ഗായത്രി: ഭാഗം 20

gayathri arya

എഴുത്തുകാരി: ആര്യ

പെട്ടെന്ന് കാർ എവിടെയോ നിർത്തി ....... എവിടെയാണ് എന്ന് പോലും അറിയാൻ പറ്റാത്ത അവസ്ഥ അല്ലെ..... ഈ മാരണം കേറി മടിയിൽ ഇരിക്കുന്നത് കൊണ്ടു ഒന്നും കാറിനു വെളിയിൽ ഉള്ളത് കാണാനും പറ്റുന്നില്ല........ (ആധി ) അഹ് അപ്പൊ സ്ഥലം എത്തി ഇനി ഓരോരുത്തർ ആയി ഇറങ്ങിക്കോ....... (അരുൺ ) അരുൺ അത് പറഞ്ഞപ്പോൾ ഒന്നെനിക്കു മനസിലായി ഡ്രെസ്സ് എടുക്കാനുള്ള ഷോപ്പ് എത്തി എന്ന്..... ഇനി എങ്കിലും ഇവക്കു ഒന്ന് എണീറ്റുടെ... ഡീ.... ഞാൻ പതിയെ അവളെ വിളിച്ചു.... അവൾ തിരിഞ്ഞൊരു നോട്ടം..... എന്റെ പൊന്നു സാറേ അവള്ടെ ആ നോട്ടം കണ്ടപ്പോ...... 😍😍 ഒറ്റ ചവിട്ടു വെച്ചു കൊടുക്കാനാ തോന്നിയത്... 😠😠😠 എന്താടി നോക്കി പേടിപ്പിക്കുന്നെ... കണ്ണ് ഇപ്പോ പുറത്തു ചാടുവല്ലോ.... (adhi) എനിക്ക് കാറിൽ നിന്നു പറന്നു ഇറങ്ങാൻ ഒന്നും അറിയത്തില്ല....... ഇല്ലായിരിക്കുന്നെ ഞാൻ പറന്നിറങ്ങാമായിരുന്നു..... (ഗായു ) തർക്കുത്തരം പറയുന്നോടി... (ആധി ) പിന്നെ തനിക്ക് കണ്ണു കണ്ടൂടെ മുന്നിൽ ഇരിക്കുന്നവർ ഇറങ്ങാതെ എനിക്കിറങ്ങാൻ പറ്റുവോ.... ഇതൊക്കെ എവിടുന്നു വരുന്നു.... 😏😏 വലിയ പഠിപ്പൊക്കെ ഉണ്ടയാട്ടെന്താ കാര്യം.... പ്രേയോജനം ഇല്ലല്ലോ.... 😒(ഗായു )

ഡി...... നീ എന്താടി പറഞ്ഞത്... (ആധി ) അതികം ചിലക്കാതെ ചെറുക്കാ.... (ഗായു ) ഡാ ആധി നിങ്ങൾ ഇറങ്ങുന്നില്ലേ.. മതിയട കൊഞ്ചിയത്... ഇനിയും ടൈം ഉണ്ടല്ലോ.....(അരുൺ ) ഡാ പട്ടി..... ഞാൻ വെളിയിലോട്ട് ഒന്നെറങ്ങിക്കോട്ടെ തരാമെടാ... നാറി..., 😠😠. (ആദി ) ആധിയുടെ മുഖം കണ്ടിട്ട് പന്തി അല്ല... ഇപ്പൊ മുങ്ങി ഇല്ലങ്കിൽ പിന്നെ പൊങ്ങാൻ അരുണേ നീ കാണില്ല.... ലക്ഷ്മി ആന്റി ദേ ഞാനും വരുന്നു.. (അരുൺ, ) മുങ്ങിക്കൊ... നീ.. എപ്പളെങ്കിലും എന്റെ കയ്യിൽ കിട്ടും... (ആധി, ) അപ്പോളേക്കും ഗായത്രി കാറിൽ നിന്നും ഇറങ്ങിയിരുന്നു.... പുറകെ ആധിയും ഇറങ്ങി.......... ആ വലിയ കടയിലേക്ക് അവർ കയറി.... ഡ്രെസ്സ് എടുക്കാൻ ഉള്ള സെക്ഷനിലേക്ക് അവർ പോയി.... കല്യാണ പെണ്ണിനുള്ള സാരി എടുക്കാൻ ആയിരുന്നു അവർ പോയത്.... അവിടെ എത്തിയതും.... ദേ മോളെ നിനക്കു ഇഷ്ടമുള്ള സാരി എടുത്തോ....വില ഒന്നും നോക്കണ്ട... (ലക്ഷ്മി ) അവർ ഓരോ സാരിയും എടുത്തു വെച്ചു നോക്കി... ഹമ്... ഇതു കൊള്ളാം മോൾക്ക്‌ നന്നായി ചേരുന്നുണ്ട്....

