ഗായത്രി: ഭാഗം 18

gayathri arya

എഴുത്തുകാരി: ആര്യ

എന്നാലും ഞാൻ എന്തിനായിരിക്കും കിച്ചുനോട് ഈ കല്യാണത്തിന് സമ്മതം ആണെന്ന് പറഞ്ഞത്........ ഓരോന്നൊക്കെ ആലോചിച്ചു കൊണ്ടു ഉമ്മറത്തേക്ക് വന്നപ്പോളാണ് മുത്തശ്ശി വെളിയിലേക്കു ഇറങ്ങി വരുന്നത് കണ്ടത്....... ഉണ്ണിയേ...... എന്താ മുത്തശ്ശി... നീ എന്തു ആലോചിച്ചു കൊണ്ടു നിൽക്കുവാ..... ഏയ്യ് ഞാൻ എന്തു ആലോചിക്കാൻ....😁 എന്റെ ഉണ്ണി നിന്റെ ഈ പ്രായം ഒക്കെ കഴിഞ്ഞ ഈ അമ്മാളു ദേ ഇവിടേം വരെ എത്തി നിൽക്കുന്നത്........ എന്നും പറഞ്ഞു അവർ മോണ കാട്ടി ചിരിക്കുവാൻ തുടങ്ങി....... എന്റെ അമ്മാളു പത്തു എഴുപത് വയസ്സായിട്ടും എങ്ങനെ ഇത്രയും ഗ്ലാമർ ആയി ഇരിക്കുന്നു..... എന്നും പറഞ്ഞു ആധി അവരുടെ മുഖത്തു ഇട്ടൊരു തട്ട് കൊടുത്തു.... എടാ... നിന്റെ മുത്തശ്ശൻ അതായത് എന്റെ ഭർത്താവ്...... പൊന്നു പോലെയാ എന്നെ നോക്കിയിരുന്നത്...... ഉണ്ടായിരുന്ന കാലം വരെ ഒരു വഴക്ക് പോലും പറഞ്ഞിട്ടില്ല..... അറിയുവോ നിനക്കു....... അതു പോലെ നീയും വേണം..... ഓ ശെരിയെ........ മുത്തശ്ശി..... ഞാൻ കുറച്ചു നേരം മുത്തശ്ശിയുടെ മടിയിൽ കിടന്നോട്ടെ........

അതിനെന്തിനാ ഉണ്ണിയേ അനുവാദം ഒക്കെ ചോദിക്കുന്നത്...... ഉണ്ണി അവരുടെ മടിയിൽ തല ചായ്ച്ചു കിടന്നു.... കുറച്ചു നേരം കിടന്നതും അവന്റെ കണ്ണുകൾ തനെ അടഞ്ഞു.... ഉണ്ണി..... ഉണ്ണി...... കുറച്ചു കഴിഞ്ഞപ്പോൾ മുത്തശ്ശി വിളിച്ചപ്പോൾ ആണ് ഞാൻ കണ്ണുകൾ തുറന്നത്.... എന്താ ഉണ്ണിയേ നീ ഉറങ്ങി പോയോ.... ഹമ്മ് അതെ മുത്തശ്ശി... മുത്തശ്ശി..... . ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ... അതിനെന്താ ഉണ്ണി ചോദിക്ക്..... അത്.... അത് മുത്തശ്ശി... ഗായത്രി.... അവൾക്കു ആക്‌സിഡന്റ് പറ്റിയതാണോ....... ഞാൻ അതു ചോദിച്ചതും മുത്തശ്ശിയുടെ മുഖത്തു ഒരു ഞെട്ടൽ........ പറ മുത്തശ്ശി .. .. ഉണ്ണിയോട് ഇതു ആരാ പറഞ്ഞത്....... കിച്ചു... ഗായത്രിയുടെ ചേട്ടൻ ... ഹമ്മ്.. കുറച്ചു നേരം അവർ എന്തോ ആലോചിച്ചിട്ട് പറയാൻ തുടങ്ങി..... അതെ ഉണ്ണി..... അന്ന് അവൾ 8ക്ലാസ്സ്‌ കഴിഞ്ഞുള്ള ഒരവധിക്കായിരുന്നു........... എല്ലാവരും വളരെ സന്തോഷം..... പക്ഷെ എന്തെങ്കിലും വേണ്ടേ ഒരു ദുഃഖം ജീവിതത്തിൽ....... അവരുടെ ജീവിതത്തിലെ ദുഃഖം ആ ആക്‌സിഡന്റ് ആയിരുന്നു........ നിനക്കറിയാമോ ഉണ്ണി അവളുടെ അച്ഛനോ അമ്മയോ ഏട്ടനോ ഇന്നേവരെ അവളെ ഒന്ന് വഴക്ക് പോലും പറഞ്ഞതായി എന്റെ ഓർമയിൽ പോലും ഇല്ലാ .............. നാട്ടിൽ ഉള്ളവരുടെ ഒരു പറമ്പ് പോലും അവളും അവളുടെ വാലുകളും വെറുതെ വിടില്ല....

