ഗായത്രി: ഭാഗം 26

gayathri arya

എഴുത്തുകാരി: ആര്യ

ഞാൻ നേരെ ജഗ്ഗും അതിൽ വെള്ളവും ആയി അവളുടെ അടുത്തേക്ക് ചെന്നു.... തലവഴി ഒഴിക്കാൻ പാവിച്ചപ്പോളാ എനിക്ക് ഒന്നു മനസിലായത്.... ആ കഴുത എന്റെ കട്ടിലില് അല്ലെ കിടക്കുന്നെ അവളുടെ തലയിൽ ഞാൻ ഈ വെള്ളം ഒഴിച്ചാൽ എന്റെ പുതപ്പും ബെഡും ഒക്കെ നനയില്ലെ..... വേണ്ട ആധി.. വേണ്ട... ഞാൻ ജെഗ്ഗു എടുത്തു മാറ്റി.... അവളെ വിളിക്കാൻ തന്നെ പാവിച്ചു... ഡീ ഗായത്രി.... ഡീ... 😠😠😠 എന്താ...... ഉണ്ണിയേട്ടാ... ഒഴിക്കുന്നില്ലേ.... ഒഴിക്കനോ.... എന്തു ഒഴിക്കുന്ന കാര്യമാ നീ പറയുന്നേ.... (ആധി, ) വെള്ളം..... ഞാൻ കണ്ടു വെള്ളവും ആയി വരുന്നത്... ഓഹോ... അപ്പൊ നീ ഉണർന്നു കിടന്നിട്ടാണോടി എന്നെ കൊണ്ടു ഇത്രയും അലറിപ്പിച്ചത്..... അതിനു ഞാൻ നിങ്ങളോട് പറഞ്ഞോ അലറാൻ.... നിങ്ങൾ അലറി... അത് നിങ്ങളുടെ ഇഷ്ടം എനിക്കൊന്നും ചെയ്യാൻ പറ്റില്ല... അതും പറഞ്ഞു ഞാൻ ബെഡിൽ നിന്നും എണീറ്റു.... എന്ന ഇന്നു തൊട്ടു മോള് താഴേ കിടന്നാൽ മതി.... കട്ടിലിൽ കിടക്കുമ്പോളാ നിനക്കു സമയത്ത് എണീക്കാൻ വയ്യാത്തത്.....

താഴേ ആകുമ്പോ കൃത്യം രാവിലെ തന്നെ എണീറ്റോളും ...... ഓ... ശെരി.. രാവണ.... രാവണൻ നിന്റെ.... 😠😠😠 എന്തെങ്കിലും പറഞ്ഞയിരുന്നോ... (ഗായു ) അഹ് പറഞ്ഞു.... പതിനൊന്നു മണി ആയില്ലേ ഇനി എങ്കിലും പോയി പല്ല് തെക്ക്... വാ നാറിയറ്റു വയ്യ..... ഓ തമാശ.... (ഗായു ) അല്ല സീരിയസ് ആ..... (ആധി ) ആണോ.... ഞാൻ അറിഞ്ഞില്ലായിരുന്നു... (ഗായു ) ഇപ്പൊ അറിഞ്ഞല്ലോ..... പോയി കുളിച്ചട്ടു താഴേക്കു വാടി..... (ആധി,) ഉണ്ണി പോയതും ഗായു കുളിക്കാൻ കയറി.... കുളിച്ചിറങ്ങി ഞാൻ താഴേക്കു ചെന്നു... അവിടെ ആരേം കണ്ടില്ല... എല്ലാരും ഇതെവിടെ പോയി... ആലോചിച്ചു നിന്നപ്പോളാ അമ്മ അടുക്കളയിൽ നിന്നും ഇറങ്ങി വന്നത്.... കൊള്ളാം... ഇപ്പോളാണോ എണീറ്റത്.... അമ്മേ കുറച്ചു ദിവസായി ശെരിക്കും ഒന്നും ഉറങ്ങിയട്ടു... ഇന്നലയ ശെരിക്കും ഒന്നു ഉറങ്ങിയത്..... എന്റെ മോള് എത്ര നേരം വേണമെങ്കിലും ഉറങ്ങിക്കോ...

