ഗായത്രി: ഭാഗം 28

gayathri arya

എഴുത്തുകാരി: ആര്യ

ഉണ്ണിയേട്ടാ... ഇവിടെ ഇപ്പൊ എനിക്ക് പ്രേത്യേകിച്ചു പണി ഒന്നുല്ല... വീട്ടിൽ ഇങ്ങനെ ഇരുന്നീട്ടു എന്തിനാ... ഏട്ടനോട് വഴക്കിടാം.... ആ ടൈം വല്ലതും പഠിക്കാൻ പോയ എനിക്ക് അത്രയും സമാധാനം കിട്ടും... അതുകൊണ്ട് പറഞ്ഞു പോയതാ.... പറഞ്ഞതെല്ലാം ഞാൻ തിരിച്ചെടുത്തു.... അയ്യോ... നീ അതൊന്നും തിരിച്ചെടുക്കണ്ട.... ഞാൻ കാര്യമായി തന്നെയാ പറഞ്ഞത്....... നീ ഇപ്പൊ പറഞ്ഞില്ലേ ഇവിടെ ഇരുന്നാൽ ഇങ്ങനെ ഞാനും ആയി വഴക്ക് ഇട്ടോണ്ടിരിക്കാം എന്ന്.....ഇപ്പൊ നീ വേറെ വല്ലതും പഠിക്കാൻ പോയാൽ.... വയികിട്ടു നീയും വരും ഞാനും വീട്ടിൽ വരും അപ്പോളും വഴക്കു... പിന്നെ രാവിലെ നമ്മൾ രണ്ടു പേരും പോകുന്നിടം വരെയും വാഴക്കായിരിക്കും..... നീ മെഡിസിൻ നു പഠിക്കാൻ പോയാൽ പിന്നെ ഞാനുമായി വഴക്കെ ഇടേണ്ടി വരില്ല...... എപ്പോളെങ്കിലും ഒരു ഫോൺ കാൾ ഭർത്താവ് ആണെന്ന് അറിയിക്കാൻ വേണ്ടി മാത്രം... എന്താടി അതു പോരെ...... അതിനു ഞാൻ മെഡിസിനു തന്നെ പോകണം എന്നൊന്നും ഇല്ലല്ലോ.... വേറെ എന്തിനെങ്കിലും പോയാൽ പോരെ എന്നിട്ട് വല്ല ഹോസ്റ്റലിൽ നിന്നാപ്പോരേ.....

(ഗായു) ആ നീ എന്തെങ്കിലും ചെയ്യ്.... സ്വയമേ തീരുമാനം എടുക്കാൻ ആണെങ്കിൽ പിന്നെ എന്തിനാടി എന്നോട് ചോദിക്കുന്നത്..... അതും പറഞ്ഞു അവൻ അവിടെ ഉള്ള കസേരയിൽ പോയി ഇരുന്നു..... ഗായത്രി പിന്നെ അവനോടു ഒന്നും ചോദിക്കാൻ പോയില്ല..... പെട്ടെന്ന് മുറിയിലേക്ക് അരുൺ കയറി വന്നു..... ടാ ആധി...... എന്താടാ..... ഞാൻ അകത്തേക്ക് വന്നോട്ടെ....... നീ ഇതിനു മുൻപും ഈ മുറിയിൽ കേറി ഇറങ്ങിയതല്ലേ... ഇപ്പൊ എന്താടാ പുതിയ ചോദ്യം ഒക്കെ...... അവൻ മുറിയിലേക്ക് കയറി.... പണ്ട് ഞാൻ ഈ മുറിയിൽ വരുമ്പോ നീ ഒറ്റക്കെ ഉള്ളായിരുന്നു... ഇപ്പൊ ഒരു ഭാര്യ ഒക്കെ ആയില്ലേ.... അപ്പൊ ചോദിച്ചിട്ട് കയറി വരുന്നതല്ലേടാ അതിന്റെ ഒരു ശെരി..... ഇല്ലേ ഗായത്രി..... അവൾ ഒന്നു തലയാട്ടി... എന്താ ഗായത്രി മുഖം വല്ലതിരിക്കുന്നത്... ഇവൻ പിന്നെയും തുടങ്ങിയോ...... ഏയ്...... ഇല്ലാ അരുൺ ചേട്ടാ...... സത്യം പറഞ്ഞാൽ ഗായത്രിയുടെ സ്വഭാവം കണ്ടാൽ നമ്മുടെ മീരയുടെ കൂട്ട് തന്നെ ആണേ... അല്ലേടാ ആധി..... (അരുൺ )

