ഗായത്രി: ഭാഗം 25

gayathri arya

എഴുത്തുകാരി: ആര്യ

അല്ല ഞാൻ എന്തിനാ വിഷമിക്കുന്നത്.... ഇയാളെ പോലൊരുത്തൻ എന്റെ ജീവിതത്തിൽ നിന്ന് പോകുന്നത് തന്നെ എനിക്ക് വലിയ കാര്യമാ... ഒന്നുല്ലങ്കിൽ സമാധാനം എങ്കിലും കിട്ടുവല്ലോ..... തലയിലെ മുല്ലപ്പൂവ് അഴിച്ചു കൊണ്ടു ഞാൻ ഓരോന്നും ചിന്തിച്ചു......... ആഹാ അപ്പൊ ഇതുവരെ ഇതൊന്നും അഴിചില്ലിയോ..... ഞാൻ തല ഉയർത്തി നോക്കി... ലക്ഷ്മി അമ്മ.... അത് അമ്മേ..... ഇതില് മുഴുവൻ സ്ലൈഡ് കുത്തി വെച്ചിരിക്കുവാ... അതാ താമസിച്ചേ..... എന്നിട്ട് രണ്ടു സ്ലൈഡ് അല്ലെ ഇതുവരെ അഴിചോള്ളൂ.... എന്തിനാ മോളെ നീ ഈ അമ്മയോട് നുണ പറയുന്നത്... എനിക്കറിയാം നീയും ഉണ്ണിയും തമ്മിൽ അടി ഇട്ടു നിന്ന സമയം പോയതെന്ന്...... അമ്മേ... ഞാൻ........ വേണ്ട... ഇനി ഒന്നും പറയണ്ട... മോള് ഇങ്ങു വാ ഇതൊക്കെ അഴിക്കാൻ അമ്മ സഹായിക്കാം... 🙂 പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല.... വെറുതെ അമ്മയെ കൂടി എന്തിനാ വിഷമിപ്പിക്കുന്നത്..... മോളെ.... അവനു മോളോട് ഒരു ദേഷ്യവും ഇല്ലാ.... പിന്നെ അവൻ കുറച്ചു നാളു കൊണ്ടു ഇങ്ങനെയാ....

എന്തിനും ഏതിനും എല്ലാം ദേഷ്യം......ആദ്യമൊക്കെ എനിക്ക് നല്ല പേടി ആയിരുന്നു... പക്ഷെ ഓരോ ദിവസം ചെല്ലും തോറും അത് കൂടി കൂടി വന്നു... എനിക്കെന്റെ ഉണ്ണിയേ നഷ്ടപ്പെടും എന്ന അവസ്ഥയിൽ ആയപ്പോൾ എല്ലാം ഞാൻ അമ്മയോട് (മുത്തശ്ശി )പറഞ്ഞു അമ്മയാ ഇനി ഉള്ള കാലം അവനെയും കൊണ്ടു ഇങ്ങു പോരാൻ നിർബന്ധിച്ചത്.... പക്ഷെ ഇങ്ങോട്ട് വരാൻ അവൻ കൂട്ടാക്കില്ലന്നു ഞങ്ങൾക്ക് മനസിലായി.... മുത്തശ്ശിക്കു വയ്യ എന്നും പറഞ്ഞ അവനെ ഇങ്ങോട്ട് കൊണ്ടു വന്നത്.... ഒരു പക്ഷെ അവൻ ഇങ്ങനെ ഒക്കെ ആയത് മിഥുൻ പോയത് കൊണ്ടാണെന്ന എനിക്ക് തോന്നുന്നത്.....ഞാൻ പല പ്രാവശ്യം അവനോടു പറഞ്ഞതാ നീയും മിഥുന്റെ കൂടെ പോകാൻ പക്ഷെ അതൊന്നും അവൻ കൂട്ടാക്കിയില്ല... മിഥുൻ..... അന്ന് ഉണ്ണിയേട്ടൻ പറഞ്ഞ പേര്... ഒരു പക്ഷെ മിഥുൻ ചേട്ടന് അറിയാമായിരിക്കും മീര എവിടെ ഉണ്ടെന്നു..... അമ്മേ.... ഈ മിഥുൻ ചേട്ടൻ ആരാ..... ഞാൻ അറിയാത്ത രീതിയിൽ അമ്മയോട് ചോദിച്ചു.... മിഥുൻ... എനിക്ക് എന്റെ മോനെ പോലെയാ..... അല്ല മോൻ തന്നെയാ....

