💙ഗൗരിപാർവതി 💙: ഭാഗം 63

gauriparvathi

രചന: അപ്പു അച്ചു

 ഗൗരി ആശുപത്രിയിൽ ആയിട്ട് ഒരാഴ്ച്ച കഴിഞ്ഞു . മാളൂന്റെ ഓരോ വർത്താനങ്ങളും കാളിയുടെയും അലന്റെയും കോപ്രായങ്ങളും വിച്ചുവിന്റെയും രെഞ്ചുവിന്റെയും ചെക്കപ്പും മഹിയുടെ പ്രണയവും ...എല്ലാം ഗൗരി പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു .എന്നാലും ഗൗരി ജീവന്റെയും മരണത്തിന്റെയും ഇടയിലൂടെ ഉള്ള നൂൽപ്പാലത്തിൽ കൂടെ യാത്ര ചെയ്തത് ഓർക്കുമ്പോൾ എല്ലാർക്കും ഒരു ഭയമാണ് .സ്വയം നഷ്ട്ടപ്പെടുന്ന അവസ്ഥ .ആർക്കും ആ നിമിഷം ഓർക്കാൻ കൂടി കഴിയില്ല . ഇപ്പോഴും അവളുടെ തലയിൽ സ്റ്റിച് ഉണ്ട് .തല കൂടുതൽ അവൾക്ക് അനക്കാൻ കഴിയില്ല . വിഷ്ണുവും ലക്ഷ്മിയും ഹരിയും മാത്രമേ മുതിർന്നവരായി നിന്നൊള്ളു .ഇടക്ക് എല്ലാരും കണ്ടിട്ട് പോയി . മഹി ചായ വാങ്ങിയ ഫ്‌ളാസ്‌ക്കുമായി ഗൗരിയെ കിടത്തിയ മുറിയിലേക്ക് ചെന്നു .അവൻ ടേബിളിൽ അത് വെച്ചിട്ട് അടുത്ത കട്ടിൽ ഇരുന്നു .അലനും മാളുവും ഓരോന്ന് പറയുവാണ് അവളോട് .

അവൾ എല്ലാം ഒരു പുഞ്ചിരിയോടെ കേട്ടിരുന്നു .അവൾ icu വിൽ കിടന്ന നിമിഷങ്ങളിൽ മഹി എങ്ങനെ ആയിരുന്നു എന്ന് മാളുവും അലനും അവളോട് വിവരിച്ചത് കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു അവൾ മഹിയെ നോക്കി .മഹി എന്തോ ആലോചിച്ച് അവളെ തന്നെ നോക്കി ഇരിക്കുവായിരിന്നു . അപ്പോഴാണ് അവിടേക്ക് വിച്ചു കേറി വന്നത് . " എന്റെ പിള്ളേരെ അതിന് കുറച്ച് റസ്റ്റ്‌ കൊടുക്ക് ഇങ്ങനെ ഇരുന്ന് ചിലകാതെ " മാളൂന്റെ തലയിൽ കൊട്ടികൊണ്ട് വിച്ചു പറഞ്ഞു . " ഒന്ന് പോയെ ഡോകിട്ടറേ " അവൾ മുഖം ചുളുക്കി അവനെ നോക്കി .വിച്ചു അവരെ രണ്ട് പേരെയും കണ്ണ് കാണിച്ചതും അവർ ചിരിയോടെ വെളിയിലേക്ക് ഇറങ്ങി .പുറകേ വിച്ചുവും .ലക്ഷ്മി ഫ്രഷ് ആവാൻ പോയിരിക്കുവാണ് . മഹി ഗൗരിയുടെ അടുത്ത് വന്നിരുന്നൂ .അവൻ അവളെ കണ്ണിമ വെട്ടാതെ നോക്കിയിരുന്നു . " എന്താ ദേവേട്ടാ ..." അവൾ സംശയത്തോടെ അവനെ നോക്കി . അവൻ കണ്ണുചിമ്മി ചിരിച്ചു . ബെഡിൽ ഇരുന്ന അവളുടെ കൈയിൽ അവൻ തന്റെ കോർത്തു . മൗനം വാചാലമായ നിമിഷങ്ങൾ .....ഒന്നും മിണ്ടാതെ അവർ കണ്ണുകളിൽ നോക്കി ഇരുന്നു.എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷെ നാവ് ചലിക്കുന്നില്ല