എന്നിട്ടും അവളെ ഈ നാട്ടുകാർക്ക് എന്തു കാര്യം ആണെന്ന് അറിയുവോ.......... അവളുടെ അച്ഛനമ്മമാർക്ക് അവളെന്നു വെച്ചാൽ ജീവന......... അന്ന് മധുവും ലക്ഷ്മിയും ആ കുട്ടിയോട് ഒരു പാട് തവണ പറഞ്ഞതാ പോകണ്ടന്... പക്ഷെ കൊച്ചു കുട്ടി അല്ലെ അവളും വാശി പിടിച്ചു ഒടുവിൽ അവളെയും കൊണ്ടു പോയി മധുന്റെ കൂടെ .... അവിടെ ചെന്നപ്പോൾ അവർ നിന്നിരുന്നത് മധുന്റെ കൂട്ടുകാരുടെ വീട്ടില...... അവർക്കു മക്കൾ ഇല്ലായിരുന്നു അത് കൊണ്ടു തന്നെ ഗായത്രി അവർക്കു മകളെ പോലെ ആയിരുന്നു....... അവർ ചെന്നതിന്റെ പിറ്റേന്ന് ആയിരുന്നു ആക്‌സിഡന്റ് നടന്നത്..... ഗായത്രി മോൾക്ക്‌ പ്രേത്യേകിച്ചു ഒന്നും പറ്റിയില്ല...... എന്നാൽ ഒരേ സമയം കൂടെ ഉണ്ടായിരുന്നവർ മരിച്ചപ്പോൾ ഉണ്ടായ ആ ഷോക്ക് ആ കുട്ടിയെ വല്ലാതെ ബാധിച്ചു..... അന്ന് ലക്ഷ്മി ഭയങ്കര കരച്ചിൽ ആയിരുന്നു.... പിറ്റേന്ന് തന്നെ കിച്ചുവും വന്നു..... അവർ രണ്ടാളും കൂടി അങ്ങോട്ടേക്ക് പോയി..... ഞാനും കൂടി ചെല്ലാമെന്നു പറഞ്ഞപ്പോൾ അവർ വേണ്ടാന്നു പറഞ്ഞു.....അത്രയും ദൂരം ഉള്ളതല്ലേ..... ഒരാഴ്ച ഓളം എന്റെ കുട്ടി ബോധം ഇല്ലാതെ ഹോസ്പിറ്റലിൽ ആയിരുന്നു......

