💙ഗൗരിപാർവതി 💙: ഭാഗം 66

gauriparvathi

രചന: അപ്പു അച്ചു

ഇന്നാണ് ആ ദിനം . മഹാദേവൻ ഗൗരീപാർവതിയേ പ്രണയസഖിയിൽ നിന്ന് ജീവിതസഖി ആക്കിമാറ്റുന്ന ആ സുന്തരദിനം . രാവിലെ തന്നെ ദേവകി ഗൗരിയെ അമ്പലത്തിൽ തൊഴാൻ പറഞ്ഞു വിട്ടു .അവളുടെ കൂടെ നീരജവും അമ്മൂവും ചെന്നു . മഹേശ്വരന്റെ മുമ്പിൽ കണ്ണടച്ചു നിൽകുമ്പോൾ എന്തെക്കെയോ ഭഗവാനോട് പറയാൻ ഉണ്ടായിരുന്നു അവൾക്ക് പക്ഷെ സന്തോഷത്തിൽ ഒന്നും മനസ്സിലേക്ക് വന്നില്ല . " മഹാദേവരെ.... നിനക്ക് അറിയാലോ ന്റെ മനസ്സ് .....ഒരുപാട് നന്ദി ഈശ്വരാ.....എനിക്ക് എന്റെ ദേവേട്ടനെ തന്നതിന്.....ഒരിക്കലും എന്റെ ദേവേട്ടനെ എന്നിൽ നിന്ന് അകറ്റല്ലേ.....മരണം വരെ കൂടെ ഉണ്ടാവണെ " അവൾ കണ്ണുകൾ അടച്ച് തൊഴുതു . പൂജാരിയുടെ മണിയടിയാണ് അവളുടെ കണ്ണുകൾ തുറപ്പിച്ചത് . " പരീക്ഷണങ്ങൾ കഴിഞ്ഞു കുട്ട്യേ.......എല്ലാം വിധിയാണ് ...കഴിഞ്ഞ ജന്മത്തിലും വരും ജന്മത്തിലും നിന്റെ പാതി മഹാദേവൻ തന്നെയാണ് .....ശിവനും ശക്തിയും പോലെ ....

.അവനായി അവൾ പുനർജനിക്കും ." തിരുമേനിയുടെ വാക്കുകൾ അവളുടെ മനം നിറച്ചു .അവൾ പുഞ്ചിരിയോടെ പ്രസാദം വാങ്ങി . പൂജ ചെയ്തപ്പോൾ തിരുമേനിയുടെ മനസ്സിൽ തെളിഞ്ഞതാണ് അദ്ദേഹം പറഞ്ഞത് . ഗൗരിയും നീരുവും അമ്മുവും വേഗം കോവിലകത്തേക്ക് നടന്നു . കുറച്ചു നിമിഷങ്ങൾ കൂടി കഴിഞ്ഞാൽ താൻ മഹിക്ക് സ്വന്തം .അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു . എല്ലാ കല്യാണവീട്ടിലെയും പോലെ വിച്ചുവും രഞ്ജുവും വരുണും കാർത്തിയും കാളിയും ഓരോ കാര്യങ്ങൾക്കായി ഓടി നടന്നു . ഈശ്വരമഠം കോവിലകത്തെ മകം തിരുന്നാൾ ഗൗരീപാർതിയുടെയും ചെമ്പകശ്ശേരി മനയിലെ മഹാദേവിന്റെയും വിവാഹം നാടുമുഴുവൻ ആഘോഷിച്ചു . ഗ്രാമത്തിൽ ഉള്ളവരെ എല്ലാം ക്ഷണിച്ചിരുന്നു . മനയിലും ഇത് തന്നെയായിരുന്നു അവസ്ഥ . എല്ലാത്തിലും രാമനും വീരനും അജുവും ഓടി നടന്നു .കൂടെ മനുവും ജോയലും ഉണ്ട് .ഐഷു കോവിലകത്താണ് . അവർ അമ്പലത്തിൽ നിന്ന് വന്നപ്പോഴാണ് ഒരു കാറ് വന്നു നിന്നത് .അതിൽ നിന്ന് അലനും അനുവും ഇറങ്ങി .

അവരെ കണ്ട് കള്ളപരിഭവത്തിൽ ഗൗരി മുകളിലേക്ക് കേറി പോയി . " കൊച്ചേ അവൾ പിണക്കത്തിൽ ആണെന്നാ തോന്നുന്നേ " അനൂനെ നോക്കി അലൻ പറഞ്ഞു . " അതേടാ ചേട്ടായി ചേച്ചി പിണക്കത്തില്ല...നിന്നോണ്ട് ഞാൻ അപ്പഴേ പറഞ്ഞതാണേ നേരത്തെ പൊകാമെന്ന്.....അപ്പോ എനിക്ക് പരീക്ഷ ...എനിക്ക് exam എഴുതിയില്ലേൽ കുഴപ്പമില്ല അപ്പോഴാ ചേട്ടായിക്ക് ..കിട്ടുന്നത് വാങ്ങിച്ചോന്നേ " അനു അതും പറഞ്ഞ് ഗായൂന്റെ കൂടെ പോയി . അലൻ ഗൗരിയുടെ പുറകേ പോയി .അവസാനം ഓരോന്ന് പറഞ്ഞ് അവളുടെ പിണക്കം അവൻ മാറ്റി . ബ്യുട്ടീഷനെ വിളിച്ചിരുന്നില്ല ....കാരണം ഗൗരിക്കും മഹിക്കും മേക്കപ്പ് ഇഷ്ടമായിരുന്നില്ല . നീരജയും അമ്മുവും ഐഷുവും കൂടിയാണ് അവളെ ഒരുക്കിയത് . മുഖത്ത് സിമ്പിൾ മേക്കപ്പ് ആണ് ചെയ്തത് .ചുമപ്പിൽ കുഞ്ഞ് വെള്ളകല്ല് പിടിപ്പിച്ച പൊട്ടു തൊട്ടു .കണ്ണ് കടുപ്പത്തിൽ വാലിട്ടെഴുതി....നാസികയിൽ അഞ്ചു വെള്ളകല്ലിന്റെ മൂക്കുത്തി അണിഞ്ഞു .

