💙ഗൗരിപാർവതി 💙: ഭാഗം 62

gauriparvathi

രചന: അപ്പു അച്ചു

 " നിന്നെ ആരും സ്വന്തമാക്കുന്നത് എനിക്ക് സഹിക്കില്ല ഗൗരി " ജിത്തു അവളുടെ കവിളിൽ തഴുകാൻ കൈ ഉയർത്തിയതും അവൾ ശ്വാസം നിലച്ച് നിലത്തേക്ക് വീണിരുന്നു . എല്ലാരും അനങ്ങാൻ പോലുമാകാതെ നിന്നു . ഗൗരിയുടെ കണ്ണുകൾ പതിയെ കൂമ്പി അടഞ്ഞു . ദേവൂ ......... മഹി അലറി .അവന്റെ സ്വരം ആ കെട്ടിടം മുഴുവൻ പ്രതിത്വനിച്ചു . 🎶വിരഹനിലാവിൽ സാഗരമായി പുഴകളിലേതോ ദാഹമായി ആറ്റിലുറങ്ങും തേങ്ങലായി പാട്ടിനിണങ്ങും രാഗമായ് വരൂ വരൂ വരദേ.. തരുമോ തിരുമധുരം 🎶 " മോളേ " എല്ലാരുടെയും നാവ് ചലിച്ചു പക്ഷെ ശബ്‌ദം ഉയർന്നില്ല . പാറൂ..... മഹി അലറി ഓടിവന്ന് അവളുടെ അരികിൽ മുട്ടുകുത്തി ഇരുന്നു ........അവന്റെ വിടർന്ന കണ്ണുകളിലൂടെ കണ്ണുനീർ ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരുന്നു . " മോളേ " എല്ലാവരും അവളുടെ അരികിലേക്ക് ഓടി വന്നു . മാളൂ സ്തംഭിച്ചു നിന്നു . കാർത്തി ജിത്തൂനെ ചുട്ട് എരിക്കാൻ പാകത്തിന് അവനെ നോക്കി . " പന്ന നായെ " അവനെ പിടിക്കാൻ കാർത്തി ചെന്നതും അവൻ ഓടി .

കാർത്തി അവന്റെ പുറകേ ചെന്നു കൂടെ വരുണും . പക്ഷെ ഗൗരിയുടെ ആ അവസ്ഥ കണ്ട് അവരുടെ പാദങ്ങളുടെ വേഗത കുറഞ്ഞിരുന്നു .....ജിത്തു ആ സമയം കൊണ്ട് ഓടി മറഞ്ഞു .ഗൗരിയെ വേദനിപ്പിച്ചതിൽ ജിത്തുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി . ഞാൻ സ്വാർത്ഥൻ ആണ് ഗൗരി ....നിന്നെ നേടാൻ ഞാൻ ആഗ്രഹിക്കുന്നത് ഇത് രണ്ടാം തവണയാണ് ....അതിലും എനിക്ക് കഴിഞ്ഞില്ല ......ഇനി ഒരു ജന്മം ഉണ്ടേൽ നീ എന്റെ ആയിരിക്കില്ലേ ഗൗരി .....ഈ വൈശാഖന്റെ ദേവി ആയിരിക്കില്ലേ .....ഇല്ല ഞാൻ ഇന്ദ്രന് നൽകില്ല .....അതുകൊണ്ടാണ് നീ വേദനിക്കും ഈ അറിഞ്ഞിട്ടും നിന്നെ എനിക്ക് നോവിക്കാൻ തോന്നിയത് .എന്നോട് ക്ഷെമിക്ക് ഗൗരിയെ നിന്നെ നേടാൻ എനിക്ക് കഴിഞ്ഞില്ല ....ആരും നിന്നെ നേടാൻ അനുവദിക്കുകയുമില്ല ........ ഗൗരീ ............അവൻ അലറി കരഞ്ഞു .

