ഗായത്രി: ഭാഗം 27

gayathri arya

എഴുത്തുകാരി: ആര്യ

അവിടെ നിന്നു ഓരോന്നും ആലോചിച്ചു നിന്നപ്പോളാ അച്ഛൻ അങ്ങോട്ട് വന്നത്.... ആധി...... അഹ്... അച്ഛൻ... ഇതെപ്പോ വന്നു.... കുറച്ചു നേരം ആയി.....നിന്നോട് എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് ആധി... നീ എന്റെ കൂടെ പുറത്തേക്കു ഒന്നു വരാമോ..... അച്ഛൻ എന്തിനാ ഇങ്ങോട്ട് വന്നത്... അമ്മയോടോ അല്ലങ്കിൽ ഗായത്രി യോടോ പറഞ്ഞു വിട്ടാൽ പോരാരുന്നോ..... ഞാൻ അങ്ങ് വരത്തിലല്ലായിരുന്നോ....... അറിയാം ആധി.... പക്ഷെ ഇതു നമ്മൾ രണ്ടാളും അറിഞ്ഞ മതി.... ഇതിലേക്ക് വേറെ ആരെയും കൊണ്ടു വരാൻ എനിക്ക് തോന്നിയില്ല.... അച്ഛന്റെ ആ ഗൗരവം നിറഞ്ഞ വാക്കുകളിൽ എനിക്ക് അറിയാമായിരുന്നു അച്ഛന് വേണ്ടപ്പെട്ട കാര്യം എന്തോ പറയാൻ ആണെന്ന്...... അച്ഛൻ നടന്നു നീങ്ങിയതിനു ഒപ്പം ഞാനും നടന്നു...... ഞങ്ങൾ രണ്ടു പേരും വീട്ടിൽ നിന്നും ഇറങ്ങി പറമ്പിലേക്ക് നടന്നു.. മൗനത്തിന് വിരാമം ഇട്ടു കൊണ്ടു അച്ഛൻ തന്നെ സംസാരിച്ചു... ആധി... നീ എന്നോട് ദേഷ്യപ്പെട്ടു സംസാരിച്ചത് എപ്പളാണെന്നു ഓർക്കുന്നുണ്ടോ... അതു പറയുമ്പോൾ അയാളുടെ ശബ്‌ദം ഇടറിയിരുന്നു.... ..

അച്ഛനോട് ഇത്രയും നാളിനകം ഞാൻ ഒരിക്കൽ മാത്രമേ എതിർത്തു സംസാരിച്ചിട്ടുള്ളു..... അതെന്റെ മീരയ്ക്ക് വേണ്ടിയാ...... ആധി ഓർത്തു **************** ഡാ.... ആധി... നിക്കട... (മിഥുൻ, ) മിഥുനെ നീ എന്റെ കയ്യിനു വിടുന്നുണ്ടോ... അല്ലെങ്കിൽ നിയായിരിക്കും എന്റെ കയ്യിനു വാങ്ങുന്നത്......... 😠(ആധി ) ഡാ... ആധി നീ മണ്ടത്തരം കാണിക്കല്ലു..... പിന്നെ എന്റെ പെണ്ണിന്റെ മുഖം നോക്കി പൊട്ടിച്ച അവളെ ഞാൻ പിന്നെ പൂവിട്ടു പൂജിക്കണം എന്നാണോ നീ പറയുന്നത്...... (ആധി, ) ഡാ...ഞാൻ പറയുന്നത്... നീ ആദ്യം കേൾക്കു..... ആ ദയ ക്കിട്ടു നമുക്ക് പണി കൊടുക്കാം... പക്ഷെ അതിപ്പോ വേണ്ടാന്നു മാത്രമേ ഞാൻ പറഞ്ഞോള്ളൂ........ (മിഥുൻ ) ആധി.ഏട്ടാ .... കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മീര ആധിയുടെ മുന്നിൽ വന്നു നിന്നു.... വേണ്ട ആധിയേട്ടാ... അവളെ ഒന്നും ചെയ്യാൻ പോകണ്ട..... അവൾക്കു ആധി ഏട്ടനോട് ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടെന്നു ഉള്ള കാര്യം എനിക്കറിയില്ലായിരുന്നു....... അങ്ങനെ ഒരു ഇഷ്ടം ഉണ്ടെന്നു അറിഞ്ഞിരുന്നെങ്കിൽ നീ മാറി കൊടുക്കുവായിരുന്നോ ഡീ.... 😠😠😠😠😠