ചില്ലി റെഡ് കളർ കാൻചീപുരം പട്ടുസാരിയിൽ വൈറ്റ് സ്റ്റോൺ വെച്ച ഹെവി വർക്ക്‌ ഉള്ള സാരി ആയിരുന്നു അവളുടെ കല്യാണസാരീ .പ്രത്യേകം പറഞ്ഞ് നെയ്തെടുത്തതാണ് ആ സാരി . ഡാർക്ക്‌ ഗ്രീൻ കളറിൽ സ്റ്റോൺ വർക്ക്‌ ചെയ്ത ബ്ലൗസും ആയിരുന്നു .ഗ്രീനും റെഡും നല്ല കോമ്പിനേഷൻ ആണ് . മുടി ഗജ്‌റ സ്റ്റൈലിൽ ബൺ ചെയ്തു അതിന് ചുറ്റും മുല്ലപൂ ഒരു ലയറും കുഞ്ഞു റോസാപൂ ഒരു ലയേറുമായി ചുറ്റി . കുറച്ച് മുടി താഴേക്ക് പിന്നിയിട്ടതിൽ ഇടക്ക് ഇടക്ക് റോസാപൂ വേച്ചു . അപ്പോഴാണ് അവിടേക്ക്‌ ദേവകി വന്നത് .അവരുടെ കൈയിൽ ഒരു ആമാടപ്പെട്ടിയും ഉണ്ടായിരുന്നു . " ഇതെല്ലാം പരമ്പരാഗതമായി സൂക്ഷിച്ചു വരുന്ന ആഭരണങ്ങളാ....ഇതെന്റെ കുട്ടിക്കാ " അവർ മേശയുടെ പുറത്ത് അത് വേച്ചു . അവർ പുഞ്ചിരിയോടെ അവരെ നോക്കി . " ഐഷു...നീരൂ..വേഗമാകട്ടെ " അവർ ദൃതിയോടെ പറഞ്ഞു . ഗൗരിയുടെ കവിളിൽ തലോടിയിട്ട് അവർ വേഗം പോയി .

ആമാടപെട്ടിയിൽ നിന്ന് പല തരം ലക്ഷ്മി മാല..... രക്നം പിടിപ്പിച്ച മല....മാങ്ങാ മല ..പല തരം മുല്ലമൊട്ടു മല ....താമരപ്പൂ താലി....നാഗമ്പടം നെക്ലേസ്....നാഗമ്പടം മല....രണ്ട് സെറ്റ് പാലക്ക മല...സൂചി മുല്ല...അഷ്ടലക്ഷ്മി മാല...ദശാവതാരമാല...ചുമപ്പ് കല്ല് പിടിപ്പിച്ച മുല്ലമൊട്ടു മാല ...വിൽക്കാശ് മാല....കണ്ടസ്സരം മാല...കഴുത്തിലമാല...കസവ് മാല....വീര ശൃംഖല ബ്രേസ്‌ലെറ്റ്.....ഒടിയാണം...ദശാവതാര ബാൻഗിൾ...അഷ്ടലക്ഷ്മി വള....പാലക്ക വള...ലക്ഷ്മി വള.....വങ്കി മോതിരം....പവിത്രകെട്ട് മോതിരം...പച്ചയും ചുമപ്പും കല്ല് പിടിപ്പിച്ച ജിമിക്കി....എന്നിവ അവളെ അണിയിച്ചു . എല്ലാം കഴിഞ്ഞ് അവളെ കസേരയിൽ നിന്ന് എഴുന്നേൽപ്പിച്ചു നിർത്തി .നീരുവും അമ്മുവും ഐഷുവും കാർത്തികയും കീർത്തിയും അവളെ കണ്ണെടുക്കാതെ നോക്കി നിന്നു . " ചേച്ചിമാരെ " ഗൗരി കുറുമ്പൊടെ വിളിച്ചു . " കണ്ണ് തട്ടും എന്റെ ഗൗരിക്ക് ..." ഐഷു അത് പറഞ്ഞ് കരിയെടുത്ത് അവളുടെ ചെവിക്ക് പുറകിൽ തേച്ചു . എല്ലാരും ചിരിയോടെ നിന്നു .

ഈശ്വരപുരം ശിവക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട് . അമ്പലമുറ്റത്ത് മനയിലെ കാറുകൾ വന്നു നിന്നു .അതിൽ നിന്നും ഡാർക്ക്‌ ക്രീം കളർ കുർത്ത അണിഞ്ഞ് കസവ് മുണ്ടും ഉടുത്ത് വിരലിൽ നവരക്നമോതിരവും അണിഞ്ഞ് മഹി ഇറങ്ങി .മുടി ജെൽ ഉപയോഗിച്ച് ഒതുക്കി വെച്ചിരുന്നു . അപ്പോ തന്നെ കോവിലകത്തുള്ളവരും വന്നിരുന്നൂ . മഹേശ്വരന്റെ മുന്നിൽ കണ്ണുകൾ അടച്ച് കൈകൂപ്പി നിന്ന് തൊഴുതു മഹി .അല്പസമയത്തിനകം അടുത്ത് ആരുടെയോ സമീപം അറിഞ്ഞ മഹി കണ്ണുകൾ തുറന്നതും സർവ്വാഭരണ വിഭൂഷിതയായി ഗൗരി .അവന്റെ കണ്ണുകൾ വിടർന്നു .കൃഷ്ണമണികൾക്ക് ഒരു പ്രത്യേക തിളക്കം കൈവന്നിരുന്നു . ഗൗരി അവനെ നോക്കി പുഞ്ചിരിച്ചു . അവൻ അവളെ തന്നെ നോക്കി നിന്നു . " അളിയാ കുറച്ച് മയത്തിലൊക്കെ " കാളി അവന്റെ ചെവിൽ വന്ന് പറഞ്ഞപ്പോഴാണ് താൻ ഇപ്പോഴും അവളെ നോക്കി നിൽക്കുവാണ് എന്ന് അവൻ ഓർത്തത് . അവൻ ചെറു ചമ്മലോടെ മുഖം തിരിച്ചു . " താലി കെട്ടിക്കോളുക " തിരുമേനി പറഞ്ഞതും ശേഖർ മഹിയുടെ കൈയിൽ ആലില താലി നീട്ടി . മഹി അത് പുഞ്ചിരിയോടെ വാങ്ങി .മാളു ഗൗരിയുടെ മുടി പൊക്കി കൊടുത്തു .

