ഗായത്രി: ഭാഗം 24

gayathri arya

എഴുത്തുകാരി: ആര്യ

കാർ തറവാട്ടിലേക്ക് വന്നു നിന്നു.... പെട്ടെന്ന് കാറിൽ നിന്നും ലക്ഷ്മി ആന്റി ഇറങ്ങി ഓടി....... പുറകെ അരുൺ ചേട്ടനും ഉണ്ണിയേട്ടന്റെ അച്ഛനും ഒക്കെ.... ഇവർക്കൊക്കെ ഇതെന്താ പ്രാന്ത് പിടിച്ചോ..... 🙄🙄......(ഗായു, ) പ്രാന്ത് നിന്റെ വീട്ടുകാർക്കാടി... 😠😠(ഉണ്ണി ) ആരാ അത്... ഇനി ഞാൻ പറഞ്ഞത് ഇത്തിരി ഉറക്കെ ആയി പോയോ...... പോയി.... ഞാൻ നേരെ തല തിരിച്ചു ഉണ്ണിയേട്ടനെ നോക്കി.... ഒരു വളിച്ച ചിരി അങ്ങ് കൊടുത്തു... 😁 ആള് നല്ല കലിപ്പിലാണ്... സംഗതി പന്തി അല്ലെന്നു മനസിലായപ്പോൾ ഞാൻ കാറിൽ നിന്നും ഇറങ്ങി.. പുറകെ ഉണ്ണിയേട്ടനും....... വീട്ടിലേക്കു കയറാൻ ആയി കാലു പൊക്കിയതും....... ചവിട്ടരുത്....... ആരാടാ എന്നോട് ഈ വീടിന്റെ പടി ചവിട്ടരുത് എന്ന് പറയാൻ എന്നുള്ള ഭാവത്തിൽ ഞാൻ വീടിനു അകത്തേക്ക് നോക്കി..... അരുൺ ചേട്ടൻ..... പുറകെ ലക്ഷ്മി ആന്റി നിലവിളക്കും ആയി വന്നു..... അതെന്റെ കയ്യിലേക്ക് വെച്ചു തന്നു... എന്റെ മോള് വലതു കാൽ വെച്ചു കയറി വാ...... ലക്ഷ്മി ആന്റി അങ്ങനെ പറഞ്ഞതും ഞാൻ ഉണ്ണിയേട്ടനെ നോക്കി....

എന്നിട്ട് പുച്ഛിച്ചു ഒന്ന് ചിരിച്ചു.. വലതുകാൽ വെച്ചു അങ്ങോട്ട്‌ കയറി.... ഹ....... എന്തൊരു രസാ.... ഇത്രയും നാളും ഇങ്ങോട്ട് വരുമ്പോ ഇല്ലാത്ത എന്തോ ഒന്ന് ഇപ്പൊ തോന്നുവാ... സന്തോഷം ആണോ സങ്കടം ആണോ.... ആാാ... ആർക്കറിയാം........... വിളക്കുമായി നേരെ പൂജമുറിയിൽ പോയി പ്രാർത്ഥിച്ചു. ..... മോളെ.... ഇനി മുറിയിലേക്ക് പൊക്കോ...... എന്തെങ്കിലും സഹായം വേണമെങ്കിൽ അമ്മയെ വിളിക്കാം കേട്ടോ...... ഏയ് ഒന്നും വേണ്ട... ലക്ഷ്മി ആന്റി..... എന്താ ഗായു മോളെ ഇതു... ഇനി മുതൽ എന്നെയും ഉണ്ണിയുടെ അച്ഛനെയും ഒക്കെ ആന്റി.. അങ്കിൾ എന്നൊന്നും വിളിക്കരുത്.... അമ്മ.. അച്ഛൻ അങ്ങനെ ഒക്കെ വിളിക്കാവു..... എന്താ എന്റെ മോൾക്ക്‌ ഞാൻ പറഞ്ഞത് മനസ്സിലായോ.... ഹമ്.... മനസിലായി. അമ്മേ........ എന്ന മോള് ചെല്ല്........ ഞാൻ മുറിയിലേക്ക് നടന്നു........... ഈ തലയിൽ ഇരിക്കുന്ന മുല്ലപ്പൂ ആദ്യം എടുത്തു കളയണം... മനുഷ്യന് തല ചൊറിഞ്ഞട്ടു വയ്യ.......... അതിന്റെ കൂടെ എനിക്ക് കൊണ്ടു നടക്കാൻ പോലും പറ്റാത്ത സ്വർണ്ണവും......

