ഗായത്രി: ഭാഗം 11

gayathri arya

എഴുത്തുകാരി: ആര്യ

പിറ്റേന്ന് നേരം വെളുത്തതും ഭയങ്കര തലവേദന..... എന്റെ ഈ ഗായു തലവേദന വരുത്തി വെച്ചത് നീ തന്നെ അല്ലെ.........dr.....പറഞ്ഞിട്ടുള്ളതല്ലേ താമസിച്ചു ഉറങ്ങരുത് ശെരിയായ ഉറക്കം വേണം എന്നൊക്കെ..... എന്നിട്ടിപ്പോ......... പിന്നെ ഇപ്പൊ നിങ്ങള് കരുതുന്നുണ്ടാകും എനിക്ക് വല്ല അസുഖവും ഉണ്ടോ എന്ന്...... എവിടുന്നു....... എനിക്ക് നേരുത്തേ ഒരു ആക്‌സിഡന്റ് പറ്റിയിരുന്നു.... അതിൽ പിന്നെ ഇങ്ങനെ..... ഇന്നലെ ഉണ്ണിയേട്ടന്റെ സ്റ്റോറി കേൾക്കാൻ പോയി തിരിച്ചു വന്നപ്പോൾ സമയം ഒരുപാട് പോയി...... അഹ് ഇനി പറഞ്ഞിട്ട് കാര്യം ഇല്ല.... അമ്മ............ ചായ............. വേണേ എടുത്തു കുടിക്കടി വന്നു......... ഓ ഈ അമ്മ............ ഞാൻ വേഗം തന്നെ താഴേക്കു ചെന്നു.... അമ്മേ........ 😠😠 അമ്മക്ക് ഒരു ചായ എങ്കിലും എനിക്ക് കൊണ്ടു തന്നുടെ........... ദേ പെണ്ണെ നല്ല ചട്ടുകം ആ എന്റെ കയ്യിൽ ഇരിക്കുന്നത്........ മണി 12 ആയി നിനക്കു ഇപ്പോളാണോ എണീക്കാൻ തോന്നിയത്............

കെട്ടിക്കാൻ പ്രായം ആയി ഇപ്പളും കുഞ്ഞന്ന പെണ്ണിന്റെ വിചാരം...... ആണോ അമ്മേ.... എന്നാ വേഗം കെട്ടിച്ചോ........ ഓ ഇനി അതിന്റെ കുറവും കൂടിയേ ഉള്ളു....... പിന്നെ അമ്മ തന്നല്ലിയോ ഇതെല്ലാം പറയുന്നത്................... അഹ് എന്താ രണ്ടാളും കൂടി ഒരു വഴക്ക്....... അപ്പോളാണ് ഉണ്ണിയേട്ടന്റെ അമ്മ അവിടേക്കു വന്നത്............... അത് പിന്നെ എന്റെ മോൾക്ക്‌ ഇപ്പൊ കല്യാണം കഴിക്കണം എന്ന്...... ഏഹ് ഇപ്പൊ എന്റെ തലേലയോ കുറ്റം അമ്മ അല്ലെ പറഞ്ഞത്...... കൊള്ളാം രണ്ടാളും ഒന്ന് നിർത്താമോ... (ഉണ്ണിഏട്ടന്റെ അമ്മ ) അവർ രണ്ടാളും എന്തെക്കെയോ സംസാരിച്ചു കൊണ്ടു നിൽക്കുവാ... അതിൽ നിന്നും മുങ്ങാം എന്ന് കരുതി ഞാൻ തിരിഞ്ഞതും....... അല്ല ലക്ഷ്മിയെ ഉണ്ണിയേന്തിയെ...... (നമ്മടെ മാതാശ്രീ അല്ലെങ്കിലും മുത്താണ്.... ) ഉണ്ണിയും അരുണും കൂടി എവിടെയോ പോകാൻ റെഡി aayi നിൽക്കുവാ...... എവിടെ...... അറിയില്ല ഗൗരിയെ...... അവനെ സത്യം പറഞ്ഞാൽ മനസിലാക്കാൻ പറ്റുന്നില്ല എനിക്ക്......

