💙ഗൗരിപാർവതി 💙: ഭാഗം 67

gauriparvathi

രചന: അപ്പു അച്ചു

5 വർഷങ്ങൾക്ക് ശേഷം................ " അത്താ......ത്താ ...." ഉറങ്ങി കിടക്കുന്ന മഹിയുടെ പുറത്ത് കിടന്ന് അവനെ എഴുനേൽപ്പിക്കാൻ ശ്രമിക്കുകയാണ് അവന്റെ കുഞ്ഞിപ്പെണ്ണ് . അവൻ എഴുനേൽക്കാത്തത് കാരണം അവൾ അവന് ചുറ്റും ഇഴഞ്ഞു നടന്നു .അവന്റെ മുഖത്ത് പഞ്ഞിപോലത്തെ കുഞ്ഞി കൈകൊണ്ട് അടിച്ചു കൊണ്ടിരുന്നു .എന്നാൽ മഹിക്ക് അത് തഴുകൽ ആയാണ് തോന്നിയത് .അവൻ ഉണർന്നിട്ടും എഴുനെൽകാതെ അവളുടെ കുറുമ്പുകൾ ആസ്വാധിച്ചു കിടന്നു .ഒരു കണ്ണുതുറന്ന് ഇടക്ക് ഇടക്ക് അവളെ അവൻ നോക്കുന്നുണ്ട് . ഒരു ബേബി പിങ്ക് കളർ കൂട്ടി ട്രൗസറാണ് ഇട്ടിരിക്കുന്നത് . കഴുത്തിൽ മണികൾ പോലത്തെ സ്വർണ്ണമാല .കൈയിൽ ചെറിയ ഒരു സ്വർണ്ണവള കൂടെ കരിവളയും .കുഞ്ഞി പാദത്തിൽ നിറയെ മണികൾ ഉള്ള പാദസരം .തക്കുടു പോലത്തെ പൊന്നിൻകുടം 😍 അവനെ പോലെ അവന്റെ അരികിൽ കിടന്ന് അവന്റെ കൺപീലിയിൽ തൊട്ടു .അവന്റെ മുഖത്തൂടെ ആ കുഞ്ഞി വിരലുകൾ ഓടി നടന്നു .ഉണ്ടകണ്ണ് വിടർത്തി അവനെ നോക്കാൻ തുടങ്ങി .അവൻ ചെറു ചിരിയോടെ കമിഴ്ന്നു കിടന്നു . " ത്താ.....എനെക്ക്‌ " അവൾ അവന്റെ കവിളിൽ വലിച്ചുകൊണ്ട് വിളിച്ചു .

മഹി മുഖം തിരിച്ചു കിടന്നു .അവൾ വേഗം അവന്റെ പുറത്തൂടെ ഇഴഞ്ഞ് മറുവശത്ത് വന്ന് കിടന്നു .കാലുകൊണ്ട് അവന്റെ വയറ്റിൽ തൊഴിക്കാൻ തുടങ്ങി കള്ളിപ്പെണ്ണ് . എന്നിട്ടും മഹി എഴുനേൽക്കാൻ കൂട്ടാക്കിയില്ല . കുറച്ചു സമയം കഴിഞ്ഞിട്ടും പ്രതികരണം ഒന്നും ഇല്ലാതെ ഇടം കണ്ണിട്ട് നോക്കിയ മഹി കാണുന്നത് .ഉണ്ടകണ്ണുകളിൽ വെള്ളം നിറച്ച് ഇളം റോസ് നിറത്തിലെ ചുണ്ട് പിളത്തി കരയാൻ തുടങ്ങുന്ന അവന്റെ കുഞ്ഞിപ്പെണ്ണിനെയാണ് . " ത്ത....".അവൾ അവന് നേരെ കൈയിൽ നീട്ടി . " അച്ഛെടെ കള്ളിപ്പെണ്ണ് അച്ഛനെ ഉറങ്ങാൻ സമ്മയ്ക്കില്ലേ " കിടന്നുകൊണ്ട് തന്നെ അവളെ തന്റെ വയറ്റിൽ ഇരുത്തി മഹി . " അത്ത....മ്മാ..." അവൾ അവന്റെ മുഖത്ത് ഉമ്മ കൊടുക്കാൻ തുടങ്ങി . " ത്ത...അല്ലേടി കള്ളിപ്പെന്നെ അച്ഛാ " അവൻ അവളുടെ കുഞ്ഞി മൂക്കിൽ പിടിച്ചു . " അത്ത..." അവൾ കള്ളച്ചിരിയോടെ പിന്നെയും അവന്റെ മുഖത്ത് ഉമ്മ വെക്കാൻ തുടങ്ങി . " ഉമ്മ ഒക്കെ ശെരി രാവിലെ തന്നെ ന്റെ മുഖത്ത് തേൻ തേക്കുവാണോ കുഞ്ഞുപെണ്ണേ " അവളുടെ കുഞ്ഞിളം ചുണ്ടിലെ തേൻ തൂത്തുകളഞ്ഞു അവൻ ചോദിച്ചു . അപ്പോഴും അവളുടെ ചുണ്ടിൽ ഒരു കള്ളച്ചിരി ഉണ്ടായിരുന്നു