.മഹിയുടെ കണ്ണുകളിൽ ഉറക്കശീണം എടുത്ത് കാട്ടുന്നുണ്ട് .ഗൗരി അവനെ കണ്ണിമ വെട്ടാതെ നോക്കി .ഒരിക്കലും ഇനി കാണാൻ കഴിയില്ല എന്ന് വേദനയോടെ കരുതിയ മുഖം .ചെറുതായി അവളുടെ കണ്ണുകൾ നിറഞ്ഞു . " ഒരുപാട് വിഷമിച്ചോ " ഗൗരി നേർത്ത സ്വരത്തിൽ ചോദിച്ചു . " ജീവൻ പറിഞ്ഞു പോകുന്നത് പോലെ തോന്നി .ഹൃദയം നിലക്കും പോലെ .......നീ ഇല്ലെങ്കിൽ ഞാൻ ഇണ്ടോ പാറൂ ....".അവൻ ശാന്തമായി പറഞ്ഞുകൊണ്ട് അവളുടെ വിരിഞ്ഞ നെറ്റിയിൽ ചുംബിച്ചു .പ്രണയത്തേക്കാൾ വാത്സല്യം നിറഞ്ഞു നിന്നിരുന്നു ആ ചുംബനത്തിൽ .... ഗൗരി തലതാഴ്ത്തി ഇരുന്നു .മഹി അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവളുടെ കൈയിൽ തഴുകി . ലക്ഷ്മി അവിടേക്ക് വന്നതും അവൻ ബെഡിൽ ഇന്ന് എഴുനേറ്റു പുഞ്ചിരിച്ചു . " മോൻ വെല്ലതും കഴിച്ചായിരുന്നോ " അവർ അവന്റെ കവിളിൽ തഴുകി . " ക്യാന്റിനിൽ പോയായിരുന്നു അപ്പൊ കഴിച്ചു ." അവൻ ചെറുചിരിയോടെ ഉത്തരം പറഞ്ഞു . ലക്ഷ്മി അവനെ നോക്കി പുഞ്ചിരിച്ചിട്ട് ഒരു പ്ലേറ്റിലേക്ക് പൊടിയരി കഞ്ഞി പകർന്നു .അതിലേക്ക് മാങ്ങഅച്ചാറും ഇളക്കി ഗൗരിയുടെ അടുത്ത് വന്നിരുന്നൂ .

ഓരോ സ്പൂണായി അവളുടെ വായിലേക്ക് വേച്ച് അവർ അത് കുടിപ്പിച്ചു .അവൾ സാവധാനം അത് കഴിച്ചു .മഹി എല്ലാം ഒരു പുഞ്ചിരിയോടെ നോക്കി നിന്നു . __________ വരുണും മനുവും കാർത്തിയും ആൽബിയും അഭിയും ഗൗരിക്ക് സുഖമായതോടെ ജിത്തൂനെ കണ്ടുപിടിക്കാൻ ഇറങ്ങിയതാണ് . അവർ അവനെ തിരിയാത്ത സ്ഥലങ്ങൾ ഇല്ല .ഒരു വിവരവും അവനെ കുറിച്ച് അവർക്ക് കിട്ടിയില്ല .അവർക്ക് അവനെ കാണാഞ്ഞിട്ട് വട്ട് പിടിക്കും പോലെ തോന്നി .അവനെ കൊല്ലാൻ ഉള്ള പക അവരുടെ സിരകളിൽ ഒഴുകി . " Doctor ....." dr.ജോണിന്റെ ക്യാബിനിൽ വന്നതാണ് മഹിയും വിഷ്ണുവും സൂര്യനും . " Aaah sir ഇരിക്കൂ " അയാൾ ബഹുമാനത്തോടെ അവരെ നോക്കി പറഞ്ഞു . അവർ ഡോക്ടർ പറയാൻ പോകുന്നത് നോക്കി ഇരുന്നു . " നാളെ തന്നെ ഡിസ്ചാർജ് ചെയ്യാം .. It should rest as well......Do not move the head further.മരുന്നുകൾ പറഞ്ഞിരിക്കുന്ന സമയത്ത് കൊടുക്കണം ...that's all .," ഡോക്ടർ പുഞ്ചിരിയോടെ പറഞ്ഞു . അവിടേക്ക് വിച്ചുവും രഞ്ജുവും കേറി വന്നു . " Vaishnav ...and niranjan .....നിങ്ങൾ ഡോക്ടർസ് ആണ് .മുന്നിൽ ഉള്ളത് ആരായാലും ധൈര്യത്തോടെ വേണം അവരെ പരിചരിക്കാൻ .ഗൗരിയേക്കാൾ വേദന നിങ്ങൾക്ക് ആയിരുന്നലോ ..."