ഇന്ന് തന്നെ ഇതൊക്കെ കൊണ്ടു വല്ല ലോക്കറിലും വെക്കണം... കള്ളൻ മാർ ഉള്ള നാടല്ലേ...... പോയത് പിന്നെ തിരിച്ചു കിട്ടുവോ..... അതും പറഞ്ഞു ഞാൻ മുറിയിലേക്ക് കയറി....... എന്തോ കൊണ്ടു പോകുന്ന കാര്യം ആടി നീ പറഞ്ഞോണ്ട് വന്നത്..... അല്ല അരുൺ ചേട്ടാ.... നാട്ടിലെ ഒക്കെ കള്ളൻ മാർ ഉള്ള കാലം അല്ലെ.... സ്വർണം വല്ല ലോക്കറിൽ കൊണ്ടു വെക്കണം എന്നൊക്കെ എന്നോട് തന്നെ പറഞ്ഞതാ....... ഓ അങ്ങനെ.... കേട്ടോടാ ആധി നിന്റെ പെണ്ണിന് വിവരം ഒക്കെ ഉണ്ട്..... (അരുൺ,, ) അവളുടെ തലക്കകത്തു ഒന്നും ഇല്ലാ... അപ്പോള വിവരം... (ആധി ) ആര് പറഞ്ഞു എന്റെ തലക്കകത്തു ഒന്നും ഇല്ലാന്ന്...... നിങ്ങൾടെ ഒക്കെ തലക്കകത്തു ഉള്ളത് തന്നെ എന്റെ തലേലും ഉണ്ട്..... (ഗായു ) ശെരിയാ ഡാ ആധി അവൾക്കു വിവരം ഉള്ളത് കൊണ്ടല്ലേ ഇപ്പൊ കള്ളൻ മാരെ പറ്റി പറഞ്ഞത്.... (അരുൺ ) അങ്ങോട്ട് പറഞ്ഞു കൊടുക്ക്‌ അരുൺ ചേട്ടാ... വീട്ടിൽ കള്ളൻ മാർ ഉള്ളപ്പോ പിന്നെ നാട്ടിലെ എങ്ങനെ കയറാനാ......., (ഗായു ) കണ്ടോ... കണ്ടോടാ അരുണേ....

ഇതു ഇവൾ എന്നെ ഉദ്ദേശിച്ചത് പറഞ്ഞതാ എന്നെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതാ..... (ആധി ) അഹ്... അതെ. ഉണ്ണിയേട്ടനെ മാത്രം ഉദേശിച്ചൊള്ളു.... (ഗായു ) ഡീ..... ഭദ്രകാളി..... എനിക്ക് നിന്റെ സ്വർണ്ണം അടിച്ചോണ്ടു പോകണ്ട കാര്യം ഒന്നും ഇല്ലടി.... എന്റെ അച്ഛൻ എനിക്ക് ജീവിതകാലം മുഴുവൻ തിന്നാൻ ഉള്ളത് ഉണ്ടാക്കി ഇട്ടട്ടൊണ്ട്..... അതെന്താ ഉണ്ണിയേട്ടന്റെ അച്ഛന് നെൽ കൃഷി ആണോ ജോലി......... (ഗായു ) ഡാ... 😠അരുണേ.... ഇവളെ വിളിച്ചോണ്ട് പോടാ.... ഇല്ലങ്കിൽ ഞാൻ..... ഇവളെ ഇന്നു തന്നെ കൊല്ലും... അയ്യടാ കൊല്ലാൻ.. ഇങ്ങോട്ട് വാ... ഞാൻ അങ്ങ് നിന്നു തരാം... ഇന്നാ കൊന്നോ ഉണ്ണിയേട്ടാ എന്നും പറഞ്ഞു............. 😒😒😒😒 എന്റെ ഭഗവാനെ രണ്ടും കൂടി ഒന്ന് നിർത്തുന്നുണ്ടോ... കല്യാണം കഴിഞ്ഞ അന്ന് തന്നെ രണ്ടൂടി ഇങ്ങനെ തുടങ്ങിയാലോ..... നാളെ രാവിലെ ഒന്ന് ആയി കോട്ടെ... പിന്നെ ഇടിയോ വേട്ടോ.. കുത്തോ... എന്താ വേണ്ടെന്നു വെച്ചാൽ ആയിക്കോ..... ഇവിടെ വന്നേക്കുന്നവർ ഒക്കെ ഒന്ന് പൊയ്ക്കോട്ടേ.... (അരുൺ തലയ്ക്കു കയ്യും കൊടുത്ത് പറഞ്ഞു, )

