ഗായത്രി: ഭാഗം 23

gayathri arya

എഴുത്തുകാരി: ആര്യ

ഡാ .... ആധി........... നീ ഇതു വരെ റെഡി ആയില്ലേ.. മുറിയിലേക്ക് കയറി വന്നു കൊണ്ടു അരുൺ ചോദിച്ചു........ ഡാ നിന്നോട് ചോദിച്ചത് ഒന്നും നീ കേട്ടില്ലേ.... അതോ എന്നെ പൊട്ടനാക്കുവാണോ നീ..... ഞാൻ എന്തിനാടാ നിന്നെ പൊട്ടൻ ആക്കുന്നത്... (ആധി, ) അപ്പൊ നിന്റെ വായിൽ നാക്കൊണ്ട്‌ അല്ലെ...... (അരുൺ ) ഡാ ആധി നീ ഇതു എന്തു ഭാവിച്ചാ.... ഇതിപ്പോ ഇറങ്ങാൻ സമയം ആകുന്നു.... നീ റെഡി ആകുന്നില്ലേ....... ഡാ.... ഞാൻ എന്തു ചോദിച്ചട്ടും നീ എന്താടാ തലയും താഴ്ത്തി ഇരിക്കുന്നത്...... എടാ അരുണേ.... എനിക്ക് അവളെ കല്യാണം കഴിക്കാൻ പറ്റില്ല...... അതെന്താടാ.... ഡാ ആദി ആണായാൽ കുറച്ചൊക്കെ വാക്കുപാലിക്കണം.... ആദ്യമേ നീ പറഞ്ഞു അവളെ കല്യാണം കഴിക്കാൻ പറ്റില്ലാന്ന്... പിന്നെ പറഞ്ഞു പ്രതികാരം എന്ന്... അതും കഴിഞ്ഞപ്പോ കെട്ടാം എന്ന്..... എടാ ഏതെങ്കിലും ഒന്നിൽ നീ ഉറച്ചു നിക്ക്........ പെട്ടെന്ന് മുറിയുടെ കതകിൽ ആരോ കൊട്ടി... അരുൺ അങ്ങോട്ടേക്ക് നോക്കി..... ആധി എണീറ്റു ചെന്നു കതകു തുറന്നു..... മോനെ...... (ലക്ഷ്മി )

എന്താമ്മേ.... എന്താ മോനെ ഇതു.... നീ ഇതു വരെ ഡ്രെസ്സ് എടുത്തു ഇട്ടില്ലേ ....... നിന്നെ കാണാത്തതു കൊണ്ടാ ഞാൻ ഇങ്ങോട്ട് വന്നത്... വേഗം ഒരുങ്ങി താഴേക്കു വാ... മുത്തശ്ശി നിന്നെ തിരക്കുവ ഉണ്ണി...മോനെ അരുണേ നീ ഇവനെ ഒന്ന് ഒരുക്കിയെ.... ഇല്ലേ അവൻ ഇനിയും കറങ്ങി തിരിഞ്ഞു ഇവിടെ തന്നെ നിൽക്കും...... ലക്ഷ്മി പോയി കഴിഞ്ഞതും ആധി മുറിയിൽ കയറി വാതിൽ അടച്ചു..... ഡാ... ആധി.. നിന്റെ തീരുമാനം എന്തുവാ..... (അരുൺ ) കേട്ടില്ലേ..... വേഗം ഒരുങ്ങാൻ പറഞ്ഞട്ടു പോയത്.... .(ആധി ) അരുൺ ചിരിച്ചു കൊണ്ടു അധിക്ക് വേണ്ടതൊക്കെ ചെയ്യ്തു കൊടുത്തു.... താഴേക്കു വന്നതും.... അഹ് എന്റെ മോൻ സുന്ദരൻ ആയല്ലോ... (ലക്ഷ്മി ) എന്റെ ലക്ഷ്മി ആന്റി... അവൻ കുഞ്ഞൊന്നും അല്ലല്ലോ......പണ്ട് സ്കൂളിൽ വിടാൻ നേരം അമ്മമാർ പറയുന്ന പോലെ ഉണ്ട്... (അരുൺ ) അതിനെന്താ എന്റെ ഉണ്ണി എനിക്കിപ്പോഴും കുഞ്ഞു തന്നെയാ..... (ലക്ഷ്മി ) ah..മോനെ പോയി മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങു..... അവൻ മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നു..... മുത്തശ്ശി......