അയാൾ അവരെ നോക്കി ചിരിച്ചു . " അത് സർ അപ്പോഴത്തെ അവസ്ഥയിൽ ഒരു ഡോക്ടറിനേക്കാൾ ഞങ്ങൾ ഏട്ടന്മാർ ആയിരുന്നു .ഞങ്ങളുടെ കുഞ്ഞി പെങ്ങൾ ആ ഒരു അവസ്ഥയിൽ ...can't even remember ." വിച്ചു അയാളെ നോക്കി പറഞ്ഞു നിർത്തി . " സാരമില്ലടോ ..." വിച്ചുവിന്റെയും രെഞ്ചുവിന്റെയും തോളിൽ അയാൾ ചെറുതായി ചിരിയോടെ തട്ടി . രഞ്ജുവും വിച്ചുവും ചെറുതായി ചിരിച്ചു . " Ok doctor " മഹി പറഞ്ഞിട്ട് വെളിയിലേക്ക് ഇറങ്ങി കൂടെ മറ്റുള്ളവരും . അവർ രാവിലെ തന്നെ ഹോസ്പിറ്റൽ ഫോർമാലിറ്റീസ് തീർത്ത്‌ അവർ ഈശ്വരപുരത്തേക്ക് തിരികെ യാത്ര തിരിച്ചു . ക്ഷീണത്തോടെ പതിയെ കാറിൽ നിന്നും ഇറങ്ങി വരുന്ന ഗൗരിയെ കണ്ട് അവിടെ നിന്ന എല്ലാവരുടെയും കണ്ണ് കലങ്ങി .എല്ലാവരും അവൾക്ക് ചുറ്റും പൊതിഞ്ഞു .അവരുടെയൊക്കെ സ്നേഹവും അവരുടെ കണ്ണുകളിലെ ആധിയും കണ്ട് അവൾ പുഞ്ചിരിച്ചു . വസുദേവൻ അവളുടെ കവിലിൽ തഴുകി . " മുത്തശ്ശൻ പേടിച്ചു പോയി കുട്ട്യേ " അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു . ഗൗരി പുഞ്ചിരിയോടെ അയാളുടെ കൈയിൽ പിടിച്ചു . എല്ലാവരും പറയുന്നത് ഒരു പുഞ്ചിരിയോടെ അവൾ കേട്ടിരുന്നു .

" മോളേ മുറിയിലേക്ക് കൊണ്ടുപോ പത്മേ( വല്യമ്മ 2) "ദേവകി പത്മയെ നോക്കി പറഞ്ഞു . അവർ അവളെ മുറിയിലേക്ക് കൊണ്ടുപോയി . മുറിയിൽ കേറിയ ഗൗരിയെ തലോടി ചെമ്പകത്തിന്റെ സുഗന്ധവും പേറി ഒരു കുളിർ കാറ്റ് കടന്നു പോയി ..അവൾ ജനൽ അഴിയിൽ പിടിച്ച് കാവിലേക്ക് നോക്കി .ചെമ്പകത്തിൽ മുട്ടുകൾ വന്നിരിക്കുന്നു .ഇന്ദ്രന്റെയും ദേവിയുടെയും പ്രണയനിമിഷങ്ങൾ അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നു . 🎶ഏഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണിയും എൻമാറിൽ ചേർന്നു മയങ്ങാൻ ഏഴുവർണ്ണവും നീ അണിയൂ ....🎶 അവളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു . അവൾ കട്ടിലിലേക്ക് കിടന്നു .ക്ഷീണം കാരണം അവൾ മയങ്ങി . അവളെ കാണാൻ വന്ന മഹി അവളുടെ തലയിൽ തഴുകി നെറ്റിയിൽ വാത്സല്യത്തോടെ മുത്തിയിട്ട് മുറിയിൽ നിന്ന് ഇറങ്ങി .മയക്കത്തിലും അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു . __________ ജിത്തുവിനെ തിരഞ്ഞ് കണ്ടുപിക്കാൻ ആകാതെ അവർ തിരികെ കോവിലകത്തേക്ക് മടങ്ങി . ദത്തൻ കോവിലകത്തെ എല്ലാവരോടും കൃഷ്ണയുടെ കാര്യം പറഞ്ഞു .പ്രേതം എന്ന് കേട്ടപ്പോൾ ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല .

