ഗായത്രി: ഭാഗം 10

gayathri arya

എഴുത്തുകാരി: ആര്യ

എന്തു കഷ്ടമാ എന്റെ കൃഷ്ണ ഇതു......... എന്താ ഇണ്ടായത് എന്ന് അറിയാഞ്ഞിട്ടു ഒരു സമാധാനം ഇല്ലല്ലോ...... (ഗായു ) ****** അമ്മേ...... അഹ് മോൻ വന്നോ..... ഞാൻ അറിഞ്ഞു എല്ലാം..... എന്ത് അറിഞ്ഞു എന്ന്.... ഉണ്ണിയും ഗായുമോളും മിണ്ടി ഇല്ലേ..... എനിക്കപ്പോഴേ അറിയരുന്നു ....... നിങ്ങൾ മിണ്ടുമെന്നു........ അമ്മക്ക് എന്താ വട്ടാണോ........ അവളോട്‌ ഇത്തിരി നേരം ഒന്ന് മിണ്ടിയെന്നും കരുതി ആ കുട്ടി പിശാശിനോട് എനിക്ക് സ്നേഹം ഒന്നുമല്ല...... മറിച്ചു ദേഷ്യം ആാാ.... എന്താ ഉണ്ണി നീ ഇങ്ങനെ...... അമ്മ ഒന്ന് പോകുന്നുണ്ടോ..... ചുമ്മാ അവളുടെ വക്കാലത്തും കൊണ്ടു വന്നോളും..... ***************** മോളെ നീ ഒന്നും കഴിക്കുന്നില്ലേ...... എനിക്കൊന്നും വേണ്ട.... അഹ് വേണ്ട എങ്കിൽ വേണ്ട. ... പിന്നെ വന്നു തിന്നേക്കരുത്...... കേട്ടല്ലോ.... പിന്നെ മനുഷ്യനിവിടെ പ്രാന്ത് പിടിച്ചു നിൽക്കുംപോള അമ്മേടെ ഒരു ചോറും കറിയും.... ആർക്കു വേണം.... ഹും സമയം പോയികൊണ്ടേ ഇരുന്നു......

ഉണ്ണിയേട്ടനെ എങ്ങനെ എങ്കിലും കാണണം കണ്ടേ മതിയാകു എനിക്കതറിയാതെ ഒരു സമാധാനവും ഇല്ല............ ഐഡിയ....... ഇപ്പൊ സമയം 8മണി..... അവരൊക്കെ 9.30 ആകുമ്പോൾ കിടക്കും..... ഇനി ഉണ്ണിയേട്ടൻ ചെയ്യ്തത് പോലെ തന്നെ ചെയ്യാം...... വേറെ ഒന്നുവല്ല....... ആ വീട്ടിൽ ചെന്നു ആരും കാണാതെ കയറാം..... പണ്ടാരം എനിക്ക് വിശക്കുവേം ചെയ്യുന്നു.... അഹ് എന്തെങ്കിലും ആകട്ടെ...... സമയം.... 9.30 ഇപ്പൊ എല്ലാരും കിടന്നു ഇനി പോകാം...... ഞാൻ ആരും കാണാതെ മുറിയുടെ വെളിയിൽ ഇറങ്ങി...... ഭഗവാനെ പ്രേതം ഒന്നും പിടിക്കല്ലേ..... അവരുടെ വീട്ടിൽ എത്തിയതും.... അഹ് ബെസ്റ്റ് കഥക് അടച്ചേക്കുവാ......തിരിഞ്ഞു പോരാൻ തുടങ്ങിയതും അടുത്ത ബുദ്ധി ഉദിച്ചെത്തുന്ന ഒരുമിച്ചു ആയിരുന്നു..... ഓ നീ മുത്താടി ഗായു....... മുകളിൽ ബാൽക്കണി അതിലൂടെ കയറാം പക്ഷെ എങ്ങനെ...... അതും ആലോചിച്ചു നിന്നപ്പോൾ ആണ്..... ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്.... പെട്ടെന്ന് ഞാൻ മാറി.... അരുണേട്ടൻ........ ഏട്ടൻ ഇതു എവിടെ പോവാ...... ഓ ഫോൺ വിളിക്കുവാ.... ആരാണാവോ.... ഇനി കാമുകി വല്ലം ആയിരിക്കും....