ഒരു കല്യാണം ഒക്കെ......... (ഗൗരി ) അവൻ സമ്മതിക്കുന്നില്ല.... പിന്നെ ഞാൻ എന്ത് ചെയ്യാനാ........ "ഉണ്ണിയേട്ടൻ എവിടെ ആയിരിക്കും പോകുന്നത്..... പിന്നെ ഒന്നും ചിന്തിച്ചില്ല ഒരു ഓട്ടം ആയിരുന്നു.... വഴിയിലേക്ക്..... ഓടി വന്നു നിന്നതും ബൈക്കിന് മുന്നിലേക്കും.... ഇടിച്ചു........ ഇടിച്ചില്ല...... എവിടെ നോക്കിയാടി അസത്തെ നടക്കുന്നത്........ നിനക്കു കണ്ണില്ലെടി.... ഡീീ........ താൻ എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നത് ... ഞാനും വിട്ടുകൊടുത്തില്ല.... അല്ല പിന്നെ എന്നോടാ കളി...... ഡി വണ്ടിയുടെ മുന്നിൽ വന്നു ചാടിയട്ടു തർക്കുത്തരം പറയുന്നോടി......... മനപ്പൂർവം ചാടിയതാ..... താൻ ഇപ്പൊ എവിടെ പോവാ..... അതറിഞ്ഞാട്ടെന്തിനാടി...... അതൊക്കെ ഉണ്ട് .... പറ.... മീര ചേച്ചിയെ കാണാൻ പോകുവാണോ... പറ.... അഹ് അതെ.... നീ മാറിയേ.... ഉണ്ണിയേട്ടൻ അത് പറഞ്ഞതും ഞാൻ മാറി.... ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ പോലെ......... തിരിച്ചു വീട്ടിലേക്കു ഞാൻ നടന്നു..

Dr......ഇപ്പൊ എങ്ങനുണ്ട്.... (unni) കുറച്ചു മാറ്റം വന്നു തുടങ്ങിയഡോ....എന്നുവെച്ചാൽ... കൈകൾ ചലിച്ചു തുടങ്ങി..... കണ്ണിൽ നിന്നും ഇടയ്ക്കു കണ്ണു നീർ ഒഴുകുന്നുണ്ട്..... ഇതൊക്കെ നല്ല സൂചന ആണ്...... പെട്ടെന്ന് തന്നെ ആളെ നമുക്ക് ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാം.... ഞാൻ ഇന്നലെ നൈറ്റ്‌ അരുണിനോട് അതിനെ പറ്റി സംസാരിച്ചിരുന്നു...... Dr....ഞാൻ ഒന്ന് കണ്ടോട്ടെ..... തീർച്ചയായും......... ഡാ അരുണേ..... dr...പറഞ്ഞതൊക്കെ സത്യം ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ലടാ..... ഡാ ആധി ആ icu കിടക്കുന്നത് ഒന്ന് എണീറ്റോട്ടെ മോനെ... പണ്ടത്തെ പോലെ നിന്റെ മുഖത്തെ സന്തോഷം എനിക്ക് കാണണം...... അപ്പോളും ഉള്ളിൽ മറ്റൊരു വിഷമം ഇല്ലെടാ..... ആധി അത് പറഞ്ഞതും അരുൺ വല്ലാതെ ആയി.... **************** ദിവസങ്ങൾ കടന്നു പോയി...... ഉണ്ണിയും ആധിയും തിരികെ നാട്ടിൽ എത്തി..... അമ്മേ.......... വന്നോ രണ്ടാളും... (മുത്തശ്ശി, ) വന്നല്ലോ അമ്മുക്കുട്ടി......