ഓക്കേ... ഇന്നൊരു ദിവസത്തേക്ക് മാത്രം.... ഇവളെ ഞാൻ വെറുതെ വിടാം... പക്ഷെ.... നാളെ..... (ആധി ) നാളെ താൻ എന്നെ എന്തൊടുക്കും.... ഒന്ന് പോടോ.... (ഗായു ) ഡീീ... 😠😠😠😠😠(ആധി, ) എന്റെ ഗായു നിന്റെ വായിൽ ഞാൻ വല്ല സെല്ലോ ടേപ്പ് ഒട്ടിച്ചു വെക്കും..... കുറച്ചു നേരത്തേക്ക് ഒന്ന് മിണ്ടാതെ ഇരിക്കടി.... (അരുൺ,, ) അഹ് ശെരി.... (ഗായു ) ഡാ ആധി ഞാൻ താഴേക്കു പോകുവാ... രണ്ടാളും ഡ്രെസ് ചേഞ്ച്‌ ചെയ്യ്തു താഴേക്കു വാ... അവിടെ പാർട്ടി ഉള്ളതാ...... അരുൺ വെളിയിലേക്കു ഇറങ്ങാൻ ആയി പവിച്ചു.... അഹ് പിന്നെ രണ്ടിനോടും കൂടി ഒന്ന് കൂടി ഞാൻ പറയുവാ... ഇവിടെ കിടന്നു വഴക്കിട്ടാൽ അങ്കിൾനോട്‌ പറഞ്ഞു രണ്ടിനെയും എടുത്തു വീടിനു വെളിയിൽ കളയും പറഞ്ഞേക്കാം..... 😠...(അരുൺ ) അരുൺ പോയി കഴിഞ്ഞതും ആധി ഗായത്രി യെ ഒന്ന് സൂക്ഷിച്ചു നോക്കി.... പെട്ടന്ന് അവൾ തല വെട്ടിച്ചു..... അതികം വെട്ടിക്കണ്ട.... തല ഉളുക്കും... (ആധി, ) ഓ എന്റെ തല അല്ലെ ഞാൻ നോക്കിക്കോളാം.... (ഗായു, ) ഓ ശെരി മേഡം... (ആധി, ) അഴിക്കല്ലേ..........😳😳😳😳😳😳.

(ഗായു, ) ഏഹ് ഇവൾക്കെന്താ പ്രാന്താണോ..... എന്താടി... 🙄🙄🙄🙄🙄🙄 ഡോ എന്റെ മുന്നിൽ നിന്നു തുണി ഊരാൻ തനിക്ക് നാണം ഇല്ലെടോ... തുണി ഊരിയെന്നോ....... 🙄(ആധി, ) പിന്നെ താൻ എന്തിനാടോ ഷിർട്ടിന്റെ ബട്ടൺ അഴിക്കുന്നത്...... (ഗായു ) നിന്നെ പീഡിപ്പിക്കാൻ..... (ആധി ) ഇങ്ങു ഓടി വാ.... ഞാനെ കളരിയ.... കളരി.... (ഗായു ) അവൾടെ ഒരു കളരി.... എന്റെ മുറിയിൽ വന്നു കേറിയതും പോരാ.... ഇപ്പൊ എനിക്ക് ഈ ഷർട്ട്‌ പോലും ഒന്ന് മാറാൻ പറ്റില്ലെടി... (ആധി ) തനിക്ക് ഷർട്ട്‌ മാറണമെങ്കിൽ വേറെ റൂമിൽ പോയി മാറു...... (ഗായു ) എടി..... വേറെ റൂമിൽ സ്ഥലം ഒണ്ടാരുന്നെങ്കിൽ ഞാൻ നിന്റെ മുന്നിൽ ഇതു പോലെ വന്നു നിക്കുവോ.... ആ വന്ന ജന്തുക്കൾ ഒക്കെ ഒന്ന് പൊക്കോട്ടെ... നിന്നെ ഏതെങ്കിലും മുറിയിലേക്ക് തട്ടിയേക്കാം.... (ആധി ) എന്റെ പട്ടി... പോകും... വേറെ മുറിയിലേക്ക്....ഇനി ഇന്നു മുതൽ എന്റെയും കൂടി മുറിയ ഇതു... (ഗായു ) ആണെങ്കിൽ നീ ഇനി ഞാൻ ഷർട്ട്‌ മാറുന്നതിനു വല്ലതും പറഞ്ഞോണ്ട് വന്നാൽ ഒണ്ടല്ലോ....