എന്റെ ആധി നീ അവളെ ഇങ്ങനെ പേടിപ്പിക്കാതെ... അവള് കാര്യം പറഞ്ഞതല്ലേ ഉള്ളു...... (മിഥുൻ ) നീ മിണ്ടണ്ട മിഥുനെ.... ഇവളു വല്യ സഹായി അല്ലെ..... വേണമെങ്കിൽ എന്നെയും ദയ ചേച്ചിക്ക് കൊടുത്താലോ........ 😠 എന്തൊക്കെയാ ആധി ഏട്ടാ പറയുന്നേ... ഞാൻ അങ്ങനെ ചെയ്യുമെന്ന് ഏട്ടന് തോന്നുന്നുണ്ടോ..... ദേ മീര... നീ ഇനിയും ഇവിടെ കിടന്നു കരഞ്ഞാൽ ഉണ്ടല്ലോ..... (ആധി ) മീര നീ ഇപ്പൊ വീട്ടിലേക്കു പോ....ഇവന്റെ ദേഷ്യം മാറുമ്പോൾ നിന്നെ വന്നു കണ്ടോളും..... (മിഥുൻ ) ഞാൻ ഇനി അങ്ങോട്ടേക്ക് ഇല്ലാ മിഥുൻ ചേട്ടാ....അവരിനി എന്നോട് അങ്ങോട്ട് ചെല്ലാണ്ടാണ് പറഞ്ഞു..... ഞാൻ തിരിച്ചു മുത്തശ്ശിയുടെ അടുത്തേക്ക് പോകുവാ..... (മീര ) അതും പറഞ്ഞു മീര അവിടുന്ന് നടന്നകന്നു...... ഡാ അവള് കരഞ്ഞോണ്ട് പോകുവാടാ.... ഒന്നു വിളിക്കട അവളെ.... അല്ലെ നീ അവളെ വീട്ടിൽ കൊണ്ടു വിട്.... ചെല്ലടാ.... (മിഥുൻ ) എന്തിനു അതിന്റെ ആവശ്യം എന്തുവാ.... അവള് പോട്ടെ..... എവിടെ ആണെന്ന് വെച്ചാൽ എനിക്കറിയണ്ട കാര്യം അല്ല......(ആധി, ) (ആർക്കും ഒന്നും പിടി കിട്ടിയില്ല അല്ലെ......

ഇവിടെ ഇതൊക്കെ നടക്കുന്നതിനു രണ്ടു മണിക്കൂർ മുൻപ്... പുറകിലേക്ക് പോകാം ) ഹായ്.. പ്രകാശ് ഞങ്ങൾക്ക് അകത്തേക്ക് വരാമോ... ഓഫീസിൽ ഇരിക്കുമ്പോൾ ആണ് പ്രകാശിനെ കാണാൻ വേണ്ടി കലയും അവരുടെ ഹസ്ബൻഡും മകളും കൂടി അങ്ങോട്ടേക്ക് വന്നത്..... അയാൾ അവരെ അകത്തേക്ക് ക്ഷണിച്ചു ഇരുത്തി...... പ്രകാശിനു ഞങ്ങളെ മനസിലായി കാണും അല്ലോ അല്ലെ.... (കല ) അഹ്... എനിക്കറിയാം...... ഞാൻ കണ്ടിട്ടുണ്ട്..... ഹമ്..... ഞങ്ങൾക്കു ഇതുപോലെ 4കമ്പനികൾ ഉണ്ട്... ഇനി ഒരെണ്ണം കൂടി സ്റ്റാർട്ട്‌ ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.... ദയ യുടെ മാര്യേജ് കഴിഞ്ഞു സ്റ്റാർട്ട്‌ ചെയ്യാമെന്ന് കരുതി.... (കല ) അവരുടെ സംസാരം അയാൾക്ക്‌ ഒട്ടും ഇഷ്ടപ്പെട്ടില്ല...... ഞങ്ങൾ വന്ന കാര്യം വളച്ചു കേട്ടില്ലാതെ അങ്ങ് പറയാം.... ഞങ്ങളുടെ മക്കൾ ദിയയ്ക്കു ആദിത്യനെ ഇഷ്ടമാണ്... കല്യാണം കഴിച്ചാൽ കൊള്ളാമെന്നും ഉണ്ട്........ അവളുടെ ഇഷ്ടം ഞങ്ങളോട് പറഞ്ഞപ്പോൾ ഞങ്ങൾക്കും അത് ശെരിയായി തോന്നി.... സൊ.... താങ്കളോട് നേരിട്ടിട്ടു കണ്ടു ചോദിക്കാമെന്ന് കരുതി....

