💙ഗൗരിപാർവതി 💙: ഭാഗം 68

gauriparvathi

രചന: അപ്പു അച്ചു

"""" ആ സായൂ ആണ് ഈ ഇരിക്കുന്ന ഞാൻ....... * നിന്റെ അമ്മ ."""""" അവൾ പുഞ്ചിരിയോടെ പറഞ്ഞു നിർത്തി . ഇതെല്ലാം കേട്ടിരുന്ന കുഞ്ഞാറ്റ ഞെട്ടലോടെ അവളെ നോക്കി .അവളുടെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു . " എന്താടി കുഞ്ഞാറ്റെ ഇങ്ങനെ ഇരിക്കണെ ....ആ ഇരിക്കുന്ന നിന്റെ മുത്തശ്ശനും മുത്തശ്ശിയുമാണ് ഈ കഥയിലെ നായികയും നായകനും " അവളുടെ വല്യേട്ടൻ കുളപ്പടവിൽ വെള്ളത്തിൽ കാലിട്ടിരിക്കുന്ന ഗൗരിയേയും മഹിയെയും ചൂണ്ടി പറഞ്ഞു . അവൾ അത്ഭുതത്തോടെ അവരെ നോക്കി . മഹിയും ഗൗരിയും അവരുടെ ലോകത്തായിരുന്നു . കാലങ്ങൾ കൊഴിഞ്ഞു പോയിട്ടും അവരുടെ പ്രണയത്തിന് ഇന്നും ഒരു മാറ്റവും വന്നിട്ടില്ല ....പണ്ടത്തേക്കാൾ കൂടിയിട്ടേ ഉള്ളു .അല്ലേലും ആത്മാർത്ഥവും ....ഹൃദയത്തിൽ തൊട്ടതുമായ പ്രണയങ്ങൾ കാലം കഴിയുംതോറും വീര്യം കൂടുകയല്ലേ ഉള്ളു . മഹിയുടെ മുടിയിൽ ചെറിയ നര വീണിട്ടുണ്ട് .ഗൗരിയുടെ മുടിയിൽ ഒരു മാറ്റവും വന്നിട്ടില്ല .നരപോലും അവളുടെ മുടിയിൽ വീണില്ല .വയസ്സ് കൂടിയെങ്കിലും അവരുടെ മുഖത്തെ സൗന്ദര്യവും തേജസും ഒട്ടും ചോർന്നു പോയിട്ടില്ലായിരുന്നു .

പച്ചകരയുള്ള ഒരു സെറ്റ് സാരി ആയിരുന്നു ഗൗരിയുടെ വേഷം .മഹി ഒരു നീലകളർ ഷർട്ടും കസവ് മുണ്ടും .അവർ പൊട്ടി ചിരിക്കുന്നുണ്ട് ...കഥകൾ പറയുന്നുണ്ട് .....ഇടക്ക് മഹിയുടെ നോട്ടത്തിൽ ഗൗരി പുഞ്ചിരിയോടെ മുഖം കുനിക്കുന്നുണ്ട് . എല്ലാം കുഞ്ഞാറ്റ നോക്കി കണ്ടു .അപ്പോഴേക്കും അവളുടെ അച്ഛൻ രുദ്രാഷും കൊച്ചേട്ടനും അവിടേക്ക് വന്നു . കുഞ്ഞിലേ അറിവില്ലാത്ത പ്രായത്തിൽ പറഞ്ഞതാണെങ്കിലും രുദ്രാക്ഷ് സൗപർണികയേ ജീവിതസഖി ആക്കി മാറ്റി .അവർക്ക് മൂന്ന് മക്കളാണ് .കുഞ്ഞാറ്റയും അവളുടെ ചേട്ടന്മാരും .കുഞ്ഞാറ്റ ഇപ്പോ പത്തിലാണ് പഠിക്കുന്നത് .അവർ ഇപ്പൊ ബാംഗ്ലൂർ ആണ് താമസം . മഹിയുടെയും ഗൗരിയുടെയും വിച്ചുവിന്റെയും മാളൂന്റെയും നിർബന്ധത്തിലാണ് അവർ ഈശ്വരപുരത്തെ ശിവക്ഷേത്രത്തിൽ വന്നത് . " വേണ്ടാ മനുഷ്യാ....നിങ്ങൾ നിങ്ങള്ടെ പൂജ ഷെട്ടിക്ക് വെച്ച് കൊടുക്ക് ഈ പൂവ് " മാളൂ ദേഷ്യത്തിൽ വിച്ചൂനെ നോക്കി പറഞ്ഞിട്ട് അവരുടെ അടുത്തേക്ക് വന്നു .