അച്ഛന്റെ ഫ്രണ്ടിന്റെ മകനാണ്........ എന്തിനും ഏതിനും രണ്ടെണ്ണം മുന്നിൽ കാണും..... എനിക്ക് ആധിയെ പോലെ തന്നെയാ മിഥുനും... എന്നെ അമ്മേ എന്നല്ലാതെ അവൻ വേറെ ഒന്നും അവൻ വിളിക്കില്ല..... മിഥുൻ മോൻ ഇപ്പൊ ദുബായിൽ അച്ഛന്റെ കൂടാ... ഇടയ്ക്കു ഫോണിൽ വിളിക്കും........ അവനോട് ഞാൻ വിളിക്കുമ്പോൾ എല്ലാം പറയും ഇങ്ങുപോരാൻ എന്ന്...... അപ്പൊ അവൻ പറയും ഞാൻ വരുവാ അമ്മേ എന്ന്.... പക്ഷെ ഇതുവരെ ഇങ്ങു വന്നില്ലെന്ന് മാത്രം.... അമ്മേ ഇനി മിഥുൻ ചേട്ടൻ വിളിക്കുമ്പോൾ എന്റെ കയ്യിൽ ഫോൺ ഒന്ന് തരണേ... അതിനെന്താ മോളെ..... ഇനി നീയും അവനോടു പറ... അവിടുത്തെ ജോലി ഒക്കെ മതിയാക്കി ഇങ്ങു പോരാൻ.... അഹ്... ഇനി എന്റെ മോള് ചെന്നു കുളിച്ചേട്ടു വാ.... അമ്മ താഴേക്കു പോവാ.... മോള് റെഡി ആയി വാ... പിന്നെ ഇപ്പൊ ഇടാൻ ഉള്ള ഡ്രെസ്സ് ഒക്കെ കബോർഡിൽ ഉണ്ട്..... ഓ.... ഞാൻ എല്ലാം കേട്ടു... എന്റെ അമ്മ ഇപ്പൊ പൊക്കോ..... അമ്മയെ പറഞ്ഞു വിട്ടു ഞാൻ വേഗം കുളിക്കാൻ കയറി... കുളിച്ചു ഇറങ്ങി വന്നപ്പോൾ ഇടാൻ ഉള്ള ഡ്രെസ്സ് എടുത്തു...

ഒരു ഗൗൺ..... ഞാൻ അതെടുത്തു ഇട്ടു.... താലി മാല മാത്രം കഴുത്തിൽ ഉള്ളു... അത് മാത്രം മതി എന്ന് തോന്നി...... പെട്ടെന്ന് കതകു തുറന്നു ആരോ അകത്തേക്ക് വന്നു...... വേറെ ആര് വരനാ... ആധി... അയാൾ തന്നെ.... ഡോ... തനിക്ക് ബുദ്ധി ഇല്ലെടോ..... (ഗായു ) എനിക്ക് ബുദ്ധി ഉണ്ടോ ഇല്ലിയോ എന്നൊക്കെ നീ എന്തിനടി തിരക്കുന്നത്...... ഡോ ഒരാളുടെ മുറിയിലേക്ക് കയറി വരുമ്പോ... അറ്റ്ലീസ്റ്റ് ഞാൻ മുറിയിലേക്ക് കയറിക്കോട്ടെ എന്നെങ്കിലും ഒന്ന് ചോദിക്കാം അതും അല്ലങ്കിൽ ആ കതകിൽ ഒന്ന് മുട്ടുവെങ്കിലും ചെയ്യാം..... എന്റെ മുറിയിൽ നീ കേറി വന്നപ്പോളും ഈ മര്യാദകൾ ഒക്കെ പാലിച്ചായിരുന്നോടി........... (ആധി ) ഞാൻ കേറി വന്നപ്പോൾ അരുൺ ചേട്ടൻ മുറിയിൽ ഉണ്ടായിരുന്നു... പിന്നെ ഡോർ തുറന്നും കിടക്കുവായിരുന്നു...... ഓ.... എന്നാൽ എനിക്ക് സൗകര്യം ഇല്ലടി നിന്നോട് ചോദിക്കാൻ..... തന്നോട് വഴക്കിടാൻ എനിക്ക് സമയം ഇല്ലാ.... (ഗായു) നിന്നോട് വഴക്കിടാൻ ഒന്നും വന്നതല്ല ഞാൻ.... അച്ഛൻ ഈ ബോക്സ്‌ എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു നിനക്കു കൊണ്ടു വന്നു തരാൻ... അതിനു വന്നതാ...