അവൻ അവളെ നോക്കി ..അവളിൽ നിറഞ്ഞ പുഞ്ചിരി ആയിരുന്നു .അവൻ ആ മഞ്ഞചരടിൽ കോർത്ത ആലില താലി അവളുടെ കഴുത്തിൽ കെട്ടി .മൂന്ന് വട്ടം ഒരിക്കലും അഴിയാത്ത പോലെ മുറുക്കി കെട്ടിയതോടെ ഗൗരി മഹിക്ക് സ്വന്തമായി . രണ്ടുപേരുടെയും മനസ്സിൽ പേര് അറിയാത്ത ഒരു അനുഭൂതി നിറഞ്ഞു . സീമന്തരേഖയിൽ അവൻ സിന്ദൂരം അണിയിച്ചു . ഒരിക്കലും താലിയും സിന്ദൂരവും തന്റെ മരണത്തിലൂടെ അല്ലാതെ അകന്നു പോകല്ലേ എന്ന് അവൾ മനമുരുകി പ്രാർത്ഥിച്ചു . ചിലർ കുരവയിട്ടു .......അവർക്ക് മീതെ പുഷ്പ്പവർഷം തീർത്തു . ഋദധാമ പരാജിത ദുര്വാഹ പ്രാണവാത്മീക അധികസ്വര ദൂദിശാരദ നമോസ്തുതേ ശ്യാമാംബരം മുഖസാഗരം തുളസീധളം അതിസുന്ദരം കനകാസുഖം നാരീ വരം സുഭദം * മംഗല്യം തന്തുനാനേന മംഗല്യം മാമജീവന ഹേതുനാ മംഗല്യം തന്തുനാനേന മംഗല്യം മാമജീവന ഹേതുനാ * മാംഗല്യമന്ത്രം മുഴങ്ങി ....... Made for each other * അവിടെ നിന്നവരുടെ എല്ലാം നാവിൽ ഇതായിരുന്നു . താമരഹാരം അവർ പരസ്പരം അണിയിച്ചു . മഹിയുടെ കൈയിൽ വെറ്റില വെച്ച് വിഷ്ണു ഗൗരിയുടെ കൈ മഹിയുടെ കൈയിൽ ഏലിപ്പിച്ചു .

നോക്കിക്കോണേ മോനെ അയാൾ മഹിയെ നോക്കി പറയാതെ പറഞ്ഞു . അത് മനസിലാക്കിയ മഹി പുഞ്ചിരിയോടെ കണ്ണടച്ചു കാണിച്ചു . അവർ ശ്രീകോവിലിനു ചുറ്റും വലം വേച്ചു . ഗൗരിയെ ആ വേഷത്തിൽ കണ്ട വസുദേവന്റേയും അനിയന്മാരുടെയും കണ്ണുകൾ എന്തിനോ നിറഞ്ഞു .അവർ ഒരുപാട് ആഗ്രഹിച്ചിരുന്നു ദേവയാനിയെ ആ വേഷത്തിൽ കാണാൻ .....പക്ഷെ വിധി .എന്നാൽ ആ വിധി തന്നെ അവരുടെ കുഞ്ഞനിയത്തിയുടെ രൂപത്തിൽ ഗൗരിയെ കാണിച്ചു കൊടുത്തു .മഹിയെയും ഗൗരിയേയും കണ്ട് അവരുടെ മനസ്സ് നിറഞ്ഞു . സദു എല്ലാം കണ്ടു നിന്നു .തന്നിൽ ഇപ്പോഴും ആ പഴയ ദേവയാനിയോട് പ്രണയം ഉണ്ട് ...ഒരുപൊടി കുറയാതെ......അതുകൊണ്ടാണ് തനിക്ക് ഒരു ജീവിതം വേണ്ടെന്ന് വെച്ചത് .ഗൗരി അയാൾക്ക് മകളെ പോലെയാണ് ..മഹിയെയും ഗൗരിയേയും കണ്ട് അയാൾ മനസ്സ് കൊണ്ട് അവരെ അനുഗ്രഹിച്ചു . ദേവന്റെയാണ് ദേവി . ദേവന്റെ മാത്രം ദേവി .❤️ പിന്നെ ഗംഭീരമായ സദ്യ ആയിരുന്നു .അതിന് ശേഷം ഫോട്ടോ എടുപ്പ് . " വിച്ചേട്ടാ...." എല്ലാം നോക്കി നിന്ന വിച്ചൂനെ മാളു തോണ്ടി വിളിച്ചു . " മ്മ്...എന്താ " അവൻ പിരികം പൊക്കി അവളോട് ചോദിച്ചു . " നമ്മുക്ക് ഒളിച്ചോടാം "