അവന്റെ ശബ്‌ദം അവിടെ പ്രകമ്പനം കൊണ്ടു . ഗൗരി നിഛലയായി കിടന്നു .അവളുടെ ഹൃദയമിടിപ്പ് നിലച്ചു .ശ്വാസം നേർത്തു വന്നു . അവൾ യാത്രയിലാണ്.......മരണത്തിലേക്ക് ഉള്ള യാത്രയിൽ ......ഏകാന്തമായ യാത്ര .... "ആാാാാ ....."വിച്ചു ഗൗരിയുടെ കൈയിലെ പൾസ്‌ നോക്കിയതും അവൻ ഞെട്ടലോടെ പുറകിലേക്ക് മറിഞ്ഞു വീണു ..എല്ലാരേയും നോക്കി അവൻ പൊട്ടിക്കരഞ്ഞു . എല്ലാരുടെയും കണ്ണുകൾ നിറഞ്ഞ് കാഴ്ചയെ മറച്ചു .മാളു ബോധം കേട്ട് വീണിരുന്നു. ദേവൂ ...... മഹി അവളെ നെഞ്ചിലേക്ക് അടക്കി പിടിച്ചു അലറി . അവരുടെ പ്രണയനിമിഷങ്ങൾ അവന്റെ കണ്ണിലൂടെ വന്നു മറഞ്ഞു . ഇന്ദ്രൻ ദേവിയെ സ്നേഹം കൂടുമ്പോഴും വിഷമം വരുമ്പോഴും വിളിച്ചിരുന്നത് ദേവു എന്നാണ് . അവന്റെ കൈയിൽ അവളുടെ ചോര പടർന്നു .

"ആാാ ...." അവൻ അലറി കരഞ്ഞു . ഗൗരിയുടെ കാതിലേക്ക് അവന്റെ സ്വരം ഒഴുകി ചെന്നു .കാതിലെ നാഡികളിൽ ആ ശബ്‌ദം പ്രതിത്വനിച്ചു .ആ നാഡികളിലൂടെ അവളുടെ ഹൃദയന്തരങ്ങളിലേക്ക് ആ സ്വരം ആഴ്നിറങ്ങിയതും നിലച്ചിരുന്ന ഹൃദയമിടിപ്പ് ഉയർന്നു .ഗൗരി ശ്വാസം എടുക്കാൻ ഉയർന്നു പൊങ്ങി . എല്ലാരുടെയും കണ്ണുകൾ വിടർന്നു .രഞ്ജുവും വിച്ചുവും പ്രതീക്ഷയോടെ എല്ലാരേയും നോക്കി . രഞ്ജു അവളുടെ പൾസ്‌ നോക്കി . " വണ്ടി എടുക്ക്‌ ........വേഗം . " രഞ്ജു അലറുകയായിരുന്നു . ഡ്രൈവ് ചെയ്തവർ എല്ലാം ഓടി അല്ല പറക്കുകയായിരുന്നു ....വണ്ടി സ്റ്റാർട്ട്‌ ചെയ്തു . " മഹി നമ്മുക്ക് ഇവളെ തിരിച്ചു കിട്ടും....നിന്റെ പ്രണയത്തെ മറന്ന് നമ്മൾ എല്ലാരേയും മറന്ന് അവൾക്ക് അങ്ങനെ പോകാൻ കഴിയില്ല .... " മഹിയുടെ തോളിൽ തട്ടി നിറഞ്ഞ കണ്ണുകളോടെ വിച്ചു പറഞ്ഞു . മഹി ഗൗരിയെ കൈയിൽ കോരിയെടുത്ത് വണ്ടിയിലേക്ക് ഓടി കേറി .തന്റെ കൈയിൽ വാടിയ ചേമ്പില തണ്ട് പോലെ കിടക്കുന്ന ഗൗരിയെ കണ്ട് മഹിയുടെ നെഞ്ച് നുറുങ്ങുന്ന പോലെ തോന്നി .ഹൃദയത്തിൽ കത്തികൊണ്ട് വരഞ്ഞ് അതിലൂടെ രക്തം ചിന്നി ചിതറി .അതിന്റെ ഫലമായി അവന്റെ കണ്ണുകൾ പെയ്തുകൊണ്ടിരുന്നു .