ഹും നടക്കട്ടെ നടക്കട്ടെ..... അരുൺ വാതില്നു അവിടുന്ന് മാറിയതും ഗായത്രി അകത്തു കയറി....... താങ്ക്സ് അരുൺ ചേട്ടാ.... മനസ്സിൽ പറഞ്ഞതാണേ....... നേരെ ഉണ്ണിയേട്ടന്റെ റൂമിൽ പോയി...... പതിയെ കതകു തുറന്നു അകത്തു കയറി....... ഹേ..... ഉണ്ണിയേട്ടൻ ഇതെവിടെ പോയി....... ഓ കുളിക്കുവാ ഇല്ലേ.... അഹ് ഇറങ്ങി വരുമ്പോ തന്നെ എന്നെ കണ്ട എന്നെ കൊന്നത് തന്നെ... ഞാൻ വേഗം പോയി മറഞ്ഞു നിന്നു കതകിന്റെ മറവിൽ.. ഉണ്ണിയേട്ടൻ ഇറങ്ങി വന്നതും..... കുറച്ചു നേരത്തേക്ക് എന്നിലെ കോഴി ഉണർന്നോ എന്നൊരു സംശയം...... പെട്ടെന്നാണ് അത് സംഭവിച്ചത്..... ഞങ്ങൾ രണ്ടും ദേ താഴെ...... ഉണ്ണിയേട്ടൻ എന്റെ മുകളിലും.............ആ കണ്ണുകൾ എന്നെ ദേഷ്യത്തോടെ നോക്കുന്നു....... കുറച്ചു നേരം ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു പോയി........... ഉണ്ണിയേട്ടന്റെ തലയിൽ നിന്നും ഒഴുകി ഇറങ്ങുന്ന വെള്ള തുള്ളികൾ എന്റെ മുഖത്തു വന്നു വീണു......

ഒരു നിമിഷത്തേക്ക് മീര ഞാൻ ആണോ എന്ന് പോലും ആഗ്രഹിച്ചു പോയി....... ഡീീ..... ഉറക്കെ ഉള്ള ആ വിളിയിൽ നിന്നും എനിക്ക് ബോധം വന്നു....... എന്താ ഇപ്പൊ ഇവിടെ നടന്നത് എന്നല്ലേ നിങ്ങൾ കരുതുന്നത്.... പറയാം കേട്ടോ.... ഉണ്ണിയേട്ടൻ ഇറങ്ങി വന്നതും ഞാൻ ബാത്‌റൂമിന്റെ സൈഡ് ഇൽ ആണ് നിന്നത്.... അങ്ങേര് കുളിച്ചിട്ടു തോർത്താതെ ആണ് ഇറങ്ങി വന്നത്... കാലെടുത്തു വെച്ചതും നിരങ്ങി പോയി അയാള് വീഴാതിരിക്കാൻ പിടിച്ചത് എന്റെ കയ്യിലും ഞാനും ആയാളും കൂടി കറങ്ങി ദേ നിലത്തും വീണു..... ഡീീീ..... എന്ത് ആലോചിച്ചു കിടക്കുവാടി എണീറ്റു പോടീ....... എന്തോന്നു.... താൻ എന്നെ വലിച്ചു ഇവിടെ ഇട്ടതും പോരാ...... വീണത് എന്റെ മുകളിലും ....... താൻ എണീക്കാതെ ഞാൻ എങ്ങനെ എണീക്കണം.... പറ........ പെട്ടെന്ന് ഉണ്ണി അവളുടെ മുകളിൽ നിന്നും എണീറ്റു..... ഒടുക്കത്തെ വെയിറ്റ് ആടോ തനിക്ക്.... എടി ഈ പാതിരാത്രിക്ക് നിന്നോട് ആരാടി പറഞ്ഞത് ഇവിടെ വരാൻ....... അത്.... അത് പിന്നെ എനിക്ക് സ്റ്റോറി യുടെ ബാക്കി അറിയാഞ്ഞിട്ടു ഒരു സമാധാനം ഇല്ല.... അത് കൊണ്ടാ........