അല്ല ഉണ്ണി മോളോട് ദേഷ്യത്തിൽ ആയിരുന്നോ... അതെ എന്ന് പറയാൻ പാവിച്ചതാ... അപ്പോള ഇന്നലെ ആ മരക്കഴുത എന്നോട് പറഞ്ഞതൊക്കെ ഓർമ്മ വന്നത്.... വീട്ടിൽ എല്ലാവരുടെയും മുന്നിൽ മാതൃക ദമ്പതികൾ ആയി അഭിനയിക്കണം എന്നൊക്കെ..... ഞാൻ ഇവിടെ എങ്ങനെ പ്രെഫോമെൻസ് കാഴ്ച വെക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമല്ലോ ആ ആധി എന്റെ വീട്ടുകാരുടെ മുന്നിലും..... പിന്നെ അതികം ആലോചിക്കാൻ നിന്നില്ല.... അയ്യോ... അമ്മേ... അമ്മ പറഞ്ഞത് സത്യമാ ഉണ്ണിയേട്ടന് എന്നെ ഇഷ്ടമൊക്കെയാ.... ഇന്നലെ രാത്രിയിൽ എന്നോട് എന്തൊരു സ്നേഹം ആയിരുന്നെന്നു അറിയാമോ.... അമ്മയെയും അച്ഛനെയും ഒക്കെ ഇത്രയും വിഷമിപ്പിച്ചതിനു ഭയങ്കര കരച്ചിൽ ആയിരുന്നു... കണ്ടിട്ട് എനിക്ക് പോലും സഹിക്കാൻ പറ്റിയില്ല..... ********--*********

മുറിയിലേക്ക് പോകാൻ വേണ്ടി സ്റ്റെപ്പിന് അടുത്ത് വന്നപ്പോളാ അമ്മ അവളോട്‌ ഓരോന്നും ചോദിക്കുന്നത് കേട്ടത്... അവൾ എന്തുവാ പറയുന്നത് എന്നറിയാൻ ഞാൻ ഒളിച്ചു നിന്നു കേട്ടു...... ഇന്നിവള് എല്ലാം കൊളമാക്കുമെന്ന തോന്നുന്നത് അമ്മാതിരി തള്ള തല്ലുന്നത്..... **************** അമ്മേ... അമ്മ നോക്കിക്കോ അമ്മേടെ പഴയ ഉണ്ണിയെ ഞാൻ തിരികെ തരും... (ഗായു ) എനിക്കറിയാം... മോളെ അവനു നിന്നോട് സ്നേഹം ഒക്കെ ഉണ്ടാവും എന്ന്..... (ലക്ഷ്മി ) കോപ്പ.... ഈ ജന്മം അവളോട്‌ എനിക്ക് സ്നേഹം ഉണ്ടാവില്ല, (ആധി ) മോൾക്കറിയാമോ... മോളെ കണ്ടതു മുതല എന്റെ ഉണ്ണിയെ പഴയ രീതിയിൽ കുറച്ചെങ്കിലും ഞങ്ങൾക്ക് കിട്ടിയത്..... മോളോട് അവൻ വഴക്കിടുമ്പോളും ഒക്കെ ഞങ്ങളുടെ പഴയ ഉണ്ണിയെ തിരികെ കിട്ടുന്ന പോലെ ആയിരുന്നു...അതുകൊണ്ട് തന്നെയാ മുത്തശ്ശി മോളെ തന്നെ ഉണ്ണീടെ പെണ്ണായി ഇവിടെ കൊണ്ടു വരണം എന്ന് വാശി പിടിച്ചതും.... . (ലക്ഷ്മി ) ഏതു നേരത്താണോ ഇവളോട് വഴക്കിടാൻ തോന്നിയത്... (ആധി,) എടി ഗായു.. നീ നിനക്കുള്ള കുഴി നീ തന്നെ കുഴിച്ചല്ലോടി മഹാപാപി...

