ഗായത്രി: ഭാഗം 16

gayathri arya

എഴുത്തുകാരി: ആര്യ

വീട്ടിൽ എത്തിയിട്ടും ഒരു സമാധാനവും ഇല്ലായിരുന്നു.... ഈ കല്യാണം മുടക്കാൻ എന്റെ മുന്നിൽ ആകെ ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളു..... മുത്തശ്ശി.... അതും ഇപ്പൊ ഇല്ലാതെ ആയിരിക്കുന്നു....... എനിക്കിനിയും ഒന്നും ചെയ്യാൻ പറ്റില്ല.... ആകെ ഉള്ള ഈ വഴിയും അടഞ്ഞു..... ഞാൻ ഒട്ടും കരുതിയതല്ല ഉണ്ണിയേട്ടൻ ആ മുറിയിൽ കാണുമെന്നു.... ഞാൻ മുത്തശ്ശിയോട് പറഞ്ഞതെല്ലാം കേട്ട് കാണും..... ഒന്നോർത്താൽ നന്നായി.... എന്നോടുള്ള തെറ്റിധാരണ മാറി കാണുവായിരിക്കും ചിലപ്പോൾ....... ഇനി അതുകൊണ്ട് ആയിരിക്കുമോ എന്റെ അടുക്കൽ വന്നിട്ടും എന്നെ ഒന്നും പറയാതെ പോയത്..... ആയിരിക്കാം....... പക്ഷെ ഒന്ന് മാത്രമാ എനിക്ക് മനസിലാക്കാൻ സാധിക്കാത്തത്... മീര.... അവളെ കുറിച്ച് ഒന്നും അറിയാൻ കഴിയുന്നില്ല....... അവൾ എവിടെ ആയിരിക്കും........ ഇനി അവളുടെ കല്യാണം കഴിഞ്ഞു കാണുമോ......

അതായിരിക്കും അരുൺ ചേട്ടൻ പോലും ഞങ്ങളുടെ കല്യാണം നടക്കാൻ ആഗ്രഹിക്കുന്നത്...... എന്തായിരിക്കും അവർക്കിടയിൽ നടന്നത്............................... പെട്ടെന്ന് ആരോ എന്റെ കണ്ണു പൊത്തി...... ആദ്യം ഒന്ന് പേടിച്ചെങ്കിലും ആ കൈകളിൽ തൊട്ടപ്പോൾ എനിക്ക് മനസിലായി അത് ആരായിരിക്കും എന്ന്..... കണ്ണുകളിൽ നിന്നു കണ്ണുനീർ ഒഴുകി ഇറങ്ങി.... അതെ ഞാൻ കരയുവാ...... തല തിരിച്ചു എന്റെ ഏട്ടനെ ഞാൻ നോക്കി..... പിന്നെ കെട്ടിപിടിച്ചു കരഞ്ഞു............ അയ്യേ..... എന്റെ പെങ്ങളൂട്ടി ഇങ്ങനെ കരയല്ലേ... ഇപ്പളും കൊച്ചു കുട്ടി ആണെന്ന പെണ്ണിന്റെ വിചാരം......ഇനി ആറേഴു ദിവസം കൂടിയേ ഉള്ളു നിച്ഛയത്തിനു... എന്നാലും കിച്ചു ഏട്ടൻ ഇന്നു വരുന്ന കാര്യം പോലും പറഞ്ഞില്ലല്ലോ.... ഇന്നലെ ഉച്ചക്കും കൂടി ഞാൻ വിളിച്ചതല്ലേ.... ഇന്നു വരും എന്നതിന് ഒരു സൂചന എങ്കിലും തന്നോ..... ഞാൻ പിണക്കമ...