നീ പറയാറില്ലേ ഉണ്ണി.. കുരുത്തം കേട്ട പിള്ളേർ എന്ന്....... അവർ എന്നും ഇവടെ വരുമായിരുന്നു ഞങ്ങളുടെ ഗായത്രി ചേച്ചി ഹോസ്പിറ്റലിൽ നിന്നും വന്നോ എന്നറിയാൻ... അതുങ്ങളൊക്കെ അന്ന് കൊച്ചു പിള്ളേർ ആയിരുന്നു.... അത്രയും സ്നേഹം ആ അതുങ്ങൾക്ക് അവളെ...... ഹോസ്പിറ്റലിൽ നിന്നും അവളെ കൊണ്ടു വന്നിട്ടും ഞങ്ങളുടെ പഴയ ഗായുവിനെ ഞങ്ങൾക്ക് തിരികെ കിട്ടിയില്ല..... ആരോടും മിണ്ടില്ല..... എന്താ പറയാ...... ഓർക്കാൻ കൂടി വയ്യ..... ഇന്നവൾ എല്ലാവരോടും കളിച്ചു ചിരിച്ചു നടക്കുന്നെങ്കിൽ അതിന്റെ പിന്നിൽ ആ കുട്ടികൾ ആ..... ആ കുട്ടികൾ ഇല്ലായിരുന്നു എങ്കിൽ......അതൊരു പാവമാ ഉണ്ണി...... എല്ലാവരോടും സ്നേഹം മാത്രമേ ഉള്ളു..... നിന്നോടല്ലാതെ ഇവിടെങ്ങും ആരോടും അവൾ വഴക്കിട്ടു ഞാൻ കണ്ടട്ടെ ഇല്ലാ..... ഞങ്ങൾക്ക് എല്ലാവർക്കും അവളെ വലിയ കാര്യമാ അതു പോലെ എന്റെ ഉണ്ണിക്കും ഇഷ്ടാകും ഗായു മോളെ....... ഒരിക്കലും ഇല്ല മുത്തശ്ശി....... പെട്ടെന്ന് ഉണ്ണി അവരുടെ മടിയിൽ നിന്നും എണീറ്റു...... എന്താ... ഉണ്ണി.... നീ ഈ പറയുന്നതൊക്കെ..... ഓ ഞാൻ പറയുന്നതിനെ ഉള്ളോ കുഴപ്പം.....

കിച്ചു ഇവിടെ വന്നപ്പോൾ തൊട്ടു ഓരോ കാര്യങ്ങൾ പറയുമ്പോളും ഇതിനൊക്കെ പിന്നിൽ നിങ്ങൾ എല്ലാവരും ആയിരിക്കും എന്നും അറിഞ്ഞു കൊണ്ടു തന്നെയാ കിച്ചുനോട് ഈ കല്യാണത്തിന് എനിക്ക് സമ്മതം ആണെന്ന് ഞാൻ പറഞ്ഞത് ....... ഉണ്ണി.................. 😢 അതെ ഉണ്ണി തന്നെയാ... മുത്തശ്ശി എന്താ എന്നെ പറ്റി വിചാരിച്ചു വെച്ചേക്കുന്നത്.. നിങ്ങൾ ഈ പറയുന്ന പൊട്ടൻ കഥകൾ ഒക്കെ ഞാൻ വിശ്വസിക്കും എന്നോ.... ഒരിക്കലും ഇല്ലാ..... ഇതൊക്കെ നിങ്ങൾ എല്ലാരുടെ പ്ലാൻ ചെയ്യ്തു കിച്ചുനെ കൊണ്ടു പറയിപ്പിച്ചത് ആണെന്ന് എനിക്കറിയാം... ഉണ്ണി... കിച്ചു വന്നത് പോലും ഞങ്ങൾക്ക് അറിയില്ല പിന്നെ എങ്ങനാ ഞങ്ങൾ അവനോടു പറയുന്നത്..... മുത്തശ്ശി ഇതു ഏതു ലോകത്താ താമസിക്കുന്നത്. ഒരു ഫോൺ കാൾ പോരെ എല്ലാം കിച്ചുനോട് പറയാൻ...... നിങ്ങൾ എല്ലാവരും പറഞ്ഞു കൊടുത്തത് പോലെ തന്നെ അവൻ എന്നോട് പറഞ്ഞിട്ടുണ്ട്..... ഞങ്ങൾ എന്തിനാ ഉണ്ണി നിന്നോട് ഇങ്ങനെയൊക്കെ പറഞ്ഞു ഈ കല്യാണം നടത്തുന്നത്....... സഹതാപം അത് കിട്ടാൻ വേണ്ടി..... അല്ലാതെ എന്തിനാ....

