ഗായത്രി: ഭാഗം 13

gayathri arya

എഴുത്തുകാരി: ആര്യ

എന്താ ഇവിടെ നടക്കുന്നതൊക്കെ......... ഇത്രയും നാളും ഒരു പ്രേശ്നങ്ങളും ഇല്ലാതെ എല്ലാരോടും കളിച്ചു ചിരിച്ചു നടന്ന ഞാനാ..... ഇപ്പോൾ ചിരിക്കാൻ പോലും മറന്നോ എന്ന് തോന്നി പോകുവാ..................... ഉണ്ണിയേട്ടൻ എന്തിനാ ഇവിടേയ്ക്ക് വന്നത് ഒരിക്കൽ പോലും അയാളോട് എനിക്ക് മറ്റൊരു രീതിയിൽ ഇഷ്ടം തോന്നിയിട്ടില്ല..... അയാളോടുള്ള സഹതാപം അതു മാത്രമാ.... പക്ഷെ അതെന്തിനാണെന്ന എനിക്കു മനസിലാകാത്തത്........... ഈ കല്യാണം നടന്നാൽ ഞാൻ കാരണം ഉണ്ണിയേട്ടന്റെയും മീര ചേച്ചിയുടെയും കണ്ണുനീർ കാണേണ്ടി വരും..... ഒരിക്കലും..... ഒരിക്കലും ഉണ്ണിയേട്ടൻ എന്നെ ഒരു ഭാര്യാ ആയി കാണാത്തതും ഇല്ല............ ഇവിടുന്നു എവിടേക്കെങ്കിലും പോകാൻ പോലും എനിക്ക് പറ്റുന്നില്ലല്ലോ........... എന്റെ ഏട്ടൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഏട്ടനോട് എങ്കിലും എനിക്കിതൊക്കെ ഒന്ന് പറഞ്ഞു കരയുമായിരുന്നു...................... ഓരോ കാര്യങ്ങൾ ആലോചിച്ചു ഇരുന്നപ്പോൾ ആണ്....... ഗായു ചേച്ചി......... ചേച്ചി.......... തല ഉയർത്തി ഞാൻ വീടിനു വെളിയിലേക്കു നോക്കി........ അപ്പു........... അപ്പു അകത്തേക്ക് കയറി വന്നു....... ഗായു ചേച്ചി......

എന്നാലും ചേച്ചി ഇങ്ങനെ കാണിക്കും എന്ന് ഞാൻ ഒട്ടും കരുതിയില്ല...... ഞാൻ.... എന്തു കാണിച്ചെന്ന നീ പറയുന്നേ അപ്പു... ചേച്ചിയും ഉണ്ണി ചേട്ടനും ആയുള്ള കല്യാണ കാര്യം എന്നോട് പറഞ്ഞില്ലല്ലോ...... എന്നിട്ട് നീ ഇപ്പൊ എങ്ങനെയാ അറിഞ്ഞത്.... അമ്മ പറഞ്ഞു..... (Appu) ഞാൻ പുറത്തോട്ടൊക്കെ ഇറങ്ങുന്നില്ലല്ലോടാ അതാ പറയാഞ്ഞത്...... എന്നാലും ചേച്ചിക്ക് ഉണ്ണി ചേട്ടനെ ഇഷ്ടം ആണോ... അല്ലടാ അപ്പു...... അപ്പൊ ഈ കല്യാണമോ..... (appu) ഉണ്ണിയേട്ടന്റെ മുത്തശ്ശി തീരുമാനിച്ചതാ അപ്പു... അച്ഛനോട് പറഞ്ഞു.... ഇവിടെ എല്ലാവർക്കും ഉണ്ണിയേട്ടനെ ഇഷ്ടം അല്ലെ...... ചേച്ചിക്ക് പറയാൻ വയ്യാരുന്നോ ഈ കല്യാണം ഇഷ്ടം അല്ല എന്ന്..... പറയാൻ പറ്റിയ അവസ്ഥയിൽ അല്ലടാ ഞാൻ.... ചേച്ചി കല്യാണം ഒക്കെ കഴിച്ചു കഴിഞ്ഞു പോകുമ്പോ ഞങ്ങളെ ഒക്കെ മറക്കുവോ.... ഇല്ലടാ.... ഞാൻ ഇവിടെ തന്നെ കാണും... നിങ്ങളെ ഒക്കെ വിട്ടിട്ടു ഞാൻ എവിടെ പോകാനാ..... എന്നാ ഞാൻ പോകുവാ ചേച്ചി പിന്നെ വരാം... അവൻ അതും പറഞ്ഞൂ അവിടെ നിന്ന് പോയി.... മുറിയിൽ പോയി കുറച്ചു നേരം ഇരുന്നു...........

