💙ഗൗരിപാർവതി 💙: ഭാഗം 64

gauriparvathi

രചന: അപ്പു അച്ചു

 ഈശ്വരപുരത്തിന്റെ ഒരു ഭാഗം കൊടും വനമാണ് . ജിത്തു അവരുടെ കൈയിൽ നിന്ന് ജീവൻ പിടിച്ചു വാങ്ങി ഓടിയത് വനത്തിലേക്ക് ആയിരുന്നു .കാട്ടരുവിയിലെ വെള്ളം കുടിച്ചും കാട്ടുപഴങ്ങൾ കഴിച്ചും അവൻ ഒരാഴ്ച തള്ളി നീക്കി .പുറം ലോകത്തേക്കാൾ സുരക്ഷിതം വനമാണ് എന്ന് അവന് തോന്നി . സമയം ഉച്ച മയങ്ങിയിരുന്നു .വനത്തിൽ എന്തന്നില്ലാതെ കാറ്റ് ആഞ്ഞു വീശി . കൈയിലെ കിട്ടിയ ഫോണിൽ റെയ്ജ് നോക്കി അവൻ നടന്നു .അവസാനം കിട്ടാതെ വന്നപ്പോൾ അവൻ അത് നിലത്തേക്ക് എറിഞ്ഞു .പിന്നെ എന്തോ ഓർത്ത് അവൻ ഫോൺ എടുത്ത് പിന്നെയും നടന്നു . പെട്ടന്ന് ആകാശം ഇരുണ്ടു .കാർമേഘകെട്ടുകൾ ഭയപ്പെടുത്തുന്ന വിധത്തിൽ മാനത്ത് തിങ്ങി നിറഞ്ഞിരുന്നു . കാറ്റ് ആരേയും ഭയപ്പെടുത്തുന്ന വിധത്തിൽ ആഞ്ഞു വീശി .കുളിരുള്ള ഇളം മന്ദമാരുതൻ ചുഴലിയായി മറിയ നിമിഷം . പ്രകൃതിയുടെ മാറ്റം കണ്ട് ജിത്തുവിൽ ചെറിയ പേടി പൊട്ടി മുളച്ചു .പെട്ടന്ന് അവന്റെ ഫോണിന് റേൻജ് കിട്ടി .

അവൻ സന്തോഷത്തോടെ നമ്പർ ബട്ടണിൽ അമർത്തിയതും അവന്റെ കാലിൽ ഒരു വള്ളി കുടുങ്ങി .ആ വള്ളി അവനെയും വലിച്ചു കൊണ്ട് അതിവേഗം പാഞ്ഞു .അവൻ ഞെട്ടലിൽ നിന്ന് മുക്തയാവാൻ കുറച്ചു സമയം എടുത്തു.ആ വള്ളി അവന്റെ കാലിൽ നിന്ന് താന്നെ അഴിഞ്ഞു പോയി . പെട്ടന്ന് പ്രകൃതി ശാന്തയായി ..അവൻ ആശ്വാസത്തോടെ ശ്വാസം വലിച്ച് എഴുനേറ്റു .പുറം മുഴുവൻ കല്ലിലും മരത്തിലും തട്ടി പോറിയിരുന്നു .അവന് ഒരു പേടി തോന്നി അവൻ ചുറ്റും നോക്കി . അവന് ആ സ്ഥലം കണ്ടിട്ട് എവിടെയോ കണ്ടപോലെ ഓർമ്മ വന്നു . * മണ്ണൂർ കാവ് * അവൻ ഞെട്ടലോടെ ഓർത്തു . താൻ ദേവിയെയും ഇന്ദ്രനെയും ഇല്ലാതാക്കിയ കാവ് .അവൻ പേടിയോടെ ഉമുനീർ ഇറക്കി .ചെന്നിയിലൂടെ വിയർപ്പ് തുള്ളികൾ ഒഴുകി ഇറങ്ങി . അവൻ കുറച്ച് മുൻപോട്ട് നടന്നു .ആ കാവിന്റെ അകത്തെ കുളം കാണെ അവന് തല വെട്ടി പൊളിക്കുന്ന പോലെ തോന്നി .താൻ കൃഷ്ണയോട് ചെയ്ത ഓരോ രംഗവും അവന്റെ കണ്ണിലൂടെ ഓടിമറഞ്ഞു .

