ഗായത്രി: ഭാഗം 15

gayathri arya

എഴുത്തുകാരി: ആര്യ

എന്നാലും ഇവൾക്ക് ആരാ എന്റെ നമ്പർ കൊടുത്തേ..... അരുൺ ആണോ..🙄..ഏയ് അതിനു ചാൻസ് ഇല്ല... ഇനി അമ്മയോ മുത്തശ്ശിയോ ആയിരിക്കുമോ.🤔🤔🤔.അവർ ആകാനെ വഴി ഉള്ളു... അവർക്കൊക്കെ അല്ലെ ഭാവി മരുമകളോട് ഇത്രയും സ്നേഹം ഉള്ളത്.... എന്നാലും ഈ കുറ്റിപിശാശിന്റെ നാക്കു അപാരം തന്നെയാ.... എന്റെ മീരയും ഇവളെ പോലെ ആയിരിന്നു..... ആദി ഏട്ടാ...... എന്താടി....... നമ്മുടെ കല്യാണം നടന്നില്ല എങ്കിൽ ഏട്ടൻ വേറെ ആരെ എങ്കിലും കല്യാണം കഴിക്കുവോ.... അതൊക്കെ അറിഞ്ഞിട്ടിപ്പോ എന്തു ചെയ്യനാടി... അതൊക്കെ ഉണ്ട്..... പറഞ്ഞു താ ആധി.. .. എപ്പോ കഴിച്ചെന്നു ചോദിച്ച മതി....... പിന്നെ ഒരു കാര്യം മാത്രേ ഉള്ളു കെട്ടുന്ന പെണ്ണിന് അറ്റ്ലീസ്റ്റ് ഇത്തിരി ബുദ്ധി വേണമെന്ന് മാത്രം..... അപ്പൊ എനിക്ക് ബുദ്ധി ഇല്ലാന്ന് ആണോടാ നീ പറയുന്നേ..... ..

എന്തോന്നാടി ഇതു... കുറച്ചു മുന്നേ അല്ലെ നീ എന്നെ ഏട്ടന് വിളിച്ചത്..... പിന്നെ ആധിനു... ഇപ്പൊ നീ എന്ന്..... 🙄 ആ എനിക്ക് ഇഷ്ടോള്ളത് ഞാൻ വിളിക്കും വേണേ കേട്ടാൽ മതി..... എന്റെ മീരേ നീ തെറി ഒഴിച്ചു ബാക്കി എന്തു വേണേലും വിളിച്ചോ.... ഞാൻ കേട്ടോളം...... അതിനു ഞാൻ ഇതുവരെ തെറി വിളിച്ചിട്ടൊണ്ടോ... അല്ലടി... ഒരു മുൻ കരുതൽ എന്നോണം ഞാൻ പറഞ്ഞു എന്നെ ഉള്ളു..... ഇനി വിളിച്ചു കൂടാ എന്നില്ലല്ലോ.... (ആധി ) 😠😠😠😠😠😠😠......(മീര ) നീ ഇങ്ങനെ മുഖം വീർപ്പിച്ചു ഇരിക്കാതെ.... വെറുതെ ഇരുന്ന എന്നെ കൊണ്ടു നീ അല്ലെ ഇതൊക്കെ പറയിപ്പിച്ചെ..... അതു പറഞ്ഞതും പെണ്ണ് ഒറ്റ പോക്കായിരുന്നു..... ഡി മീരേ നിക്കടി... ഞാനും വരുന്നു.... ഡീീീ. ഡി മീരേ.... ഞാൻ ഓടി ചെന്നു അവളുടെ കയ്യിൽ പിടിച്ചു... വിട്ടേ..... താൻ പോയി ആരെ ആണെന്ന് വെച്ചാൽ കെട്ടിക്കോ..... ഞാൻ പോവാ..... എന്റെ മീരേ...