എന്റെ അമ്മുക്കുട്ടി പിണക്കം ആണോ....... എന്തിനാ ഞാൻ എന്റെ ഉണ്ണിയോട് പിണങ്ങുന്നത്........ ചെല്ല് പോയി വേഷം ഒക്കെ മാറി വാ...... ഉണ്ണി മുറിയിലേക്ക് പോകാൻ തിരിഞ്ഞു.... അഹ് അച്ഛൻ ഇതു എപ്പോ വന്നു..... രണ്ട് ദിവസായി..... നീ എവിടെക്കാ ഉണ്ണിയേ ഇടയ്ക്കു ഇടയ്ക്കു ഈ പോകുന്നത്...... അച്ഛാ അത്.... ജോലിക്ക്... വേണ്ടി.... ഹും... നീ അകത്തെക്കു പോ.... (അച്ഛൻ, ) .................സമയം കടന്നു പോയിക്കൊണ്ടേ ഇരുന്നു............................ ***-************** മോളെ...... ഗായത്രി........ എന്താ അച്ഛാ........ നീ വന്നേ....... മോളെ............. ഈ അച്ഛൻ.......... എന്താ അച്ഛാ.... മോളെ ഉണ്ണി വന്നു.... ഏഹ് ഉണ്ണിയേട്ടൻ വന്നോ...... എപ്പോ..... രാവിലെ വന്നു.... പിന്നെ മുത്തശ്ശി പറഞ്ഞു നമ്മൾ എല്ലാരും കൂടി അങ്ങോട്ട്‌ ഒന്ന് ചെല്ലാൻ....... അതെന്തിനാ....... അറിയില്ല മോളെ....... ഹമ് ശെരി.... പോകാം..... *************-*-**--- ഉണ്ണി.... ഉണ്ണി......... എന്താമ്മേ.............. നിങ്ങൾ താഴേക്കു വന്നേ... ദേ അച്ഛൻ നിന്നെ വിളിക്കുന്നു.......

ഉണ്ണിയും അരുണും താഴേക്കു വന്നു...... അവൻ നോക്കിയപ്പോൾ ഗായത്രിയും അവളുടെ വീട്ടുകാരും ഉണ്ടായിരുന്നു..... ഗായത്രി ഒരുനിമിഷം ഉണ്ണിയെ തന്നെ നോക്കി നിന്നു പോയി...... വെട്ടാതെ കിടക്കുന്ന അവന്റെ തലമുടി കാറ്റിൽ അവന്റെ മുഖത്തേക്ക് അടിച്ചു...... *****--********** അഹ് ഉണ്ണി വന്നല്ലോ......... (മുത്തശ്ശി, ) അമ്മ പറയുന്നോ അതോ..... ഞാൻ പറയാം........ എന്താ എന്നുള്ള ഭാവത്തിൽ ഞങ്ങൾ എല്ലാവരും മുത്തശ്ശിയെ നോക്കി....... മധു.......... ദേ ഈ നിൽക്കുന്ന ആദിത്യൻ എന്നാ അധിക്ക് വേണ്ടി ഗായുമോളെ ഞങ്ങൾക്കു തരാമോ.......... ഒരു നിമിഷം ഞങ്ങൾ എല്ലാരും ഞെട്ടി....... എന്തൊക്കെയാ ഈ മുത്തശ്ശി ഈ പറയുന്നത് ഒന്നതേ ഉണ്ണിയേട്ടന് എന്നെ ഇഷ്ടമല്ല... ഇനി ഇതോടെ ആണെങ്കിൽ പിന്നെ പറയണ്ട..... ഞാൻ നൈസ് ആയിട്ട് ഏറു കണ്ണിട്ടു ഉണ്ണിയേട്ടനെ ഒന്ന് നോക്കി..... എന്റെ അമ്മോ എന്തൊരു കലിപ്പാ ഇതു.... എന്നെ കൊല്ലാൻ ഉള്ള കലിപ്പ് ഉണ്ട്.......