പട്ടികൾ ഒരയിടാൻ തുടങ്ങി .അങ്ങകലെ കുറുക്കൻ കൂവുന്നു ......മൂങ്ങയുടെ മൂളൽ....വവ്വാലുകൾ അവന്റെ തലയിൽ തൊട്ടു തൊട്ടില്ല എന്ന പോലെ പറന്നു പോയി . കരിയിലകൾ പെട്ടന്ന് ഉയർന്നു പൊങ്ങി . താഴേക്ക് വീഴുന്ന ഇലകളുടെ ഇടയിലൂടെ പാലമരത്തിൽ മറവിൽ നിന്ന് പുറത്തേക്ക് വരുന്ന സ്ത്രീ രൂപത്തെ അവൻ ഞെട്ടലോടെ നോക്കി . മാളവിക * അവന്റെ നാവ് ചലിച്ചു . മോഡേൺ ആയ മാളു ധാവണിയും തുളസി കതിരും ചൂടി വരുന്നത് കണ്ട് അവൻ അന്തിച്ചു നിന്നു .അവൾ അവനെ നോക്കി വശ്യമായി ചിരിച്ചു .എന്നാൽ അവളുടെ ആ ചിരി തന്റെ കൊലച്ചിരി ആണെന്ന് അവന്റെ മനസ്സിൽ ഇരുന്ന് ആരോ പറയുംപോലെ അവന് തോന്നി . അവൻ പേടിയോടെ പുറകോട്ട് നടന്നു .അതിനൊപ്പം അവൾ അവന്റെ അരികിലേക്ക് പതിയെ നടന്നു . " വൈശാകേട്ടന് ന്നെ പേടിയാണോ ..." ഒരു പരിഹാസചിരിയോടെ അവൾ ചോദിച്ചു .അവളുടെ സ്വരം ആ കാവിൽ പ്രതിത്വനിച്ചു . അവൻ കണ്ണുമിഴിച്ച് അവളെ നോക്കി .അവന് തന്റെ ശരീരം തളരുന്നതായി തോന്നി .

പെട്ടന്ന് അവളെ അവിടെ കാണാതെ ആയി .അവൻ ചുറ്റും കണ്ണുകൾ പായിച്ചു പെട്ടന്ന് അവൻ അവന്റെ പുറകിലേക്ക് തിരിച്ചു നോക്കി . " ഏഹ് ..." അവൻ അറപ്പുകൊണ്ടും പേടിയാലും മുഖം തിരിച്ചു കണ്ണുകൾ ഇറുക്കി അടച്ചു . ചീഞ്ഞളിഞ്ഞ ധാവണിയും മീനുകൾ കൊത്തി തിന്ന ശരീരവുമായി ഒരു കണ്ണില്ലാത്ത കൃഷ്ണവേണി . " എന്തിനാ ഇങ്ങനെ അറക്കണെ ..........കൃഷ്ണവേണി തന്നെയാ .......ഈ സ്ഥലം നോക്ക് ......ഈ സ്ഥലത്തു വെച്ചല്ലേ നീ എന്നെ പിച്ചിച്ചീന്തിയത് ....." ഒരു പരിഹാസചിരിയോടെ പറഞ്ഞു തുടങ്ങിയ അവൾ അവസാനം അലറുകയായിരുന്നു . പെട്ടന്ന് കൃഷ്ണ മാറി അവിടെ മാളൂ ആയി . തന്റെ അരികിലേക്ക് വരുന്ന അവളെ അവൻ പേടിയോടെ വേണ്ടാന്ന് തലയാട്ടി . " ഞാൻ എന്ത് തെറ്റ് ആടാ നിന്നോട് ചെയ്തത് ....ഹേ ....എന്റെ ബലഹീനതയെ അല്ലെ നീ മുതലാക്കിയത് .ഈ ഈ ഒരു നിമിഷത്തിനായി ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടായി അറിയുവോ ...എനിക്ക് അറിയാമായിരുന്നു എന്റെ ഏട്ടൻ വരുമെന്ന് ...........

