💙ഗൗരിപാർവതി 💙: ഭാഗം 65

gauriparvathi

രചന: അപ്പു അച്ചു

എല്ലാം കലങ്ങി തെളിഞ്ഞു വാനം കാർമേഘം ഒഴിഞ്ഞ നീലാകാശം പോലെ ആയി .ഇതിന്റെ ഇടയിൽ ഓണം ......ഉത്സവം ..... എല്ലാം കടന്നു പോയി . വെൺമേഘകെട്ടുകൾ നീലാകാശത്തൂടെ വേഗത്തോടെ ഓടി മറഞ്ഞു . എല്ലാരുടെയും അവധിയും കഴിഞ്ഞു . എല്ലാവരും തിരികെ പോകുന്നതിനു മുമ്പ് കോവിലകത്തെ അകത്തളത്തിൽ ഒത്തുകൂടി . കൂടെ മനയിൽ ഉള്ളവരും ഉണ്ട് . " അപ്പോ വരുന്ന വൃശ്ചികത്തിൽ ഇവരുടെ കല്യാണം നടത്താം അല്ലെ " വിഷ്ണു പുഞ്ചിരിയോടെ എല്ലാരോടും പറഞ്ഞു . "അതെ "ശേഖറും എല്ലാവരും അതിനോട് യോജിച്ചു . മഹിയും ഗൗരിയും പരസപരം പുഞ്ചിരിയോടെ നോക്കി നിന്നു . " അപ്പൊ അച്ഛേ എന്റെയോ " വിച്ചു പോലും മിണ്ടാതെ നിന്നപ്പോൾ മാളു ചാടി തുള്ളി ചോദിച്ചു . എല്ലാരും അന്തം വിട്ട് അവളെ നോക്കി . ശേഖർ ഇത് പ്രതിക്ഷിച്ചതാണ് എന്ന മട്ടിൽ ചിരിയോടെ ഇരുന്നു . വിച്ചു അവളെ കണ്ണുരുട്ടി നോക്കി .അവൾ അത് പുച്ഛിച്ചു തള്ളി . ഇതിനോടകം എല്ലാരുടെയും പ്രണയം കുടുംബത്തിൽ ഉള്ളവർ എല്ലാം അറിഞ്ഞിരുന്നു . കാർത്തി പറയട്ടെ എന്ന് കർത്തൂനോട് ചുണ്ട് അനക്കി ചോദിച്ചു . അവൾ പേടിയോടെ വേണ്ടെന്ന് പറഞ്ഞു .

ഇത് കണ്ട കാർത്തിയുടെയും കാളിയുടെയും അമ്മ ശ്രീവിദ്യ പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു . കാർത്തു പേടിയോടെ ഷാളിൽ മുറുകെ പിടിച്ചു നിന്നു . " മോള് എന്തിനാ പേടിക്കണേ " ശ്രീവിദ്യ അവളുടെ മുഖം പിടിച്ച് ഉയർത്തി . " അത് ...അത് "അവൾ വാക്കുകൾക്കായി പരതി . " ഞങ്ങൾക്ക് ഒരു എതിർപ്പും നിങ്ങളുടെ കാര്യത്തിൽ ഇല്ല ....." കാർത്തിയുടെ അച്ഛൻ അനന്തൻ അവളുടെ അടുത്തേക്ക്‌ പുഞ്ചരിയോടെ വന്നു . " അത് ഞങ്ങൾ സാധാരണ കുടുംബത്തിലെ ആണ് ...അ...പ്പോ ...." അവൾ അവരുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു . " ഞങ്ങൾ പണവും സ്വത്തുമല്ല മോളേ ആഗ്രഹിക്കുന്നത് ......നിന്നെ പോലെ ഒരു മകളെയാണ് . സ്ത്രിധനം വാങ്ങി ജീവിക്കണ്ടേ ഗെതികേട് ഞങ്ങള്ക്ക് ഇല്ല ..എന്റെ മകന് തെറ്റ് പറ്റിയിട്ടില്ലാട്ടോ ....." അവർ അവളെ ചേർത്തു പിടിച്ച് പറഞ്ഞു . അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു . കാർത്തി പുഞ്ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു . " ഞാൻ സുരേഷിനെ (കാർത്തികയുടെ അച്ഛൻ ) വിളിച്ചിരുന്നു .അവർക്ക്‌ സമ്മതമാണ് ." അനന്തൻ . കാളി കീർത്തിയെ പിരികം പൊക്കി താഴ്ത്തി നോക്കി .അവൾ അവനെ കണ്ണുരുട്ടി നോക്കി .