(ഗായു ) അമ്മ പറഞ്ഞതിനൊക്കെ ഞാൻ ഒന്നു ഇളിച്ചു കൊടുത്ത്.... അഹ്... പറഞ്ഞു നിന്നു സമയം പോയി മോള് ചെന്നു ഉണ്ണിയെ വിളിച്ചു കൊണ്ടു വാ.... അമ്മ ഭക്ഷണം എടുത്തു വെക്കാം... നിങ്ങള് രാവിലെയും ഒന്നും കഴിച്ചില്ലല്ലോ..... (ലക്ഷ്മി ) ശെരി... അമ്മേ... അമ്മയോട് അതും പറഞ്ഞു തിരിഞ്ഞു... അമ്മ അടുക്കളയിലേക്കും പോയി.... ഇനി അങ്ങേരെ ഞാൻ ഇതെവിടെ പോയി കണ്ടു പിടിക്കുവോ എന്തോ.... കുറച്ചങ്ങോട്ടു മാറിയപ്പോൾ ആരോ എന്റെ കയ്യിൽ പിടിച്ചു വലിച്ചു.... ഞാൻ കറങ്ങി ചെന്നു അയാളുടെ മുന്നിൽ നിന്നു...... അപ്പൊ നിനക്കു അഭിനയിക്കാനും അറിയാം ഇല്ലേ.... അവളുടെ മുഖത്തു പാറി കിടന്ന മുടി അവൻ ഒരു കയ്യാൽ ഒതുക്കി വെച്ചു കൊണ്ടു പറഞ്ഞു............... എങ്ങനെ അഭിനയിക്കാതെ ഇരിക്കും... നിങ്ങള് പറഞ്ഞത് പോലെ നമ്മൾ ഇനി മുതൽ മാതൃക ദമ്പതികൾ അല്ലെ.... അപ്പൊ ഇനി ഉണ്ണിയേട്ടൻ ഈ ഗായുവിന്റെ അടുത്ത് നിന്നും ഇതുപോലെ ഉള്ള കാര്യങ്ങൾ പ്രേതീക്ഷിക്കാം..... (ഗായു ) ഹും.... അവൻ അവളെ ഒന്നും പുച്ഛിച്ചു ചിരിച്ചു.... 😒...

എത്ര നാളത്തേക്കാ ഗായത്രി ഇതൊക്കെ.... നീ അഭിനയിച്ചോ.... . അഭിനയിച്ചു... അഭിനയിച്ചു.... ഒടുക്കം നീ എല്ലാവരുടെയും മനസ്സിൽ കയറി പറ്റും.... പക്ഷെ ഈ ആധിയുടെ മനസ്സിൽ മാത്രം നീ വട്ട പൂജ്യം മാത്രമാ... ഗായത്രി........ ഉണ്ണിയേട്ടാ.... ഇതൊക്കെ ഏട്ടന്റെ വെറും തോന്നൽ മാത്രമാ...... ചിലപ്പോ ഞാൻ ദേ ഈ ഹൃദയത്തിലും കേറിയേക്കാം.....അതിനും എനിക്ക് കഴിയും പക്ഷെ വേണ്ട..... കാരണം എന്താണെന്നു അറിയുവോ ഉണ്ണിയേട്ടന്...... കാരണം എനിക്ക് നിങ്ങളോട് ഒരു ചുക്കും തോനിയട്ടില്ല.... ഇനി ഒട്ടു തോന്നുകയും ഇല്ലാ....... മോളെ.... ഗായത്രി...... (ലക്ഷ്മി ) അയ്യോ... അമ്മ വിളിക്കുന്നു... അപ്പൊ ശെരി... ഏട്ടൻ കഴിക്കാൻ വാ.... അവൾ നാണത്തോടെ അവന്റെ മുഖത്തൊരു തട്ടും കൊടുത്തു ഓടി..... ഇവൾ ഇതേതു ജന്മം ആണോ... എന്തോ...... (ആധി, ) അവൾ പുതിയ ഇനം സങ്കര ഇനത്തിൽ പെട്ടതാടാ...... (അരുൺ ) ആ വൃത്തികെട്ട ശബ്‌ദം വന്ന ഭാഗത്തേക്ക്‌ ഞാൻ നോക്കി..... ഡാ നാറി നിനക്ക് ഈ ഒളിഞ്ഞുനോക്കെ ഉള്ളോ പരുപാടി... (ആധി )