എന്റെ ഏട്ടൻ മഹാദേവിന്റെ കാല് ഈ മണ്ണിൽ പതിഞ്ഞ അന്ന് ഞാൻ മുക്തയായി ......." പക നിറഞ്ഞകണ്ണുകളോടെ അവൾ അവനെ നോക്കി . " ഭഗവാനെ എന്നെ രക്ഷിക്കണേ " ജിത്തു ആദ്യമായി ദൈവത്തെ വിളിച്ചു . " ഇല്ല വൈശാഖാ ....ഒരു ദൈവത്തിനും എന്റെ കൈയിൽ നിന്ന് നിന്നെ രക്ഷിക്കാൻ കഴിയില്ല ..ആ ഈശ്വരൻ പോലും എന്റെ കൂടെയാ ...." അവന്റെ മനസ്സ് വായിച്ചപ്പോലെ അവൾ പരിഹാസത്തോടെ പറഞ്ഞു . അവൻ അവളെ പേടിയോടെ നോക്കി .തന്നെ കാമത്തോടെ നോക്കിയ കണ്ണുകളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് ഭയമാണ് ജീവഭയം .കൃഷ്ണ പുച്ഛത്തോടെ ഓർത്തു . മാളു മാറി പഴയ സുന്ദരിയായ കൃഷ്ണ ആയി അവൾ . അവൾ കൈകൾ ഉയർത്തിയതും ഒരു തടി കഷ്ണം പറന്നു വന്ന് അവനെ തലങ്ങും വിലങ്ങും അടിക്കാൻ തുടങ്ങി . " ആഹ് ...അമ്മേ ..." അവൻ വേദനയോടെ അലറി . " അമ്മയോ ....നിന്റെ അമ്മയും എന്നെ പോലെ സ്ത്രി വർഗ്ഗത്തിൽ പെട്ടത് ആണ് ....ഒരു പെണ്ണിനെ ദ്രോഹിച്ച നിനക്ക് അമ്മേ എന്ന് വിളിക്കാൻ പോലും അധികാരം ഇല്ല ."

അവൾ അലറി . കരിയിലകൾ മുകളിലേക്ക് പറന്നുയർന്നു .പക്ഷികൾ ചിലക്കാൻ പോലുമാകാതെ ഭീതിയോടെ ആ കാഴ്ച നോക്കി തങ്ങളുടെ കൂട്ടിൽ ഇരുന്നു . പെട്ടന്ന് അടി നിന്നു .ഒരു വള്ളി അവന്റെ കാലിൽ കുരുങ്ങി അവൻ മുകളിലേക്ക് തലകീഴായി ഉയർന്നു പൊങ്ങി . "കൃഷ്ണേ വേണ്ടാ ....എന്നെ ഒന്നും ചെയ്യല്ലേ ..." അവൻ അപേക്ഷയോടെ അലറി കരഞ്ഞു . " ഇത് തന്നെ വൈശാഖാ നിന്നോട് ഞാനും പറഞ്ഞത് .നിന്റെ കാലിൽ വീണ് കെഞ്ചിയില്ലേ ഞാൻ എന്നിട്ടും നീ എന്നെ .....കൊല്ലുക മാത്രമാണോ ചെയ്തത് എന്നെ ഒരു ദാക്ഷണ്യവുമില്ലാതെ പിച്ചിചീന്തിയില്ലെ ..." കണ്ണീരിലും അവൾ പകയോടെ അവനെ നോക്കി . " എല്ലാം ഞാൻ സഹിക്കും പക്ഷെ എന്റെ ഏട്ടനെ ....നീ ചതിച്ചു കൊന്നു ....ഇല്ല..... കൃഷ്ണവേണി അത് മാത്രം പൊറുക്കില്ല ...മരണവേദന എന്താണെന്ന് നീയും അറിയണം വൈശാഖാ "അവളുടെ സ്വരം കാവിൽ മുഴങ്ങി കൊണ്ടിരുന്നു . ആകാശത്ത് നിന്നും മിന്നൽ ഭൂമിയിലേക്ക് കടന്നു വന്നു കൂടെ എട്ടുദിക്കും വിറപ്പിച്ച് ഇടിയും . ___________

