ഗായത്രി: ഭാഗം 21

gayathri arya

എഴുത്തുകാരി: ആര്യ

ആരെ ആലോചിച്ചു നിക്കുവാടി..... 😠 പെട്ടെന്ന് ആരോ അങ്ങനെ ചോദിച്ചപ്പോൾ ആണ് ഞാൻ അങ്ങോട്ടേക്ക് നോക്കിയത്... വേറെ ആരാ ആ ആധി ... എന്താ എനിക്ക് ഒന്ന് ആലോചിക്കാൻ പോലും പറ്റില്ലേ.... അതെന്താ ഞാൻ ഒന്ന് ആലോചിച്ചാൽ... പൊട്ടൻ പിള്ളേരെ കാട്ടിലും കഷ്ടമായി നിന്നതും പോരാ.... ദേ ഇപ്പൊ ആരോ വന്നു നിന്നെ വിളിച്ചായിരുന്നു...... നീ ആണെ അവരെ നോക്കിയത് പോലും ഇല്ലാ.... അപ്പൊ അവര് പറയുവാ നീ എന്നെ ഓർത്തോണ്ടു നിൽക്കുവാ എന്ന്.... 😠 ദൈവമേ.... ഇതൊക്കെ എപ്പോ നടന്നു..... ഇങ്ങേരുടെ മുന്നിൽ നാണം കേടുവല്ലോ... ..(ഗായു ) അഹ്...... അത് പിന്നെ ഞാൻ ആ തള്ളേ കണ്ടതാ... പിന്നെ അവരോക്കെ മിണ്ടി തുടങ്ങിയാൽ നിർത്തില്ല... bore ആ ... അതാ...ഞാൻ ഓർത്തോണ്ടു നിൽക്കുന്നത് പോലെ അഭിനയിച്ചതല്ലേ.... പിന്നെ ഒന്നും നോക്കില്ല ഒര് കള്ളം അങ്ങ് തട്ടി വിട്ടു.... നമ്മളോടാ കളി... (ഗായു ) ഹമ്മ്.... വന്നത് നിന്റെ അച്ഛൻ പെങ്ങളാ..... (ആധി ) വീണ്ടും പെട്ടു..🤪. നമ്മള് വളിച്ച ഒരു ഇളി അങ്ങ് പാസാക്കി...😁😁😁

അപ്പച്ചിയെ ആണോ ഞാൻ തള്ളെന്നു വിളിച്ചത്.... അല്ല എന്റെ അപ്പച്ചിയെ ഉണ്ണിയേട്ടന് എങ്ങനെ അറിയാം.... അഹ് ആ തള്ള ഇങ്ങോട്ട് പറഞ്ഞതാ.... അതെ എന്റെ അപ്പച്ചിയെ തള്ള എന്നൊന്നും വിളിക്കണ്ട കേട്ടല്ലോ..... ഓ ഞാൻ വിളിച്ചതിനെ ഉള്ളു കുറ്റം.... നീ അവരെ തള്ളെന്നും.... സംസാരിച്ചാൽ പിന്നെ നിർത്തില്ലെന്നും ഒക്കെ പറഞ്ഞതോ..... അത്... അത് അറിയാതെ പറഞ്ഞു പോയതാ.... അഹ് എങ്കിൽ ഞാൻ അത് അറിഞ്ഞോണ്ട് പറഞ്ഞതാ..... 😠😠😠😠(ആധി, ) രണ്ടൂടെ വീണ്ടും അടി ആയോ.....(അരുൺ ) ഡാ അരുണേ ഇവളെ എന്റെ മൂന്നിന് വിളിച്ചോണ്ട് പോകുന്നുണ്ടോ... 😠 അയ്യടാ... ഇപ്പൊ പോകുന്നില്ല.... താൻ എന്തൊടുക്കും...... ഡി ഗായു നിന്റെ കാലു പിടിക്കാം... കുറച്ചു നേരത്തേക്ക് നീ എങ്കിലും ഒന്ന് സൈലന്റ് ആകു..... (arun) ഹമ്... അരുൺ ചേട്ടൻ പറഞ്ഞത് കൊണ്ടു ഞാൻ കേൾക്കാം...... പിന്നെ ഞാൻ അങ്ങേരോട് മിണ്ടാൻ പോയില്ല...വെറുതെ എന്തിനാ ഞാൻ അയാളുടെ കയ്യിനും വാങ്ങിച്ചു കൂട്ടുന്നത്..... (gayu) പോകാൻ നേരം അയാൾ രൂക്ഷമായി എന്നെ ഒന്ന് നോക്കി..