അച്ഛനും അമ്മയും വന്നതൊന്നും ഞാൻ അറിഞ്ഞില്ല.... അമ്മ എന്നെ കാണാത്തത് കൊണ്ടു മുറിയിൽ വന്നു അപ്പോള ഞാൻ അറിഞ്ഞത്.... ഓരോ ദിവസവും എനിക്ക് വെറുപ്പ്‌ നിറഞ്ഞതായി തോന്നി......... ആരോടും അതികം മിണ്ടാതെ ആയി.... അച്ഛനും അമ്മയ്ക്കും കാര്യങ്ങൾ മനസിലായി തുടങ്ങി.... അവർ രണ്ടു പേരും ഒരു ദിവസം എന്റെ അടുത്ത് വന്നു..... മോളെ..... എന്താ അച്ചേ.... അച്ചേടെ മോൾക്ക് എന്തെങ്കിലും വിഷമം ഉണ്ടോ.... ഇല്ല.... 😔 പിന്നെ എന്താടാ അച്ചേടെ മോൾക്ക്‌ പറ്റിയത്... എന്റെ പഴയ ഗായുനെയാ ഞങ്ങൾക്ക് വേണ്ടത്..... മോളെ.... പെൺകുട്ടികൾ വലുതായാൽ അവരെ ഒരു നല്ല ചെറുക്കന്റെ കയ്യിൽ പിടിച്ചേൽപ്പിക്കുന്നത് വരെ അവരുടെ മാതാപിതാക്കളുടെ മനസ്സിൽ തീയാ..... ഞങ്ങൾക്ക് ഉറപ്പുണ്ട് ഉണ്ണി നല്ല പയ്യനാ മോളെ ..... നിങ്ങൾ രണ്ടു പേരും ഇടയ്ക്കിടയ്ക്ക് ഇത്തിരി വഴക്കൊക്കെ ഇടും... അതൊക്കെ നിങ്ങളുടെ പ്രായത്തിന്റെയാ...... കല്യാണം ഒക്കെ കഴിയുമ്പോൾ അവൻ മാറിക്കോളും....... പിന്നെ അച്ഛെടെ പഴയ ഗായു ആകണം നീ..... അല്ലങ്കിൽ ഈ അച്ചക്കു അത് വിഷമം ആകും......

അതു പറഞ്ഞതും ഗായത്രി അച്ഛനെ കെട്ടിപിടിച്ചു കുറെ കരഞ്ഞു.... അയ്യേ എന്റെ മോള് കരയുവാണോ..... ആര് കരഞ്ഞു... കരയാനെ ഞാൻ കൊച്ചു കുട്ടി ഒന്നും അല്ല...... മനസ്സിൽ സങ്കടം ഒളിപ്പിച്ചു കൊണ്ടു അവൾ പഴയ ഗായത്രി ആയി മാറാൻ ശ്രെമിച്ചു......... പഴയത് പോലെ അവൾ അവളുടെ കുട്ടിപട്ടാളങ്ങളുടെ കൂടെ കളിച്ചു ചിരിച്ചു നടന്നു.... ഇതിനിടയിൽ അവൾ കല്യാണകാര്യമേ മറന്നു തുടങ്ങി...... ഒരു ദിവസം...... ഡാ അപ്പു അവിടെ നിൽക്കട......... ഡാ അപ്പു...... വഴിയിൽ വെച്ചു അപ്പുവിന്റെ പുറകിനു ഓടിയപ്പോൾ ആണ്...... ആ ഉണ്ണിയുടെ ബുള്ളറ്റ് സൗണ്ട് കേട്ടത്...... ഓ ആ കാലമാടനെ ഓർക്കാത്തതു കൊണ്ടു കുറച്ചു സമാധാനം ഉണ്ടായിരുന്നു... ഇനി എവിടുന്നാണോ കുറ്റിയും പറിച്ചോണ്ട് വരുന്നേ...... ഹും പ്രേമിച്ച പെണ്ണിനെ കെട്ടാൻ പോലും ധര്യം ഇല്ലാത്ത ഭീരു........... ബുള്ളറ്റ് സൗണ്ട് അടുത്തെത്തിയതും ഞാൻ തിരിഞ്ഞു നോക്കനെ പോയില്ല....... പേടി ഒന്നും ഉണ്ടായിട്ടല്ല വെറും ഭയം അത്ര മാത്രം..... ഈ ഗായു ആരാണെന്നു അവനിന്നു അറിയും....... ഡി......... വിളിച്ചു.... (gayu) തിരിഞ്ഞു നോക്കണോ.........

