💙ഗൗരിപാർവതി 💙: ഭാഗം 7

gauriparvathi

രചന: അപ്പു അച്ചു

"ഇല്ല ഞാൻ ഇവിടെ ആദ്യമായിട്ടാ വരുന്നത് " അവർ ഒഴിഞ്ഞു മാറി. രണ്ട് അർച്ചന. മഹാദേവൻ ... തിരുവാതിര. മാളവിക.... ശിവന്റെ നടയിൽ തൊഴുതപ്പോഴും ഒരു പ്രാർത്ഥനയേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. തന്റെ അച്ഛൻ തന്നെ തിരികെ വിളിക്കണേന്ന്. വര്ഷങ്ങളായിട്ടും തന്നെ തിരികെ വിളിക്കുകയോ, ഒന്ന് കാണാൻ ശ്രമിക്കുകയോ വീട്ടിലുള്ള ആരും ചെയ്തിട്ടില്ല. അവർ തൊഴുതിറങ്ങി. ഒന്നും കൂടെ ക്ഷേത്രത്തില്ലേക്ക് നോക്കി തൊഴുതിട്ട് കാറിൽ കേറി. ആ കാർ ഈശ്വരപുരം കഴിഞ്ഞപ്പോൾ അവരുടെ മനസ്സിനെ പണ്ടത്തെ പല ചിന്തകളും കൊണ്ട് മൂടി. 🔸🔸🔸🔸🔸🔸🔸 (ഗൗരി ) ""നാഗേദ്ര ഹരായ ത്രിലോചനായ ഭസ്മങ്കരാകായ മഹേശ്വരായ നിത്യായ ശുദ്ധായ ദിഗംബരായ തസ്മൈ നകരായ നമഃശിവായ """ ......................... .... . . . . . . ... . . . . . . . . . . . . . . . .. .. . . . . . ..... പഞ്ചാക്ഷരി മന്ത്രവും ചൊല്ലി മൂന്നു വട്ടം ശ്രീകോവിലിന് വലത്തുവെച്ചു. ഓം നമഃശിവായ... നമഃശിവായ... ഉരുവിട്ടുകൊണ്ടിരുന്നു. അമ്പലത്തിൽ വന്നാൽ പോകാൻ തോന്നത്തില്ല. കുറേ നേരം വിഗ്രഹത്തിലേക്ക് നോക്കി നിന്നു ഒന്നും പറയാൻ തോന്നിയില്ല. ഏട്ടനും ഗായുവും തൊഴുതിറങ്ങി.

""മഹാദേവൻ - തിരുവാതിര"" വിഗ്രഹത്തിൽ നോക്കിയിരിക്കുമ്പോഴാണ് തിരുമേനി പേര് വിളിക്കുന്നത് കേട്ടത്. 💙മഹാദേവൻ 💙എന്ന പേര് കേട്ടപ്പോ ചെറുതായൊന്നു തിരിച്ചുനോക്കി ഒരു സ്ത്രി ആ അർച്ചന വാങ്ങിച്ചു. പിന്നെ അവിടെ ഇരിക്കതെ ഗായുന്റെ അടുത്തേക്ക് പോന്നു. പിന്നെ അവിടെ ഇരുന്നതിന് വേറൊരു ഉദ്ദേശവും ഉണ്ട്. പൂജ കഴിഞ്ഞുകഴിയുമ്പോ തിരുമേനി എനിക്കുവേണ്ടി കടുംപായസം മാറ്റി വെക്കും. അത് സ്ഥിരം അങ്ങനെയാ. 🔸🔸🔸🔸🔸🔸🔸🔸🔸🔸 (ഗായു ) ചേച്ചി തൊഴാൻ കേറിയാൽ ഇറങ്ങത്തില്ല. അതാ നമ്മുടെ വിച്ചു ആലിൻ തറയിൽ ഇരുന്ന് പോകുന്നവരെയും വരുന്നവരെയും നോക്കിയിരിക്കുന്നു. "ഗായത്രി...." ഏട്ടന്റെ അടുത്തോട്ടുപൊക്കാൻ തുടങ്ങിയപ്പോൾ പുറകിൽനിന്നു ഒരു വിളി. "ദേ.. കുരിശ്... "ഗായു. "ഇതാരാ കാവിലെ ഭഗവതിയോ😆 മഞ്ഞപ്പട്ടുപാവാടയൊക്കെ ചുറ്റി. " "അല്ലടാ കല്യങ്ങാട്ടു നീലി 😡" "അല്ലട ആദി നീ എന്താ രാവിലെ അമ്പലത്തിൽ " ഗായു. "ഓ ഇവിടെ ബിരിയാണി വിതരണം ചെയ്യുന്നുന് അറിഞ്ഞു , വാങ്ങാൻ വന്നതാ " ആദി.

"ആണോ , ശോ... ഞാൻ അറിഞ്ഞില്ലല്ലോ.. " ഗായു. "പോടീ.. എനിക്ക് അമ്പലത്തിൽ വന്നൂടെ. അല്ല ചേട്ടൻ വന്നിട്ടുണ്ട് എന്ന് അറിഞ്ഞു , ചെലവ് ഉണ്ടേ ...." അതും പറഞ്ഞ് അവൻ തൊഴാൻ പോയി. അത് ആരാണ് എന്ന് പറഞ്ഞില്ലാല്ലോ. അതാണ് എന്റെ ചങ്ക് ആദിത്യൻ. .......................... എന്താണ് മോനെ വരുന്നവരെയും പോകുന്നവരേയും എല്ലാം സ്കാൻ ചെയ്യുന്നുണ്ടല്ലോ. "ഗൗരി എന്ത്യേ " വിച്ചു. "തോ വരുന്നു. " ഗായു. ഗൗരി അവരുടെ അടുത്ത് വന്നു. "അല്ല ഏട്ടാ മോൻ ഞങ്ങളെ കറങ്ങാൻ കൊണ്ടുപോകാം എന്ന് വിളിച്ചപ്പൊ പറഞ്ഞായിരുന്നു. " ഗൗരി "ങആ.. ശെരിയാ " ഗായു. "ന്റെ ഇശോരാ ഇതുങ്ങൾ എന്റെ പോക്കറ്റ് കാലിയാക്കും." വിച്ചു ആത്മ. "മോളെ നമ്മുക്ക് പിന്നെ ഒരു ദിവസം പോകാം. എല്ലാരും ആയിട്ട്. അച്ഛൻ വന്നിട്ട് പോകാം. " വിച്ചു. "അച്ഛൻ വന്നിട്ട് പോകാം പക്ഷേ. ചെലവ് ഏട്ടനാ " ഗൗരി. "ഏട്ടൻ ഒഴിയാൻ നോക്കണ്ട. " ഗായു. "ബാ... പോകാം " വിച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹 ഒരു കാർ "കൈലാസം "എന്ന് എഴുതിയ കൊട്ടാരം പോലത്തെ വീടിന് അകത്തോട്ടു കയറി. മഹിയേട്ടാ.... ദേ.. അമ്മ വന്നു... സുന്ദരനായ ഒരു യുവാവ് പുറത്തേക്കുവന്നു ....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story