എന്റെ ഗായു അവൻ ഞങ്ങളോട് പോലും ഒന്ന് പറഞ്ഞില്ല വരുമെന്ന്... ആകെ അവൻ പറഞ്ഞത് ലീവ് കിട്ടില്ല കല്യാണത്തിന് വരാമെന്ന...... അതും പറഞ്ഞു അച്ഛനും അമ്മയും മുറിയിലേക്ക് വന്നു....... ഉച്ചക്ക് നീ ഉണ്ണിയുടെ വീട്ടിലേക്കു പോയപ്പോ ആരോ കാളിങ് ബെൽ അടിച്ചു..... നിന്റെ അച്ഛൻ ചെന്നു നോക്കിയപ്പോൾ നിന്റെ ചേട്ടൻ..... നിന്റെ അച്ഛനെ കാണാത്തതു കൊണ്ടു ഞാൻ ചെന്നു നോക്കി....... നോക്കിയപ്പോൾ രണ്ടും കൂടി കെട്ടിപിടിച്ചു ഭയങ്കര കരച്ചിൽ.... ബാക്കി ഞാൻ പറയാം.... നിന്റെ ചേട്ടനെ കണ്ടപ്പോ നിന്റെ അമ്മ ഓടി വന്നു കെട്ടി പിടിച്ചു കരച്ചിൽ... ചുരുക്കം പറഞ്ഞാൽ ഇന്നിവിടെ ഒരു കൂട്ട കരച്ചിൽ നടന്നു...... (ഗായു ) എല്ലാവർക്കും ഒരു സർപ്രൈസ് ആയികൊട്ടെന്നു കരുതി..... എന്താ....... പിന്നെ എന്റെ ഈ അനിയത്തി കുട്ടിയുടെ കല്യാണം മുന്നിൽ നിന്നു നടത്തുന്നത് ഈ എന്റെ ചുമതല അല്ലെ..... (kichu) ഏട്ടന് എത്ര മാസം ലീവ് ഉണ്ട്........

ഒരു മാസം.. ..ഇപ്പൊ പോയിട്ടു പിന്നെ നിന്റെ കല്യാണത്തിന് വന്ന മതിയെന്ന് കരുതി ഇരുന്നതാ അപ്പോള ഇന്നലെ അച്ഛൻ വിളിച്ചു പറയുന്നത് കല്യാണത്തിന് ഡേറ്റ് എടുത്തു ഈ വരുന്നതിന്റെ അങ്ങേ മാസം 18 നാണെന്നു..... പിന്നെ ഒന്നും നോക്കില്ല ജോലിയും കളഞ്ഞു ഇങ്ങു പൊന്നു....ഇനിം തിരിച്ചു ഒരു പോക്ക് വേണ്ട എന്ന് എനിക്കും തോന്നി......... ഏട്ടൻ അതു പറഞ്ഞു കഴിഞ്ഞതും ഞാൻ അമ്മയെയും അച്ഛനെയും ഒന്ന് നോക്കി... 😠😠😠 അവർ രണ്ടു പേരും ഏട്ടന്റെ മുഖത്തേക്ക് നോക്കി നിൽക്കുവാ.... ഒന്നും പറയല്ലേ എന്ന ഭാവത്തിൽ ..... ആരാ പറഞ്ഞെ ഇത്രയും നേരത്തെ . ഡേറ്റ് എടുക്കാൻ.... എനിക്ക് ഈ കൊല്ലം എങ്കിലും പഠിക്കാൻ പോകണം എന്ന് ഞാൻ പറഞ്ഞത് അല്ലായിരുന്നോ........ അത് മോളെ... അവര് ഡേറ്റ് എടുത്തപ്പോൾ.... പിന്നെ..... അവര് ഡേറ്റ് എടുത്തെന്നും കരുതി അച്ഛനും അമ്മയും ഉടനെ അങ്ങ് സമ്മതിച്ചോ......

എന്താ അച്ഛാ ഇതൊക്കെ... ഡേറ്റ് എടുത്തത് ഇവളോട് പറഞ്ഞില്ലായിരുന്നോ...... അത് മോനെ... ഇന്നലെ രാത്രിയിലാ അവർ വിളിച്ചു പറഞ്ഞത്... പിന്നെ മോളോട് പറയാൻ പറ്റിയില്ല അതാ...... ഇല്ലേ ഏട്ടാ... (ഗൗരി ) അച്ഛനും അമ്മയും അങ്ങനെ പറഞ്ഞപ്പോൾ പിന്നെ അതിനെ പറ്റി ഒന്നും ചോദിക്കാൻ തോന്നിയില്ല... എന്നാലും ഇവർ ഇതൊക്കെ എന്നോടെന്തിനാ മറച്ചു വെക്കുന്നത്.... ....... അച്ഛനും അമ്മയും മുറിയിൽ നിന്നും ഇറങ്ങി പോയി...... അവർ പോയതും ഏട്ടൻ എന്റെ അടുക്കൽ വന്നിരുന്നു.... മോളെ........ എന്താ ഏട്ടാ...... ഞാൻ മോളോട് ഒരു കാര്യം ചോദിച്ചോട്ടെ...... ഹമ്... ചോദിക്ക്...... മോൾക്ക്‌ ഈ കല്യാണത്തിന് പൂർണ സമ്മതം ആണോ...... അല്ലങ്കിൽ മോള് ഈ ഏട്ടനോട് പറ... വേറെ ആര് വന്നാലും ഞാൻ പറഞ്ഞോളാം... എന്റെ അനിയത്തി കുട്ടിയല്ലേ എനിക്ക് വലുത്..... പറ മോളെ....... അത് ഏട്ടാ എനിക്ക്... (പറയാൻ തുടങ്ങിയതും അല്ല.... അച്ഛൻ പറഞ്ഞ വാക്കുകൾ ഞാൻ ഓർത്തു......... ) അഹ് ഏട്ടാ എന്റെ പൂർണ സമ്മതത്തോടു കൂടി തന്നെയാ ഈ കല്യാണം....

