ഗായത്രി: ഭാഗം 22

gayathri arya

എഴുത്തുകാരി: ആര്യ

ഞാൻ ചെന്നു ഒറ്റ തട്ടായിരുന്നു..... ഡോ എണീക്കാഡോ....... ഡോ തന്നോട് എണീക്കാനാ പറഞ്ഞത്....... 😠😠😠😠😠 എനിക്കെന്റെ കലിപ്പ് കേറി വരണുണ്ട്....... പിന്നെ ഒന്നും നോക്കില്ല..... ഇട്ടിരുന്ന പാവാട അങ്ങോട്ട്‌ മടക്കി കുത്തി...... 😠😠 അയാളെ പിടിച്ചു എണീപ്പിച്ചു.... 😁 അല്ലാതിപ്പോ വേറെ വഴി ഇല്ലല്ലോ.... 😔 എന്നെ വെയിറ്റ് ആണെന്ന് പറഞ്ഞു കളിയാക്കി ഇപ്പൊ ആർക്കാ വെയിറ്റ് എന്ന് ശെരിക്കും മനസിലായി...... എന്റെ അമ്മോ.... ഞാൻ പതിയെ ഉണ്ണിയേട്ടനെയും കൊണ്ടു മുറിയിലേക്ക് നടന്നു....... മുറിയിൽ എത്തി ഡോർ ലോക്ക് ചെയ്യ്തു.... നേരെ അയാളെയും കൊണ്ടു ബാത്‌റൂമിൽ കേറി വാതിൽ അടച്ചു...... അയാളെ തറയിലേക്ക് ഇരുത്തി...... ഒരു ബക്കറ്റ് വെള്ളം എടുത്തു തലവഴി അങ്ങ് ഒഴിച്ചു കൊടുത്തു... അല്ല പിന്നെ.... പ്രതികാരം... അതു വെച്ചു കൊണ്ടിരിക്കാൻ ഉള്ളതല്ല... ടൈം കിട്ടുമ്പോൾ കൊടുക്കാൻ കൂടി ഉള്ളതാ ..... 🤣 ഡാ ഉണ്ണി... നീ എന്താടാ... ഈ ഗായു നെ പറ്റി വിചാരിച്ചു വെച്ചിരിക്കുന്നത്..... ഈ പാവത്തെ പോലെ അഭിനയിക്കുന്നുണ്ടന്നെ ഉള്ളു ഞാൻ വെറും ഊളയാണ്.....

നിനക്ക് എന്നെ പറ്റി ശെരിക്കും അറിയില്ല........ തലയിൽ പിന്നെയും ഞാൻ വെള്ളം ഒഴിച്ചു.... ഇതിനു ബോധം ഒന്നും ഇല്ലിയോ..... കുറച്ചു കഴിഞ്ഞപ്പോൾ ബോധം വന്നു തുടങ്ങി........... ഉണ്ണിയേട്ടാ...... ഇപ്പൊ ബോധം വന്നോ....... കണ്ണു തുറന്നതും....ആ കുട്ടി പിശാശ് മുന്നിൽ..... ഡീ.. നീ.... നീ എന്താടി എന്റെ വീട്ടിൽ.... എന്റെ തലയിൽ എന്തിനടി നീ വെള്ളം കോരി ഒഴിച്ചത്...... ഹലോ.... മോനെ ഉണ്ണി.... ഡയലോഗ് അടിക്കുന്നതിനു മുൻപ്... ഈ ബാത്റൂം ആരുടെ ആണെന്ന് ഒന്ന് നോക്കിയേ... അവള് അതു പറഞ്ഞതും ഞാൻ ചുറ്റിനും കണ്ണോടിച്ചു... ശെരിയാ ഞാൻ ഇതു എവിടെയാ.... എവിടെ ആണെന്ന് ആരിക്കും ഓർക്കുന്നത് അല്ലിയോ... (gayu) പറയാം..... ഈ ഗായത്രിയുടെ വീട്ടിൽ..... അതായത് എന്റെ വീട്ടിൽ..... ഡീ ഈ പാതിരാത്രിക്ക് നീ എന്തിനടി എന്നെ ഇവിടെ കൊണ്ടു വന്നത്.. 😠 അയ്യോ മോനെ.... ഞാൻ നിങ്ങളെ ഇവിടെ കൊണ്ടു വന്നതല്ല.... സാർ തനിയെ ഇവിടെ വന്നതാ.... ഇവിടെ വന്നതും പോരാഞ്ഞു എന്റെ മുറിയുടെ ജനലിൽ തുറന്നു എന്നെ വിളിച്ചു...