"പരമേശ്വരാ......എന്റെ പാറൂന് ഒന്നും പറ്റല്ലേ " അവൻ ഈശ്വരനോട് അപേക്ഷിച്ചു . നിരഞ്ജൻ ഹൃദയമിടിപ്പ് നേരെയാക്കാൻ അവളുടെ നെഞ്ചിൽ മുഷ്ട്ടി ചുരുട്ടി അമർത്തികൊണ്ടിരുന്നു . "മോളേ "ശ്വാസത്തിന് വേണ്ടി തന്റെ മടിയിൽ കിടന്ന് പിടയുന്ന ഗൗരിയെ എല്ലാം തകർന്നവനെ പോലെ മഹി നോക്കി ഇരുന്നു . എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവൻ അവന്റെ അധരം അവളുടെ അധരത്തിലേക്ക് അടുപ്പിച്ച് അവന്റെ ശ്വാസം അവൾക്ക് പകർന്നു നൽകി . ആ ശ്വാസം പോലും ഗൗരിയാണ് .....ഗൗരിയില്ലേൽ അവന്റെ ശ്വാസം അതോടെ നിലക്കും . പ്രണയത്തിൽ ചിലപ്പോ കയ്‌പേറിയ ഓർമ്മകൾ നൽകിയേക്കാം .......കണ്ണീരോടെ ഓർക്കാൻ ......എന്നും മധുരിക്കുന്നത് മാത്രം നൽകിയാൽ അത് ജീവിതമാകില്ല.....ജീവിതം ഒരു പുഴപോലെയാണ് അതിൽ തടസങ്ങൾ വന്നേക്കാം കണ്ണിർച്ചുഴിയിൽ വീണേക്കാം അതിനെ എല്ലാം അധിജീവിക്കണം.....💔 ഈശ്വപുരത്തെ താലൂക് ആശുപത്രിയിൽ അവളെ കൊണ്ട് ചെന്നതും ആംബുലൻസിൽ കിടത്തി അവളെ സിറ്റിയിലെ ഹോസ്പിറ്റലിലേക്ക് ആ വണ്ടി ചലിച്ചു

.ആംബുലൻസിന്റെ സയറൻ അവിടെ മുഴങ്ങി . മഹിയും രഞ്ജുവും അലനും ആംബുലൻസിൽ കേറി . ബാക്കി ഉള്ളവർ പുറകേ മാളൂനെ കൊണ്ട് വന്നു .അതിന്റെ ഇടയിൽ അവർ വീട്ടിൽ പറഞ്ഞത് മുതൽ എല്ലാരും കരച്ചിലാണ് . Oxygen mask ഇട്ട് കിടക്കുന്ന ഗൗരിയുടെ കൈ ഊർന്നു താഴേക്ക് വീണു .ആ കൈയിൽ മഹി പിടിച്ച് അവന്റെ കൈവെള്ളക്ക് ഇടയിൽ വെച്ചു .അവൻ കണ്ണുകൾ ഇറുക്കി അടച്ചു അതിന്റെ ഇടയിക്കൂടെ കണ്ണുനീർ ചാലിട്ടൊഴുകി .... " എന്നെ വിട്ട് പോവല്ലേ ഗൗരി .......നീ പോ...വ...ല്ലേ "മഹി അവളുടെ കാതിലേക്ക് മുഖം അടുപ്പിച്ചു വിങ്ങലോടെ പറഞ്ഞു ..അവളുടെ കൈകളിൽ അവൻ ചുംബിച്ചു . മഹി കരച്ചിൽ അടക്കാനായി ചുണ്ടുകൾ കൂട്ടിപ്പിടിച്ച് ഇരുന്നു . അവൻ അവളുടെ കൈയും പിടിച്ച് ചാരി ഇരുന്നു .മനസിലേക്ക് അമ്പലത്തിൽ വേച്ച് അവളെ കണ്ട രംഗങ്ങൾ ഒരു യവനിക പോലെ കടന്നു വന്നു . തന്നെ കുറുമ്പൊടെയും നാണത്തോടെയും ദേഷ്യത്തോടെയും കള്ളചിരിയോടെയും നോക്കുന്ന ഗൗരിയുടെ മുഖം മാറി മാറി വന്നുകൊണ്ടിരിക്കുന്നു .അവസാനം ദേവി തന്റെ വയറ്റിൽ കത്തി ആഴ്ത്തുന്ന രംഗവും ...... " ദേവീ ...."