(ആധി ) ഡോ തനിക്ക് ആ ബാത്റൂമിൽ പോയി മാറിയാൽ എന്താ... (ഗായു ) എനിക്ക് പണ്ട് തൊട്ടേ സ്വന്തം മുറിയിൽ നിന്നും ഡ്രെസ്സ് മാറിയ ശീലം.... (ആധി ) വേണേ നീ കണ്ണടച്ച് ഇരുന്നോ..... (ആധി ) ആധി അതും പറഞ്ഞു ഷിർട്ടിന്റെ ബട്ടൺ അഴിക്കാൻ തുടങ്ങി..... ഗായത്രി റൂമിൽ നിന്നും ദേഷ്യപ്പെട്ടു വെളിയിലേക്കു ഇറങ്ങി......... അഹ് ഇതു നേരുത്തേ ചെയ്തപോരാരുന്നോ..... (ആധി ) നീ പോടാ പട്ടി.... 😠😠😠😠😠(ഗായു ) അയാളോട് വഴക്കിട്ടു റൂമിന്റെ വെളിയിലെ ജനാലയുടെ അടുത്ത് വന്നു നിന്നു വെളിയിലേക്കു നോക്കി...... ഞാൻ ഈ മുറിയിൽ നിന്നും പോകില്ല എന്ന് പറഞ്ഞതിന് വേറൊരു കാരണം കൂടി ഉണ്ട് കേട്ടോ.... ഇവിടെ നിന്നു നോക്കിയാൽ എന്റെ വീട് കാണാം... അത് തന്നെ... ഇങ്ങേരു എന്നെ കൊല്ലാൻ നോക്കിയാലും ഇവിടെ നിന്നു ഉറക്കെ വിളിച്ചു കൂവിയാൽ എന്റെ വീട്ടുകാർക്ക് കേൾക്കാം...... *****************

രാവിലെ മുതൽ പ്രാന്ത് പിടിച്ചു ഉരിക്കുമ്പോളാ അവളുടെ ഒരു ഡയലോഗ്.... ഡ്രെസ്സ് മാറരുത് പോലും...... ഡ്രെസ്സ് ചേഞ്ച് ചെയ്യ്തു മുറിയുടെ വെളിയിൽ ഇറങ്ങിയപ്പോളാ അവള് ദേ ആ ജനാലയുടെ അടുത്ത് നിൽക്കുന്നത് കണ്ടത്... ഞാൻ അവള് കാണാതെ അങ്ങോട്ട് നോക്കി... ഇപ്പൊ കാര്യം പിടി കിട്ടി... അതുവഴി നോക്കിയാൽ അവൾടെ വീട് കാണാം..... ഡീ..... (ഞാൻ ) എന്താടാ... (ഗായു ) സ്വന്തം ഭർത്താവിനെ ആണോടി എന്താടാ എന്ന് ചോദിക്കുന്നത്... (ആധി, ) അഹ്... എന്നാൽ വിചാരം എനിക്കില്ല.. (ഗായു ) അതെനിക്കറിയാം.......... തിരിച്ചു ഞാനും അങ്ങനെ തന്നെ ആയിരിക്കും.... (ആധി ) അഹ്... അത് മതി..... (ഗായു, ) ഉണ്ണിയുടെ ഫോൺ പെട്ടെന്ന് ബെല്ലടിച്ചു... അവൻ ഫോണിലേക്കു ഒന്ന് നോക്കി.... പിന്നെ മുറിയിൽ കയറി വാതിൽ അടച്ചു.... ഇയാൾ എന്തിനാ ഒരു ഫോൺ കാൾ വന്നപ്പോ ഇത്രയും ടെൻഷൻ അടിക്കുന്നെ..... ആരായിരിക്കും ആ വിളിച്ചത്....... ആ ഞാൻ എന്തിനാ ഇതൊക്കെ ആലോചിച്ചു ടെൻഷൻ അടിക്കുന്നത്..... ഗായു നീ നിന്റെ കാര്യങ്ങൾ ആലോചിക്കൂ കുട്ടി.....