എന്താ mr...പ്രകാശിന്റെ തീരുമാനം..... അയാൾ മുഖത്തിരുന്ന കണ്ണാടി എടുത്തു മാറ്റി.... ഇപ്പോൾ അവനു ഒരു കല്യാണം എന്നൊക്കെ പറഞ്ഞാൽ..... ഞാൻ ഇപ്പോൾ അതിനെ പറ്റി ഒക്കെ..... നിങ്ങൾ ലക്ഷ്മി യോട് ഈ കാര്യം പറഞ്ഞോ..... (ഉണ്ണിയുടെ അച്ഛൻ, ) എന്തിനു..... ചെറുക്കന്റെ അച്ഛൻ എന്ന നിലയിൽ... തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള ആളെന്ന രീതിയിൽ തങ്ങളോട് ചോദിക്കുന്നതാ ശെരി എന്ന് ഞങ്ങൾക്ക് തോന്നി... അതുകൊണ്ട് ചോദിച്ചു.... എങ്കിൽ നിങ്ങൾക്ക് തെറ്റി.... എന്റെ വീട്ടിൽ ഞാൻ എന്തു തീരുമാനങ്ങൾ എടുത്താലും അതെന്റെ ഭാര്യയോടും മക്കളോടും ഞാൻ ചോദിക്കും..... ഒക്കെ... ഒക്കെ.. ഞാൻ പറഞ്ഞു എന്നെ ഉള്ളു... അല്ല പ്രകാശിനു ഒരു മകൻ അല്ലെ ഉള്ളു.... അല്ല... മിഥുൻ... അവനെയും ഞാൻ എന്റെ മകൻ ആയി തന്നെയാ ഞാൻ കണ്ടേക്കുന്നത്... എന്തായാലും നിങ്ങൾ ഇവിടെ വരെ വന്നതല്ലേ.... ലക്ഷ്മിയോട് ഞാൻ സംസാരിച്ചോളാം..... എന്തായാലും ഈ കാര്യം എനിക്കെന്റെ മകനോടും കൂടി ചോദിക്കണ്ടായോ.....

നിങ്ങൾ കുറച്ചു നേരം ഒന്നും വെയിറ്റ് ചെയ്യാമോ... അവനെ ഞാൻ ഇങ്ങോട്ട് വിളിപ്പിക്കാം.... അതിന്റെ ഒന്നും ആവശ്യം ഇല്ലായിരുന്നു... തങ്ങൾക്ക് നിർബന്ധം ആണെങ്കിൽ വിളിച്ചോളൂ.... (കല ) അതെ... എനിക്കിതിലൊക്കെ കുറച്ചു നിർബന്ധം ആണ് എന്റെ മകന്റെ കാര്യം അല്ലെ...... അയാൾ ഫോൺ എടുത്തു ആധിയെ വിളിച്ചു... കാര്യം എന്താണെന്നു അവനോടു പറഞ്ഞില്ല..... അച്ഛൻ വിളിച്ചത് കൊണ്ടു ആധിയും മിഥുനും കൂടി അങ്ങോട്ടേക്ക് വന്നു....... ആധി ഡോർ തുറന്നു അകത്തു കയറി യതും കണ്ടു ദയ 32 പല്ലും കാണിച്ചു ചിരിച്ചു കൊണ്ടു ഇരിക്കുന്നത്..... ഡാ ആധി.... തള്ളേടെ മേക്കപ്പ് കൂടി വരുന്നതിന് അനുസരിച്ചു മോളുടെ ഡ്രെസ്സിന്റെ നീളവും കുറഞ്ഞു വരുവാണല്ലോ.....(മിഥുൻ ) നീ എന്തിനാടാ അതൊക്കെ നോക്കാൻ പോകുന്നത്.... അവള് നെറ്റിക്കെഴുതി വെച്ചിട്ടൊന്നും ഇല്ലല്ലോ.. നോക്കരുതെന്നു..... പിന്നെന്താടാ... (മിഥുൻ ) നിന്റെ നാക്കെടുത്തു അകത്തിടാഡാ.... അച്ഛനും ആ പരട്ട ഫാമിലി യും കേട്ടാൽ തീർന്നു...... എന്താ അച്ചാ വിളിച്ചത്.... (മിഥുൻ ) കേട്ടോ..