പിന്നെ എന്റെ ഒരു ആഗ്രഹം ആയിരുന്നു കോളേജിൽ പോയി പഠിക്കണം എന്നൊക്കെ... അഹ് ഇനി ഇപ്പൊ കല്യാണം കഴിഞ്ഞായാലും പഠിക്കാമെല്ലോ...... ഹമ്.... മോളിപ്പോ പറഞ്ഞതൊക്കെ ഏട്ടൻ വിശ്വസിച്ചു...... എന്തായാലും എന്റെ മോളെ കെട്ടാൻ പോകുന്ന ചെറുക്കനെ ഞാനും കൂടി ഒന്ന് പരിജയ പെടട്ടെ..... ആള് എന്നെ പോലെ ഗ്ലാമർ ആണോ എന്നൊക്കെ ഒന്ന് അറിയണ്ടേ...... ഏട്ടാ... ഇപ്പൊ വേണ്ട.... ഉണ്ണിയേട്ടൻ അവിടെ കാണുമോ എന്നറിയില്ല പിന്നെ എപ്പളെങ്കിലും ഞാൻ കൊണ്ടു പോകാം..... അതിനു നീ എന്തിനാ കൊണ്ടു പോകുന്നെ... ഞാൻ കൊച്ചു കുട്ടി ഒന്നുവല്ല....... ഞാൻ പോയി കണ്ടോളാം.... അഹ് ഇപ്പൊ ഇല്ലാന്ന് അല്ലെ പറഞ്ഞെ ഞാൻ പിന്നെ പോയി കണ്ടോളാം എന്താ......... എന്നാൽ ഞാൻ താഴേക്കു ചെല്ലട്ടെ അമ്മ എന്താ സ്പെഷ്യൽ ഉണ്ടാക്കുന്നത് എന്നറിയാമെല്ലോ....... ഏട്ടാ..... എനിക്കൊന്നും കൊണ്ടു വന്നില്ലേ... .

ദേ നീ അങ്ങോട്ട്‌ നോക്കിയേ..... ഞാൻ തല തിരിച്ചതും അവിടെ ഒരു പെട്ടി..... ആ പെട്ടിയിൽ ഉള്ളത് മുഴുവനും നിനക്കാ... ഇത്രയും വർഷം ഞാൻ വരാത്തതിന്റെ കുറവെല്ലാം ഞാൻ നികത്തിയിട്ടുണ്ട്........ എന്നും പറഞ്ഞു കിച്ചു പോയി..... ഇപ്പൊ പെട്ടി പൊട്ടിക്കാൻ ഒന്നും ടൈം ഇല്ലാ.... എപ്പോഴാ കിച്ചു ഏട്ടൻ ഉണ്ണിയേട്ടനെ കാണാൻ അങ്ങോട്ട്‌ പോകുന്നത് എന്നു അറിയാൻ പറ്റില്ല.... ഉണ്ണിയേട്ടൻ ആളറിയാതെ എന്നെ പറ്റി ദേഷ്യത്തിൽ വല്ലം വിളിച്ചു പറഞ്ഞാൽ..... അയ്യോ ഓർക്കനെ വയ്യ..... ഇപ്പൊ തന്നെ ഉണ്ണിയേട്ടനെ കാണാൻ പോയാലെ പറ്റു..... ആരും കാണാതെ അങ്ങോട്ട് ഒരു ഓട്ടം ആയിരുന്നു...... ഓ രാവിലെ മുതൽ അങ്ങോട്ടും ഇങ്ങോട്ടും ഈ ഓട്ടം ആ...... ആരും കാണാതെ അവരുടെ വീട്ടിൽ കയറി.... ഉണ്ണിയേട്ടന്റെ മുറി ലക്ഷ്യമാക്കി നടന്നു....... കതകു തുറന്നു അകത്തു കയറിയതും കണ്ടത് അരുൺ ചേട്ടനെയാ......... എന്താ ഗായത്രി.... നീ ഇവിടെ..... ഞാൻ അരുൺ ചേട്ടനോട് എല്ലാം പറഞ്ഞു..... ഉണ്ണിയേട്ടൻ എവിടെയാ..... അവൻ കുളത്തിന്റെ അവിടെക്കാ പോയത്......