അവൻ കണ്ണുകൾ വെപ്രാളപ്പെട്ട് തുറന്നു അവളെ നോക്കി .പതിയെ അവളുടെ തലയിൽ അവൻ തഴുകി . " നമ്മുക്ക് ഒരുമിച്ച് ജീവിക്കണ്ടേ പെണ്ണേ ....നീ തിരിച്ചു വരും ... ഈ മഹാദേവനെ വിട്ട് നിനക്ക് പോകാൻ കഴിയില്ല പാറൂ ..." അവൻ പൊട്ടി കരഞ്ഞുകൊണ്ട് അവളുടെ കൈ മുറുക്കെ വിളിച്ചു .തണുക്കുന്ന അവളുടെ കൈ അവൻ തിരുമി ചൂട് പിടിപ്പിച്ചു . ( " സ്നേഹിതനെ " violin അലൈപായുതേ ) രഞ്ജു അവന്റെ തോളിൽ തട്ടി ..... " നിരഞ്ജാ..... എനിക്ക് സഹിക്കുന്നില്ലടാ എന്റെ പെണ്ണ് ഇങ്ങനെ കിടക്കുന്നത് കണ്ട് ചങ്ക് വല്ലാതെ വിങ്ങുവാ .... പൊട്ടി പോകുവാ .....എന്റെ കൊണ്ട് സഹിക്കാൻ വയ്യടാ " മഹി രഞ്ജുവിന്റെ തോളിൽ മുഖം അമർത്തി കരഞ്ഞു . ""കർത്താവെ കൈവിടല്ലേ......അവളെ പള്ളിയിൽ കൊണ്ടുവന്ന് അടിമ വെച്ചോളാം .... പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ ......മാതാവേ ......എന്റെ ഗൗരിക്ക് ഒന്നും വരുത്തരുതേ ...... "

"അലൻ കുരിശു വരച്ച് പ്രാർത്ഥിച്ചു .കഴുത്തിൽ കിടന്ന കൊന്ത അവൻ മുറുകെ പിടിച്ച് കണ്ണുകൾ അടച്ച് ഗൗരിയുടെ ജീവന് വേണ്ടി കേണപേക്ഷിച്ചു . മറ്റു വാഹനങ്ങളെ മറികടന്ന് ആ ആംബുലൻസ് തിരക്കേറിയ പാതയിലൂടെ അതിവേഗം കുതിച്ചു . അരമണിക്കൂറിനുള്ളിൽ അവർ നഗരത്തിലെ ഈശ്വരമഠത്തിന്റെ ഹോസ്പിറ്റലിൽ വന്നു .അവളെ നോക്കാം എല്ലാ സന്നാഹനങ്ങളും ഒരുക്കിയിരുന്നു . വന്ന ഉടനെ അവളെ സ്‌ട്രെച്ചറിൽ കിടത്തി ICU വിലേക്ക് എല്ലാരും ഓടി .ആശുപത്രിയിൽ നിന്നവർ കാര്യമറിയാതെ പരസ്പരം നോക്കി നിന്നു . icu ന്റെ ഫ്രണ്ടിൽ നിന്ന മഹി തളർന്നു വീണു .എല്ലാം സഹിക്കുന്ന ആണ് തളർന്നു വീഴണമെങ്കിൽ ഗൗരി അവന് എത്രമാത്രം പ്രിയപെട്ടാണ് എന്ന് അവിടെ നിന്ന എല്ലാവരും മനസിലാക്കുകയിരുന്നു . മഹിക്ക് bp low ആയതാണ് .അവനെ അടുത്ത മുറിയിൽ ഡ്രിപ് ഇട്ട് കിടത്തി .അവന്റെ അടുത്തിരുന്ന് സുഭദ്ര തലയിൽ തഴുകി കൊണ്ടിരുന്നു .അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു .തന്റെ മകന്റെ ജീവനാണ് icu വിൽ കിടക്കുന്നതെന്ന് അവർ നിറക്കണ്ണുകളൊടെ ഓർത്തു . " പാ....പാറൂ ....എന്റെ പാറു എവിടെ " മഹി വെപ്രാളത്തോടെ സുഭദ്രയെ നോക്കി .

