ഗായത്രി: ഭാഗം 17

gayathri arya

എഴുത്തുകാരി: ആര്യ

ആദിത്യൻ അല്ലെ........ അവളെ കുളക്കടവിൽ നിന്നും ഓടിച്ചു വിട്ടു കുറച്ചു കഴിഞ്ഞ ഞാൻ അവിടുന്ന് വീട്ടിലേക്കു വന്നത്... വീട്ടിലേക്കു കയറാൻ പാവിച്ചതും ആരോ പിറകിൽ നിന്നും എന്നെ വിളിച്ചു...... ഞാൻ തിരിഞ്ഞു നോക്കി..... ഓഹ്... സോറി ആദിത്യനെ ഇവിടെ ആരും അങ്ങനെ വിളിക്കില്ലല്ലോ..... ഉണ്ണി..... അങ്ങനെ അല്ലെ...... (കിച്ചു, ) ഞാൻ ആരാ എന്നുള്ള ഭാവത്തിൽ അയാളെ നോക്കി...... (ഉണ്ണി ) എടൊ താൻ ഇങ്ങനെ നോക്കി നിക്കുവൊന്നും വേണ്ട.... എന്റെ അളിയൻ ആകാൻ പോകുന്ന ആളെ ഒന്ന് കാണണമെന്ന് തോന്നി.....അതാ ഞാൻ വന്നത്.. അയാൾ അത് പറഞ്ഞപ്പോൾ ആണ് ഗായത്രി എന്റെ അടുത്ത് വന്നു പറഞ്ഞത് ഞാൻ ഒർമിച്ചത്.... അഹ് ഗായത്രിയുടെ ഏട്ടൻ അല്ലെ.... (unni) അയ്യോ അവള് കേൾക്കെ ഉണ്ണി എന്നെ ഏട്ടൻ എന്നൊന്നും പറയല്ലേ...... അവളുടെ വിചാരം ഞാൻ അനിയനും അവൾ ചേച്ചിയും ആണെന്ന... 😆 ഹും.... ആളിച്ചിരി കുറുമ്പി ആ ഇല്ലേ.... അഹ് ഞാൻ ചോദിക്കാൻ മറന്നു... പേരെന്താ.... (unni) അപ്പൊ ഗായു എന്നെ പറ്റി ഒന്നും പറഞ്ഞട്ടില്ല അല്ലെ.....

എന്നെ കിച്ചു എന്നാ എല്ലാരും വിളിക്കുന്നത്... ശെരിക്കും ഉള്ള നെയിം എന്താണെന്നു കല്യാണം കഴിഞ്ഞു ഉണ്ണി അവളോട്‌ തന്നെ ചോദിച്ചു നോക്ക്....... 🙂🙂.... ഉണ്ണി എന്നെ കിച്ചു എന്ന് വിളിച്ചാൽ മതി..... ഉണ്ണി താൻ ഇപ്പൊ തിരക്കിൽ വല്ലം ആണോ.... എനിക്ക് ഉണ്ണിയോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്....... ഏയ് അല്ല കിച്ചു........ എന്താ കാര്യം......... നമ്മൾക്ക് അങ്ങോട്ട് മാറി നിന്നു സംസാരിക്കാം... എന്താ... അതു പോരെ... (കിച്ചു ) അതിനെന്താ.... (ഉണ്ണി ) അവർ രണ്ടു പേരും വീടിന് അടുത്ത് നിന്നും മാറി.... ഉണ്ണി കിചുനെ നോക്കി...... എന്താ കിച്ചു പറയാൻ ഉണ്ടന്ന് പറഞ്ഞിട്ട് താൻ ഒന്നും മിണ്ടാതെ നിൽക്കുന്നത്...... ഉണ്ണി..... ഞാൻ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ ഒരു പക്ഷെ തന്റെ വീട്ടുകാർക്ക് അറിയാവുന്നതായിരിക്കും...... എന്റെ അച്ഛൻ ഒരിക്കലും ഇതു മറച്ചു വെച്ചു കൊണ്ടു ഒരു കല്യാണം നടത്തില്ല..... പക്ഷെ ഉണ്ണിയോട് ചിലപ്പോൾ അവരിത് പറഞ്ഞു കാണില്ല.... ഉണ്ണിയുടെ വീട്ടുകാർ.... പക്ഷെ അതു തന്നോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാ.... എന്തൊക്കെയാ കിച്ചു താൻ പറയുന്നത്...... എനിക്കൊന്നും..... എനിക്കൊന്നും മനസിലാകുന്നില്ല... എന്നല്ലേ..... ഞാൻ എല്ലാം പറയാം..... ഗായത്രി 8 ആം ക്ലാസ്സിലെ അവധിക്കു അച്ഛന് ജോലിയുടെ ആവശ്യത്തിന് വേണ്ടി പോകേണ്ടി വന്നു...