നിന്നെ കളഞ്ഞിട്ടു ഞാൻ ആരെ കല്യാണം കഴിക്കാനാ..... ദേ നമ്മുടെ മുന്നിൽ ഉള്ള ഈ കടൽ സാക്ഷി ആയി ഞാൻ പറയുവാ.... ഈ ആധി എന്ന ആദിത്യന്റെ ജീവിതത്തിൽ ഈ മീര അല്ലാതെ മറ്റൊരു പെണ്ണില്ല.... എന്താടി മതിയോ... ഹും... മതി...... എന്നാൽ എന്റെ മീര കുട്ടി ഒന്ന് ചിരിച്ചേ..... 😁😁😁😁😁........ (മീര ) ഓ എന്തൊരു ഓഞ്ഞ ചിരി ആടി ഇതു....... (ആധി ) പോടാ.... (meera) ഡാ ആദി....... ഡാ......... അരുൺ വിളിച്ചപ്പോൾ ആണ് ഞാൻ കണ്ണു തുറന്നത്...... എന്താടാ ആധി നിന്റെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നത്...... ഏയ് ഒന്നുല്ലടാ... അങ്ങനെ ഒന്നും ഇല്ലാതെ ഇരിക്കില്ല..... നീ മീരയെ പറ്റി ഓർത്തു കാണും ഇല്ലേ...... അവൻ അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് തിരിച്ചു ഒരു മറുപടി ഇല്ലായിരുന്നു....... ഡാ...... പഴയ കാലം ചിന്തിച്ചു കൊണ്ടു നീ നിന്റെ ലൈഫ് കളയാതെ ആദി....... ഗായത്രി നല്ല കുട്ടിയ.... മീരയെ പോലെ തന്നെയാ അവൾ...

. നിനക്കു അവൾ ചേരും......ഒന്നാവില്ല എന്ന് ഉറപ്പുള്ള ഒരാൾക്ക് വേണ്ടി നീ............ എന്തിനാ ആധി നീ മറ്റുള്ളവരെ വിഷമിപ്പിക്കുന്നെ..... ഒന്നുല്ലങ്ങിൽ നീ അവരെ ഒന്ന് സന്തോഷിപ്പിക്കുവെങ്കിലും ചെയ്യ്.... അവരൊരിക്കലും നിന്റെ ഇഷ്ടത്തിന് എതിരായി നിന്നട്ടില്ല... പക്ഷെ ഇപ്പൊ അവരുടെ ഇഷ്ടത്തിന് കുറച്ചെങ്കിലും നീ പ്രാധാന്യം കൊടുക്ക്‌..... ഇല്ലങ്കിൽ ഇതുമൂലം എല്ലാവരെയും നിനക്കു നഷ്ടപെട്ടെന്നിരിക്കാം.. എന്നും പറഞ്ഞൂ ഞാൻ എന്റെ മീരയെ മറക്കാൻ ആണോ നീ പറയുന്നേ.... അങ്ങനെ അല്ല ആധി.... നീ ഗായത്രി യെ എന്നല്ല ആരെ കല്യാണം കഴിച്ചാലും ആദ്യം ഒക്കെ നിനക്കു അഡ്ജസ്റ് ചെയ്യാൻ പറ്റില്ലായിരിക്കും... പിന്നെ അതൊക്കെ പതുക്കെ മാറിക്കോളും.. അതൊന്നും മാറാൻ പോകുന്നില്ല അരുണേ.... എന്നാ മാറേണ്ട.... പക്ഷെ ഈ കല്യാണം നടക്കണം.... അഹ് അതൊക്കെ പോട്ടെ... നീ ഇന്നു മിഥുനോട് സംസാരിച്ചോ.....