എന്നും പറഞ്ഞു ഞാൻ അതു ആ ബെഡിലേക്കു ഇട്ടു........ അവളോട്‌ അതും പറഞ്ഞു ഞാൻ കുളിക്കാൻ ആയി പോയി... ഏഹ്... എന്തുവായിരിക്കും ഇതിൽ... ഞാൻ ചെന്നു അതു തുറന്നു നോക്കി.... വേറെ ഒന്നുവല്ല.... എനിക്ക് ഗൗണിന്റെ കൂടെ ഇടാൻ ഉള്ള മാലയും ചെയിൻ ഉം മോതിരവും ഒക്കെ... അതിൽ നിറയെ കല്ലുകൾ പിടിപ്പിച്ചത്.... ഞാൻ അതെടുത്തു കഴുത്തിൽ ഇട്ടു.... വേഗം മുടി കെട്ടി..... മുഖത്തു കുറച്ചു മേക്കപ്പ് ഒക്കെ ഇട്ടു... കൊള്ളാം ഇപ്പൊ സുന്ദരി ആയിട്ടുണ്ട്....... ഞാൻ കണ്ണാടിയുടെ മുന്നിൽ നിന്നു ഒന്ന് വട്ടം കറങ്ങി.... പിന്നെ അലമാരയിൽ നിന്നും ഇടാൻ ഉള്ള ചെരുപ്പു എടുത്തു...... എന്റെ അമ്മോ... ഇതെന്തുവാ ഏണീയോ..... എനിക്ക് അതികം നീളം ഇല്ലാന്ന് ഉള്ളത് സത്യമാ എന്നും പറഞ്ഞു ഇവർക്ക് ഈ ചെരുപ്പേ കിട്ടി ഒള്ളോ.... 😭........ ഒന്നാമതെ എനിക്ക് ഈ ഗൗൺ പൊക്കി കൊണ്ടു നടക്കാൻ വയ്യ... അതും പോരാത്തതിന് എന്നെ കാട്ടിലും നീളം ഉള്ള ഒരു ചെരുപ്പും..... അത്രയും പറഞ്ഞു തിരിഞ്ഞപ്പോളാ ഇതെല്ലാം കണ്ടു കൊണ്ടു നിൽക്കുന്ന ആ ഭഗവാനെ ഞാൻ കണ്ടത്.... ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു...

😁😁😁😁 കുളിച്ചു കഴിഞ്ഞു ഇറങ്ങിയപ്പോളാ അവള് നിന്നു കണ്ണാടിയുടെ മുന്നിൽ കിടന്നു വട്ടം ചുറ്റുന്നത് കണ്ടത് ഇതു എവിടെ വരെ പോകുമെന്ന് ആലോചിച്ചു നിന്നപ്പോളാ അവൾ അലമാരയിൽ നിന്നു അവൾക്കിടാൻ ഉള്ള ചെരുപ്പെടുത്തത്.... അവൾക്കു ഹൈറ്റ് ഇല്ലങ്കിലും അവൾ ഇന്നുവരെ ഹീൽ ഉള്ള ചെരുപ്പിട്ടു ഞാൻ കണ്ടട്ടെ ഇല്ലാ.... ഇന്നു ഇവൾക്കിട്ടൊരു പണി കൊടുത്തിട്ടു തന്നെ കാര്യം..... ഉണ്ണിയേട്ടാ..... ഈ ചെരുപ്പ് ഇട്ടില്ലേ കുഴപ്പം ഉണ്ടോ.... ഞാൻ കല്യാണ സാരിയുടെ കൂടെ ഇട്ട ആ ചെരുപ്പില്ലേ അത് പോരെ.... പറ്റില്ല... നീ ഈ ചെരുപ്പ് തന്നെ ഇടണം....... ഉണ്ണിയേട്ടാ.... ഓഹോ.... എന്തൊരു സ്നേഹം.... (ആധി ) ആര് പറഞ്ഞു എനിക്ക് ഉണ്ണിയേട്ടനോട് സ്നേഹം ഇല്ലാന്ന്....... ഉണ്ണിയേട്ടാ ഞാൻ ഇന്നുവരെ ഈ ചെരുപ്പൊന്നും വാങ്ങിയിട്ടില്ല... അതുകൊണ്ട് തന്നെ ഇതൊന്നും ഇട്ടോണ്ട് നടക്കാൻ എനിക്ക് അറിയത്തില്ലാ..... ഇനി അറിയണമല്ലോ...... ഈ ആദിത്യന്റെ ഭാര്യ ആയി നീ ഈ വീട്ടിൽ ഉള്ളപ്പോൾ ഇങ്ങനെ ഒക്കെ വേണം..... ഉണ്ണിയെട്ടാ... plz....... ച്ചി.... നിർത്തടി അവിടെ ഒരു ഉണ്ണിയേട്ടൻ....

നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞാട്ടൊണ്ട്... ആധി... ആദിത്യൻ.... അങ്ങനെ വിളിച്ചോളണം.... മോള് ആ ചെരുപ്പ് അങ്ങോട്ട്‌ ഇട്ടേ.... ഞാൻ പഠിപ്പിച്ചു തരാം...... നീ ഇനി അനുഭവിക്കാൻ പോകുന്നതേ ഉള്ളു ഗായത്രി... പകയെറിയുന്ന കണ്ണുകളോടെ അവൻ പറഞ്ഞു..... ഇയാളെ കൊണ്ടു വലിയ ശല്യം ആണല്ലോ..... എന്തെങ്കിലും ആകട്ടെ എന്ന് കരുതി ഞാൻ അവിടെ കിടന്ന ഒരു കസേരയിൽ ഇരുന്നു ചെരുപ്പ് ഇട്ടു..... ഇനി എങ്ങനെ എണീക്കും..... ചെരുപ്പ് ഇട്ടില്ലേ... ഇനി എണീറ്റു നടക്കു.... നിന്റെ ഉണ്ണിയേട്ടൻ ഒന്ന് കാണട്ടെ.... (ആധി ) ഇങ്ങേരെ ഇന്നു ഞാൻ കൊല്ലും... അതും മനസ്സിൽ പറഞ്ഞു ഞാൻ പതിയെ എണീറ്റു...... പതിയെ മുന്നോട്ടു നടന്നു..... ഒരു സ്റ്റെപ് മുന്നോട്ടു വെച്ചപ്പോൾ തന്നെ കാലു വേദനിക്കാൻ തുടങ്ങി..... പിന്നെയും നടന്നപ്പോളേക്കും കാലു വളഞ്ഞു ഞാൻ പുറകിലേക്ക് പോയി..... കണ്ണടച്ച് തുറന്നതും ഞാൻ വായുവിൽ ഉയർന്നു നില്കുന്നു.......... ഡീ...... അലർച്ച കേട്ടപ്പോൾ ഒന്ന് മനസിലായി... ഞാൻ വായുവിൽ ഉയർന്നു നിന്നതല്ല അങ്ങേര് എന്നെ താങ്ങി നിർത്തിയതാണെന്നു......

. ഞാൻ തല തിരിച്ചു അയാളെ നോക്കി..... ഉണ്ണിയേട്ടൻ എന്തിനാ എന്നെ പിടിച്ചു നിർത്തിയത്.... ഞാൻ മനസ്സിൽ ഓർത്തു ഇപ്പൊ നിനക്ക് ഒരു തോന്നൽ ഉണ്ടാകും ഞാൻ എന്തിനാ നീ വീഴാൻ പോയപ്പോൾ കേറി പിടിച്ചത് എന്ന്.... ഇവിടെ അല്ല നീ വീഴണ്ടത്..... താഴേ പാർട്ടി നടക്കുമ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച നീ വീഴണ്ടത്....... എന്നും പറഞ്ഞു അവളെ നേരെ നിർത്തി..... ഉണ്ണി തിരിഞ്ഞതും അവൾ ആ ചെരുപ്പ് എടുത്തു ഒരേറു വെച്ചു കൊടുത്തു..... ഡീ.... നീ ആ ചെരുപ്പേന്തിനാ വലിച്ചെറിഞ്ഞത്... 😠😠😠😠.... ഓ അതിന്റെ ആവശ്യം ഇല്ലാ... ഒന്നാമതെ എനിക്ക് നീളം ഇല്ലാ.... പിന്നെ ഗൗൺ അങ്ങ് പാതാളം വരെ കിടക്കുന്നൊണ്ട് ഞാൻ ചെരുപ്പ് ഇട്ടട്ടൊണ്ടോ ഇല്ലിയോ എന്നൊന്നും ആരും നോക്കില്ല.....ഉണ്ണി തിരിച്ചു എന്തെങ്കിലും പറയുന്നതിന് മുൻപ് ഞാൻ അവിടുന്ന് ഇറങ്ങി ഓടി........ താഴേക്കു ചെന്നതും എല്ലാവരും അവിടെ ഉണ്ടായിരുന്നു..... ഗായു... എന്താ ഇത്രയും താമസിച്ചത് അവനുമായി വാഴക്കായിരുന്നോ നീ... (അരുൺ ) ഏയ്... അല്ല ചേട്ടാ....... 😁😁 നിന്റെ ചിരി കാണുമ്പോളെ മനസിലാകുന്നുണ്ട്... 😔