അവൾ എന്തോ കണ്ടുപിടിച്ചപോലെ പറഞ്ഞു . " എന്ത് ? " അവൻ അന്തം വിട്ട് അവളെ നോക്കി . " മനുഷ്യാ നമ്മുക്ക് ഒളിച്ചോടാം " മാളു . " ഒന്ന് പോടി വട്ടത്തി....അവള്ടെ ഒളിച്ചോട്ടം ...കല്യാണം ഉറപ്പിച്ചല്ലോ പിന്നെന്താ " അവൻ അവളുടെ തലയിൽ കൊട്ടി . " ഒളിച്ചോട്ടം അല്ലെ ഒരു ത്രിൽ " മാളു കണ്ണുകൾ വിടർത്തി പറഞ്ഞു . " ഈശ്വരാ ഇതിനെയാണോ ഞാൻ ജീവിതകാലം മുഴുവൻ സഹിക്കേണ്ടത് " വിച്ചു മുകളിലേക്ക് നോക്കി ആരോടെന്നില്ലാതെ പറഞ്ഞു . " നിനക്ക് ഇതിലും വലുത് ഒന്നും വരാൻ ഇല്ല വിച്ചു " അർജുൻ അവന്റെ തോളിൽ തട്ടി കളിയാക്കി പറഞ്ഞു . " ശവത്തിൽ കുത്തല്ലേ അളിയാ " വിച്ചു ദയനീയമായി പറഞ്ഞു . " നിനക്ക് അറിഞ്ഞൂടെ മാളൂനെ......കുറച്ച് ആകാംഷയും ത്രിൽ അടിക്കലും കൂടുതലാ കുട്ടിക്ക് ..."കാളി അവന്റെ തോളിൽ തട്ടി .

എല്ലാരും അവന്റെ മുഖഭാവം കണ്ട് പൊട്ടി ചിരിച്ചു . എല്ലാരും ഫോട്ടോ എടുക്കുന്നടുത്ത് പോയി . ഫോട്ടോഗ്രാഫർ തിരിച്ചും മറിച്ചും..... മഹിയെ കൊണ്ട് ഗൗരിയെ എടുപ്പിച്ചും....കുളപ്പടവിൽ ഇരുന്നും കിടന്നും ഫോട്ടോ എടുത്തു .ആകെ ഒരു കല്യാണമല്ലേ എന്ന് വിചാരിച്ച് മഹി എല്ലാം സഹിച്ച് ഒരു പുഞ്ചിരി മുഖത്ത് അണിഞ്ഞു . " ഇനി ഞങ്ങൾ പെൺവീട്ടുകാരുടെ കലാപരിപാടികൾ ആണ് ." കാളി പറഞ്ഞത് എന്താണെന്ന് മഹിക്കും ഗൗരിക്കും മനസിലായില്ല . " ഇങ്ങോട്ട് വാടി ." ഗൗരിയെ വിളിച്ചുകൊണ്ട് അലൻ അമ്പലത്തിന്റെ അടുത്തേ കാട്ടിൽ കൊണ്ട് നിർത്തി . " ഡാ അച്ചായാ ...ഇവിടെ എന്തിനാ " ഗൗരി ഒന്നും മനസിലാകാതെ അവനെ നോക്കി . " Wait and see gourikutty " അലൻ അവളുടെ കവിൾ തട്ടി പോയി . അപ്പോഴാണ് ഒരു ബക്കറ്റും മഗും കൊണ്ട് കാളി വന്നത് . " ഇവര് ഇത് എന്ത് coconut ആണ് കാണിക്കുന്നത് " അവൾ എല്ലാരേയും സംശയത്തിൽ നോക്കി .അപ്പോഴേക്കും അലൻ ഒരു വലിയ ചേമ്പിലയുമായി വന്നു .

ഗൗരിയെ മഹി മതിലിന്റെ പുറത്ത് കേറ്റി ഇരുത്തി . അലൻ മതിലിൽ ചാടി കേറി ഗൗരിയുടെ തലയുടെ മുകളിൽ ചേമ്പില വേച്ചു .കാളി ചേമ്പിലയിൽ വെള്ളം ഒഴിച്ചു . " എടി പോസ് ചെയ്യടി " കാർത്തി പല്ലുകടിച്ച് പറഞ്ഞു . " കാളിയാ....എന്റെ മേത്തെങ്ങാനം വെള്ളം വീണാൽ നിന്നെ ഞാൻ കുളത്തിൽ കൊണ്ടുപോയി മുക്കും " ഗൗരി താക്കിതോടെ പറഞ്ഞു . ഗൗരി പറഞ്ഞാൽ ചെയ്യുമെന്ന് അറിയാവുന്നത് കൊണ്ട് അവളുടെ ദേഹത്ത് വീഴാത്ത പോലെയാണ് അവൻ വെള്ളം ഒഴിച്ചത് .അങ്ങനെ കുറേ ഫോട്ടോസ് എടുത്തു . അവസാനം മനയിലേക്ക് പോകാൻ സമയം ആയി .അപ്പോഴേക്കും ഗൗരിയുടെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു .വിച്ചുവും രഞ്ജുവും കാളിയും കാർത്തിയും വരുണും നിറയുന്ന കണ്ണുകൾ മറച്ചു പിടിച്ചു . വിഷ്ണൂന്റെയും ഹരിയുടെയും സൂര്യന്റെയും ലക്ഷ്മിയുടെയും വസുവിന്റെയും ദേവകിയുടെയും എല്ലാരുടെയും കാലിൽ വീണ് ഗൗരിയും മഹിയും അനുഗ്രഹം വാങ്ങി . അവസാനം അവളെ വിഷ്ണു കാറിൽ കേറ്റി .അജുവാണ് കാറ് ഓടിച്ചത് .കാറ് എടുക്കാൻ തുടങ്ങുന്നതിനു മുമ്പ് ഗൗരി കാറിൽ നിന്ന് ഇറങ്ങി ഏട്ടന്മാരുടെ ഇടയിലേക്ക് ഓടി കേറി .

