ഗായത്രി: ഭാഗം 1

gayathri arya

എഴുത്തുകാരി: ആര്യ

ഡീ..... നിന്നോട് ഞാൻ പലപ്രവിശ്യം പറഞ്ഞട്ടുള്ളത എന്റെ പറമ്പിൽ കേറരുത് എന്ന്... ഓ തന്റെ പറച്ചില് കേട്ടാൽ തോന്നുവല്ലോ താൻ നട്ടുപിടിപ്പിച്ചതാ ഇവടെ നിക്കുന്നത് എല്ലാം എന്ന്... ഒന്ന് പോടോ.. ഡീ... ഇറങ്ങി പോടീ.. നീ പോടാ.. നിന്നെ ഇന്നു ഞാൻ..... ഓ തൊടങ്ങിയോ രണ്ടാളും നേരം വെളുത്തില്ല അതിനു മുൻപ്........ എന്റെ മാളൂട്ടിയെ ഞാൻ ഇത്തിരി ചാമ്പക്ക പറിച്ചു അതിനാ ഇയാള് അല്ല മുത്തശ്ശിടെ ഉണ്ണി ഈ കെടന്നു കാറുന്നത്... എന്താ ഉണ്ണി ഇത് അവള് കൊറച്ചു ചാമ്പക്ക അല്ലെ പറിച്ചോള്ളൂ അത് അവിടെ നിന്നാലും വല്ല പിള്ളേർ ക്കും അല്ലെ നീ കൊടുക്കുന്നെ അവളും കൊച്ചല്ലേടാ.... ഹും കൊച്ചു കൊച്ചുകുഞ്ഞിനു നാക്കിനു നല്ല നീളം ആണെന്നെ ഒള്ളു......... ആദി എന്താ അവിടെ ഒരു ബഹളം .. ഒന്നുല്ല അച്ഛാ ഒരു പട്ടി നമ്മടെ പറമ്പിൽ കേറി ഓടിച്ചു വിട്ടതാ.... കണ്ടോ മുത്തശ്ശി എന്നെ പട്ടിയാക്കിയത് ഞാൻ പോവാ....

അയ്യോ ന്റെ അമ്മുട്ടി പിണങ്ങിയോ ഇല്ല എന്റെ മാളുട്ടിയോട് എനിക്ക് പിണങ്ങാൻ പറ്റുമോ... അയ്യോ എന്താ പിള്ളേരെ ഇങ്ങനെ നോക്കുന്നെ ഞാൻ അയ്യോ വിളിച്ചതിനാണോ എന്റെ പേരും നാളും ഒന്നും ഞാൻ നിങ്ങളോട് പറഞ്ഞില്ല അല്ലെ ഇപ്പൊ പറയാട്ടോ ഞാൻ ഗായത്രി എന്നെ കുറിച്ച് പറയാൻ പ്രേത്യേകിച്ചു ഒന്നും ഇല്ല പ്ലസ് ടു കഴിഞ്ഞു ഇങ്ങനെ വായിനോക്കി ഇരിക്കുവാ... അച്ഛൻ മധു.. മോളെ ഗായു... എന്താ അച്ചേ ഡീ മധുമാഷ് എന്ന് പറയടി ഓ ഈ അച്ചേ ടെ ഒരു കാര്യം ആ പിള്ളേരെ എന്റെ അച്ഛ ആരാനു മനസിലായല്ലോ അല്ലെ.... ഇനി അമ്മ ഗൗരി അമ്മക്ക് ജോലി ഒന്നും ഇല്ലാട്ടോ... ഇനി എനിക്കൊരു ആങ്ങള ഒണ്ട് കേട്ടോ എന്റെ എല്ലാമെല്ലാമായ കിച്ചു ഏട്ടൻ ആളിപ്പോ ഇവിടില്ല എവിടാനല്ലേ നിങ്ങള് ചോദിക്കുന്നെ പറയാം എന്റെ ഏട്ടന് നാട്ടിലെ ഒരു പണച്ചാക്കിനെ ഇഷ്ടം ആയിരുന്നു എന്റെ ഏട്ടനോ ജോലിയും കൂലിയും ഇല്ലാതെ നടന്നിരുന്ന കാലം കുറെ നടന്നു ആ ചേച്ചി പറഞ്ഞു ജോലി ഒക്കെ വാങ്ങു എന്നിട്ട് തീരുമാനിക്കാം എന്ന് അതിന്റെ ഒരാഴ്ച കഴിഞ്ഞു ഏട്ടനും ഒരു ഇത് ആയി...