ഏയ് അതിലും നല്ലത് ഇതാ.... അല്ല ഇതാ നല്ലത്...... അയ്യോ എല്ലാരും കൂടി ഒന്ന് നിർത്തുന്നുണ്ടോ... ഇതു ഉടുക്കുന്നത് ഗായത്രിയും കൊണ്ടു കൊടുക്കുന്നത് ആധിയും അല്ലെ... ഇവിടെ ഉള്ള എല്ലാ സാരിയും അവൾക്കു ചേരുന്നുണ്ട്.... അതു കൊണ്ടു തന്നെ ആധി സെലക്ട്‌ ചെയ്യട്ടെ... (അരുൺ ) ഹമ് അത് ശെരിയാ... പറ ആധി മോനെ ഏതാ നല്ലത്... (ഗൗരി ) ഇനി ഇവൻ പറ്റില്ലാന്ന് പറയുവോ.. (അരുൺ ) അഹ് ബെസ്റ്റ് ആളുടെ കയ്യിലാ സെലക്ട്‌ ചെയ്യാൻ കൊടുത്തത് ഇപ്പൊ തന്നെ ചെയ്യും.. (ഗായു ) പക്ഷെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു ആധി അവരുടെ അടുക്കലേക്കു വന്നു. .. ഓരോ സാരിയായി അവൻ നോക്കി... ഒടുവിൽ ഒരു റെഡ് കളർ സാരി അവൻ സെലക്ട്‌ ചെയ്യ്തു... ആഹാ കൊള്ളാല്ലോ... പൊളി..... ഇതു ഗായത്രി ഉടുത്താൽ സൂപ്പർ ആരിക്കും.... (അരുൺ ) അതു സെലക്ട്‌ ചെയ്യ്തു ആധി അവിടുന്ന് മാറി... അവിടെ നിന്നവർ അവളെ ആ സാരി ഉടുപ്പിച്ചു.... എന്റെ ഗായത്രി മോള് സുന്ദരി ആയിട്ടുണ്ട്... (മുത്തശ്ശി ) മുത്തശ്ശി അതു പറഞ്ഞപ്പോൾ ഞാൻ ചെറുതായി ഒന്ന് ചിരിച്ചു....

