💙ഗൗരിപാർവതി 💙: ഭാഗം 69 | അവസാനിച്ചു

gauriparvathi

രചന: അപ്പു അച്ചു

കുഞ്ഞാറ്റ അവിടെയുള്ള എല്ലാകടയിലും കേറി ചേട്ടന്മാരെ കൊണ്ട് ഓരോന്ന് വാങ്ങിപ്പിച്ചു . കസവിൽ മയിൽ‌പീലി വർക്ക്‌ ഉള്ള പട്ടുപാവാടയും പഫ് കൈയുള്ള ബ്ലൗസുമാണ് അവൾ ധരിച്ചത് .നീണ്ട മുടിയിഴകൾ അഴിച്ചിട്ട് അറ്റം കെട്ടിയിട്ടു .മുല്ലപ്പൂ വെച്ചിട്ടുണ്ട് . വെളുത്ത കുഞ്ഞിമുഖത്ത് ഒരു ഐശ്വര്യം നിറഞ്ഞു നിന്നിരുന്നു . " എന്റെ കുഞ്ഞി നിനക്ക് എന്തിനാ ഇത്രയും സാധനം " അവളുടെ വല്യേട്ടൻ അവളുടെ തലയിൽ കൊട്ടി . " മ്മ്...ഹ്..."അവൾ അവനെ കൂർപ്പിച്ചു നോക്കി . " ഓ വാങ്ങിച്ചോ...വാങ്ങിച്ചോ .." അവളുടെ മുഖം കണ്ട് അവൻ പറഞ്ഞു . അവൾ പുഞ്ചിരിയോടെ അവരെ നോക്കി .അവരിലും ഒരു ചിരി വിരിഞ്ഞു . " കുഞ്ഞി നീ ഇത് അവിടെ ഇരിക്കുന്നവർക്ക് കൊടുക്ക് " സായു കുറേ പൊതിയുമായി വന്നു . അവർ സംശയത്തോടെ സായൂനെ നോക്കി . " പൊതിച്ചോർ ആണ്....ഭിക്ഷ എടുക്കുന്നവർക്ക് കൊടുക്ക് കുഞ്ഞാറ്റേ....." രുദ്രനും അവിടേക്ക് വന്നു . അവൾ പുഞ്ചിരിയോടെ അത് വാങ്ങിച്ചു . അവൾ ഭിക്ഷ എടുക്കുന്നവർക്ക് പുഞ്ചിരിയോടെ ഓരോ പൊതിയും നീട്ടി .അവർ അവളെ നന്ദിയോടെ നോക്കി പുഞ്ചിരിച്ചു .അവളിൽ നിറഞ്ഞ പുഞ്ചിരിയായിരുന്നു . അവസാനം മുടിയും താടിയും നീട്ടി വളർത്തി...

ഒരു കാലും കൈയും ഇല്ലാത്ത ഒരാളുടെ അടുത്ത് അവൾ വന്നു .അയാൾ കുനിഞ്ഞ് ഇരുന്ന് പൈസ തുട്ട് എണ്ണുകയാണ് . " മുത്തശ്ശാ " അവൾ ഒരു പൊതി നീട്ടി വിളിച്ചു . അയാൾ മുഖം ഉയർത്തി അവളെ നോക്കി . കൃഷ്ണവേണി * അയാളുടെ നാവ് ചലിച്ചു . കൊതിതീരാത്ത നഷ്ട്ടപെട്ട തന്റെ ഏട്ടന്റെ സ്നേഹം അറിയാൻ അവൾ വന്നിരിക്കുന്നു.....ഒരിക്കൽ കൂടി... വിശ്വജിത്ത്‌ പേടിയോടെ അവളെ നോക്കി . " ഇന്നാ.." അവൾ പുഞ്ചിരിയോടെ അത് നീട്ടി . ജിത്തു അനങ്ങാൻ കഴിയാതെ തറഞ്ഞിരുന്നു .കണ്ണുകളിൽ ഭയം നിറഞ്ഞു ....ഉമ്മുനിര് ഇറക്കാൻ അവൻ ആ നിമിഷം മറന്നു പോയി .പലതും അവന്റെ മനസിലൂടെ കടന്നു പോയി .അവൻ പേടിയോടെ പുറകിലേക്ക് ഒരു കൈകുത്തി നിരങ്ങി . കുഞ്ഞാറ്റ സംശയത്തോടെ അവനെ നോക്കി . " എന്താ മുത്തശ്ശാ....വാങ്ങിക്ക് "അവൾ പുഞ്ചിരിയോടെ അത് നീട്ടി . അവൻ വേണ്ടെന്ന് പേടിയോടെ തലയാട്ടി....അവന്റെ മനസ്സിൽ ഉഗ്രകോപത്തോടെ തന്നെ ഉപദ്രവിക്കുന്ന കൃഷ്ണയുടെ മുഖം വന്നു നിറഞ്ഞു .