അയ്യോ ഒളിഞ്ഞു നോക്കാതിരിക്കാൻ നിങ്ങള് രണ്ടാളും ഇവിടെ ഉമ്മ വെച്ചോണ്ടിരുക്കുവൊന്നും അല്ലല്ലോ..... വഴക്കിടാൻ അടുത്ത കാരണം തിരഞ്ഞോണ്ടിരിക്കുവല്ലായിരുന്നോ......... (അരുൺ ) ഡാ കല്യാണം കഴിഞ്ഞു ഇനി എങ്കിലും രണ്ടിനും സ്നേഹത്തോടെ ഒന്നും കഴിഞ്ഞൂടെ..... ആരെ...അവളെ സ്നേഹിക്കനോ.... നടന്നത് തന്നെ..... (ആധി ) എന്റെ ആധി നിന്നോട് പറഞ്ഞു പറഞ്ഞു എന്റെ വായിലെ വെള്ളം വറ്റുന്നതല്ലാതെ ഒരു പ്രേയോജനവും ഇല്ലാന്ന് എനിക്ക് മനസിലായി...... എന്തായാലും നീ വാ ഫുഡ്‌ കഴിക്കാം.... നീ ഒക്കെ വരാത്തത് കൊണ്ടു ഞാൻ രാവിലെ ഒന്നും കഴിച്ചില്ല..... (അരുൺ ) ആര് കഴിച്ചില്ലാന്നു... (ആധി )..😳 അല്ല കുറച്ചേ കഴിച്ചുള്ളൂ എന്ന്.... 🤣(ആരുൺ ) അരുൺ ആധിയേയും കൊണ്ടു ഫുഡ്‌ കഴിക്കാൻ വന്നിരുന്നു.... അപ്പോഴേക്കും ഗായത്രി മുത്തശ്ശിയെയും അങ്ങോട്ട് കൊണ്ടു വന്നു..... ആധിയുടെ അച്ഛൻ ഓഫീസിൽ പോയിരുന്നു.... ഗായത്രി യും ലക്ഷ്മി യും കൂടി ചേർന്ന് ഭക്ഷണം എല്ലാം എടുത്തു വെച്ചു......

അമ്മേ.... അമ്മ ഇരുന്നോ... ഞാൻ എല്ലാവർക്കും വിളമ്പി തരാം........ (ഗായത്രി ) അതൊന്നും വേണ്ട എന്റെ മോള് ഇന്നലെ ഇങ്ങോട്ട് വന്നതല്ലേ ഉള്ളു... ഇന്നു അമ്മ എല്ലാവർക്കും വിളമ്പി കൊടുത്തോളം... മോള് ഇരിക്കെ..... ലക്ഷ്മി അതു പറഞ്ഞപ്പോ ഗായത്രി കഴിക്കാൻ ഇരുന്നു..... ആധിയുടെ അടുത്ത് തന്നെ ഇരുന്നു... ഇതു കണ്ടതും ആധി ഒന്നു കണ്ണുരുട്ടി കാണിച്ചു.... അപ്പോൾ അവൾ എല്ലാവരും ഉണ്ടെന്നു കണ്ണു കൊണ്ടു കാണിച്ചു..... ഓ അഭിനയം..... ഇനി എല്ലാവരുടെയും മുന്നിൽ അഭിനയിക്കുന്നത് കൊണ്ടു.... ഇവളെ കൊണ്ടു ഇങ്ങനെ ഉള്ള ശല്യം ഉണ്ടാകും അല്ലോ എന്ന് കരുതിയപ്പോൾ ഒരു സമാധാന കുറവ്.... ഹ.... ഇനി പറഞ്ഞിട്ടു എന്താ കാര്യം... (ആധി ) എല്ലാവരും ഫുഡ്‌ കഴിച്ചു തുടങ്ങി....... കേട്ടോ ആധി....... നിങ്ങൾ തമ്മിൽ ഇപ്പൊ ഒരു വഴക്കും ഇല്ലാന്ന് ഞാൻ അമ്മയോട് (മുത്തശ്ശിയോട് )പറഞ്ഞു... അമ്മയ്ക്ക് ശെരിക്കും സന്തോഷം ആയി,....(ലക്ഷ്മി ).............. ആധി അതിനൊന്നു ചിരിക്കുക മാത്രം ചെയ്യ്തു ..... ഉണ്ണി...... എന്താ മുത്തശ്ശി.....