ഡി എനിക്കൊന്നും കേക്കണ്ട നീ ഇപ്പൊ ഇവിടുന്നു പോക്കോളണം.... ഇറങ്ങി പോകാൻ..... ഓക്കേ ഞാൻ പൊക്കോളാം...... പക്ഷെ പോകുന്നത് ഉണ്ണിയേട്ടന്റെ അമ്മയുടെ അടുത്തേക്ക് ആണെന്ന് മാത്രം.... മോനു വേണ്ടി ഏതോ പെണ്ണ് കാത്തിരിപ്പൊണ്ടെന്നു ഞാൻ പറയം... എന്താ വേണോ....... എന്നും പറഞ്ഞു നമ്മള് സ്ലോ മോഷനിൽ ഒന്ന് നടന്നു.... ഡീീ..... അവിടെ നിക്ക്.... പ്രേതീക്ഷ തെറ്റി ഇല്ല.... അഹ് എങ്കിൽ എന്റെ ഉണ്ണിയേട്ടൻ ചെന്നു ഡ്രെസ്സ് മാറിയേട്ടു വാ...... ഞാൻ അത് പറഞ്ഞതും അങ്ങേര് എന്റെ അടുത്തേക്ക് നടന്നുവന്നു...... ഉള്ളിൽ ഭയം ഉണ്ടെങ്കിലും ഞാൻ അവിടെ തന്നെ നിന്നു.............. പിന്നെയും എന്റെ അടുത്തേക്ക് വന്നു......... ഉണ്ണിയേട്ടൻ അടുത്തെത്തിയതും എന്റെ ശ്വാസം വളരെ വേഗത്തിൽ ഇടിക്കാൻ തുടങ്ങി......... എന്റെ അടുത്തേക്ക് ആ മുഖം കൊണ്ടു വന്നു....... നീ എന്താടി എന്നെ ബ്ലാക്ക് മെയിൽ ചെയ്യുവാനോ........... അല്ല......... ഉണ്ണിയേട്ടൻ എന്റെ കണ്ണുകളിലേക്കു തന്നെ നോക്കി........... എന്താ............ അയ്യോ മഹാറാണിയുടെ സൗന്ദര്യം നോക്കി നിന്നു പോയതാണേ........ ഹും.... 😠😠😠😠😠😠😠

അവിടെ എങ്ങനം പോയി ഇരിക്ക്....... അവൻ വിരൽ ചൂടിയ ഭാഗത്തെക്കു അവൾ നോക്കി അവിടെ ഒരു കസേര... അവൾ അതിൽ പോയി ഇരുന്നു................ ഉണ്ണി ഡ്രെസ്സ് മാറി വന്നു.... എന്റെ ഭഗവാനെ അമ്മ ചോറ് ഉണ്ണാൻ വിളിച്ചപ്പോൾ പോയ മതിയായിരുന്നു...... വിശന്നിട്ടു കുടൽ കത്തുന്നു...... . ഉണ്ണിയേട്ടാ........ ഞാൻ സ്നേഹത്തോടെ വിളിച്ചു..... എന്താ... 😠😠😠😠😠😠😠 കട്ട കലിപ്പ് ഡാ...... ഞാൻ മനസ്സിൽ പറഞ്ഞു... പുറമെ ഒന്ന് ഇളിച്ചു കൊടുത്തു....... ഉണ്ണിയേട്ട........ എനിക്ക് വിശക്കുന്നു...... വയറ്റിൽ കിടന്നു മൂളുന്നു......... എന്തോന്നാ....... 😳🙄 എന്റെ ഈശ്വര ഇവള്ടെ വയറ്റിൽ ആര് കിടന്നു ഇവള് പറയുന്നേ...... ഉണ്ണിയേട്ടാ എനിക്ക് വിശക്കുന്നു... എന്തെങ്കിലും കഴിക്കാൻ കൊണ്ട് താ.... അല്ല നിന്റെ വയറ്റിൽ എന്തുവാ..... അഹ് അതോ... എനിക്ക് വിശക്കുമ്പോ വയറ്റിൽ കിടന്നു മൂളും... അത് പറഞ്ഞതാ.... ഓഹോ.... സമാധാനം ആയി..... ഏഹ്... നിനകെന്താടി വീട്ടിൽ നിന്നു തിന്നോണ്ട് വന്നാൽ... എന്റെ വീട്ടിൽ അതിക്രമിച്ചു കയറിയതും പോരാ.... ഇനി നിനക്കു നിന്നനൂടെ ഞാൻ കൊണ്ട് തരണോ...... plz... ഉണ്ണിയേട്ടാ.... ഓ... നാശം....