" ശെടാ...വാങ്ങിക്ക് " അവൾ അവന്റെ കൈയിൽ കുറുമ്പൊടെ ആ പൊതി വേച്ചു കൊടുത്തു .പുഞ്ചിരിയോടെ അവനെ നോക്കിയിട്ട് മറ്റുള്ളവർക്ക് കൊടുക്കാൻ തിരിഞ്ഞു . അവൻ ആ പൊതിയിലേക്ക് നോക്കി . അവന്റെ കണ്ണുനീർ ആ പൊതിയെ നനയിച്ചു . പൊതി അവൻ അഴിച്ചു . താൻ ഈ കൈകൊണ്ട് കൊന്നവൾ തന്നെ തന്റെ ഈ കൈയിൽ ഒരുനേരത്തെ അന്നം തന്നിരിക്കുന്നു .ഈശ്വരന്റെ ഓരോ ലീലകൾ . അവൻ കണ്ണുനീരോടെ ഓർത്തു . താൻ ചെയ്തു കൂട്ടിയ പാപത്തിന് ദൈവം തന്ന ശിക്ഷ .ചത്ത് ജീവിച്ച ദിനങ്ങൾ....ഒന്നും ഓർക്കാൻ കഴിയുന്നില്ല....ഓരോന്ന് ഓർക്കേ നെഞ്ച് വിങ്ങുന്നതായി അവന് തോന്നി . താൻ ചെയ്തു കൂട്ടിയ പാപങ്ങൾ ഓർക്കേ കുറ്റബോധം അവനെ പൊതിഞ്ഞു .തന്റെ മനസാക്ഷി തന്നെ ഓരോ ചോദ്യങ്ങൾ തന്നോട് ചോദിക്കുന്ന പോലെ അവന് തോന്നി . ആയിരം ഇരട്ടി ശരങ്ങൾ തൊടുത്തുവിടുന്ന പോലെ അവന്റെ നെഞ്ചിൽ ആ ചോദ്യങ്ങൾ തറച്ചുകേറി . എന്തിന് വേണ്ടി.....? ആർക്ക് വേണ്ടി.....? ഞാൻ ഈ പാപങ്ങൾ ചെയ്തു കൂട്ടി ....?

ഒരിക്കലും സ്വന്തം ആകില്ലെന്ന് അറിയാവുന്ന പ്രണയത്തിന് വേണ്ടിയോ.....?താൻ ചെയ്തു കൂട്ടിയ പാപങ്ങൾ ഏത് ഗംഗയിൽ കുളിച്ചാലും മായില്ലെന്ന് അവന് അറിയാമായിരുന്നു .സംസാരശേഷിയില്ലാത്ത കൃഷ്ണയെ താൻ മൃഗീയമായി പീടിപ്പിച്ചത് ഓർക്കേ അവന് തന്നോട് തന്നെ വെറുപ്പ് തോന്നി .അവന്റെ കണ്ണുനീർ ആ അന്നത്തിൽ വീണു ചിതറി . അല്ല.....താൻ ഈ ലോകത്ത് ജീവിക്കാൻ അർഹൻ അല്ല....മനസ്സുകൊണ്ട് മരിച്ചതാണ്....മരിക്കാൻ ആഗ്രഹിച്ചത്.......പക്ഷെ.... കാലന് പോലും ഈ പാഴ് ജന്മത്തെ വേണ്ടാ .അവൻ പുച്ഛത്തോടെ ഓർത്തു . അവൻ ഒരുപിടി ചോറ് വാരി വായിൽവെച്ചു .അത് അവന് ഇറങ്ങുന്നുണ്ടായിരുന്നില്ല ......ഇതുപോലെ അവളുടെ ആ കൈകൊണ്ട് അവൾ എത്രവട്ടം തനിക്ക് ആഹാരം തന്നിരിക്കുന്നു .എന്നിട്ടും താൻ ചെയ്തതോ.....ഒരു തെറ്റും ചെയ്യാത്ത ആ പാവത്തെ....കൊന്നുകളഞ്ഞില്ലേ.....ഈ കൈകൊണ്ട്.....അവൻ തന്റെ വലം ഭാഗം നോക്കി...ഇല്ല....ആ കൈ ഇപ്പോൾ ഇല്ല .അവന്റെ കണ്ണുകൾ അനുസരണകാട്ടാതെ ഒഴുകിക്കൊണ്ടിരുന്നു .