എനിക്ക് ഇനി ഒരു ആഗ്രഹം കൂടി മാത്രമേ ഉള്ളൂ ... നിങ്ങൾ രണ്ടു പേരും എനിക്കത് സാധിച്ചു തരണം.... (മുത്തശ്ശി, ) എന്താ മുത്തശ്ശി... എന്താണെങ്കിലും പറഞ്ഞോളൂ......... (ആധി ) എന്റെ കണ്ണടയുന്നതിനു മുൻപ്.... എനിക്ക് എന്റെ ഉണ്ണിയുടെ കുഞ്ഞിനെ കാണണം... അതികം താമസിക്കാതെ എന്റെ കയ്യിലേക്ക് നിങ്ങൾ രണ്ടു പേരും നിങ്ങളുടെ കുഞ്ഞിനെ വെച്ചു തരണം.... ആഹാ അത്രേ ഉള്ളോ...... ഉണ്ണി അതു പറഞ്ഞു കഴിഞ്ഞതും.... മുത്തശ്ശി എന്തുവാ പറഞ്ഞത് എന്ന് ശെരിക്കും ആലോചിച്ചത്.... 😳😳😳😳😳 പെട്ടെന്ന് അവനു ഇക്കിൾ വീഴാൻ തുടങ്ങി...... ഗായത്രി വായിലേക്ക് വെക്കാൻ എടുത്ത ചോർ കയ്യിൽ തന്നെ വെച്ചു കൊണ്ടു മുത്തശ്ശിയെ മിഴിച്ചു നോക്കി ഇരിക്കുവാ.... 😳 മോളെ...... (ലക്ഷ്മി ) അഹ്... എന്താമ്മേ....... ദേ ഈ വെള്ളം ഉണ്ണിക്കു കൊടുക്ക്‌........ അഹ്.... ശെരി അമ്മേ..... അവൾ വെള്ളം മേടിച്ചു ഉണ്ണിക്കു കൊടുത്തു .. അവൻ അതു വാങ്ങി കുടിച്ചു കൊണ്ടു അവളെ നോക്കി ......... അവള് ഒന്നു ഇളിച്ചു കൊടുത്തു... 😁 എന്താ ഞാൻ പറഞ്ഞത് നിങ്ങൾ കേട്ടോ .....