മുത്തശ്ശി അത്.... ഞങ്ങൾക്ക് എതിർപ്പ് ഒന്നുല്ല.... പക്ഷെ അവളിപ്പോ പഠിക്കാൻ പോലും പോയി തുടങ്ങിയില്ല.......... അതൊക്കെ അറിയാം മധു.... ഗായു നെ ഞങ്ങൾക്ക് എല്ലാവർക്കും ഭയങ്കര ഇഷ്ടമാ.... പണ്ടേ ഞാൻ കരുതിയതാ അതിമോന് ചേരുന്നത് ഗായു ആണെന്ന്......(. മുത്തശ്ശി ) നിങ്ങൾ ഇതിനു സമ്മതിക്കണം.... ഇവർ രണ്ട് പേരും തമ്മിൽ ഉള്ള പ്രേശ്നങ്ങൾ ഒക്കെ തീർന്നില്ലേ... അപ്പൊ പിന്നെ എന്താ..... ഉണ്ണിയുടെ മുഖം ദേഷ്യം കൊണ്ടു വലിഞ്ഞു...... അവർ പിന്നെയും കുറെ സംസാരിച്ചു...... അപ്പൊ എന്താ ഇതു ഉറപ്പിക്കുവല്ലേ....... അല്ല... പിള്ളേരുടെ സമ്മതം.... അത് പറഞ്ഞു എല്ലാരും എന്നെ നോക്കി.... ഞാൻ ഉണ്ണിയേട്ടനെയും....... അവർ ചോദിച്ചതിനെല്ലാം തല കുനിച്ചു നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു...... കാരണം വേറെ ഒന്നും അല്ല.... എനിക്ക് ഇവിടെ എല്ലാരുടെയും മുന്നിൽ വെച്ചു എന്താ പറയേണ്ടത് എന്ന് അറിയില്ല.... ഞാൻ വേണ്ടാന്നു പറഞ്ഞില്ലേലും ഉണ്ണിയേട്ടൻ ഇതു മുടക്കിക്കോളും...

പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല....... ഈ മൗനം ഞങ്ങൾ സമ്മതം ആയി എടുക്കുവാണേ..... ലക്ഷ്മി ആന്റി ആയിരുന്നു അത് പറഞ്ഞത്..... പിന്നെ അധിക നേരം ഉണ്ണിയേട്ടന്റെ മുന്നിൽ എനിക്ക് നിൽക്കാൻ തോന്നിയില്ല... ഞാൻ അമ്മയെയും അച്ഛനെയും കൊണ്ടു വേഗം അവിടുന്ന് ഇറങ്ങി........... അവര് പോയതും ഉണ്ണി.... അച്ഛാ.... ഞാൻ പറഞ്ഞില്ലേ എനിക്കിപ്പോ കല്യാണം വേണ്ടാന്നു.......... അമ്മയോടും പറഞ്ഞതല്ലേ........... ഉണ്ണി....നിന്റെ അച്ഛൻ അല്ല ഞാനാ പറഞ്ഞത് ഗായത്രിയെ നിന്റെ പെണ്ണായി ഇവിടെ കൊണ്ടു വരണം എന്ന്..... ഈ കല്യാണം നടക്കുക തന്നെ ചെയ്യും... (മുത്തശ്ശി, ) എല്ലാവരും പോയി കഴിഞ്ഞതും മുത്തശ്ശി ഉണ്ണിയുടെ അടുത്ത് വന്നു.... എന്റെ ഉണ്ണി അവളെ നിനക്കു ഇഷ്ടമാണെന്നു മറ്റാരേക്കാളും എനിക്കറിയാം..... അന്ന് രാത്രി അവള് നിന്നെ കാണാൻ വന്നത് ഞാൻ കണ്ടു...... മുത്തശ്ശി അത് അവൾ........ വേണ്ട ഒന്നും പറയണ്ട ഈ കല്യാണം നടക്കും.....