ॐ॥ അഗ്നിമീളേ പുരോഹിതം യജ്ഞസ്യ ദേവമൃത്വിജം ।ഹോതാരം രത്നധാതമമം ॥ ദത്തൻ മന്ത്രങ്ങൾ ചൊല്ലി എള്ളും അരിയും ചെത്തിപൂവും അരളിപ്പൂവും ഹോമകുണ്ഡത്തിലേക്ക് അർപ്പിച്ചു . ദത്തന്റെ ഒരു ശിഷ്യൻ ഹോമകുണ്ഡത്തിലേക്ക് നെയ്യ് ഒഴിച്ചത്തോടെ അഗ്നി ആളിക്കത്തി . എല്ലാരും ഒരു സൈഡിൽ പ്രാർത്ഥനയോടെ ഇരുന്നു .മഹിയും ഗൗരിയും വസുവും ദേവകിയും . നിർവികരമായി ഇരുന്നു . വസുവിന്റെ ഹൃദയം എന്തന്നില്ലാതെ വിങ്ങി .അയാൾ നെഞ്ചും തടവി ഇരുന്നു നിറഞ്ഞ കണ്ണുകൾ എല്ലാരിലും നിന്നും മറച്ചു പിടിച്ചു .ദേവകി അയാളുടെ അരികിൽ വന്ന് നെഞ്ച് തടവി കൊടുത്തു . മണിയടി ശബ്‌ദം അവിടമാകെ മുഴങ്ങി കൊണ്ടിരുന്നു . ദത്തൻ പൂവ് കൈയിൽ പിടിച്ച് നെഞ്ചോട് അടുപ്പിച്ച് വെച്ച് മന്ത്രങ്ങൾ ചൊല്ലി ഹോമകുണ്ഡത്തിലേക്ക് ഇട്ടു . അവിടെ മന്ത്രങ്ങൾ മുഴങ്ങി കൊണ്ടിരുന്നു . _________ അവൻ നിലത്തേക്ക് വീണു .അവന് അരികിലേക്ക് സർപ്പങ്ങൾ പലഭാഗത്തുനിന്നായി വന്നു .

പേടിയോടെ അവന്റെ കണ്ണുകൾ മിഴിഞ്ഞു .മരണഭയം അവനെ പൊതിഞ്ഞു .അവന്റെ കണ്ണിലെ ഭയം കണ്ട് അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു .മൃഗീയമായ പുഞ്ചിരി . എല്ലാം സഹിക്കുന്ന എല്ലാരോടും പൊറുക്കുന്ന പാവം അമ്പലവാസിപെണ്ണായ കൃഷ്ണവേണി ആയിരുന്നില്ല അവൾ പകയുടെ തീജ്വാലകൾ കണ്ണിൽ നിറച്ചു എല്ലാം ചുട്ടുനശിപ്പിക്കാൻ പാകത്തിന് ശക്തിയോടെ നിൽക്കുന്ന പെണ്ണായിരുന്നു . " വേണ്ടാ ....കൃഷ്ണ plzzzz വേണ്ടാ ....എന്നെ ഒന്നും ചെയ്യല്ലേ " തന്റെ അരികിലേക്ക് വരുന്ന പാമ്പുകളെ കണ്ട് അവൻ അലറി കരഞ്ഞു . " കരയണം വൈശാഖാ നീ കരയണം ........അലറി കരയണം .....നീ എന്നിൽ അമർന്നപ്പോൾ എനിക്ക് തോന്നിയ അതേ വേദന നീയും അനുഭവിക്കണം .നിന്നെ പോലൊരു മനസ്സിൽ വിഷം നിറഞ്ഞ കരിനാഗം എന്നിൽ ആഴ്നിറങ്ങിയപ്പോൾ എന്റെ ശരീരത്തെക്കാൾ എന്റെ മനസ്സാണ് തകർന്നത് .ആ നിനക്ക് ഈ വേദന വെറും നിസാരം " അവൾ പുച്ഛത്തോടെ പറഞ്ഞു . " ആാാാ ...." സർപ്പങ്ങൾ ശരീരത്തെ വലിഞ്ഞു മുറുകുന്നതോടൊപ്പം അവന്റെ നിലവിളി അവിടെ ഉയർന്നു .പക്ഷെ ആ സർപ്പങ്ങൾ അവനെ കൊത്തിയില്ല ....