അവരെ ചേർത്തു പിടിച്ച് അവൾ പൊട്ടി കരഞ്ഞു . അവരും പിടിച്ചുവെച്ച കണ്ണുനീർ തുറന്നു വിട്ടു .കുറച്ചു സമയം കഴിഞ്ഞപ്പോൾ അവളെ അവർ പിടിച്ചു മാറ്റി കണ്ണുനീർ തുടച്ചു .ഏട്ടന്മാർ എല്ലാം വാത്സല്യത്തോടെ അവളുടെ നെറുകയിൽ മുത്തമിട്ടു . അവർ കാറിന്റെ അരികിൽ കൊണ്ടുവന്ന് അവളെ പിടിച്ചു കേറ്റി . " ഞങ്ങളുടെ ജീവനാ ഇവൾ....." ഗൗരി മഹിയെ ഏൽപ്പിച്ച് അവർ പറഞ്ഞു . മഹി അവളെ പുഞ്ചിരിയോടെ ചേർത്തു പിടിച്ചു . അമ്പലമുറ്റത്ത് നിന്നും കാറ് നീങ്ങുന്നത് അവർ നോക്കി നിന്നു . രാത്രിയിൽ പാർട്ടി വെച്ചിരുന്നു .എല്ലാരും ആഘോഷിച്ചു നടന്നു .പാട്ടും കൂത്തും...മഹിയുടെയും ഗൗരിയുടെയും പാട്ടും couple ഡാൻസും .എല്ലാം കൊണ്ട് എല്ലാരും സന്തോഷത്തിൽ ആയിരുന്നു . ___________💙 നിശയുടെ രാജാവായ പൂർണചന്ദ്രനെ കണ്ടപ്പോൾ ആ പെണ്ണ് ആയിരം ഇതളുകളുള്ള തന്റെ മേനി വിടർത്തി അവനെ പ്രണയത്തോടെ നോക്കി. രജനിയിൽ നിശബ്തയിലേക്ക് പൂനിലാവ് പരത്തുന്ന ആ അമ്പിളി കലയെയാണ് ആമ്പൽ പൂ പ്രണയിച്ചത്. മുല്ല മൊട്ടുകൾ പ്രണയഭമായി വിടർന്നു. ബാൽക്കണിയിൽ പൂനിലാവും നോക്കി നിൽക്കുന്ന ഗൗരിയെ മഹി ആദ്യമായി കാണുന്നപോലെ നോക്കി നിന്നു.

ലൈറ്റ് ബ്ലൂ കളർ സാരിയും അഴിച്ചിട്ടിരിക്കുന്ന മുടിയും അതിനേക്കാളേറെ അവനെ ആകർശിച്ചത് നിലാവത്ത് തിളങ്ങുന്ന അവളുടെ വൈരിക്കൽ മൂക്കുത്തിയാണ്. മഹി വന്നത് അവൾ അറിഞ്ഞില്ല. മഹി പുറകിലൂടെ ചെന്ന് അവളെ ചുറ്റിവരിഞ്ഞു. താടി അവളുടെ തോളിൽ വെച്ചു. പെട്ടന്നായത് കൊണ്ട് അവൾ ഒന്ന് ഉയർന്നു പൊങ്ങി. ചെറുതായി പുഞ്ചിരിച്ചുകൊണ്ട് അവൾ അവന്റെ കൈക്കുമീതെ കൈവെച്ച് അവന്റെ തലയിലേക്ക് തലവെച്ചു. പാറു.... അവന്റെ ആർദ്രമായി. അവളുടെ കാതിൽ വിളിച്ചു. ചെറുതായി കാതിൽ കടിച്ചു. "സ്സ്.... ' അവന്റെ നിശ്വാസം കാതിൽ പതിഞ്ഞപ്പോൾ അവളെ എന്തെന്നില്ലാത്ത അനുഭൂതി പൊതിഞ്ഞു. "ഞാൻ ഒരു ആഗ്രഹം പറഞ്ഞാ സാധിച്ചു തരുവോ..... " മഹി അങ്ങനെ നിന്നുകൊണ്ട് ചോദിച്ചു. "എന്താ ദേവേട്ടാ.... " അവൾ സംശയത്തോടെ പിരികം ചുളിച്ചു. " നീ എനിക്ക് വേണ്ടി ചിലങ്ക അണിയണം.... നൃത്തം ചെയ്യണം.. കഴിയുവോ.... " മഹി അവളെ തനിക്ക് നേരെ തിരിച്ചു നിർത്തി. "

അതിന് ദേവേട്ടാ ഞാൻ നൃത്തം പഠിച്ചിട്ടില്ല.. പിന്നെ എങ്ങനെ.. "അവൾ വിഷമത്തോടെ തല കുഞ്ഞിച്ചു. " കഴിയും ന്റെ ദേവിക്ക് ഈ ദേവന് വേണ്ടി നൃത്തം ചെയ്യാൻ കഴിയും. എന്റെ സ്വരത്തിൽ നീ മതിമറന്നാടും... എനിക്ക് ഉറപ്പുണ്ട്. "മഹി പ്രണയത്തോടെ അവളുടെ മുഖത്തേക്ക് വീഴുന്ന കുഞ്ഞ് മുടികൾ ഒതുക്കികൊണ്ട് പറഞ്ഞു. അവൾ തല ഉയർത്തി അവന്റെ കണ്ണിലേക്ക്‌ നോക്കി. അവളിൽ പുഞ്ചിരി വിരിഞ്ഞു. മഹി സ്വപാനത്തിൽ ഇരുന്ന ചിലങ്ക എടുത്തു. ഒരു പുഞ്ചിരിയോടെ മഹി അവളുടെ കാലിൽ അതണിഞ്ഞു. അവളുടെ വെണ്ണപോലത്തെ പാതത്തിൽ അമർത്തി ചുംബിച്ചു. അവൾ സാരിയുടെ മുന്താണി അരയിൽ കുത്തി. സാരി പൊക്കിവെച്ചു. ഗൗരി കണ്ണുകൾ അടച്ച് കാലുകൊണ്ട് താളം പിടിച്ചു. അവളുടെ ഉപബോധമനസ്സ് ഉണർന്നു. നൃത്തചുവടുകൾ അവളുടെ മനസിലേക്ക് മറനീക്കി പുറത്തുവന്നു. 🎶മയിലായ് പറന്നു വാ മഴവില്ലു തോൽക്കും എൻ അഴകേ 🎶 മഹിയുടെ സ്വരം അവിടെ മുഴങ്ങി. 🎶