കുറച്ചു കഴിഞ്ഞപ്പോൾ അതിൽ കിടന്നു ഞാലനും തുടങ്ങി...... മൂക്കറ്റം വെള്ളം ആയതു കൊണ്ടും തെങ്ങേ കൂടി വലിഞ്ഞു കയറിയട്ടു താഴെ ഇറങ്ങാൻ അറിയില്ലെന്ന് പറഞ്ഞത് കൊണ്ടും..... പിന്നെ ഈ കോലത്തിൽ തന്നെ എന്റെ വീട്ടുകാർ കണ്ടാൽ തനിക്കൊരു നാണക്കേട് വരണ്ട എന്നൊക്കെ കരുതിയ ഞാൻ ഇയാളെ ഇവിടെ കൊണ്ടു വന്നത്... പിന്നെ പറയാതിരിക്കാൻ പറ്റില്ലല്ലോ... നിങ്ങൾക്കു ഒടുക്കലത്തെ വെയിറ്റ് ആ...... ഡീ...... നീ...... (ആധി ) അതികം കിടന്നു അലാറണ്ട........ ബോധം വന്നില്ലേ വേഗം ഒന്ന് എണീറ്റു പൊക്കൂടെ...... ആധി പതിയെ അവിടെ നിന്നും എണീക്കാൻ പാവിച്ചു.... പക്ഷെ.... അവനു മുഴുവൻ കെട്ടിറങ്ങാത്തതു കൊണ്ടും.... ടൈലിൽ വെള്ളം ഉള്ളത് കൊണ്ടും എണീക്കാൻ പറ്റിയില്ല........ എന്താ ഉണ്ണിയേട്ടാ.... എണീക്കാൻ പറ്റുന്നില്ലേ...... 😒 നിനക്കെന്താടി കണ്ണു കാണാൻ പറ്റുന്നില്ലേ...... (adhi) ആർക്കാ കാണാത്തത് എന്നൊക്കെ അറിയാം....(ഗായു ). എന്താടി.. നീ പറഞ്ഞത്.... 😠(ആധി ) അഹ്... അതു പിന്നെ കൈ തരാം പിടിച്ചു എണീറ്റോ എന്ന് പറഞ്ഞതാ... ഉണ്ണിയേട്ടാ....