അവന്റെ എല്ലുകൾ ഒടിയുന്നതായി അവന് തോന്നി അത്രക്കും വേദനയായിരുന്നു .അവൻ അലറി കരഞ്ഞു . ഒരു പുഞ്ചിരിയോടെ കൃഷ്ണ അത് കണ്ടുനിന്നു . പതിയെ ആ പാമ്പുകൾ അവനിൽ നിന്ന് അകന്നു . അവൻ നിലത്ത് തളർന്ന് കിടന്നു . 'വെ....ള്ളം....വെ...ള്ളം ..." അവൻ ശ്വാസം എടുക്കാൻ ബുദ്ധി മുട്ടി പറഞ്ഞു . " വെള്ളം വേണോ ....തരാലോ ...ഞാൻ ഉണ്ടാക്കി തരുന്ന ഭക്ഷണത്തിന്റെ സ്വാത് നീ കൂറേ അറിഞ്ഞതല്ലേ " അവൾ പുഞ്ചിരിയോടെ പറഞ്ഞു . തളർന്നു കിടക്കുന്ന അവന്റെ വായിലേക്ക് അവൾ രക്തം ഒഴിച്ചു കൊടുത്തു . അവൻ ശർദ്ധിച്ചുകൊണ്ട് ചാടി എഴുനേറ്റു . അവൾ പകയോടെ അവനെ നോക്കി .അവൻ എഴുനേറ്റ് കുളത്തിലേക്ക് വേച്ചു വേച്ചു നടന്നു . അവൻ കൈകുമ്പിളിൽ വെള്ളം കോരി എടുത്തതും അത് രക്തമായി മാറി . " ആാാ ..." അവൻ അത് കണ്ട് പകപ്പോടെ പുറകിലേക്ക് വീണു . കൃഷ്ണ പുച്ഛിച്ചു ചിരിച്ചു .അവൾ മാളുവായി മാറി . അവന്റെ അരികിലേക്ക് കണ്ണിൽ പക നിറച്ചു വരുന്ന മാളൂനെ കണ്ട് അവൻ അനങ്ങാൻ പോലുമാകാതെ ഇരുന്നു . " എന്റെ ഏട്ടനെ കുത്തി കൊന്ന ഈ കൈ നിനക്ക് വേണ്ടാ "അവൾ അവന്റെ വലത്തെ കൈ തോളിൽ നിന്ന് ഊരിയെടുത്തു .

" ആാാാാാ ....." അവൻ അലറി കരഞ്ഞു .കരയാൻ ശക്തി പോലും അവനില്ല. തന്റെ വലത്തെ കൈയുമായി നില്ക്കുന്ന മാളൂനെ അവൻ പേടിയോടെ നോക്കി .അവൻ ഭയത്തോടെ ശ്വാസം എടുക്കാൻ പോലും മറന്നു പോയി . " പെൺ ശരീരത്തെ കാമത്തോടെ നോക്കുന്ന നിനക്ക് ഈ കണ്ണ് വേണ്ടാ " അവന്റെ ഇടത്തെ കണ്ണ് അവൾ ചൂഴ്ന്നെടുത്തു .വേദനകൊണ്ട് അവൻ നിലത്ത് കിടന്ന് നിരങ്ങി . ___________ 🕉️ ഓം ഹ്രീം സ്ഫുര സ്ഫുരപ്രസ്ഫുര പ്രസ്ഫുര ഘോരഘോര തര തനുരൂപചടചട പ്രചട പ്രചടകഹ കഹ വമ വമ ബന്ധ ബന്ധഘാതയ ഘാതയ ഹും ഫട് സ്വാഹാ 🕉️ ബ്രഹ്മദത്തൻ മന്ത്രം ചൊല്ലി പൂ ഹോമകുണ്ഡത്തിലെക്ക് ഇട്ടു . പെട്ടന്ന് മാളൂന്റെ മുഖത്തേക്ക് അഗ്നിജ്വാലകൾ ഉയർന്നു .അവൾ പെട്ടന്ന് മുഖം പുറകോട്ട് മാറ്റി . തന്നെ ആവഹിക്കുയാണെന്ന് അവൾക്ക് മനസിലായി .അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു . "ആാാ .."അവൾ അലറി വിളിച്ചുകൊണ്ട് അവന്റെ വലത്തെ കാലേ വലിച്ചു അപ്പോഴേക്കും അവളെ അഗ്നി വലയം ചെയ്തിരുന്നു .

