ഗായത്രി: ഭാഗം 2

gayathri arya

എഴുത്തുകാരി: ആര്യ

ഉണ്ണി........ ഉണ്ണി... ഏതോ സ്വപ്നത്തിൽ എന്നോണം അവൻ ഓർമ്മകൾക്കു വിരാമം ഇട്ടു.... അഹ് എന്തമ്മേ അല്ല നീ ഇത് എന്ത് ആലോചിച്ചു നിൽക്കുവാ ഉണ്ണി ഒന്നുമില്ല.. അമ്മേ ഞാൻ ചുമ്മാ ഇവടെ നിന്നപ്പോ...... ആഹ് മതി മതി നിന്നെ ദേ മുത്തശ്ശിയും അച്ഛനും വിളിക്കുന്നു താഴേക്കു ചെല്ല്.... എന്താ അമ്മേ... അതൊന്നും എനിക്കറിയില്ല നീ തന്നെ ചെന്ന് ചോദിക്ക്.. അവൻ വേഗത്തിൽ താഴേക്കു ചെന്നു..... അച്ഛൻ വിളിച്ചതിനു ഒരു കാരണമേ കാണു പക്ഷേ മുത്തശ്ശി എന്തിനായിരിക്കും വിളിച്ചത്... അവന്റെ മനസിലൂടെ പല ചിന്തകൾ കടന്നു പോയി അവക്ക് വിരാമം ഇട്ടു കൊണ്ട് മുത്തശ്ശിയുടെ വിളി വന്നു.. മാളൂട്ടിയെ എന്താ ഇവിടൊരു ചർച്ച... ഒന്നുല്ല ഉണ്ണി അച്ഛൻ വിളിച്ചു എന്ന് അമ്മ പറഞ്ഞു..... അഹ് നിന്നോട് ഞാൻ പറഞ്ഞ കാര്യം നീ നന്നായിട്ട് ആലോചിച്ചോ എന്താ adhi നിന്റെ തീരുമാനം.. അതിപ്പോ ആലോചിക്കാൻ മാത്രം ഒന്നും ഇല്ല അച്ഛാ എനിക്കതിനോട് ഇന്ട്രെസ്റ് ഇല്ല ഇപ്പൊ ഞാൻ നല്ല ഒരു ജോലിക്ക് ശ്രെമിക്കുന്നുണ്ട് അത് കിട്ടിയില്ലങ്കിൽ നോക്കാം..

ഹമ് ഞാൻ പറഞ്ഞന്നേ ഒള്ളു ഇനി എല്ലാം നിന്റെ ഇഷ്ടം... ആർക്കും ഒന്നും മനസിലായില്ല അല്ലെ അച്ഛനു ചെറിയ ഒരു ബിസിനസ്‌ ഒക്കെ ഉണ്ടന്ന് പറഞ്ഞില്ലേ അത് ഇനി ഉള്ള കാലം ഞാൻ നോക്കണം എന്ന് പക്ഷെ എന്റെ ആഗ്രഹം വേറെയാ ഞാൻ ഒരു ജോലിക്ക് വേണ്ടി ഇപ്പൊ ശ്രെമിക്കുന്നുണ്ട് അതിനു വേണ്ടിയാ ഞാൻ നാട്ടിലേക്കു വന്നത് തന്നെ തിരിഞ്ഞു നടക്കാൻ പോകുമ്പോഴാ പുറകിൽ നിന്നും മുത്തശ്ശി വിളിച്ചത് നിനക്ക് ഇഷ്ടമില്ല എങ്കിൽ വേണ്ട ഉണ്ണിയെ...പിന്നെ എന്താ എന്റെ അമ്മുക്കുട്ടിക്ക് മുഖത് ഒരു തെളിച്ചം ഇല്ലാത്തെ.... ഉണ്ണി ഞാൻ ഇനി എത്ര നാളെന്നും പറഞ്ഞാ കുട്ടിയെ. എനിക്കും പോകണ്ട സമയം ഒക്കെ ആയി .......ഏഹ് എന്റെ മാളുക്കുട്ടി അതിനു എവടെ പോകുന്നു ഒറ്റയ്ക്ക് പോകണ്ട ഞാൻ കൊണ്ട് പോകാം എന്തെ.... ഉണ്ണി നീ എന്താ തമാശ പറയുവാനോ ഞാൻ ചിരഞ്ജീവി ഒന്നും അല്ല എന്നും ഇത് പോലെ ഇരിക്കാൻ... എന്റെ കണ്ണടയുന്നെന് മുൻപ് നിന്റെ കല്യാണം കാണാൻ ഒക്കെ ആഗ്രഹം ഇല്ലെടാ..... നിനക്ക് ഈ വരുന്ന ചിങ്ങത്തിൽ 26 വയസു തൊടങ്ങും വല്ല ചിന്തയും ഉണ്ടോ അ ... (അമ്മ )