അല്ല ഞാൻ എന്തിനാ അവനെ പേടിക്കുന്നത്.... അങ്ങ് തിരിഞ്ഞു നോക്കി.... എന്തായടി ഞാൻ പറഞ്ഞ കാര്യം....... എന്ത് കാര്യം ആടോ...... ഞാൻ അതു പറഞ്ഞതും അയാൾ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി..... ഡി.. നീ... നീ എന്താടി തമാശ കളിക്കുവാണോ... ഞാൻ പറഞ്ഞ കാര്യം എന്തായിന്നു....... അതാടോ... ഞാനും ചോദിച്ചത്... താൻ എന്തുവാ പറഞ്ഞതെന്ന്....... ഉണ്ണിയുടെ മുഖത്തു നല്ല ദേഷ്യം വന്നു.... അവൻ അത് വെളിയിൽ കാണിക്കാതെ തന്നെ അവളോട്‌ സംസാരിച്ചു.... ഡി.... കഴുദേ.... നീ എന്താടി ആളെ വടി ആക്കുവാണോ....... കല്യാണ കാര്യം എങ്ങനെ ആണ്.... നീ മുടക്കുവോ..... ഇല്ല........ (njaN) 😠😠😠😠😠😠😠....(ഉണ്ണിയേട്ടൻ കട്ട കലിപ്പിൽ തന്നെ ) അതെന്താടി.... നിന്നോട് ഞാൻ എല്ലാം പറഞ്ഞതല്ലേ........... എനിക്ക് തന്നോട് മുടിഞ്ഞ പ്രേമമാടോ......... അതു പറഞ്ഞതും ഉണ്ണിയേട്ടൻ എന്നെ ഒന്ന് നോക്കി..... എന്നൊക്കെ പറയണേ കണ്ണു പൊട്ടി ആയിരിക്കണം.... കണ്ണു....... പൊട്ടി......... (njan) എന്റെ അച്ഛനെയും അമ്മയെയും എനിക്ക് വിഷമിപ്പിക്കാൻ ഒന്നും വയ്യട ഉണ്ണി............ അവർക്കു ഞാൻ പണ്ടേ ഒരു വാക്ക് കൊടുത്തതാ നിങ്ങൾ പറയുന്ന ഏതു കുരിശിനെ ആയാലും ഞാൻ കെട്ടിക്കോളം എന്ന്......... പിന്നെ ഒറ്റ വിഷമം മാത്രേ ഉള്ളു കെട്ടാൻ പോകുന്നവന് നട്ടെല്ല് എന്നുള്ള ഒരു സാധനം ഇല്ല ....

എന്നു .... ഒണ്ടായിരുന്നങ്കിൽ ഇപ്പൊ.. എന്നോട് കല്യാണം മുടക്കാൻ എന്ന് പറയാതെ.... സ്വയമേ സ്നേഹിച്ച പെണ്ണിനെ ഇറക്കികൊണ്ടു വന്നേനെയും... അല്ലാതെ എന്റെ നേർക്കു ചൂടാകുവല്ല വേണ്ടത്........ (ഗായു ) എന്റെ ഈശോര അവളോട്‌ ഞാൻ കല്യാണം മുടക്കാൻ അല്ലെ പറഞ്ഞോളു... ഇവടെ വായിൽ നിന്നും ഇതു എന്തൊക്കെയാ ഈ വരുന്നത്.... ഞാൻ മുഖം ഉയർത്തി മുകളിലേക്ക് ഒന്ന് നോക്കി.... കിളികൾ എങ്ങാനം എന്റെ തലയ്ക്ക് ചുറ്റും വട്ടമിട്ടു പറക്കുന്നുണ്ടോ എന്ന് അറിയാൻ...(ആധി ) കുണുങ്ങി കുണുങ്ങി ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു കാലുകൊണ്ടു കളം വരയ്ക്കാൻ തുടങ്ങി..... അയ്യേ ഇവൾ ഇതു എന്തൊക്കെയാ ഈ കാണിക്കുന്നത്...... 😳 ഉണ്ണിയേട്ടാ.......I.....love.....യു..... എന്നും പറഞ്ഞു ഒറ്റ ഓട്ടം ആയിരുന്നു........... അങ്ങേരുടെ മുന്നിൽ നിന്നും രക്ഷപെട്ടു...... അല്ലാതെ അങ്ങേരോട് എനിക്കും പ്രേമം ഒന്നും അല്ല .... ഇനി ഉണ്ടാകുകയും ഇല്ല......... ****------******-----***** ഡാ......... 😠😠😠😠😠😠😠 പുറകിൽ നിന്നും ആ മനോഹരമായ ശബ്ദം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി........