കുറച്ചു കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നും എല്ലാരും വന്നു ഉണ്ണിയും അങ്ങോട്ടേക്ക് വന്നു.... അവൾ അവനെ ഒന്ന് നോക്കി... തിരിച്ചു അവനും രൂക്ഷമായി ഒന്ന് നോക്കി..... ആധി അവരോടു ഭയങ്കര സ്നേഹത്തോടെ പെരുമാറി.. എന്റെ വീട്ടുകാരോട് നല്ല രീതിയിൽ അഭിനയിക്കുന്നുണ്ട്... എന്നോടോ കാട്ടുപോത്തിന്റെ സ്വഭാവം...(ഗായു ) പാർട്ടി നല്ല രീതിയിൽ മുന്നോട്ടു പോയി..... അച്ഛനും അമ്മയും ഏട്ടനും ഇറങ്ങാൻ നേരം എനിക്ക് ഭയങ്കര വിഷമം ആയി ഞാൻ ഒരുപാട് കരഞ്ഞു... അവർക്കും നല്ല വിഷമം ഉണ്ടെന്നു മനസിലായി.... എല്ലാവരും പോയി കഴിഞ്ഞതും ഞാൻ നേരെ റൂമിലേക്ക്‌ പോയി.... എത്ര ദിവസം ആയി ഒന്ന് ഉറങ്ങിയെട്ടു... ഇന്നെങ്കിലും ഒന്നുറങ്ങണം..... ഞാൻ റൂമിൽ കയറി ബെഡിൽ ചെന്നു കിടന്നു... ഒന്ന് മയങ്ങി വന്നതും വീണ്ടും ആരോ ഡോറിൽ മുട്ടി..... ഞാൻ ചെന്നു കതകു തുറന്നു.... അമ്മ.... എന്താമ്മേ...... കൊള്ളാം... എന്റെ പൊന്നുമോള് ഈ ഡ്രെസ്സും മാറ്റിയില്ല.... അല്ലെ..... ഒറക്കം വന്നപ്പോ..... ഹമ്.... ഇന്നാ മോളെ..... ഇതെന്തിനാ അമ്മേ....... ഇതൊക്കെ ഓരോ ചടങ്ങല്ലേ മോളെ.... ഇന്നാ....

ഞാൻ അമ്മയുടെ കയ്യിൽ നിന്ന് അത് വാങ്ങി... എന്തുവാണെന്നല്ലേ.... ഒരു ഗ്ലാസ്സിൽ അമ്മ പാല് കൊണ്ടു വന്നതാ..... എന്ന മോള് ചെന്നു ഈ ഡ്രെസ് ഒക്കെ മാറു.... അമ്മ പോവാ..... അമ്മ പോയതും ഞാൻ മുറിയിൽ കയറി.... കയ്യിലിരുന്ന പാലിലേക്കു ഒന്ന് നോക്കി..... ഞാൻ രാത്രിൽ പാല് കുടിക്കുന്ന സ്വഭാവം ഇല്ലാ... എന്നാലും അങ്ങേര് ഇതിപ്പോ കുടിക്കേണ്ട... ഒറ്റ വലിക്കു ഞാൻ തന്നെ അത് കുടിച്ചു....... ഡ്രെസ്സ് ഒക്കെ മാറി വീണ്ടും ഉറക്കത്തെ കൂട്ട് പിടിച്ചു..... ഡീ... ആരുടെയോ അലർച്ച കേട്ടു ഞാൻ കണ്ണു തുറന്നു... ആരാടാ ഈ പാതിരാത്രിയിൽ അലാറം ഫിറ്റ്‌ ചെയ്യ്തത്...... (ഗായു ) നിന്റെ അപ്പുപ്പൻ..... (ആധി ) അങ്ങേര് ചത്തു പോയി..... സ്വന്തം അപ്പൂപ്പനെ പറഞ്ഞട്ടും അവൾക്കൊന്നുല്ലാ.... ഇങ്ങനെയും ഉണ്ടോ ജന്മങ്ങൾ......... ഞാൻ കണ്ണു അമർത്തി ഒന്ന് തിരുമ്മി ..... കണ്ണു തുറന്നതും മുന്നിൽ രാവണൻ... അതെ അയാള് തന്നെ.... എന്റെ രാവണ.... ഇപ്പൊ രാത്രി ആയില്ലേ... ഇനി രാവിലെ അടി ഇടാമ് എനിക്കുറക്കം വരുന്നു... എന്നും പറഞ്ഞു ഞാൻ വീണ്ടും ബെഡിലേക്കു കിടന്നു...... തലവഴി പുതപ്പും ചൂടി......