ഏതു നേരത്താണാവോ ഇവളെ പിടിച്ചു ഉമ്മ വെക്കാൻ തോന്നിയത്...... എന്തെങ്കിലും പറഞ്ഞോ..... ഏയ് ഒന്നും പറഞ്ഞില്ല..... മോക്ക് തിന്നാൻ ഉള്ളത് ഉണ്ണിയേട്ടൻ ഇപ്പൊ കൊണ്ടു വരാം.... എന്നും പറഞ്ഞു അവൻ ദേഷ്യത്തിൽ വാതിൽ തുറന്നു ഇറങ്ങി പോയി.... ആരും കാണല്ലേ ഇശോരാ എന്നെ.... ആ പെണ്ണ് കാരണം...... തിരിച്ചു റൂമിൽ എത്തിയതും വാതിൽ അടക്കാൻ തിരിഞ്ഞപ്പോളേക്കും അവൾ ഞാൻ പാത്രത്തിൽ കൊണ്ടുവന്ന ചോറ് തട്ടി പറിച്ചു കൊണ്ട് പോയി..... എന്തൊരു തീറ്റി ആ ഭഗവാനെ........ ഹോ... അപാരം...... പെട്ടെന്ന് എനിക്ക് ഇക്കിൾ വീഴാൻ തുടങ്ങി.......ആരോ തലയിൽ തട്ടി വെള്ളം തന്നു... നോക്കിയപ്പോൾ ഉണ്ണിയേട്ടൻ.... പതുക്കെ കഴിക്കു പോത്തേ...... അപ്പൊ പാവമൊക്കെയാ...... (gayu, ) കഴിച്ചു കഴിഞ്ഞതും ഉണ്ണിയേട്ടൻ പ്ലേറ്റ് കൊണ്ടു പോയി വെച്ചു...... ഉണ്ണിയേട്ട... ബാക്കി പറ..... എടി നീ ഇപ്പൊ വീട്ടിൽ പോ.... ഞാൻ നാളെ വന്നു പറയാം..... ഇല്ല്ലാ ഞാൻ പോകില്ല.........

അഹ് പോകണ്ട നീ അവിടൊട്ടു മാറി കിടന്നു ഒറങ്ങിക്കോ...... ദേ പെണ്ണെ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് കേട്ടോ.... . plz.....ഏട്ടാ കുറച്ചെങ്കിലും പറ........ ഉണ്ണി വീണ്ടും പറയാൻ തുടങ്ങി......... **-***-****---**-----* പലപ്പോഴും അവളെ ഞാൻ വീണ്ടും കണ്ടു..... അവളെ കാണാൻ വേണ്ടി മാത്രം ഞാനും മിഥുനും ജോഗിങ് നു പോയി തുടങ്ങി......... അവളിലെ വായാടിയെ മിഥുന് ഒരുപാടിഷ്ടം ആയിരുന്നു..... അവൻ അവൾക്കു സ്വന്തം ആങ്ങള ആയി.... ഏതു കാര്യത്തിനും അവനോട് അവൾ ഓടി വന്നു പറയുമായിന്നു..... ഒരു ദിവസം കോളേജിൽ ഏതോ ഒരു പയ്യൻ അവളെ ശല്യം ചെയ്യ്തു...... ............ 'മിഥുൻ ചേട്ടൻ എന്റെ ചേട്ടൻ ആണെന്ന് പറയുന്നത് വെറുതെയാ..... ഏഹ് അതെന്താ ഡി നീ അങ്ങനെ പറഞ്ഞത്.... ഇന്നു കോളേജിൽ ഒരു ചെറുക്കൻ എന്നെ ശല്യം ചെയ്യ്തു.... അതും പറഞ്ഞു പെണ്ണ് കരച്ചിലും തുടങ്ങി..... ഓ ഞാൻ ഇനി അവനോടു പോയി ചോദിക്കാനാവായിരിക്കും.... (മിഥുൻ ) 😁😁😁😁😁😁😁