അരുൺ..... ഞാൻ അവനൊന്നു ഇളിച്ചു കാണിച്ചു കൊടുത്തു..... ഡാ..... നാറി നീ എന്നെ നടു റോഡിൽ ഇറക്കി വിട്ടു ഇല്ലെടാ പട്ടി... അത് നീ ആ അമ്പലത്തിൽ കേറിയപ്പോൾ.... (സത്യം പറയാലോ ഞാനും അരുണും കൂടി റോഡിൽ കൂടി വന്നപ്പോ ഇവനൊരു ആഗ്രഹം അമ്പലത്തിൽ കേറണം എന്ന് ഇവൻ അമ്പലത്തിലും കേറി ഞാൻ വെളിയിലും നിന്നു അപ്പോഴാ ആ കുട്ടി പിശാശ് അവളുടെ കുരുപ്പുകളുടെ പുറകെ ആ ഇടവഴിയിൽ കൂടി ഓടി പോകുന്നത് കണ്ടതു.....പിന്നെ ഒന്നും നോക്കില്ല അവളുടെ പിറകെ പോയി......... ) ഡാ അരുണേ സത്യം പറയാലോ നിന്റെ കാര്യം ഞാൻ മറന്നു പോയതാടാ..... ആ നീ മറക്കുമെടാ.... മറക്കും.... എന്നാലും നീ എന്നെ ഇത്രയും ദൂരം നടത്തിച്ചല്ലോടാ പട്ടി..... 😢 സോറി മുത്തേ..... വാ നമുക്ക് വീട്ടിൽ പോകണ്ടേ........ പിന്നെ അവനെയും കൂട്ടി നേരെ വീട്ടിലേക്കു വിട്ടു..... വീട്ടിൽ എത്തിയതും......... അമ്മേ ദേ ഉണ്ണി വന്നു........ (അമ്മ ) എന്താ എന്റെ അമ്മക്കുട്ടിയുടെ മുഖത്തു ഇന്നു ഇത്രക്കും സന്തോഷം ബൈക്കിൽ നിന്നും ഇറങ്ങി കൊണ്ടു ഞാൻ ചോദിച്ചു...... നിന്റെ കല്യാണത്തിന് തീയതി എടുത്തു കാണും... അതും പറഞ്ഞു അരുൺ അവനെ നോക്കി ചിരിച്ചു.... ഡാ പട്ടി കുറച്ചു ദിവസായി എല്ലാരും ഒന്ന് മറന്നു ഇരിക്കുവാ നീ ആയിട്ട് ഇനി ഓര്മിപ്പിക്കാതെ.... ഞാൻ പതിയെ അവനോട്‌ പറഞ്ഞു........

ഞാൻ വീട്ടിലേക്കു കയറി.......... ഉണ്ണി വന്നുവോ..... രാവിലെ പോയതല്ലേ ഇപ്പോളാണോ ഉണ്ണി കയറി വരുന്നത്......(മുത്തശ്ശി ) മുത്തശ്ശി അത്.... (ഞാൻ ) അഹ് ഒന്നും പറയണ്ട......... അതും പറഞ്ഞു നിന്നപ്പോൾ വെളിയിൽ അച്ഛന്റെ കാർ വന്നു നിന്നു... അച്ഛൻ അതിൽ നിന്നും ഇറങ്ങി കൂടെ ഒരു പ്രായം ചെന്ന ആളും..... ആരാ മുത്തശ്ശി ഇതു..... (അരുൺ ) ഇതു ജ്യോൽസ്യൻ ആ...... ഉണ്ണിയുടെയും ഗായത്രി യുടെയും നാളു തമ്മിൽ ചേർച്ച ഉണ്ടോ എന്ന് നോക്കാൻ...... പിന്നെ ഇവരുടെ മോതിരം ഇടൽ ചടങ്ങിന്റെ തീയതിയും. കല്യാണത്തിന്റെ തീയതിയും ഒക്കെ എടുക്കാണവല്ലോ... അതിനു വിളിച്ചു വരുത്തിയതാ........ അഹ് നാളുകൾ തമ്മിൽ ചേർച്ച ഇല്ലങ്കിൽ ഡേറ്റ് ഒന്ന് എടുക്കേണ്ടി വരില്ലല്ലോ..... ഞാൻ ആരോടെന്നല്ലാതെ പറഞ്ഞു.... എന്താ ഉണ്ണി നീ ഈ പറയുന്നത്........ ഇങ്ങനെ ഒക്കെ പറഞ്ഞ ഈ കല്യാണം നടക്കാതെ ഇരിക്കും എന്ന് നിനക്കു തോന്നുന്നുണ്ടോ... (Amma, ) ലക്ഷ്മി..... നീ ഇനി അവനെ ഒന്നും പറയണ്ട,.... (മുത്തശ്ശി ) ഞാൻ പറയുന്നതാ ഇപ്പൊ കുഴപ്പം എല്ലാരും എല്ലാം ഒപ്പിച്ചു വെക്കുന്നതിനു ഒരു തെറ്റും ഇല്ല....😒