. ആരാടി നിന്റെ രാവണൻ.... ഹോ അപ്പൊ രാമൻ ആരാടി...... ആ രാമൻ ഏതാണെന്നു ഒന്ന് കാണിച്ചു തന്നാൽ തിരിച്ചു അവിടെ തന്നെ കൊണ്ടാക്കിയേക്കാം..... എനിക്ക് ഈ സീതയെ ചുമന്നോണ്ട് നടക്കണ്ടല്ലോ..... (ആധി ) രാമൻ ആരാണെന്നു അറിയുന്നതിന് മുന്നേ രാവണൻ എന്നെ കല്യാണം കഴിച്ചില്ലേ... കുറച്ചു കൂടി ഞാൻ വെയിറ്റ് ചെയ്തിരുന്നങ്കിൽ എന്റെ രാമൻ എന്നെ തേടി വന്നേനെ.... (ഗായു ) ഇവൾക്ക് ഉറക്കത്തിൽ പ്രാന്ത് കൂടുന്നതാ.... ഡീ... നീ എണീക്കുന്നുണ്ടോ..... ഗായു ഒന്നും മിണ്ടില്ല..... ശെരി... നീ ബെഡിൽ കിടന്നോ..... ഇതു എന്റെ കട്ടില.... ഇതിൽ എന്തു സാധനം വെച്ചാലും അതിന്റെതാ....... എനിക്കിഷ്ടം ഉള്ളത് ഞാൻ അതിനെ ചെയ്യും......(ആധി ) ഗായത്രി യുടെ ഭാഗത്തു നിന്നും ഒരനക്കവും കേട്ടില്ല..... നിന്നെ ഇന്നു.... അവൻ ഷർട്ടിന്റെ ബട്ടൺ അഴിക്കാൻ തുടങ്ങി.... ഷിർട്ടിന്റെ കൈ ഒന്ന് കൂടി കെറ്റി വെച്ചു..... ഇവളെ കാട്ടിലെന്നു എണീപ്പിക്കാൻ ഇതല്ലാതെ വേറെ വഴി ഇല്ലാ..... ഡീ............ നിന്നെ..... ഞാൻ അവളുടെ അടുത്ത് പോയി ഇരുന്നു.... അവൾ ചൂടിയ പുത്തപ്പെടുത്തതും.......... 😳😳😳😳😳

ഇവൾ ഉറങ്ങിയോ......... ഈ ഉറങ്ങി കിടക്കുന്നവളുടെ മുന്നിലാണോ ഞാൻ ഇത്രയും പ്രഹസനം കാഴ്ച വെച്ചത്.... ഞാൻ അവിടെ ഇരുന്നു കൊണ്ടു തന്നെ തലയ്ക്കു കൈ വെച്ചു...... എനിക്കാണേൽ കട്ടിലെ കിടന്നില്ലങ്കിൽ ഉറക്കവും വരില്ല.... പുല്ലു........ ഡീ ഗായു... എണീക്കടി....... എവിടെ കേൾക്കാൻ..... കൂർക്കം വലിയുടെ ഒരു കുറവ് മാത്രമേ ഉള്ളു..... ഇവളുടെ കിടപ്പു കണ്ടാൽ തോന്നും ഈ കട്ടിലിൽ ഒരേക്കർ സ്ഥലം ഉണ്ടെന്നു.......... ഇവൾക്ക് ഇത്തിരി നീങ്ങി കിടന്നുടെ........ അറ്റ്ലീസ്റ്റ് ആ കട്ടിലിന്റെ അറ്റത്തോട്ടെങ്കിലും...... മുറിയിൽ ഇരുന്ന പാ ഇന്നു രാവിലെ ആ നാറി അരുൺ എടുത്തു മാറ്റി... കള്ള പന്നി...... ഇനി ഒറ്റ വഴിയേ ഉള്ളു..... ഞാൻ എണീറ്റു നിന്നു ഉടുത്തിരുന്ന മുണ്ട് ഒന്ന് മടക്കി കുത്തി...... അവളെ കട്ടിലിൽ നിന്നും ഞാൻ എടുത്തു..... കുട്ടി പിശാശിനു നീളം ഇല്ലന്നെ ഉള്ളു അത്യാവശ്യം വെയിറ്റ് ഒക്കെ ഉണ്ട്....... ഞാൻ കട്ടിലിന്റെ ഒരു സൈഡ് ഇൽ അവളെ കൊണ്ടു കിടത്തി..... എന്റെ അമ്മോ.... നടു ഒടിഞ്ഞു...... എടി അഹങ്കാരി.... നീ എനിക്കിട്ടു പണി തന്നതാ ഇല്ലിയോ....