ഈ സഹതാപം കാരണം എനിക്ക് അവളോട്‌ പ്രേമം തോന്നണം അതിനു വേണ്ടി...... എങ്കിൽ എന്റെ മുത്തശ്ശി ഇതും കൂടി കേട്ടോ ... ഞാൻ അവളെ അങ്ങ് കെട്ടാൻ പോകുവാ... എന്തിനാണെന്നോ..... സഹതാപം അല്ല മറിച്ചു പ്രതികാരം തീർക്കാൻ. അതും പറഞ്ഞു ഞാൻ അകത്തേക്ക് കയറിയതും എന്റെ മുന്നിൽ അമ്മ....... ഹമ്.. കൊള്ളാം... എല്ലാരും കൂടി തിരക്കഥ എഴുതി...പക്ഷെ അത് വല്ല പൊട്ടൻ മാരെയും കൊണ്ടു കേൾപ്പിക്കു അല്ലാതെ ഈ എന്റെ അടുത്ത് വേണ്ട അമ്മേ.... എന്നും പറഞ്ഞു ഉണ്ണി ദേഷ്യത്തിൽ മുറിയിലേക്ക് പോയി.... അമ്മേ...... എന്താ ലക്ഷ്മിയെ ഇനി നിനക്കും കൂടി എന്തെങ്കിലും പറയാൻ ഉണ്ടോ.... വേണോ അമ്മേ ഈ കല്യാണം... ഗായത്രി.. അവളൊരു പാവമാ അമ്മേ........ അതിന്റെ ജീവിതം കൂടി നശിപ്പിക്കാണോ എല്ലാവർക്കും കൂടി........ ഈ കല്യാണം നടക്കണം ലക്ഷ്മി.... എനിക്ക് ഗായത്രി മോളെ അത്രയ്ക്ക് ഇഷ്ടമാ.....എന്റെ ഉണ്ണിയേ മാറ്റിയെടുക്കാൻ അവൾക്കേ പറ്റു...... പിന്നെ ലക്ഷ്മി ഒന്നും പറയാൻ പോയില്ല... കാരണം ആ മുത്തശ്ശിയുടെ മുഖത്തു ഉണ്ണി ഇത്രയും നേരം ഓരോന്ന് പറഞ്ഞതിന്റെ വിഷമം ഉണ്ടായിരുന്നു......

ഉണ്ണി മുറിയിൽ എത്തിയതും അരുൺ മുറിയിൽ തന്നെ ഉണ്ടായിരുന്നു...... ഡാ ഉണ്ണി നീ എന്താടാ താമസിച്ചത്.... പിന്നെ നിന്നെ തിരക്കി ഗായത്രി ഇവിടെ വന്നായിരുന്നു... നിന്നെ കണ്ടോ അവൾ..... ഹമ്മ് കണ്ടു....... അവളുടെ ചേട്ടൻ വന്നന്നൊക്കെ പറഞ്ഞാരുന്നു.... ആ അവളുടെ ചേട്ടനും കാണാൻ വന്നു..... ആണോ എപ്പോ..... കുറച്ചു നേരം ആയി..... തട്ടി കൂട്ടി ഒരു സ്റ്റോറിയുമായി.... നീ എന്തൊക്കെയാ ആധി ഈ പറയുന്നേ........ ആധി നടന്നതൊക്കെ അരുണിനോട് പറഞ്ഞു..... ഡാ ആധി...... കേട്ടെടുത്തോളം ഇതു സത്യം ആണെന്ന എനിക്ക് തോന്നുന്നത്..... ഇല്ലങ്കിൽ പിന്നെ കിച്ചുവും മുത്തശ്ശി യും ഒക്കെ എന്തിനാ നിന്നോട് കള്ളം പറയുന്നത്.... അല്ലങ്കിൽ തന്നെ ഈ കാര്യം ഒക്കെ പറഞ്ഞു നിനക്കു കല്യാണം മുടക്കരുതോ.... അവർ ഒക്കെ അത്രയ്ക്ക് പൊട്ടൻ മാർ ആണോ..... ഡാ ചിലപ്പോ ഇതൊക്കെ സത്യം ആണെങ്കിൽ നീ അവളോട് കാണിക്കുന്നത് ഏറ്റവും വലിയ പാപം ആണ് ആധി... ഗായത്രി ഞാൻ കണ്ടടുത്തോളം നല്ല കുട്ടിയ.... ഒരു പാവം..... നിനക്ക് കല്യാണം കഴിച്ചു സ്നേഹത്തോടെ പെരുമാറിക്കൂടെ അവളോട്‌...... ആധിയുടെ മുഖം വലിഞ്ഞു മുറുകി...... നീ എന്താ അരുണേ ഈ പറയുന്നത് ഞാൻ അവളെയ കല്യാണം കഴിക്കാൻ പോകുന്നത്.... പക്ഷെ നീ പറഞ്ഞതിൽ ഒരു തെറ്റുണ്ട്..... അവളെ സ്നേഹിക്കാൻ അല്ല ഞാൻ അവളെ കല്യാണം കഴിക്കുന്നത്..... കൊല്ലാൻ.... എന്നെ കെട്ടിയാൽ അവൾക്കു രണ്ടു ഓപ്ഷൻ ആ... ഒന്ന് ഞാൻ അവളെ കൊല്ലും രണ്ടു അവൾക്കു സ്വയമേ ചാകാം........