അവന്റെ മുട്ടിനു താഴേക്ക് കാല് അറ്റുപോയി . അവന് വേദനകൊണ്ട് അനങ്ങാൻ പോലുമായില്ല ......അവൻ ജീവച്ഛവമായി കിടന്നു . അവളെ ആരോ പുറകോട്ട് വലിക്കുന്നതായി തോന്നി .ദേഹം ചുട്ട് പോളുന്നു . " നിനക്ക് മരണം ഞാൻ നൽകില്ല വൈശാഖാ.......മരണം ഞാൻ നിനക്ക് തരുന്ന ചെറിയ ശിക്ഷ ആയി പോകും പാടില്ല ....നീ ജീവിക്കണം ജീവച്ഛവമായി ....നീ തന്നെ മരിക്കണമെന്ന് ആഗ്രഹിക്കണം .പക്ഷെ മരണം നിന്നെ പുല്കില്ല..........ഇനി ഒരിക്കലും ഒരു പെണ്ണിനേയും നിനക്ക് കാമത്തോടെ നോക്കാൻ കഴിയില്ല ..... " അവൾ അലറി പറഞ്ഞു .അവളുടെ സ്വരം എട്ടുദിക്കും മുഴങ്ങി . അവന്റെ കണ്ണും കയ്യിലും കാലും അവൾ കുളത്തിലേക്ക് എറിഞ്ഞു . അവൾ പെട്ടന്ന് അവിടെ നിന്നും ഒരു പുകപോലെ കോവിലകത്തെ മുറിയിലേക്ക് കേറി . മന്ത്രങ്ങളുടെ ഉച്ചാരണം അവളെ അലോസരപ്പെടുത്തി . അവൾ കാതിൽ കൈ അമർത്തി പിടിച്ച് അലറി .തല അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് വെട്ടിച്ചു

ഹോമകുണ്ഡത്തിലെ അഗ്നി അവളിലേക്ക് വമിച്ചു .അവൾ വിയർത്തു കുളിച്ചു .അവൾ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും അസ്വസ്ഥതയോടെ നടന്ന് തുടങ്ങി .ശരീരം വിറച്ചു . 🕉️ ഓം ഹ്രീം സ്ഫുര സ്ഫുരപ്രസ്ഫുര പ്രസ്ഫുര ഘോരഘോര തര തനുരൂപചടചട പ്രചട പ്രചടകഹ കഹ വമ വമ ബന്ധ ബന്ധഘാതയ ഘാതയ ഹും ഫട് സ്വാഹാ 🕉️ മന്ത്രം അവളുടെ കാതിൽ മുഴങ്ങി കൊണ്ടിരുന്നു .ഉയർന്ന അഗ്നി അവളുടെ മുഖത്തെക്ക് വമിച്ചു . ഇനിയും തനിക്ക് ഈ ഭൂമിയിൽ നിൽക്കാൻ കഴിയില്ല എന്ന് അവൾ വേദന നിറഞ്ഞ പുഞ്ചിരിയോടെ ഓർത്തു . ദത്തന്റെ കണ്ണുകൾ പെൺകുട്ടികളുടെ ഇടയിലേക്ക് നീണ്ടു . " മാളു എവിടെ " ദത്തൻ ചോദിച്ചപ്പോഴാണ് എല്ലാരും മാളൂനെ അന്വേഷിക്കുന്നത് . എല്ലാരുടെയും കണ്ണുകളിൽ ആധി നിറഞ്ഞു .സുഭദ്രയും ശേഖറും പരിഭ്രമത്തോടെ ചുറ്റും നോക്കി . ദത്തൻ മന്ത്രങ്ങൾ ചൊല്ലി പൂവ് ഹോമകുണ്ഡത്തിലേക്ക് ഇട്ടു .ശിഷ്യന്മാർ ചുറ്റുമിരുന്നു നെയ്യ് ഹോമത്തിലേക്ക് ഒഴിച്ചു . പെട്ടന്ന് മന്ത്രകളത്തിൽ മാളു പ്രത്യക്ഷമായി .മുടികൾ ആടി ഉലഞ്ഞ് കൺമഷി പടർന്ന് വിയർത്തു കുളിച്ചു നിൽക്കുന്ന അവളിൽ എല്ലാരുടെയും കണ്ണികൾ പതിഞ്ഞു . എല്ലാരും ഞെട്ടലോടെ എഴുനേറ്റു . " മാളൂ ...." എല്ലാരുടെയും നാവ് ചലിച്ചു . " കൃഷ്ണവേണി " ദത്തന്റെ ശബ്‌ദം ഉയർന്നു . എല്ലാരും ഞെട്ടലോടെ അവളെ നോക്കി .