ആ ചെരുപ്പ് നിന്നെ കൊണ്ടു ഇടിപ്പിച്ചതിനു..... എല്ലാം പോട്ടെ ഇവളെ ഉറക്കത്തിൽ ആരെങ്കിലും പൊക്കിക്കൊണ്ട് പോയാൽ പോലും ഇവളറിയത്തില്ല.... കണ്ടില്ലേ പൊത്തു ഉറങ്ങുന്നത് പോലെ ഉറങ്ങുന്നത്..... ഞാൻ ചെന്നു മറ്റേ സൈഡിൽ കിടന്നു... കുറച്ചു കഴിഞ്ഞപ്പോൾ ദേഹത്തേക്ക് എന്തോ വീഴുന്നത് പോലെ..... കണ്ണു തുറന്നു നോക്കിയപ്പോളാ മനസിലായത്.... അവളുടെ കാലുകൾ.... ഒറ്റ ഏറു വെച്ചു കൊടുത്തു.... ഉറങ്ങാനും സമ്മതിക്കില്ല....... കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഉറക്കത്തെ കൂട്ട് പിടിച്ചു..... ഇടയ്ക്കു വെള്ളം കുടിക്കാൻ എണീറ്റപ്പോൾ പെണ്ണ് എന്തെക്കെയോ പറയുന്നു..... ഓ ഇവക്കു ഈ അസുഖവും ഉണ്ടായിരുന്നോ....... അവൾ എന്തുവാ പറയുന്നതെന്നറിയാൻ ഞാൻ അവളുടെ അടുത്ത് പോയി ഇരുന്നു..... അമ്മേ.... എനിക്ക് ഈ കല്യാണം വേണ്ട അമ്മേ...... എന്നെ കൊല്ലും...കൊല്ലും ഉണ്ണിയേട്ടൻ......... അമ്മേ..... അമ്മേ..... സ്വപ്നത്തിൽ ആണെന്ന് തോനുന്നു... പറഞ്ഞു തീർന്നതും അല്ല പെണ്ണ് കിടന്നു കയ്യിട്ടടിക്കാൻ തുടങ്ങി... കണ്ണിൽ നിന്നും കണ്ണു നീർ ഒഴുകി വരുന്നു.... ഇയ്യോ... ഇവളുടെ കൂടെ കിടന്നാൽ ചിലപ്പോൾ അവളെന്നെ കൊന്നെന്നിരിക്കും... അതിനു മുൻപ് ഒരു കപ്പ്‌ വെള്ളം കോരി ഒഴിക്കാം... എന്നും പറഞ്ഞതും ....

പെട്ടെന്ന് അവൾ എന്നെ കെട്ടിപിടിച്ചു.......... അമ്മേ... എന്നും പറഞ്ഞു കരയുവാ... ഡീ....... 😠😠😠😠😠😠 കണ്ണു തുറന്നതും ഞാൻ ഉണ്ണിയേട്ടനെ കെട്ടി പിടിച്ചു ഇരിക്കുന്നു...... എന്താടി... ഇതൊക്കെ...... ഇതൊക്കെ...... (ഗായു ) ഓ ഒന്നും അറിയത്തിലായിരിക്കും.... നീ എന്തൊക്കെ ആടി വിളിച്ചു കൂവിയത്.... അത്.... വീട് മാറി കിടന്നോണ്ട...... സോറി... ഉണ്ണി ഏട്ടാ...... അതും പറഞ്ഞു ഞാൻ വീണ്ടും കിടന്നു..... ഡീ ഇന്നൊരു രാത്രി നീ ഈ കട്ടിലിൽ കിടന്നോ... നാളെ എവിടന്നു വെച്ചാൽ പോയി കിടന്നോളണം...... ഞാൻ ഓക്കേ... എന്ന് തലയാട്ടി..... കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പിന്നെയും കയറി കിടന്നു... ഇനി അടുത്തത് എന്താണാവോ... (ആധി ) എന്തായാലും അതു കഴിഞ്ഞു പിന്നെ അവളുടെ ഭാഗത്തു നിന്നും ഒരു അറ്റാക്ക് എനിക്ക് നേരെ ഉണ്ടായില്ല...... സമയം കടന്നു പോയി....... ഇന്നലത്തെ എന്റെ രാത്രി കാള രാത്രി ആയിരുന്നെന്നു തോനുന്നു..... രാവിലെ എന്നും എണീക്കുന്നതിനെ കാട്ടിലും ഒത്തിരി താമസിച്ച ഇന്നു എണീറ്റത്....... കണ്ണു തുറക്കാൻ പാവിച്ചതും നെഞ്ചിൽ എന്തോ എടുത്തു വെച്ചത് പോലെ.... കണ്ണു തുറന്നപ്പോൾ അവളുടെ തല....... കൈ രണ്ടും അപ്പുറത്തും ഇപ്പുറത്തും അവളുടെ ഒണക്ക തല എന്റെ നെഞ്ചിലും.... ഇനി എന്തൊക്കെ കാണണം എന്റെ ഭഗവാനെ.........