(അരുൺ ) ഇല്ലടാ.... എന്താ..... (ആധി, ) അല്ലടാ.... അവൻ കല്യാണത്തിന്.....(arun) അവൻ കല്യാണത്തിന് വരും.... (ആധി, ) അതും പറഞ്ഞു ആധി മുറിയിൽ നിന്നും ഇറങ്ങി പോയി..... ***************** പിറ്റേന്ന് നേരം വെളുത്തതും.... എല്ലാം ആരോടെങ്കിലും ഒന്ന് പറയാൻ തോന്നുവാ...... മുത്തശ്ശിയോട് എല്ലാം തുറന്നു പറഞ്ഞാലോ....... ഞാൻ ഉണ്ണിയേട്ടന് സത്യം ചെയ്യ്തു കൊടുത്തതല്ലേ ആരോടും പറയില്ല എന്ന്...... അഹ് ഇനി ഇപ്പൊ നല്ല ഒരു കാര്യത്തിന് വേണ്ടി അല്ലെ ഇതല്ലാതെ എന്റെ മുന്നിൽ വേറെ വഴി ഇല്ലാ........ എല്ലാം മുത്തശ്ശിയോട് പറയാം.... ഉണ്ണിയേട്ടൻ പറഞ്ഞത് ഞാൻ അന്ന് ഏട്ടന്റെ റൂമിൽ കയറി പോകുന്നത് കണ്ട്.... അതുകൊണ്ടാ ഈ കല്യാണം എന്നൊക്കെ അല്ലെ.... അപ്പൊ അന്ന് എന്താ നടന്നതെന്ന് മുത്തശ്ശിയോട് പറഞ്ഞാൽ ഒരു പക്ഷെ മുത്തശ്ശി തന്നെ ഇതിനു എന്തെങ്കിലും വഴി കണ്ടു പിടിക്കും........ പിന്നെ ഒന്നും നോക്കില്ല അങ്ങോട്ടേക്ക് വെച്ചു പിടിച്ചു ...... ഭാഗ്യം മുത്തശ്ശി ഉമ്മറത്ത് തന്നെ ഉണ്ട്..... മുത്തശ്ശി..... 😔 അഹ് ഇതാര് എന്റെ ഗായു മോളോ... വാ... 😔😔😔😔😔😔......

. എന്താ പറ്റിയെ എന്റെ കുട്ടിക്ക്...... അത്... പിന്നെ... മുത്തശ്ശി എനിക്ക്... എനിക്കൊരു കാര്യം പറയാൻ ഉണ്ട്........ എന്താ മോളെ..... അത്....... 😔 മോള് വന്നേ...... അവർ അവളെയും കൊണ്ടു അവരുടെ മുറിയിലേക്ക് പോയി......... പറ മോളെ എന്താ കാര്യം..... മുത്തശ്ശി എനിക്ക്.... എനിക്ക് ഈ കല്യാണത്തിന് ഇഷ്ടല്ല........ ഞാനും ആധിയേട്ടനും തമ്മിൽ ഒരിഷ്ടവും ഇല്ലാ.... അറിയാം..... മോളെ....... നീയും അവനും ഇഷ്ടത്തിൽ അല്ലെന്നു എനിക്കറിയാം... .. പിന്നെ എന്തിനാ മുത്തശ്ശി.... ഈ കല്യാണം...😳😳😳😳 മോളെ.... ഈ മുത്തശിക്ക്‌ ഇപ്പൊ ഒരേ ഒരു ആഗ്രഹം മാത്രമേ ഉള്ളു.... എന്റെ കണ്ണടയുന്നതിനു മുൻപ് എന്റെ ഉണ്ണീടെ കല്യാണം കാണണം എന്ന്...... ഇതിനു മുൻപും പല തവണ ഞാൻ ഉണ്ണിയോട് ഈ കാര്യം സൂചിപ്പിച്ചതാ... പക്ഷെ അപ്പോഴൊക്കെ അവൻ ഓരോ ഒഴിവുതിരിവുകൾ പറഞ്ഞു...... ഇപ്പൊ എന്റെ മുന്നിൽ ഒരു വഴി മാത്രമേ ഉള്ളു....

നിങ്ങൾ തമ്മിൽ ഉള്ള ഈ കല്യാണം...... മോള് ഇതിനു സമ്മതിക്കണം... വേണ്ടാന്നു പറയരുത്... എന്നും പറഞ്ഞു അവർ മുറിയിൽ നിന്നും കരഞ്ഞു കൊണ്ടു ഇറങ്ങി പോയി.... ഇതു കണ്ടു നിന്ന ഗായത്രിക്കു ഭയങ്കര സങ്കടം ആയി.... പെട്ടെന്ന് മുറിയിൽ എന്തോ അനക്കം കേട്ട്.... അവൾ അലമാരയുടെ സൈഡിലേക്കു നോക്കി..... ആരാ.... പെട്ടെന്ന്... അവിടുന്ന് ആരോ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കു വന്നു.... ഉണ്ണിയേട്ടൻ...... അപ്പൊ ഉണ്ണിയേട്ടൻ ഈ മുറിയിൽ ഉണ്ടായിരുന്നോ .... എല്ലാം ഉണ്ണിയേട്ടൻ കേട്ട് കാണും.... ഉണ്ണി അവളുടെ അടുത്തേക്ക് ചെന്നു...... അവൾ ആകെ ഒന്ന് പേടിച്ചു.... ഞാൻ പതിയെ ഉണ്ണിയേട്ടന്റെ മുഖത്തേക്ക് നോക്കി.. ഇപ്പോ മുഖത്തു പ്രത്യേകിച്ച് ഭാവമാറ്റങ്ങൾ ഒന്നുമില്ല..... ഈ ഉണ്ണിയേട്ടനു ഇത് എന്തു പറ്റി...... അല്ലെങ്കിൽ ഇപ്പോൾ എന്നെ കടിച്ചു കീറി തിന്നേനെയും...... എന്നെ ഒന്ന് രൂക്ഷമായി നോക്കി..