കാർത്തുവും കീർത്തിയും നാണയത്തിന്റെ രണ്ട് വശം പോലെയാണ് .കാർത്തിക ശാന്തയും പാവവും ആയിരുന്നേൽ കീർത്തന അതിന് നേരെ തിരിച്ചായിരുന്നു . " നീരജ നിൽകുമ്പോൾ ഗൗരിയുടെ കല്യാണം എങ്ങനെയാ നടത്തുക ഏട്ടാ " ലക്ഷ്മി അവരോട് ചോദിച്ചു . അത് കേട്ട് നീരജ ഒന്ന് പരുങ്ങി .അർജുൻ പതറി അവളെ നോക്കി . മാളൂന്റെ cctv കണ്ണുകൾ അത് ഒപ്പിയെടുത്തു . " ഗൗരിക്ക് ഇപ്പോഴാണ് മംഗല്യയോഗം ഇത് കഴിഞ്ഞാൽ മുപ്പത് വയസ് കഴിയണം ." ദത്തൻ എന്തോ ആലോചിച്ചു പറഞ്ഞു . " നീരജക്ക് നമ്മുടെ അജുവിനെ ആലോചിച്ചു കൂടെ ." പത്മിനി അവരെ എല്ലാരേയും നോക്കി . മുത്തശ്ശി ......പൊന്നമ്മയല്ല തങ്കമ്മയാ ...അർജുൻ മനസ്സിൽ ലഡു പൊട്ടിച്ചു കൊണ്ട് പറഞ്ഞു .അവരെ കെട്ടി പിടിച്ച് ഒരു ഉമ്മ കൊടുക്കാൻ അവന് തോന്നി . " അതിനു അവർക്ക് സമ്മതമാണോ " ഹരി സംശയത്തോടെ പറഞ്ഞു . " സമ്മതം " അർജുൻ ചാടി കേറി പറഞ്ഞു . എല്ലാരും അവനെ വല്ലാത്ത നോട്ടം നോക്കി . " ഈ " അവൻ എല്ലാരേയും നോക്കി സൈക്കിളിൽ നിന്ന് വീണ ചിരി ചിരിച്ചു . " രാധുവും ഭൂമിയും നിൽക്കുമ്പോൾ ഇവനെ എങ്ങനാ കെട്ടിക്കാ " രാമഭദ്രൻ . " അതും ശെരിയാണ് " സൂര്യൻ പിന്താങ്ങി .

അഭി ഭൂമിയെ നോക്കി മീശ പിരിച്ചു .അവൾ താഴേക്ക് മിഴികൾ പതിപ്പിച്ചു . " രാധൂനെ കെട്ടാൻ എനിക്ക് ഒരു മടിയും ഇല്ലാട്ടോ " വരുൺ ഭവ്യതയോടെ പറഞ്ഞു . " അന്നേ ഭൂമിയെ കെട്ടാൻ എനിക്കും " അതിന് പുറകേ അഭിയും പറഞ്ഞു . " കൊച്ചുകള്ളന്മാർ കിട്ടിയ ഗ്യാപ്പിൽ ഗോൾ അടിക്കുവാണല്ലേ " മാളു അവരെ കളിയാക്കി ചിരിച്ചു . " അങ്ങനെ ആണേൽ അമ്മൂനെ കെട്ടാൻ എനിക്കും " രഞ്ജുവും മുൻപോട്ടു വന്നു . നമ്മുടെ മക്കൾ ഇത്ര ഫാസ്റ്റ് ആയിരുന്നോ ...കുടുംബക്കാർ കണ്ണുതള്ളി അവരെ നോക്കി . അലൻ മാത്രം ഇതൊന്നും താന്നെ ബാധിക്കുന്ന കാര്യമല്ല എന്നപോലെ ഇരുന്നു . Single life is most beautiful life . അവൻ ഗായൂനോടും അനൂനോടും ഓരോന്ന് പറഞ്ഞിരുന്നു . " വരുണേ നിനക്ക് കേസ് ഉണ്ടോടാ " ഹരി അവനെ കളിയാക്കി ചോദിച്ചു . " കേസ് ഒക്കെ വരും പോകും " അവൻ പുച്ഛിച്ചു തള്ളി . എല്ലാരും പൊട്ടി ചിരിച്ചു .പണ്ടത്തെ കളിയും ചിരിയും ആ രണ്ട് കുടുംബങ്ങളിലും തിരികെ വന്നിരിക്കുന്നു . വൃശ്ചികത്തിൽ ഗൗരിയുടെയും മകരത്തിൽ നീരജയുടെയും മാളൂന്റെയും കുംഭത്തിൽ രാധൂന്റെയും അമ്മൂന്റെയും മീനത്തിൽ ഭൂമിയുടെയും കാർത്തുവിന്റെയും വിവാഹം നടത്താൻ തീരുമാനിച്ചു .