......അതെ....... അവൻ മാരും അറിയട്ടെ..... എനിക്ക് ഒരു ഏട്ടൻ ഉണ്ടെന്നു..... അതൊക്കെ ഞാൻ ചോദിക്കാം പക്ഷെ.... ഒരു കാര്യം.... എന്താ.... ഡി മീരേ.... ഞാൻ നിന്റെ ഏട്ടൻ ആണ് പക്ഷെ ഇവനോ...... മീര അപ്പൊ ആധിയെ നോക്കി.... ഇതും എന്റെ ഏട്ടൻ എന്നും പറഞ്ഞു അവൾ തിരിഞ്ഞു ഓടി...... ഹ ഹഹ........ ഡാ ആധി അവള് നിന്നെയും ഏട്ടൻ ആക്കി........ പോടാ പട്ടീ....., 😠😠😠😠😠😠😠😠😠 ഡാ അപ്പൊ പോവല്ലേ നാളെ അവളുടെ കോളേജിൽ....... പിറ്റേന്ന് മീര കോളേജിൽ എത്തിയതും അവിടെ വലിയ ആൾകൂട്ടം അവൾ അവിടേക്കു ഓടി ചെന്നു...... അവൾ നോക്കിയപ്പോൾ മീരയെ ശല്യം ചെയ്തവനിട്ടു ആദി നല്ല ഇടി കൊടുക്കുന്നു....... കൂടാതെ ഒരു വാണിംഗ് ഉം....... ഡാ നീ ഇനി മേലാൽ മീരയുടെ പുറകെ നടന്നേക്കരുത്...... അത് ചോദിക്കാൻ നീ ആരാ ഡാ..... ആരോ ഒരാൾ അവിടെ നിന്നും ചോദിച്ചു ..... അവൾ എന്റെ പെണ്ണ ഈ ആദിത്യന്റെ പെണ്ണ്.... ഇനി ആർക്കട അറിയേണ്ടത് .......... പിന്നെ അവൾക്കു കൂടപ്പിറപ്പായി അവളുടെ ആങ്ങളയും ഒണ്ടടാ....... പറഞ്ഞു തിരിഞ്ഞപ്പോളാണ് ആധി മീര അവിടെ നിൽക്കുന്നത് കണ്ടത്....