മിഥുനെ അധിക്ക് ഇവർ ഒരു ആലോചനയും കൊണ്ടു വന്നതാ... ഡാ ആധി... നിന്റെയും മീരയുടെയും കാര്യം ആണെന്ന് തോന്നുന്നു... (മിഥുൻ ആരും കേൾക്കാത്ത രീതിയിൽ ആധിയോട് പറഞ്ഞു ) അച്ഛൻ എന്തൊക്കെയാ പറയുന്നത്.... (ആധി ) ഞാൻ പറയാം ആദിത്യൻ... (കല, ) എന്റെ മകൾ ദിയക്കു ആദിത്യനെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്... ഞങ്ങൾക്ക് പുതുതായി ഒരു കമ്പനി തുടങ്ങണം എന്നുണ്ട്... അത് ദയക്കു വേണ്ടിയാണു...... കല്യാണം കഴിഞ്ഞാൽ അത് നിങ്ങളെ ഏൽപ്പിക്കാമല്ലോ..... ആദിത്യന്റെ അച്ഛൻ ഒരു ബിസ്സിനെസ്സ്മാൻ ആയതു കൊണ്ടു ആദിത്യനും അതിൽ ഇന്റെർസ്റ് ഉണ്ടെന്നു ഞങ്ങൾക്കറിയാം... അതുകൊണ്ട് തന്നെ എന്റെ മകൾക്കു ഏറ്റവും അനിയോജ്യമായ ആൾ ആദിത്യൻ ആണെന്ന് ഞങ്ങൾക്ക് തോന്നി..... സൊ... ഞങ്ങളും ആദിത്യന്റെ അച്ഛനും ഇതങ്ങു ഉറപ്പിക്കാൻ പോകുവാ...... (കല ) അതിനു ഈ കല്യാണം ഉറപ്പിച്ചു എന്ന് ഞാൻ പറഞ്ഞട്ടില്ലല്ലോ.... (ആധിയുടെ അച്ഛൻ, ) എന്റെ മകന് ഇഷ്ടം ആണെങ്കിൽ മാത്രം എന്ന ഞാൻ പറഞ്ഞത്.... എന്താ ആധി നിന്റെ തീരുമാനം....... ആധി മിഥുനെ ഒന്നു നോക്കി..... അച്ഛാ എനിക്ക് ഈ കല്യാണത്തിന് ഒട്ടും താല്പര്യം ഇല്ലാ..

പിന്നെ ഇതിവിടെ ഇപ്പോൾ പറയണ്ട കാര്യം അല്ല എന്നാലും ഇപ്പോൾ പറഞ്ഞില്ലെങ്കിൽ ശെരിയാകില്ല.... എന്തായാലും നിങ്ങൾ കല്യാണ ആലോചനയും കൊണ്ടു വന്നതല്ലേ..... ഇതും കൂടി കേട്ടോ... ഒന്നെനിക്കു മനസിലായി.... നിങ്ങളുടെ മോൾക്ക്‌ ഒരു ഭർത്താവിനെ അല്ല വേണ്ടത്..... ഒരു പട്ടിയെയ...... മോളുടെ പിറകെ അവൾ എന്തു പറഞ്ഞാലും അത് അതുപോലെ അനുസരിച്ചു നിൽക്കുന്ന ഒരു വാലാട്ടി പട്ടിയെ..... എനിക്ക് അതാകാൻ ഒട്ടും താല്പര്യം ഇല്ലാ...... പിന്നെ ഞാൻ കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്നത് നിങ്ങളുടെ മോളെ പോലെ ഒരു പെണ്ണിനെ അല്ല.... ഇനിയും കാര്യത്തിലേക്കു കടക്കാം.... നിങ്ങൾ എല്ലാരും കൂടി പട്ടിണിക്കു ഇട്ടും.... ഒരു നല്ല തുണി പോലും വാങ്ങി കൊടുക്കാതെയും... വീട്ടിൽ വരുന്ന ഗസ്റ്റ്‌ കളുടെ മുന്നിൽ അപമാനിച്ചും ഒക്കെ മാറ്റി നിർത്തിയിട്ടില്ലേ ഒരു പെണ്ണിനെ..... പെണ്ണെന്ന പരിഗണന പോലും കൊടുക്കാതെ രാവന്തിയോളം പണിയെടുപ്പിക്കന്ന ഒരു പാവം പെണ്ണ്... മീര.... അവളെയ ഞാൻ സ്നേഹിക്കുന്നത്.....