" ഈ നൂറ്റാണ്ടിലും പ്രേതമോ " കാളി അന്തം വിട്ട് അയാളെ നോക്കി . " മോശം കിട്ടാതെ അരനൂറ്റാണ്ടായി ബന്ധനത്തിൽ കഴിഞ്ഞ ഒരു ദുരാത്മാവാണ് കൃഷ്ണവേണി .അവളുടെ പകയും അത്രയും കഠിനമായിരിക്കാം . ഇനിയും അവളെ അലഞ്ഞു തിരഞ്ഞു നടക്കാൻ അനുവദിക്കരുത് .ജീവിച്ചിരുന്നപ്പോൾ ശാന്തയായിരുന്നവൾ അല്ല ഇപ്പോൾ . " ദത്തൻ ഗൗരവത്തോടെ പറഞ്ഞു നിർത്തി . ദത്തന്റെ കണ്ണുകൾ അവിടെ നിന്ന പെൺകുട്ടികളിൽ പതിഞ്ഞു .അയാൾ സൂഷ്മതയോടെ എല്ലാരേയും നോക്കി .തങ്ങളെ എന്തിനാ നോക്കുന്നതെന്ന് അറിയാതെ അവർ നിന്നു . അവിടെ നിന്ന് ഒരു പെൺകുട്ടിയുടെ കണ്ണുകളിൽ നിഗൂഢത നിറഞ്ഞു . എല്ലാരും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു .എല്ലാരിലും ഒരു പേടി ജനിച്ചു . കാർത്തികയും കീർത്തിയും മാളുവും അമ്മുവും മുകളിലേക്ക് കേറി പോയി . " ഏട്ടാ " കാവിലേക്ക് നോക്കി ഇരിക്കുന്ന മഹിയുടെ അടുത്ത് വന്ന് മാളു വിളിച്ചു . അവൻ അവളെ നോക്കി പുഞ്ചിരിയോടെ കൈകൾ വിടർത്തി അവളെ വിളിച്ചു .അവൾ ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവന്റെ കൈകളുടെ ഇടയിലേക്ക് ഒതുങ്ങി . മഹിയുടെ നെഞ്ചിൽ പറ്റിച്ചേർന്നു മാളു കണ്ണുകൾ അടച്ച് ഇരുന്നു .

അവൻ പുഞ്ചിരിച്ചുകൊണ്ട് അവളുടെ തലയിൽ വാത്സല്യത്തോടെ തഴുകി .കലപില കൂട്ടുന്ന മാളു നിശബ്തയായി ഇരിക്കുന്നത് കണ്ട് അവന് സംശയം തോന്നാതിരുന്നില്ല ..... " എന്ത് പറ്റി എന്റെ മാളൂട്ടന് " മഹി അവളെ ചേർത്തു പിടിച്ച് അവളുടെ മുഖം ഉയർത്തി ചോദിച്ചു . " മ്മ്ഹ് ...." അവൾ നിറകണ്ണുകളോടെ ഒന്നുമില്ലെന്ന് തലയാട്ടി . " എന്താടാ " അവൻ സംശയത്തോടെ പിന്നെയും ചോദിച്ചതും അവൾ ഒന്നുകൂടി അവനെ മുറുകെ പുണർന്നു .ഒരിക്കലും അകലാൻ സാധിക്കാത്ത പോലെ . " എന്റെ മാളൂട്ടിക്ക് എന്താ പറ്റിയെ " അവൻ പിരികം ചുളിച്ചു ചോദിച്ചു . " ഏട്ടന് കൃഷ്ണയെ ആണോ ...ഈ മാളുവിനെയാണോ കൂടുതൽ ഇഷ്ട്ടം " അവൾ കുറുമ്പൊടെ അവനോട് ചോദിച്ചു . അവൻ ഒരു നിമിഷം നിശബ്തനായി . " നീയും കൃഷ്ണയും എനിക്ക് ഒരുപോലെ അല്ലെ മോളേ .....കൃഷ്ണ ......അവളെ വളർത്തിയത് ഈ ഞാൻ അല്ലെ ...ഈ കൈയിൽ ഇട്ടല്ലേ എന്റെ കുഞ്ഞിനെ വളർത്തിയത് .എന്നിട്ടും എനിക്ക് രക്ഷിക്കാൻ ആയില്ല .....എന്റെ മാളൂട്ടൻ സ്‌ട്രോങ് ബോൾഡ് ഗേൾ അല്ലെ ....... കുശുമ്പ് വേണ്ടാട്ടോ മാളൂട്ടാ " അവൻ നിറഞ്ഞകണ്ണുകൾ അവളെ മറച്ചു വേച്ച് പറഞ്ഞു .എന്നാൽ അവൾ അത് നല്ലപോലെ കണ്ടിരുന്നു .