. " എന്താടി കള്ളിപ്പെന്നേ ചിക്കുന്നേ ( ചിരിക്കൂന്നേ ) " അവൻ അവളെ ഉയർത്തി അവളുടെ കുഞ്ഞി വയറ്റിൽ ഉരസി . " ത്ത..മയി...മയി...." അവൾ കുഞ്ഞി കൈകൊട്ടി കുലുങ്ങി ചിരിക്കാൻ തുടങ്ങി . മഹി ഭിത്തിയിലെ ഫോട്ടോയിലേക്ക് നോക്കി .ഗൗരിയുടെയും മഹിയുടെയും ഇടയിൽ കള്ളച്ചിരിയുമായി ഇരിക്കുന്ന കുഞ്ഞിപ്പെണ്ണ് .അവൻ ആ ഫോട്ടോയിലേക്ക് നോക്കി ഇരുന്നു . " ത്ത.." വീണ്ടും അങ്ങനെ ആക്കാൻ അവൾ കൈയിട്ടു അവന്റെ മുഖത്ത് തട്ടി . അവരുടെ കളിചിരികൾ മുറിയിൽ മുഴങ്ങി .അവന്റെ കുഞ്ഞിപ്പെണ്ണിന്റെ കിലുകിലാ എന്ന ശബ്‌ദം ആ മുറിയിൽ നിറഞ്ഞു നിന്നു . ഇതെല്ലാം കണ്ടുകൊണ്ടാണ് ഗൗരി വന്നത് . അവളുടെ ചുണ്ടിൽ ചെറു ചിരി സ്ഥാനം പിടിച്ചു . (ഗൗരി മരിച്ചിട്ടില്ല😁😜 ) " അച്ഛനും മോളും കളിച്ചിരുന്നോ.....ആഷൂട്ടൻ ഇവളെ കാണാതെ താഴെ എല്ലാം നോക്കുന്നുണ്ട് ." മഹിക്കുള്ള ചായ കപ്പ് ടേബിളിന് പുറത്ത് വെച്ച് അവൾ പറഞ്ഞു . " മ്മ.." അവളെ കണ്ടതും കുഞ്ഞിപ്പെണ്ണ് അവളുടെ കൈയിലേക്ക് ചാടി . " നീ അമ്പലത്തിൽ പോയോ പാറൂ " ചായ കുടിച്ചുകൊണ്ട് അവൻ ചോദിച്ചു . കറുത്ത കരയുള്ള നേര്യതും ഉടുത്ത് ഗ്രാമീണ സുന്ദരിയെ പോലെ നിൽക്കുന്ന ഗൗരിയെ മഹി നോക്കിയിരുന്നു .