കല്യാണം കഴിക്കാൻ ഉദ്ദേശിച്ചിരിക്കുന്നതും അവളെയ.... വാട്ട്‌..... (ദയ, ) എന്താഡീ...നിനക്ക് ഇഷ്ടപ്പെട്ടു കാണില്ലായിരിക്കും അല്ലിയോ.... (ആധി ) ലുക്ക്‌ mr... പ്രകാശ് എന്റെ വീട്ടിലേ വേലക്കാരിയെ ആണോ താങ്കളുടെ മകൻ വിവാഹം കഴിക്കാൻ പോകുന്നത്... അവർ അയാളെ നോക്കി ഒന്നും പുച്ഛിച്ചു.... ആധി കട്ട കലിപ്പിൽ തന്നെ...... ഇനി എന്തറിയാൻ ഇരിക്കുവാ.... വാ നമുക്ക് പോകാം....... (കല ) എല്ലാവരും എണീറ്റു പോകാൻ ഇറങ്ങി... ദയ ആധിയുടെ അടുത്തേക്ക് വന്നു..... ഒരിക്കലും നിങ്ങളെ ഒന്നാകാൻ ഞാൻ സമ്മധിക്കില്ല ആധി.... അവൻ അവളെ തിരിച്ചു ഒന്നു പുച്ഛിച്ചു ചിരിച്ചു... അവൾ അവിടെ നിന്നും ഇറങ്ങി പോയി..... ആധി.... 😠😠😠😠😠 എന്താ.... ഇതൊക്കെ....... എന്റെ റേഞ്ച് എന്താണെന്ന് നിനക്കറിയില്ലേ... ആധി.... ഒരു വേലക്കാരി പെണ്ണിനെ മാത്രമേ നിനക്കു സ്നേഹിക്കാൻ കിട്ടിയുള്ളോ..... അച്ഛാ... എല്ലാം അച്ഛനോട്........ (ആധി, ) വേണ്ട..... ഇതിവിടെ വെച്ചു നിർത്തിക്കോളണം..... ഒരിക്കലും ഞാൻ ഇതിനു സമ്മതിക്കില്ല ആധി......

ഇപ്പം പോയില്ലേ aa കല്യാണത്തിന് ഞാൻ ഒരിക്കലും സമ്മതിച്ചു തരില്ലായിരുന്നു... അതുപോലെ തന്നെ അതും.... ച്ചെ... ഒരു വേല..... നിർത്തുന്നുണ്ടോ ഒന്നു......😠😠😠😠😠 അവൻ മുന്നിൽ ഉണ്ടായിരുന്ന ഗ്ലാസ്‌ ടേബിളിൽ ആഞ്ഞടിച്ചു..... ഇനി എന്റെ പെണ്ണിനെ ഒരിക്കൽ കൂടി വേലക്കാരി എന്ന് പറഞ്ഞാൽ ഉണ്ടല്ലോ........ അവൻ അയാൾക്ക്‌ നേരെ കൈ ചൂണ്ടി സംസാരിച്ചു.... മോനെ ആധി.... 😢 പറ്റില്ല... അച്ഛാ എനിക്ക് അവളെ മറക്കാൻ കഴിയില്ല.... ജീവന് തുല്യം സ്നേഹിച്ചു പോയി.... എവിടെ എങ്കിലും ഞാൻ അവളെയും കൊണ്ടു പോയി ജീവിച്ചോളാം.......അച്ഛന്റെ സ്റ്റാറ്റസിനു ഒരു കുറവും ഉണ്ടാവില്ല..... എന്നും പറഞ്ഞു അവൻ അവിടെ നിന്നും ഇറങ്ങി പോയി...... പുറകെ മിഥുനും..... ഇതേസമയം മറ്റൊരുടത്തു...... മോളെ..... നിനക്ക് ഭ്രാന്തായോ....... അതെ എനിക്ക് ഭ്രാന്താ... എനിക്ക് ആധിയെ വേണം..... മോളെ ഞാൻ പറയുന്നത് നീ ഒന്നു കേൾക്കു..... അവനെ നമ്മുടെ കയ്യിൽ ആയാൽ ആ സ്വത്തുക്കൾ നമുക്ക് വന്നു ചേരും എന്ന് കരുതിയ നീ ഈ കാര്യം എന്റെ അടുക്കൽ വന്നു പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു തന്നത്....

പക്ഷെ എല്ലാം നമുക്ക് എതിരായി പോയി.... ഇതിനെല്ലാം കാരണം അവളാ ആ മീര...... അവൾ വീണ്ടും ആ മുറിയിൽ ഉള്ള ഓരോന്നായി തല്ലി പൊട്ടി ച്ചു കൊണ്ടേ ഇരുന്നു..... ഇതിനിടയിൽ മുറി വൃത്തിയാക്കാൻ വന്നതായിരുന്നു മീര......... ദയ പൊട്ടിച്ചു ഇട്ടിരുന്ന കുപ്പികഷ്ണം ഓരോന്നായി അവൾ പെറുക്കി മാറ്റി.... ഇതു കണ്ടു കൊണ്ടു വന്ന ദയ അവളോടുള്ള ദേഷ്യത്തിന്..... മീരയുടെ മുഖത്തു നോക്കി ഒന്നു കൊടുത്തു.... ഡീ.... നീ ഒറ്റ ഒരുത്തി കാരണം ആടി... എന്നും പറഞ്ഞു അവൾ മീരയുടെ അടുത്തേക്ക് ചെന്നു.. പേടിച്ചു അരണ്ട മീര മുറിയിൽ നിന്നും ഇറങ്ങി ഓടി... അടുക്കളയിൽ വന്നു നിന്നു കുറെ കരഞ്ഞു........ അപ്പോളാണ് മിഥുൻ വിളിച്ചത് അവൾ അവനോട് എല്ലാം പറഞ്ഞു...... ദിവസവും അവർ കാണാറുള്ള സ്ഥലത്തേക്ക് വരാൻ പറഞ്ഞതും മിഥുൻ ആയിരുന്നു.... ഇതിനിടയിൽ കല അവളോട് കുറെ ദേഷ്യപ്പെട്ടു... ഇനി അങ്ങോട്ടേക്ക് വരണ്ട എന്നും പറഞ്ഞു.... അവൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആ വീടിനു പടി ഇറങ്ങി..... *****************