ഞാൻ തിരിച്ചു അതു പോലെ തന്നെ നോക്കി..... അല്ല പിന്നെ.... **************** വീട്ടിൽ എത്തിയതും ഞാൻ നേരെ റൂമിലേക്ക്‌ പോയി........ കുറച്ചു വെള്ളം കുടിക്കാമെന്നു കരുതി കൈ നീട്ടിയപ്പോൾ ആണ് അവൾ ഇന്നെനിക്കു ഇട്ടു തന്ന മോതിരത്തിലേക്കു ഞാൻ നോക്കിയത്....... എന്തോ ആലോചിച്ചു നിന്നു പോയി.... പതിയെ എന്റെ മറ്റേ കൈ ആ മോതിരത്തിൽ തൊട്ടു..... പെട്ടെന്ന് എന്തോ ബോധം വന്നത് പോലെ ഞാൻ തിരിഞ്ഞതും അരുൺ ചിരിച്ചോണ്ട് എന്റെ പുറകിൽ..... ഡാ ആദി ... ഇപ്പളെങ്കിലും നീ ഒന്ന് സമ്മതിക്കട....... എന്തു സമ്മധിക്കാൻ നിനക്കെന്താ.... പ്രാന്താണോ... അതെ.... പക്ഷെ എനിക്കല്ല നിനക്കാനു മാത്രം....... (ആരുൺ ) ഡാ ആധി..... നിനക്ക് അവളോട്‌ ഇഷ്ടമല്ലെങ്കിൽ പിന്നെ നീ എന്തിനാടാ അവളിട്ടു തന്ന മോതിരത്തിലേക്കു നോക്കി നിന്നത്.... ഹും... അതിനാണോ.... ഡാ നീ കരുതുന്നത് പോലെ ഒന്നും എനിക്കവളോട് ഇല്ലാ.....

പിന്നെ മോതിരത്തിലേക്കു നോക്കിയത്...... 5 വർഷങ്ങൾക്കു മുൻപ് ഇതു പോലെ ഒന്ന് നിങ്ങളുടെ എല്ലാവരുടെയും മുന്നിൽ വെച്ചു മറ്റൊരുത്തി എന്റെ കയ്യിൽ ചാർത്തിയതാ.... നിനക്കൊക്കെ അതു മറക്കാൻ പറ്റുവായിരിക്കും... പക്ഷെ ഈ അധിക്ക് അതൊന്നും പറ്റില്ലടാ അരുണേ..... 😢😢😢😢 ശെരിക്കും ഞാൻ എല്ലാവരെയും ചതിക്കുവാ ഇല്ലെടാ....അരുണേ ആദ്യമേ എന്റെ അച്ഛൻ അമ്മ... പിന്നെ മുത്തശ്ശി.... ഇപ്പൊ ഗായത്രി അവൾടെ അച്ഛൻ അമ്മ കിച്ചു..... ഇനി ആരെ ഒക്കെ ആട ഞാൻ ചതിക്കുന്നെ.....😢 അരുണിന്റെ കണ്ണുകളും ഒരേ സമയം നിറയുന്നായിരുന്നു..... ഏയ് എന്താടാ ഇതു..... നമ്മള് ആണുങ്ങൾ ഇങ്ങനെ കരയാനൊന്നും പാടില്ല... പോയവരൊക്കെ പോട്ടെടാ.... ബാക്കി ഉള്ളത് നിന്റെ ജീവിതം ആണെടാ........ അത് നീ കളയാതെ നോക്കണം..... പക്ഷെ എനിക്ക് പറ്റില്ല ഡാ... ഒരിക്കലും ഗായത്രിയെ സ്നേഹിക്കാൻ..... പറ്റും ആധി.... എല്ലാം നിന്റെ തോന്നലാ..... നീ മീരയെ മറന്നേ പറ്റു..... പെട്ടെന്ന് അരുണിന്റെ ഫോൺ ബെല്ലടിച്ചു.... അവൻ അതെടുത്തു നോക്കി...