പിന്നെ ഒന്നും നോക്കില്ല അങ്ങോട്ടേക്ക് ഓടി..... ഓ ഇങ്ങേർക്ക് പോയി ഇരിക്കാൻ കണ്ട സ്ഥലം.... മനുഷ്യനിവിടെ പ്രാന്ത് പിടിച്ചു നടക്കുവാ... അപ്പോള അയാൾ...... എങ്ങനെയോ ഓടി അവിടെയെത്തി..... ആള് ആ പടി കെട്ടിൽ ഇരുപ്പാണ്........ പെട്ടെന്ന് അങ്ങോട്ടേക്ക് ഓടി ഇറങ്ങി...... ആരുടെ പ്രക്കാണെന്നു അറിയില്ല.. അവിടെ ഉള്ള ഏതോ കല്ലിൽ തട്ടി... നേരെ കുളത്തിലേക്ക് വീണു...... ഭാഗ്യം നീന്താൻ അറിയില്ല..... ഉണ്ണിയേട്ടൻ പെട്ടെന്ന് എന്തോ വെള്ളത്തിൽ വീഴുന്നത് കണ്ട് പെട്ടെന്ന് എണീറ്റ്..... ഡി പിശാശ് നീ എനിക്കു ഇവിടെയും സമാധാനം താരത്തില്ലിയോ...... 😠😠😠 അയ്യോ രക്ഷിക്കോ... എനിക്ക് നീന്താൻ അറിയത്തില്ല..... ഉണ്ണിയേട്ടാ...... അഹ് എന്നാ അവിടെ കിടന്നോ....... തിരിഞ്ഞു നടക്കാൻ പാവിച്ചതും അല്ല... അവളുടെ അലറൽ ഒന്നും കേൾക്കുന്നില്ല... ഇനി അവൾക്കു ശെരിക്കും നീന്താൻ അറിയാത്തില്ലിയോ.....

പെട്ടെന്ന് ഞാൻ തിരിഞ്ഞു നോക്കി.... ശെരിയാ അവൾക്കു നീന്താൻ അറിയത്തില്ല.. പെണ്ണ് ദേ കുളത്തിൽ കിടന്നു കയ്യും കാലും ഇട്ടടിക്കുന്നു .... പിന്നെ ഒന്നും നോക്കില്ല എടുത്തു ചാടി........ അവളെ കൊണ്ടു പടിയിൽ കിടത്തി...... ഡീ......... ഗായത്രി....... diii........ ഓ ഇവക്കു ഏതു നേരത്ത ഇങ്ങോട്ട് വരാൻ തോന്നിയത്..... ഡീീ..... ഞാൻ അവളുടെ മുഖത്തു പറ്റിയെ തട്ടി കൊടുത്തു...... ഡീീ.............. പതിയെ അവൾ കണ്ണു തുറന്നു..... അയ്യോ ആരെങ്കിലും രക്ഷിക്കണേ ഞാൻ ഇപ്പൊ മുങ്ങി ചാകുമെ........ ച്ചി... നിർത്തടി.... 😠😠😠😠😠..... ചത്തട്ടില്ല ജീവനോടെ ഉണ്ട്....... ആ ശരിയാ.... ജീവൻ ഉണ്ട്....... എന്തൊത്തിനാടി ഇങ്ങോട്ട് വന്നത്.... വരുമ്പോ താഴേ നോക്കി വരാൻ നിനക്കറിയില്ലെടി അതു പിന്നെ ഉണ്ണിയേട്ടൻ ഇവിടിരിക്കുന്നത് കണ്ടപ്പോൾ പെട്ടെന്ന് ഓടി വന്നതാ..... കുളത്തിലേക്ക് വീഴുമെന്നു കരുതിയില്ല...... അഹ് എന്നാ എണീറ്റു പൊക്കോ......