ആധിയെ കണ്ടതും മീര കരഞ്ഞു കൊണ്ടു ഓടി....... അത് കണ്ടതും അവനെ പിടിച്ചു എറിഞ്ഞിട്ടു ആധിയും പിറകെ പോയി..... മീര മീര..... അവൾ ഒഴിഞ്ഞ ഒരു ക്ലാസ്സിൽ കയറി...... ആധി പിറകെ ഓടി കയറി......... മീര..... plz.....ഡീീ..... നീ...... നീ ഇങ്ങനെ കരയല്ലേ.... പല പ്രാവശ്യം പറയാൻ ഞാൻ നോക്കിയതാ..... പക്ഷെ മനസു അനുവദിച്ചില്ല.... ഇനി ചിലപ്പോൾ നീ എന്നെ വേണ്ടാന്നു വെച്ചാലോ എന്ന് പേടിച്ചു...... എന്റെ പൊന്നു മോളെ നീ ഇങ്ങനെ കരയാതെ........ plz....... എടി...... എനിക്ക് നിന്നെ ഇഷ്ടവാടി...... ഇനി ഉള്ള കാലം നീ എന്റെ പെണ്ണായി ജീവിച്ചൂടെ......... അത്രയ്ക്ക് ഇഷ്ടവാടി...... plz.... പുറകിൽ നിന്നും ആരോ കയ്യടിക്കുന്നു ശബ്ദം കേട്ടുകൊണ്ടാണ് അവർ തിരിഞ്ഞു നോക്കിയത്.... മിഥുൻ..... ഡാ ഇപ്പോളെങ്കിലും നിനക്കു അവളോട്‌ ഒന്ന് തുറന്നു പറയാൻ തോന്നിയല്ലോ.... സന്തോഷം..... ഡാ മിഥുനെ നീ ഒന്ന് പറയടാ അവളോട്‌..... ഡാ നീ എന്താ എന്നെ പറ്റി കരുതിയത്....

എടാ ഇവളെ പരിചയ പെട്ടു കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഞാൻ അവളോട്‌ എല്ലാം പറഞ്ഞതാ...... ..................... മീര.... edi എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.... എന്താ മിഥുൻ ചേട്ടാ....... edi.... അധിക്ക് നിന്നെ ഇഷ്ടവാ... ഒരുപാടിഷ്ടം ആ...... അത് പറഞ്ഞതും മീരയുടെ കണ്ണു നിറഞ്ഞു.... എന്തൊക്കെയാ ഏട്ടൻ ഈ പറയുന്നേ.... മിഥുൻ ഉണ്ടായതെല്ലാം അവളോട്‌ പറഞ്ഞു..... മിഥുൻ ചേട്ടൻ ഇതു ശെരിയാവില്ല ...... ഒന്നാമതെ എനിക്ക് സ്വന്തം എന്ന് പറയാൻ ഒരു മുത്തശ്ശി മാത്രേ ഉള്ളു.... ഒരാളുടെ വീട്ടിലേ വേലക്കാരി ആണ് ഞാൻ...... പക്ഷെ ആധി ചേട്ടൻ അങ്ങനെ അല്ല. എനിക്കറിയാം..... പക്ഷെ അവനു നിന്നെ ഇഷ്ടമാ.... ഒന്ന് ഞാൻ പറയാ അവൻ ഒരിക്കലും നിന്നെ വേണ്ടാന്നു വെക്കില്ല.... മിഥുൻ ഓരോ കാര്യങ്ങൾ പറഞ്ഞു അവളെ മനസിലാക്കി എല്ലാം ശെരിയാ... പക്ഷെ..... ഒരു പക്ഷെയും ഇല്ല നീ ആലോചിക്കൂ.... മിഥുൻ ആധിയോടു ഉണ്ടായതൊക്കെ പറഞ്ഞു അതു കേട്ടതും ആധി അവനെ കെട്ടി പിടിച്ചു കുറെ നേരം കരഞ്ഞു.... താങ്ക്സ്... ഡാ... ടി മീരേ... അപ്പൊ നിനക്കു എന്നെ ഇഷ്ടമാണോ.... അവൾ നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു...