ഉണ്ണിയേട്ടനെ ഒന്ന് നോക്കി... ആളു എന്നെ നോക്കി... പക്ഷെ.... തല തിരിച്ചു... (ഗായു, ) സാരി സെലക്ട്‌ ചെയ്യ്തു കഴിഞ്ഞു എല്ലാരും ബാക്കി ഉള്ള ഡ്രെസ്സ് എടുക്കാൻ തിരിഞ്ഞു..... എല്ലാം എടുത്തു കഴിഞ്ഞപ്പോൾ തന്നെ 4മണി ആയിരുന്നു...... എല്ലാരും തിരിച്ചു വീട്ടിലേക്കു പോകാൻ ഇറങ്ങി.... ഗായത്രി ആധിയെ നോക്കി.... ഇനി എന്താണാവോ... എന്നുള്ള ഭാവത്തിൽ... പക്ഷെ ആദി ഒന്നും മിണ്ടില്ല.. കാറിൽ കയറി ഇരുന്നു... പെട്ടെന്ന് മറ്റൊരു കാർ അങ്ങോട്ടേക്ക് വന്നു.... ഇതെന്താ ഏട്ടാ കാർ വിളിച്ചത്.... (ലക്ഷ്മി ) അതു മധു പറഞ്ഞിട്ട...... അവർക്കു ഗായത്രിക്കുള്ള കുറച്ചു ഗോൾഡ് ഒക്കെ മേടിക്കാൻ പോണം എന്ന് അതാ ഞാൻ കാർ വിളിച്ചത്.... നമുക്ക് വീട്ടിലേക്കു പോകാം... എന്താ.... (ഉണ്ണിയുടെ അച്ഛൻ ) എന്താ ഗൗരി ഇതൊക്കെ.... ഞങ്ങൾക്ക് ഗായത്രി മോള് ഞങ്ങളുടെ മോളായിട്ട അങ്ങോട്ട്‌ കൊണ്ടു പോകുന്നത്.... അതിനെ ഇങ്ങനെ സ്രീധനം ഒക്കെ തന്നു.... എന്തിനാ.... ഞങ്ങൾക്ക് പൊന്നായിട്ടോ പണം ആയിട്ടോ ഒന്നും വേണ്ട.... (ലക്ഷ്മി ) ലക്ഷ്മി ആന്റി അതിനു ഞങ്ങൾ ഈ തരുന്നത് സ്ത്രീധനം ഒന്നും അല്ല.....

എന്റെ അനിയത്തി കുട്ടിക്ക് ഞങ്ങൾ കൊടുക്കുന്ന ഒരു ചെറിയ സമ്മാനം.... അത്രേ ഉള്ളു........ (കിച്ചു ) ഞാൻ പറഞ്ഞു എന്നെ ഉള്ളു മോനെ ഇനി നിങ്ങളുടെ ഇഷ്ടം... 🙂(ലക്ഷ്മി ) എല്ലാവരും രണ്ടു കാറിൽ ആയി കയറി.... ഗായത്രി ആധിയെ നോക്കി.... പക്ഷെ അവൻ നോക്കിയതേ ഇല്ലാ... കാർ മുന്നോട്ടു നീങ്ങി.. .. ❤️❤️❤️❤️❤️❤️ ഗായു..... മോളെ.. എണീക്കുന്നില്ലെടി........ ഒന്ന് പോ കിച്ചു ചേട്ടാ ഞാൻ ഇത്തിരി നേരം കൂടി ഉറങ്ങിക്കോട്ടെ.... നീ എണീക്കുന്നുണ്ടോ.... അതോ ഞാൻ വെള്ളം കോരി ഒഴിക്കണോ.... ഓ ഞാൻ എണീറ്റു.. അല്ല ആദ്യമേ വിളിച്ചപ്പോൾ ഭയങ്കര സ്നേഹം ആയിരുന്നല്ലോ എന്താ കാര്യം. എടി.. നീ ഇതു ഏതു ലോകത്താ.... 😳😳 ഏഹ്... അതെന്താ... 🙄 എടി ഗായു ഇന്നു നിന്റെ മോതിരം ഇടൽ ചടങ്ങാ... ദേ താഴേ എല്ലാവരും നിന്നെ നോക്കി ഇരിക്കുവാ... ഇന്നലെ രാത്രിയും എല്ലാരും കൂടി ഇരുന്നു സംസാരിച്ചതല്ലേ.. ഇത്ര പെട്ടെന്ന് നീ മറന്നോ.... ഓ.... അത്....ടൈം ആകുംപോളെക്കും ഞാൻ അങ്ങ് വന്ന പോരെ.... ഡി... സമയത്തിന് അങ്ങ് വരാൻ ഇതു എന്റെ കല്യാണം അല്ല....