. മിഥുൻ.... അവൻ ചെറുതായി ഒന്ന് ചിരിച്ചു........ ആധി നിന്റെ ജീവിതം ഇപ്പൊ നിന്റെ കയ്യിൽ മാത്രമാ... നീ ഇതു വിട്ടു കളഞ്ഞാൽ ഒരിക്കലും നിനക്ക് തിരിച്ചെടുക്കാൻ പറ്റില്ല.... നിന്റെ ജീവിതത്തിൽ എന്നെന്നേക്കുമായി ഒരു നഷ്ടം ആയിരിക്കും... തീരാ നഷ്ടം അതും പറഞ്ഞു ആരുൺ മുറിയിൽ നിന്നും വെളിയിലേക്കു ഇറങ്ങി പോയി.... ഹും... തീരാ നഷ്ടം...... ഒരിക്കലും അല്ല അരുണേ.... ഗായത്രി അവളെ നിനക്കു ശെരിക്കും അറിയാത്തത് കൊണ്ടാ........ നേരം പോയി കൊണ്ടേ ഇരുന്നു..... ആധി അന്ന് രാത്രിയിൽ ശെരിക്കും കുടിച്ചു..... മുറിയിൽ നിന്നും വെളിയിൽ ഇറങ്ങിയതേ ഇല്ലാ.... അരുൺ അവിടെ ഇല്ലായിരുന്നു....... അരുൺ പിറ്റേന്ന് വരുള്ളൂ ...... ഒരുപാട് കുടിച്ചത് കൊണ്ടു അധിക്ക് ശെരിക്കും നടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..... ഒരു വിധത്തിൽ അവൻ തറയിൽ നിന്നും എണീറ്റു..... പതിയെ നടന്നു... അലമാരയുടെ അടുത്തെത്തി.... അതിൽ നിന്നും ഒരു ഫയൽ എടുത്തു ഓപ്പൺ ചെയ്യ്തു..... അതിലേക്കു നോക്കിയതും ആധിയുടെ കണ്ണുകൾ നിറഞ്ഞു.. അതിൽ നിന്നും എന്തോ ഒന്ന് അവൻ എടുത്തു....

ഒരു ഫോട്ടോ.... മീര........ 😢 നീ ഇല്ലാണ്ട് എനിക്ക് പറ്റുന്നില്ലടി...... എവിടെ ആടി നീ............ ഡി.. നീ ഒരു കാര്യം അറിഞ്ഞോ..... ദേ ഇതു കണ്ടോ.... അവൻ ആ ഫോട്ടോയ്ക്ക് നേരെ ഗായത്രി ഇന്നിട്ടു കൊടുത്ത മോതിരം കാണിച്ചു........ മോതിരം ആ.... ഇന്നു എന്റെ നിച്ഛയം ആയിരുന്നു..... നിന്നെ മാത്രം വിളിക്കാൻ പറ്റിയില്ല.... സോറി മോളെ........ നീ പേടിക്കണ്ട ഞാൻ ഒരിക്കലും അവളെ സ്നേഹിക്കില്ല... സ്നേഹിക്കാനും പോകുന്നില്ല..........എന്റെ ഈ ഹൃദയത്തിൽ നീ മാത്രമേ ഉള്ളു..... നീ മാത്രം..... ആധി ഒരു പ്രാന്തനെ പോലെ സംസാരിക്കാൻ തുടങ്ങി....... നീ ഇവിടെ തന്നെ ഇരുന്നോ കേട്ടോ.... അവൻ ആ ഫോട്ടോ എടുത്തു ഇരുന്നെടുത്തു തന്നെ വെച്ചു..... അവൻ മുറിക്കു വെളിയിൽ ഇറങ്ങി....ആരും കാണാതെ വീടിന്റെ വെളിയിലും ഇറങ്ങി.... നാശം കണ്ണും കാണുന്നില്ലല്ലോ.....ഇനി കുടിച്ചു കുടിച്ചു കണ്ണും അടിച്ചു പോയോ..... അഹ് പോട്ടെ.... ഇനി എന്തിനാ കണ്ണു.... ജീവിതകാലം മുഴുവൻ അവൾടെ മുഖം കാണണ്ടല്ലോ... അവൻ പിടിച്ചു പിടിച്ചു ഗായത്രിയുടെ വീടിന്റെ മുന്നിൽ എത്തി...... ഇവിടെ മരം ഒന്നുല്ലേ......