അരുൺ അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് താൻ എന്തുവാ പറഞ്ഞു പോയതെന്ന് അരുണിന് മനസിലായത്..... ആധിയുടെ കണ്ണുകൾ നിറഞ്ഞു .. മീരയെ പറ്റി പറഞ്ഞത് കൊണ്ടാണെന്നു ഗായത്രി ക്കു മനസിലായി.... അഹ് അതൊക്കെ പോട്ടെ... ഡാ ആധി... കല്യാണം കഴിഞ്ഞു രണ്ടൂടെ എങ്ങും കറങ്ങാൻ പോകുന്നില്ലേ.... ഗായത്രിക്കും കാണില്ലെടാ എവിടെ എങ്കിലും ഒക്കെ പോകണം എന്നൊക്കെ..... അവൾക്കു ആഗ്രഹം ഉണ്ടെങ്കിൽ അവൾ ഒറ്റയ്ക്ക് അങ്ങ് പോയ മതി..... എനിക്കൊന്നും പറ്റില്ല ഇവളെയും കൊണ്ടു നാട് ചുറ്റാൻ.... (ആധി,) ഡാ അറ്റ്ലീസ്റ്റ് അവളെയും കൂട്ടി ഒരു സിനിമ കാണാൻ എങ്കിലും കൊണ്ടു പോടാ..... ഗായത്രി നീ ഒരുങ്ങു നമ്മൾക്ക് മൂന്ന് പേരെക്കൂടി ഒരു സിനിമ കാണാൻ പോകാം എന്താ.....(അരുൺ ) ഡാ അരുണേ നിനക്ക് എന്താ.... ഞാൻ എങ്ങും വരുന്നില്ല...... ഇവിടുന്നു നമ്മൾ എങ്ങും പോകുന്നതും ഇല്ലാ.... എടാ... നിന്റെ വീട്ടുകാരെ കാണിക്കാൻ എങ്കിലും അവളെയും കൊണ്ടു എങ്ങോട്ടെങ്കിലും ഒക്കെ പോടാ....

ഇല്ലങ്കിൽ നിന്റെ അമ്മയ്ക്കും മുത്തശ്ശിയിക്കും ഒക്കെ സംശയം തോന്നും.... ഞാൻ പറയാൻ ഉള്ളത് പറഞ്ഞു... അതും പറഞ്ഞു അരുൺ ഗായത്രിയെ കണ്ണടച്ച് കാണിച്ചു.... ആധി കുറച്ചു നേരം എന്തോ ആലോചിച്ചു.... ഗായത്രി വേഗം റെഡി ആകു..... അതും പറഞ്ഞു ആധി എണീറ്റു പോയി..... അരുൺ ഗായത്രിയെ നോക്കി... അവൾ റെഡി ആകാൻ വേണ്ടി പോകാൻ പാവിച്ചു.... ഗായത്രി.... എന്താ അരുൺ ചേട്ടാ.... ആധി താഴേക്കു പോയെന്നു അവനു മനസിലായി... അരുൺ ഗായത്രിയുടെ അടുത്തേക്ക് നടന്നു വന്നു....... ഗായത്രി.... ഉപദേശിക്കുവാനെന്നു കരുതരുത്.... നിന്നോട് വീണ്ടും ഞാൻ പറയുവാ..... നീ അവന്റെ താളത്തിനൊത്തു തുള്ളരുത്..... എന്തൊക്കെയാ അരുൺ ചേട്ടൻ ഈ പറയുന്നത്.... എനിക്കൊന്നും.......(ഗായു ) മനസിലാകില്ല അല്ലെ..... നിങ്ങൾ കുറച്ചു മുന്നേ ഇവിടെ നിന്നു സംസാരിച്ചതൊക്കെ പുറത്ത് നിന്നു ഞാൻ കേൾക്കുന്നുണ്ടായിരുന്നു...... ഒളിഞ്ഞു നിന്നു കേട്ടതൊന്നും അല്ല... അവനെ വിളിക്കാൻ വേണ്ടി വന്നതാ... അപ്പോള...... ഗായത്രി....