എന്നും പറഞ്ഞു അവൾ കൈ കൊടുത്തു...... ഉണ്ണി അവളുടെ കയ്യിൽ പിടിച്ചു.... ഒറ്റ വലി ആയിരുന്നു..... ഗായത്രി നേരെ ചെന്നു ഉണ്ണിയുടെ മുകളിലേക്കു വീണു....... ഡീ നീ വിചാരിച്ചോടി എനിക്ക് കണ്ണു കാണാൻ പറ്റുന്നില്ലാന്നു.... എനിക്കിട്ടു നീ ഇത്രയും നേരം പണിതില്ലേ.... തിരിച്ചു ഞാൻ ഇത്രയും എങ്കിലും തരണ്ടേ... എന്നും പറഞ്ഞു... ആധി ഷവർ ഓൺ ചെയ്യ്തു..... ഗായത്രി ആകെ നനഞ്ഞു..... ഡാ.... പട്ടി..... നീ എന്താടാ ഈ ചെയ്യ്തത്... 😠😭 നീ എന്റെ തലേ വെള്ളം കോരി ഒഴിച്ചു... ഞാൻ നിന്റെ തലേലും............. ഡാ ഞാൻ മുഴുവൻ നനഞ്ഞില്ലെടാ...... നനഞ്ഞങ്കിൽ ഒന്ന് കൂടെ കുളിച്ചോടി...... ഒന്നാമതെ നിന്നെ കുളിക്കാത്തതിന്റെ നാറ്റമാ.... ഇപ്പൊ എല്ലാം പോയി കിട്ടി....... (ആധി ) ഗായത്രി മുഖം ഒറ്റ വെട്ടീരായിരുന്നു....... അയ്യോ എന്റെ ഭാവി ഭാര്യ ഇങ്ങനെ പിണങ്ങാതെ..... ഒന്നാമതെ കാണാൻ കൊള്ളില്ല അതിന്റെ കൂടെ നീ ഇങ്ങനെ മുഖം വീർപ്പിച്ചു വെച്ചാൽ ഒട്ടും കൊള്ളില്ല..... ഗായു...... ഗായു തിരിച്ചു ഒന്നും പറഞ്ഞില്ല..... ഡീ..................... എന്താടോ.... 😠

കുറെ നേരം ആയില്ലേ.....ഇനി എങ്കിലും ഒന്ന് എണീറ്റു കൂടെ...... ഞാൻ പെട്ടെന്ന് തന്നെ എണീറ്റു..... ച്ചെ............. (ഗായു ) ആധിയും എണീറ്റു...... ഇനി... നാളെ കുളിക്കണ്ട... ഇപ്പൊ തന്നെ മണി 1 കഴിഞ്ഞു കാണും ഇല്ലേ ഗായു.... അപ്പൊ ശെരി ചേട്ടൻ അങ്ങോട്ട്‌ പോകുവ കേട്ടോ....... എന്നും പറഞ്ഞു ആധി മുറിയുടെ വെളിയിലേക്കു ഇറങ്ങി പോയി..... ശേ....മൊത്തം നനഞ്ഞല്ലോ..... ഗായത്രി ആധിയോടുള്ള ദേഷ്യം തറയിൽ അടിച്ചു തീർത്തു..... **************** ഓ ഓരോന്നൊക്കെ ആലോചിച്ചിട്ട് മനുഷ്യനിവിടെ പ്രാന്ത് പിടിക്കുവാ....... എന്താണെന്നല്ലേ ഇന്നാണ് ആ ദിവസം.. അതെ കൂട്ടുകാരെ ഇന്നാണ് ആ കല്യാണം..... ഞാൻ രാവിലെ തന്നെ എണീറ്റു.... തലയ്ക്കു ആകെ ഒരു മരവിപ്പായിരുന്നു ...... അപ്പോളാണ് എന്റെ ചേട്ടൻ എനിക്ക് റെക്കമെന്റ് ചെയ്യ്തത്... കുളിച്ചു നനച്ചു അമ്പലത്തിൽ പോടീ എന്ന്.... മറുത്തൊരു വാക്ക് പറയാതെ നമ്മൾ അതങ്ങു അനുസരിച്ചു..... അനുസരണ അതു എനിക്ക് പണ്ടേ കിട്ടിയതല്ലേ... അഹ് അപ്പൊ പറഞ്ഞു വന്നത്....