അല്ല ഇന്നു വയികിട്ടു പാർട്ടിക്ക് എന്താവും ഫുഡ്‌.... പൊറോട്ട ബീഫ് കറി.... അതും അല്ലങ്കിൽ അപ്പവും ചിക്കൻ കറി..... ഏയ് ചിക്കൻ ആയിരിക്കാൻ ചാൻസ് ഇല്ലാ വല്ല കൊറോണയും വന്നാലോ............. ഇനി എന്തായിരിക്കും..... ഹും മണം വരുന്നോണ്ട്... ബിരിയാണി..... കൊള്ളാം.... പൊളിച്ചു..ഗായു നീ ഉച്ചക്ക് പോലും നേരെ ചൊവ്വേ ഫുഡ്‌ കഴിച്ചില്ല.... വയികിട്ടു നിന്റെ അവസരം ആണ്..... 😁😁 സ്വന്തം വീട്ടിൽ ആണെങ്കിലും കെട്ടിക്കൊണ്ട് വന്ന വീട്ടിൽ ആണെങ്കിലും ഫുഡിന്റെ കാര്യത്തിൽ നോ കോംപ്രമൈസ്...... 😏😏😏...... അതും ആലോചിച്ചു നിന്നപ്പോൾ അയാൾ പെട്ടെന്ന് വാതിൽ തുറന്നു.... കയറി പോയ ആൾ അല്ലല്ലോ തിരിച്ചു ഇറങ്ങി വന്നപ്പോൾ...... എന്താ ഉണ്ണിയേട്ടാ മുഖം കടന്തൽ കുത്തിയത് പോലെ വീർപ്പിച്ചു വെച്ചേക്കുന്നത്.... 😅, (ഗായു ) എല്ലാം നീ ഒറ്റ ഒരുത്തി കാരണം ആടി... 😠😠😠😠 ഇങ്ങേർക്ക് ഓന്തിന്റെ സ്വഭാവം വല്ലം ആണോ... ഇരിക്കെ.. ഇരിക്കെ ഇങ്ങനെ സ്വഭാവം മാറ്റിക്കൊണ്ടിരിക്കാൻ.... (ഗായു ) പെട്ടെന്ന് അവൻ അവളുടെ കയ്യിൽ കയറി പിടിച്ചു...

വലിച്ചു മുറിയിലേക്ക് കൊണ്ട് പോയി.... വാതിൽ അടച്ചു...... താൻ എന്തിനാടോ... വാതിൽ അടച്ചത്... തുറക്കഡോ..... മിണ്ടി പോകരുത്..... നീ എന്താടി കരുതി വെച്ചേക്കുന്നത്.... അഹ്... തൊടങ്ങി... സ്ഥിരം പറയാറുള്ള ഡയലോഗ്...... ദിവസവും താങ്കൾ ഇതേ ഡയലോഗ് തന്നെ അല്ലെ പറയുന്നത്... എന്തെങ്കിലും ചേഞ്ച്‌ ഉണ്ടോ....... നിനക്ക് ചേഞ്ച്‌ വേണം ഇല്ലെടി... ഗായത്രി ഞാൻ ഒരു കാര്യം നിന്നോട് പറഞ്ഞേക്കാം.... നിന്റെ കഴുത്തിൽ ഞാൻ ഈ താലി കെട്ടി എന്നുള്ളതിന്റെ ഒരു അധികാരവും നീ ഒരിക്കലും എടുത്തു കൊണ്ടു വരരുത് .... എനിക്ക് നിന്നെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല...മനസ് കൊണ്ടു നിന്നെ ഭാര്യ ആയി സ്വീകരിച്ചു കൊണ്ടല്ല നിന്റെ കഴുത്തിൽ ഞാൻ ഈ താലി ചരട് കെട്ടിയത്.... എന്റെ മുന്നിൽ ഇത് വെറും ഒരു ചരട് മാത്രമാ പിന്നെ .. നിനക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ നിന്നും പോകാം..... നീ ഇനി ഇവിടുന്നു പോയി കഴിഞ്ഞു മറ്റൊരാളുടെ ഭാര്യ ആയാലും എനിക്കൊന്നും ഇല്ലാ....