അഹ് തെങ്ങു..... തേങ്ങങ്കിൽ തെങ്ങു.... ആധി അതിൽ വലിഞ്ഞു കേറി...... പണ്ടാരം പണ്ട് പഠിക്കാൻ പോയ കാലത്ത് വല്ല തെങ്ങു കേറ്റവും പഠിച്ചാൽ മതിയാരുന്നു.... ആധി ബാൽക്കണി വഴി ഗായത്രിയുടെ മുറിയുടെ ജനാലയുടെ അടുത്തേക്ക് ചെന്നു... ജനൽ പതിയെ തുറന്നു... അധിക്ക് ശെരിക്കും നടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല... അവൻ ആ ജനലിൽ പിടിച്ചു കൊച്ചു പിള്ളേരെ പോലെ ഞാന്നു..... പെട്ടെന്ന് അവൻ അവളുടെ മുഖത്തേക്ക് നോക്കി.... പുറത്തൂനുള്ള ചന്ദ്ര പ്രകാശത്തിൽ അവൾടെ മുഖം അവൻ ശെരിക്കും കണ്ടു.... ഡീ.... ഗായത്രി..... ഡീ.... എണീക്കടി...... നിന്റെ ഉണ്ണി ഏട്ടൻ വന്നു...... എണീക്കടി...... ഒന്ന് പോ ഉണ്ണിയേട്ടാ... ഞാൻ ഇത്തിരി നേരം കൂടി ഉറങ്ങിക്കോട്ടെ... എന്നും പറഞ്ഞു അവൾ ഒന്ന് കൂടി തിരിഞ്ഞു കിടന്നു... പെട്ടെന്ന് അവൾ കണ്ണു തുറന്നു... ആരാ തന്നെ വിളിച്ചത് എന്ന് നോക്കി....

അവൾ നോക്കിയപ്പോൾ ജനലിന്റെ അവിടെ ഒരു കറുത്ത രൂപം....... അമ്മേ..... പ്രേതം ............ വായിൽ നിന്നും സൗണ്ട് വരാത്തത് കൊണ്ടു ശബ്ദം ആരും കേട്ടില്ല...... അലറാതെ ഗായത്രി ഇതു ഞാനാ ആധി..... താൻ എന്താടോ ഇവിടെ... അതും ഈ പാതിരാത്രിക്ക്..... ഒന്ന് പോടോ..... ഞാൻ പോകാം... പക്ഷെ എനിക്ക് ഇറങ്ങാൻ അറിയില്ല..... ഓ താൻ ഇങ്ങോട്ടെങ്ങന കേറിയത് അതു പോലെ ഇറങ്ങു..... ഇങ്ങോട്ട് തെങ്ങു വഴിയാ.... പക്ഷെ ഇനി ഇറങ്ങാൻ അറിയില്ല ഗായത്രി..... ആധി അവിടെ അങ്ങ് ഇരുന്നു.... സംഗതി പന്തി അല്ലെന്നു തോന്നുന്നു..... ഞാൻ പതിയെ ബെഡിൽ നിന്നും ഇറങ്ങി... വെളിയിലേക്കു നടന്നു.... ബാൽക്കണിയിലെ ഡോർ തുറന്നു വെളിയിൽ ഇറങ്ങി..... ഞാൻ നോക്കിയപ്പോൾ ഉണ്ണിയേട്ടൻ അവിടെ കിടന്നു ഉറങ്ങുന്നു.... എനിക്ക് എന്റെ ദേഷ്യം വന്നു... ഞാൻ ചെന്നു ഒറ്റ തട്ടായിരുന്നു......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story