ഓ അപ്പൊ എല്ലാരൂടെ എന്നെ കെട്ടിക്കാൻ നോക്കുവാ ഇല്ലേ.. നടന്നത് തന്നെ.. ഞാൻ ഒന്ന് മനസ്സമാധാനത്തോടെ ജീവിച്ചോട്ടെ എന്റെ മാളു കുട്ടിയെ എന്നും പറഞ്ഞു അവൻ തിരിച്ചു റൂമിലേക്ക്‌ നടന്നു ആരുംകാണാതെ ആ കണ്ണുനീർ അവൻ തുടച്ചു. അവന്റെ മനസിലേക്ക് പഴയ കാര്യങ്ങൾ തെളിഞ്ഞു വന്നു....എല്ലാരുടെയും മുന്നിൽ താൻ അണിഞ്ഞിരുന്നത് ഒരു കോമാളിടെ വേഷമാണെന്നു അവനു തോന്നിപ്പോയി.. മുത്തശ്ശി ക്കു എന്റെ കല്യാണം കാണണമെന്ന്... മുത്തശ്ശി ക്കു അറിയില്ലല്ലോ ഞാൻ ഓരോ ദിവസവും എങ്ങനെയാ കൊണ്ട് പോകുന്നത് എന്ന് അവരുടെ മുന്നിൽ സന്തോഷത്തോടെ നിൽക്കുമ്പോളും ഉള്ളിൽ വേദനയ എന്ന്.... മറക്കാൻ ശ്രെമിക്കും തോറും പറ്റിവരുന്നില്ല.... എന്തോ ഓർത്തിട്ടെന്നോണം അവൻ അവന്റെ ബാഗിലേക്കു ഡ്രെസ്സുകൾ എടുത്തു വെച്ചു.... താഴേക്കു ഇറങ്ങി വന്ന അവൻ കണ്ടത് ലക്ഷ്മിയെയാ.. അഹ് നിന്നെ വിളിക്കാൻ ഞാൻ വരുവായിരുന്നു കഴിക്കാൻ ദേ മുത്തശ്ശി വിളിക്കുന്നു നീ വാ.. എന്നും പറഞ്ഞു തിരിഞ്ഞ ലക്ഷ്മി ഒന്നും കൂടെ ഉണ്ണിയെ നോക്കി പിന്നെ അവന്റെ കയ്യിൽ ഇരുന്ന ബാഗിലേക്കും.. ഓ പിന്നെയും നീ പോകാൻ ഇറങ്ങിയതാണോ ഉണ്ണി.....

അല്ല എവിടെക്കാ ഉണ്ണിയെ നീ ഈ പോകുന്നത്.. നീ എന്താ എന്നോടൊന്നും പറയാത്തെ അതോ ഇനി വലിയ ചെറുക്കാനായി ഒന്നും പറയണ്ട കാര്യം ഇല്ലന്നോ.... ചോദിച്ചത് കേട്ടില്ലേ ഉണ്ണി.. അമ്മ അത് ഞാൻ പറഞ്ഞിട്ടുള്ളത് അല്ലേ..എന്റെ.. ഒരു ഫ്രണ്ടിന്റെ വീട്ടിലേക്കു ഒരു ജോലീടെ ആവശ്യത്തിന്.. അവൻ ശെരിയാക്കാന് പറഞ്ഞിരുന്നു.. ഒന്നു നിർത്തുന്നുണ്ടോ ഉണ്ണിയെ നീ...നിന്നെ ഇന്നും ഇന്നലെയും ഒന്നും കാണാൻ തുടങ്ങിയതല്ല ഞാൻ.. നീ കള്ളം പറയുന്നതാണ് എനിക്കറിയാം.. നിന്നോട് ചോദിക്കുമ്പോ ഒക്കെ നീ ഒഴിഞ്ഞു മാറുവാ... ഒരു മസായി നീ ഇവടെ വന്നിട്ടു.. ഇതിനിടക്ക്‌ ഒരാഴ്ച തികച്ചു നീ ഇവിടെ നിന്നിട്ടുണ്ടോ.. ചോദിക്കുമ്പോ പറയും ഫ്രണ്ടിന്റെ വീട്ടിൽ പോവാനു... അല്ല ഇന്നേ വരെ നാട്ടിൽ ഇല്ലാത്ത നിനക്ക് എങ്ങനാ ഇവടെ ഫ്രണ്ട്സ് ഉണ്ടാവുന്നെ... നീ അതൂടെ ഒന്നു പറയു.. അമ്മേ ഞാൻ പറഞ്ഞല്ലോ എന്റെ കൂടെ ചെന്നൈയിൽ പഠിച്ചതാ അവൻ ഇപ്പൊ അവൻ എനിക്കൊരു ജോലി ശെരിയാക്കുന്നുണ്ട് പോയി നോക്കണം.. വേണ്ട ..