ചേട്ടൻ അമ്പലത്തിൽ പോകാൻ പറഞ്ഞത് കൊണ്ടു എനിക്കിപ്പോ നല്ല മാറ്റം ഉണ്ട്..... രാവിലെ എണീക്കാത്ത ഞാൻ ഇന്നു വെളുപ്പിനെ 5മണിക്ക് എണീറ്റു കുളിച്ചു.... 5.30ആയപ്പോൾ അമ്പലത്തിൽ പോയി.... എന്റെ ഉണ്ണിക്കണ്ണന്റെ അടുത്തേക്ക്...... ഇപ്പൊ തലയിലുള്ള ആ മരവിപ്പ് ഇല്ലേ അതു പാടെ മാറി.... പക്ഷെ ആ കാലമാടൻ ഇന്നു എന്റെ കഴുത്തിൽ താലി കെട്ടുന്ന കാര്യം ഓർത്തപ്പോൾ മുഴു വട്ടായി ഇപ്പോൾ എനിക്ക്.... താങ്ക്യൂ കിച്ചു ഏട്ടാ.... എങ്ങോട്ടെങ്കിലും ഓടി പോയാലോ........ എന്ന് പോലും ഇന്നലെ രാത്രിയിൽ ആലോചിച്ചതാ... പിന്നെ കയ്യിൽ പത്തിന്റെ പയിസ ഇല്ലാത്തതു കൊണ്ടു ആ ധൗത്യം വേണ്ടാന്നു വെച്ചു... പട്ടിണി കിടന്നു ചാവാൻ ഈ ഗായത്രിയെ കിട്ടില്ല.... മോളെ ഗായു എന്താ അമ്മേ.... മോളെ ഒരുക്കാൻ ഉള്ള ആള് വന്നു..... എന്നും പറഞ്ഞു ഗൗരി... ആരെയോ മുറിക്കു അകത്തെക്കു കൊണ്ടു വന്നു.... ഓ ബ്യൂട്ടീഷൻ....😒.....എന്തിനു ഇതിന്റെ ഒന്നും ആവശ്യം ഇല്ലാതെ തന്നെ ഞാൻ ഒരുങ്ങിയേനെയും..... അതെങ്ങനാ ഈ അമ്മക്ക് ഒന്നും മനസിലാകില്ല.....

ഞാൻ ഒരു കലാകാരി ആണെന്ന് ഉള്ള ഒരു ബോധവും എന്റെ അമ്മക്കില്ല.... പറഞ്ഞിട്ടെന്താ കാര്യം....... അവർ എന്റെ അടുത്തേക്ക് വന്നു...... അമ്മ മുറിക്കു വെളിയിലേക്കു പോയി..... പിന്നെ എല്ലാമ് പെട്ടന്ന് ആയിരുന്നു..... ഒരുങ്ങി എല്ലാം കഴിഞ്ഞപ്പോൾ എനിക്കൊരു സംശയം.... ഇതു നീ തന്നെ ആണോ ഗായത്രി എന്ന്..... അതെ ഞാൻ തന്നെ.... വല്ല സിനിമയിൽ എങ്ങാനം അഭിനയിക്കാൻ പോയിരുന്നെങ്കിൽ... ഹോ ഓർക്കാൻ കൂടി വയ്യ... അതു കൊണ്ടു ഓർക്കാതിരിക്കുന്നതാ ഗായത്രി നിനക്ക് നല്ലത്.... സമയം ആയി... എന്നെ അവർ ഒരുക്കി എല്ലാം കഴിഞ്ഞു താഴേക്കു കൊണ്ടു പോയി..... വയറ്റിൽ ചെണ്ട മേളം കൊട്ടി തുടങ്ങി..... അമ്മേ എനിക്കു വിശക്കുന്നു.... മനസ്സിൽ പറഞ്ഞു തീർന്നതും അമ്മ കഴിക്കാൻ ഉള്ളതും കൊണ്ടു വരുന്നു...... അതു വാങ്ങാൻ കൈ നീട്ടിയതും.... വേണ്ട... ഇന്നു നിനക്കു ഞാൻ വാരി തരാം.... (ഗൗരി ) ഏഹ് ഇതെന്താ പുതിയ ശീലം ഒക്കെ.... 🙄 പുതിയ ശീലം ഒന്നും അല്ല പെണ്ണെ.... നിനക്ക്ഈ പ്ലസ് ടു പഠിക്കുമ്പോ പോലും ഞാൻ അല്ലെ വാരി തന്നോണ്ടിരുന്നത്.....