അവനെ നിനക്കു മാറ്റി എടുക്കാൻ പറ്റും.... നിനക്ക് അതിനു ശ്രെമിച്ചുടെ മോളെ..... അരുൺ ചേട്ടാ..... ഞാൻ ഒരിക്കലും..... ആധി ഏട്ടനെ അങ്ങനെ ഒന്നും കണ്ടട്ടില്ല..... ഗായത്രി.... നീ എന്താ മനസിലാക്കാത്തത്... അവൻ നിന്റെ ഭർത്താവ് ആണ് ഇപ്പോൾ.... ഇതിനു മുൻപ് എങ്ങനെ ആയിരുന്നു എന്നല്ല നീ ചിന്തിക്കേണ്ടത്.... ഇനി അവൻ എങ്ങനെ ആണെന്നുള്ളതാണ്.... അതെന്താ നിങ്ങൾ രണ്ടാളും മനസ്സിലാക്കാത്തത്..... നീ അവനിൽ നിന്നും ഒഴിഞ്ഞു പോയാൽ അവന്റെ സ്വഭാവം മാറുമെന്ന് നിനക്കു തോന്നുന്നുണ്ടോ ഗായത്രി... ചിലപ്പോൾ അവൻ ഇതിലും പ്രാന്തൻ ആയെന്നിരിക്കും.... നീ അവനോടുള്ള ദേഷ്യം ഒക്കെ മാറ്റി വെച്ചു മനസു കൊണ്ടു അവനെ നിന്റെ ഭർത്താവ് ആയി കാണു... എന്നിട്ട് സ്നേഹിക്കാൻ നോക്ക്... അവൻ ആദ്യമൊക്കെ ചിലപ്പോൾ ദേഷ്യപെട്ടെന്നിരിക്കും നീ തിരിച്ചു മറുപടി കൊടുക്കാതെ ഇരുന്ന മതി..... എന്താ ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായോ.... ഹ്മ്മ്മ്.... ഗായത്രി തലയാട്ടി..... എന്ന എന്റെ പൊന്നു പെങ്ങൾ വേഗം റെഡി ആകു..... അതും പറഞ്ഞു അവൻ വെളിയിലേക്കു നടക്കാൻ പാവിച്ചു.... അഹ്... പിന്നെ ഞാൻ പറഞ്ഞതൊക്കെ നീ ഒരു ചെവിയിൽ കൂടി കേട്ടു മറ്റേ ചെവിയിൽ കൂടെ കളഞ്ഞേക്കരുത്..... കേട്ടല്ലോ..... ഓഹ്... കേട്ടെ.... ഉപദേശി ഇപ്പൊ ഒന്നു പോകാമോ... ഇനി ആധി ഏട്ടൻ വരുമ്പോ ഞാൻ റെഡി ആയില്ലേ അതിനും വഴക്ക് കേൾക്കാൻ എനിക്ക് വയ്യ....