മയിലായ് പറന്നു വാ മഴവില്ലു തോൽക്കും എൻ അഴകേ കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ ഏഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ 🎶 ഗൗരി പാടിക്കൊണ്ട് നൃത്തം ചെയ്‌തു. 🎶എൻമാറിൽ ചേർന്നു മയങ്ങാൻ ഏഴുവർണ്ണവും നീ അണിയൂ... 🎶 മഹിയുടെ നെഞ്ചിൽ തലവെച്ച് അവൾ നിന്നു. 🎶നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും 🎶 മഹി അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് ആ വിരിഞ്ഞ നെറ്റിയിൽ ചുംബിച്ചു ആ സമയം അവർ ഗൗരിയും മഹിയുമായിരുന്നില്ല. ദേവനും ദേവിയുമായിരുന്നു. തന്റെ താലിയണിഞ്ഞ് സീമന്തരേഖയിൽ സിന്ധുരം ചാർത്തി തന്റെ സ്വരത്തിൽ ദേവി നൃത്തം ചെയ്യണമെന്ന് ദേവന്റെ ആഗ്രഹമായിരുന്നു. അന്ന് നാടക്കാതെ പോയത് ഇന്ന് സഫലികരിച്ചു. 🎶നിസരി നീധപനി ധാപമഗരീ മാഗാസ നിസാ മയിലായ് ഓ മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ🎶

മഹി. 🎶മുകിലുകൾ മേയും മാമഴകുന്നിൽ തളിരണിയും മയില്‍പ്പീലിക്കാവിൽ മുകിലുകൾ മേയും മാമഴകുന്നിൽ തളിരണിയും മയില്‍പ്പീലിക്കാവിൽ കാതരമീ കളിവീണ മീട്ടി തേടി അലഞ്ഞു നിന്നേ ഞാൻ വരൂ വരൂ വരദേ.. തരുമോ ഒരു നിമിഷം 🎶 പാടുന്ന മഹിക്ക് ചുറ്റും അവൾ വലവെച്ചു കളിച്ചു. 🎶മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ വിരഹനിലാവിൽ സാഗരമായി പുഴകളിലേതോ ദാഹമായി ആറ്റിലുറങ്ങും തേങ്ങലായി പാട്ടിനിണങ്ങും രാഗമായ് വരൂ വരൂ വരദേ.. തരുമോ തിരുമധുരം 🎶ഗൗരി. 🎶മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ ഏഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ മാപാനീ നീസനീസാസ നിസരീ നീധ മപ നീസനിസ നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും നിസരി നീധപനി ധാപമഗരീ മാഗാസ നിസാ മയിലായ് ഓ മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ🎶

അവർ ഒരുമിച്ച് പാടി..... ഗൗരി സ്വയം മറന്നാടി... പരസ്പരം നോക്കി അവർ പുഞ്ചിരിച്ചു. ഗൗരി ചിലങ്ക ഊരി വെച്ചു. സ്വപാനത്തിൽ മഹിയുടെ നെഞ്ചിൽ ചാരി പുഞ്ചിരിയോടെ അവൾ കണ്ണുകൾ അടച്ചിരുന്നു. " പാറു..... " അവന്റെ വിളിയിൽ അവൾ തല ഉയർത്തി നോക്കി. കാലം തെറ്റി പെയ്യുന്ന മഴയുടെ വരവിനായി ഇളം കാറ്റ് വീശി. മുഖത്തേക്ക് വരുന്ന മുടികളെ അവൻ വലം കൈകൊണ്ട് അവളുടെ ചെവിക്ക് പുറകിലായി ഒതുക്കി വെച്ചു. അവന്റെ നോട്ടം തങ്ങാൻ നാണത്തോടെ പുഞ്ചിരിച്ച് അവൾ മിഴികൾ താഴ്ത്തി. " സൂര്യനെ കണ്ട താമരമുട്ടുകൾ പോലെ എന്റെ നോട്ടത്തിൽ വിരിയുന്ന നിന്റെ ഈ നുണകുഴിയോട് പോലും എനിക്ക് പ്രണയമാണ് പെണ്ണെ.... " കാതിൽ പതിയെ പറഞ്ഞുകൊണ്ട് അവളുടെ കവിളിൽ അവൻ അമർത്തി ചുംബിച്ചു. അവന്റെ കണ്ണുകളിൽ പ്രണയത്തിനുമപ്പുറം പല ഭാവങ്ങൾ ആണെന്ന് അവൾക്ക് തോന്നി. അവളുടെ മുഖത്തേക്ക് രക്തം ഇരച്ചു കയറി. വിരിഞ്ഞു നിൽക്കുന്ന പനിനീർറോസപൂ പോലെ അവളുടെ കവിളുകൾ തുടുത്തു. " നീ എന്താ പെണ്ണെ ഒന്നും മിണ്ടാത്തെ " ചൂണ്ടുവിരൽ കൊണ്ട് അവളുടെ താടിയിൽ പിടിച്ച് അവൻ ഉയർത്തി.