അവൾ ഒന്നും അറിഞ്ഞിട്ടില്ല എന്നെനിക്കു മനസിലായി.... എങ്ങനെ ആണന്നല്ലേ അമ്മാതിരി ഒറക്കമാ.... ക്ലോക്കിലേക്കു നോക്കിയപ്പോൾ സമയം 11മണി.... ആഹാ ബെസ്റ്റ് ഇങ്ങനെ പോയാൽ ഇവൾ വേൾഡ് റെക്കോർഡ് വരെ മേടിക്കും..... 24മണിക്കൂർ ഉറങ്ങി എന്നും പറഞ്ഞു..... ഉറങ്ങാൻ വേണ്ടി മാത്രം ജനിച്ചവൾ.... മറ്റുള്ളവരുടെ ഉറക്കം കളയാനും... 😒😒 ഡീ... ഗായത്രി....... എടി എണീക്കടി... 😠😠😠😠😠 ആരോ ചെവിക്കീഴിൾ കിടന്നു അലയിക്കുന്നത് കേട്ടാണ് രാവിലെ കണ്ണു തുറന്നത്... ആരാ ഡിസ്റ്റർബ് ചെയ്യുന്നത് എന്നറിയാൻ സൗണ്ട് വന്ന ഭാഗത്തേക്ക് നോക്കി.... കൊള്ളാം.. നല്ല ബെസ്റ്റ് കണി...... എന്താടി എന്റെ മുഖത്തിനൊരു കുഴപ്പം.... ഒരു കുഴപ്പവും ഇല്ലിയെ....... (ഗായു ) അല്ല ഇങ്ങേരുടെ തല എന്താ എന്റെ തലയുടെ മുകളിൽ..... ഡീ നീ എണീറ്റു മാറുന്നുണ്ടോ.... 😠... കൃഷ്ണ... പണി പാളി.... 😁😁😁😁😁 ഡീ നീ എന്തു ഓർത്തൊണ്ടടി എന്റെ നെഞ്ചിൽ തല വെച്ചത്...... അത് പിന്നെ.... ഉണ്ണിയേട്ടാ... ഞാൻ ഉറക്കത്തിൽ എങ്ങാണ്ട്..... ഓർമ ഇല്ലാ..... അഹ് ഓർമ കാണില്ല....

പെട്ടന്ന് കതകിൽ ആരോ മുട്ടി..... ഉണ്ണി . പിന്നെ ഒന്നും മിണ്ടില്ല..... കൃത്യ സമയത്തു ആരോ വന്നത് കൊണ്ടു ഞാൻ രക്ഷ പെട്ടു... ഉണ്ണിയേട്ടൻ ഇറങ്ങി വെളിയിലേക്കു പോയി..... ഞാൻ നേരെ ഉറങ്ങാനും.... 😁😁😁 ഉറക്കം വരുന്നുണ്ട... സത്യായിട്ടും.... 😁(ഗായു ) വെളിയിലേക്കു ഇറങ്ങിയതും അരുൺ വന്നു എന്നെ വിളിച്ചു കൊണ്ടു പോയി.... താഴേക്കു ചെന്നപ്പോൾ റിലേറ്റീവ്സ് ഒക്കെ പോകാൻ നിൽക്കുന്നു.... എല്ലാവരും ആക്കിയ ഒരു ചിരിയും.... ഉണ്ണിയെ നോക്കിയ ഞങ്ങൾ ഇരുന്നത്.... (ഏതോ ഒരു അങ്കിൾ ) എല്ലാവരുടെയും മുഖ #📙 നോവൽ ത്തെ ആ വളിച്ച ചിരിയുടെ കാരണം എനിക്ക് മനസിലായി..... പത്തു പതിനൊന്നു മണി വരെ കിടന്നു ഉറങ്ങിയാൽ ഇതല്ല ഇതിനപ്പുറം കാണേണ്ടി വരും.... എന്നാൽ ഞങ്ങൾ ഇറങ്ങുവാ... ഗായത്രി മോളോട് പറഞ്ഞേക്ക്.... പിന്നെ എല്ലാവരെയും പറഞ്ഞു വിടാൻ ഉള്ള തിരക്കായിരുന്നു.... അതു കഴിഞ്ഞു റൂമിലേക്ക്‌ ചെന്നപ്പോൾ കണ്ടത്.... അവൾ ദേ വീണ്ടും കിടന്നു ഒരുങ്ങുന്നു.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story