നിന്റെ മോതിരം ഇടൽ ചടങ്ങാ... നീ വേഗം എണീറ്റു കുളിച്ചു റെഡി ആയി താഴേക്കുവ...... ഈ പെണ്ണിന്റെ ഒരു കാര്യം... ഇപ്പളും കൊച്ചണെന്ന വിചാരം........ പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു ഓടി ബാത്‌റൂമിൽ കേറി..... കുളിച്ചു വെളിയിൽ ഇറങ്ങി.... എന്തോ മറന്നല്ലോ.... അഹ് പല്ല് തേച്ചില്ല..... ഇനി ഇപ്പൊ തേച്ചിട്ടതിനാ.... വാ നാറ്റം ഒന്നുല്ല..... എന്നാലും ഒന്ന് ടെസ്റ്റ്‌ ചെയ്തേക്കാം..... ഹലോ.... ഹാ..... ഹായ്...... ഏയ് ഒട്ടും മണമില്ല... എന്നാലും.... അല്ലെ വേണ്ട... തേച്ചേക്കാം.... പിന്നെ പല്ല് തെക്കാൻ ഓടി...... പല്ല് തേച്ചു കഴിഞ്ഞ്.... റൂമിലേക്ക്‌ വന്നു.... അലമാരയിൽ നിന്നും ഇന്നിടാൻ ഉള്ള ഡ്രെസ്സ് എടുത്തു...... ഒരു ദാവണി ആയിരുന്നു.... റെഡ് കളർ ആയിരുന്നു ബ്ലൗസ്..... പിന്നെ പാവാടയും ഷാളും വെള്ളയും ഗോൾഡൻ കസവും..... ചേർന്ന കളർ.........അതും എടുത്തിട്ടു.... തലമുടി അഴിച്ചുഇട്ടു..... മുല്ലപ്പൂ വെച്ചു.... പിന്നെ അവിടൊരു യുദ്ധം ആയിരുന്നു ഞാനും മേക്കപ്പ് ഉം തമ്മിൽ..... ഹോ യുദ്ധത്തിനൊടുവിൽ എനിക്ക് തന്നെ വിജയം........അതികം കുളവാക്കില്ല എന്നാലും ഒരുങ്ങി.....

ഹോ എന്തൊരു അഴകാ എന്റെ ഗായു നിനക്കു.... പക്ഷെ ആ പണ്ടാര കാലമാടൻ നിന്നെ ബാക്കി വെച്ചേക്കുവോ എന്ന് പോലും അറിയത്തില്ല... ***************** ഡാ........ ആധി ഈ സ്പ്രേ കൂടി അടിക്കട...... ഡാ അരുണേ നീ ഒന്ന് പോയെ...... എന്റെ ആധി നീ ഇങ്ങനെ റൂമിലൂടെ തേരാ പാര നടക്കാതെ എവിടെങ്കിലും ഒന്ന് ഇരിക്ക്.... ഡാ അരുണേ... എനിക്കെന്തോ ഒരു നെഞ്ചിടിപ്പേടാ.....എന്റെ മീര അടുക്കൽ വരുമ്പോ പോലും അങ്ങനെ ഉണ്ടായിട്ടില്ല... പക്ഷെ അവള് വരുമ്പോ.... അതെന്താടാ അങ്ങനെ........ ദേ ഇപ്പൊ നിച്ഛയ ദിവസം അവൾ അടുക്കൽ ഇല്ലാഞ്ഞിട്ട് കൂടി.......... ഡാ ഇതിനൊക്കെയാ പ്രണയം എന്നൊക്കെ പറയുന്നത്... അതു പോലും അറിയാതെ എന്തിനാടാ നീ നടക്കുന്നത്.... നമ്മൾക്ക് ഇഷ്ടോള്ള ഒരു പെണ്ണ് നമ്മുടെ അടുത്തേക്ക് വരുമ്പോ ദേ നെഞ്ച് ഇതു പോലെ ഇടിക്കും.... ഡും... ഡും..... ഡും....... ഓ എന്നിട്ട് നീയും കുറെ നാളു ഒരുത്തിയെ പ്രേമിച്ചല്ലോ...... ഏതോ ഒരു ഗൾഫ് കാരൻ വന്നപ്പോൾ അവള് പോയി...... അന്നെന്നതാടാ നിന്റെ നെഞ്ച് ഇടിച്ചില്ലേ .... (ആധി )