" അവൾ പോയെടാ......മോനെ ..." സുഭദ്ര പൊട്ടിക്കരച്ചിലോടെ പറഞ്ഞു . " Noo....." ഒരു അലർച്ചയോടെ അവൻ ചാടി എഴുനേറ്റു . തലയിൽ കൈത്താങ്ങി ഇരുന്ന സുഭദ്ര വേഗം എഴുനേറ്റു . " എന്താ ...എന്താ ....മോനെ " അവർ അവന്റെ അരികിൽ വന്ന് അവന്റെ തലയിൽ തഴുകി . അവൻ വെട്ടിവിയർത്തിരുന്നു.....സ്വപ്നമാണ് അതെന്ന്‌ അറിഞ്ഞ് അവനിൽ ഒരു ആശ്വാസം വീണു .അപ്പോഴും icu വിൽ ജീവനുവേണ്ടി പോരാടുകയായിരുന്നു ഗൗരി . " എന്റെ പാറൂ ....എനിക്ക് അവളെ കാണണം " അവൻ വെപ്രാളത്തിൽ കൈയിയിൽ കുത്തിയിരുന്ന നീഡിൽ വലിച്ചെറിഞ്ഞു . " മോനെ ഇവിടെ കിടക്കടാ ........" സുഭദ്ര അവനെ പിടിച്ച് നിർത്താൻ ശ്രമിച്ചു .അവൻ ഭ്രാന്ത്‌ പിടിച്ചപോലെ തലയുടെ മുടി പിടിച്ച് വലിച്ചു .....സുഭദ്രക്ക് അവന്റെ ഭാവം കണ്ട് പേടി തോന്നി ..... " Plzzz അമ്മേ ... എന്നെ അവളുടെ അടുത്തേക്ക് വിട് എനിക്ക്‌ അവളെ കാണണം " അവൻ അവരെ അപേക്ഷയോടെ നോക്കി .സുഭദ്ര അവന്റെ കൈയിലെ പിടി വിട്ടു .

അവൻ icu ലേക്ക് നിറഞ്ഞകണ്ണുകൾ തുടച്ച് ഓടി . ( " സ്നേഹിതനെ " violin അലൈപായുതേ ) വിച്ചുവും രഞ്ജുവും icu ലേക്ക് കേറിയിരുന്നു . ഹരിയും എല്ലാരും icu ന്റെ മുന്നിലൂടെ നടക്കുകയും ഇരിക്കുകയും ചെയ്തു .ഓടി വരുന്ന മഹിയെ അവർ എല്ലാരും നോക്കി നിന്നു . Icu വിന്റെ ചില്ലിലൂടെ അവൻ അകത്തേക്ക് നോക്കി ...അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി .അതോടൊപ്പം ജിത്തുവിനുടുള്ള പക അവനിൽ ആളിക്കത്തി .കണ്ണുകൾ രക്തവർണ്ണമായി. അവന്റെ നരമ്പുകൾ വലിഞ്ഞു മുറുകി . വിച്ചു icu ഡ്രസ്സ്‌ ഇട്ട് പുറത്തേക്ക് വന്നു അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു . " 48 hours കഴിയാതെ ഒന്നും പറയാൻ കഴിയില്ല ........" അവൻ എല്ലാരേയും നോക്കി മഹിയുടെ തോളിൽ തട്ടി .നിറഞ്ഞ കണ്ണുകൾ തുടച്ച് അവൻ അകത്തേക്ക് തന്നെ പോയി . ഓരോ നിമിഷവും ഓരോ യുഗങ്ങളായി എല്ലാർക്കും തോന്നി .സമയം ഒച്ച് ഇഴയുന്ന വേഗത്തിനേക്കാൾ കുറച്ചാണെന്ന് മഹിക്ക് തോന്നി . അവൻ കസേരയിൽ തലക്ക് കൈകൊടുത്ത് ഇരുന്നു ............