" ആാം പോയി ...നിങ്ങൾ രണ്ടും നല്ല ഉറക്കമായിരുന്നു .മാളൂനെ കുത്തിപ്പൊക്കി .നാലുവയസുള്ള കൊച്ചിന്റെ അമ്മ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല അവളെകാൾ നേരത്തെ ആഷൂട്ടൻ എഴുന്നേൽക്കും ." പുഞ്ചിരിയോടെ ഗൗരി പറഞ്ഞു . " ശെരിയാ ഇപ്പോഴും അവൾക്ക് ഒരുമാറ്റവുമില്ല....പണ്ടത്തെ ആ ചളി അടിക്കാരി " മഹി പൊട്ടിചിരിച്ചുകൊണ്ട് പറഞ്ഞു . അവൻ പൊട്ടിച്ചിരിക്കുന്നത് കണ്ട് ഗൗരിയുടെ കൈയിൽ ഇരുന്ന കുഞ്ഞിപ്പെണ്ണും കൈകൊട്ടി പൊട്ടി ചിരിച്ചു . ഇടക്ക് ഇടക്ക് മഹിയുടെ ചായക്കപ്പിലേക്ക് നോക്കുന്നുണ്ട് കക്ഷി . " അമ്മേടെ പൊന്നിന് അമ്മ പാലുതരാലോ ....." കുഞ്ഞിപ്പെണ്ണിന്റെ താടിയിൽ കൊഞ്ചിച്ച് ഗൗരി പറഞ്ഞു . കുഞ്ഞിപ്പെണ്ണ് അവളുടെ തോളിൽ ചാഞ്ഞു . " ഇന്ന് വേഗം വരണം ട്ടോ ദേവേട്ടാ.....തിരക്കായി പോയി പാറൂ എന്ന് മാത്രം പറഞ്ഞു വരണ്ട " ഗൗരി കുറുമ്പൊടെ അവളനെ നോക്കി . അവൻ ഒരു ചിരിയോടെ കട്ടിലിൽ നിന്ന് എഴുനേറ്റ് ടീഷർട്ട് എടുത്ത് ഇട്ടു . " ഇല്ലന്റെ പാറൂവേ....ഇന്ന് എന്റെ കുഞ്ഞിപ്പെണ്ണിന്റെ രണ്ടാം പിറന്നാൾ അല്ലെ ....." അവൻ അവളുടെ തോളിൽ കിടക്കുന്ന കുഞ്ഞിന്റെ പുറത്ത് ഒന്ന് തഴുകി . " ഉവ്വാ....." ഗൗരി മുഖം തിരിച്ചു .

"ഇല്ലന്റെ പെണ്ണേ ....ഞാൻ ഇന്ന് വൈകില്ല ...ഉച്ചക്ക് വരും .അത്യാവിശം ഒരു കേസിന്റെ കാര്യമാണ് .അല്ലെങ്കിൽ ഞാൻ ഇന്ന് പോകുവോ....പാറൂട്ടി ." വീർത്തിരിക്കുന്ന ഗൗരിയുടെ കവിളിൽ കുത്തി അവൻ ചിരിയോടെ അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു . " ആാാഹ്....എനിക്ക് നൊന്തുട്ടോ ദേവേട്ടാ " അവൾ അവനെ കുറുമ്പൊടെ നോക്കി . അവൻ പുഞ്ചിരിയോടെ അവളുടെ വിരിഞ്ഞ നെറ്റിയിൽ മുത്തിയിട്ട് വാഷ്‌റൂമിലേക്ക് പോയി . പതിവ് സമ്മാനം കിട്ടിയതും അവൾ കുഞ്ഞുമായി താഴേക്ക് നടന്നു . കുഞ്ഞിപ്പെണ്ണ് തള്ളവിരൽ വായിലിട്ട് നുണയുന്നുണ്ട് .ഇടക്ക് ഇടക്ക് എന്തോ മൂളുന്നുമുണ്ട് കള്ളിപ്പെണ്ണ് . എല്ലാരും കോവിലകത്ത് ഒത്തുകൂടിയിരിക്കുയാണ് കാരണം കുഞ്ഞിപ്പെണ്ണിന്റെ പിറന്നാൾ തന്നെ .ഒന്നാം പിറന്നാൾ മനയിൽ ആയിരുന്നു ആഘോഷിച്ചത് . വരുണിനും രാധികക്കും മൂന്ന് വയസുകാരി മോളാണ് .അർജുനും നീരജക്കും നാലുവയസുകാരൻ മോനും .കാർത്തിക്കിനും കാർത്തികക്കും ഇരട്ടക്കുട്ടികളാണ് .മൂന്ന് വയസുള്ള രണ്ട് പെൺകുഞ്ഞുങ്ങൾ .ഭൂമിക്കും അഭിക്കും മൂന്ന് വയസുകാരി മോള് .അരുണിമക്കും നിരഞ്ജനും നാലുവയസുകാരൻ ആണ് കുഞ്ഞാണ് .കാളിയുടെയും കീർത്തിയുടെയും വിവാഹം കഴിഞ്ഞിട്ട് അഞ്ചുമാസമായതെ ഉള്ളു .കാളിയെ പോലെ സല്ഗുണ സമ്പന്നനായ ഒരു കുഞ്ഞിനായി അവർ വെയിറ്റ് ചെയ്യുന്നു .