ഡാ ആധി നീ അങ്ങനെ പറയല്ല്.... അവളെ എനിക്ക് വിധിച്ചിട്ടില്ല....... വിധിച്ചതല്ലേ കൊയ്യാൻ പറ്റു.....അതായത് കല്യാണം കഴിക്കാൻ പറ്റു.... 😁(arun) എന്റെ അരുണേ നിന്നെ സമ്മതിച്ചു...... ഒന്ന് പോയി തരാമോ..... ഞാൻ കുറച്ചു നേരം എങ്കിലും നിന്റെ ശല്യം ഇല്ലാതെ ഇവിടെങ്ങാനം ഇരുന്നോട്ടെ...... അയ്യോ ആധി മോനെ അതൊന്നും പറ്റില്ല... ഇപ്പൊ ടൈം എത്രയായി..... ഒൻപതേ മുക്കാൽ.... എന്താടാ.... (ആധി ) ഒൻപതേ മുക്കാൽ അല്ല..... 9.50 പത്തു മണിക്ക് അങ്ങ് ചെല്ലാന് പറഞ്ഞതാ അപ്പൊ വാ.. നമുക്ക് എല്ലാവർക്കും അങ്ങോട്ടെറങ്ങാം പിന്നെ ഒന്നും നോക്കില്ല അരുണിന്റെ കൂടെ താഴേക്കു പോയി... റെഡ് കളർ ഷർട്ടും മുണ്ടും ആയിരുന്നു ഞാൻ ഇട്ടിരിക്കുന്നത്...... എല്ലാവരും ഗായത്രിയുടെ വീട്ടിലേക്കു പോകാൻ ഇറങ്ങി....... **-**********-*****

മധു.... ഗായു നെ ഇതു വരെ കണ്ടതെ ഇല്ലല്ലോ..... ചേച്ചി അവൾ ഒരുങ്ങുവാ.. ഇപ്പൊ വരും..... (മധു ) മോനെ കിച്ചു...... എന്താ അച്ഛാ..... മോനെ ഗായു നെ വിളി... എല്ലാരും അവളെ തിരക്കുവ...... അഹ് ശെരി അച്ഛാ..... കിച്ചു അതു പറഞ്ഞു തീർന്നതും ഗേറ്റ് കടന്നു ആധിയുടെ വീട്ടുകാർ വന്നു.... പിന്നെ അവരെ സ്വീകരിച്ചു ഇരുത്തൽ ഒക്കെ ആയി കിച്ചു...... അല്ല ഗായത്രി എന്തിയെ..... (ലക്ഷ്മി ) ലക്ഷ്മി അതു ചോദിച്ചതും മറ്റുള്ളവരോട് സംസാരിച്ചു കൊണ്ടു നിന്ന ആധി പെട്ടെന്ന് മുകളിലേക്കു നോക്കി........... സ്റ്റെപ് ഇറങ്ങി വരുന്ന ഗായുവിനെ ഒരു നിമിഷം അവൻ നോക്കി നിന്നു പോയി...... ഡാ ആധി മതിയട... വായി നോക്കിയത്.... കുറച്ചു ദിവസം കഴിഞ്ഞു നിന്റെ വീട്ടിലേക്കു തന്നെയാ വരുന്നത്..... (അരുൺ ) ഡാ... നീ വീട്ടിലേക്കു വാ കേട്ടോ..... തീറ്റി ഞാൻ അവിടെ ചെന്നു തരാം.... വേണ്ടടാ ആധി.... ഞാൻ ഇവിടുന്നു വയറു നിറച്ചു കഴിച്ചോണ്ടു വന്നോളാം..😁😁😁. (arun) പട്ടി.... 😠😠(ആധി, ) സ്റ്റെപ് ഇറങ്ങി താഴേക്കു വന്നതും ആ സാത്താനെയാ ആദ്യം കണ്ടത്...... കൊള്ളാം ഡ്രെസ്സിൽ പൊളി ആയിട്ടുണ്ട്........ (ഗായു, )