ഇല്ലങ്കിൽ എന്റെ ശല്യം മതിയാക്കി അവൾ തന്നെ ഒഴിഞ്ഞു പോകണം..... ഇതിൽ ഒന്നും രണ്ടും..... എങ്ങനെ പോയാലും ഞാൻ ജെയിലിൽ പോകും... പിന്നെ ഉള്ളത് അവൾ സ്വയമേ ഒഴിഞ്ഞു പോകുന്നതാ അങ്ങനെ പോയാൽ ഒരുപക്ഷെ പിന്നീട് ഒരിക്കലും എന്റെ വീട്ടുകാർ കല്യാണം എന്നും പറഞ്ഞു എന്നെ ബുദ്ധിമുട്ടിപ്പിക്കില്ല...... പിന്നെ എനിക്ക് എന്റെ ഇഷ്ടത്തിന് നടക്കാം..... അരുണിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..... എന്ത്‌ മനസാ ആധി നിന്റേതു...... നീ ഇങ്ങനെ ഒന്നും ആരുന്നില്ലല്ലോ........ നിന്റെ ഫ്രണ്ട് ആയിരിക്കാൻ തന്നെ എനിക്കിപ്പോ വെറുപ്പ്‌ തോനുവാ.... എന്നും പറഞ്ഞു അരുൺ മുറിക്കു വെളിയിലേക്കിറങ്ങാൻ കതകു തുറന്നതും ഗായത്രി വെളിയിൽ...... അരുൺ അവളെ കണ്ടട്ടും ഒന്നും മിണ്ടില്ല.... മുറിയുടെ വെളിയിൽ ഇറങ്ങി പോയി...... ഗായത്രി അകത്തേക്ക് കയറി വന്നു..... ആധി തിരിഞ്ഞു നിന്നത് കൊണ്ടു ഗായത്രി വന്നത് ആധി കണ്ടില്ലായിരുന്നു.. മുന്നിലേക്ക്‌ ആരോ ഷർട്ട്‌ നീട്ടിയപ്പോൾ ആണ് ഞാൻ തിരിഞ്ഞു നോക്കിയത്....... (adhi) ആധിയുടെ ഷർട്ട്‌ കഴുകി തേച്ചു കൊണ്ടു വന്നതായിരുന്നു ഗായത്രി.... താൻ ഇവിടേയ്ക്ക് വരുന്നത് ആരും കാണാഞ്ഞത് കൊണ്ടു ആധി പറഞ്ഞത് മുഴുവൻ ഗായത്രി കേട്ടിരുന്നു .........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story