(മുത്തശ്ശി ) മുത്തശ്ശി... ഉണ്ണി നീ ഒന്നും പറയണ്ട ഞാൻ എല്ലാം കേട്ടു... നീ ഇപ്പൊ എവിടെ ക്കും പോകുന്നില്ല അത്ര ദൂരത്തേക്കൊന്നും പോകണ്ട.. നിന്നെ കാണാത്തപ്പോൾ ലക്ഷ്മിയോട് ചോദിക്കും അവള് പറയുന്നത് നീ ഫ്രണ്ടിന്റെ വീട്ടിൽ എവിടെ പോയിരിക്കുകയാ എന്നാ... ഉണ്ണി ഇവിടുന്ന് പോകേണ്ട.. അതു മുത്തശ്ശി ഞാൻ.... വേണ്ട ഒന്നും പറയണ്ട നീ.. ഉണ്ണി പോകുന്നില്ല.. ലക്ഷ്മിയേ ഉണ്ണിയുടെ ആ ബാഗ് റൂമിൽ കൊണ്ടു വെച്ചോളൂ..എന്നും പറഞ്ഞു മുത്തശ്ശി പോയി... ആഹാരം കഴിക്കാൻ അമ്മ വിളിച്ചിട്ടും അവൻ വിശപ്പില്ല എന്നു പറഞ്ഞു ഒഴിഞ്ഞുമാറി. മനസ്സ് എന്റെ കയ്യിൽ അല്ല എന്ന് മനസ്സിലായപ്പോൾ അവൻ കുളത്തിന് അടുത്തേക്ക് നടന്നു..അവനു വിഷമം വന്നാൽ ഒരു ആശ്രയം എന്നോണം അവൻ അവിടെ പോയി ഇരിക്കാറ്. വീടിന്റെ പടിഞ്ഞാറുവശത്ത് പറമ്പിനോട് ചേർന്ന് തന്നെ തറവാട്ട് കുളമുണ്ട് ചിലപ്പോഴൊക്കെ അവൻ അവിടെ വന്നിരിക്കാറു ഉണ്ട്....അവിടെ വന്നു കുറച്ചു നേരം ഇരുന്നു മനസിനെന്തോ ഒരു ആശ്വാസം കിട്ടിയപ്പോൾ അവൻ അവിടെ നിന്നും തിരിച്ചു നടക്കാൻ തുടങ്ങി... എന്തോ ശബ്ദം കേട്ട് മുന്നിലേക്ക് നോക്കിയ അവന്റെ കണ്ണുകളിൽ ദേഷ്യം അലയടിച്ചു...