അഹ് ദേ ഗായത്രി വന്നല്ലോ..... മോളെ ഇങ്ങു വന്നേ...... പെട്ടന്ന് ആരോ വിളിച്ചപ്പോൾ അങ്ങോട്ടേക്ക് നോക്കി...... ഒരു വലിയ കൂട്ടം തന്നെ ഉണ്ടല്ലോ.... ഓ മൈ ഗോഡ്.... പാഷാണം ചേച്ചിമാർ........ ആ കൂട്ടത്തിലേക്കു പോകാതെ ഇരിക്കുന്നതാണ് നല്ലത്...... ഓടിക്കോ ഗായു എങ്ങോട്ടെങ്കിലും...... അപ്പോളാണ് അരുൺ ചേട്ടനെ കണ്ടത്.... പിന്നെ ഒന്നും നോക്കില്ല.... അരുൺ ചേട്ടാ..... ഇതാര് പെങ്ങളോ..... ഇങ്ങുവാ പെങ്ങളെ...... ഞാൻ അങ്ങോട്ടേക്ക് ചെന്നു... കൂടെ ആ ആധിയും ഉണ്ടായിരുന്നു... ഞങ്ങളെ കണ്ടതും കട്ട കലിപ്പിൽ തന്നെ..... അരുൺ ചേട്ടാ... എങ്ങനൊണ്ട് എന്നെ ഇപ്പൊ കാണാൻ..... അത് നീ എന്നോടാണോ ചോദിക്കുന്നെ ആധിയോടു ചോദിക്ക്....... ഓ അതിന്റെ ആവശ്യം ഒന്നും ഇല്ലാ ചേട്ടൻ പറ.... ഞാൻ അങ്ങനെ പറഞ്ഞതും ആധി ഒറ്റ പോക്കായിരുന്നു...... കട്ട കലിപ്പിൽ..... എന്താഡി . ഇതു അവൻ ദേഷ്യപ്പെട്ട പോയത്...... (arun)

ഒന്ന് പോയെ അരുൺ ചേട്ടാ..ഇപ്പൊ ഞാൻ അയാളോട് ചോദിച്ചാലും ഈ റിയാക്ഷൻ തന്നെ ആയിരിക്കും പിന്നെ ചോദിക്കാതിരിക്കുന്നതല്ലേ നല്ലത്..... അഹ് നീ ഇവിടെ നില്കുവാനോ മോതിരം മാറാൻ ഉള്ള സമയം ആയി വാ.... (കിച്ചു, ) കിച്ചു ചേട്ടൻ എന്റെ കയ്യിൽ പിടിച്ചു വെളിയിലേക്കു കൊണ്ടു പോയി....എന്തോ അങ്ങോട്ടേക്ക് പോകും തോറും ഉള്ളിലേ ഭയം കൂടി കൂടി വന്നു......... എല്ലാവരുടെയും മുന്നിൽ എന്നെ കൊണ്ടു നിർത്തി..... ഗായു നീ തല കറങ്ങി ഒന്നും വീഴല്ലേ.... ഇത്രയും നാളും ഇല്ലാത്ത പേടി എന്തിനാ ഇപ്പൊ.... ചുറ്റും നടക്കുന്നത് എന്തൊക്കെയാണ് എന്നും പോലും അറിയുന്നില്ല... തലയ്ക്കു ആകെ ഒരു മരവിപ്പ്.... കുറച്ചു കഴിഞ്ഞപ്പോൾ ആരോ എന്റെ കയ്യിൽ തൊട്ടു...... പെട്ടെന്ന് എന്റെ ഉള്ളിലേ പേടി മാറുന്നത് പോലെ എനിക്ക് തോന്നി.... ഞാൻ തിരിഞ്ഞു എന്റെ എതിർ വശത്തേക്ക് നോക്കി...... ഉണ്ണിയേട്ടൻ......... ഉണ്ണിയേട്ടൻ എന്റെ കയ്യിൽ മോതിരം ഇടുവാ.... ഉള്ളിൽ ദേഷ്യം ഉണ്ടെങ്കിലും പുറമെ നല്ല സന്തോഷം.....