" അവിടെ നിക്കടി...നിന്നെ പോലെ ഓടാൻ ഒന്നും എനിക്ക് പറ്റില്ല " മാളൂന്റെ പുറകേ പൂവും കൊണ്ട് അവളുടെ ഒപ്പം എത്താൻ വേഗത്തിൽ നടക്കുവാണ് വിച്ചു . മാളു കുഞ്ഞാറ്റയുടെ അടുത്തേക്ക് വന്നു . " എന്റെ മുത്തശ്ശി...ന്റെ മുത്തശ്ശൻ പാവമല്ലേ..എന്തിനാ ഇങ്ങനെ ഓടിക്കണേ " കുഞ്ഞാറ്റയുടെ വല്യേട്ടൻ മാളൂന്റെ തോളിലൂടെ കൈയിട്ടു . " പാവമല്ല പാവാട ...ഞാൻ പണ്ട് ഇങ്ങേരുടെ പുറകേ കുറേ നടന്നതാ....അപ്പോ ഇങ്ങേർക്ക് ഗമ.." മാളു വിച്ചുവിൽ നിന്ന് മുഖം വെട്ടിച്ചു . " പകരം പോക്കുവണല്ലേടി " വിച്ചു പല്ല് കടിച്ച് അവളെ നോക്കി . " അതേ...അത് തന്നെയാണ്....." മാളു വളിച്ച ചിരിയോടെ പറഞ്ഞു . "എടി ഇപ്പോ നിന്റെ പുറകേ ഞാൻ നടക്കാൻ തുടങ്ങിയിട്ട് വർഷം പത്തമ്പത് ആയില്ലെടി ഇനിയെങ്കിലും..." അവൻ അപേക്ഷയോടെ അവളെ നോക്കി . " എന്റെ ഭഗവാനെ എപ്പോഴാണോ...ഇതിനെ പ്രേമിക്കാൻ എനിക്ക് തോന്നിയത് ." വിച്ചു നെഞ്ചിൽ കൈവെച്ച് മുകളിലേക്ക് നോക്കി ആത്മഗതിച്ചു . അവരുടെ കാട്ടിക്കൂട്ടൽ കണ്ട് സായുവും രുദ്രനും കുഞ്ഞാറ്റയും ചേട്ടന്മാരും പൊട്ടിചിരിച്ചു .

ആ ചിരി വിച്ചുവിലേക്കും മാളുവിലെക്കും വ്യാപിച്ചു .മഹിയുടെയും ഗൗരിയുടെയും പ്രണയം ശാന്തമാണെങ്കിൽ വിച്ചുവിന്റെയും മാളുവിന്റെയും വഴക്കും ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞതായിരുന്നു . മഹിയും ഗൗരിയും തങ്ങളുടെ പണ്ടത്തെ പ്രണയനിമിഷം അയവിറക്കുവായിരുന്നു . മഹി താമരപ്പൂക്കളിലെ വെള്ളം ഗൗരിയുടെ മുഖത്തേക്ക് കുടഞ്ഞു .അവൾ ഒരു ചിരിയോടെ കണ്ണുകൾ ഇറുക്കി അടച്ചു . " ഏയ്യ് old peoples....ഇത് അമ്പലമാണ് ....റൊമാൻസ് ഒന്നും പാടില്ല...നിങ്ങളുടെ പണ്ടത്തെ കാലമല്ല..ചുറ്റും cctv ക്യാമെറകൾ ആണ് ." കുഞ്ഞാറ്റയുടെ വല്യേട്ടൻ മഹിയോട് വിളിച്ചു പറഞ്ഞു . "പോടാ ചെറുക്കാ " മഹിയും ഗൗരിയും പുഞ്ചിരിയോടെ ഇരുന്നു . പണ്ടത്തെ ശിവക്ഷേത്രമാണെങ്കിലും പലമാറ്റങ്ങൾ അവിടേക്ക് വന്നു .ഇപ്പോൾ കേരളത്തിലും ഇന്ത്യയിലും അറിയപ്പെടുന്ന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് . ഈശ്വരപുരം പണ്ടത്തേക്കാൾ ഏറെ മാറിയിരിക്കുന്നു .......എന്നാലും പണ്ടത്തെ ആ ഐശ്വര്യം ഗ്രാമത്തിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു .എല്ലാം ആ പരമേശ്വരന്റെ അനുഗ്രഹം . മഹിയും ഗൗരിയും പടവുകൾ കേറി വന്നു