എന്റെ ഉണ്ണിയേ....നീ താഴേക്കു വരാൻ താമസിച്ചപ്പോൾ ഈ മുത്തശ്ശി ഒന്ന് പേടിച്ചൂട്ടോ... അതെന്തിനാ മുത്തശ്ശി.... ഞാൻ എങ്ങോട്ടും ഓടി ഒന്നും പോകില്ല.... അതെനിക്കറിയാം ഉണ്ണിയേ..... പക്ഷെ ദേ ഈ ദിവസം എത്തണ വരെ മുത്തശ്ശിയുടെ ഉള്ളിൽ ഒരു ചെറിയ ഭയം ഉണ്ടായിരുന്നു... ഇപ്പോള അതൊക്കെ മാറിയത്........ ഉണ്ണി... ഞാൻ ഇനിയും പറയുവാ.... ഇനി കുറച്ചു മണിക്കൂർ കൂടി കഴിഞ്ഞാൽ ഈ വീട്ടിലേക്കു ഗായത്രി വരും.... നിന്റെ ഭാര്യ ആയി... അവൾക്കു നീ ആ സ്ഥാനം കൊടുക്കണം മോനെ...... നിനക്ക് അവളോടുള്ള ദേഷ്യം ഒക്കെ മാറ്റണം...... എന്റെ ഉണ്ണിക്കു അതിനു പറ്റും..... എന്റെ എല്ലാ അനുഗ്രഹങ്ങളും എന്റെ കുഞ്ഞിന് ഉണ്ടാകും.... അവർ അതും പറഞ്ഞു ഇറങ്ങി.... പുറകെ മറ്റെല്ലാവരും.... *********--*-**** വീട്ടിൽ നിന്നും എല്ലാവരും ഇറങ്ങി....കാറിൽ കയറി അമ്പലത്തിലേക്ക് തിരിച്ചു....... എന്റെ കൃഷ്ണ ഇനി ഈ സിനിമയിൽ ഒക്കെ കാണുന്നത് പോലെ താലി കെട്ടുന്നതിന്റെ ഇടയിൽ മീര ചേച്ചി എങ്ങാനം കയറി വരുമോ..... കയ്യിൽ ഒരു കൊച്ചിനെ ഒക്കെ പിടിച്ചു.....

ദേ ആ നിക്കുന്നതാ എന്റെ കുഞ്ഞിന്റെ അച്ഛൻ .... . എന്നൊക്കെ പറയുവോ...... 😔 അങ്ങനെ ഒക്കെ സംഭവിച്ചാൽ...... ഇയ്യോ പൊളി ആയിരിക്കും..... അയാള് പിന്നെ എന്നെ കല്യാണം കഴിക്കില്ല..... 😁 എന്റെ മീരേ..... ഇനി ഒന്ന് രണ്ടു മണിക്കൂർ കൂടി ഉള്ളു.... നീ എവിടെ ആണെങ്കിലും പാണ്ടി ലോറി പിടിച്ചെങ്കിലും ഇങ്ങു വരണേ...... മോളെ ഇറങ്ങുന്നില്ലേ.... ആരോ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ വെളിയിലേക്കു നോക്കി.... വേറെ ആരാ എന്റെ അച്ഛൻ തന്നെ...... അപ്പോള എനിക്ക് മനസിലായത് കാർ നിർത്തിയിട്ടു കുറച്ചു നേരം ആയി... ഞാൻ വലിയ ആലോചനയിൽ ആയതിനാൽ ഒന്നും അറിഞ്ഞില്ലെന്ന് മാത്രം..... മോളെ നീ എന്തുവാ ഇത്രയും ആലോചിക്കാൻ..... എന്റെ അച്ഛാ.... അവൾക്കു ഇനി നമ്മുടെ ശല്യം ഒന്നും ഇല്ലല്ലോ... അതായിരിക്കും ആലോചിച്ചത്... (കിച്ചു ) പോടാ.... 😠😠😠😠😠 ഡീ... ഇനി എന്നെ പോടാ എന്നൊന്നും വിളിച്ചേക്കല്ല്....... എന്റെ അളിയന് എന്നോട് കുറച്ചു മര്യാദ ഒക്കെ ഉള്ളതാ നീ ആയിട്ട് അതൊക്കെ കളയരുത്..... ഓ പിന്നെ വല്യ മര്യാതയ......