ഡി........ എന്താന്നല്ലേ ആ ഗായത്രിയും അവടെ കുറെ കുരുപ്പ് പിള്ളേരുടെ ദേ മാവിൻ ചോട്ടിൽ ആ കുട്ടി പിശാശു മാവിന് മുകളിലും 😠 ആരുടെയോ അലർച്ച കേട്ടു തിരിഞ്ഞു നോക്കിയ ഗായു കണ്ടത് തന്നെ കയ്യിൽ കിട്ടിയാൽ ചുട്ടു തിന്നാനുള്ള ദേഷ്യവും ആയി നിക്കുന്ന ഉണ്ണിയെയാ.. സിവനെ പെട്ടു....... ഡാ അപ്പുസേ..... ഡാ നീ അറിഞ്ഞ നമ്മള് പെട്ടു... ഡാ ... താഴേക്കുനോക്കിയ അവൾക്കു ഇനി എന്ത് ചെയ്യണം എന്നറിയാതെ ആയി പോയി..... പിള്ളേരെ കാണുന്നില്ല അവര് മുങ്ങി... എന്നാലും ഈ പിള്ളേര് എന്നെ ചതിച്ചല്ലോ ഭഗവാനെ ഈ കാട്ടുപോത്തിന്റെ മുന്നിൽ എന്നെ ഇട്ടേച്ചു പോയല്ലോ... എന്നോടുതന്നെ ഈ കൊലച്ചതി വേണമായിരുന്നോ എന്റെ അപ്പുസേ .... എന്താടി നീ ഇരുന്ന് പിറു പിറുക്കുന്നെ... ഇറങ്ങടി ഇങ്ങോട്ട്.. എടി.. പോടീ എന്നൊക്കെ തന്റെ കെട്ടിയോളെ പോയി വിളിക്കാഡോ... ഓ അതൊക്കെ ആകുമ്പോൾ ഞാൻ വിളിച്ചോളാം എന്റെ ഗായു മോൾ ഇങ്ങോട്ട് ഇറങ്ങിയാട്ടെ... ഇല്ലങ്കിൽ താൻ ഇപ്പൊ എന്നെ എന്തോ ചെയ്യും.. ഒന്നു പോടോ.. ഡീ നീ ഇറങ്ങുന്നുണ്ടോ ഞാൻ ഇല്ലാത്ത സമയത്തു മോട്ടിക്കാൻ കേറുന്നതും പോരാ ഞാൻ ഉള്ളപ്പോ ഞാൻ കാണാതെയും കേറാൻ തൊടങ്ങി അല്ലേടി പെരുങ്കള്ളി...

ഉണ്ണിയേട്ടൻ ഇങ്ങനൊക്കെ പറഞ്ഞെന്നും കരുതി ഞാൻ അങ്ങ് പേടിക്കുവല്ലേ...ഇതിന്റെ മോളിലായി പോയി ഇല്ലേ ഇതിനൊള്ള മറുപടി ഞാൻ പറഞ്ഞേനെ.... ഇതൊക്കെ മനസ്സിൽ പറഞ്ഞതാ അങ്ങേരങ്ങാനം കേട്ടാൽ എന്റെ കഥ കഴിഞ്ഞത് തന്നെ നാട്ടിൽ തെണ്ടിത്തിരിഞ്ഞു നടക്കുന്നതിനൊക്കെ കേറി നിരങ്ങാൻ ഒള്ളതല്ലെടി എന്റെ തറവാട്.. എന്തോ ഉണ്ണിയെട്ടൻ അങ്ങനെ പറഞ്ഞപ്പോ കണ്ണ് നിറഞ്ഞോ എന്നൊരു തോന്നൽ.... വെറും തോന്നൽ മാത്രം... അല്ലാതെ ഈ ഗായു കരയുവോ ... പറഞ്ഞു കഴിഞ്ഞപ്പോളാ പറഞ്ഞതിത്തിരി കൂടി പോയെന്നു ഒരു സംശയം... എന്നാലും അവളുടെ മുന്നിൽ തോറ്റു കൊടുക്കില്ല ഞാൻ... ഇയാക്ക് പ്രാന്താ മുഴുത്ത പ്രാന്ത്.. അതേടി എനിക്ക് വട്ട... അതോണ്ട് മോളു വേഗം താഴേക്കു ഇറങ്ങിക്കോ... ഇയാള് ഇന്നേന്നെ കൊല്ലും അപ്പുനോട് അപ്പോഴേ പറഞ്ഞതാ വരണ്ടനു.. എന്നിട്ടിപ്പോ.. 😔 മരത്തിനു താഴേക്കു നോക്കിയപ്പോളാ ഞാൻ നഗ്നസത്യം മനസിലാക്കിയത്.. മരത്തിൽ ചാരി വെച്ച ഏണി കാണുന്നില്ല...