പിന്നെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി... പക്ഷെ മുത്തശ്ശി പറയുന്നതൊന്നും സത്യം പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുന്നില്ല.... പാവം മുത്തശ്ശി... എന്തെല്ലാം ആഗ്രഹങ്ങൾ ആയിരുന്നു ഉണ്ണിയേട്ടൻ വരുന്നതിനു മുൻപ്..... എപ്പോഴും മുത്തശ്ശി പറയുമായിരുന്നു ഉണ്ണിഏട്ടന്റെ കല്യാണം ഇവിടെ വെച്ചു തന്നെ നടത്തണം എന്ന്.... പക്ഷെ പറഞ്ഞിട്ടെന്താ.... ഇതിപ്പോ കല്യാണം നടക്കുമോ എന്ന് പോലും സംശയമാണ്..... പിന്നെ ഞാൻ വീട്ടിലേക്കു പൊന്നു.. ഞാൻ ഇനി അവിടെ നിന്നേട്ടു എന്തിനാ.... **************** റൂമിനു വെളിയിൽ ഇറങ്ങി നടന്നപ്പോൾ ആണ് ഹോസ്പിറ്റലിൽ നിന്നും ഒരു കാൾ വന്നത്.... റൂമിനു വെളിയിൽ എത്തിയത് കൊണ്ടും മുത്തശ്ശി ഉമ്മറത്തു ഇരിക്കുന്നത് കണ്ടു കൊണ്ടും ഞാൻ മുത്തശ്ശിയുടെ മുറിയിലേക്ക് കയറി..... ഫോണിൽ സംസാരിച്ചു കൊണ്ടു നിന്നപ്പോൾ ആരോ മുറിയിലേക്ക് വരുന്നത് പോലെ തോന്നി.... സൗണ്ട് കേട്ടപ്പോൾ മനസിലായി അതു ഗായത്രിയും മുത്തശിയും ആണെന്ന്..... പഠിച്ച കള്ളിയ... മുത്തശ്ശിയെ സോപ്പ് ഇടാൻ വന്നതാരിക്കും..... കള്ളി.....

അവർ മുറിയിലേക്ക് കയറിയതും ഞാൻ അലമാരയുടെ സൈഡിൽ ഒളിച്ചു..... അവൾ മുത്തശ്ശിയോട് എന്തൊക്കെ പറയുന്നുണ്ടെന്നു അറിയാൻ വേണ്ടി തന്നെയാ ഒളിച്ചത് ....... പക്ഷെ അവൾ എന്നെ ഇഷ്ടം അല്ലെന്നു പറഞ്ഞു.... സത്യം പറഞ്ഞാൽ എനിക്കതൊരു ആശ്വാസം ആയാണ് ആദ്യമേ തോന്നിയത്... മുത്തശ്ശി എന്തെങ്കിലും വഴി കണ്ടു പിടിക്കുമെന്നു എനിക്കറിയാമായിരുന്നു..... പക്ഷെ എന്റെ എല്ലാ പ്രേതീക്ഷകളെയും തെറ്റിച്ചു കൊണ്ടായിരുന്നു മുത്തശ്ശിയുടെ മറുപടി...... മുത്തശ്ശി മുറിയിൽ നിന്നും ഇറങ്ങിയതും ഞാൻ അവളുടെ അടുത്തേക്ക് ചെന്നു... എന്നാൽ അവളുടെ ആ പേടിച്ചുള്ള നിൽപ്പ് കണ്ടപ്പോൾ എനിക്കൊന്നു അവളെ പറയാൻ തോന്നിയില്ല...... പറഞ്ഞിട്ട് ഇനി കാര്യം ഇല്ലാന്ന് എനിക്ക് മനസിലായി..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story