. നീ എന്തെങ്കിലും പറഞ്ഞോ.... ഏയ് ഇല്ലാ... കിച്ചു ചേട്ടാ..... രണ്ടാളും സംസാരിച്ചതൊക്കെ മതി... ഇങ്ങോട്ട് ഇറങ്ങിക്കെ....... അമ്മ എന്നെയും കൊണ്ടു അമ്പലത്തിലേക്കു പോയി... ഒന്നും കൂടി ഞാൻ അവിടെ കയറി പ്രാർത്ഥിച്ചു.... വേറെ ഒന്നും അല്ല മീര വരണേ എന്ന്..... സമയം പോയികൊണ്ടേ ഇരുന്നു.... അതിനിടയിൽ ആരോ പറഞ്ഞു ചെറുക്കനും കൂട്ടരും വന്നു അത്രേ...... അതും കൂടി കേട്ടപ്പോൾ നിന്ന നിൽപ്പിൽ ബോധം പോകുമോ എന്ന് വരെ സംശയിച്ചു...... കുറച്ചു കഴിഞ്ഞപ്പോൾ ആരോ പറഞ്ഞു പെണ്ണിനെ വിളിക്കാൻ.... നോക്കിയപ്പോൾ അമ്മയും അച്ഛനും കൂടി എന്നെ മണ്ഡപത്തിലേക്ക് കൊണ്ടു പോയി..... ആ ആൾ കൂട്ടത്തിനിടയിൽ എവിടെ എങ്കിലും മീര ചേച്ചി കാണാണെ എന്ന് ഞാൻ ആത്മാർത്ഥമായി അങ്ങ് പ്രാർത്ഥിച്ചു..... ഞാൻ ഉണ്ണിയേട്ടനെ ഒന്ന് നോക്കി... ആ മുഖത്തു പ്രേത്യേകിച്ചു ഭാവമാറ്റം ഒന്നും ഇല്ലാ.... അല്ലെത്തന്നെ ഇനി ഉണ്ടയാട്ടെന്തിനാ..... കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ താലി എടുത്തു ഉണ്ണിയേട്ടന്റെ കയ്യിലേക്ക് കൊടുത്തു... എന്റെ കയ്യിൽ ഒരു വലിയ റോസാപ്പു മാലയും... തന്നു....