അവർ വന്നു അകത്തു കയറി ഇരുന്നു....... പുറകെ ആ കുട്ടിപ്പിശാശും അതിന്റെ വീട്ടുകാരും......... **--********--***** ഇനി എന്താ എന്റെ വീട്ടിൽ ഉണ്ടായത് എന്ന് ഞാൻ പറയാം (ഗായു, ) അപ്പു ഡാ.... എന്താ ചേച്ചി.... ഡാ ഞാൻ പോവാ..... ഇനിയും നിന്നാൽ ചിലപ്പോ നമ്മുടെ മാതാശ്രീ ചൂലും കേട്ട് എടുക്കും... അപ്പൊ ശെരിയെട.... എന്നും പറഞ്ഞു ഞാൻ വീട്ടിലേക്കു പോയി.... വീട്ടിൽ എത്തിയതും..... അച്ഛനും അമ്മയും കാര്യമായ ചർച്ചയിൽ ആണല്ലോ..... അത് പിന്നെ മോളെ........... നമ്മൾക്ക് എല്ലാർക്കും കൂടെ ഉണ്ണിയുടെ വീട്ടിലേക്കു പോകാം..... ലക്ഷ്മി ഇപ്പൊ വന്നു വിളിച്ചു.... നിന്നെ കാണാഞ്ഞപ്പോ ഞങ്ങൾ രണ്ടാളും പോകാന് കരുതിയതാ... ഇനി ഇപ്പൊ മോളും കൂടി വാ..... അഛെ ... ഞാൻ വരു........... ബാക്കി പറയാൻ വന്നതും..... ഇന്നത്തെ കാര്യങ്ങൾ എല്ലാം ആലോചിച്ചപ്പോൾ..... ഞാൻ എന്തിനാ അയാളെ പേടിക്കുന്നെ എന്ന് ആലോചിച്ചു..... ദേ ഞാനും വരുവാ അച്ഛാ..... പിന്നെ ഒന്നും നോക്കില്ല അങ്ങോട്ടേക്ക് ഇറങ്ങി....... മുറ്റത്തു ചെന്നപ്പോഴേ കാറിൽ നിന്നും ആരോ ഇറങ്ങി പോകുന്നത് കണ്ടു... കുറച്ചു കൂടി നീങ്ങിയപ്പോൾ നമ്മടെ ഉണ്ണിക്കുട്ടന്റെ ബുള്ളറ്റ് അവിടെ ഇരിക്കുന്നതും കണ്ടു....... 😒😒 ***************** വീടിനകത്തു കയറിയതും ലക്ഷ്മി ആന്റി എന്റെ അടുത്തേക്ക് വന്നു.....