അതും എടുത്തോണ്ടാ ആ കുരുപ്പുകൾ ഓടിയത്... എന്താ എല്ലാരും ഇങ്ങനെ നോക്കുന്നെ ഏണി ഇല്ലാതെ ഇതിന്റെ മുകളിൽ കേറാൻ ഞാൻ സൂപ്പർ മാൻ ഒന്നുവല്ല... എന്റെ കൃഷ്ണ ഞാൻ ഇനി ഇതിന്റെ മണ്ടേന് താഴെ എങ്ങനെ ഇറങ്ങും... ഡീ നീ ഇതു എന്ത് ആലോചിച്ചു ഇരിക്കുവാ.. ഉണ്ണിയേട്ടാ അത്... ഓ ഇത്രേം നേരം പോടാ വാടാ എന്നൊക്കെ വിളിച്ചവളാണോ ഇപ്പൊ ഉണ്ണിയേട്ടന്ന് വിളിക്കുന്നെ ഉണ്ണിയേട്ടാ.... എന്താടി.. 😠 ഏട്ടാ അത് ഏണി... പിള്ളേര്..... എനിക്ക് ഇറങ്ങാൻ പേടിയാ... അത് സാരമില്ല നീ ചാടിയ മതി.. ഏട്ടാ താഴോട്ട് നോക്കിയിട്ടു തല കറങ്ങുവാ പ്ളീസ്... എന്തെങ്കിലും ഒന്നു ചെയ്യ്.. ഓ എന്നാ മോളു അവിടിരുന്നോ.. നിനക്കു അത് തന്നെ വരണമെടി.... എന്നും പറഞ്ഞു നമ്മള് slow motionil ഒരു വരവായിരുന്നു.. ഉണ്ണിയേട്ടാ.... നശിപ്പിച്ചു.. കുട്ടി പിശാശ്... എന്താടി താൻ നോക്കിക്കോടോ നാളത്തെ മലയാള മനോരമ പത്രത്തിൽ ചരമ കോളത്തിൽ എന്റെ പേര് കാണും അപ്പൊ താൻ ദുഃഖിക്കരുത്... തൊടങ്ങി കുരുപ്പ്.. ശെരി തമ്പുരാട്ടി.. മാവിൽ നിന്നും ചാടി മരിച്ചുനായിരിക്കും വാർത്ത അല്ലേടി 🤣🤣 ഞാൻ അത് പറഞ്ഞപ്പോഴേക്കും പെണ്ണ് കരയാറായി.. അല്ല ഇനി നീ എങ്ങാനം ചാടി ചത്തട്ടു വേണം അതും എന്റെ തലയിൽ ഇരിക്കാൻ...

തിരിച്ചു പോകാൻ നിന്ന ഉണ്ണി അതും പറഞ്ഞു തന്റെ അടുത്തേക്ക് വരുന്നത് കണ്ട ഗായത്രിയുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു ഡീ ആലോചന ഒക്കെ നിർത്തിയിട്ടു നീ ഇങ്ങോട്ട് ചാടിക്കോ ഞാൻ പിടിച്ചോളാം... എന്താ.. എടി നിനക്കു ചെവിയും കേക്കില്ലേ... ചാടാൻ ഞാൻ നിന്നെ പിടിച്ചോളാം എന്ന്... ആരു താനോ.. ഞാൻ അറിയാതൊരു ബോൾ അടിച്ചപ്പോളേക്കും ബോധം പോയ ആള് തന്നെ അല്ലെ ഈ പറയുന്നേ.. എന്നാ നീ അവിടിരുന്നോ ഞാൻ പോവാ.. അയ്യോ ഉണ്ണിയേട്ടാ പോവല്ലേ ഞാൻ വെറുതെ പറഞ്ഞതാ... ഞാൻ ചാടിക്കോളാം.. 😔 എന്നാ എന്റെ പൊന്നു മോളു ചാടാൻ നോക്ക്.. 😏 അതെ ഞാൻ നാലു വരെ എണ്ണാമെ... 4 എന്ന് പറയുമ്പോ ഞാൻ ചാടും... അല്ല നീ എന്തിനാ എണ്ണുന്നത്... ഞാൻ എണ്ണാം.. ഓ വേണ്ടായേ അത്രക്ക് ഉപകാരം ഒന്നും വേണ്ട.. താൻ പറ്റിച്ച ഞാൻ താഴെ കിടക്കും നടുവും ഒടിഞ്ഞു... ഇരുന്നു വാചകം അടിക്കാതെ ചാടടി .... 1.. 2.. 3.. 4.ദേവി കാത്തോണേ ........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story