അരുൺ ചേട്ടൻ പോയതും ഞാൻ റെഡി ആകാൻ പാവിച്ചു..... ഞാൻ കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു..... വീട്ടിലായിരുന്നപ്പോൾ ഞാൻ ഏറ്റവും കൂടുതൽ കഥകൾ പറഞ്ഞിരുന്നതും സങ്കടം വരുമ്പോൾ കരഞ്ഞു കാണിച്ചതും എല്ലാം എന്റെ കണ്ണാടിയോട് ആയിരുന്നു..... ഇവിടുത്തെയും എന്റെ കൂട്ടുകാരി എന്റെ കണ്ണാടി തന്നെ..... അരുൺ ചേട്ടൻ പറഞ്ഞത് പോലെ ഞാൻ ആ കാട്ടുമാക്കാനേ സ്നേഹിക്കണോ....... അഹ് നോക്കാം...... പക്ഷെ ഈ പ്രേമിക്കാൻ ഒന്നും നമ്മളെ കിട്ടുല്ല..... ആയ്യോ ഞാൻ എന്തൊക്കെയാ ഈ വിളിച്ചു കൂവുന്നത്.... ഞാൻ ഒരിക്കലും ആധി ഏട്ടനെ സ്നേഹിക്കാൻ പാടില്ല... കാരണം ആ മനസിന്റെ ഒരു കോണിൽ പോലും ഈ ഗായത്രി ഇല്ലാ..... ആകെ ഉള്ളത് എന്നോടുള്ള ദേഷ്യം മാത്രമാ... അതിന്റെ കാരണം എനിക്കും അറിയില്ല... ഇനി അങ്ങേർക്കു അറിയാമായിരിക്കും അല്ലെ....... ആധി ഏട്ടന്റെ മനസു മുഴുവൻ മീര ചേച്ചിയാ.... ഉത്തരമില്ലാത്ത ചോദ്യം.... എവിടെ ആയിരിക്കും അവൾ...... ഇനി വീണ്ടും അവൾ ഏട്ടന്റെ ജീവിതത്തിലേക്ക് വരുമോ.....

ഉണ്ണിയേട്ടന്റെ ഭ്രാന്തമായ ആ സ്നേഹത്തിന് മുന്നിൽ മീര തോറ്റു പോകുമോ.... ഇവിടെ ഞാൻ അല്ലെ തോറ്റത്...... കണ്ണാടിയിലൂടെ അവളുടെ കണ്ണുകൾ അവളുടെ കഴുത്തിൽ കിടന്ന താലിയിൽ ഉടക്കി നിന്നു.... പതിയെ അവൾ അതിൽ പിടിച്ചു........ ആ താലിയിൽ അവന്റെ പേര് ഉണ്ടായിരുന്നു...... അതിലേക്കു നോക്കിയപ്പോൾ അവൾ പോലും അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു..... വിട്ടുകൊടുക്കണ്ടി വരുമെന്ന് ഉറപ്പുള്ളപ്പോൾ ഞാൻ എങ്ങനെയാ ഉണ്ണിയേട്ടനെ സ്നേഹിക്കുന്നത്..... പറ്റില്ല എന്റെ മനസിനെ ഞാൻ തന്നെ പിടിച്ചു നിർത്തണം..... സ്നേഹിക്കുന്നവരെ നമ്മളിൽ നിന്നും വേർപെടുത്തി കളയാൻ ഈ ഗായത്രിക്കു പറ്റില്ല....... എന്നെങ്കിലും ഒരിക്കൽ മീര വന്നു ചോദിക്കുമ്പോൾ സന്തോഷത്തോടെ വേണം എനിക്ക് ഉണ്ണിയേട്ടന്റെ ജീവിതത്തിൽ നിന്നും പടിയിറങ്ങാൻ............ പെട്ടെന്ന് ഡോറിൽ ആരോ മുട്ടി....... ഞാൻ ചെന്നു വാതിൽ തുറന്നു..... ഉണ്ണിയേട്ടൻ..... എന്നെ ഒന്നു അടിമുടി നോക്കി...... എടി... നീ ഇതുവരെ ഒരുങ്ങിയില്ലേ..... താൻ പറയുന്ന ടൈംമിനു തന്നെ റെഡി ആയി നിൽക്കണം എന്നുണ്ടോ..... 😠