കേട്ടു മുത്തശ്ശി...ഞാൻ അതും പറഞ്ഞു പ്ലേറ്റിൽ നോക്കി ഇരുന്നു... ഇടയ്ക്കു ആ അരുണിനെ നോക്കിയപ്പോൾ അവൻ ഇരുന്നു ചരിക്കുന്നു.... തെണ്ടി..... ****-*********--** ചോറുണ്ട് കഴിഞ്ഞു ഞാൻ മുകളിലേക്ക് പോയി... പുറകെ അരുണും വന്നു.... ഈ മുത്തശ്ശിക്കു പ്രാന്താണോ... എങ്ങനെ എങ്കിലും അവളെ ഒന്നു ഒഴിവാക്കാൻ നോക്കുമ്പോളാ..... കുഞ്ഞികാലും കൊണ്ടു വന്നേക്കുവാ...... അതും പറഞ്ഞു ഞാൻ അരുണിനെ നോക്കി..... അവൻ ദേ നിന്നു ചിരിക്കുന്നു..... ഡാ ആദി സത്യായിട്ടും എനിക്ക് ചിരിക്കാതിരിക്കാൻ പറ്റുന്നില്ലടാ... (അരുൺ ) പട്ടി... (ആധി, ) നീ എന്തു വേണേലും വിളിച്ചോ... പക്ഷെ എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ലടാ.... (അരുൺ ) നിന്റെ മോന്തക്കിട്ട് ഒന്നും പൊട്ടിച്ചാൽ നീ ഈ അവിഞ്ഞ ചിരി ഒന്നു നിർത്തുവോ.... ആധി അതു പറഞ്ഞതും ഞാൻ ചിരി നിർത്തി... വെറുതെ എന്തിനാ എന്റെ മോന്തേടെ ഷേപ്പ് മാറ്റുന്നന്നത്.... (അരുൺ, ) മനുഷ്യൻ ഇവിടെ പ്രാന്ത് പിടിച്ചു നിൽക്കുവാ..... പറഞ്ഞു തീർന്നതും ഗായത്രി അങ്ങോട്ട് വന്നു....(ആധി ) എന്താടി.. ഉണ്ണിയേട്ടാ.....

മുത്തശ്ശി പറഞ്ഞതൊക്കെ കേട്ടാരുന്നോ.... .. 😍😍😍 അയ്യേ ഇവൾ ഇതെന്തിനാ കളം ഒക്കെ വരക്കുന്നത്... പോരാത്തതിന് അവളുടെ ഒരു നാണവും..... എന്താ... ഉണ്ണിയേട്ടന്റെ തീരുമാനം.... 😍😍😍(ഗായു ) തീരുമാനം അറിയണം അല്ലേടി നിനക്കു... മുറിയിലോട്ടു വാടി ഞാൻ അറിയിക്കാം.... ഞാൻ അതു പറഞ്ഞതും രണ്ടൂടി എന്നെ നോക്കുവാ... 😳😳 ഇവർ ഇനി ഞാൻ പറഞ്ഞത് എന്ത് അർത്ഥത്തിൽ ആണ് എടുത്തതെന്നാ....🙄🙄🙄🤔🤔🤔.. അയ്യേ.... ഞാൻ അതല്ല ഉദ്ദേശിച്ചത്... (ആധി ) നീ എന്തു ഉദ്ദേശിച്ചിട്ടായാലും ഇത്രയും വേണ്ടായിരുന്നു ആദി...അതും പറഞ്ഞു അരുൺ പോയി..... അവന്റെ ആ പോക്ക് കാണുമ്പോ അറിയാം... തലയിൽ നിന്നും കിളികൾ മുഴുവൻ പറന്നു പോയന്ന്..... ഡോ.... താൻ എന്തുവാടോ.... ഇപ്പം പറഞ്ഞത്.... ഞാൻ എന്തോ പറഞ്ഞെന്ന.... നീ ഒക്കെ ഞാൻ പറഞ്ഞത് വേറെ രീതിയിൽ എടുത്തിട്ട..... ഞാൻ നിന്നെ പോലെ വളഞ്ഞു ആലോചിച്ചില്ല.... അല്ലെ തന്നെ ഇത്രയും നേരം ഞാൻ അല്ലല്ലോ നിന്നു കളം വരച്ചതും നാണം കുണുങ്ങിതും ഒന്നും.... 😒 ഞാൻ അത്രയും പറഞ്ഞതും അവളു ചവിട്ടി തുള്ളി അങ്ങ് പോയി..... അയാളെ ഒന്നു കളിയാക്കാനാ ഞാൻ ഇത്തിരി നാണം കാണിച്ചത്... അതിപ്പോ എനിക്ക് തന്നെ വിനയായല്ലോ എന്റെ കൃഷ്ണ..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story