക്കോ ..നിങ്ങൾ പാവങ്ങൾ ആണെന്ന് എനിക്ക് ഈ സമയം കൊണ്ട് മനസിലായി ..." അലൻ പുഞ്ചിരിയോടെ പറഞ്ഞു . അവർ ആ നോട്ടും വാങ്ങി വെളിയില്ലേക്ക്‌ ഓടി . " അല്ല എങ്ങോട്ടാ " അവരുടെ മുന്നിലേക്ക് കാളി വന്നു നിന്നു . " ഡാ അവരെ വിട്ടേക്ക് അവർ പാവങ്ങളാ....ഒന്നുമില്ലെങ്കിലും മാളൂന്റെ പാട്ട് കൊറേ നേരം സഹിച്ചതല്ലേ " അലൻ അവരുടെ അടുത്തേക്ക് ഓടി വന്നു . " മ്മ് ...അത് കൊണ്ട് ഞാൻ വെറുതെ വിടുന്നു .മ്മ് പൊക്കോ " കാളി മാറിയതും അവർ ജീവനും കൊണ്ട് ഓടി .

" അളിയാ നീ തല്ലാൻ പോകുന്നില്ലേ ..." അലൻ കാളിയുടെ തോളിൽ കൈയിട്ടു . " അതിനൊക്കെ ചില റിസ്ക് എലമെന്റ് ഉണ്ട് " കാളി വളിച്ച ചിരിയോടെ പറഞ്ഞു . " വിയർപ്പിന്റെ അസുഖം ആയിരിക്കും " അലൻ അവനെ കളിയാക്കി പറഞ്ഞു . "Yaya " കാളി വളിച്ച ചിരി ചിരിച്ചു . " ബാ നമ്മുക്ക് ഉടായിപ്പ് അടി നടത്താം " അലൻ അവനെയും കൊണ്ട് നല്ല താടിയുള്ള ഗുണ്ടയുടെ അടുത്തേക്ക് നടന്നു . മഹി ഷർട്ടിന്റെ കൈകേറ്റി വെച്ചതും അവന്റെ മസിൽ വെക്തമായി .അവൻ നിരന്തരമായി ജിത്തുവിന്റെ വയറ്റിൽ പഞ്ചു ചെയ്തുകൊണ്ടിരുന്നു . ജിത്തു തളർന്ന് നിലത്തേക്ക് വീണു . മഹി ജിത്തുവിൽ നിന്ന് ശ്രദ്ധ തിരിഞ്ഞ് ലുക്കൻ ഗുണ്ടയുടെ നേരെ ചെന്നു . മഹിയുടെ വയറിനു വട്ടം പിടിച്ച അവന്റെ മുതുക് നോക്കി മഹി മുട്ട് മടക്കി ഇടിച്ചു .അവനെ തോളിൽ ഇട്ട് കറക്കി എറിഞ്ഞു . ഗൗരി എല്ലാം പേടിയോടെ കണ്ടു എന്നാൽ മാളു എല്ലാം ആസ്വദിക്കുവായിരുന്നു .മാളു ഓടി പോയി അവശനായി കിടന്ന ഗുണ്ടയുടെ നേരെ തന്റെ കരാട്ടെ പ്രാക്ടീസ് നടത്തി .

അയാൾ തൊഴുകൈയോടെ മതിയെന്ന് പറഞ്ഞപ്പോഴാണ് അവൾ നിർത്തിയത് . ഗൗരി ഒരു മൂലക്ക് ഒതുങ്ങി നിൽക്കുമ്പോഴാണ് അവളുടെ തല പെരുക്കുന്നതായി തോന്നിയത് .തലയിലൂടെ കൊഴുത്ത ദ്രാവകം ഒലിച്ചിറഞ്ഞു .തലക്ക് ഒരു മരവിപ്പ് . അവൾ തലയിൽ കൈവെച്ച് ഞെട്ടലോടെ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഇരുമ്പ് ദണ്ഡുമായി നിൽക്കുന്ന ജിത്തു .അവൻ ചോരയിൽ കുളിച്ചിരുന്നു . ഇത് കണ്ട എല്ലാരും നിഛലരായി ശ്വാസം എടുക്കാൻ മറന്നു . " എനിക്ക് കിട്ടാത്തത് നിനക്കും വേണ്ടാ ഇന്ദ്രാ " ജിത്തു അലറി കൊണ്ട് മഹിയോട് പറഞ്ഞു . ഒന്നുംകൂടി അവളുടെ തലയിൽ അവൻ അതുമായി അടിച്ചു . " ആാാാ ....." ഗൗരി അലറി . " നിന്നെ ആരും സ്വന്തമാക്കുന്നത് എനിക്ക് സഹിക്കില്ല ഗൗരി " ജിത്തു അവളുടെ കവിളിൽ തഴുകാൻ കൈ ഉയർത്തിയതും അവൾ ശ്വാസം നിലച്ച് നിലത്തേക്ക് വീണിരുന്നു . എല്ലാരും അനങ്ങാൻ പോലുമാകാതെ നിന്നു . ഗൗരിയുടെ കണ്ണുകൾ പതിയെ കൂമ്പി അടഞ്ഞു . *ദേവൂ ......... മഹി അലറി .അവന്റെ സ്വരം ആ കെട്ടിടം മുഴുവൻ പ്രതിത്വനിച്ചു . 🎶വിരഹനിലാവിൽ സാഗരമായി പുഴകളിലേതോ ദാഹമായി ആറ്റിലുറങ്ങും തേങ്ങലായി പാട്ടിനിണങ്ങും രാഗമായ് വരൂ വരൂ വരദേ.. തരുമോ തിരുമധുരം 🎶 ....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story