അവന് കൃഷ്ണ എത്രമാത്രം വിലപെട്ടവൾ ആണെന്ന് അവൾ മനസ്സിലാക്കുകയായിരുന്നു .അവളുടെ കണ്ണുകളും നിറഞ്ഞു . മാളു പതിയെ എഴുനേറ്റ് മുറിയിലേക്ക് പോയി . ദത്തൻ മഹിയെ നോക്കി അവിടേക്ക് വന്നു .കാവിലേക്ക് നിറകണ്ണുകളോടെ നോക്കി നിൽക്കുന്ന മഹിയെ അയാൾ ഗോവണി കേറിചെന്നതും കണ്ടു . " മഹി ..." ദത്തൻ അവന്റെ തോളിൽ പിടിച്ചു . അവൻ മുഖം ഉയർത്തി അയാളെ നോക്കി . " മഹി ഉടനെ പൂജകൾ തുടങ്ങണം പറ്റുമെങ്കിൽ ഇന്ന് തന്നെ ...... കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ് " ഇടനാഴിയിലെ സ്വപാനത്തിൽ ഇരുന്ന് കാവിലേക്ക് നോക്കുന്ന മഹിയോട് ദത്തൻ പറഞ്ഞു . " മ്മ് ..."അവൻ ചെറുതായി മൂളി . അപ്പോഴും അവന്റെ ദൃഷ്ടി കാവിലേക്ക് ആയിരുന്നു .അവിടെ അവന്റെ കൃഷ്ണ ഉണ്ട് എന്ന തോന്നൽ വല്ലാതെ വിഷമിപ്പിച്ചു . അടുത്തുണ്ട് എന്ന് അറിഞ്ഞിട്ടും അകലങ്ങളിൽ കഴിയുന്ന ഒരു ഏട്ടനും അവന്റെ കുഞ്ഞിപെങ്ങളും .❣️ ദത്തൻ ദീർക്കാശ്വാസമെടുത്ത് അവനെ നോക്കിയിട്ട് താഴേക്ക് പോയി .