നോക്കണ്ട ഒരു പ്രവാസി ആയി... പിന്നെ ആ ചേച്ചിടെ രണ്ടു മക്കളിൽ മൂത്തതിനെ ഞൻ ആട്ടോ ട്യൂഷൻ എടുക്കുന്നെ അതെ മക്കൾസ് ആ ചേച്ചിടെ കല്യാണം കഴിഞ്ഞു... പറഞ്ഞു നിന്ന് സമയം പോയതറിഞ്ഞില്ല അപ്പൊ ഞാൻ ഇപ്പൊ പോവാണേ എന്റെ പിള്ളേരൊക്കെ വന്നു.... എന്തോന്നടെ എന്റെ പിള്ളേരെന്നു പറഞ്ഞത് ട്യൂഷൻ പിള്ളേരാ.. വലിയ പഠിപ്പി ഒന്നും അല്ലാട്ടോ അപ്പൊ ഞാൻ പോവാണേ..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഉണ്ണി നീ എന്തിനാ എപ്പളും അതിനോട് ഇങ്ങനെ വഴക്കിടുന്നെ.... ഓ എന്റെ അമ്മ മോളിന്നു നല്ല ചൂടിലാണല്ലോ... ആണെടാ നീ ഇങ്ങനൊക്കെ കാണിക്കുമ്പോ ചൂടാകാതെ ഞാൻ പിന്നെ എന്തോ വേണം.. ആ അമ്മ ചോടായിക്കോ ഞാൻ പോവാ... ഉണ്ണി മോനെ അതൊരു പാവം അല്ലേടാ... പാവത്തിന് നാക്കിച്ചിരി കൂടുതലാ...ഞാൻ പറയാനൊള്ളത് പറഞ്ഞു ഇനി നിന്റെ ഇഷ്ടം... അഹ് അമ്മ പിണങ്ങാതെ ഞാൻ ഇനി അവളോട് വഴക്കിനു പോകില്ല മതിയോ.. ഹും മതി.... വീട്ടിലുള്ളവരെ മുഴുവൻ കയ്യിലെടുത്തേക്കുവ കുട്ടി പിശാശ്..

അതെങ്ങന നാട്ടിൽ ഉള്ളവരുടെ കണ്മണി അല്ലെ അവൾ പിന്നെ വീട്ടിൽ ഉള്ളവരുടെ കാര്യം പറയണോ എന്താ എല്ലാരും ഇങ്ങനെ നോക്കുന്നെ ഞാൻ ഉള്ള കാര്യം അല്ലെ പറഞ്ഞെ.. എല്ലാരുടേം സംശയം ഈ ഞാൻ ആരാണല്ലേ പറയാം ഞാൻ ആദിത്യൻ..എല്ലാരും ഉണ്ണി എന്ന് വിളിക്കും.. അച്ഛൻ മാത്രം adhi എന്നും.. ഞാൻ പഠിച്ചതും വളർന്നതും ഒന്നും ഇവടല്ല.. അച്ഛനും അമ്മയും ഞാനും എന്റെ ചെറുപ്പത്തിലേ തന്നെ ഇവിടുന്നു പോയി. അച്ഛനു ബിസിനസ്‌ ആയിരുന്നു ചെന്നൈയിൽ ഞങ്ങളും അവിടെ കൂടി... അച്ഛമ്മ മാത്രം തറവാട്ടിൽ ഞങ്ങളുടെ കൂടെ വരാൻ പറഞ്ഞാൽ കേക്കില്ല മുത്തശ്ശൻ ഉറങ്ങുന്ന മണ്ണ് വിട്ടു എങ്ങോട്ടും ഇല്ലെന്ന പറയുന്നേ.. അതോടെ അമ്മയും അച്ഛനും പറയുന്നത് നിർത്തി.. പറഞ്ഞിട്ട് കാര്യം ഇല്ലന്ന് അറിയാം ഇപ്പൊ ഇങ്ങോട്ടുള്ള വരവ് പോലും മുത്തശ്ശി കാരണമാ.... വഴിയേ പറയാം. നാട്ടിലേക്കു വിളിക്കുമ്പോ മുത്തശ്ശി ക്കു അവളെ കുറിച്ച് പറയാൻ നൂറു നാവ. അമ്മു വന്നു... അമ്മു ഉള്ളത് കൊണ്ട് ഒന്നും പേടിക്കാൻ ഇല്ല പാവം കുട്ടി ആണ് എന്നൊക്കെ.....