" കൃഷ്ണവേണി നീ ഈ ശരീരത്തിൽ നിന്ന് ഒഴിഞ്ഞു പോണം " ദത്തൻ ഗൗരവത്തോടെ പറഞ്ഞു . എല്ലാവരിലും അമ്പരപ്പായിരുന്നു . " പോകാം ....."അവൾ പുഞ്ചിരിയോടെ പറഞ്ഞു . ദത്തന്റെ കണ്ണിൽ വാത്സല്യം നിറഞ്ഞു .മഹിയുടെ കണ്ണുകൾ നിറഞ്ഞു .വസുവിന് ചങ്ക് പൊട്ടുന്നതായി തോന്നി . " ഞാൻ ഈ ശരീരം സ്വികരിച്ചത് ...എന്റെ ഏട്ടന്റെ സ്നേഹം ഒന്നുകൂടി അറിയാനുള്ള കൊതി കൊണ്ടാണ് .എന്റെ ദേവിയുടെ കൂടെ കുറച്ച് സമയം ചിലവിടാനാണ് " അവൾ നിറകണ്ണുകളോടെ പറഞ്ഞു . എല്ലാരും ഞെട്ടലോടെ അവളെ നോക്കി .മഹിയുടെ കണ്ണുകൾ വിടർന്നു .ഇന്ന് തന്റെ നെഞ്ചിൽ കിടന്നത് .....താൻ വാത്സല്യത്തോടെ തഴുകിയത് തന്റെ വേണിയെ ആണ് എന്ന് അറിഞ്ഞ് അവന്റെ ചങ്ക് പിടിഞ്ഞു കണ്ണുകൾ നിറഞ്ഞു .കൂടെ സന്തോഷവും തോന്നി . " നിന്നെ ഞാൻ അറിയാതെ പോയല്ലോ മോളേ " അവൻ അലിവോടെ അവളെ നോക്കി .എല്ലാരും മഹിയെ നോക്കി .അവൻ കണ്ണുകൾ അമർത്തി അടച്ചു .ഗൗരി പൊട്ടി കരഞ്ഞുകൊണ്ട് ലക്ഷ്മിയുടെ മാറിലേക്ക് വീണു .അവളെ ലക്ഷ്മി ആശ്വസിപ്പിച്ചു . ദേവകി അവളെ നിറകണ്ണുകളോടെ നോക്കി . പെട്ടന്ന് മാളു ബോധം കെട്ട് മന്ത്രകളത്തിൽ കുഴഞ്ഞു വീണു .