.പടവുകൾ കേറാൻ ബുദ്ധിമുട്ട് തോന്നിയ മഹിയെ പിടിക്കാൻ കുഞ്ഞാറ്റയുടെ കൊച്ചേട്ടൻ ചെന്നു . " നീ എന്നെ പിടിക്കേണ്ടഡാ തൃശൂ.....എന്നെ പിടിക്കാൻ എന്റെ പാറൂ ഉണ്ട് അല്ലേടി " മഹി പുഞ്ചിരിയോടെ ഗൗരിയെ നോക്കി .അവളിൽ നിറഞ്ഞ പുഞ്ചിരിയായിരുന്നു .ഗൗരിയുടെ കൈപിടിച്ച് മഹി പടവുകൾ കേറി . " ഓ....ആയിക്കോട്ടെ " അവൻ പുഞ്ചിരിയോടെ കോക്രി കാണിച്ചു പറഞ്ഞു . പ്രായത്തിന്റേതായ രോഗങ്ങൾ ഉണ്ടെന്ന് അല്ലാതെ മഹിക്കും ഗൗരിക്കും ആരോഗ്യത്തിന് ഒരു കുറവുമില്ല . അവർ അമ്പലത്തിന്റെ അകത്ത് കേറി .ആ പരമേശ്വരന്റെ മുമ്പിൽ ഗൗരി തന്റെ പ്രാണന്റെ ആയുസിനായി കൈകൾ കൂപ്പി നിന്നു .അപ്പോഴും അവളുടെ കൈകളുടെ ഇടയിൽ മഹി അണിയിച്ച താലി ഉണ്ടായിരുന്നു . ആ ദീപപ്രഭയുടെ ഇടയിൽ ഇരുന്ന മഹേശ്വരന്റെ ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ടായിരുന്നുവോ....?? അവർ ചുറ്റും വലം വെച്ച് തൊഴുതു .തിരുമേനി തന്ന പ്രസാദത്തിൽ നിന്ന് സിന്ദൂരം എടുത്ത് മഹി ഗൗരിയുടെ സീമന്തരേഖയിൽ തൊട്ടു . മഹിയും ഗൗരിയും പരസ്പരം പുഞ്ചിരിയോടെ നോക്കി . അവർ അമ്പലത്തിന്റെ അരികിലെ ഇല്ലത്തേക്ക് പുഞ്ചിരിയോടെ നടന്നു .അത് അറിഞ്ഞ സായുവും എല്ലാരും പുഞ്ചിരിയോടെ നോക്കി നിന്നു