ആഘോഷത്തിന് ഐഷുവും മനുവും അലനും അനീറ്റയും എത്തിയിട്ടുണ്ട് .അനു ഇപ്പോ ഡിഗ്രി ചെയ്യുന്നു .അലൻ ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ല .എന്താണെന്ന് ആർക്കും അറിയുകമില്ല .ചോദിക്കുമ്പോൾ ഒരു പുഞ്ചിരിയിൽ അവൻ അതിന് ഉത്തരം നൽകും .അവൻ അവന്റെ അപ്പന്റെ ബിസിനെസ്സുകൾ നടത്തുന്നു .ജോയൽ അവരുടെ ഫാമിലി ഫ്രണ്ടിന്റെ മകൾ ജനിയെ മിന്നു കെട്ടി സ്വന്തമാക്കി . വീട് മുഴുവൻ കുഞ്ഞിപ്പിള്ളേരാണ് ....ഇഴയുന്നതും ചിതറി ഓടുന്നതും കരച്ചിലും കിലുകിലാ എന്ന ചിരിയും കോവിലകം മുഴുവൻ ബഹളം . വിച്ചുവിന്റെ മോനും രഞ്ജുന്റെ മോനും അജുവിന്റെ മോനുമാണ് കൂട്ട് . കുഞ്ഞിപ്പെണ്ണ് വന്നാൽ പിന്നെ വിച്ചൂന്റെ മോന് വേറെ ആരേയും വേണ്ടാ ... സ്ത്രി ജനങ്ങൾ എല്ലാം തിരക്കുപിടിച്ച അടുക്കളപണിയിൽ ആണ് . ഗൗരി കുഞ്ഞിപ്പെണ്ണിനെ പിള്ളേർ സെറ്റിന്റെ കൂടെ വിട്ടു അവരുടെ കൂടെ അനുവും ഗായുവും ഉണ്ട് . "ശായൂ " മാളൂന്റെ കുറുമ്പൻ കുഞ്ഞിപ്പെണ്ണിനെ തോണ്ടാൻ തുടങ്ങി . " ചെറ്റാ " കുഞ്ഞിപ്പെണ്ണ് പല്ലുകാണിച്ച് ചിരിക്കാൻ തുടങ്ങി . " അയ്യോ സായൂ ചെറ്റ അല്ല ചേട്ടൻ " അനു അവൾക്ക് തിരുത്തി കൊടുത്തു . " മ്മ്ഹ്...ചെറ്റാ..." കുഞ്ഞിപ്പെണ്ണ് വാശിയോടെ പറഞ്ഞു .