ഇനി ചെറുക്കന്റെ കഴുത്തിൽ ഇട്ടു കൊടുത്തോളുക....... ഈ പൂജാരിയെ ഞാൻ ഇന്നു കൊല്ലും... ആദ്യം തന്നെ എനിക്കിട്ട് പാര വെച്ചല്ലോ...... ഞാൻ ഒന്നുകൂടി ചുറ്റിനും നോക്കി....നോ രെക്ഷ..... മാല ഇടുക തന്നെ..... ഇനി ഞാൻ മാല ഇടുമ്പോ ഉണ്ണിയേട്ടൻ തട്ടി തെറിപ്പിക്കുവോ.... എങ്കിൽ ഞാൻ നാറിയത് തന്നെ.... എന്റെ ഗായു ഇങ്ങനെ ഉള്ള സമയങ്ങളിൽ നീ സിനിമയിലെ കഥ ഒന്നും ഓർക്കാതെ... കുട്ടി മാല ഇട്ടോളുക..... അയാൾ ഒന്നുകൂടി അതു പറഞ്ഞപ്പോ പിന്നെ ഒന്നും നോക്കില്ല... അങ്ങോട്ട് ഇട്ടു കൊടുത്തു... അല്ല പിന്നെ...... ഇനി താലി കെട്ടി കോളുക.... ഉണ്ണിയേട്ടൻ എന്റെ കഴുത്തിനടുത്തേക്കു താലി കൊണ്ട് വന്നു..... ഞാൻ അറിയാതെ തന്നെ എന്റെ കണ്ണുകൾ അടഞ്ഞു കൈകൾ കൂപ്പി.... നല്ലത് വരണേ എന്ന് മനസ്സിൽ ഉറക്കെ പ്രാർത്ഥിച്ചു...... എനിക്ക് മാല ഇട്ടു തന്നു.... നെറുകിൽ സിന്തൂരം ചാർത്തി...... കയ്യിലേക്ക് പുടവ വെച്ചു തന്നു.....

എല്ലാം ഒരു യാന്ത്രികമായി എനിക്ക് തോന്നി...... ഇനി രണ്ടു പേരും ഉറക്കെ പ്രാർത്ഥിച്ചോളുക..... ഇത്രയും നാളും എനിക്ക് വേണ്ടി പോലും പ്രാര്ഥിക്കാത്ത ഞാൻ അന്ന് ഉണ്ണിയേട്ടന് നല്ലത് വരണേ എന്ന് പ്രാർത്ഥിച്ചു... ഒരുപക്ഷെ അതൊരു ഭാര്യയുടെ കടമയായി എനിക്ക് തോന്നി...... പിന്നീട് അങ്ങോട്ട്‌ ഫോട്ടോ എടുക്കലും ഫുഡ്‌ കഴിക്കലും ഒക്കെ ആയി...... ഞാൻ ഉണ്ണിയേട്ടനെ ഇടയ്ക്കു ഒന്ന് നോക്കും പക്ഷെ വലിയ മൈൻഡ് ഇല്ലാത്തത് കൊണ്ടു സ്വന്തം ഭർത്താവിനെ വായി നോക്കുന്ന പരിപാടി ഞാൻ അങ്ങ് നിർത്തി...... 😁 വീട്ടിലേക്കു പോകാൻ സമയം ആയപ്പോൾ... ഒരു വിഷമം....

പൊട്ടിക്കരഞ്ഞു കൊണ്ടു അച്ഛന്റെ ഞെഞ്ചിലേക്കു വീഴുമ്പോൾ ഞാൻ അറിയുന്നുണ്ടായിരുന്നു ഇത്രയും നാളും എനിക്ക് കിട്ടിയ ഒരച്ഛന്റെ വാത്സല്യം... അമ്മയും ഏട്ടനും പിന്നെ പറയുകയേ വേണ്ട.... പിന്നെ അവിടെ ഒരു കൂട്ട കരച്ചിൽ തന്നെ ആയിരുന്നു...... കാറിൽ കയറിയപ്പോ ഞാൻ ഉണ്ണിയേട്ടനെ ഒന്ന് നോക്കി... ദുഷ്ടൻ കരയാതെ എന്ന് പോലും ഒന്ന് പറഞ്ഞില്ല.... അതെങ്ങനാ അയാളുടെ വീട്ടിലേക്കു അല്ലെ ഞാൻ പോകുന്നെ... അയാൾക്ക്‌ എങ്ങനെ അറിയാന ഇതൊക്കെ......... കാർ മുന്നോട്ടു നീങ്ങി.... ഇതിനിടക്ക്‌ അച്ഛനും അമ്മയും മുത്തശ്ശിയും അരുൺ ചേട്ടനും ഒക്കെ എന്നെ ആശ്വസിപ്പിച്ചു... ആ ഉണ്ണി ഒഴികെ....... 😔......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story