.കാരണം ക്ഷേത്രത്തിൽ വരുമ്പോൾ എല്ലാം അവർ ഇല്ലം കാണാൻ പോകുന്നത് പതിവാണ് .മഹി ആ ഇല്ലം പഴമക്ക് കോട്ടം തട്ടാതെ പുതുക്കി പണിഞ്ഞിരുന്നു . ദേവകിയിലൂടെയാണ് സായു അവരുടെ കഥകൾ അറിയുന്നത് .അത് തന്റെ മക്കൾക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട് എങ്കിലും കുഞ്ഞാറ്റയോട് മാത്രം അവൾ പറഞ്ഞിരുന്നില്ല . എന്നാൽ ഇന്ന് എല്ലാം പറയേണ്ടി വന്നു . കുഞ്ഞാറ്റക്ക് അവരുടെ കൂടെ ഇല്ലത്ത് പോകണമെന്നുണ്ട് പക്ഷെ അവൾ പോകാതെ അവരെ നോക്കി നിന്നു . അവർ ഇല്ലത്തേക്ക് നടന്നപ്പോൾ തുളസി കതിരിന്റെ സുഗന്ധമുള്ള ഇളം കാറ്റ് അവരെ തഴുകിയില്ല..........അവർ ഇല്ലത്തിന്റെ മുറ്റത്ത് നിന്നപ്പോൾ പലതും മനസിലൂടെ സുഖമുള്ള ഓർമയായി കടന്നു പോയി .ഇപ്പോഴും കൃഷ്ണവേണിയുടെ പ്രിയപ്പെട്ട തുളസി ചെടികൾ തഴച്ചു വളരുന്നുണ്ട് ആ മുറ്റത്ത് . തുളസിയുടെ സുഗന്ധം അവരെ പൊതിഞ്ഞു . അവർ ഇല്ലത്തൂടെ എല്ലാം നടന്നു .ഗൗരിയെ മഹി ചേർത്തു പിടിച്ചു . * പാറൂ നിന്നിൽ തുടങ്ങി നിന്നിൽ അസാനിക്കുന്നത് എന്റെ ജീവൻ . മഹി ഗൗരിയെ ചേർത്തു പിടിച്ചു പറഞ്ഞു . " എന്റെ ജീവശ്വാസം തന്നെ ദേവേട്ടൻ അല്ലെ " അവൾ പുഞ്ചിരിയോടെ പറഞ്ഞു . മഹിയും പുഞ്ചിരിച്ചു .

ആത്മസംതൃപ്തിയുള്ള പുഞ്ചിരി . അവർ നേരെ പോയത് കാവിലേക്ക് ആയിരുന്നു .ഇപ്പോഴും സ്വർണ്ണപൂക്കളേ വിരിയിച്ചു നിൽക്കുന്നുണ്ട് അവൾ...... ചെമ്പകം .മുതുമുത്തശ്ശി ആയിരിക്കുന്നു അവൾ .രണ്ട് തലമുറയുടെ പ്രണയത്തിന് സാക്ഷിയായ പൊൻചെമ്പകം .അടുത്ത് തന്നെ താരകങ്ങളെ പച്ചിലച്ചാർത്തിന്റെ ഇടയിൽ ഒളിപ്പിച്ച് ഇലഞ്ഞി കുലുങ്ങി ചിരിക്കുന്നുണ്ട് .പാരിജാതം പൊഴിഞ്ഞിരുന്നു . ഇപ്പോഴും ആ കാട്ടുമുല്ല ചെമ്പകത്തിൽ ഭ്രാന്തമായ പ്രണയത്തോടെ പടർന്നു കൊണ്ടിരിക്കുന്നു .ചെമ്പകത്തിന്റെയും മുല്ലയുടെയും മാസ്മരിക സുഗന്ധത്തിൽ അവർ മതിമറന്ന് ഇരുന്നു . ദേവീ.... മഹി അവളുടെ കാതിൽ മുഖം അടുപ്പിച്ച് വിളിച്ചു . ഗൗരിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു . " ഇന്ദ്രനെയും ദേവിയെയും പോലെ പ്രണയിക്കാം പാറൂ " അവൻ കുസൃതി ചിരിയോടെ ചോദിച്ചു . " പ്രണയിക്കാം ദേവേട്ടാ ".അവൾ കുസൃതി ചിരിയോടെ പറഞ്ഞു . " പ്രണയിക്കണം ദേവേട്ടാ....ഇന്ദ്രനെപോലെ...ദേവിയേ പോലെ .....മഹാദേവനെപോലെ .....ഗൗരിയെ പോലെ ....ഇനിയും ഇനിയും പ്രണയിക്കണം...കൊതിതീരത്തെ.... മതിവരാതെ........