പതിയെ തല കുലുക്കി.... പിന്നീട് അങ്ങോട്ട്‌ ഞങ്ങളുടെ പ്രണയകാലം ആയിരുന്നു.... ഇടയ്ക്കു അവളുടെ മുത്തശ്ശിയെ കാണാൻ പോയി..... മുത്തശ്ശിക്കും വാക്ക് കൊടുത്തു ഒരിക്കലും അവളെ കയ്യൊഴിയില്ല എന്ന്....... നല്ല കട്ടക്ക് പ്രേണയിച്ചു...... ഇടക്കൊക്കെ ആ കല ക്കും പണി കൊടുക്കും അവൾ..... അവളുടെ ജീവിതത്തിൽ ജീവിതത്തിൽ അവൾ സന്തോഷിക്കുന്നത് എന്റെ കൂടെ ഉള്ള നിമിഷങ്ങൾ ആ ........ എനിക്കും.......... ************-*** അപ്പൊ ഇപ്പൊ മീര എവിടാ.... മിഥുൻ ചേട്ടൻ എവിടാ..... ഗായു അത് പറഞ്ഞതും ആധി ഒന്ന് പരുങ്ങി...... അത്... അത്.... പിന്നെ മിഥുൻ ദുബായിൽ ആ അവന്റെ പപ്പയുടെ കൂടെ... മീര അവളുടെ മുത്തശ്ശിയുടെ തറവാട്ടിലും..... അത് പറഞ്ഞതും ആധിയുടെ കണ്ണു നിറഞ്ഞു......... പിന്നെ മുഖത്തു കുറച്ചു ദേഷ്യം വരുത്തി..... ഇപ്പൊ നീ എല്ലാം അറിഞ്ഞില്ലേ...... ഇതെന്തു അറിഞ്ഞെന്ന.... കുറച്ചൂടെ കൂട്ടി പറയാമായിരുന്നു... ഇതു പെട്ടെന്ന് തീർന്നത് പോലെ..... ഒരാളുടെ പ്രണയ കഥ കേൾക്കാൻ നിനക്കു നാണമില്ലെടി...... ഓക്കേ.... എങ്കിൽ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.... അഹ് ചോദിക്ക്....

ഉണ്ണിയേട്ടനും മീര ചേച്ചിയും ഇപ്പോളും ഇഷ്ടത്തിലാണോ....?? അഹ് അതെ.... .. പിന്നെ എന്തിനാ അന്ന് ഉണ്ണിയേട്ടൻ കരഞ്ഞത്..... അത്... ഞങ്ങൾ തമ്മിൽ കുറച്ചു പ്രോബ്ലെംസ്.... അത് വായിക്കാതെ maarum...... ഇപ്പൊ നീ വീട്ടിൽ പോ....... bha............ ഞാൻ കഥക് തുറന്നു തരാം....... ആധി.... അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു താഴേക്കു പോയി..... താഴെ എത്തിയതും..... ഉണ്ണിയേട്ടൻ എന്നെ കെട്ടിപിടിച്ചു തിരിഞ്ഞു..... ഞാൻ പെട്ടെന്ന് അങ്ങ് പേടിച്ചു പോയി....... ഉണ്ണിയേട്ടൻ മിണ്ടരുത് എന്ന് കാണിച്ചു.... അപ്പോളല്ലേ മനസിലായത്.... അരുൺ ഏട്ടൻ സംസാരം ഒക്കെ കഴിഞ്ഞു വാതില് വഴി കയറി വന്നു.... അതിനു ആ ഉണ്ണിയേട്ടൻ എന്നെ ഇരുട്ടിലേക്ക് മാറ്റിയത്...... #📙 നോവൽ അരുൺ പോയതും.... ഞാൻ അവളെയും കൊണ്ടു വെളിയിൽ വന്നു...... ഡി..... ഇനി നീ പൊക്കോ.... അയ്യോ ഉണ്ണിയേട്ട എനിക്ക് പേടിയാ..... നീ പിന്നെ ഇങ്ങോട്ട് എങ്ങനാടി വന്നത്.... അത്... അത് സ്റ്റോറി കേൾക്കാനുള്ള ഒരിതിനു വന്നതാ..... ഓ.... നാശം...... നടക്കു അങ്ങോട്ട്‌...... ഉണ്ണിയേട്ടൻ അങ്ങനെ പറഞ്ഞപ്പോ എന്തോ ഒരു വിഷമം പോലെ..... ഉണ്ണിയേട്ടൻ എന്നെ വീട് വരെ കൊണ്ടാക്കി... തിരിച്ചു പോയി..... എന്നാൽ ഇതെല്ലാം കണ്ടു കൊണ്ടു ഒരാൾ അവിടെ ഉള്ളത് അവർ കണ്ടില്ല................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story