അച്ഛാ... അന്ന് ഞാൻ ഒരുപാട് അച്ഛനോട് ദേഷ്യപെട്ടു... സോറി അച്ഛാ..... ഏയ്... അതൊക്കെ ഞാൻ അന്നേ മറന്ന കാര്യങ്ങൾ ആണ്... പിന്നെ ഇപ്പൊ നിന്നോട് ചോദിച്ചെന്നു മാത്രം.... ആധി....... നിന്നെ ഞാൻ ഇങ്ങോട്ട് വിളിച്ചതിന്റെ കാര്യം നിനക്കു മനസിലായി കാണും എന്ന് ഞാൻ കരുതുന്നു... മീരയെ നീ കല്യാണം കഴിക്കുന്നത് എനിക്കിഷ്ടം അല്ലെന്നു പറഞ്ഞപ്പോ നീ എന്നോട് ചൂടായി..... അന്ന് നീ മീരയെ പറ്റി അവരോട് പറഞ്ഞ ആ വാക്കുകൾ ഇപ്പോളും എന്റെ ഉള്ളിൽ മുഴങ്ങി കേൾക്കുന്നുണ്ട് ആധി.... ഇനി അതൊന്ന് പറഞ്ഞിട്ട് കാര്യം ഇല്ലാ.... ഇന്നു നിന്റെ അമ്മ സന്തോഷത്തോടെ ഓടി വന്നു എന്റെ അടുക്കൽ പറഞ്ഞത് എന്താണെന്നു നിനക്കറിയാമോ.... ഏട്ടാ... നമ്മുടെ മോനു ഗായത്രി മോളെ സ്നേഹിച്ചു തുടങ്ങി എന്ന്...... അവളുടെ മുഖത്തു അപ്പോൾ ഞാൻ കണ്ട സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.... പക്ഷെ അതൊരിക്കലും ഞാൻ വിശ്വസിക്കില്ല ആധി... മീരയെ പറ്റി അറിയാത്ത രണ്ടു വെക്തികൾ മാത്രമേ ഉള്ളു നിന്റെ അമ്മ... മുത്തശ്ശി......

അതായിരിക്കും അവരുടെ സന്തോഷവും.... മനസു നീറുവ ആധി.... എന്തിനാണെന്ന് നിനക്കറിയാമോ..... ഗായത്രി മോളെ ഓർത്തു... ഈ കല്യാണം ഉറപ്പിച്ചതിൽ പിന്നെ എനിക്ക് മനസമാധാനം കിട്ടിയിട്ടില്ല.... ഉള്ളിൽ പേടിയാ.... എന്റെ ഉറ്റ സുഹൃത്തിനെ ഞാൻ പറ്റിച്ചില്ലെടാ...... ആ കുഞ്ഞിന്റെ കണ്ണുനീർ കൂടി ഞാൻ കാണേണ്ടി വരുമെന്ന് ഓർത്തു...പറ്റുന്നില്ലടാ ആധി..... ഈ അച്ഛന് മനസറിഞ്ഞു ഒന്നും ചിരിക്കാൻ പോലും പറ്റുന്നില്ല... മോനെ... പെട്ടെന്ന് വേണമെന്ന് ഈ അച്ഛൻ ഒരിക്കലും പറയില്ല... പതിയെ പതിയെ എങ്കിലും മോനു അവളെ സ്നേഹിച്ചു കൂടെ.... നിറ കണ്ണുകളോടെ അച്ഛൻ അങ്ങനെ ചോദിച്ചപ്പോൾ പറ്റുന്നില്ലാന്നു എനിക്ക് പറയാൻ തോന്നിയില്ല.... ഞാൻ... ഞാൻ ശ്രെമിക്കാം അച്ഛാ...... 😢 അതു കേട്ടാൽ മതി അച്ഛന്.... അയാൾ ഒഴുകി വന്ന കണ്ണു നീർ തുടച്ചു കളഞ്ഞു.....ഒന്നു ചിരിക്കാൻ ശ്രെമിച്ചു.... ഡാ ആധി... പിന്നെ ഇങ്ങനെ നടന്ന മതിയോട.... നീ നാളെ തന്നെ ജോലിക്ക് വന്നോളണം.... കേട്ടല്ലോ..... അച്ഛാ അത്.... ഡാ.... ഞാൻ പറയുന്നത് ആദ്യം നീ കേൾക്കു....