ആയിരം ഇരട്ടി...എനിക്ക് എന്റെ ദേവേട്ടനെ പ്രണയിക്കണം " അവൾ അതേ കുസൃതി ചിരിയോടെ പറഞ്ഞു . " ഒരു പാട്ട് പാട് പാറൂ....എത്ര നാളായി നമ്മുടെ ചെമ്പകം നമ്മുടെ സ്വരത്തിലെ സംഗീതം കേട്ടിട്ട്...." അവൻ കള്ളച്ചിരിയോടെ പറഞ്ഞു .അവളിലും ഒരു ചിരി വിരിഞ്ഞു . 🎶 Malargal Kaettaen Vanamae Thanthanai Thanneer Kaettaen Amirtham Thanthanai Malargal Kaettaen Vanamae Thanthanai Thanneer Kaettaen Amirtham Thanthanai Ethai Naan Kaetppin Ethai Naan Kaetppin Unnaiyae Tharuvaai Ethai Naan Kaetppin Unnaiyae Tharuvaai Malargal Kaettaen Vanamae Thanthanai Thanneer Kaettaen Amirtham Thanthanai Malargal Kaettaen Malargal Kaettaen Malargal Kaettaen Malargal Kaettaen Ethai Naan Kaetppin Unnaiyae Tharuvaai 🎶 ഗൗരി മഹിയുടെ മുഖത്തേക്ക് നോക്കി പാടി . 🎶 "Ga - Ga Ma Ga Ma - Ri Ma Ga Ri - Sa Ni Ri Sa Pa Ma Ga Ma - Dha Ma Ga - Ri Sa Ni Ri Sa Ga Ma Sa Ni Sa - Dha Ni Ma Dha - Ga Ma Ri Ga Sa Ni Sa Dha Ni Sa Ni Sa Ma Ga Ga Ni Sa Pa Ma Ma Ga Sa Ni Sa Ga Ma Ga Ri Ni Dha Ma Ma Ga Ga Ma Ga - Ga Ga Ma Ri Ga Ni Ri Ni Ga - Ri Ma Ga Ri Sa Pa Ma Dha Ma Ni Dha Ni Ma Dha - Ga Ma Ri Ga Sa "🎶 മഹി അവളുടെ മുഖത്തേക്ക് നോക്കി മടിയിൽ താളം പിടിച്ചു . 🎶Malargal Kaettaen Vanamae Thanthanai Thanneer Kaettaen Amirtham Thanthanai 🎶

അവർ പുഞ്ചിരിയോടെ പാടി....പ്രായത്തിന്റെ ഒരു ബുദ്ധിമുട്ടും അവരുടെ സ്വരത്തിൽ വന്നിരുന്നില്ല.... അവർ ഇദ്രനും ദേവിയും ആവുകയായിരുന്നു ........വാശിയും മത്സരബുദ്ധിയും ഉള്ള ....ഭ്രാന്തമായ പ്രണയമുള്ള.....* ദേവേന്ദ്രമായി* മാറുകയായിരുന്നു ......അവരുടെ സ്വരത്തിൽ ആ കാവ് ഉണർന്നു .അവിടെത്തെ ഓരോ പുല്കൊടിയും മരവും ഇലയും എന്തിന് മണ്ണ് വരെ അവരുടെ പ്രണയത്തിൽ സന്തോഷിച്ചു . ഗൗരി ചെമ്പകമരത്തിൽ എഴുതിയ *ദേവൻ *എന്ന പേരിൽ പുഞ്ചിരിയോടെ തഴുകി . ചെമ്പകം തന്റെ പുഷ്പ്പങ്ങളെ അവർക്ക് മീതെ സന്തോഷത്തോടെ പൊഴിച്ചു . മഹി ഒരു പൂവെടുത്ത് നാസികയിലേക്ക് അടുപ്പിച്ചു " ഈ ചെമ്പകത്തിന്റെ സുഗന്ധമാണ് നിനക്ക് പാറൂ " മഹി അവളുടെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി . ഗൗരി മിഴികൾ താഴ്ത്തി......വർഷങ്ങൾ കടന്നു പോയിരിക്കുന്നു എന്നിട്ടും മഹിയുടെ നോട്ടത്തെ.....ആ മിഴികളെ നേരിടാൻ തനിക്ക് ഇപ്പോഴും കഴിയില്ലെന്ന് ഗൗരി പുഞ്ചിരിയോടെ ഓർത്തു . മഹി പുഞ്ചിരിയോടെ അവളുടെ നീണ്ട മുടിയിൽ ആ ചെമ്പകം തിരുകി .