നടന്നില്ല എങ്കിൽ നീ ഈ മുത്തശ്ശിയെ മറന്നേക്കൂ ഉണ്ണി.............. എന്നും പറഞ്ഞു മുത്തശ്ശി പോയി...... അരുൺ അവനു അടുത്തേക്ക് വന്നു.... ഡാ മുത്തശ്ശി നിന്നെ തെറ്റി ദരിച്ചിരിക്കുവാ....... മ്മ്.... അതെ..... അതിനെല്ലാം അവളൊറ്റ ഒരുത്തിയ കാരണം..... ഡാ അവളൊരു പാവമാ... അവൾക്കൊന്നും അറിയില്ലെന്ന തോന്നുന്നത്..... പഠിച്ച കള്ളിയ അവൾ..... ഒരിക്കലും ഈ കല്യാണം നടക്കില്ല അരുണേ..... അരുൺ ദേഷ്യത്തിൽ ഇറങ്ങി പോയി...... ***************** അമ്മേ... എനിക്കിപ്പോ കല്യാണം വേണ്ട....... മോളെ ഞാൻ പറയുന്നത് നീ കേൾക്കു... ആദ്യം ആയിട്ടാ അവർ എന്നോട് ഒരു കാര്യം പറയുന്നത് അത് എനിക്ക് കേട്ടില്ലെന്നു കരുതാൻ പറ്റില്ല...... മോള് ഈ കല്യാണത്തിന് സമ്മതിക്കണം..... ഇല്ല.... അച്ഛാ.......... മോളെ... നീ ഈ കല്യാണത്തിനു സമ്മതിച്ചില്ല എങ്കിൽ പിന്നെ അച്ഛൻ ജീവനോടെ കാണില്ല..... വയ്യ മോളെ..... അവരുടെ മുന്നിൽ തല കുനിയാൻ മോളായി ida വരുത്തരുത്..... അതെ ഉള്ളു.... അച്ഛന്റെ അപേക്ഷ ആണിത്...... എന്നും പറഞ്ഞു അയാൾ അവൾക്കു നേരെ കൈ കൂപ്പി..... അച്ഛാ എന്താ ഇതു...... ഞാൻ.... ഞാൻ സമ്മതിക്കാം.......

എന്തെന്നില്ലാതെ എന്റെ കണ്ണുകൾ നിറഞ്ഞു കൊണ്ടേ ഇരുന്നു...... എന്റെ ജീവൻ പോയാലും അയാൾക്ക്‌ മുന്നിൽ എന്റെ കഴുത്തു ഞാൻ നീട്ടി കൊടുക്കില്ല..... മീര അവൾക്കു വേണ്ടിയാ അയാൾ കാത്തിരിക്കുന്നത് അവർ അല്ലെ ഒന്നാകേണ്ടത്.... അതെ.......... മുറിയിൽ പോയ്‌ കുറച്ചു നേരം കിടന്നു..... എങ്ങനെ എങ്കിലും ഈ കല്യാണം മുടക്കണം പക്ഷെ അതെങ്ങനെ......... ഉണ്ണിയേട്ടൻ.... അയാളെ കൊണ്ടു മാത്രമേ അത് നടക്കു...... പിന്നെ ഒന്നും നോക്കില്ല.... അങ്ങോട്ട് ഓടി...... അവിടെ ചെന്നപ്പോൾ അരുൺ ചേട്ടൻ മുറ്റത്തു തന്നെ നിൽക്കുന്നു.... ഭാഗ്യം....... അരുൺ ചേട്ടാ ....... ഏട്ടാ........... .. പതിയെ ഞാൻ വിളിച്ചു .............. ചേട്ടാ..... ചേട്ടൻ തിരിഞ്ഞു നോക്കി.... എന്താ...... ഗായത്രി............. അത് പിന്നെ ഉണ്ണിയേട്ടൻ....... ഉണ്ണി.... ഉണ്ണി കുളക്കടവിൽ ഉണ്ട്....... അരുൺ ചേട്ടൻ എന്തോ പറയാൻ വന്നതും ഫോൺ അടിച്ചു....... അരുൺ ചേട്ടൻ തിരിഞ്ഞതും ഞാൻ കുളക്കടവിലേക്കു ഓടി................... അവിടെ ചെന്നതും അയാൾ ദേ അവിടെ ഇരിക്കുന്നു....... ഉണ്ണിയേട്ടാ........... ഞാൻ പതിയെ അയാളുടെ അടുത്ത് ചെന്നു വിളിച്ചു.......