ആ കണ്ണുനീർ ഒഴുകേണ്ടത് തന്നെയാണ് .കുറേ ജന്മങ്ങളെ കണ്ണുനീർ കുടിപ്പിച്ച അവൻ കരയണം .ഒരേ സമയം മകനെയും മകളെയും നഷ്ട്ടപെട്ട ഒരു അച്ഛന്റെ ശാപം ഉണ്ട് അവന്റെ തലക്ക് മുകളിൽ .ആത്മാർത്ഥ സുഹൃത്തും തന്റെ കുഞ്ഞിപ്പെങ്ങളും നഷ്ട്ടപെട്ട വസുവിന്റെ മനോവേദന ഉണ്ട് .ഒരു തെറ്റും ചെയ്യാതെ തന്റെ പ്രണയത്തെ തന്നെ കൊന്നു എന്ന് പഴികേൾക്കേണ്ടി വന്ന സദുവിന്റെ മനോവിഷമം ഉണ്ട്.........എല്ലാം അനുഭവിക്കണം....അനുഭവിക്കാൻ താൻ ബത്യസ്ഥനാണ് . അവൻ ആ ചോറ് വാരി കഴിക്കാൻ തുടങ്ങി .അവനെ കുറ്റബോധം വേട്ടയാടി....അവൻ ദൂരെന്ന് കണ്ടു പുഞ്ചിരിയോടെ നിൽക്കുന്ന മഹിയെയും ഗൗരിയേയും .അവനിൽ ഒരു പുഞ്ചിരി വിരിഞ്ഞു .ദൈവം ഒന്നിപ്പിച്ചവരെ തനിക്ക് അകറ്റാൻ കഴിയുവോ...ഇല്ല....അതിന് ശ്രമിച്ചത് കൊണ്ടായിരുന്നല്ലോ തനിക്ക് ഈ ഗതി വന്നത് . ദേവന്റെയാണ് ദേവി....എന്നും എപ്പോഴും...... അവന്റെ കണ്ണുകൾ പതിയെ അടഞ്ഞു .കണ്ണുനീരിലും അവൻ കണ്ണുനിറച്ച് മഹിയെയും ഗൗരിയേയും കുഞ്ഞാറ്റയേയും കണ്ടു .

അവൻ മരണത്തിലേക്കുള്ള യാത്രയിലാണ് . അവന് മോക്ഷം കിട്ടിയപോലെ തോന്നി .വേദനകളിൽ നിന്ന്.....കുറ്റബോധത്തിൽ നിന്ന്.......വേദനിപ്പിക്കുന്ന ഓർമകളിൽ നിന്ന്..... കൃഷ്ണയെ കാണാൻ വേണ്ടിയായിരുന്നോ....അവളുടെ കൈകൊണ്ടു തന്ന അന്നം കഴിക്കാൻ വേണ്ടിയായിരുന്നോ....തന്നെ ദൈവം നീറിനീറി ജീവിപ്പിച്ചത് .കണ്ണുകൾ അടയുമ്പോൾ അവന്റെ മനസിലെ ചോദ്യങ്ങൾ ഇതായിരുന്നു . അതേ.....അതുകൊണ്ട് തന്നെയാണ്......കൃഷ്ണയിലൂടെ തനിക്ക് ലഭിച്ച ശാപം അവളിലൂടെ തന്നെ തനിക്ക് മോക്ഷവും ലഭിചിക്കുന്നു .അവൻ തന്നെ അതിന് ഉത്തരവും കണ്ടെത്തി . അവന്റെ ഹൃദയം നിലച്ചു .ആത്മസംതൃപ്തിയോടെ അവൻ ഭൂമിയിൽ നിന്ന് മറ്റൊരു ലോകത്തേക്ക് പോകുകയാണ് .നിറഞ്ഞ മനസോടെ.......കാലങ്ങൾ കാത്തിരുന്ന ദിവസം.....അവനെ അവസാനം മരണം കടാക്ഷിച്ചു . കുഞ്ഞാറ്റ പൊതിച്ചോർ എല്ലാർക്കും നൽകി .അവൾ മഹിയുടെ അടുത്തേക്ക് ചെന്നു .ആല്മരച്ചോട്ടിൽ അവന്റെ അരികിൽ ഇരുന്നു അവന്റെ കണ്ണാടി തന്റെ കണ്ണിലേക്കു അവൾ വേച്ചു .