നീ എന്തായാലും നമ്മടെ കമ്പനിയിൽ വന്നു നില്ക്കു.... വെളിയിലേക്കു നിനക്കു ഇഷ്ടമുള്ള ജോലി അപ്ലൈ ചെയ്യ്.... നിനക്കു ജോലി എപ്പോ കിട്ടുന്നോ അപ്പൊ നീ അവിടെ നിന്നും പൊക്കോ.... വീട്ടിൽ വെറുതെ ഇരിക്കുമ്പോളാ നിനക്കു ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ മനസ്സിൽ തെളിഞ്ഞു വരുന്നത്... കേട്ടല്ലോ നാളെത്തന്നെ... 🙂 ഓ ശെരി എന്റെ അച്ഛാ... ആധി ചിരിച്ചു കൊണ്ടു പറഞ്ഞു...... അയാൾ തിരിഞ്ഞു നടക്കാൻ തുടങ്ങി.... അഹ്.... പിന്നെ.... എന്താ അച്ഛാ..... ഡാ ആധി... നീ അരുണേ കൂടി കൊണ്ടു വാ കേട്ടോ..... അവന്റെ അച്ഛൻ ഇന്നെലെയും കൂടി വിളിച്ചതെ ഉള്ളു..... അവൻ ഇങ്ങനെ നടക്കുവാ... എവിടെ എങ്കിലും പിടിച്ചു കെട്ടാൻ... 🤣 എന്റെ അച്ഛാ ഞങ്ങൾ രണ്ടു പേരും നാളെ ഓഫീസിൽ കാണും... ഉറപ്പാ..... അത് മതിയട..... ***************** ഞാൻ നേരെ മുറിയിലേക്ക് വെച്ചു പിടിച്ചു.... 24 മണിക്കൂറും ഇപ്പൊ ഞാൻ റൂമിൽ തന്നെയാ.... അരുൺ ഉള്ളതാ ആകെ ഒരു ആശ്വാസം ഇടക്കൊക്കെ ഇവിടുന്ന് മുങ്ങുന്നത് വേറെ ഒരു ആശ്വാസം... .....

അച്ഛൻ പറഞ്ഞത് നേര ഇവിടെ ഇരിക്കുമ്പോളാ എനിക്ക് പ്രാന്ത് പിടിക്കുന്നത്.... നാളെ മുതൽ ഓഫീസിൽ പോണം.... .... മീര അവളെ പറ്റി ആലോചിക്കാൻ മാത്രമേ ഉള്ളായിരുന്നു എനിക്ക് സമയം... ഇവിടെ വന്നതിൽ പിന്നെ ഗായത്രിയെയും..... പ്രേമം മൂത്തിട്ടൊന്നും അല്ല.... അവളോട്‌ വഴക്കില്ലാതെ ഒരു ദിവസം എങ്കിലും കാണാണെ എന്ന ആലോചന..... അല്ലാതെന്തുവാ.... ഇടയ്ക്കു കരുതും അവളൊരു പാവമല്ലേ എന്നൊക്കെ പക്ഷെ ചില സമയത്തെ അവൾടെ സ്വഭാവം കണ്ടാലൊണ്ടല്ലോ... അപ്പൊ തന്നെ എടുത്തു വല്ല പൊട്ട കിണറ്റിലും ഇടാൻ തോന്നും..... ഉണ്ണിയേട്ടാ......... പുറകിൽ നിന്നും അവൾ വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞു നിന്നു.... കുറച്ചു ദേഷ്യമൊക്കെ മുഖത്തു ഫിറ്റ്‌ ചെയ്യ്തു....... എന്താടി... 😠😠😠 ഉണ്ണിയേട്ടാ..... ഈ കൊല്ലം ഞാൻ കോളേജിൽ പോകാൻ ഇരുന്നതാ....... അപ്പോള അച്ഛനും അമ്മയും കല്യാണവും കൊണ്ടു വന്നത്...... ഇനി ഇപ്പൊ കല്യാണം ഒക്കെ കഴിഞ്ഞത് കൊണ്ടു കോളേജിൽ ഒന്നും പോകാൻ തോന്നുന്നില്ല..... അതോണ്ട് ഞാൻ വേറെ വല്ലതും പഠിക്കാൻ പൊക്കോട്ടെ.....