ദത്തൻ തന്റെ ശിഷ്യന്മാരെ വിളിച്ച് കാര്യങ്ങൾ ബോധിപ്പിച്ചു . പൂജക്ക്‌ ആവിശ്യമായ സാധനങ്ങൾ വാങ്ങാൻ വരുണിനെയും കാർത്തിയെയും അയാൾ പറഞ്ഞുവിട്ടു . ദത്തനും അനുയായികളും ഒരച്ഛയായി വൃതം അനുഷ്ഠിച്ചിരുന്നു . കോവിലത്തിന്റെ കിഴക്കേ വശത്ത് മന്ത്രകളങ്ങൾ ഒരുങ്ങി . മന്ത്രവാദത്തിന്‌ ഹോമാഗ്‌നിയ്‌ക്കു സമീപം കളം വരച്ചു .ശുദ്ധകർമ്മങ്ങൾക്കുളള കളങ്ങളെന്നും രണ്ടായി തിരിക്കുന്നു. മൂന്നാമത്തെ വിഭജനം വരയ്‌ക്കുന്ന ആകൃതിയെ അടിസ്‌ഥാനമാക്കിയാണ്‌. ഇതിനെ ചക്രയന്ത്രമെന്നും യന്ത്രമെന്നും രണ്ടായി തരംതിരിക്കുന്നു. ശരഭ യന്ത്രം, കാളി ഉട്ടു, നരസിംഹയന്ത്രം, ശ്രീ നാരായണൻ, കാർത്തവീര്യാർജ്ജുനയന്ത്രം തുടങ്ങിയ കളങ്ങൾ ഇതിൽ പ്രമുഖമാണ്‌. ആരാധനാ മൂർത്തിയായി കണക്കാക്കുന്ന ഭദ്രകാളിയുടെ കളമാണ്‌ ശരഭയന്ത്രം. പ്രേതത്തെ ഒഴിപ്പിക്കാനായിട്ടാണ്‌ ഈ കളം. ആത്‌മഹത്യചെയ്‌തവരും അപമൃത്യു പൂകിയവരുമാണ്‌ പ്രേതങ്ങളായി അലയുന്നത്‌. പ്രേതാത്‌മാവിനെ ആവാഹിക്കുന്നതിനായി കാളി ഉട്ടു വരച്ചു . ഏഴു വൃത്താകൃതിയും അതിനുളളിലൊരു സുദർശന ചക്രവും.നക്ഷത്രത്തിനുളളിലും രണ്ടാമത്തെ വൃത്താകൃതിയ്‌ക്കുളളിലും ചെമപ്പ്‌, മഞ്ഞ, വെളള നിറങ്ങൾ ഉപയോഗിക്കുന്നത് .

വൃത്താകൃതിയ്‌ക്കുളളിൽ പഞ്ചാക്ഷരി മന്ത്രം കൊണ്ട്‌ നിറച്ചു . ദേവപ്രീതിയാണ്‌ അടിസ്‌ഥാനമെങ്കിലും പ്രേതബാധകളെയും മറ്റും ഒഴിപ്പിക്കുന്നതിന്‌ കാളി ഉട്ടു ഉപയോഗിക്കുന്നത് . മന്ത്രാക്ഷരത്താൽ ആരംഭിക്കുന്ന കാളി ഉട്ടിൽ പഞ്ചവർണ്ണപ്പൊടിയിൽ ചെമപ്പിന്‌ പ്രഥമ സ്‌ഥാനം നൽകുന്നു. പഞ്ചവർണ്ണപ്പൊടിയുടെ വർണ്ണശബളിതയും മന്ത്രാക്ഷരത്തിന്റെ പിൻബലവും മന്ത്രധ്വനിയും ദേവിയെ കളത്തിൽ കുടിയിരുത്തുന്നതിന്‌ സഹായകമാവുന്നു. ദേവിയുടെ പിൻബലത്താൽ പ്രേതത്തെ ആവാഹിക്കുവാനും മാന്ത്രികന്‌ കഴിയുന്നതാണ് . [ കടപ്പാട് - google] പെൺകുട്ടികൾ എല്ലാം സെറ്റുസാരി ഉടുത്തു .ഗായുവും അനുവും കീർത്തിയും പട്ടുപാവാടയും ഉടുത്തു .പുരുഷഗണങ്ങൾ എല്ലാം ഷർട്ടും കസവ് മുണ്ടുമാണ് ധരിച്ചത് . ഗൗരിയെ പത്മയും അരുന്ധതിയും ലക്ഷ്മിയും കൂടി അവളെ വേദനിപ്പിക്കാതെ ഒരുക്കി . ഹോസ്പിറ്റലിൽ നിന്ന് വന്നപ്പോൾ മുതൽ മഹിയും ഗൗരിയും നിശബ്ദമാണ് . " കൃഷ്ണേ ....." ഗൗരി കാവിലേക്ക് നോക്കി നിന്നു .അവളുടെ കണ്ണിൽ കൂടി ഒരു തുള്ളി കണ്ണുനീർ നിലത്ത് വീണു ചിതറി . അവളെ നോക്കാൻ വന്ന മാളു ദീർഘശ്വാസമെടുത്ത് തിരികെ പോയി .അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു . മനയിൽ ഉള്ളവരും പൂജക്ക്‌ വന്നിരിന്നു ......... ....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story