ഇയാൾ എന്താ തിരിഞ്ഞു നോക്കാതെ..... പിന്നെ ഒന്നും നോക്കി ഇല്ല..... .അയാളുടെ അടുക്കൽ ചെന്നു അങ്ങിരുന്നു...... ഉണ്ണിയേട്ടാ... എനിക്ക് ഈ കല്യാണത്തിനോട് താല്പര്യം ഇല്ല ഉണ്ണിയേട്ടനും മീര ചേച്ചിയും തമ്മിൽ ആണ് ഒന്നാകേണ്ടത്.... എങ്ങനെ എങ്കിലും ഈ കല്യാണം ഒന്നും മുടക്കി താ...... ഉണ്ണിയേട്ടാ....... ഞാൻ അത് വിളിച്ചതും അയാൾ എന്നെ നോക്കി.... ആ കണ്ണുകൾ എന്നിലേക്ക്‌ നോക്കിയതും ഞാൻ വേഗം തന്നെ അവിടുന്ന് എണീറ്റു..... ആ കണ്ണുകൾ നന്നായി ചുമന്നിരുന്നു... മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു.... അയാൾ എണീറ്റു എന്റെ അടുത്തേക്ക് വന്നു.... ആ കൈ കൊണ്ടു എന്റെ ഇരു കവിളിലും പിടിച്ചു ഞെരിച്ചു...... വിടു.... വേദനിക്കുന്നു.... വിട്.. എന്താടി നിനക്കു വേദനിക്കുന്നുണ്ടോ..... അതുപോലെ ആടി...... എന്റെ മീരയുടെ സ്ഥാനത്തേക്ക് നിന്നെ കൊണ്ടു വരാൻ അവർ പറഞ്ഞപ്പോ എനിക്ക് വേദനിച്ചത്.....

നമ്മളുടെ കല്യാണം കഴിഞ്ഞ ഇതിനപ്പുറം നിന്നെ ഞാൻ വേദനിപ്പിച്ചു കൊണ്ടേ ഇരിക്കും.... അവസാനം നീ തന്നെ ചത്തോളും...... എന്താടി..... എല്ലാം ഒപ്പിച്ചു വെച്ചത് നിയ...... ഞാൻ എന്ത് ഒപ്പിച്ചു എന്നാ..... താൻ പറയുന്നത്....... ച്ചി...... നിർത്തടി നീ അന്ന് രാത്രിയിൽ എന്റെ മുറിയിൽ കയറി വന്നത് മുത്തശ്ശി കണ്ടു അതാ ഇപ്പൊ ഈ കല്യാണം പോലും...... ഒരു നിമിഷത്തെ എടുത്തു ചാട്ടം വലിയ കുരുക്കിൽ ആണല്ലോ എന്നെ എത്തിച്ചത്.... ഈ കാലമാടൻ ഇന്നെന്നെ കൊല്ലും.... ഉണ്ണിയേട്ടാ... കയ്യ് എടുത്തേ..... എടുക്കാൻ.... 😠😠😠😠😠 പെട്ടന്ന് അയാൾ കയ്യെടുത്തു.... തനിക്ക് ഇപ്പൊ എന്താ വേണ്ടത്.... മീര ആയിട്ടുള്ള തന്റെ കല്യാണം അത് നടക്കും...... ഈ കല്യാണം ഞാൻ എങ്ങനെയും മുടക്കും .... നിറഞ്ഞു വന്ന കണ്ണുകളുമായി ഞാൻ അവിടെ നിന്നും വീട്ടിലേക്കു നടന്നു.....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story