" ഡി കാന്താരി....ഇങ് താ കുഞ്ഞി " മഹി അവളെ ചേർത്തു പിടിച്ചു . അവന് അറിയാമായിരുന്നു അത് അവന്റെ വേണി ആണെന്ന് .അവന്റെ കൈയിൽ കിടന്നു വളർന്ന അവന്റെ വേണിയെ അവനു മനസിലാകാതെ ഇരിക്കുവോ .അതും അവളുടെ രൂപത്തിൽ തന്നെ വളരുമ്പോൾ . "മ്മ്..ഹ്...തരില്ല...ഞാൻ വെച്ച് നോക്കട്ടെ " അവൾ കുസൃതിയോടെ പറഞ്ഞു . " മുത്തശ്ശന്റെ ചുന്ദരി " അവൻ അവളെ ചേർത്തു പിടിച്ചു പറഞ്ഞു . " എന്റെ മുത്തശ്ശൻ ഇപ്പോഴും young....അല്ലെ അപ്പോ കണ്ണാടി ഒന്നും വേണ്ടാ " കുഞ്ഞാറ്റ അവന്റെ കവിളിൽ ഉമ്മ കൊടുത്തു . " ഇന്നാ കുഞ്ഞാറ്റേ ഇത് പിടിച്ചോ " ഗൗരി അവളുടെ കൈയിൽ ഇലച്ചീന്ത് നൽകി .അവൾ അത് വാങ്ങി പിടിച്ചു . " മുത്തശ്ശി ഞാൻ ഇവിടെയൊക്കെ കാണട്ടെ......" അവൾ ഇരിക്കുന്നടുത്ത് നിന്നും ഇറങ്ങികൊണ്ട് പറഞ്ഞു . " സൂക്ഷിച്ചു പോണേ കുട്ടി....ഇവിടെ തന്നെ വരണം "

ഗൗരി അവളുടെ തലയിൽ തഴുകി . " ആാം മുത്തശ്ശി " ഗൗരിക്ക് ഒരു ഉമ്മ കൊടുത്തിട്ട് അവൾ അവിടെ നിന്നും ഓടി . ഓടുന്നതിന്റെ ഇടയിൽ അവൾ ആരെയോ തട്ടി താഴെ വീണു കൂടെ അവനും .അവർ രണ്ട് വട്ടം ഉരുണ്ടു .അമ്പലത്തിലെ ശ്രീകോവിൽ നിന്നും മണിയടി ഉയർന്നു . അവൻ വേഗം എഴുനേറ്റു .അവൾ അവനെ മിഴികൾ ഉയർത്തി നോക്കി .അവന്റെ നെറ്റിയിലെ കുങ്കുമം അവളുടെ നെറ്റിയിൽ പതിഞ്ഞിരുന്നു . " I am sorry...anything happened ? " അവൻ അവളെ എഴുന്നേൽപ്പിച്ചു കൊണ്ട് ചോദിച്ചു . "ഏയ്യ് ഇല്ല.." അവൾ കൈയിലെ പൊട്ടി കളഞ്ഞുകൊണ്ട് പുഞ്ചിയോടെ പറഞ്ഞു . " ആഹ് ..." അവനും പുഞ്ചിരിച്ചു . " തന്റെ പേര് എന്താ "അവൻ കള്ളച്ചിരിയോടെ ചോദിച്ചു . "കുഞ്ഞാറ്റ...സ്സ്...അല്ല..." അവൾ അമ്പത്തം പാറ്റിയപോലെ നാക്കുകടിച്ചു . " വേണ്ടാ കുഞ്ഞാറ്റ മതി " അവൻ അതേ കള്ളച്ചിരിയോടെ പറഞ്ഞു . അവൾ സംശയത്തോടെ അവന്റെ കള്ളച്ചിരി നോക്കി നിന്നു . " എന്താടോ താൻ എന്നെ ഇങ്ങനെ നോക്കണേ....." അവൻ അതേ ചിരിയോടെ ചോദിച്ചു . " അല്ല ചേട്ടൻ എന്തിനാ ഇങ്ങനെ ചിരിക്കണേ ...."