ഉണ്ണിയേട്ടാ എനിക്കൊരു കാര്യം പറയാൻ ഉണ്ട്.... എന്താ കാര്യം...... പറ.. അതു പിന്നെ എന്റെ സ്വന്തം ചേട്ടൻ വന്നിട്ടുണ്ട്..... ഓ എന്റെ ഭാവി അളിയൻ.... അല്ലിയോ..... അഹ് ബാക്കി പറ. കിച്ചു ഏട്ടന്... ഉണ്ണിയേട്ടനെ കാണണം എന്ന് പറഞ്ഞു...... ചിലപ്പോ ഇങ്ങോട്ട് വരും...... നമ്മൾക്ക് രണ്ടാൾക്കും ഈ കല്യാണത്തിന് താല്പര്യമില്ല എന്ന് കിച്ചു ഏട്ടന് അറിയില്ല..... ഉണ്ണിയേട്ടൻ ആയിട്ട് ഇനി അതറിക്കരുത്..... അതു പറയാൻ വേണ്ടിയാ ഞാൻ വന്നത്..... ഹും എല്ലാം പറഞ്ഞു കഴിഞ്ഞില്ലേ എന്നാ മോള് പോകാൻ നോക്ക്.... 😠😠😠😠 ഞാൻ പറഞ്ഞ കാര്യം.... (ഗായു ) അഹ് ഞാൻ ഏതായാലും ഒന്ന് ആലോചിക്കട്ടെ.... ഉണ്ണിയേട്ടൻ അതു പറഞ്ഞതും ഞാൻ അവിടെ നിന്നും എണീറ്റു...... പോകാൻ വേണ്ടി തിരിഞ്ഞപ്പോൾ ആണ് ഞാൻ എന്റെ ഡ്രെസ്സിലേക്കു നോക്കിയത്.... മുഴുവനും നനഞ്ഞിരിക്കുന്നു..... ഇതിടട്ടൊണ്ട് എങ്ങനാ ഞാൻ വീട് വരെ പോകുന്നത്......

ഞാൻ പോകാതെ അവിടെ നിന്നപ്പോൾ ഉണ്ണിയേട്ടൻ എന്റെ അടുത്തേക്ക് വന്നു..... എന്താടി നീ പോകുന്നില്ലേ.. അത്. ... അത്....... പിന്നെ..... അത്രയും പറഞ്ഞു ഞാൻ തല കുനിച്ചു നിന്നു.... എന്താനു വെച്ച തെളിച്ചു പറയടി...... പെട്ടന്നാണ് ഞാൻ അവളുടെ ഡ്രെസ്സിലേക്കു നോക്കിയത്... ഡ്രെസ്സ് മുഴുവൻ നനഞ്ഞിരിക്കുന്നു... പെട്ടെന്നാണ് എന്റെ മുന്നിലേക്ക്‌ ഉണ്ണിയേട്ടൻ ഇട്ടിരുന്ന ഷർട്ട്‌ നീട്ടിയത്....... അതും നനഞ്ഞിട്ടുണ്ട് എന്നാലും കുഴപ്പമില്ല.. .ഞാൻ ഉണ്ണിയേട്ടനെ ഒന്ന് നോക്കി... പിന്നെ ആ ഷർട്ട്‌ വാങ്ങി ഇട്ടു........ അവിടുന്നു പോകാൻ പാവിച്ചതും..... ഡി........ ഞാൻ എന്താ എന്നുള്ള ഭാവത്തിൽ നോക്കി.....

ഇന്നു വയികിട്ടു നീ ഇട്ടിരിക്കുന്ന എന്റെ ഷർട്ട്‌ കഴുകി തേച്ചു മടക്കി എന്റെ കയ്യിൽ കൊണ്ടു തന്നേക്കണം..... കേട്ടല്ലോ ...... ഹും..... കേട്ട്.... ഇനിയും അവിടെ നിന്നാൽ ശെരിയാകില്ല എന്ന് മനസിലാക്കി ഞാൻ അവിടുന്ന് വീട്ടിലേക്കു ഓടി...... പോകുന്ന വഴിക്കു ഞാൻ ഉണ്ണിയേട്ടനെ പറ്റി ചിന്തിച്ചു..... അത്രയും നേരം എന്നോട് സംസാരിച്ചട്ടും തെറ്റായ ഒരു രീതിയിൽ ഉള്ള നോക്കോ വാക്കോ പ്രേവര്തിയോ ഉണ്ണിയേട്ടന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല.... പക്ഷെ അന്ന് രാത്രിയിൽ മീര ആണെന്നും കരുതി എന്നോട് തെറ്റായി പെരുമാറി..... ശെരിക്കും എന്താണ് ഉണ്ണിയേട്ടൻ എന്ന് മനസിലാക്കുവാൻ സാധിക്കുന്നില്ല എനിക്ക്.... വീട്ടിലേക്കു ചെന്നതും ആരും കാണാതെ റൂമിൽ കയറി.... വീട്ടുകാര് കണ്ടാൽ പല ചോദ്യങ്ങൾ ആ..... ഇതു ഏതു തോട്ടിൽ പോയി വീണത് ആണെന്ന് വരെ ചോദിക്കും....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story