കീർത്തിയുടെ പഠനമെല്ലാം കഴിഞ്ഞ് നടത്താമെന്ന് വിചാരിച്ചു .കാളി കാറ്റുപോയ ബലൂൺ പോലെ ഇരുന്നു .എല്ലാരും അവനെ നോക്കി കളിയാക്കി ചിരിച്ചു . അന്നത്തെ പകലും വിടവാങ്ങി പോയി . ____________ ദിവസങ്ങൾ ആരേയും കാത്തുനിൽക്കാതെ കടന്നു പോയി . ജിത്തുവിനെ ഇനി തിരക്കണ്ട എന്ന് ദത്തൻ എല്ലാരോടും പറഞ്ഞു . കാരണം ചോദിച്ചപ്പോൾ അയാളിൽ ഒരു പുഞ്ചിരി മാത്രമായിരുന്നു ഉത്തരം . അതോടുകൂടി എല്ലാരും അവനെ തിരക്കി നടക്കുന്നത് നിർത്തി . അതിന്റെ ഇടയിൽ അവരുടെ sem exam കടന്നു പോയി . മഹിയും മനുവും അഭിയും കേരളത്തിലേക്ക് ട്രാൻസ്ഫർ വാങ്ങി വന്നു .ജോയൽ നേരെ കോട്ടയത്തേക്കാണ് പോയത് .അവൻ അവിടെ ഒരു സ്റ്റേഷനിൽ ചാർജ് എടുത്തു . എത്രയൊക്കെ പ്രണയമാണ് എന്ന് പറഞ്ഞാലും പഠിത്തത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പുരുഷഗണങ്ങൾ അനുവദിച്ചില്ല .മാളൂ മാത്രം അനുസരണകാട്ടാതെ വിച്ചൂനെ ശല്യം ചെയ്ത് ഇരുന്നു .

അതുപോലെ താന്നെ ആയിരുന്നു കാളിയും .ഇടക്ക് ഇടക്ക് കീർത്തിയെ ചൊറിഞ്ഞ് പണിവാങ്ങി കൂട്ടും . അലൻ ഇപ്പോഴും single പാസാങ്കേ പാടി നടക്കുന്നു .കാഞ്ഞിരപ്പള്ളിയിൽ ഏതെങ്കിലും അച്ചായത്തി കൊച്ചിനെ നോക്കി വെച്ചിട്ടുണ്ടോ എന്ന് സംശയം ഇല്ലാതില്ല . അനുവും ഗായുവും കീർത്തിയും സ്കൂൾ പരീക്ഷയുടെ ചൂടിൽ ആണ് . ഗൗരിയും മഹിയും മിഴികളിലൂടെ........ വാക്കുകയിലൂടെ.......മൗനത്തിലൂടെ..... പൂഞ്ചിരിയിലൂടെ.....അവരുടെ പ്രിയപുഷ്പ്പമായ ചെമ്പകത്തിലൂടെ.....ശാന്തതയോടെ..............പ്രണയം കൈമാറി കൊണ്ടിരുന്നു .💙 എല്ലാരും തങ്ങളുടെ വീട്ടുകാരുടെ സമ്മതത്തോടെ പ്രണയിച്ചു നടന്നു .എല്ലാരും ആസ്വദിക്കുകയായിരുന്നു ആ നിമിഷങ്ങൾ . മാളൂനെയും വിച്ചുവിനെയും പോലെ ...

.കാർത്തിയെയും കർത്തുവിനെയും പോലെ എല്ലാരെക്കാളും ഫോൺ വിളികൾ കുറവായിരുന്നു മഹിക്കും ഗൗരിക്കും . വിളിച്ചാൽ തന്നെ മൂളലിലോ...രണ്ട് മൂന്ന് വാക്കുകളിലൂടെയോ അവർ ആ സംഭാഷണം നിർത്തും .കാരണം മഹിയുടെ ഒരു സ്വരം കേട്ടാൽ താന്നെ ഗൗരിയുടെ മനം നിറയുമായിരുന്നു .അതുപോലെ മഹിക്കും . ഇന്ദ്രനെയും ദേവിയെക്കാളും ആത്മബന്ധമാണ് ഗൗരിയും മഹിയുമെന്ന് എല്ലാർക്കും തോന്നുമായിരുന്നു .എല്ലാർക്കും അത്ഭുതമായിരുന്നു അവരുടെ പ്രണയം കൂടുതൽ സംസാരിക്കാതെ കണ്ണുകളിലൂടെ....മൗനത്തിലൂടെ .അവർ താന്നെ ഒരു ഭാഷ നെയ്തിരുന്നു .അതിലൂടെ അവർ അവരുടെ പ്രണയം കൈമാറുമായിരുന്നു . അവരുടെ മൗനപ്രണയത്തിന് സാക്ഷിയായി ആ ചെമ്പകമരവും.....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story