മുഖം വീർത്തിട്ടുണ്ട് പെണ്ണിന്റെ ..... " ചിറ്റേടെ പൊന്ന് വാ " ഗായു സായൂന് നേരെ എടുക്കാൻ കൈനീട്ടി . " പോ....അപ്പേ ..." കുഞ്ഞിപ്പെണ്ണിനെ എടുക്കാൻ ആഞ്ഞാ ഗായൂനെ കുറുമ്പൻ ചെക്കൻ തടഞ്ഞു . " എന്റെ ശായൂവാ " അവൻ കുഞ്ഞികൈകൊണ്ട് അവളെ ചേർത്തു പിടിച്ചു . ഇത് കണ്ടുകൊണ്ടാണ് ഗൗരിയും മഹിയും വിച്ചുവും മാളൂവും വന്നത് . അവരിൽ ഒരു പുഞ്ചിരി വിരിഞ്ഞു . " അമ്മേടെ ചക്കര ഇത് കുടിച്ചോ " ഗൗരി പാൽക്കുപ്പി കുഞ്ഞിന്റെ വായിൽ വെച്ച് കൊടുത്തു . " ഇങ് താ..." കുറുമ്പൻ ചെക്കൻ അത് തട്ടി പറിച്ചു . " നാ കൊത്തോളാം " അവൻ മുഖം വീർപ്പിച്ചു പറഞ്ഞു . " കുച്ചോ....വേം...കുച്ചോ " കുഞ്ഞി ചുണ്ടിലേക്ക് കുപ്പി വെച്ചുകൊണ്ട് അവൻ പറഞ്ഞു .അവിടെ നിന്നവരെ എല്ലാം അവൻ കണ്ണുരുട്ടി നോക്കി . അവർ എല്ലാം അവന്റെ ഭാവം കണ്ട് പൊട്ടി ചിരിച്ചു . മഹി സ്റ്റേഷനിലേക്ക് പോയി . ___________ കുഞ്ഞിപ്പെണ്ണിനെ റോയൽ ബ്ലൂ കളർ കുഞ്ഞ് ഗൗണും അതേ നിറത്തിലെ പൊട്ടും ഹെയർ ബാന്റും വളകളും അണിയിച്ചു .കുഞ്ഞി ബാർബി ഡോൾ പോലെ ഉണ്ട് അവളെ കാണാൻ . റോയൽ ബ്ലൂ കളർ കുർത്തയും കസവ് മുണ്ടും ആയിരുന്നു മഹി .അതേ നിറത്തിലെ സാരി ആയിരുന്നു ഗൗരി ധരിച്ചത് .

ബാക്കി എല്ലാരും പിങ്ക് കളർ ഡ്രസ്സ്‌ ആയിരുന്നു . അവർ അമ്പലത്തിൽ പോയി ദീപാരാധന തൊഴുതു മടങ്ങി വന്നപ്പോൾ കോവിലകം മുഴുവൻ ബലൂണും അലങ്കാരവസ്തുക്കൾ കൊണ്ടും അലങ്കരിച്ചിരുന്നു . മൂന്ന് ലയർ കേക്ക് ആയിരുന്നു .അതിന്റെ ഇടയിൽ കുഞ്ഞിപ്പെണ്ണിന്റെ പേര് എഴുതിയിരുന്നു . *സൗപർണിക *❤️ അത് കണ്ട് സായൂന്റെ കരിമഷി എഴുതിയ ഉണ്ടക്കണ്ണുകൾ വിടർന്നു . അവൾ ഗൗരിയുടെ കൈയിൽ ഇരുന്ന് ഏന്തി വലിഞ്ഞു അതിൽ തൊടാൻ പോയി . ഗൗരി അവളുടെ കുഞ്ഞി വിരലിൽ പിടിച്ച് കൂർപ്പിച്ചു നോക്കി .സായൂ കള്ളച്ചിരി ചിരിച്ചു . മഹിയും ഗൗരിയും അവളെ ഇടക്ക് നിർത്തി കേക്ക് മുറിച്ചു . " Happy birthday to you Happy birthday to you Happy birthday to you dear സായൂട്ടി ...." എല്ലാരും കൈകൊട്ടി പാടി . കുഞ്ഞി പിള്ളേർ സെറ്റ് എല്ലാം കൈകൊട്ടി ചിരിച്ചു . എല്ലാരും കേക്ക് അവളുടെ കുഞ്ഞിളം ചുണ്ടിൽ തേച്ചു കൊടുത്തു .അതിന്റെ രുചി അറിഞ്ഞ അവളുടെ കണ്ണുകൾ വിടർന്നു . അവൾ ഗൗരിയുടെ കൈയിൽ നിന്ന് ഉർന്നിറങ്ങി .കേക്കിൽ കൈയിട്ടു അളിച്ചു . മാളൂന്റെയും വിച്ചുവിന്റെയും കുറുമ്പൻ എല്ലാരേയും നോക്കി പേടിപ്പിച്ച് സായൂന്റെ അരികിൽ വന്നു .