" മ്മ്ഹ് മ്.. "അവൾ ചിരിച്ചുകൊണ്ട് ഒന്നുമില്ലെന്ന് തലയാട്ടി.. അവന്റെ വാക്കുകളേകൾ സ്പർശത്തേക്കാൾ അവന്റെ നോട്ടത്തിലാണ് അവന്റെ ആ മിഴികളാണ് അവളെ നിശബ്ദതയാക്കുന്നത്. അവളുടെ മിഴികളെ താഴ്ത്തുന്നത്. അവന്റെ മിഴികൾ അവളുടെ മുഖം മുഴുവൻ പരതി.. അവരുടെ കണ്ണുകൾ കോർത്തു. അവന്റെ കണ്ണുകളിൽ ഗൗരിയുടെ മുഖം നിറഞ്ഞു നിന്നു. അവന്റെ ചുണ്ടുകൾ അവളുടെ നെറ്റി പതിഞ്ഞു. അവിടുന്ന് അവളുടെ മൂക്കിന് തുമ്പിലും അവിടുന്ന് തന്റെ ഇണയെ തേടി അവളുടെ പനിനീർ പൂവിന്റെ ഇതൾ പോലെ ചുമന്ന അധരത്തിൽ പതിഞ്ഞു. ആ പ്രണയനിമിഷം കണ്ട നാണത്തിൽ പൂർണചന്ദ്രനും ആകാശത്ത് വിതറിയ സ്വർണ്ണപൂക്കളും കാർമേഘങ്ങളുടെ ഇടയിലേക്ക് ഒളിച്ചു. തന്നേ പ്രണയത്തോടെ നോക്കുന്ന ആമ്പൽ പൂവിലേക്ക് നിലാവിനെ ഒഴുകിക്കിയിട്ട് ആ ചന്ദ്രൻ കാർമേഘകെട്ടിൽ മറഞ്ഞിരുന്നു. മഹി ഗൗരിയുമായി മുറിയിലേക്ക് നടന്നു. കാറ്റത്ത് മുറിയിലെ വെള്ളകർട്ടനുകൾ പറന്നു.

ചെമ്പകമരങ്ങളെ തഴുകി വന്ന ഇളം മന്ദമാരുതൻ ചെമ്പകപൂക്കളെ മുറിക്കുള്ളിലേക്ക് വർഷിച്ചു . അവിടെ ചെമ്പകത്തിന്റെ മാസ്മരിക ഗന്ധം നിറഞ്ഞു . ഭൂമിയെ പുൽകാൻ മഴ ശക്തിയോടെ മണ്ണിൽ പതിച്ചു. തന്റെ പ്രണയിനിയിലേക്ക് മഴ തന്റെ പ്രണയത്തിന്റെ തീവ്രതയോടെ പടർന്നു കേറി. ഭൂമിയെ ആ മഴ കുളിരണിയിച്ചു കൊണ്ട് സ്വന്തമാക്കി. കാവിലെ ചെമ്പകചോട്ടിൽ രണ്ട് നാഗങ്ങൾ പരസ്പരം ചുറ്റി വരിഞ്ഞു . മത്സരബുദ്ധിയോടെ വാശിയോടെ അത്രയും പ്രണയത്തോടെ ഇണചേർന്നു .അവർക്ക് മീതെ വെള്ളത്തുള്ളികളുമായി ചെമ്പകപൂക്കൾ വീണുകൊണ്ടിരുന്നു. മുല്ലവള്ളി ചെമ്പകമരത്തിലേക്ക് ഭ്രാന്തമായി പടർന്നു കേറി. മഴ തുള്ളി അവളെ സ്പർശിച്ചപ്പോൾ അവൾ ഉണർന്നു . മുല്ല മുട്ടുകൾ വിടർന്നു .മുല്ലപൂക്കളുടെ സുഗന്ധം അവിടമാകെ പരന്നു. ചെമ്പകപൂവിൽ നിന്ന് തേൻനുകരാനായി പൂവിന് ചുറ്റും മിന്നാമിനുങ്ങ് വട്ടമിട്ടു പറന്നു. അതിന്റെ തേൻ ആകുവോളം മതിവരാതെ ആ പൊൻവണ്ട് നുകർന്നു.

ആ ചെമ്പകപൂ വണ്ടിന്റെ പ്രണയത്തിൽ തളർന്നു പോയിരുന്നു .ഇതളുകൾ കൂമ്പി അടഞ്ഞു .അപ്പോഴും ആ പൊൻവണ്ട് അവളുടെ തേൻ നുകരുന്നുണ്ടായിരുന്നു . ഇളം കാറ്റിൽ ചെമ്പകവും പാരിജാതവും ഒരുമിച്ച് നിർത്താതെ പൊഴിഞ്ഞു . നിമിഷങ്ങളായി ഉള്ള മഴയുടെ പ്രണയത്തിന്റെ ശക്തിയിൽ പൂന്തോട്ടത്തിൽ നിന്ന പനിനീർ പൂവിന്റെ ഇതളുകൾ മുല്ല പൂക്കളുടെ ഇടയിലേക്ക് അടർന്നു വീണു . മഴ പൂർണമായി ഭൂമിയെ കവർന്നെടുത്തു .❤️ മഹിയുടെ നെഞ്ചിൽ ഗൗരി സന്തോഷത്തോടെ കിടന്നു .ലോകത്ത് ഏറ്റവും ഭാഗ്യം ചെയ്തവർ തങ്ങളാണെന്ന് അവർക്ക് തോന്നിയ നിമിഷം . അവളുടെ തിരുനെറ്റിയിൽ സിന്ദൂരത്തെയും കഴുത്തിൽ പറ്റിച്ചേർന്നു കിടക്കുന്ന താലിയെയും മഹി പുഞ്ചിരിയോടെ നോക്കി . *LOVE YOU DEVU ❤You are the one who melted into my soul. ️* അവൻ അവളുടെ നെറ്റിയിൽ മുത്തമേകി കൊണ്ട് പറഞ്ഞു . ആദ്യമായി അവന്റെ നാവിൽ നിന്ന് വന്ന വാക്കുകളിൽ അവൾ ഒരുപാട് സന്തോഷം കണ്ടെത്തി .