ഡീ... നിന്റെ നാക്കിനു ഒരു കുറവും ഇല്ലല്ലോ... അതെടുത്തു കുറച്ചു നേരത്തേക്ക് എങ്കിലും ഒന്നു അകത്തിട്.... നിന്നെയും കൊണ്ടു വെളിയിൽ ഇറങ്ങേണ്ടതല്ലേ.... ആ അരുണിനെ പറഞ്ഞാൽ മതിയല്ലോ..... അതും പറഞ്ഞു അവൻ മുന്നോട്ടു നടക്കാൻ പാവിച്ചു..... എന്തോ ഓർത്തിട്ടെന്നോണം അവൻ വേഗം അവിടെ നിന്നു...... ഗായത്രി.... അവൻ അവളെ വിളിച്ചു.. തിരിഞ്ഞു നിന്നിരുന്ന അവൾ അവനു നേരെ നിന്നു........ എന്താ..... (ഗായു ) നീ എന്തിനാ കരഞ്ഞത്...... (ഉണ്ണി ) കരഞ്ഞന്നോ... ആരു കരഞ്ഞു... തനിക്ക് വട്ടാണോ..... (ഗായു ) നിന്റെ മുഖം കണ്ടപ്പോൾ നീ കരഞ്ഞത് പോലെ എനിക്ക് തോന്നി...അതുകൊണ്ട് ചോദിച്ചു.....ചോദിച്ചതിന് സോറി.... (ആധി ) അവൻ തിരിഞ്ഞു നടന്നു... ഇടയ്ക്കു അവളെ ഒളികണ്ണിട്ടു ഒന്നും നോക്കാനും അവൻ മറന്നില്ല..... തലയും താഴ്ത്തി നിൽക്കുവായിരുന്നു ഗായു... ഡീ.... 😠😠

നീ ഒരുങ്ങുന്നില്ലേ....... അഹ്.... ഒരുങ്ങാൻ പോകുവാ.... എന്ന വേഗം വേണം... എനിക്കാരെയും കാത്തു നിൽക്കാൻ ഒന്നും വയ്യ....... (ആധി ) ഇവൾക്ക് ഇതെന്ത് പറ്റിയതാ.... പെണ്ണ് കരഞ്ഞിട്ടുണ്ടെന്നു ഉറപ്പാ... ആ കണ്ണു കണ്ടാൽ അറിയാം.... വീരശൂര പരാക്രമി ആയ ഗായത്രി കരയണം എങ്കിൽ അതിനു തക്കതായ കാരണം വേണം.... ഇനി ഞാൻ അവളോട്‌ അങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ടാണോ... ഏയ് അതിനു ചാൻസ് ഇല്ലാ... എന്നാലും ആയിരിക്കുമോ..... ഒന്നോർത്താൽ അവളെ ഞാൻ ശെരിക്കും വിഷമിപ്പിക്കുന്നുണ്ട്.... ഒരിക്കലും ഞാൻ അവൾക്കു നല്ലരു ഭർത്താവ് അല്ല.... എത്രയും പെട്ടെന്ന് തന്നെ അവളിൽ നിന്നും ഒഴിഞ്ഞു പോകണം.... നാക്കിനു നീളം ഇത്തിരി കൂടുതലാണെന്നേ ഉള്ളു പെണ്ണൊരു പാവമാ...... എന്നെ കാട്ടിലും നല്ല ഒരു ചെറുക്കനെ തന്നെ അവൾക്കു കിട്ടും... അവളെ വഴക്ക് പറയാത്തെ അവളെ തെറി പറയാത്തെ ഒരു ചെറുക്കനെ തന്നെ..... ഒന്നും മാറാമോ...... 😏(ഗായു, ) എന്തിനാ.... 😠... (ആധി ) കുറച്ചു നേരം ആയില്ലേ ആ കണ്ണാടിയുടെ മുന്നിൽ നിന്നു ആ താടിയെ ചീപ്പിട്ടു ഈരുന്നു....