ഞാനും പിന്നെ വിട്ടു കൊടുത്തില്ല ഇഷ്ടമുള്ളത് പോലെ തന്നെ അങ്ങ് തകർത്തു അഭിനയിച്ചു....... എല്ലാരുടെയും മുന്നിൽ പോട്ടൻ വേഷം കെട്ടി.... ഇനി അതു ആടി തിമിർക്കാൻ തന്നെ വിധി........ തിരിച്ചു ഞാൻ മോതിരം ഇട്ടു കൊടുത്തു... പിന്നെ ഫോട്ടോ എടുപ്പായി... ഫുഡ്‌ കഴിക്കലായി....... ഫുഡ്‌ കഴിക്കുമ്പോൾ മാത്രം ഞാൻ പ്ലേറ്റിൽ നോക്കി... ബാക്കി സമയം മുഴുവൻ അങ്ങേരുടെ മുഖത്തും...... അല്ലങ്കിലും ഒരു കല്യാണ വീടോ ആള് കൂടണ എവിടെ ആണെങ്കിലും വായിനോട്ടം അത് നിർബന്ധം ആ.... പക്ഷെ പറഞ്ഞിട്ടെന്താ വായി നോക്കുമെങ്കിലും ഒറ്റ ഒരെണ്ണത്തിനെ ഇതു വരെ മനസിന്‌ പിടിച്ചട്ടില്ല......... ഇനി ഇപ്പൊ ഇങ്ങേരെ തന്നെ വായിനോക്കാം...... ***-************* എന്തൊരു പെണ്ണാ ഇതു.... നമ്മള് വിളിച്ചട്ടു ഒന്ന് നോക്കിയത് പോലും ഇല്ലാ..... അഹ് ശെരിയാ.... ഇത്തിരി ക്യാഷ് ഉള്ളതിന്റെ അഹങ്കാരം ആ.... കണ്ടില്ലേ ഈ നാട്ടിലെ ഏറ്റവും വലിയ തറവാട്ടുകാരിൽ നിന്നു തന്നെ കല്യാണ ആലോചന..... ഓ ഞാൻ കരുതിയതാ എന്റെ കൊച്ചിനെ ആ ചെറുക്കന് വേണ്ടി ഒന്ന് ആലോചിക്കാമെന്നു.....

അതെ ചേച്ചിമാരെ ഇത്തിരി സ്ഥലം തരുമോ..... ചുമ്മാതല്ല ഗായത്രി നിങ്ങളുടെ മൂന്നിന് ഓടി എന്റെ അടുക്കൽ വന്നത്..... എന്തൊരു പാഷാണങ്ങള.... സമ്മതിക്കണം ചേച്ചിമാരെ..... പിന്നെ.... അവർ തമ്മിൽ മുടിഞ്ഞ പ്രേമം ആയിരുന്നു അതാ അവരെ പിടിച്ചു കെട്ടിക്കുന്നത്... കണ്ടില്ലേ ഇണയും പ്രാവും സേമിയയും അടപ്രേതമനും പോലെ നിൽക്കുന്നത്.... എന്തൊരു ഭംഗിയാ ഇല്ലേ ചേച്ചിമാരെ...... പിന്നെ ഈ ചേച്ചിടെ മോൾ അല്ലെ ഇല്ലേ നിൽക്കുന്നത്....... ചേച്ചി ആ കുട്ടിയോട് ഇത്രയും മേക്കപ്പ് ഇടണ്ടന് പറയു കേട്ടോ ഞാൻ വേണേ പുട്ടി കലക്കി തരം..... ഹും കല്യാണം കഴിക്കാൻ പറ്റിയ ഒരു സാധനം.... നീ ഏതാടാ ചെറുക്കാ..... 😠😠😠 ഡോണ്ട് കാൾ മീ ചെറുക്കൻ..... മൈ നെയിം ഈസ്‌ അരുൺ......... പറഞ്ഞതിൽ വല്ല തെറ്റും ഉണ്ടോ ദെയിവമേ....ആ ആർക്കറിയാം എന്നും പറഞ്ഞു സ്ലോ മോഷനിൽ ഒരു നടത്തം ആയിരുന്നു.... ച്ചെ ഒരു കണ്ണാടിയും കൂടി ഒണ്ടായിരുന്നങ്കിൽ പൊളിച്ചേനേം..... അല്ലെങ്കിലും ഈ ആവശ്യ സമയത്തു ഒന്നും കിട്ടില്ല.... ഭഗവാനെ എങ്ങും തട്ടല്ലേ.......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story