അവളുടെ നാസികയിലെ വൈരക്കൽ മുക്കുത്തിയിൽ അവൻ അമർത്തി ചുംബിച്ചു .അവൾ പുഞ്ചിരിയോടെ അത് സ്വികരിച്ചു . അവന്റെ നെഞ്ചിൽ ചാഞ്ഞു അവൾ എത്രനേരം ഇരുന്നെന്ന് അവർ അറിഞ്ഞില്ല .അപ്പോഴും അവരുടെ പ്രിയപുഷ്പ്പം അവർക്കായി പൊഴിയുന്നുണ്ടായിരുന്നു . * നിങ്ങൾക്കായി ഞാൻ പൊഴിയും ഭ്രാന്തമായി .....നിങ്ങൾ ഇല്ലേൽ എന്നിൽ വസന്തം ഇല്ല......നിങ്ങളിൽ പ്രണയം വിരിഞ്ഞപ്പോൾ എന്നിൽ വസന്തം വിരിഞ്ഞു.......എന്റെ പ്രണയവസന്തം . ഋതുക്കൾ മാറി മറിഞ്ഞാലും എന്നിൽ നിങ്ങളുടെ പ്രണയത്തിന്റെ അവശേഷിപ്പായി ഒരു ചെമ്പകപൂവെങ്കിലും കാണും...ഒരു സ്വർണ്ണപ്പൂ.....നിങ്ങളിൽ എന്ന് പ്രണയം മരിക്കുന്നുവോ അന്ന് ഈ ചെമ്പകവും പ്രകൃതിയോട് വിടപറയും *ആ ചെമ്പകം അവരോട് മനസാൽ മൊഴിഞ്ഞു .ആ ചെമ്പകത്തിനറിയാം അവരുടെ പ്രണയം മരണത്തിന് പോലും തകർക്കാൻ കഴിയില്ലെന്ന് . "യക്ഷിയമ്മേ " ഗൗരി നാഗപ്രതിഷ്ടയുടെ മുന്നിൽ വന്ന് കൈകൾ കൂപ്പി . നാഗയക്ഷി അവിടെ പ്രത്യക്ഷമായി

. " ഗൗരീ " അവർ കൈകൾ വിടർത്തി അവളെ വിളിച്ചു . അവൾ അമ്മയുടെ മാറിലേക്ക് ഓടികേറി .മഞ്ഞളിന്റെ മണമായിരുന്നു നാഗയക്ഷിയിൽ.....അവർ ഏറെ നേരം അങ്ങനെ നിന്നു പിന്നീട് വിട്ട് മാറി . നാഗയക്ഷി അവരെ കണ്ട് സംതൃപ്തിയോടെ നോക്കി പുഞ്ചിരിച്ചു .അതേ പുഞ്ചിരിയോടെ അവർ അവിടെ നിന്നും മാഞ്ഞു . അവർ തിരികെ നടക്കുമ്പോൾ ഒന്നുകൂടി ആ കാവിലേക്ക് നോക്കി .തങ്ങളുടെ പ്രണയനിമിഷങ്ങൾ കടന്നുപോയ സ്ഥലം . അപ്പോഴും മഹിയുടെ ഇടതുകൈയിൽ ഗൗരിയുടെ വലംകൈ ഭദ്രമായിരുന്നു . കാവ്......ചെമ്പകം....അമ്പലകുളം..... തങ്ങളുടെ പ്രിയപ്പെട്ടവ....അവർ പുഞ്ചിരിയോടെ ഓർത്തു . ചെമ്പകശ്ശേരി മനയിൽ ഇപ്പോൾ അജുവും കുടുംബവുമാണ് . കോവിലകത്ത് ഇപ്പൊ വരുണും കുടുംബവും നിരഞ്ജനും കുടുംബവുമാണ് .എന്നാലും മാസത്തിൽ രണ്ട് മൂന്ന് ദിവസം അവർ എല്ലാരും പണ്ടത്തെപോലെ കോവിലകത്ത് ഒത്തുകൂടും .ഇപ്പോ കോവിലകത്ത് ആരുമില്ല ...ഒരു യാത്രക്ക് പോയതാണ് അവർ . അവർ അതേ പുഞ്ചിരിയോടെ ക്ഷേത്രത്തിലേക്ക് തിരികെ വന്നു .....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story