ഇതുവരെ കഴിഞ്ഞില്ലേ......(ഗായു ) അയ്യോ... അടിയൻ... കുറച്ചു നേരത്തേക്ക് ആലോചനയിൽ മുഴുകി പോയതാണേ.... (ആധി ) ഓഹോ.... എന്നാൽ ഈ അടിയന് ഇത്രയും നേരം ആലോചിക്കാൻ മാത്രം എന്തായിരുന്നു.... (ഗായു ) നിന്നെ അങ്ങ് പ്രേമിച്ചാലോ എന്ന്.... എന്താ ഇല്ലത്തെ തമ്പ്രാട്ടി കുട്ടിക്കു സമ്മതമാണോ..... 😏😏😏...(ആധി ) സമ്മധിക്കാമായിരുന്നു.... പക്ഷെ ഈ അടിയന് പറ്റിയ ഒരു അടിയാത്തി കുട്ടി ഇല്ലേ... മീര അവളെ പോയി പ്രേമിച്ചോ... 😠...ഇപ്പം താൻ ഇങ്ങോട്ട് മാറിക്കെ എനിക്ക് തലമുടി കെട്ടണം...(ഗായു ) അതിപ്പോ കണ്ണാടിയെ നോക്കിയേ പറ്റുള്ളൂ എന്നുണ്ടോ.... അങ്ങോട്ട് മാറി നിന്ന് ഈരടി.....😠(ആധി ) ഇയാളെ.... ഇന്നു ഞാൻ.... ദേ ആധി ഏട്ടാ ഒന്നു മാറുന്നുണ്ടോ....എനിക്ക് ഒരുങ്ങണം... കണ്ണാടി ഇല്ലത്തെ പറ്റില്ല... (ഗായു ) ഗായത്രി അങ്ങനെ വിളിച്ചതും... ഉണ്ണി അവളുടെ അടുത്തേക്ക് വന്നു.......അവൾ അവനെ തന്നെ നോക്കി നിന്നു..... ഉണ്ണി അടുക്കലേക്കു വരും തോറും അവളുടെ ഹൃദയം എന്തെന്നില്ലാതെ ഇടിച്ചു കൊണ്ടിരുന്നു.......

ഇത്രയും നാളും ഇങ്ങനെ ഒന്നു ഉണ്ടയട്ടെ ഇല്ലാ.... ഇപ്പൊ... എന്താ ഇങ്ങനെ ഒക്കെ....... അവൻ അവളുടെ അടുത്തേക്ക് വന്നു.... അവളുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നു....... (ഗായു ) അവന്റെ കൈ അവളുടെ മുഖത്തെക്കു നീണ്ടു വന്നു.... തലയുടെ അടുത്തെത്തി.... അവന്റെ കയ്യിലുള്ള ചീപ്പ് എടുത്തു അവളുടെ തലേല് ഒരു ഈര് കൊടുത്തു........ 🤣🤣🤣 അവൻ ഈരിയ മുടി മുഖത്തേക്ക് വന്നു വീണു.... അവൻ അവളുടെ ദേഷ്യപെട്ടുള്ള നിൽപ്പ് കണ്ടു പൊട്ടി ചിരിച്ചു... ഡീ ഗായത്രി നീ ഈ കോലത്തിൽ വന്ന മതിയടി.... നല്ല രസമുണ്ട്..ഒരു പ്രേതത്തിന്റെ ഒക്കെ ലുക്ക്‌ ഉണ്ട് ഇപ്പൊ..... .. 🤣🤣 പോടാ പട്ടി...... (ഗായു ) ... എന്താ ഗായു ഇതു.... കുറച്ചു മുമ്പേ വരെ ആധി ഏട്ടാ എന്നല്ലേ വിളിച്ചത് ഇപ്പൊ പട്ടി എന്നൊക്കെ ആയോ.... അങ്ങനെ ഒന്നും വിളിക്കാൻ പാടില്ല കേട്ടോ.... 🤣🤣🤣...അവൻ ചിരിക്കാതിരിക്കാൻ നന്നേ പാടുപെട്ടു.... (ആധി ) നിനക്കു അല്ലായിരുന്നോ തലമുടി ഈരണം എന്ന് പറഞ്ഞത്... ഞാൻ അങ്ങ് ഈരി.... പക്ഷെ അത് മുഖത്തേക്ക് ആണെന്ന് മാത്രം.... (ആധി ) അവള് പിന്നെ അതികം ഒന്നും പറഞ്ഞില്ല.... അപ്പോൾ അധിക്ക് കാര്യം പിടി കിട്ടി... പെണ്ണ് ഇത്തിരി വിഷമത്തില.... പക്ഷെ കാരണം എന്തായിരിക്കും...... നിന്റെ കയ്യിലിരിപ്പു അല്ലാതെ എന്താ.... ആധി അവനോട് തന്നെ പറഞ്ഞു...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story