അവൾ ഒരു മടിയോടെ ചോദിച്ചു . " Ooh....ഞാൻ ഇങ്ങനെയാണ്...എനിക്ക് എപ്പോഴും ചിരി വരും .This smile is constant on my face." അവൻ കുസൃതി ചിരിയോടെ പറഞ്ഞു . ഇങ്ങനെ ചിരിക്കുന്നവരെ ഞാൻ ഭ്രാന്താശുപത്രിയിൽ കൊണ്ട് ഇടും .അവൾ അവന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചുകൊണ്ട് മനസ്സിൽ ആത്മഗതിച്ചു . അവൻ അവൾ മനസ്സിൽ പറഞ്ഞത് അറിഞ്ഞപോലെ കള്ളച്ചിരി ചിരിച്ചു . " Ok...by..എവിടെ വെച്ചെങ്കിലും കാണാം ....കാണണം ..." അവൻ അതേ കുസൃതി ചിരിയോടെ പറഞ്ഞു . അവളും പുഞ്ചിരിച്ചു . അവൻ തിരിഞ്ഞു നടന്നു .ഒരു ഫുൾ കൈ പച്ച കളർ ഷർട്ടും സിൽവർ കര മുണ്ടുമാണ് അവന്റെ വേഷം .കാതിൽ കടുക്കൻ ഇട്ട പയ്യൻ . "അല്ല ചേട്ടന്റെ പേര്...." അവൾ പുറകിൽ നിന്ന് വിളിച്ചു ചോദിച്ചു . പക്ഷെ അവൻ അത് കേട്ടിരുന്നില്ല . "ഡാ...കേശൂട്ടാ.... " അപ്പോഴേക്കും അവന്റെ അരികിലേക്ക് ഒരു സ്ത്രി വന്നിരുന്നൂ . *കേശു.... അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞിട്ട് തിരികെ നടന്നു . അവിടെ തുടങ്ങുകയായിരുന്നു കൃഷ്ണവേണിയുടെയും വസുദേവന്റേയും പ്രണയം.....💙

അവൾ അമ്പലത്തിന്റെ ഓരോ സ്ഥലവും കണ്ട് നടന്നു .ചുവർ ചിത്രങ്ങളിലൂടെ അവളുടെ കൈയോടി നടന്നു .രാധയുടെയും കൃഷ്ണന്റെയും ചിത്രത്തിൽ അവൾ തഴുകുമ്പോൾ അവളിൽ നിറഞ്ഞ ഒരു പുഞ്ചിരി ഉണ്ടായിരുന്നു . അവൾ ചുറ്റും നോക്കി ആരുമില്ലെന്ന് അറിഞ്ഞ് കൈപ്പുഴ ഇല്ലത്തേക്ക് പാട്ടുപാവാട ഉയർത്തി പിടിച്ച് ഓടി .ആ മുറ്റത്ത് കാൽച്ചവിട്ടുമ്പോൾ അവളിൽ ഒരു അനുഭൂതി നിറഞ്ഞു നിന്നു .ഒരു കൃഷ്ണതുളസി നുള്ളി അവൾ തലയിൽ ചൂടി .അവളെ കണ്ട് ഇളം കാറ്റിൽ തുളസിച്ചെടികൾ തലയാട്ടി ചിരിച്ചു . അവൾ അകത്തേക്ക് കേറിയില്ല .കുറച്ചുനേരം കണ്ണുകൾ അടച്ച് ആ തുളസിയുടെ സുഗന്ധം നാസികയിലേക്ക് ആവാഹിച്ചു . കുറച്ചുകൂടി അവിടെ നിന്നിട്ട് അവൾ തിരികെ അമ്പലത്തിലേക്ക് പോയി . " നിന്നെ നോക്കി നിൽക്കുവായിരുന്നു കുട്ടി......വാ..പോകാം....രുദ്രൻ കാറ് എടുക്കാൻ പോയിട്ടുണ്ട് ." ഗൗരി പറഞ്ഞതും അവളുടെ മുഖം വാടി . " നമ്മുക്ക് പിന്നെയും വരാലോ കുഞ്ഞി " അത് അറിഞ്ഞപോലെ ഗൗരി പുഞ്ചിരിയോടെ അവളുടെ തലയിൽ തഴുകി .