പിന്നെ ആ ഇടനാഴിയിലൂടെ നടന്നു ............. ഇടക്ക് ഇടക്ക് ആ ചില്ലിലൂടെ അവൻ അകത്തേക്ക് നോക്കി നോക്കി ഇരിന്നു .അവന്റെ കണ്ണുകൾ തോരാമഴ പോലെ പെയ്തുകൊണ്ടിരുന്നു ....കഴിഞ്ഞു പോയനിമിഷങ്ങൾ ഒരു യവനിക പോലെ അവനെ കുത്തി നോവിച്ചു .പല വായാറുകളുടെ ഇടയിൽ തലയിൽ കെട്ടുമായി കണ്ണുകൾ അടച്ചു കിടക്കുന്ന ഗൗരിയെ കാണെ അവന്റെ ഹൃദയം പൊടിഞ്ഞു ...അതിലൂടെ രക്തം വാർന്നൊഴുകി . വിഷ്ണുനാരായണൻ നെഞ്ച് തടവി കസേരയിൽ ഇരുന്നു . ജനിച്ചു തന്റെ കൈയിൽ അവളെ വാങ്ങുന്നത് മുതൽ ..........കുട്ടിനിക്കർ ഇട്ട് ഓടുന്നതും ....പാട്ടുപാവാട ഇട്ട് കുണുങ്ങി ചിരിക്കുന്നതും ധാവണി ഷാൾ കറക്കി പൊട്ടി ചിരിക്കുന്ന ഗൗരിയുടെ ചിത്രങ്ങൾ അയാളുടെ കണ്ണിലൂടെ ഓടി മറഞ്ഞു . കണ്ണുകൾ നിറഞ്ഞു തൂവി ...... ആശുപത്രിയിൽ എല്ലാർക്കും നിൽക്കാൻ കഴിയാത്തതിനാൽ വിഷ്ണുവും ഹരിയും ലക്ഷ്മിയും സുഭദ്രയും ശേഖറും പിന്നെ ചെറുപ്പക്കാർ മാത്രമേ വന്നൊള്ളു .പെൺകുട്ടികളെ ആരും വീട്ടിൽ നിന്ന് കൊണ്ടുവന്നില്ല ...

തളർന്ന ലക്ഷ്മിയെയും മാളൂനെയും അവർ ഒരു മുറിയിൽ കൊണ്ടുപോയി ........ " ഏട്ടാ എന്റെ കുഞ്ഞ് " വിഷ്ണു ഹരിയെ നിറകണ്ണുകളോടെ നോക്കി . " വിഷമിക്കാതെഡാ .......അവൾ തിരികെ വരും " ഹരി അയാളെ ആശ്വസിപ്പിച്ചു . മഹി തലക്ക് കൈകൊടുത്ത് കസേരയിൽ ഇരുന്നു .അവന്റെ മനസ്സ് മുഴുവൻ ഗൗരി ആയിരുന്നു .അവളുടെ ഓരോ കുറുമ്പുകൾ ആയിരുന്നു . " ദേവേട്ടാ " അവളുടെ സ്വരം ഗർത്തത്തിൽ എന്നപോലെ അവന്റെ കാതിൽ പതിഞ്ഞു " പാറൂ ..." അവൻ കണ്ണുകൾ തുറന്ന് നോക്കുമ്പോൾ കാണുന്നത് വെപ്രാളപ്പെട്ട് ഓടുന്ന നേഴ്സുമാരെയും ഡോക്ടർ മാരെയും ആണ് . അവൻ വെപ്രാളത്തോടെ എഴുനേറ്റു . വിഷ്ണുവും മഹിയും കാളിയും icu വിന്റെ മുന്നിലേക്ക് ഓടി ചെന്നു . " ജോൺ ...എന്റെ കുഞ്ഞ് " പുറത്തേക്ക് ഇറങ്ങി വന്ന ഡോക്ടറിനോട് വിഷ്ണു ചോദിച്ചു . കുറച്ചു നേരം ഡോക്ടർ അവരെ നോക്കി . " സർ ആഴത്തിൽ ഉള്ള മുറിവാണ് ...... oxygen കുറഞ്ഞു വരികയാണ് ....അതോടൊപ്പം bp low ആകുന്നു ...ഞങ്ങൾക്ക് ഒന്നും പറയാൻ കഴിയില്ല ..Let us pray to God. .... "വിഷ്ണുവിന്റെ തോളിൽ അയാൾ അകത്തേക്ക് വേഗം പോയി . വിച്ചുവും രഞ്ജുവും കരഞ്ഞുകൊണ്ടാണ് അതിൽ നിൽക്കുന്നത് ...