പിന്നെ ഇപ്പൊ കുറച്ചു നാളായി അത് നിർത്തിയെന്നു മാത്രം... ഇല്ലെങ്കിൽ എന്റെ മോള് ഭൂലോക മടിച്ചി ആയി പോയെനേം... (ഗൗരി, ) ഓഹോ... എങ്കിൽ ഇപ്പൊ എന്തിനാ വാരി തരുന്നത്... ഇങ്ങു കൊണ്ടാ ഞാൻ കഴിച്ചോളാം..... ഇന്നു എന്റെ മോൾക്ക്‌ ഈ അമ്മ വാരി തരാം... ഇനി എന്റെ കുട്ടിക്ക് ഇങ്ങനെ വാരി തരാൻ ഞങ്ങൾക്ക് പറ്റുവോ.... അമ്മ അത് പറഞ്ഞതും ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു..... അയ്യേ... ഗൗരി കരയുവാനോ........ വേണ്ട കേട്ടോ..... ഞാൻ അങ്ങനെ പറഞ്ഞതും അമ്മ ചിരിച്ചു... പിന്നെ എനിക്ക് വാരി തന്നു.... കുറച്ചു കഴിഞ്ഞപ്പോൾ ആരോ ഒരാൾ എന്റെ അടുത്തേക്ക് വന്നു... ഹാളിലേക്ക് കൂട്ടി കൊണ്ടു പോയി.... അതു കഴിഞ്ഞപ്പോ വെറ്റയും പാക്കും കയ്യിലേക്ക് തന്നു...... പിന്നെ ഒരു ക്യു നുള്ള ആൾക്കാർ ഉണ്ടായിരുന്നു... ദക്ഷിണ വാങ്ങിക്കാൻ..... എന്റെ നടു ഒടിഞ്ഞന്ന തോന്നുന്നത്.....ഈ ആൾക്കാരെ ഒക്കെ ഞാൻ ഇപ്പളാ കാണുന്നത് തന്നെ.... ജന്തുക്കൾ ഒരു പ്രേയോജനം ഇല്ലാ.... ദക്ഷിണ മേടിക്കാൻ കറക്റ്റ് ടൈംമിൽ വന്നോളും............ വെറുതെ മനുഷ്യന്റെ നടു ഓടിക്കാൻ.......... 😠....

ഓ എല്ലാത്തിനെയും ഫോട്ടോയിൽ കിട്ടിയട്ടുണ്ട്.... അതിനു വരുന്നതാ... എല്ലാവർക്കും ദക്ഷിണ ഒക്കെ കൊടുത്തു കഴിഞ്ഞു വന്നപ്പോളേക്കും ഇറങ്ങാൻ സമയം ആയി...... എന്തോ ആ വീട്ടിൽ നിന്നും കല്യാണ വേഷത്തിൽ പടിയിറങ്ങുമ്പോൾ ഉള്ളിലൊരു വിങ്ങൽ.......... ഞാൻ പിച്ച വെച്ചു നടന്ന എന്റെ വീട്.... ഇന്നു ഞാൻ ഇവിടെ നിന്നും പടിയിറങ്ങും... തിരിച്ചു വരുന്നത് വിരുന്നു കാരിയായിട്ടാവും ജനിച്ച വീട്ടിലേ വിരുന്നു കാരി. ഇത്രയും നാളും ഞാൻ നട്ടു വളർത്തി വെള്ളം കോരി ഒഴിച്ചു....വലുതാക്കിയ എന്റെ റോസാ ചെടി....... എന്നെ കണ്ണിമ വെട്ടാതെ നോക്കുന്നത് പോലെ..... ഒരു അഹങ്കാരം കാണും ഞാൻ ഇനി കിളിച്ചോ എന്നറിയാൻ അതിന്റെ വേരു പൊക്കിനോക്കാൻ വരില്ലല്ലോ.... സമാധാനം ആയല്ലോ നിനക്കു.... 😒 കരയുമ്പോൾ കണ്ണീരൊപ്പുന്ന എന്റെ തലയിണ..... ഏറു കൊള്ളാൻ മാത്രം വിധിച്ചവൻ.... എനിക്ക് ദേഷ്യം വരുമ്പോൾ ഭിത്തിയിൽ ചെന്നു അവൻ തറഞ്ഞിരിക്കും... പാവം കുട്ടി.... എന്റെ മാത്രം ലോകമായി ഞാൻ കണ്ട എന്റെ മുറി.😔. മുറിയുടെ നാല് ചുവരുകൾ.....