പിന്നെ നമ്മള് രണ്ടാളും ഒരുമിച്ചു ഒരുമുറിയിൽ കഴിഞ്ഞെന്നു കരുതി ഒരിക്കലും നിന്നിൽ ഞാൻ ഒരു ഭർത്താവിന്റെ യാതൊരു അധികാരങ്ങളും എടുക്കില്ല.... പക്ഷെ നമ്മൾ രണ്ടാളുകളും മറ്റുള്ളവരുടെ മുന്നിൽ നീ ഇവിടുന്നു പോകുന്നത് വരെ ഭാര്യ ഭർത്താക്കന്മരെ പോലെ അഭിനയിക്കാം.... അതല്ലാതെ എന്റെ മുന്നിൽ വേറെ വഴി ഒന്നും ഇല്ലാ.... മുത്തശ്ശി യുടെ ആഗ്രഹം ആയിരുന്നു കണ്ണടയുന്നതിനു മുന്നേ കൊച്ചു മകന്റെ വിവാഹം കാണണമെന്ന് ഉള്ളത്..... അതേതായാലും നടന്നു.... ഇനി ഉള്ളത് എല്ലാവരുടെയും മുന്നിൽ അഭിനയിച്ചു പിടിച്ചു നിൽക്കുക എന്നുള്ളത് മാത്രമാ.... ഉണ്ണിയേട്ടൻ എല്ലാം പറഞ്ഞു കഴിഞ്ഞോ... ഇനി ഞാൻ ഒന്ന് പറഞ്ഞോട്ടെ...... ഒരിക്കലും ഉണ്ണിയേട്ടനെ എന്റെ ഭർത്താവായി കാണാൻ ഞാൻ ആഗ്രഹിച്ചട്ടില്ല.... വഴക്ക് കൂടുമ്പോളും ഞാൻ എല്ലാം ഒരു തമാശ ആയെ കണ്ടട്ടുള്ളു അതിനെ ..എനിക്ക് അതിനെ കഴിയു ഉണ്ണിയേട്ടാ........ പല തവണ ഉണ്ണിയേട്ടൻ എന്നെ ആട്ടി പായിക്കുമ്പോളും.... ഞാൻ അതൊന്നും വലിയ കാര്യം ആക്കിയട്ടില്ല.....

എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടിയാ ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചത്..... മീര ചേച്ചിയ ഉണ്ണിയേട്ടന് ചേരേണ്ടത്.... ചേരേണ്ടവർ തമ്മിൽ ചേർന്നില്ലങ്കിൽ ആ ലൈഫ് bore ആയിരിക്കും ഉണ്ണിയേട്ടാ.... മീര ചേച്ചി ഉണ്ണിയേട്ടന്റെ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ആ നിമിഷം ഞാൻ ഉണ്ണിയേട്ടന്റെ ജീവിതത്തിൽ നിന്നും മാറി തരും...... അതുവരെ ഉണ്ണിയേട്ടൻ പറഞ്ഞത് പോലെ തന്നെ ചെയ്യാം.... എന്താ പോരെ..... ഹമ്... മതി..... പിന്നെ മീര അവൾ വന്നാൽ ഉടനെ നീ ഇവിടെ നിന്നും എവിടെ ആണെന്ന് വെച്ചാൽ പോക്കോളണം കേട്ടല്ലോ....... എപ്പോളും ഇതൊക്ക കേൾക്കുന്നത് കൊണ്ടു എനിക്കിതൊന്നും വലിയ കാര്യം അല്ല....... എന്നാലും എന്തോ ഒരു വിഷമം പോലെ...... ഉണ്ണി മുറിയിൽ നിന്നും വെളിയിലേക്കു ഇറങ്ങി പോയി....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story