അവളുടെ ഉള്ളം തുടികൊട്ടി . LOVE YOU TOO DEVETTA ❤️ അവൾ അവന്റെ നെറ്റിയിൽ മുത്തമിട്ടു . അവൻ അവളെ ചേർത്തു പിടിച്ചു കിടന്നുകൊണ്ട് മഴയുടെ സംഗീതം ശ്രവിച്ചു . അവളും ആ നാദം കേട്ട് കണ്ണടച്ചു . " ദേവേട്ടാ ഒരു പാട്ട് പാടുവോ " അവന്റെ നെഞ്ചിൽ കിടന്നുകൊണ്ട് അവൾ ചോദിച്ചു . അവൻ ഒന്ന് പുഞ്ചിരിച്ചു . 🎶ചന്ദനക്കുറി നീ അണിഞ്ഞതിൽ എന്റെ പേര് പതിഞ്ഞില്ലെ...... മന്ദഹാസ പാൽനിലാപ്പുഴ എന്റെ മാറിൽ അലിഞ്ഞില്ലേ... വർണ്ണങ്ങൾ വനവല്ലി കുയിലായി ..... ജന്മങ്ങൾ മലർമണി കുടചൂടി .❤️🎶 അവൻ പുഞ്ചിരിയോടെ പാടി .അവന്റെ സ്വരമധൂര്യത്തിൽ അവൾ കണ്ണുകൾ അടച്ചു കിടന്നു . ചെമ്പകവും പാരിജാതവും ഒരുമിച്ചു പൊഴിയുന്ന യാമത്തിൽ ഈ മുല്ലവള്ളി പോലെ നിന്നിലേക്ക് എനിക്ക് പടരണം.......നിന്റെ നെറുകയിൽ എന്റെ പ്രണയമുദ്രയായി സിന്ദൂരചുമപ്പ് വിരിയണം ......നിന്നിൽ ഒരു വസന്തം തീർക്കണം ..... എന്റെ പ്രണയത്തിന്റെ അവശേഷിപ്പായി...നിന്നിൽ ഒരു മുല്ലപ്പൂ വിടരണം .അത്രയും പ്രണയത്തോടെ നമ്മുടെ പ്രണയത്തിൽ വിരിഞ്ഞ ആ പൂവിതളിന് ഞാൻ ഒരു പേരിടും *സൗപർണിക ❤️*

ഇന്ദ്രൻ ദേവിയോട് പറഞ്ഞ വാക്കുകൾ രണ്ടുപേരുടെയും മനസിയൂടെ കടന്നു പോയി .അവർ അറിയാതെ ഒരു പുഞ്ചിരി അവരുടെ അധരത്തിൽ സ്ഥാനം പിടിച്ചു . രാത്രിയുടെ ഏതോ യാമത്തിൽ അവരെ നിദ്രാദേവി കടാക്ഷിച്ചു .അവർ നിദ്രയിലേക്ക് പതിയെ പതിയെ വഴുതി വീണു .അപ്പോഴും മഹിയുടെ കൈയിൽ സുരക്ഷിത ആയിരുന്നു അവന്റെ പാറൂ ....... _ അവൻ അവളുടെ നെറ്റിയിൽ മുത്തമേകി കൊണ്ട് പറഞ്ഞു . ആദ്യമായി അവന്റെ നാവിൽ നിന്ന് വന്ന വാക്കുകളിൽ അവൾ ഒരുപാട് സന്തോഷം കണ്ടെത്തി .അവളുടെ ഉള്ളം തുടികൊട്ടി . *LOVE YOU TOO DEVETTA ❤️* അവൾ അവന്റെ നെറ്റിയിൽ മുത്തമിട്ടു . അവൻ അവളെ ചേർത്തു പിടിച്ചു കിടന്നുകൊണ്ട് മഴയുടെ സംഗീതം ശ്രവിച്ചു . അവളും ആ നാദം കേട്ട് കണ്ണടച്ചു . " ദേവേട്ടാ ഒരു പാട്ട് പാടുവോ " അവന്റെ നെഞ്ചിൽ കിടന്നുകൊണ്ട് അവൾ ചോദിച്ചു . അവൻ ഒന്ന് പുഞ്ചിരിച്ചു . 🎶ചന്ദനക്കുറി നീ അണിഞ്ഞതിൽ എന്റെ പേര് പതിഞ്ഞില്ലെ...... മന്ദഹാസ പാൽനിലാപ്പുഴ എന്റെ മാറിൽ അലിഞ്ഞില്ലേ... വർണ്ണങ്ങൾ വനവല്ലി കുയിലായി ..... ജന്മങ്ങൾ മലർമണി കുടചൂടി .❤️🎶

അവൻ പുഞ്ചിരിയോടെ പാടി .അവന്റെ സ്വരമധൂര്യത്തിൽ അവൾ കണ്ണുകൾ അടച്ചു കിടന്നു . *ചെമ്പകവും പാരിജാതവും ഒരുമിച്ചു പൊഴിയുന്ന യാമത്തിൽ ഈ മുല്ലവള്ളി പോലെ നിന്നിലേക്ക് എനിക്ക് പടരണം.......നിന്റെ നെറുകയിൽ എന്റെ പ്രണയമുദ്രയായി സിന്ദൂരചുമപ്പ് വിരിയണം ......നിന്നിൽ ഒരു വസന്തം തീർക്കണം ..... എന്റെ പ്രണയത്തിന്റെ അവശേഷിപ്പായി...നിന്നിൽ ഒരു മുല്ലപ്പൂ വിടരണം .അത്രയും പ്രണയത്തോടെ നമ്മുടെ പ്രണയത്തിൽ വിരിഞ്ഞ ആ പൂവിതളിന് ഞാൻ ഒരു പേരിടും *സൗപർണിക* ❤️* ഇന്ദ്രൻ ദേവിയോട് പറഞ്ഞ വാക്കുകൾ രണ്ടുപേരുടെയും മനസിയൂടെ കടന്നു പോയി .അവർ അറിയാതെ ഒരു പുഞ്ചിരി അവരുടെ അധരത്തിൽ സ്ഥാനം പിടിച്ചു . രാത്രിയുടെ ഏതോ യാമത്തിൽ അവരെ നിദ്രാദേവി കടാക്ഷിച്ചു .അവർ നിദ്രയിലേക്ക് പതിയെ പതിയെ വഴുതി വീണു .അപ്പോഴും മഹിയുടെ കൈയിൽ സുരക്ഷിത ആയിരുന്നു അവന്റെ പാറൂ ............തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story