.ഒരു ഡോക്ടറിനേക്കാൾ അവർ ഒരു ഏട്ടന്മാരാണ് . ഗൗരിയുടെ മോശമവസ്ഥ കണ്ട് അവളെ icu വിൽ നിന്ന് വെന്റിലേറ്ററിലേക്ക് മാറ്റി .കൃതിമ ശ്വാസം കൂടി മാറ്റിയാൽ ഗൗരിക്ക്‌ മരണം സംഭവിക്കാം . വിച്ചു അകത്ത് നിൽക്കാൻ കഴിയാതെ വെളിയിലേക്ക് ഇറങ്ങി വന്നു . " പോകുമെടാ .....ആ മാസ്ക് മാറ്റിയാൽ അവൾ നമ്മളെ വിട്ട് പോകുമെടാ " മഹിയുടെ തോളിൽ മുഖമർത്തി വിച്ചു കണ്ണീർ പൊഴിച്ചു .മഹി ഞെട്ടലോടെ അത് കേട്ടു .ഗൗരിയില്ലാത്ത ജീവിതം അവന് ആലോചിക്കാൻ കൂടി കഴിയില്ല . " ഞാ...ഞാൻ ഒന്ന് അവളെ അകത്ത് കേറി കണ്ടോട്ടെ " മഹി വിച്ചുവിനെ നോക്കി ചോദിച്ചു . വിച്ചു dr.ജോണിനോട് ചോദിച്ചിട്ട് മഹിയെ അകത്ത് കേറ്റി . അതിൽ കേറുന്ന ഡ്രസ്സ്‌ ഇട്ട് മഹി വിറയ്ക്കുന്ന കാലുകളോടെ അവളുടെ അരികിലേക്ക് നടന്നു .ഇടതടവില്ലാതെ കണ്ണുനീർ പൊഴിഞ്ഞു കൊണ്ടിരുന്നു . പല മരുന്നുകളുടെ മണം അവന്റെ നാസികയിലേക്ക് അരിച്ചു കേറി .തണുപ്പ് ദേഹത്തെ പൊതിഞ്ഞു .

അവൻ അവളുടെ അരികിൽ വന്ന് കൂമ്പി അടഞ്ഞ ആ മിഴികളിലേക്ക് നോക്കി . തന്നെ കാണുമ്പോ വിടരുന്ന ആ കണ്ണുകൾ ഇപ്പോൾ ചലനമില്ലാതെ അടഞ്ഞിരിക്കുന്നു .അവന് നെഞ്ച് കുത്തി കീറുന്ന വേദന അനുഭവപെട്ടു .അവൻ വിറയാർന്ന കൈയോടെ അവളുടെ കൈയിൽ തൊട്ടു . " പാറൂ .....നീ അല്ലെ എന്റെ ഹൃദയതാളം ....ആ നീ പോയാൽ ഈ ഹൃദയതാളം തെറ്റില്ലെ പെണ്ണേ ....എനിക്ക് സഹിക്കുന്നില്ല പെണ്ണേ നിന്നെ ഇങ്ങനെ കാണാൻ ...നെഞ്ച് പൊട്ടുവാ ..ചങ്കിൽ നിന്ന് രക്തം ഒഴുകുവാ ....നീ വരില്ലേ പാറൂ ....നമുക്ക് ജീവിക്കണ്ടേ ...ഇന്ദ്രനും ദേവിയും സ്വപ്‍നം കണ്ട ജീവിതം .......നമ്മൾ കണ്ട കിനാവുകൾ ഇതെല്ലാം ഇട്ടെറിഞ്ഞു നിനക്ക് പോകാൻ കഴിയുമോ ...ഇല്ല ...പെണ്ണേ നീ പോവില്ല ....ഇന്ദ്രനും ദേവിയും മരണത്തിൽ ഒന്നിച്ചവർ ആണേൽ ഈ മഹാദേവ് നിന്നെ മരണത്തിന് വിട്ടു കൊടുക്കില്ല ... " അവൻ നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി അവളുടെ കാതിൽ മൊഴിഞ്ഞു . ഗൗരി പറന്ന് ഉയരുകയാണ് .........നൂല് പൊട്ടിയ പട്ടം പോലെ വെൺമേഘത്തിൽ യാത്രയിലാണ് .....അവളുടെ കണ്ണുകൾ നിറഞ്ഞു . വായാറുകാരുടെ ഇടയിൽ കിടക്കുന്ന തന്റെ ശരീരത്തെ അവൾ നോക്കി .തന്നെ നോക്കി തേങ്ങുന്ന മഹിയെ അവൾ നിറകണ്ണുകളോടെ നോക്കി .