അവള് കാരണം എന്റെ മുത്തശ്ശിക്കു എന്നോട് സ്നേഹക്കുറവ് ഉണ്ടോന്നു ഒരു സംശയം 😠 അച്ഛൻ പ്രകാശ് അമ്മ ലക്ഷ്മി പിന്നെ മുത്തശ്ശി അമ്മാളു എന്റെ മാത്രം മാളു കുട്ടി 😒ntha നോക്കണേ ആ അവളുടെയും......... നിങ്ങളിപ്പോ ചിന്തിക്കുന്നുണ്ടാവും ഞാൻ എന്തിനാ അവളോട്‌ വഴക്കിടുന്നെനു പറയാം കെട്ടോ... ഞങ്ങൾ നാട്ടിലേക്ക് പോരാൻ നിന്നെന്റെ തലേന്ന് എന്റെ ഫ്രണ്ടിന്റെ മാര്യേജ് ആരുന്നു പോകാതിരിക്കാൻ പറ്റാത്തൊണ്ടു അമ്മയെയും അച്ഛനെയും നാട്ടിലേക്ക് പറഞ്ഞു വിട്ടു. ഞാൻ 2ദിവസം കഴിഞ്ഞ പുറപ്പെട്ടത്... നാട്ടിൽലേക്ക് പോരാൻ ഉള്ള തിടുക്കവും അത് പോലെ എന്റെ ചങ്ങായി മാരെ പിരിയാൻ ഉള്ള വിഷമവും..... അവർക്കൊക്കെ അമ്മ പറഞ്ഞു തന്നിട്ടുള്ള നാടിനെ പറ്റി ഒരു ഐഡിയ ഒക്കെ ഉണ്ട്... അങ്ങനെ ഞാൻ എന്റെ നാട്ടിൽ എത്തി.. കാറിൽ തറവാട്ടിലേക്ക് യാത്ര തിരിച്ചു ചുറ്റും വയലുകളാ എന്തൊരു ഭംഗിയാ അമ്മ പറഞ്ഞു തന്നിട്ടുള്ളത് പോലെ തന്നെ കുറെ കഴിഞ്ഞപ്പോ കാർ ഒരു തറവാട്ടിലെക്കു വന്നു നിന്ന്... ഞാൻ കാറിൽ നിന്നും ഇറങ്ങി... ചന്ദ്രശേരി എന്ന എന്റെ തറവാട് പ്രൗഡിയോടെ തല ഉയർത്തി നിൽക്കുന്നു...

ബോധം വന്നപ്പോ ഞാൻ മുത്തശ്ശിയുടെ മടിയിൽ തലവെച്ചു കിടക്കുവ അച്ഛനും അമ്മയും തടിക്കു കയ്യും കൊടുത്തു നിൽക്കുന്നു. കുറച്ചു നേരത്തെക്കു എനിക്ക് എന്താ സംഭവിച്ചത് എന്ന് ഒരു പിടിയും കിട്ടില്ല... കഴുത്തു ചെറുതായൊന്നു തിരിച്ചപ്പോ മുൻപിൽ അവള് നിന്ന് ഇളിച്ചു കാണിക്കുന്നു.. ന്താ ആർക്കും ഒന്നും മനസിലായില്ല അല്ലെ ഞാൻ കാറിൽ നിന്നും ഇറങ്ങിയ സമയം അവളും നാട്ടിലെ കുറെ കുരുപ്പു പിള്ളേരും കൂടെ ക്രിക്കറ്റ്‌ കളിക്കുവായിരുന്നു അവളടിച്ച ബോൾ എന്റെ തലേല് അടിച്ചു ആരോഗ്യം ഉണ്ടന്ന് പറഞ്ഞിട്ടെന്താ അപ്പൊ തന്നെ എന്റെ ബോധം പോയി.... അന്ന് തുടങ്ങിയതാ എനിക്ക് അവളോടുള്ള ദേഷ്യം... അവള് കാരണം എനിക്ക് നാട്ടിലെ പിള്ളേരുടെ മുന്നില് വില പോയി.... ഞാൻ നാട്ടിൽ വന്നട്ടിപ്പോ ഒരു മാസം ആയി... പിന്നെ എപ്പോ അവളെ ആ പറമ്പിൽ കണ്ടാലും എന്റെ വായിനു അവള് കേക്കും............... തുടരും

Share this story