പാവങ്ങൾ ഇനി അതിൽ എന്റെ കലാസൃഷ്ടികൾ ഉണ്ടാക്കില്ലല്ലോ..... അതുകൊണ്ട് തന്നെ അച്ഛന് മാസത്തിൽ ഒരിക്കൽ എന്റെ മുറിക്കു മാത്രം പെയിന്റ് അടിക്കണ്ടി വരില്ല... അച്ഛന്റെ പോക്കറ്റിൽ പയിസ അവിടെ തന്നെ കാണും.... 😁 ഏറ്റവും കൂടുതൽ ഞാൻ സംസാരിച്ചിരുന്ന. അല്ല എന്റെ വിശേഷങ്ങൾ പങ്കു വെച്ചിരുന്ന എന്റെ കണ്ണാടി..... 😔 എത്ര പാട്ടിനു ഞാൻ ചുവട് വെക്കുമ്പോൾ അതെല്ലാം വാങ്ങുന്ന എന്റെ ബെഡ്..... വായിച്ചു തീരാത്ത എന്റെ ബാലരമ,ചിത്രങ്ങൾക്ക് കളറടിക്കാൻ കിടക്കുന്ന എന്റെ കളിക്കുടുക്ക.. 😔 ഹോ ഓർക്കാൻ കൂടി വയ്യ...... എല്ലാറ്റിനും ഉപരി.... മുട്ടായി പൊതിക്കു വേണ്ടി വഴക്കിട്ടും എത്ര അടി ഇട്ടാലും ഒരു മിനിറ്റ് പോലും എന്നോട് മിണ്ടാതെ ഇരിക്കാൻ തയാറാകാത്തെ എന്റെ ഏട്ടൻ.... വിയർത്തു ഒലിച്ച ഷർട്ടും ഇട്ടു ഓടി നടക്കുവാ പാവം എന്റെ എല്ലാ കാര്യങ്ങൾക്കും വേണ്ടി..... ഇന്നലെ വരെ ഏട്ടനോട് വഴക്കിട്ടു നടന്ന ആ പഴയ ഗായു ആകില്ല ഇനി ഞാൻ ഇല്ലേ ഏട്ടാ.....

ഇന്നോളം ഉള്ള എന്റെ ജീവിതത്തിലെ എന്റെ വാശികൾക്കു മുന്നിൽ മാത്രം തൊറ്റു തന്നിരുന്ന എന്റെ എല്ലാ ആഗ്രഹങ്ങൾക്കും സാധിച്ചു തന്ന എന്റെ അച്ഛൻ.... എത്ര വഴക്കിട്ടാലും എന്റെ എല്ലാമായ എന്റെ അമ്മ.... കണ്ണുകൾ നിറഞ്ഞു പോകുന്ന പോലെ... കണ്ണുകൾ കൂട്ടി അടക്കുമ്പോൾ കാണാമെനിക്ക് കയ്യ് വളരുന്നതും കാലു വളരുന്നതും നോക്കി ഇരുന്ന എന്റെ അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും ഒക്കെ സ്നേഹം...... ഒരു നോക്ക് അപ്പുറത്തേക്ക് പോകുവാണെങ്കിൽ പോലും..... ഇവിടെ നിന്നും ആ ഗായു പടി ഇറങ്ങുവാണു..... ഇനി ഞാൻ ഇവിടെക്കു വരുന്നത്.... മറ്റൊരാളുടെ ഭാര്യ എന്ന പദവിയും കൊണ്ടായിരിക്കും...............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story