" ന്റെയാ...." അവളെ ചേർത്തു പിടിച്ച് അവൻ എല്ലാരേയും നോക്കി കണ്ണുരുട്ടി . അവൻ കുഞ്ഞ് കേക്ക് എടുത്ത് അവളുടെ വായിൽ വെച്ച് കൊടുത്തു .അവൾ അവന്റെ മുഖം മുഴുവൻ കുഞ്ഞി വിരൽ കൊണ്ട് കേക്ക് തേച്ച് കൈകൊട്ടി ചിരിച്ചു . *രുരാശിന്റെ പെണ്ണാ സൗപനിക * അവൻ എല്ലാരേയും നോക്കി ഗമയോടെ പറഞ്ഞു . എല്ലാരും അന്തം വിട്ട് അവരെ നോക്കി . വസുവും ദേവകിയും ഊറിച്ചിരിച്ചു . " ആരാടാ ചെക്കാ നിനക്ക് ഇത് പറഞ്ഞു തന്നത് ." കാളി അവനോട് കുനിഞ്ഞു ചെന്ന് ചോദിച്ചു . " അമ്മ പഞ്ഞല്ലോ...ന്റെ പെണ്ണാ ശായൂന്ന് " അവൻ നിഷ്കളങ്കമായി എല്ലാരേയും നോക്കി . എല്ലാരുടെയും കണ്ണ് മാളുവിൽ പതിഞ്ഞു . അവൾ എല്ലാരേയും നോക്കി ഇളിച്ചു കാണിച്ചു . " മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ " അലൻ മുകളിലേക്ക് നോക്കി പറഞ്ഞു .

മാളു അവന്റെ പുറം നോക്കി ഒരണം കൊടുത്തു . " എന്റെ അമ്മച്ചി....എന്നാ അടിയടി അടിച്ചത് " അവൻ പുറം തടവി അവളെ കൂർപ്പിച്ചു നോക്കി . " സോറി അളിയാ " അവൾ വളിച്ച ചിരി ചിരിച്ചു . എല്ലാരും പൊട്ടി ചിരിച്ചു .....കൂടെ അവരുടെ കുഞ്ഞുങ്ങൾ കാര്യം അറിയാതെ കുലുങ്ങി ചിരിച്ചു . മാളൂന്റെ കുറുമ്പൻ സായൂന്റെ കവിളിൽ അമർത്തി ചുംബിച്ചു . സായൂ അവന്റെ കവിളിലും മുത്തം കൊടുത്തു . " ന്റെയാ..." അവൻ അവളെ ചേർത്തു പിടിച്ചു പറഞ്ഞു . എല്ലാരും അത് ചിരിയോടെ കണ്ടു നിന്നു . " ആാാ നിന്റെയാ പോരേ " മഹിയും വിച്ചുവും ഒരുമിച്ചു പുഞ്ചിരിയോടെ പറഞ്ഞു . സായൂവും കുറുമ്പനും കള്ളച്ചിരി ചിരിച്ചു . *രുദ്രാഷിന്റെ പെണ്ണാ സൗപണിക *❤️ """" ആ സായൂ ആണ് ഈ ഇരിക്കുന്ന ഞാൻ....... * നിന്റെ അമ്മ *."""""" അവൾ പുഞ്ചിരിയോടെ പറഞ്ഞു നിർത്തി . ഇതെല്ലാം കേട്ടിരുന്ന കുഞ്ഞാറ്റ ഞെട്ടലോടെ അവളെ നോക്കി .അവളുടെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു ..........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story