" മോളേ " ശേഖർ അവളെ കൈയിൽ കോരി എടുത്തു . കാറ്റ് ആഞ്ഞു വീശി....തൂക്കിയിട്ട വിളക്കുകൾ കൂട്ടി മുട്ടി . അവരുടെ മുന്നിൽ പാറിപ്പറന്ന മുടിയോടെ കൃഷ്ണയുടെ യഥാർത്ഥ മുഖം തെളിഞ്ഞു .അരക്ക് താഴോട്ട് നീണ്ട മുടിയിൽ തുളസി കതിർ ചൂടി .......കണ്ണിൽ കരിമഷി എഴുതി .കുഞ്ഞു നെറ്റിയിൽ ചന്ദനം തൊട്ട് പണ്ടത്തെ ധാവണികാരി കൃഷ്ണ ....വസുവിന്റെയും മഹിയുടെയും വേണി . എല്ലാരിലും അത്ഭുതം നിറഞ്ഞു .....അവിടെ നിന്ന എല്ലാവർക്കും വിഷമം തോന്നി .അലൻ കൊന്തയിൽ മുറുകെ പിടിച്ചു . കൃഷ്ണ അവനെ നോക്കി പുഞ്ചിരിച്ചതും അവന്റെ കൈ അറിയാതെ കൊന്തയിൽ നിന്ന് ഊർന്നു വീണു . അവൾ നിറകണ്ണുകളോടെ എല്ലാരേയും നോക്കി .മഹിയെ അവൾ നോക്കി നിന്നു . " പോട്ടെ ഏട്ടാ " അവൾ ഒഴുകുന്ന കണ്ണുനീരോടെ അവനെ നോക്കി . " മോളേ വേണി " മഹിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി . കൃഷ്ണ ഗൗരിയെ അലിവോടെ നോക്കി . അവസാനം അവളുടെ കണ്ണുകൾ ദേവകിയിലും പിന്നീട് വാസുദേവനിൽ പതിഞ്ഞു.

* ഒരിക്കലും സ്വന്തമാക്കാൻ കഴിയാത്ത തന്റെ പ്രണയം .........നഷ്ടപ്രണയം💔 * വസുവിനെ അവൾ നിരാശനിറഞ്ഞ പുഞ്ചിരിയോടെ നോക്കി . *വേണി ..... വസുവിന്റെ സ്വരം നേർത്തു പോയി .അത് കൃഷ്ണ മാത്രം കേട്ടു . ഇതെല്ലാം കണ്ടുകൊണ്ട് നാഗയക്ഷി നിറകണ്ണുകളോടെ നാഗലിംഗമരത്തിന്റെ ചോട്ടിൽ ഇരുന്നു . കാർമേഘം ഒഴിഞ്ഞു ...പ്രകൃതി ശാന്തമായി ......പൂർണചന്ദ്രനും താരകങ്ങളും ആകാശത്ത് സ്ഥാനം പിടിച്ചു .ശാന്തമായ ഇളം കാറ്റ് അവരെ തഴുകി പോയി . 💔🎶വിരഹനിലാവിൽ സാഗരമായി പുഴകളിലേതോ ദാഹമായി ആറ്റിലുറങ്ങും തേങ്ങലായി പാട്ടിനിണങ്ങും രാഗമായ് വരൂ വരൂ വരദേ.. തരുമോ തിരുമധുരം 🎶💔 കൃഷ്ണ നിറഞ്ഞ കണ്ണുകൾ അടച്ചു .പതിയെ അവൾ മാഞ്ഞു ..... ഒരു വെള്ളിപ്രകാശം പോലെ അവൾ ആകാശത്തേക്ക് യാത്ര തിരിച്ചു . അവൾ ആകാശത്ത് താരകങ്ങളുടെ ഇടയിൽ വെട്ടി തിളങ്ങുന്ന ഒരു നക്ഷത്രമായി മാറി . രാധക്ക് വിരഹമാണെങ്കിൽ രുക്മിണിക്ക് ജീവിതമാണ് .കൃഷ്ണക്ക് രാധയുടെ വിരഹവും ...........ദേവകിക്ക് ജീവിതവും .രണ്ടിനും ഇടയിൽ വിങ്ങുന്ന മനസ്സായി വസുദേവൻ ....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story