അപ്പോഴാണ് ഞാൻ അവിടിരിക്കുന്ന ആളെ കണ്ടത്.... ഞാൻ അരുൺ ചേട്ടന്റെ അടുത്തേക്ക് നീങ്ങി..... അരുൺ ചേട്ട.... വാ അനങ്ങാതെ ചേട്ടൻ കേൾക്കാൻ പാകത്തിൽ സംസാരിച്ചു...... ആരാ അയാൾ...... ഓ അതോ.... അത് നിങ്ങളുടെ രണ്ടാളുടെയും പൊരുത്തം നോക്കാൻ വന്ന കണിയാൻ ആ.... അരുൺ ചേട്ടൻ അതു പറഞ്ഞതും ഞാൻ ഉണ്ണിയേട്ടനെ നോക്കി..... ആള് എന്നെ തന്നെ നോക്കി പേടിപ്പിക്കുവാ..... ഗായു നീ തീർന്നടി..... നീ തീർന്നു........... (ഞാൻ ) **---*------******-----***** അപ്പൊ എന്താ നോക്കുവല്ലേ ഇവരുടെ പൊരുത്തം....... മുത്തശ്ശി അതു പറഞ്ഞതും എല്ലാരും അയാളെ നോക്കി.......... എന്റെ കൃഷ്ണ..... ഒരിക്കലും ചേരല്ലേ.... (ഗായു, ) ഇവളെ എന്റെ തലയിൽ കൊണ്ടു വെക്കല്ലേ...... നാളു തമ്മിൽ ചേരല്ലേ... (adhi) എല്ലാരും പ്രാർത്ഥനയിൽ മുഴുകിയപ്പോൾ ആധിയും ഗായത്രിയും കല്യാണം നടക്കരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ടേ ഇരുന്നു...... കുറച്ചു കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു തുടങ്ങി....... എന്നാലും ഇതെങ്ങനെ ഇത്രയും ശെരി ആയി വന്നു എന്ന് ഒരു നിച്ചയവും കിട്ടുന്നില്ലല്ലോ.... എന്നും പറഞ്ഞു അയാൾ താടിക്കു കൈ കൊടുത്തു......

അപ്പൊ നാളു തമ്മിൽ ചേരില്ല....ഓ ഞാൻ രക്ഷപെട്ടു... (ഗായു ) ഓഹ് ആ മാരണത്തിനെ ഞാൻ ഇനി ചുമക്കണ്ട... (ആധി, ) എന്താ.... കണിയാനെ കാര്യം എന്താ.... (ലക്ഷ്മി ) ഇത്രയും നാളും ഇതുപോലെ ഒത്തിണങ്ങിയ ഒരു നാളുകൾ ഞാൻ കുറിച്ചിട്ടെ ഇല്ല അത്രക്കും.... എന്താ ഇപ്പൊ പറയുവാ...... ഇവരുടെ നാളുകളിൾ അതിൽ അവർ ജനിച്ച സമയവും പെടും...... നാളുകൾ തമ്മിൽ പത്തിൽ പത്തു പൊരുത്തം..... ഇവർ ശിവനും പാർവതിയും കൃഷ്ണനും രുഗ്മിണിയേയുമ് പോലെ ആണെന്നാണ് ഇതിൽ പറയുന്നത് എത്രയും പെട്ടന്ന് കല്യാണം നടത്തിക്കോളുക...... എല്ലാവർക്കും അതൊരു സന്തോഷ വാർത്ത ആയിരുന്നു എന്നാൽ ഗായത്രിക്കും ആധിക്കും..... ഇതെന്തൊക്കെയാ ഇങ്ങേരു വിളിച്ചു കൂവുന്നത്.... ഇങ്ങേരെ എന്റെ കയ്യിലെങ്ങാനം കിട്ടിയാൽ ഉണ്ടല്ലോ... (ആധി ) അപ്പൊ ഇനി എല്ലാറ്റിനും ഡേറ്റ് എടുക്കാം ഇല്ലേ..... ഉണ്ണിയുടെ അച്ഛൻ ആയിരുന്നു അത്.... ഓ ഈ അച്ഛന് വേറെ പണി ഒന്നും ഇല്ലിയോ...... പിന്നെയും അയാൾ എന്തൊക്കയോ കൂട്ടാൻ തുടങ്ങി...... ഹമ്മ്..... അടുത്ത മാസം നല്ലൊരു ദിവസം ഉണ്ട്.... അത് നിച്ഛയം നടത്തുക..... അടുത്ത മാസം 5ആം തീയതി അന്നൊരു ഞായറാഴ്ച ആ.... അന്ന് ആയിക്കോട്ടെ ബാക്കി ഒക്കെ ഞാൻ എഴുതി തന്നു വിടാമ്.. എന്താ..... അതു മതി........... അയാൾ പോയി കഴിഞ്ഞതും..... എന്റെ തല കറങ്ങുന്നതു പോലെ തോന്നി.... ഈശോര അടുത്ത മാസമോ....... (gayu) ഉണ്ണിയേട്ടനെ ഞാൻ ഒന്നുടെ നോക്കി മുഖം കണ്ടപ്പോഴേ എന്റെ പാതി ജീവൻ പോയി....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story