അമ്മ . ഒരുപാട് നിബന്ധിച്ചിട്ടും അവൾ പോകാതെ ഇരുന്നില്ല..... ഒടുവിൽ അവളെയും കൊണ്ടു പോയി...... അച്ഛന് ഒരു എക്സമിനു വേണ്ടി ആയിരുന്നു പോയത്.... അവിടെ അച്ഛന്റെ ഫ്രണ്ട് ഒരാളും അയാളുടെ ഭാര്യയും ഉണ്ടായിരുന്നു .... അവർക്കു ഗായത്രിയെ ഒരുപാടിഷ്ടം ആയി... പിറ്റേന്ന് അച്ഛനെ എക്സാം സെന്ററിൽ കൊണ്ടു ചെന്നാക്കിയിട്ടു അവർ അവളെയും കൊണ്ടു കറങ്ങാൻ പോയി..... പോകുന്ന വഴിക്കു ഒരു വണ്ടിയിൽ ചെന്നിടിച്ചു....... കാറിനു ഫ്രണ്ടിൽ ഇരുന്ന അവർ മരിച്ചു....... ഗായത്രിയും ഞങ്ങളെ വിട്ടു പോയതാണെന്ന് തന്നെ കരുതി പോയി..... ആരോ കാറിലേക്ക് നോക്കിയപ്പോൾ ഒരു ചെറിയ ജീവൻ....... ഒരാഴ്ച ഓളം ബോധം ഇല്ലാണ്ട് അവൾ ഹോസ്പിറ്റലിൽ ആയിരുന്നു... അവിടുന്ന് പിടിച്ചു കയറിയത അവൾ അവളുടെ ജീവിതം....... അമ്മയോ അച്ഛനോ അവളെ ഇന്നു വരെ തല്ലി ഞാൻ കണ്ടട്ടില്ല... അത്രക് ഇഷ്ടമാ ഞങ്ങൾക്ക് എല്ലാവർക്കും അവളെ... അവളുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ വീഴാൻ ഞങ്ങൾ സമ്മതിക്കില്ല....ഉണ്ണിയോട് ഞാൻ ഇതൊക്കെ പറഞ്ഞതെന്തിനാണെന്നു അറിയാമോ ഉണ്ണിക്കു..... വേണമെങ്കിൽ എനിക്ക് ഇതു മറച്ചു വെക്കാമായിരുന്നു......

പക്ഷെ ഞാൻ അത് ചെയ്യാത്തതിന് കാരണം വേറെ ഒന്നുമല്ല.... അവൾക്കു അന്ന് ആക്‌സിഡന്റ് പറ്റിയതിൽ പിന്നെ അവളുടെ മനസിന്‌ ഏറ്റവും കൂടുതൽ വിഷമം വന്നാൽ.... അവൾക്കു താങ്ങാൻ പറ്റുന്നതിനും അപ്പുറം ആയാൽ അവൾക്കു പിന്നെ എന്താ സംഭവിക്കുന്നത് എന്ന് പോലും പറയാൻ പറ്റില്ല.... ഒരു പക്ഷെ എന്റെ ഗായത്രി.... ഇതൊക്കെ dr...ഞങ്ങളോട് പറഞ്ഞ കാര്യങ്ങൾ ആണ്..... ഞങ്ങൾ ആയിട്ട് അവളെ ഒരിക്കലും വേദനിപ്പിച്ചിട്ടില്ല... ഇനി ഉണ്ണിയുടെ ഭാഗത്തു നിന്ന് അങ്ങനെ തന്നെ ആയിരിക്കും എന്ന് ഞാൻ കരുതുന്നു.... അന്ന് ആ ആക്‌സിഡന്റ് ഇൽ നിന്നും ഉണ്ടായ ഒരു ഷോക്ക് ആണ് അവളുടെ മനസ്സിൽ... നേരിൽ കണ്ട കാര്യം.... അല്ലാതെ അവൾക്കിപ്പോ വേറെ ഒരു രീതിയിലും ഒരു കുഴപ്പമില്ല..... ഇനി ഉണ്ണിക്കു തീരുമാനിക്കാം എല്ലാം... എന്നും പറഞ്ഞു അയാൾ ഉണ്ണിയേ നോക്കി..... എന്താ ഉണ്ണിയുടെ അഭിപ്രായം... എനിക്ക്... എനിക്ക് കല്യാണത്തിന് താല്പര്യം ആണ്... ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.... ഞാൻ എന്തിനാ കരയുന്നത്.... ഈ ഒരു കാരണം പറഞ്ഞു ഈ കല്യാണം മുടക്കരുതോ.....

പക്ഷെ ഞാൻ ഇപ്പൊ എന്തുവാ കിച്ചുനോട് പറഞ്ഞത്... എന്റെ വായിൽ നിന്നും ഞാൻ പോലും അറിയാതെ വന്ന വാക്കുകൾ.. ഇനി ഒരിക്കലും തിരിച്ചെടുക്കാൻ ആകാത്തവ......കിച്ചു ഗായത്രിയുടെ കാര്യങ്ങൾ പറഞ്ഞു കൊണ്ടു നിന്നപ്പോൾ ചോദിച്ചത് കൊണ്ടാണെന്നു തോനുന്നു ഞാൻ അങ്ങനെ പറഞ്ഞു പോയത്..... എനിക്കിപ്പോള സമാധാനം ആയത്... (കിച്ചു ) ഉണ്ണിയേ എനിക്ക് ശെരിക്കും ഇഷ്ടപെട്ടെടോ... എന്റെ അനിയത്തിക്ക് നല്ല ഒരു ചെറുക്കനെയാ കിട്ടിയത്.... എന്നാ ശെരി... ഞാൻ പോവാ.... താൻ ഇടക്കൊക്കെ വീട്ടിലേക്കു വാ.... ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ അയാൾ നടന്നകന്നു.... ***************** ലെങ്ത് നല്ലത് പോലെ കുറവാണെന്നു അറിയാം ഞാൻ കുറച്ചു busy ആ ... നാളെ ലോങ്ങ്‌ ആയി നല്ലരു പാർട്ട് ഇടാംഇന്നു ഇനി ബാക്കി കൂടി എഴുതി ബോർ ആക്കണ്ടന്നു കരുതിയ ഇവിടെ വെച്ചു നിർത്തിയത്.. ........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story