അവൾ തന്റെ ശരീരത്തിലേക്ക് കേറാൻ ശ്രമിച്ചു പക്ഷെ ആരോ തന്നെ പുറകോട്ട് വലിക്കുന്നു . അവൾ നിസ്സഹായായി നിന്നു . പെട്ടന്ന് മോണിറ്ററിൽ ഹൃദയമിടിപ്പ് നിലച്ചു വന്നു .........ഒരു നേർരേഖ പോലെ ആകാൻ തുടങ്ങിയതും എല്ലാരും ഓടി കൂടി . വിച്ചു മഹിയെ വെളിയിൽ ആക്കാൻ ശ്രമിച്ചു പക്ഷെ അവൻ പോകാൻ കൂട്ടാക്കിയില്ല . ഗൗരി നിറകണ്ണുകളോടെ തന്റെ ശരീരത്തെയും മഹിയെയും നോക്കി .എത്രയൊക്കെ ശ്രമിച്ചിട്ടും തിരികെ ശരീരത്തിൽ കേറാൻ പറ്റുന്നില്ല ...... ദേവൂ .... അവൻ അലറി ആ മുറി മുഴുവൻ അവന്റെ ശബ്‌ദം മുഴങ്ങി കേട്ടു .എല്ലാരും അവന്റെ സ്വരം കേട്ട് ഞെട്ടി .പേടിയോടെ അവനെ നോക്കി .തന്നെ പിടിച്ചിരിക്കുന്ന വിച്ചുവിന്റെ കൈകളെ തട്ടി മാറ്റി അവൻ ഗൗരിയുടെ അരികിലേക്ക് നടന്നു ചെന്നു . തന്റെ ശരീരത്തിൽ നിന്നും അകന്നു പോയിക്കൊണ്ടിരുന്ന ഗൗരി ഞെട്ടലോടെ തിരിഞ്ഞു നോക്കി .അവളുടെ ഹൃദയാന്തരങ്ങളിൽ അവന്റെ വിളി ആഴത്തിൽ വന്നു പതിച്ചു .

അവൾ തന്റെ ശരീരത്തിന്റെ അടുത്തേക്ക് വേഗത്തിൽ ഓടി . തന്നെ പുറകോട്ട് വലിക്കുന്ന ഒന്നിനെ അവൾ ശക്തിയോടെ നേരിട്ടു . കാരണം അവന്റെ ആ വിളി മതിയായിരുന്നു അവൾക്ക് പൂർവാധികം ശക്തിയോടെ തിരികെ വരാൻ......... പെട്ടന്ന് അവളുടെ ഹൃദയമിടിപ്പ് ഉയർന്നു നേരെ ആയി ....അവളുടെ കണ്ണുകൾ ചെറുതായി അനങ്ങി . " Ooh...thank god " ഡോക്ടർസ് മുകളിലേക്ക് നോക്കി പറഞ്ഞു . മഹി വിടർന്ന കണ്ണുകളോടെ അവളെ നോക്കി . " ദേവി .....മോളേ .....പാറൂ ..." അവൻ അവളുടെ കവിളിൽ കൈവെച്ച് വിളിച്ചു . ഗൗരിയുടെ കൈകൾ ചെറുതായി അനങ്ങി . അവൻ അവളുടെ കൈയിൽ മുറുകെ പിടിച്ചു ..മഹി ചെറുതായി പുഞ്ചിരിച്ചു .ഗൗരി ചെറുതായി കണ്ണുകൾ തുറന്നു . " ദേ....വേ......ട്ടാ ....." ചെറുതായി അവളുടെ നാവ് ചലിച്ചു . അവളുടെ കണ്ണുകൾ നിറഞ്ഞു ഇരു വശത്തൂടെയും ഒഴുകി ഇറങ്ങി . മഹി ചെറു ചിരിയോടെ അവളുടെ നെറ്റിയിൽ ചുംബിച്ചു .അത്രയും പ്രണയത്തോടെ .....അതിനേക്കാൾ ഏറെ വാത്സല്യത്തോടെ ..... ഒരു വിധിക്കും അവരെ പിരിക്കാൻ കഴിയില്ല ....അവരുടെ പരിശുദ്ധ പ്രണയത്തെ തകർക്കാൻ കഴിയില്ല .....മരണത്തിന് പോലും ............ ....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story