ഇല്ലങ്കിൽ ഇവിടിരുന്നു എനിക്ക് വല്ല പ്രാന്തും പിടിക്കും.... ദേ ഗായത്രി... നീ എവിടെ പോകുന്നു എന്തു ചെയ്യന്നു എന്നൊന്നും എനിക്കറിയണ്ട കാര്യം അല്ല....... പിന്നെ ഇതൊന്നും ചോദിച്ചു എന്റെ അടുത്ത് ഇനി മേലാൽ വന്നേക്കരുത്...... ഉണ്ണിയേട്ടാ......ഏട്ടൻ എന്നെ ഭാര്യ ആയി ഒന്നും കാണണ്ട... ജസ്റ്റ്‌ ഒരു ഫ്രണ്ട് ആയി എങ്കിലും കണ്ടൂടെ...... ശെരി... നിന്നെ ഞാൻ ഫ്രണ്ടായി കാണാം..... നീ മെഡിസിനു ചേരാൻ എക്സാം ഒക്കെ എഴുതിയതല്ലേ... എന്നിട്ട് കിട്ടിയതും ഇല്ലല്ലോ.... നിനക്ക് അതിനു പഠിക്കണമെങ്കിൽ അതിനു പൊക്കോ...... ഇനിയും ടൈം ഉണ്ടല്ലോ........ എക്സാം എഴുതണ്ട നീ... അല്ലാതെ പഠിക്കാനും പറ്റുമല്ലോ.... പിന്നെ പോകുമ്പോ വല്ല ബാംഗ്ലൂർ, ചെന്നൈ അങ്ങനെ വല്ല സ്ഥലങ്ങളിലും പൊക്കോ...... 3 വർഷത്തേക്ക് പിന്നെ നിന്റെ ശല്യം ഉണ്ടാകില്ലല്ലോ... നിനക്കു ഒരു ജോബ് ഒക്കെ ആയി കഴിഞ്ഞാൽ പിന്നെ നമ്മൾ ഡിവോഴ്സ് ആയാലും ആരും ഒന്നും പറയില്ല....... പിന്നെ പഠിക്കാൻ ഉള്ള ക്യാഷ് ന്റെ കാര്യം ഓർത്തു നീ ടെൻഷൻ അടിക്കുവൊന്നും വേണ്ട... അതൊക്കെ ഞാൻ ഏർപ്പാട് ആക്കിക്കോളാം.....

നിനക്കു ജോലി ഒക്കെ ആയി കഴിഞ്ഞു സാവധാനം നീ ആ കടങ്ങൾ ഒക്കെ തീർത്താൽ മതി.......... ഇനി അതൊന്നും തന്നില്ലെങ്കിലും സാരമില്ല................ ഉണ്ണി അത്രയും പറഞ്ഞതും ഗായത്രി അവനെ മിഴിച്ചു നോക്കി നിൽക്കുവാ.... എന്താടി ഇങ്ങനെ നോക്കുന്നത്..... അല്ല ഉണ്ണിയേട്ടാ.... ഞാൻ എന്തെങ്കിലും പഠിക്കാൻ പൊക്കോട്ടെ എന്നല്ലേ ചോദിച്ചോള്ളൂ... അതിനു ഏട്ടൻ ഇപ്പൊ എന്റെ പടുത്തവും കഴിഞ്ഞു എന്റെ ജോലി വരെ എത്തിച്ചല്ലോ.... കൂടാതെ ക്യാഷ്ഉം ഓഫർ ചെയ്യ്തു... പിന്നെ ഡിവോഴ്സ് വരെ..... അതു കൊണ്ടു നോക്കി അങ്ങ് നിന്നു പോയതാ...... ഒരു ഫ്ലോ യിൽ എല്ലാം അങ്ങ് പറഞ്ഞു പോയി... ആ എന്തെങ്കിലും ആകട്ടെ... (ആധി, ) ഉണ്ണിയേട്ടാ... ഇവിടെ ഇപ്പൊ എനിക്ക് പ്രേത്യേകിച്ചു പണി ഒന്നുല്ല... വീട്ടിൽ ഇങ്ങനെ ഇരുന്നീട്ടു എന്തിനാ... ഏട്ടനോട് വഴക്കിടാം.... ആ ടൈം വല്ലതും പഠിക്കാൻ പോയ എനിക്ക് അത്രയും സമാധാനം കിട്ടും... അതുകൊണ്ട് പറഞ്ഞു പോയതാ.... പറഞ്ഞതെല്ലാം ഞാൻ തിരിച്ചെടുത്തു..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story