കാറ് കൊണ്ട് രുദ്രൻ വന്നതും സായുവും കുഞ്ഞാറ്റയുടെ ചേട്ടന്മാരും മാളുവും വിച്ചുവും കേറി .ഗൗരിയും മഹിയും ഒരിക്കൽ കൂടി അമ്പലത്തിലേക്ക് തിരികെ നോക്കി .പരസ്പരം നോക്കി പുഞ്ചിരിച്ചിട്ട് അവർ കാറിലേക്ക് കേറി . കുഞ്ഞാറ്റ അപ്പോഴും അവനെ തിരയുകയായിരുന്നു . " എന്താ കുട്ടി നീ നോക്കണേ വന്ന് കേറ് " മഹി പറഞ്ഞതും അവൾ നിരാശയോടെ എന്നാൽ പ്രതീക്ഷയോടെ കാറിലേക്ക് കേറി . എന്നാൽ അവൾ അറിയാതെ ഒരു കള്ളച്ചിരിയോടെ മരത്തിന്റെ പുറകിൽ അവൻ ഉണ്ടായിരുന്നു .അവരുടെ കാറ് അകലുന്നതും നോക്കി അവൻ പുഞ്ചിരിയോടെ നിന്നു . ഗൗരി മഹിയുടെ ഹൃദയതാളം ശ്രവിച്ച് അവന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു .മഹി അവളെ ചേർത്തു പിടിച്ചു കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരി ഇരുന്നു .അപ്പോഴും അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി കളിയാടിയിരുന്നു .അവർക്ക് മാത്രം മനസിലാകുന്ന പുഞ്ചിരി .അവരായി നെയ്ത ഭാഷയിൽ അവർ സംസാരിച്ചു......ഹൃദയംകൊണ്ട്..... മൗനത്തിലൂടെ.....മിഴികളിലൂടെ........💙

ഇളം കാറ്റിൽ ആല്മരത്തിൽ തൂങ്ങി കിടന്ന മണികൾ കൂട്ടിമുട്ടി കഥകൾ പറഞ്ഞു .അവർ കേട്ടുകൊണ്ട് ഇരുന്ന.....കണ്ടുകൊണ്ടിരുന്ന ഗൗരിയുടെയും മഹിയുടെയും കഥ .അതിലുമുപരി....വാശിയോടെ മത്സരബുദ്ധിയോടെ.....നിസ്വാർത്ഥമായി.....നിഷ്കളങ്കമായി.....ആത്മാവിൽ തൊട്ടറിഞ്ഞു പ്രണയിച്ച ദേവേന്ദ്രന്റെയും ദേവയാനിയും പ്രണയകഥ❤️. സഹ്യഗിരിയെ തഴുകി വന്ന ഇളം കുളിരുള്ള മന്ദമാരുതൻ ആലിലകൾ തഴുകി കടന്നുപോയി .അവരുടെ പ്രണയകഥ അറിഞ്ഞ ആലിലകൾ ഇളം കാറ്റിൽ നൃത്തമാടി .അവരുടെ പ്രണയം നേരിട്ട് അറിയാവുന്ന താമരകൾ സൂര്യന്റെ പ്രഭയിൽ ഇളം കാറ്റിൽ കുണുങ്ങി ചിരിച്ചു . തെളിഞ്ഞു നിന്ന ദീപപ്രഭയുടെയും കുവളമാലയുടെയും എരിക്കിൻ പൂവിന്റെയും ഇടയിൽ ഇരുന്ന ആ മഹാദേവന്റെ ചുണ്ടിലും കോവിലകത്തെ നിലവറയിൽ ഇരുന്ന ആ മഹേശ്വരിയുടെയും ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ടായിരുന്നുവോ.........??

എന്നാൽ സഹ്യഗിരിയുടെ ഒരുഭാഗമായ കരിമലക്കുന്നിലെ ക്ഷേത്രത്തിൽ ഉമാമഹേശ്വരന്മാരുടെ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി ആയിരുന്നു .അവർക്കായി ഒരു നീലയാമ്പൽ വിടർന്നു നിന്നിരുന്നു . കുന്തിപുഴ ശാന്തമായി.....അത്രയും പ്രണയത്തോടെ....കളകള നാദത്തോടെ ഒഴുകി . ദേവിയുടെ മുറിയിലെ വീണയുടെ തന്ത്രികൾ ഇപ്പോഴും മീട്ടുന്നുണ്ട് ഒരു * പ്രണയരാഗം * ❤️ മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ * ഏഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ * എൻ മാറിൽ ചേർന്നു മയങ്ങാൻ ഏഴു വർണ്ണവും നീയണിയു നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും ആരുമാരുമറിയാതൊരു നാൾ ഹ്ര്യദയം നീ കവരും മയിലായ്...ഓ... മയിലായ് പറന്നു വാ മഴവില്ല് തോൽക്കുമെന്നഴകെ...............💙 🌟ശുഭം

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story